Kerala Dheevara Vanitha Maha Sabha - KDVMS.
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Dheevara Vanitha Maha Sabha - KDVMS., Community Service, Mahima, Kochi.
പേരു മന്തൻ ഉണ്ണി മന്തനെ പുറത്താക്കി.
വിങ്ങുന്ന ഓർമയായി മാറാട് കൂട്ടക്കൊലപാതകം ഓർക്കപ്പെടുമ്പോൾ....
കൊല്ലിച്ചവരും സാമ്പത്തികസഹായം ഉറപ്പുവരുത്തിയവരും രാഷ്ട്രീയപിന്തുണ നല്കിയവരും തുടർന്ന് കേസ് അട്ടിമറിക്കാൻ കൂട്ടുന്നിന്നവരും ഇന്നും കാണാമറയത്ത് തന്നെ ആണ്.
കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഇടതു-വലത് നേതാക്കളും ഉദ്യോഗസ്ഥരും ചെയ്തത് ഹിന്ദുവിദ്രോഹവും നീതിനിഷേധവും മാത്രമല്ല. രാജ്യദ്രോഹവും കൂടി ആണ്. മാറാട് കൂട്ടക്കൊല സമഗ്രമായി അന്വേഷിക്കപ്പെട്ടിരുന്നുവെങ്കിൽ, തുടർനടപടികൾ ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ ലോകത്തിൽ ആകമാനം തന്നെ ഭീകരവാദ പ്രവർത്തനങ്ങളുടെ തോത് പകുതിയെങ്കിലുമായി കുറഞ്ഞേനേ... ഇന്ന് ലോകത്ത് എവിടെ നടക്കുന്ന ഭീകരപ്രവർത്തനത്തിന്റെയും അന്വേഷണം അവസാനിക്കുന്നത് ഒരു മലയാളിയിൽ ആണെങ്കിൽ അതിനു കാരണം ഇവിടെ കേരളത്തിൽ അനിർബാധം തുടരുന്ന "ഭീകരവാദി - ഉദ്യോഗസ്ഥ - രാഷ്ട്രീയനേതൃത്വ"ങ്ങളുടെ അവിഹിത കൂട്ടുകെട്ടാണ്. ഭീകരവാദികൾക്കുള്ള ഭൗതികവും ബൗദ്ധികവും രാഷ്ട്രീയവുമായ സുരക്ഷിത വാതാവരണം കേരളത്തിൽ ഉണ്ട്.
ഏറ്റവും ചുരുങ്ങിയത് പൂന്തുറ അക്രമണക്കേസ് അട്ടിമറിയിൽതുടങ്ങി മാറാട് കൂട്ടക്കൊല ഗൂഢാലോചനക്കേസ് അട്ടിമറിയിൽ പുഷ്കലമായി തുടരുന്ന ഈ ബാന്ധവം ഉള്ളിടത്തോളം കാലം കേരളം തീവ്രവാദികളുടെ പറുദീസ ആയിരിക്കും.
-----------------------------------------
ഓർമിക്കുക.. നിരന്തരം ഓർമിക്കുക... അതും സമരമാണ്.. നീതിക്കായുള്ള സമരം..
ഇന്നല്ലെങ്കിൽ നാളെ കേരളത്തിന്റെ മണ്ണിൽ ഭീകരവാദികളെയും അവരുടെ സംരക്ഷകരെയും പറിച്ചെറിയുന്ന സാഹചര്യം ഉണ്ടാകുക തന്നെ ചെയ്യും.
ആദരാഞ്ജലികൾ.
ആഷാഢമാസത്തിലെ പൗർണമി -വേദവ്യാസ ജയന്തി........
മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം. വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദ്വ്യാസൻ.
ജനനം
പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻതന്നെ വളർന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.
ഐതിഹ്യം
പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽനിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടുംബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.
ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീരൻ, ചിത്രാംഗദൻ എന്നീ പുത്രൻമാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻമാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനിൽനിന്നും അംബിക, അംബാലിക എനിവർക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻമാർ ജനിച്ചു.ഇവരിൽനിന്ന് കൗരവരും പാണ്ഡവരും പിറന്നു.കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ ദാസിയിൽ വിദുരരും പിറന്നു.അംബിക വ്യാസരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും അംബാലിക വ്യാസരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ പാണ്ഡോടെ പാണ്ഡുവും പിറന്നു.
കാവ്യജീവിതം
ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. മഹാഭാരതത്തിൽ പരാമർശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം മഹാഭാരതത്തിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർത്താനിട വരാതെ നിർഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനർഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി.ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.
ജയം
മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു.
ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിയ്ക്കുന്നു.ആയതിനാൽതന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്.
തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.
വ്യാസൻമാർ
ഇരുപത്തിയെട്ട് വ്യാസന്മാർ
മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.
1. ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്
2. രണ്ടാം ദ്വാപരയുഗം - പ്രജാപതി
3. മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യൻ
4. നാലാം ദ്വാപരയുഗം - ബൃഹസ്പതി
5. അഞ്ചാം ദ്വാപരയുഗം - സൂര്യൻ
6. ആറാം ദ്വാപരയുഗം - ധർമരാജാവ്
7. ഏഴാം ദ്വാപരയുഗം - ദേവേന്ദ്രൻ
8. എട്ടാം ദ്വാപരയുഗം - വസിഷ്ഠൻ
9. ഒൻപതാം ദ്വാപരയുഗം - സാരസ്വതൻ
10. പത്താം ദ്വാപരയുഗം - ത്രിധാമാവ്
11. പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്
12. പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജൻ
13. പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷൻ
14. പതിന്നാലാം ദ്വാപരയുഗം - വർണ്ണി
15. പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണൻ
16. പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയൻ
17. പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയൻ
18. പതിനെട്ടാം ദ്വാപരയുഗം - ജയൻ
19. പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജൻ
20. ഇരുപതാം ദ്വാപരയുഗം - ഗൗതമന്
21. ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്
22. ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു
23. ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്
24. ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി
25. ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി
26. ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ
27. ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർണ്ണൻ
28. ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ
ബുദ്ധമതത്തിൽ
ബുദ്ധമതത്തിൽ ജാതകകഥകളിലാണ് (ബി.സി.400) വ്യാസനെപ്പറ്റി പരാമർശമുള്ളത്. ജാതകം എന്നാൽ ജന്മം.പുനർജ്ജന്മത്തിൽ വിശ്വസിയ്ക്കുന്നവരാണ് ബൗദ്ധന്മാർ. രണ്ട് ജാതകകഥകളിൽ ഇദ്ദേഹം പ്രത്യക്ഷനാകുന്നു. അനേകം സന്മാർഗ്ഗികതത്വങ്ങൾ കഥാരൂപേണ ഹാസ്യവും സാഹസികതയും കലർത്തി പറഞ്ഞിരിയ്ക്കുന്നു.
അർത്ഥശാസ്ത്രത്തിൽ
ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ആറാം അദ്ധ്യായത്തിൽ 'യാതൊരുവന് മനസാന്നിദ്ധ്യം ഇല്ലയോ അവൻ വേഗത്തിൽ തന്നെ നശിച്ചുപോകുന്നു' എന്നൊരു തുടക്കത്തോടേയും വ്യാസൻ പരാമർശിയ്ക്കപ്പെടുന്നു. ഇതിലേയ്ക്കായി വൃഷ്ണികൾ കൃഷ്ണദ്വൈപായനനോട് ചെയ്ത പ്രവൃത്തി ഉദാഹരിയ്ക്കുന്നു.
ബ്രഹ്മസൂത്രരചയിതാവ്
ബ്രഹ്മസൂത്രം രചിച്ചത് ബാദരായണൻ ആണ്.ജനനസ്ഥലത്തെ ആസ്പദമാക്കി ബദരായണനും വ്യാസനും ഒന്നുതന്നെയെന്നും അല്ലെന്നും ഉള്ള വാദങ്ങൾ നിലനിൽക്കുന്നു.
ചരിത്രത്തിൽ
വേദവ്യാസന്റെ കാലം ബി.സി.1500നും 180നും ഇടയ്ക്കായിരുന്നു എന്ന് ഭൂരിഭാഗം പണ്ഡിതന്മാരും വിശ്വസിയ്ക്കുന്നു. വൈശമ്പായനൻ,ജൈമിനി തുറ്റങ്ങിയ വ്യാസശിഷ്യൻമാർ മഹാകാവ്യം പ്രചരിപ്പിച്ചു.
കേരള ധീവര മഹാസഭയുടെ സ്ഥാപക ജനറൽ സെക്രട്ടറി, കോഴിക്കോടിന്റെ നിറസാന്നിദ്ധ്യം !
പ്രവർത്തകർക്ക് അവശ്യം വേണ്ട ഉത്തേജനം പകർന്ന്
ആത്മവിശ്വാസത്തോടെ സധൈര്യം മുന്നോട്ട് നയിച്ച മികച്ച സംഘാടകനായിരുന്ന പി.കെ സഹദേവട്ടന്റെ ഓർമ്മയിൽ ..... .........
വീണ്ടും ഒരു ജൂലായ് 13
മറക്കില്ല പൊറുക്കില്ല.
ഭാരതീയ മത്സ്യപ്രവർത്തക സംഘംആലപ്പുഴ ജില്ല സെക്രെട്ടറിയും ഭാരതീയ ജനത പാർട്ടിയുടെ സംസ്ഥാന സമിതി അംഗമായ അഡ്വ രൺജിത് ശ്രീനിവാസിന്ടെ പിതാവ് കെ. എസ്സ്. ശ്രീനിവാസൻ ഹൃദയാഘാതത്തെ തുടർന്ന് 13/3/18ൽ 11:30ന് മരണമടഞ്ഞു. സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് വലിയഴിക്കലുള്ള കുടുംബവീട്ടിൽ. ആലപ്പുഴ മുൻസിപ്പൽ വാർഡിലുള്ള വസതിയിൽ 14/3/18 തീയതി 11മണിവരെയുണ്ടാകും.
27/01/2018 ൽ KDMS ന്റെ സ്റ്റേറ്റ് കമ്മിറ്റി എക്സികുറ്റിവ് എറണാകുളം റസ്റ്റ് ഹൊസ്സിൽ വച്ച് പ്രസിഡന്റ് പി വി മോഹനൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടിയതിന്റെ തീരുമാനങ്ങൾ
കേന്ദ്ര ഗവർമെന്റ് പുതിയതായി രൂപീകരിച്ച most backward commission "justice രോഹിണി കമ്മീഷൻ" 12/01/2018 ൽ ഡൽഹിയിൽ വെച്ച് നടത്തിയ സിറ്റിങ്ങിൽ KDMS പ്രസിഡന്റ് ശ്രീ പി വി മോഹനന്റെ നേതൃത്ത്വത്തിലുള്ള നാലംഗ സംഘം പങ്കെടുത്തു നിവേദനം സമർപ്പിച്ചത് കമ്മിറ്റി ചർച്ച ചെയ്യുകയും സ്‌റ്റേറ്റ് കമ്മിറ്റിയുടെ സമയോചിതമായ നടപടികളെ അനുമോദിക്കുകയും ചെയ്തു.
ബഹുമാനപെട്ട കേരള മുഖ്യമന്ത്രിക്ക് KDMS 2017 മാർച്ചിൽ സമർപ്പിച്ച നിവേദനത്തിലടങ്ങിയ (1) ധീവര സമുദായത്തെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുകയെന്ന 1986 ലെ ശ്രീ. കരുണാകരൻ ജീവർമെന്റ നടത്തിയ ശുപാർശ അടിയന്തിരമായി നടപ്പാക്കുക.(2) സ്വാശ്രയ കോളേജുകളിലെ oec കുട്ടികൾക്ക് sc/st കുട്ടികൾക്ക് കിട്ടുന്ന വിധത്തിലുള്ള അനുകൂല്യങ്ങൾക് അര്ഹതയുണ്ടെന്ന ബഹു: കേരള ഹൈ കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നിലനില്കുന്ന കേസ് പിൻവലികുക. (3). ധീവര സമുദായത്തെ ക്രീമിലെയർ പരിധിയിൽ ഉൾപ്പെടുത്തികൊണ്ടു ഇറക്കിയ 2011- ലേയും 2015- ലേയും ഓര്ഡറുകൾ പിൻവലിക്കുക എന്നിവയ്ക് ശ്രീ ഉമ്മൻചാണ്ടി സർക്കാർ പറഞ്ഞിരിക്കുന്ന മറുപടി തന്നെയാണ് ഈ ഗവർമെന്റും ആവർത്തിച്ചിരിക്കുന്നത്. അത് എന്തെന്നാൽ " ധീവര സമുദായം സംസ്ഥാ പട്ടിക ജാതി പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ മാനദെണ്ഡം പാലിക്കാത്തതിനാൽ ആവശ്യം പരിഗണിക്കാൻ നിർവാഹമില്ല എന്ന് അരീക്കുന്നു" (2) "സ്വാശ്രയ കോളേജുകളിലെ മാനേജുമെന്റ് സീറ്റിൽ പ്രേവേശനം നേടുന്നവർക് ഉയർന്ന ഫീസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നത് സർക്കാരിൽ വർദ്ധിച്ച സാമ്പത്തിക ബാധ്യത വരുന്ന സാഹചര്യത്തിലാണ് അപ്പീൽ പോയത്," (3) " ധീവര സമുദായത്തിന് പരമ്പരാഗത തൊഴിൽ വിഭാഗം എന്ന നിലയിൽ അനുവദിച്ചിരുന്ന നോൺ ക്രീമിലെയർ പദവി GO(P) No: 81/2011 പ്രകാരം പരമ്പരാഗത തൊഴിൽ ചെയ്യുന്നവർക് മാത്രമായി നിജപ്പെടുത്തുകയും മറ്റു ധീവര സാമൂഹങ്ങൾക് സാധാരണ ഗതിയിലുള്ള മാനദെണ്ടങ്ങളുടെ അടിസ്ഥാനത്തിൽ സാക്ഷ്യപത്രം അനുവദികുകയാണ് ചെയ്തത്.(എന്നാൽ G.O (P) No: 1/2015 BC DD dated 1/01/2015 അനുസരിച്ച°ധീവര സമുദായത്തെ പൂർണമായും ക്രീമിലെയാറിൽ ഉൾപ്പെടുത്തിയിരിക്കുന്നു).
ധീവര സമുദായത്തിന് അർഹമായ അവകാശം അംഗീകരിക്കുക, ഓഖി ദുരന്തം മൂലം തീരദേശത്തുണ്ടായ നഷ്ടങ്ങൾ എല്ലാതീരദേശവാസികൾക്കും അർഹിക്കുന്ന വിധത്തിൽ അനുവദിക്കുക കേരളതീരത്ത് പൂർണമായും സീ വാളുകളും പുലിമുട്ടുകളും നിർമ്മിക്കുകയും നിലവിൽ ഉള്ളത് ബലപ്പെടുത്തുകയും ചെയുക. മൽസ്യഫെഡ് ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്തിട്ടുള്ള വായ്പകൾ പൂർണമായും എഴുതി തള്ളുക, എന്നിവ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിൽ ധാരണ നടത്താൻ തീരുമാനിച്ചു.
KDMS- ന് തനതായ ഒരു പ്രെസിദ്ധീകരണം ഇറാകുന്നതിന് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ തറയിൽ കടവ് ശശിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു.
കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ KDMS- ന്റെ ജില്ലാകമ്മിറ്റി രൂപികരിക്കുന്നതിനായി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ ആരുൻദാസ്, സെക്രട്ടറി ശ്രീ സുധീർ ബാബു എന്നിവരെ ചുമതലപ്പെടുത്തി.
നാണമില്ലാത്തവൻടെ ആസനത്തിൽ ആലുകിളിത്തലും അതും അവനു തണൽ.
ഡിസംബർ 6 ഡോ. ബി ആർ അംബേദ്ക്കർ സ്‌മൃതി ദിനം.
മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകൻ രാഘവൻ മാഷ് മരണമടഞ്ഞിട്ടു 4 വർഷo ഇന്ന് തികയുന്നു.
എന്റെ അഭ്യുദകാംഷിയും ജേഷ്ഠസഹോദരനും ഒട്ടനവധി പുസ്തകങ്ങളുടെ രചയിതാവുമായ ബി സുജാതൻ എഴുതിയ എഴുത്തു 27/9/17 ൽ ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ചു ആയത് എല്ലാവരും വായിക്കണമെന്ന് തോന്നിയത് കാരണം പോസ്റ്റുചെയ്യുന്നു.
ഇന്ന് ലോക വൃദ്ധദിനം.
ആദർശ്ശ രാഷ്ടീയത്തിൽ അടിയുറച്ച് നിന്നതുകൊണ്ട്
മാത്രം അധികാരത്തിൻറെ കോട്ടകൊത്തളങ്ങളിൽനിന്നും
അകറ്റിനിർത്തപ്പെട്ട പുറക്കാടിൻറെ
അതികായൻ ദേവദത്ത് ജി പുറക്കാടിൻറെ
രണ്ടാം ചരമവാർഷികദിനം ...
ഭാരതത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രധാനിയായ ശ്രീ നാരായണ ഗുരുവിന്റെ 163-ജന്മദിനം -ചിങ്ങമാസത്തിലെ ചതയം.
Please like this page. 2016ൽ ആലപ്പുഴയിൽ നിയോജക മണ്ഡലത്തിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചു കഴിഞ്ഞ തിരഞ്ഞടുപ്പിനിലും 6 ഇരട്ടി വോട്ട് നേടിയ നമ്മുടെ സഹോദരനെ പിന്തുണക്കുക. ഈ പേജ് ലൈക് ചെയ്തു സഹായിക്കുക.
Adv. Ranjeet Sreenivas. State Secretary at BJP-OBC Morcha Keralam.Former B.J.P Alappuzha District Vice President.BJP state committe member.Contested election to Kerala state Assembly in 2016 from Alappuzha constituency as Bjp candidate and secured 18214 votes.
1945 ഒക്ടോബർ 1 ന് ഉത്തർപ്രദേശിലെ കാൺപൂരിൽ ജനനം . അച്ഛൻ ശ്രീ മൈക്കു ലാൽ , അമ്മ കലാവതി . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോമേഴ്സിൽ ബിരുദം . തുടർന്ന് കാൺപൂർ ഡിഎവി കോളേജിൽ നിന്ന് നിയമബിരുദംഇന്ത്യൻ സിവിൽ സർവീസിൽ ചേരണമെന്നാഗ്രഹിച്ച് പരിശീലനത്തിനായി ഡൽഹിയിലേക്ക് . ആദ്യ രണ്ടു വട്ടവും വിജയിച്ചില്ല . മൂന്നാമത്തെ പ്രാവശ്യം വിജയിച്ചെങ്കിലും ഐഎഎസ് കിട്ടാത്തതിനാൽ സർവീസിൽ കയറാതെ അഭിഭാഷകനായി കോടതിയിലേക്ക് . പിന്നീട് സുപ്രീം കോടതിയിൽ അഭിഭാഷകനായി.1977 ൽ ജനതാപാർട്ടിയുടെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറി . പിന്നീട് ദ്വയാംഗത്വ പ്രശ്നം വന്ന് ഭാരതീയ ജനതാപാർട്ടി ഉണ്ടായപ്പോൾ ബിജെപിയിൽ.സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി നടത്തിയ പ്രവർത്തനം കണ്ടറിഞ്ഞ പാർട്ടി പാർലമെന്ററി രംഗത്തേക്ക് നിയോഗിച്ചു. രണ്ടു വട്ടമായി ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലെത്തി. 1994 മുതൽ 2006 വരെ രാജ്യസഭ എം.പി .പാർട്ടിയുടെ വക്താവായും ബിജെപി പട്ടികജാതി മോർച്ചയുടെ ദേശീയ അദ്ധ്യക്ഷനായും മികച്ച പ്രകടനം കാഴ്ച വച്ചു . 2015 ൽ ബീഹാറിന്റെ ഗവർണറായി . ഇപ്പോൾ എൻ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി. തെരഞ്ഞെടുക്കപ്പെട്ടാൽ കെ ആർ നാരായണനു ശേഷം രാഷ്ട്രപതിയാവുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവ്.ആദർശ ശുദ്ധിയും ലളിത ജീവിതവും കൈമുതൽ . പാരമ്പര്യ സ്വത്തായി കിട്ടിയ വീട് ഗ്രാമത്തിലെ പാവപ്പെട്ടവർക്ക് വേണ്ടി കമ്യൂണിറ്റി ഹൗസ് നിർമ്മിക്കാൻ നൽകി. എന്നും എപ്പോഴും അവശ ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തന പാതയിൽ ..എൻഡിഎ സ്ഥാനാർത്ഥിയായി കോവിന്ദ് എത്തുന്നതോടെ ധർമ്മസങ്കടത്തിലാവുക പ്രതിപക്ഷമാണ്. മുന്നണിയിലില്ലാത്ത ടി ആർ.എസ് പിന്തുണ അറിയിച്ചു കഴിഞ്ഞു. മായാവതിയും നിതീഷ് കുമാറും പിന്തുണയ്ക്കാനാണ് സാദ്ധ്യത കൂടുതൽ.അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ രാം നാഥ് കോവിന്ദ് ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതിയായി ചുമതലയേൽക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ് . സമൂഹികമായി താഴേത്തട്ടിലായിപ്പോയ വലിയൊരു സമൂഹത്തിന് അത് നൽകുന്ന ഊർജ്ജം ചെറുതല്ല . അങ്ങനെ നോക്കുമ്പോൾ നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയും വീണ്ടും നൽകുന്നത് വളരെ വലിയൊരു സന്ദേശം തന്നെയാണ് ..
Click here to claim your Sponsored Listing.
Category
Website
Address
Mahima
Kochi
688001
Banerji Road
Kochi, 682018
To reach those who are broken, depressed, downtrodden, abused, addicted and lonely...
Pallikkara
Kochi
Junior Chamber International(JCI),a worldwide federation of young leaders and entrepreneurs founded
Govt Hospital Road
Kochi, 682011
Voluntary organisation engaged in Humanity Services during Disaster pandemic situation. conduct Firs
IMA House , Kaloor
Kochi, 682017
Rotary club of Cochin Lords was inaugurated in the year 2006 with Rtn. K. V. Thomas as the Charter Pr
Kochi
This is the official fan page of the Royal Enfield Avl Engine. Here we discuss about the all types o
C/o Vortex Business Services India Private Limited , Near South Over Bridge , Panampilly Nagar
Kochi, 682036
This Group is exclusively for Business People of Nair Community
Kochi, 682035
Global Nursing Jobs is an initiative from Jobs Global Group, Europe to share and discuss the Nursing
Regal Valencia Road, Thrikkakkara ( Behind BMC , Seaport Airport Road )
Kochi, 682021
An apartment in the middle of paddy fields with lot of greenery around...
Thevara
Kochi
The best way of finding yourself is to lose yourself in the service of others -Mahatma Gandhi