ASDinesh PRO
AS Dinesh Cinema PRO
ഹണിറോസിന്റെ
"റേച്ചൽ "
സെക്കന്റ് ലുക്ക് പോസ്റ്റർ.
""""""""'"'''"""""""
പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി
സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന " റേച്ചൽ"എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.
ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ,
ദിനേശ് പ്രഭാകർ,ബൈജു എഴുപുന്ന,
വന്ദിത,പൗളി വത്സൻ രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം,ഷിനോയ് മാത്യു,എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'റേച്ചലി' ന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.
രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോയ്,കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം,ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി പി എം,
കഥ-രാഹുൽ മണപ്പാട്ട്,സംഗീതം,
ബിജിഎം-അങ്കിത് മേനോൻ,എഡിറ്റർ- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,
പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്, ആർട്ട്-റസ്നേഷ് കണ്ണാടികുഴി,മേക്കപ്പ്-രതീഷ് വിജയൻ, കോസ്റ്റൂംസ്-ജാക്കി,സ്റ്റിൽസ്-നിദാദ് കെ.എൻ,പരസ്യക്കല-ടെൻ പോയിന്റ്,
പ്രമോഷൻ സ്റ്റിൽസ്-വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ-
ഷിജോ ഡൊമനിക്,ആക്ഷൻ-പി സി സ്റ്റണ്ട്സ്,സൗണ്ട് ഡിസൈൻ-ശ്രീശങ്കർ,
സൗണ്ട് മിക്സ്-രാജാകൃഷ്ണൻ എം ആർ,ഡിജിറ്റൽ മാർക്കറ്റിംഗ്-മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-
സക്കീർ ഹുസൈൻ,വിതരണം-ഡ്രീംസ് ബിഗ് ഫിലിംസ്,
പി ആർ ഒ-എ എസ് ദിനേശ്.
" ഗോളം "
മെയ് 24-ന്
"""""""""""""""""
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ,സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന "ഗോളം " മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.
സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന "ഗോളം " നവാഗതനായ
സംജാദ് സംവിധാനം ചെയ്യുന്നു.
മൈക്ക് ,ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോളത്തിൽ ദിലീഷ് പോത്തൻ, സിദ്ദിഖ് , അലൻസിയർ ,ചിന്നു ചാന്ദിനി, തുടങ്ങിയ പ്രധാനതാരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നു . പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .
2023-ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം(സൗദി വെള്ളക്ക , നെയ്മർ )സ്വന്തമാക്കിയ മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത് . സസ്പെൻസ് ത്രില്ലർ 'ഇരട്ട'യുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് ഗോളത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
നെയ്മർ ,കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂർ ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു.
ഉദയ് രാമചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ഗോളത്തിൽ ആദ്യമായി എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.ഗാനരചന-വിനായക് ശശികുമാർ.
മധുരം, കേരള സ്റ്റോറി, ആട്ടം എന്നീ ചിത്രങ്ങളുടെ എഡിറ്ററായ മഹേഷ് ബുവനേന്താണ് ഗോളത്തിന്റ എഡിറ്റർ.
പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കാസ്റ്റിംഗ് ഡയറക്ടർ- ആക്ടർ ബിനോയ് നമ്പാല,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രതീഷ് കൃഷ്ണ,
മേക്കപ്പ്-രഞ്ജിത്ത് മണാലിപറമ്പിൽ , സ്റ്റീൽസ്-ജസ്റ്റിൻ വർഗീസ് ,
ശബ്ദമിശ്രണം-വിഷ്ണു ഗോവിന്ദ്.
പരസ്യക്കല-യെല്ലോ ടൂത്ത്സ്,ടിവിറ്റി,
പി ആർ ഒ-എ എസ് ദിനേശ്.
" ഉൾകാഴ്ച്ച "
""""""""""""""""""""""
ഫ്രണ്ട്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കോട്ടപ്പടി കഥയെഴുതി സംവിധാനം ചെയ്യുന്ന ഷോർട്ട് മൂവിയാണ് "ഉൾകാഴ്ച്ച".
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ലക്ഷ്യമാക്കി ഒരുക്കിയിരിക്കുന്ന ഈ ചെറുസിനിമയിൽ ഒരച്ഛനും മകളും തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ തീവ്രത വരച്ചു കാട്ടുന്നു. ആരോരുമില്ലാത്തവനായി ജീവിച്ചുവരുന്ന കരിങ്കൽ ക്വാറി തൊഴിലാളിയായ സെൽവൻ എന്ന പരുക്കൻ സ്വഭാവക്കാരനായ യുവാവിന്റെ ജീവിതത്തിലേക്ക് താമര എന്ന നാടോടി പെൺകുട്ടി ആകസ്മികമായി കടന്നുവരുന്നു.
ഒന്നിച്ച് ജീവിതമാരംഭിച്ച അവർക്കൊരു പെൺകുഞ്ഞ് ഉണ്ടായതോടുകൂടി അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചു തുടങ്ങി... സന്തോഷകരമായദിനങ്ങൾ മുന്നോട്ട് പോകുന്നതിനിടയിൽ സെൽവൻ്റെ സന്തോഷങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നു.അത് സെൽവന്റെ ജീവിത താളം തന്നെ തെറ്റിക്കുന്നു...
കാലത്തിൻ്റെ ഒഴുക്കിൽ വന്നു ചേർന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കടുത്ത മാനസിക സംഘർഷത്തിലാകുന്ന സെൽവന് കഴിയാതെ പോകുന്നു.
ഹൃദയബന്ധങ്ങൾക്ക് പ്രാധാന്യം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ഒരു പറ്റം നല്ല മനുഷ്യരുടെ കരുതലും സെൽവൻ്റെ ജീവിതത്തെ തിരിച്ച് കൊണ്ട് വരാൻ അവർ നടത്തുന്ന ശ്രമവും ഒപ്പം അച്ഛൻ്റെയും മകളുടെയും ആത്മബന്ധത്തിൻ്റെ തീവ്രതയും ദൃശ്യവൽക്കരിക്കുന്ന സിനിമയാണ് കഥയാണ് ''ഉൾകാഴ്ച്ച ". സെൽവനായി നിരവധി സിനിമകളിലൂടെ പ്രസിദ്ധനായ റഫീഖ് ചൊക്ലി, താമരയായി നിദാഷ,മകളായി ഫ്രഷ്‌ന മരിയ ജ്യൂവൽ എന്നിവർ അഭിനയിക്കുന്നു.
അനിൽ ആലത്തുകാവ്,
ജോബി അലക്സ്, ബിജു രാമമംഗലം, രജിഷ് തൃക്കാരിയൂർ, വിലു, റീനഉലഹന്നാൻ,ശൈലേഷ്,കണ്ണൻകുമളി, സുബിചാലക്കുടി, രാജേഷ് കോഴിക്കോട്, അനൂപ് ആലമറ്റം, സുഗുണൻ കോതമംഗലം മനു ബാലൻ ഷിബു, സുധീർമൂവാറ്റുപുഴ ജ്യോതി അയ്യപ്പൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ടി എസ് ബാബു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മേക്കപ്പ്-സുധാകരൻ പെരുമ്പാവൂർ,എഡിറ്റിംഗ്-ഷമീർ കെ ആന്റ് കെ,കല-സനൂപ് പെരുമ്പാവൂർ,പി ആർ ഒ-എ എസ് ദിനേശ്.
https://youtu.be/xTJSOUEUhlM?si=amaStpO2x2B5ev7i
"പഞ്ചവത്സര പദ്ധതി "
ട്രെയിലർ.
"""""""""""""""""
പ്രശസ്ത യുവനടൻ സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന
"പഞ്ചവത്സര പദ്ധതി "
എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ഏപ്രിൽ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു.
പിപി കുഞ്ഞികൃഷ്ണൻ, സുധീഷ്,ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല,ഹരീഷ് പേങ്ങൻ,
സിബി തോമസ്,ജിബിൻ ഗോപിനാഥ്,നിഷാ സാരംഗ്,
മുത്തുമണി,ആര്യ സലീം,
ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന "പഞ്ചവത്സര പദ്ധതി"യുടെ തിരക്കഥ സംഭാഷണം 'തൊണ്ടിമുതലും ദൃക്സാക്ഷിയും ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ എഴുതുന്നു.
ആൽബി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.എഡിറ്റിംഗ്-കിരൺ ദാസ്. പ്രൊഡക്ഷൻ കൺട്രോളർ-ബിനു പി കെ,കല-ത്യാഗു തവന്നൂർ,
മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പിൽ,
വസ്ത്രാലങ്കാരം-വീണ സ്യാമന്തക്,
സ്റ്റിൽസ്-ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജലീഷ്,
ആക്ഷൻ- മാഫിയ ശശി.സൗണ്ട് ഡിസൈൻ-ജിതിൻ ജോസഫ്, സൗണ്ട് മിക്സിംഗ്-ഷിനോയ് ജോസഫ്,
വിഎഫ്എക്സ്-അമൽ,ഷിമോൻ എൻ എക്സ്, ഫിനാൻസ് കൺട്രോളർ -ധനേഷ് നടുവല്ലിയിൽ,
പി ആർ ഒ-എ എസ് ദിനേശ്.
''പ്യാർ"
"വൈ നോട്ട് "
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
"""""""""""""""""""""""""""""""""""
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ ഇംഗ്ലീഷിലും മലയാളത്തിലുമായി കഥയെഴുതി നിർമിച്ച് സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകരായ സിബി മലയിൽ, പ്രിയനന്ദനൻ എന്നിവർ ചേർന്ന് റിലീസ് ചെയ്തു. മലയാളത്തിൽ "പ്യാർ" എന്ന പേരിലും ഇംഗ്ലീഷിൽ " Why Knot" എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡ് നടിമാരായ കേതകി നാരായൺ, അമിക ഷെയൽ, ഹോളിവുഡ് നടിയായ അയറീന മിഹാൽകോവിച്ച്, പ്രശസ്ത നർത്തകനും നടനുമായ ജോബിൻ ജോർജ് എന്നിവർ ഈ ഇംഗ്ലീഷ്-മലയാളം ചിത്രങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ദ്രുത ഗതിയിൽ പുരോഗമിച്ചു വരുന്നു. ചിത്രം വേറിട്ട ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുമെന്ന് സംവിധായകനായ മനോജ് ഗോവിന്ദൻ ചടങ്ങിൽ അറിയിച്ചു.
ഛായാഗ്രഹണം-സുമേഷ് ശാസ്ത,
എഡിറ്റർ-വിപിൻ വിശ്വകർമ്മ, കൈതപ്രം,മുരളി നീലാംബരി, ഡോക്ടർ ജോജി കുര്യാക്കോസ്,
നിതിൻ അഷ്ടമൂർത്തി എന്നിവരുടെ വരികൾക്ക് റിനിൽ ഗൗതം സംഗീതം പകരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-യു കമലേഷ്,
കല-ഷാഫി ബേപ്പൂർ, മേക്കപ്പ്-സുധ,വിനീഷ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എ കെ ബിജുരാജ്, കൊറിയോഗ്രാഫി-ജോബിൻ ജോർജ്ജ്,സ്റ്റിൽസ്-രാഹുൽ ലൂമിയർ,
പരസ്യകല-ഷാജി പാലോളി,പി ആർ ഒ- എ എസ് ദിനേശ്.
"ചിത്തിനി "
സെക്കന്റ് ലുക്ക് പോസ്റ്റർ.
""""""""""""""""""""''''''''''"'''''''''""""""
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.
ബിഗ് ബഡ്ജറ്റിൽ, ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന " ചിത്തിനി " ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'ചിത്തിനി'.
മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാർ,ചിറ്റൂർ, തത്തമംഗലം,കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായി നിരവധി ലൊക്കേഷനുകളിലായി ചിത്രീകരണം
പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്‌ഷൻ ജോലികൾ ആരംഭിച്ചു
'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്.
ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു.നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.
ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു,ശിവ ദാമോദർ,വികാസ്, പൗളി വത്സന്‍,
അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം-രതീഷ് റാം,എഡിറ്റിംഗ് -ജോണ്‍കുട്ടി,മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ.കോറിയോഗ്രാഫി-കല മാസ്റ്റര്‍,സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്സ്-നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈൻ-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്-വിപിന്‍ നായര്‍,പ്രൊഡക്ഷൻ കണ്‍ട്രോളർ-
രാജേഷ് തിലകം,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-ഷിബു പന്തലക്കോട്,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-
സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ് ശിവസേവന്‍,
അസിം കോട്ടൂര്‍,സജു പൊറ്റയിൽ കട, അനൂപ്,പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്കറ്റ്,
പി ആര്‍ ഓ-എ എസ് ദിനേശ്.
കടലിന്റെ ആഴമോ,
ആകാശത്തിന്റെ വ്യാപ്തിയോ പർവ്വതത്തിന്റെ ഔന്നത്യമോ
ഈ എഴുത്തിനില്ല.
ജീവിതം പോലെ തന്നെ തേച്ചു മിനുക്കാത്ത വാക്കുകളാൽ എഴുതിയ കുറിപ്പുകളാണിത്.
മലയാള സിനിമയിലെ
സാധാരണക്കാരനായ ഒരു പി ആർ ഒ തന്റെ യാത്രയ്ക്കിടയിൽ മനസ്സിൽ പതിഞ്ഞ നേർക്കാഴ്ചകൾ.
കലുഷമായ കാല പ്രവാഹത്തിലും മായാത്ത ഓർമ്മകളുടെ അക്ഷരകൂട്ടായ്മയിൽ വിരിഞ്ഞ
സ്വപ്ന സാക്ഷാത്കാരംം
"നമസ്കാരം ദിനേശാണ്,പി ആർ ഒ ".
ആഷിഖ് അബുവിന്റെ
''റൈഫിൾ ക്ലബ്ബ് "
മുണ്ടക്കയത്ത്.
"""""'''"""'"""'"''""''''''''''''""""
ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്,വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന
''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു.
ഹനുമാൻ കൈന്റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ. പി നിസ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.
ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും
'റൈഫിൾ ക്ലബ്ബി'നുണ്ട്.
സൂപ്പർ ഹിറ്റായ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലൂടെ ഏറേ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് 'റൈഫിൾ ക്ലബ്ബി'ന്റെ പ്രൊഡക്ഷൻ ഡിസൈനർ.സംഗീതം-റെക്സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി,മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-മഷർ ഹംസ, എഡിറ്റർ-വി സാജൻ,സംഘട്ടനം-സുപ്രീം സുന്ദർ,സ്റ്റിൽസ്-റോഷൻ, അർജ്ജുൻ കല്ലിങ്കൽ.
" റൈഫിൾ ക്ലബ്ബ് "ഓണത്തിന് പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.
സുഹൃത്തുക്കളേ..
എൻ്റെ പേരിൽ പലർക്കും ഫ്രണ്ട് റിക്വസ്റ്റ് വരുന്നുണ്ടെന്ന് ഒരു വിവരം കിട്ടിയിട്ടുണ്ട്. ഒരു സുഹൃത്ത് അറിയാതെ അത് accept ചെയ്ത ശേഷം അദ്ദേഹത്തിന് സംശയം തോന്നിയിട്ട് എന്നെ വിളിച്ചിരുന്നു. അപ്പോഴാണ് ഞാൻ റിക്വസ്റ്റ് അയച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നത്.. ഈ റിക്വസ്റ്റ് പലർക്കും വന്ന് കാണും. ആരും ആ റിക്വസ്റ്റ് accept ചെയ്യരുത്. അതിൻ്റെ പിന്നിൽ തട്ടിപ്പ് മാത്രമാണ്. റിക്വസ്റ്റ് accept ചെയ്യുന്നതിന് പിന്നാലെ സാമ്പത്തികം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസ്സേജ്കൾ വരും. ഞാൻ സിനിമാ പ്രവർത്തകൻ ആയതിനാൽ പണം ആവശ്യപ്പെടുന്നത് നിങ്ങളുടെ പ്രൊഫൈൽ പഠിച്ചുകൊണ്ടാവും. നിങ്ങൾ സിനിമയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നയാളാണെന്ന് നിങ്ങളുടെ പ്രൊഫൈലിൽ നിന്നും മനസ്സിലായാൽ ആ വഴിയിലൂടെ ആയിരിക്കും അവശ്യം ഉണ്ടാവുക.
സൂക്ഷിക്കുക. ആരെങ്കിലും ഈ ചതിയിൽ പെട്ടാൽ അതിന് ഞാൻ ഉത്തരവാദിയായിരിക്കില്ല എന്നു കൂടി ഓർമ്മപ്പെടുത്തുന്നു.
നിങ്ങളുടെ PRO, A S ദിനേശ്
രഞ്ജിത്ത് സജീവ്,
ജോണി ആന്റണി ചിത്രം
ഈരാറ്റുപേട്ടയിൽ...
""'''""""""""""""""""""'''''''''''''''''''
'' ഉപചാരപൂർവ്വം ഗുണ്ട ജയൻ "എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ട, പൈകയിൽ ആരംഭിച്ചു.
രഞ്ജിത്ത് സജീവ്,ജോണി ആന്റണി,
ഇന്ദ്രൻസ്, ഡോക്ടർ റോണി,മനോജ് കെ യു, മുഹ്സിൻ,സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം,മീര വാസുദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു.
മൈക്ക്,ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ശബരീഷ് വർമ്മ എഴുതിയ വരികൾക്ക്
രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം)സംഗീതം പകരുന്നു.
എഡിറ്റർ-അരുൺ വൈഗ.
ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,
പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,
മേക്കപ്പ്-ഹസ്സൻ വണ്ടൂർ,
വസ്ത്രാലങ്കാരം-മെൽവി ജെ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-
ബിജിത്ത് ധർമ്മടം,പരസ്യക്കല-
ഓൾഡ്മോങ്ക്സ്.ഈരാറ്റുപേട്ട,വട്ടവട, കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാവും.
പി ആർ ഒ-എ എസ് ദിനേശ്
Location of Ranjith Sajeev,Johny Antony,
Indrans, Sangeetha,Manju Pillai' s new film directed by Arun Vaiga @ Eraattupetta.
ഇൻസ്റ്റാഗ്രാം ട്രെന്റിംഗ് നോവൻ
" റാം c/o ആനന്ദി "
അഖിൽ പി ധർമ്മജൻ.
ഫസ്റ്റ് എഡിഷൻ
ഡിസംബർ 2020
28th എഡിഷൻ
മാർച്ച് 2024.
പ്രണയം
സൗഹൃദം
പ്രതികാരം
യാത്ര
തുടങ്ങിയ തീവ്രാനുഭവങ്ങളിലൂടെ
ഒരു സിനിമാറ്റിക് നോവൽ.
*ചെന്നൈ ഉങ്കളെ അൻപുടൻ വരവേർക്കിത്.......!*
Presenting The First Look Poster Of “Chethu” Written & Directed By Thomachan Thaikkottathil & Produced By Sini Lathakrish.
All the best Team “Chethu”👍
in
'' റിട്ടൺ ആന്റ് ഡയറക്ടഡ്
ബൈ ഗോഡ് "
ഫസ്റ്റ് ലുക്ക് പോസ്റ്റർ
""''"""""""""'''''''""""""""""'""""""
സണ്ണി വെയ്ൻ,സൈജു കുറുപ്പ്,
അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന,
നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിച്ച
'' റിട്ടൺ ആന്റ് ഡയറക്ടഡ്
ബൈ ഗോഡ് "എന്ന ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ ദുൽക്കർ സൽമാൻ റിലീസ് ചെയ്തു.
നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു
അജയ് ഫ്രാൻസിസ് ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
ജോമോൻ ജോൺ,ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
കോ പ്രൊഡ്യൂസർ-തോമസ് ജോസ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിബി ജോർജ്ജ് സിആർഇ,
സംഗീതം-ഷാൻ റഹ്മാൻ,
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,എഡിറ്റർ- അഭിഷേക് ജി.എ.
കല-ജിതിൻ ബാബു,മേക്കപ്പ്-കിരൺ രാജ്, വസ്ത്രലങ്കാരം-സമീറ സനീഷ്,
ടൈറ്റിൽ ഡിസൈൻ- ഫെബിൻ ഷാഹുൽ,വിഎഫ്എക്സ്-സന്ദീപ് ഫ്രാഡിയൻ, സ്റ്റിൽസ്-ഋഷിലാൽ ഉണ്ണികൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിയാസ് ബഷീർ, ഗ്രാഷ് പി ജി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സനൂപ് ചങ്ങനാശ്ശേരി,പരസ്യകല-മാ മി ജോ.
"റോയി"എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ
'' റിട്ടൺ ആന്റ് ഡയറക്ടഡ്
ബൈ ഗോഡ് " ഉടൻ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.
The Hunt & the hunter! 🏹
& starrer
commences shoot with pooja ceremony from today!
A Musical!
annamalai.7
pro
" സീക്രട്ട് ഹോം "
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
"""""""""""""""""""""""""
ശിവദ,ചന്തു നാഥ്, അപർണ്ണ ദാസ്,അനു മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭയകുമാർ കെ സംവിധാനം ചെയ്യുന്ന "സീക്രട്ട് ഹോം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അനിൽ കുര്യൻ എഴുതുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായഗ്രഹണം നിർവ്വഹിക്കുന്നു.
ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.എഡിറ്റർ-രാജേഷ് രാജേന്ദ്രൻ,പശ്ചാത്തല സംഗീതം-ശങ്കർ ശർമ്മ,ലൈൻ പ്രൊഡ്യൂസർ-ഷിബു ജോബ്,എക്സിക്യൂട്ടീവ്-പ്രൊഡ്യൂസർ-അനീഷ് സി സലീം,കോ പ്രൊഡക്ഷൻ-
വിജീഷ് ജോസ്,പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവെട്ടത്ത്,
പ്രൊഡക്ഷൻ ഡിസൈനർ-അനീസ് ഗോപാൽ,മേക്കപ്പ്-മനു മോഹൻ,
വസ്ത്രാലങ്കാരം-സൂര്യ ശേഖർ,
കല-നിഖിൽ ചാക്കോ കിഴക്കേതടത്തിൽ,
സ്റ്റിൽസ്- ഫിറോഷ് കെ ജയേഷ്, ടൈറ്റിൽ ഡിസൈൻ-ഏസ്‌തെറ്റിക് കുഞ്ഞമ്മ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് വി മേനോന്‍,
സുഹാസ് രാജേഷ്, ഫിനാന്‍സ് കണ്‍ട്രോളർ- അഗ്‌നിവേഷ്,ശരത്,
വിഎഫ്എക്‌സ്-പ്രോമിസ് സ്റ്റുഡിയോ,ഡിഐ-റാങ്ക് റായ്സ്,
സൗണ്ട്-ചാൾസ്,ആക്ഷൻ-സുധേഷ് കുമാർ എസ്,പരസ്യകല-ആന്റെണി സ്റ്റീഫൻ,
'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ് ലൈനോടു കൂടി അവതരിപ്പിക്കുന്ന 'സീക്രട്ട് ഹോം '' ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.
"എൽഎൽബി''
ക്യാരക്ടർ പോസ്റ്റർ.
"""""""""""""""'"""""""""""""""'""""""""
ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ്
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എൽ.എൽ.ബി''
(ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് ) എന്ന് ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ റിലീസായി.
വിജയൻ കാരന്തൂർ അവതരിപ്പിക്കുന്ന എംകെ ശശീന്ദ്രൻ എന്ന് കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.
ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ
റോഷൻ അബൂബക്കർ,സുധീഷ്,
ശ്രീജിത്ത് രവി, രമേഷ് കോട്ടയം,
സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ,കാർത്തിക സുരേഷ്,
സീമ ജി നായർ,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീൺ തുടങ്ങിയ പ്രമുഖതാരങ്ങളും അഭിനയിക്കുന്നു.
രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു.
സന്തോഷ് വർമ്മ,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജി ബാൽ,കൈലാസ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ- അതുൽ വിജയ്,
പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിനു മോൾ സിദ്ധിഖ്.
കല-സുജിത് രാഘവ്,
മേക്കപ്പ്-സജി കാട്ടാക്കട,
വസ്ത്രാലങ്കാരം- അരവിന്ദ് കെ ആർ,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗാന്ധി,അസ്സോസിയേറ്റ് ഡയറക്ടർ-
ജംനാസ് മുഹമ്മദ്,ആക്ഷൻ-ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ,
കൊറിയോഗ്രാഫി-എം ഷെറീഫ്,
ഇംതിയാസ്,സ്റ്റിൽസ്-ഷിബി ശിവദാസ്,
ഡിസൈൻ-മനു ഡാവിഞ്ചി,
പി ആർ ഒ-എ എസ് ദിനേശ്.
"പഞ്ചായത്ത് ജെട്ടി "
തുറക്കുന്നു.
"""""""""""""""""""""""""""""""""
സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ
മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് "പഞ്ചായത്ത് ജെട്ടി ".
സലിം ഹസ്സൻ,നിയാസ് ബക്കർ,വിനോദ് കോവൂർ,ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്,മണികണ്ഠൻ പട്ടാമ്പി,രാഘവൻ, സജിൻ,സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി,ഉണ്ണി നായർ,രചന നാരായണൻകുട്ടി, സ്നേഹശ്രീകുമാർ, വീണാ നായർ,രശ്മി അനിൽ,കുളപ്പുള്ളി ലീല,സേതുലക്ഷ്മിയമ്മ,ഷൈനി സാറ,പൗളി വത്സൻ കൂടാതെ അമ്പതിലധികം നടീനടന്മാരും "പഞ്ചായത്ത് ജെട്ടി " യിൽ എത്തുന്നു.
ക്രിഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു.
സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.
എഡിറ്റിംഗ് -ശ്യാം ശശിധരൻ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേം പെപ്കോ,ബാലൻ കെ മങ്ങാട്ട്,
പ്രൊഡക്ഷൻ കൺട്രോളർ-ബാബുരാജ് മനിശ്ശേരി,ആർട്ട്-സാബുമോഹൻ,
മേക്കപ്പ്-ഹസ്സൻ വണ്ടൂർ,കോസ്റ്റ്യൂം ഡിസൈനർ-അരുൺ മനോഹർ,
സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര, പരസ്യക്കല-യെല്ലോ ടൂത്ത്സ്, സൗണ്ട് ഡിസൈൻ-അരുൺ വർമ്മ,
അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-
പ്രഭാകരൻ കാസർക്കോട്, പ്രൊഡക്ഷൻ മാനേജർ- അതുൽ.
പഞ്ചായത്ത് ജെട്ടി യുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം ഡിസംബർ 18-ന് രാവിലെ 10.30-നും 11.30-നും ഇടയ്ക്ക് എറണാകുളം ഐ എം ഏ ഹാളിൽ വെച്ച് നിർവ്വഹിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.
പുതുമുഖങ്ങളെ ആവശ്യമുണ്ട്....
"രാസ്ത "
ലിറിക്കൽ വീഡിയോ.
""""""""""""""""""""""""
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന "രാസ്ത"എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി.
ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് അവൻ മോഹൻ സിതാര സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ, മൃദുല വാര്യർ എന്നിവർ ആലപിച്ച " വാർമിന്നൽ...." എന്നാരംഭിക്കുന്ന ലിറിക്കൽ വിഡിയോ ഗാനമാണ് റിലീസായത്.
https://youtu.be/EruPNpkJOHs
സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്.
സക്കറിയയുടെ ഗർഭിണികൾ,
കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "രാസ്ത".
സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന് 2013-ൽ നാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിട്ടുണ്ട്.
മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവ അടക്കം ഏകദേശം ഇരുന്നൂറിലധികം പരസ്യം ചിത്രങ്ങൾ ഒരുക്കിയ ആഡ് ഫിലിം മേക്കർ കൂടിയാണ് സംവിധായകൻ അനീഷ് അൻവർ.
ഷാഹുൽ,ഫായിസ് മടക്കര എന്നിവരാണ് "രാസ്ത"യുടെ കഥ തിരക്കഥ സംഭാഷണം എഴുതുന്നത്.
മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും ഒമാനിലെ പ്രവാസികളും, തദ്ദേശീയരും ഒരുപോലെ കൈകോർക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.
ബി കെ ഹരി നാരായണൻ,വേണു ഗോപാൽ ആർ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു.
വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകർ.എഡിറ്റർ- അഫ്തർ അൻവർ.
മേക്കപ്പ്- രാജേഷ് നെന്മാറ,
സ്റ്റിൽസ്-പ്രേം ലാൽ പട്ടാഴി, കോസ്റ്റുംസ്-ഷൈബി ജോസഫ്,
ആർട്ട്-വേണു തോപ്പിൽ, പ്രൊജക്റ്റ് ഡിസൈനർ-സുധാ ഷാ, ഫിനാൻഷ്യൽ കൺട്രോളർ-രാഹുൽ ആർ ചേരാൽ ,
കളറിസ്റ്റ്- ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ- ഖാസിം മുഹമ്മദ് അൽ സുലൈമി,പ്രൊഡക്ഷൻ കൺട്രോളർ-ഹോച്ചിമിൻ കെ.സി,മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ- സംഗീത Starbucks (സ്റ്റോറീസ് That's), ഡിസൈൻ-കോളിൻസ് ലിയോഫിൽ.
മസ്കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ "രാസ്താ" മലയാളത്തിനു പുറമെ അറബിയിലും അവതരിപ്പിക്കുന്നു. "രാസ്താ " ജനുവരി അഞ്ചിന് ഡ്രീം ബിഗ് തിയ്യേറ്ററിലെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.
ജനപ്രിയ നായകൻ
ദിലീപ് ചിത്രം,
"തങ്കമണി ".
ടീസർ റിലീസ്.
""""""""""""""""""""
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ജനപ്രിയനായകൻ ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമായ "തങ്കമണി" യുടെ ഒഫീഷ്യൽ ടീസർ സൈന യൂ ട്യൂബ് ചാനലിലൂടെ റിലീസായി.
https://youtu.be/rHVVV_lLHtE?si=TIgu1aGnDbd2Hvio
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.
അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്,തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ,സ്മിനു,എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം- മനോജ് പിള്ള,
എഡിറ്റർ-ശ്യാം ശശിധരൻ,ഗാനരചന-ബി ടി അനിൽ കുമാർ,
സംഗീതം-വില്യം ഫ്രാൻസിസ്,
വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ്.
'' പൊട്ടിച്ചൂട്ട് "
ചെർപ്പുളശ്ശേരിയിൽ.
"""""""""""""""""""""""""""""""""
പ്രശസ്ത താരങ്ങളായ യവനിക ഗോപാലകൃഷ്ണൻ, സീമ ജി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
മാധ്യമപ്രവർത്തകനായ പി മുരളി മോഹൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ''പൊട്ടിച്ചൂട്ട് " എന്ന് ചിത്രത്തിന്റെ ചിത്രീകരണം
പാലക്കാട് ചെർപ്പുളശ്ശേരിയിൽ ആരംഭിച്ചു.
പച്ചയായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ സൂര്യ, അനിൽ ബേബി, രാജീവ് കാറൽമണ്ണ,സുധ നെടുങ്ങാടി,അനിൽ ബേബി,ഗിരീഷ് ആലമ്പാടൻ,അഗസ്തി ആനക്കാംപൊയിൽ, ഖാലിദ്,രാജേഷ് അടയ്ക്കാപത്തൂർ തുടങ്ങിയവരും അഭിനയിക്കുന്നു.
അനുഗ്രഹ വിഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ദേവൻ മോഹൻ നിർവഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഗിരീഷ് ആലമ്പാട്,സംഗീതം,ബിജിഎം-
രാജേഷ് ബാബു കെ ശൂരനാട്,
എഡിറ്റിംഗ്-റിജീഷ് കോട്ടുവിളയിൽ, പ്രൊഡക്ഷൻ കൺട്രോളർ-ഷജിത് തിക്കോടി,പ്രൊഡക്ഷൻ മാനേജർ-പി കൃഷ്ണ പിള്ള, കല-രാജേഷ് അടക്കാപത്തൂർ,മേക്കപ്പ്-ബിജി,വസ്ത്രാലങ്കാരം-ദേവൻ, ചീഫ് അസോസിയറ്റ് ഡയറക്ടർ മോഹൻ സി നീലമംഗലം,
അസിസ്റ്റന്റ് ഡയറക്ടർ-സത്യൻ ചെർപ്പുളശ്ശേരി,പവിദാസ്, സ്റ്റുഡിയോ-ആർ മീഡിയ സ്റ്റുഡിയോസ് കൊച്ചിൻ,സ്റ്റിൽസ്- ഗോപി കുലുക്കല്ലൂർ പോസ്റ്റർ ഡിസൈനർ-മനോജ് ഡിസൈൻ,പി ആർ ഒ-എ എസ് ദിനേശ്.
https://www.manoramaonline.com/astrology/astro-news/2023/11/25/cochin-thirumala-devaswom-temple.html
നാല് അടി വ്യാസം, ആറടി ഉയരം, മൂന്ന് ടൺ ഭാരം; ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കലമണിയുള്ള ക്ഷേത്രം എറണാകുളം മട്ടാഞ്ചേരി ചെർളായിലാണ് പുരാതനമായ വെങ്കിടാചലപതി ക്ഷേത്രം. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ഏറ്റവും വലുതും പ...
" ഈ ജന്മം PRO ആയി അറിയപ്പെടാൻ ആണ് ഇഷ്ടം." PRO A S Dinesh talks about how much he loves his job of a movie PRO and how these days it has become a business than a committed work.He is also excited abou...
"ഡാൻസ് പാർട്ടി "
ക്യാരക്ടർ പോസ്റ്റർ.
"""""""""""""""""""""""'"'''''""""
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന "ഡാൻസ് പാർട്ടി" എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.
പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്ന
തനി കൊച്ചിക്കാരിയായ റോഷ്നി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റീലീസായത്.
ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതി
രാജേന്ദ്രൻ എന്നിവർ നായികമാരാകുന്ന ഈ ചിത്രത്തിൽ ജൂഡ് ആന്റണി, സാജു നവോദയ, ഫുക്രു,ബിനു തൃക്കാക്കര,
മെക്കാർട്ടിൻ,അഭിലാഷ് പട്ടാളം, നാരായണൻകുട്ടി,ലെന, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ,ബിന്ദു,ഫ്രെഡ്‌ഡി, അഡ്വ.
വിജയകുമാർ, ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്,നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ബിനു കുര്യൻ നിർവഹിക്കുന്നു.
സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ്,ബിജിബാൽ, വി3കെ എന്നിവർ സംഗീതം പകരുന്നു.
എഡിറ്റിംങ്-വി സാജൻ,
ആർട്ട്-സതീഷ് കൊല്ലം, മേക്കപ്പ്-റോണക്സ് സേവ്യർ,
കോസ്റ്റുംസ്- അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,മധു തമ്മനം, കോ ഡയറക്ടർ-പ്രകാശ് കെ മധു,പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ-മാത്യു ജെയിംസ്, സ്റ്റിൽസ്-നിദാദ് കെ എൻ,
ശബ്ദലേഖനം-ഡാൻ,ഡിസൈൻസ് -കോളിൻസ് ലിയോഫിൽ.
ഡിസംബർ ഒന്നിന് സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.
Again film Festival @ Goa.
സൗഹൃദത്തിന്റെ
" മൈ 3 ".
നവംബറിൽ.
""""""""""""""
തലൈവാസൽ വിജയ്നെ പ്രധാന കഥാപാത്രങ്ങളാക്കി
സൗഹൃദം പ്രമേയമാക്കി
രാജൻ കുടവൻ സംവിധാനം ചെയ്യുന്ന "മൈ3 "നവംബറിൽ പ്രദർശനത്തിനെത്തുന്നു.
സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ,
മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന,അബ്‌സർ അബു, അനാജ്,
അജയ്, ജിത്തു, രേവതി,നിധിഷ,
അനുശ്രീ പോത്തൻ,ഗംഗാധരൻ പയ്യന്നൂർ തുടങ്ങിയവരും അഭിനയിക്കുന്നു.
നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളും തമ്മിലുള്ള ആത്മാർത്ഥ സൗഹൃദത്തിന്റെ കഥയാണ് "മൈത്രി ".
രാജേഷ് രാജു ഛായാഗ്രണം നിർവ്വഹിക്കുന്നു.രാജൻ കടക്കാട് എഴുതിയ വരികൾക്ക് സിബി കുരുവിള സംഗീതം പകരുന്നു.
ഗിരീഷ് കണ്ണാടിപറമ്പ് തിരക്കഥ സംഭാഷണമെഴുതുന്നു.
സഹ സംവിധാനം - സമജ് പദ്മനാഭൻ,
എഡിറ്റിംഗ്- സതീഷ് ബി കോട്ടായി,
പ്രൊഡക്ഷൻ കൺട്രോളർ-
ഷജിത്ത് തിക്കോട്ടി,
ഡിജിറ്റൽ മാർക്കറ്റിംഗ് - അമൽ കാനത്തൂർ,വിതരണം-തന്ത്ര മീഡിയ റിലീസ്,പി ആർ ഒ-എ എസ് ദിനേശ്.
" രജനി "
പ്രദർശനത്തിന്.
''''"""""""""""""""""""""""""""
കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ സ്കറിയ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രജനി' നവംബറിൽ പ്രദർശനത്തിനെത്തുന്നു.
ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു,തോമസ് ജി കണ്ണമ്പുഴ,ലക്ഷ്മി ഗോപാലസ്വാമി,
ഷോണ്‍ റോമി,പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ ആർ വിഷ്ണു നിര്‍വ്വഹിക്കുന്നു.
അസോസിയേറ്റ് പ്രൊഡ്യൂസർ-അഭിജിത്ത് നായർ,
എഡിറ്റര്‍- ദീപു ജോസഫ്,
സംഗീതം-ഫോർ മ്യൂസിക്ക്,
സംഭാഷണം- വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, ക്രിയേറ്റീവ് ഡയറക്ടർ-ശ്രീജിത്ത് കോടോത്ത്,കല- ആഷിക് എസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുല്‍ രാജ് ആര്‍,
പരസ്യക്കല-100 ഡേയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനോദ് പി എം,വിശാഖ് ആർ വാര്യർ,
സ്റ്റണ്ട്-അഷ്റഫ് ഗുരുക്കൾ,ആക്ഷൻ നൂർ,കെ ഗണേഷ് കുമാർ,
സൗണ്ട് ഡിസൈൻ-രംഗനാഥ്,ദി ഐ കളറിസ്റ്റ്-രമേശ് സി പി,പ്രൊമോഷൻ സ്റ്റിൽസ്-ഷാഫി ഷക്കീർ,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി,പി ആർ ഒ- എ എസ് ദിനേശ്.
' വൺ
പ്രിൻസസ് സ്ട്രീറ്റ് '
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
"""""""""""""""'''''''''''''''''''
ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സിമയോൺ സംവിധാനം ചെയ്യുന്ന
' വൺ പ്രിൻസസ് സ്ട്രീറ്റ് "എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസായി.
ചാരുഹാസൻ,ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ,
സിനിൽ സൈനുദ്ദീൻ,
കലാഭവൻ ഹനീഫ്,
റെജു ശിവദാസ്,
കണ്ണൻ, റോഷൻ ചന്ദ്ര,
വനിത കൃഷ്ണചന്ദ്രൻ,
ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങൾ.
മാക്ട്രോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ലജു മാത്യു ജോയ് നിർമ്മിക്കുന്ന
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു.
കോ പ്രൊഡ്യൂസർ-യുബിഎ ഫിലിംസ്, റെയ്ൻ എൻ ഷൈൻ എന്റർടെയ്ൻമെന്റസ്.
സിമയോൺ, പ്രവീൺ ഭാരതി, ടുട്ടു ടോണി ലോറൻസ്, എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രിൻസ് ജോർജ്ജ് സംഗീതം പകരുന്നു.
എഡിറ്റർ-ആയൂബ്ബ് ഖാൻ.
പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക, കല-
വേലു വാഴയൂർ,
വസ്ത്രാലങ്കാരം-റോസ് റെജീസ്, മേക്കപ്പ് -ജിത്തു പയ്യന്നൂർ,
സ്റ്റിൽസ്-ഷിജിൻ പി രാജ്, പരസ്യകല-യെല്ലോ ടൂത്ത്സ്,സ്റ്റണ്ട്- മാഫിയ ശശി,നൃത്തം-അനഘ മറിയ,ഋഷി,നീരജ് സുകുമാരൻ, വിഎഫ്എക്‌സ്-ജിഷ്ണു രഘു പിഷാരടി,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ എസ് ഷൈൻ, അസോസിയേറ്റ് ഡയറക്ടർ- റിനീഷ് പവിത്രൻ, അസിസ്റ്റന്റ് ഡയറക്ടർ-യതീന്ദ്രൻ, ഫെമിന നെൽസൺ,
ആനന്ദ് സജീവ്, അഭിജിത്ത് സൂര്യ, വിശാഖ് നാഥ്, ഫിനാൻസ് കൺട്രോളർ -ആന്റണി ജോയ്,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-മൈക്കിൾ ജോസഫ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി ആയൂർ, പ്രൊഡക്ഷൻ മാനേജർ-ബിനു തോമസ്,പി ആർ ഒ-എ എസ് ദിനേശ്.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Kochi
682002
UD
Kochi, 686673
@ “unknown destination 17” decided to set off a journey covering 2 continents (Asia, Africa Europe}
Ernakulam
Kochi
വാർത്തകളും,വിനോദ പരിപാടികളും,ജീവകാരുണ്യ പ്രവർത്തനങ്ങളും ഉൾകൊണ്ട ചാനൽ
Janakeeya Vartha Broadcasting PVT. LTD, 2nd Floor Vattoly Complex, Compara Jn
Kochi, 682031
നേരോടെ നിരന്തരം ജനങ്ങൾക്ക് മുന്നിൽ ജനകീയ വാർത്ത 04843559018
Cochin University Road, Kalamassery, Ernakulam
Kochi, 682021
Explore Cinema world one click https://play.google.com/store/apps/details?id=com.app.moviebazaar
North Eranakulam
Kochi
RAD helps you cut through the conventional erroneous digital noise by discovering the RADical Flare