CPIM Kannamaly LC
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Kannamaly LC, Political Party, Office Of CPIM LC, AKG Mandiram, Cheriyakadavu, Kannamaly PO, Kochi.
LDF കണ്ണമാലി ലോക്കൽ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: ജോൺ ഫെർണ്ണാണ്ടസ് ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ വിശദീകരണ യോഗം കണ്ണമാലിയിൽ
അധ്യാപനരംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള കെ ജെ ഷൈൻ അധ്യാപിക എന്ന ഒറ്റ വിശേഷണത്തിൽ ഒതുങ്ങുന്നില്ല. അധ്യാപക സംഘടനാ രംഗത്തെ സജീവ പ്രവർത്തക എന്നപോലെ ജില്ലയിലെ കലാ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. വിദ്യാർഥികാലം മുതൽ പൊതുപ്രവർത്തനരംഗത്തുണ്ട്. യുഡിഎഫ് കോട്ടകളെ വിറപ്പിച്ച് തുടർച്ചയായി മൂന്നാംവട്ടവും പറവൂർ മുനിസിപ്പൽ കൗൺസിലറായ കെ ജെ ഷൈൻ നിലവിൽ വിദ്യാഭ്യാസ കലാ കായിക സ്ഥിരംസമിതി അധ്യക്ഷയുമാണ്.
കോട്ടപ്പുറം രൂപത കെസിഎസ്എൽ, കെസിവൈഎം എന്നിവയിൽ പ്രവർത്തിക്കുമ്പോൾ മികച്ച ക്യാംപർക്കുള്ള പുരസ്‌കാരങ്ങൾ നേടിയ കെ ജെ ഷൈൻ പിന്നീട് കൈവച്ച പ്രവർത്തന മേഖലകളിലും മികവിന്റെ പര്യായമായി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗമായിരിക്കെ സമരദൗത്യങ്ങളേറ്റെടുത്ത് ജില്ലയിലെമ്പാടും നിറഞ്ഞു. പ്രഭാഷണങ്ങളിലുടെയും അർഥപൂർണണമായ സംവാദങ്ങളിലുടെയും ഇ എംഎസ് പഠന കേന്ദ്രത്തിന്റെ വേദികളെ സമ്പന്നമാക്കി. യുഡിഎഫിന് മേൽക്കൈയുള്ള പറവൂർ മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിൽ നിന്ന് തുടർച്ചയായി മൂന്നുവട്ടം കൗൺസിലർ. സിപിഐ എം പറവൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമാണ്.
കോട്ടപ്പുറം രൂപതയുടെ കീഴിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപികയും സമഗ്ര ശിക്ഷ കേരളയിൽ പരിശീലകയുമാണ്. 2014–- 2017 ൽ കെഎസ്‌ടിഎ എറണാകുളം ജില്ലാ പ്രസിഡന്റ്, 2018 മുതൽ സംസ്ഥാന കമ്മിറ്റിയംഗം. എഫ്‌എസ്‌ഇടിഒ വനിതാ വിഭാഗം ജില്ലാ അധ്യക്ഷയുമാണ്.
ഗോതുരുത്ത് സെന്റ് സെബാസ്‌റ്റ്യൻസ് ഹൈസ്‌കൂൾ, കൊടുങ്ങല്ലൂർ സെന്റ് തോമസ് കോളേജ്, കൊടുങ്ങല്ലൂർ കെകെടിഎം എന്നിവിടങ്ങളിൽ സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം. പനങ്ങാട് കൃഷ്‌ണ ടിടിഐയിൽ നിന്ന് ടിടിസി. മധുരകാമരാജ് സർവ്വകലാശാലയിൽ നിന്ന് പോളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി.
പറവൂരിൽ സ്ഥിരതാമസം. ഗോതുരുത്ത് കോണത്ത് പരേതനായ ജോസഫിന്റെയും മേരിയുടെയും മകൾ. തദ്ദേശഭരണ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കൂനമ്മാവ് വാഴപ്പിള്ളി ഡൈന്യൂസ് തോമസാണ് ഭർത്താവ്. മക്കൾ: ആരോമൽ (എച്ച്ഡിഎഫ്സി ബാങ്ക് പച്ചാളം ശാഖ അസിസ്റ്റന്റ് മാനേജർ), അലൻ (എംബിബിഎസ് വിദ്യാർഥി), ആമി ഷൈൻ (ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി). മരുമകൾ: ശിൽപ ജോസ് (സീനിയർ ആക്ചൂരിയൻ അനലിസ്റ്റ്, അലൈൻസ് സർവീസസ് ടെക്നോപാർക്ക്
തിരുവനന്തപുരം).
കുടുംബശ്രീ എന്ന മഹത്തയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനത്തിന്റെ പിതാവ്
കോവിഡിലും പ്രളയത്തിലും ആയിരങ്ങൾക്ക് സൗജന്യ ഭക്ഷണം നല്കിയ ജനകീയ ഹോട്ടലിൻ്റെ അമരക്കാരൻ
കേരളത്തിന് സ്വന്തമായൊരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചിപ്പ് വികസിപ്പിച്ച് ഡിജിറ്റൽ സർവകലാശാല.
ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാകാനൊരുങ്ങുന്ന കേരളത്തിൻ്റെ ശ്രമങ്ങൾക്ക് പുത്തനൂർജ്ജം പകരുന്ന കണ്ടുപിടുത്തമാണ് കൈരളി എ.ഐ ചിപ്പ് വികസിപ്പിച്ചെടുത്തതിലൂടെ സംസ്ഥാന ഡിജിറ്റൽ സർവകലാശാല നടത്തിയിരിക്കുന്നത്. ഇവിടെ നിർമ്മിച്ച കൈരളി എ.ഐ ചിപ്പ് ഉപയോഗിച്ചുകൊണ്ട് കൃഷി, എയ്‌റോസ്‌പേസ്, മൊബൈൽ ഫോൺ, ഓട്ടോമൊബൈൽ വ്യവസായങ്ങൾ, ഡ്രോണുകൾ, സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ വലിയ മുന്നേറ്റം സാധ്യമാക്കാൻ നമുക്ക് കഴിയും. കൂടാതെ ഇലക്ട്രോണിക് മേഖലയിലും ചിപ്പ് ഡിസൈനിലും വളർന്നുവരുന്ന ശക്തിയായി മാറുന്നതിന് ഈ നേട്ടം ഒരു പടി കൂടി നമ്മളെ അടുപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വർക്ക് ലോഡുകളുടെ വേഗതയേറിയതും കാര്യക്ഷമവുമായ കമ്പ്യൂട്ടിംഗ് നൽകുന്നതിന് ലക്ഷ്യമിട്ടാണ് കൈരളി എ.ഐ ചിപ്പ് നിർമ്മിച്ചിരിക്കുന്നത്. സാധാരണയായുള്ള ജനറൽ പർപ്പസ് പ്രോസസ്സറുകളേക്കാൾ കൂടിയ വേഗതയിലും ഉയർന്ന കാര്യക്ഷമതയിലും ഡാറ്റ പാറ്റേൺ മനസിലാക്കാനും ക്രിപ്‌റ്റോഗ്രാഫിക് ഹാർഡ്‌വെയർ ഉപയോഗിച്ച് ഡാറ്റ എൻക്രിപ്റ്റ് ചെയ്യാനും ഈ ചിപ്പുകൾക്ക് സാധിക്കും.
വേഗമേറിയതും കൃത്യവുമായ ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനും, കൃഷി, വിളവ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രവചനങ്ങൾ നടത്തുന്നതിനും, ട്രാഫിക്, നഗര മാനേജ്മെൻ്റ് സംവിധാനങ്ങൾ കൃത്യമായി നടപ്പിലാക്കാനും സ്വാഭാവിക ഭാഷാ വിശകലനം ചെയ്യുന്നത്തിനും കൈരളി എ.ഐ ചിപ്പുകൾ നമുക്ക് പ്രയോജനപ്പെടുത്താം. കേരളം കൈവരിച്ചിരിക്കുന്ന ഈ നേട്ടം സംസ്ഥാനത്തിൻ്റെ നാഴികക്കല്ല് മാത്രമല്ല, ഹൈടെക് വ്യവസായത്തിലെ നമ്മുടെ കഴിവിൻ്റെ പ്രതീകം കൂടിയാണ്. നിരവധി വ്യവസായങ്ങളെ സ്കെയിൽ അപ്പ് ചെയ്യുന്നതിനും കൂടുതൽ ഗുണമേന്മയുള്ള ഉൽപ്പന്ന നിർമ്മാണം സാധ്യമാക്കുന്നതിനും നമുക്ക് ഈ ചിപ്പുകൾ ഉപയോഗിക്കുന്നതിലൂടെ സാധ്യമാകും.
2023ൽ ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു, 2024ൽ എ.ഐ ചിപ്പ് വികസിപ്പിച്ചു.. കേരളം മാതൃക തീർക്കുകയാണ്. ഹൈടെക് വ്യവസായങ്ങൾ കേരളം തേടിവരുന്നത് എന്തുകൊണ്ടെന്നതിൻ്റെ ഉത്തരം തരികയാണ്.
എന്നും ഒപ്പമുണ്ടാകും❤️❤️❤️
KSKTU വിൻ്റെ നേതൃത്വത്തിൽ നടന്ന പാവങ്ങളുടെ പടയണിസമരത്തിൽ സ. KJ മാക്സി MLA സംസാരിക്കുന്നു.
ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ കേരളത്തിൽ 23 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ മികച്ച മുന്നേറ്റം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ്. 5 സീറ്റ് മാത്രമുണ്ടായിരുന്ന ഇടതുപക്ഷം 10 സീറ്റ് നേടി ജനങ്ങളുടെ പിന്തുണ ഉറപ്പിച്ചപ്പോൾ യു.ഡി.എഫ് ൻ്റെ സിറ്റിങ്ങ് സീറ്റുകൾ ഉൾപ്പെടെ നഷ്ടമാകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. കേരളവിരുദ്ധ മുന്നണിക്കെതിരെ കേരളം ഒന്നിച്ചുനിൽക്കുമെന്ന പ്രഖ്യാപനം കൂടിയാണിത്. കേരളത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേമ-വികസന പ്രവർത്തനങ്ങൾക്കാവശ്യമായ പണം യൂണിയൻ ഗവണ്മെൻ്റ് തടഞ്ഞുവെക്കുന്നതിനെതിരെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തിവരുന്ന സമരങ്ങളും നിയമപോരാട്ടവും ഈ നാട്ടിലെ ജനങ്ങൾ കാണുന്നുണ്ട്. നാടിനൊപ്പം നിൽക്കുന്നവർക്കൊപ്പം നാട് നിൽക്കുമെന്ന സന്ദേശം കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് നൽകുന്നത്.
കോൺഗ്രസ് അധികാരത്തിലിരുന്ന നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ 14ആം വാർഡിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ച സ. അർച്ചന എൻ എസ് സീറ്റ് പിടിച്ചെടുത്തതോടെ പഞ്ചായത്തിൻ്റെ ഭരണം യു.ഡി.എഫിന് നഷ്ടപ്പെടുകയാണ്. വിജയിച്ച എല്ലാ സ്ഥാനാർഥികളെയും അഭിവാദ്യം ചെയ്യുന്നു. ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് നൽകിയ ഈ വിജയം ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചരണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രചോദനം നൽകുന്നതാണ്.
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എൽ. ജോസഫിന് നൽകിയ സ്വീകരണ യോഗത്തിൽ സി.പി.ഐ (എം) ജില്ലാ കമ്മറ്റിയംഗം സ. ടി.വി. അനിത അഭിവാദ്യം ചെയ്‌ത് സംസാരിക്കുന്നു
THE END
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എൽ. ജോസഫിന് നൽകിയ സ്വീകരണ യോഗത്തിൽ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം സ. ജോൺ ഫെർണാണ്ടസ് സംസാരിക്കുന്നു.
PART 03
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എൽ. ജോസഫിന് നൽകിയ സ്വീകരണ യോഗത്തിൽ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം സ. ജോൺ ഫെർണാണ്ടസ് സംസാരിക്കുന്നു.
PART 02
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എൽ. ജോസഫിന് നൽകിയ സ്വീകരണ യോഗത്തിൽ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം സ. ജോൺ ഫെർണാണ്ടസ് സംസാരിക്കുന്നു.
PART 01
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എൽ. ജോസഫിന് നൽകിയ സ്വീകരണ യോഗത്തിൽ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം സ. ജോൺ ഫെർണാണ്ടസ് സംസാരിക്കുന്നു.
ചെല്ലാനം പഞ്ചായത്ത് പ്രസിഡൻ് ശ്രീ. കെ. എൽ. ജോസഫിന് LDF കമ്മിറ്റി നൽകിയ സ്വീകരണം
ചെല്ലാനം പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ കെ.എൽ ജോസഫിന് LDF ചെല്ലാനം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗം CPI (M) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Website
Address
Kochi
682008
Kochi, 682008
This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...
Kundanoor
Kochi, 682040
Democratic Youth Federation of India (DYFI) is a youth organisation in India.