FACT High School , Udyogamandal , Eloor

this is not an official page

04/05/2024

ഇപ്പൊൾ തത്സമയം

https://youtube.com/live/VkkK2SceWbM?feature=share

https://www.facebook.com/share/v/mwPFFmpxwgV9sKzb/?mibextid=oFDknk
പ്രിയ ഗുരുജനങ്ങളെ,
ഫാക്ട് ഹൈസ്ക്കൂൾ അല്മനി അസോസ്സിയേഷൻ സംഘടിപ്പിക്കുന്ന സ്മൃതിപർവ്വം 2024 (മെയ് 11, 12) തുടക്കമാവുകയാണ്.
രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങും. അദ്ധ്യാപകർ 9 മണിക്ക് എത്തണം. പേര് രജിസ്റ്റർ ചെയ്ത് ഒരു ചായയൊക്കെ കുടിച്ച് പഴയ സഹപ്രവർത്തകരെയും ആകാംക്ഷയോടെ സ്നേഹത്തോടെ കാത്തിരിക്കുന്ന പൂർവ്വവിദ്യാർത്ഥികളോടും അല്പം കുശലം പറയുമ്പോഴേക്കും ഓപ്പൺ അസംബ്ലിക്ക് സമയമാകും.
കൃത്യം 9.30 ന് ആരംഭിക്കുന്ന ഓപ്പൺ അസംബ്ലിയിൽ നീല, വെള്ള യൂണിഫോം വസ്ത്രങ്ങളണിഞ്ഞ് അണിനിരക്കുന്ന പൂർവ്വ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരുടെ മഹനീയ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു.
ഞങ്ങളുടെ ആദരവ് ഏറ്റുവാങ്ങി മുത്താഴവും കഴിഞ്ഞ് തിരക്കുള്ളവർക്ക് മടങ്ങാം. (രണ്ടു ദിവസവും പങ്കെടുത്താൽ ഏറെ സന്തോഷം)

പോരായ്മകളുണ്ടെങ്കിൽ, ആരെയെങ്കിലും ക്ഷണിക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.
എല്ലാവരും എത്തണം.

സസ്നേഹം
അനിരുദ്ധൻ പി.എസ്
ജനറൽ സെക്രട്ടറി

01/05/2024

2024 മെയ് 11, 12, തിയ്യതികളിൽ നടക്കുന്ന "സ്മൃതി പർവ്വം" വൻ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കലാപരിപാടികളുടെ പരിശീലനങ്ങൾ അവസാന ഘട്ടത്തിൽ. പഠന കാലത്തെ വിദ്യാലയ സ്മരണകൾ ഉണർത്തുന്ന തരത്തിൽ ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.

LED Stage, വിശാലമായ പന്തൽ, 50000 വാട്ട്സ് സൗണ്ട് സിസ്റ്റം, വെളിച്ചം, ജനറേറ്റർ, ശുദ്ധജലവിതരണം, ആർച്ച് , ഫ്ളക്സ് ബോർഡുകൾ, വിവിധ സ്റ്റാളുകൾ, കലാ-കായിക പരിപാടികൾക്കുള്ള ചെലവുകൾ, പ്രോഗ്രാം നോട്ടീസ്, പരിസരശുചീകരണം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ തയ്യാറാക്കേണ്ടതുണ്ട്.
വൻ തുക ചെലവു പ്രതീക്ഷിക്കുന്നതിനാൽ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും ഓരോരുത്തരുടെയും കഴിവുകൾക്കനുസരിച്ചുള്ള സംഭാവന നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ജനറൽ സെക്രട്ടറി

A/C details

Bank: THE FEDERAL BANK
Account: FACT Township High School Alumni Association
Current Account No: 10120200029142
Virtual ID: facthsalumni01@fbl
Customer ID : 144770823
Branch: KALAMASSERY
Branch Code: 001012
IFSC Code FDRL0001012

MICR-No 682049016
SWIFT Code FDRLINBB (Head Office) SWIFT Code of The Federal Bank
Address: P B NO. 18, PREMIER JUNCTION, , KALAMASSERY, 683 104, KERALAM

27/04/2024

സരസ ടീച്ചർ @ ഒല്ലൂർ

Photos from FACT High School , Udyogamandal , Eloor's post 08/04/2024
02/04/2024

പത്രവാർത്ത

ഏലൂർ: ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ അടച്ചുപൂട്ടലിലേക്ക്. സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടുപോകാൻ കഴിയാത്തതിനാൽ ഫാക്ടുമായുള്ള കരാർ ഒഴിവാക്കി സ്കൂൾ കെട്ടിടം തിരിച്ച് ഫാക്ടിനെ ഏല്പിച്ചതായി ഫാക്ട് മാനേജ്മെന്റ് അറിയിച്ചു. ഫാക്ട് എംപ്ലോയീസ് എജുക്കേഷൻ ആൻഡ് സർവീസ് സൊസൈറ്റിയാണ് സ്കൂൾ നടത്തിയിരുന്നത്. വിദ്യാർഥികളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയുംമൂലം നടത്തിപ്പ് പ്രതിസന്ധിയിലായിരുന്നു.

ഹൈസ്കൂൾ പ്രവർത്തനം നിർത്തിയതോടെ കുട്ടികളും അധ്യാപകരും പെരുവഴിയിലായി. കുട്ടികളുടെയും അധ്യാപകരുടെയും ഭാവിപ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനായി പി.ടി.എ.യുടെ അടിയന്തര ജനറൽ ബോഡി മൂന്നിന് കൂടും.

27/03/2024

മഹാസംഗമം ഒരുക്കങ്ങളിൽ നിന്നും ശ്രവണ സുഖമുള്ള ഗാനാലാപനം..

സംഗമം ഏപ്രിൽ ഒഴിവാക്കി മെയ് മാസത്തിലേക്ക് ആക്കാൻ ചില സാഹചര്യങ്ങൾ നിലനിൽക്കുന്നു

19/03/2024

രാഹേലമ്മ ടീച്ചർ

14/03/2024
01/03/2024

2024 ഏപ്രിൽ 20, 2 1, തിയ്യതികളിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള "സ്മൃതി പർവ്വം" വൻ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കലാപരിപാടികളുടെ പരിശീലനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പഠന കാലത്തെ വിദ്യാലയ സ്മരണകൾ ഉണർത്തുന്ന തരത്തിൽ ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.

LED Stage, വിശാലമായ പന്തൽ, 50000 വാട്ട്സ് സൗണ്ട് സിസ്റ്റം, വെളിച്ചം, ജനറേറ്റർ, ശുദ്ധജലവിതരണം, ആർച്ച് , ഫ്ളക്സ് ബോർഡുകൾ, വിവിധ സ്റ്റാളുകൾ, കലാ-കായിക പരിപാടികൾക്കുള്ള ചെലവുകൾ, പ്രോഗ്രാം നോട്ടീസ്, പരിസരശുചീകരണം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ തയ്യാറാക്കേണ്ടതുണ്ട്.
വൻ തുക ചെലവു പ്രതീക്ഷിക്കുന്നതിനാൽ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും ഓരോരുത്തരുടെയും കഴിവുകൾക്കനുസരിച്ചുള്ള സംഭാവന നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അലുമിനി
ജനറൽ സെക്രട്ടറി

A/C details താഴെ

Bank: THE FEDERAL BANK
Account: FACT Township High School Alumni Association
Current Account No: 10120200029142
Virtual ID: facthsalumni01@fbl
Customer ID : 144770823
Branch: KALAMASSERY
Branch Code: 001012
IFSC Code FDRL0001012

MICR-No 682049016
SWIFT Code FDRLINBB (Head Office) SWIFT Code of The Federal Bank
Address: P B NO. 18, PREMIER JUNCTION, , KALAMASSERY, 683 104, KERALAM

UPI കോഡ് കമൻ്റിൽ

28/02/2024

പോൾ സർ

10/02/2024

60 - 90 കളിലെ ഒരു പഹയൻ കുറിച്ചത്

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ആദ്യത്തെ അടി കിട്ടി കഴിഞ്ഞാൽ കൈ ഒന്ന് കുടഞ്ഞ് ട്രൗസറിൽ തുടച്ച ശേഷം മാത്രമേ അടുത്ത അടി ഞാൻ വാങ്ങിയിരുന്നുള്ളൂ..!
വൃത്തിയുടെ കാര്യത്തിൽ ഞാൻ പണ്ടേ മുന്നിലായിരുന്നു

എന്നെ പഠിപ്പിച്ച മാഷും ടീച്ചറും ക്ലാസിൽ നിന്നുകൊണ്ടേ പഠിപ്പിക്കൂ.
ന്താ കാരണം...?
എന്നോടുള്ള ബഹുമാനം...!

സ്കൂളില്‍ പഠിക്കുന്ന കാലത്ത് സാറൻമ്മാര്‍ക്ക് എന്നോട് എന്തെങ്കിലും പറയാന്‍ പേടി ആയതു കൊണ്ട് അച്ഛനെ വിളിച്ചു കൊണ്ട് വരാമോ എന്ന് ചോദിക്കുമായിരുന്നു.അതൊക്കെ ഒരു കാലം.

ഞാൻ എഴുതിയത് വായിക്കാൻ സാറൻമ്മാർക്കു വളരെ ഇഷ്ടമായിരുന്നു. അവർക്ക് ഞാൻ ചില ഉത്തരങ്ങൾ നൂറു പ്രാവശ്യം വരെ എഴുതി കൊടുത്തിട്ടുണ്ട്.

പഠന മികവിന് അംഗീകാരമായി എത്ര തവണ എന്നെ സാറിന്റെ അടുത്ത് നിറുത്തിയിട്ടുണ്ടെന്നറിയാമോ?

സാറ് ബോർഡിലെഴുതിയ ചോക്ക് ഞാൻ ആവശ്യപ്പെടാതെ തന്നെ എത്ര തവണ എനിക്ക് ക്ലാസിൽ വെച്ച് എറിഞ്ഞ് തന്നിട്ടുണ്ട് ....

ചില സാറൻമാർ ക്ലാസെടുക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാനായി വാതിൽക്കൽ എത്രതവണ എന്നെ കാവൽ നിന്നിട്ടുണ്ടെന്നറിയാമോ ... സുരക്ഷാ ഭീഷണി കൂടിയ സാഹചര്യങ്ങളിൽ ബെഞ്ച്ന്റെ മുകളിൽ നിന്ന് നിരീക്ഷിക്കാനും പറയാറുണ്ട്

ഓരോ പരീക്ഷ കഴിഞ്ഞാലും ഉത്തരങ്ങൾ അഞ്ചു തവണയെങ്കിലും ഞാൻ അധ്യപകരെ എഴുതിക്കാണിക്കാറുണ്ടായിരുന്നു ....

എല്ലാ കാര്യങ്ങളും .എനിക്കറിയാമായിരുന്നതിനാൽ പലപ്പോഴും എന്നോട് "എന്തിനാ നീ സ്കൂളിലേക്ക് വരുന്നത് ? വല്ല പണിക്കും പൊക്കൂടെ" എന്ന് എത്ര തവണ ചോദിച്ചിട്ടുണ്ട് .....

ഹാ .....
അതൊക്കെയൊരു കാലം

തിരിച്ച് കിട്ടാത്ത സ്‌കൂൾ ജീവിതം

Photos from FACT High School , Udyogamandal , Eloor's post 09/02/2024

ഡ്രോയിംഗ് സർ & ഡ്രിൽ സർ

05/02/2024

ഹൃദ്യമായ ഒരു 1992 ബാച്ച് സംഗമം @ഓ മശേരി

Photos from FACT High School , Udyogamandal , Eloor's post 02/02/2024

ഏപ്രിൽ സംഗമത്തിന് അധ്യാപകരെ നേരിൽ കണ്ട് ക്ഷണം പുരോഗമിക്കുന്നു..

Photos from FACT High School , Udyogamandal , Eloor's post 15/01/2024

ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിൽ പഠിച്ച മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഡയറക്ടറിയിൽ പേര് വിവരങ്ങൾ ചേർക്കുന്നതിനുള്ള ഗൂഗിൾ ഫോം ലിങ്ക് ചുവടെ. കൂടാതെ
അലുമ്നി അസോസിയേഷൻ മെമ്പർഷിപ്പ് എടുക്കുന്നതിനും ഈ ലിങ്കിൽ പറ്റും (മെമ്പർഷിപ്പ് എടുക്കൽ നിർബന്ധ നിബന്ധന അല്ല).മെമ്പർഷിപ്പ് ഫീസ് 1100/- രൂപ

https://forms.gle/anMswx3LoN828HeT8

ഏപ്രിൽ 20&21ലെ സ്‌മൃതിപർവം പരിപാടിയിൽ എവർക്കും പങ്കെടുക്കാം.

ഫീസ് അടച്ചവർക്ക് മെമ്പർഷിപ്പ് നമ്പർ ലഭിക്കും.

അലൂംനി മെമ്പർഷിപ്പ് ഉള്ളവർക്ക് വോട്ടവകാശവും അലുമ്നി കമ്മിറ്റിയിലും പൊതുയോഗത്തിലും പങ്കെടുക്കാം

അലുമ്നി അംഗത്വം ഇല്ലാത്തവർക്കും സ്മൃതി പർവ്വത്തിൽ പങ്കെടുക്കാം. ഗൂഗിൾ ഫോംപൂരിപ്പിക്കണം

മെമ്പർഷിപ്പിന് പൈസ അടച്ചശേഷം രസീത് വാങ്ങാത്തവർ 81370 500 51 വാട്ട്സപ് നമ്പറിൽ പേരും ഫോൺ നമ്പറും അയക്കാം(https://wa.me/message/CCHYYHCDLGBTL)

അനിരുദ്ധൻ പി.എസ്.
ജനറൽ സെക്രട്ടറി

കടപ്പാട്:
ഫാക്ട് ഹൈസ്കൂൾ അലുമ്നി അസോസിയേഷൻ

13/01/2024

അധ്യാപക ഒത്ത്ചേരൽ 2024

വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം!

12/01/2024

മഹാസംഗമം
ഏപ്രിൽ 20&21
www.facthsalumni.com

Photos from FACT High School , Udyogamandal , Eloor's post 03/01/2024

90s

19/12/2023

ഫാക്ട് ഷീറ്റ്

കൊച്ചിയിലെ അമ്പലമേട് കേന്ദ്രീകരിച്ച് ആസ്ഥാനവും പ്ലാന്റുകളുമുള്ള ഫാക്ട് 1943-ൽ രൂപീകരിച്ചതാണ്, പ്രത്യക്ഷത്തിൽ ഇന്ത്യയിലെ ആദ്യത്തെ വലിയ തോതിലുള്ള വളം യൂണിറ്റ്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സി പി രാമസ്വാമി അയ്യരുടെ ആശയമായാണ് പെരിയാർ നദിയുടെ തീരത്ത് ഫാക്ടറി നിലവിൽ വന്നത്. ഈ പ്രദേശം പട്ടിണിയും ഭക്ഷ്യോൽപ്പാദനത്തിലെ കടുത്ത ദൗർലഭ്യവും നേരിട്ടതിനാൽ, ഈ വിടവ് നികത്താനും ആളുകൾക്ക് തൊഴിലവസരങ്ങൾ കൊണ്ടുവരാനും ഫാക്ട് ഉദ്ദേശിച്ചിരുന്നു.

1947-ൽ ഫാക്ട് ഉത്പാദനം ആരംഭിച്ചു. സ്വകാര്യമേഖലയിൽ ശേഷസായി ബ്രദേഴ്സ് പ്രോമോട്ടറായി തുടക്കം കുറിച്ച് പിന്നീട് , 1960-ൽ ഫാക്ട് ഒരു പൊതുമേഖലാ സ്ഥാപനമായി മാറി.
കേരളത്തിലെ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ 1960-ൽ FACT ഏറ്റെടുത്തു. പിന്നീട് 1962 നവംബർ 21-ന് ഇന്ത്യാ ഗവൺമെന്റ് FACT-ന്റെ പ്രധാന ഓഹരിയുടമയായി - പൊതുമേഖലാ സ്ഥാപനത്തിന്റെ 98% ഓഹരികളും യൂണിയൻ സർക്കാരിനൊപ്പമാണ്.

80-കളുടെ അവസാനത്തിലും 90-കളുടെ തുടക്കത്തിലും FACT അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തി. "വിറ്റുവരവ് 3000 കോടി രൂപയിൽ കൂടുതലായ വർഷങ്ങളുണ്ടായിരുന്നു.

പൊതുമേഖലാ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (എഫ്എസിടി) 2022-23 സാമ്പത്തിക വർഷത്തിൽ 612.99 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന പ്രവർത്തന ലാഭം 6,198 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന വിറ്റുവരവിന്റെ ചിറകിൽ കൈവരിച്ചു.

ആത്മനിർഭർ ഭാരതിലേക്കുള്ള ഒരു ചുവടുവെയ്പ്പെന്ന നിലയിൽ, 2021-22-ൽ FACT, രാജ്യത്തേക്കുള്ള ഇറക്കുമതി കുറച്ചുകൊണ്ട് ഏകദേശം 9 വർഷത്തെ കാലയളവിനു ശേഷം കാപ്രോലാക്ടം ഉത്പാദനം പുനരാരംഭിച്ചു.

ഭൂമി വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച്, ശേഷി വർധിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി കമ്പനി കാപെക്സ് പദ്ധതികൾ നടപ്പിലാക്കുന്നു. കൊച്ചി ഡിവിഷനിലെ പ്രധാന CAPEX പ്രോജക്ടുകൾക്കായി, അതായത് പുതിയ NP പ്ലാന്റിനും അമോണിയ സംഭരണ ​​ടാങ്കിനും ഓർഡർ നൽകിയിട്ടുണ്ട്. എല്ലാ പ്രധാന കാപെക്‌സ് സ്‌കീമുകളുടെയും പ്രവൃത്തികൾ ആരംഭിക്കുകയും നിർവ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2024-25 ഓടെ പുതിയ പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതിലൂടെ രാസവള ഉൽപാദന ശേഷി 5.45 ലക്ഷം മെട്രിക് ടൺ വർദ്ധിപ്പിക്കും...ഇപ്പോഴത്തെ വളർച്ച തുടർന്നും നിലനിർത്താൻ കഴിയുമെന്ന പൂർണ പ്രതീക്ഷയിൽ ആണ് മാനേജ്മെൻ്റ്...

14/12/2023

പൂർവ്വ വിദ്യാർത്ഥികളായ കെ.എം. ഖാലിദ്, വേണു ജി. നായർ എന്നിവർ കേന്ദ്ര ഗവ. പ്ലാനിംഗ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡെവലപ്മെന്റ് ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ഹോണറിംഗ് അവാർഡിന് അർഹരായി.

ഇൻഡസ്ട്രിയലിസ്റ്റ്, എഴുത്തുകാരൻ . വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയ്ക്കാണ് കെ.എം. ഖാലിദിനും , കാലാവസ്ഥ നിരീക്ഷണം, ശാസ്ത്ര പഠനം, എന്നതിന് വേണു ജി. നായരും അവാർഡിന് അർഹരായത്.

11/12/2023

കണ്ണൂര് നടന്ന കേരള സ്റ്റേറ്റ് ഡോഡ്ജ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ജില്ലാ ടീമിൽ പങ്കെടുത്ത ഫാക്ട് ഹൈസ്കൂൾ ടീം അംഗങ്ങൾ കായിക അദ്ധ്യാപിക ശ്രീമതി മുംതാസിനൊപ്പം

Want your school to be the top-listed School/college in Kochi?
Click here to claim your Sponsored Listing.

Videos (show all)

ഇപ്പൊൾ തത്സമയംhttps://youtube.com/live/VkkK2SceWbM?feature=sharehttps://www.facebook.com/share/v/mwPFFmpxwgV9sKzb/?mibex...
മഹാസംഗമം ഒരുക്കങ്ങളിൽ നിന്നും ശ്രവണ സുഖമുള്ള ഗാനാലാപനം.. സംഗമം ഏപ്രിൽ ഒഴിവാക്കി മെയ് മാസത്തിലേക്ക് ആക്കാൻ ചില സാഹചര്യങ്ങ...
പോൾ സർ
ഹൃദ്യമായ ഒരു 1992  ബാച്ച് സംഗമം @ഓ മശേരി
അധ്യാപക ഒത്ത്ചേരൽ 2024വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം!

Category

Telephone

Website

Address

Fact Town Ship
Kochi
683501

Other Schools in Kochi (show all)
Norah Kinder Garten Norah Kinder Garten
Puthenvelikara
Kochi

NORAH KINDERGARTEN Its a Montessori School Children are taught through Montessori activities. Puthenvelikkara, N. paravoor, Ernakulam, Kerala 📲 9562693750, 7306284198

Don Bosco School Vaduthala Don Bosco School Vaduthala
Don Bosco Senior Secondary School
Kochi, 682023

Ever since 1986, the school been the alma mater to innumerable competent and virtuous citizens.

Kannaki School Of Arts Kannaki School Of Arts
EMS Road , Kambivelikakkam
Kochi

We offer Bharatanatyam, folk dance, semiclassical both in kakkanad and palarivattom classes in kochi.

Bharateey Sangeet Vidyalay Bharateey Sangeet Vidyalay
Kochi, 682038

Hindustani Music

SMART KID ABACUS-Padivattom,Edapally,Kochi SMART KID ABACUS-Padivattom,Edapally,Kochi
Thejus Avenue Lane, Padivattom
Kochi, 682024

Smart Kid Abacus Learning Pvt Ltd is a professionally managed Company providing state of the art Abacus Training Since the Year 2004, with it's presence in 27 States of India and a...

Govt Bts L P School Edappally Govt Bts L P School Edappally
Edappally Raghavan Pillai Road, Devankulangara, Edappally
Kochi, 682024

Gods Own Public School Gods Own Public School
GODS OWN PUBLIC SCHOOL, , NAVRESHMI NGR. , , , EDATHALA NORTH P. O
Kochi, 683561

God's Own Public School

Jova Academy Jova Academy
Ernakulam
Kochi

Abacus Training Center

BOSSE Sikkim Kerala State BOSSE Sikkim Kerala State
Kerala State
Kochi, 682021

SPES EDUCATION as a Regional Centre of BOSSE Sikkim at Kerala state. Visit@ www.speseducatiom.com

MJS Women's Collage • Kalamassery • Nettoor • Perumbavoor • Chelakkulam MJS Women's Collage • Kalamassery • Nettoor • Perumbavoor • Chelakkulam
Vidakkuzha, Kalamassery, Thaikkatukara P. O Aluva
Kochi, 683106

MJS Womens Collage and ZeeQue International School were two educational institution under the manage

Archbishop Attipetty Public School Archbishop Attipetty Public School
Attipetty School, TKC Road, Vaduthala, Ernakulam
Kochi, 682023

NSS Unit Of Al Farookhiya HSS Cheranelloor NSS Unit Of Al Farookhiya HSS Cheranelloor
AL FAROOKHIYA HSS CHERANELLLOOR
Kochi

Official page of AL FAROOKHIYA HSS CHERANELLLOR NSS UNIT