KEFA Educational & Charitable Society

KEFA Educational & Charitable Society

KEFA -Knights of the Eternal Fraternity with Antioch is a charitable organisation (K619/2002) under

Photos from KEFA Educational & Charitable Society's post 25/12/2023

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിൽ യാക്കോബായ സഭയെ പ്രതിനിധീകരിച്ച് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പങ്കെടുത്തു

ന്യൂഡൽഹി ● ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്രിസ്തുമസിനോട് അനുബന്ധിച്ച് വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കായി ഒരുക്കിയ വിരുന്നിൽ പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ പ്രതിനിധീകരിച്ച് ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പങ്കെടുത്തു.

പരിശുദ്ധ സഭയുടെ ക്രിസ്തുമസ് ആശംസകൾ അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രധാനമന്ത്രിക്ക് നേർന്നു.

24/12/2023

കേഫ പിറവം പിറവം വലിയ പള്ളി

22/12/2023

Christmas message HH Moran Mor Ignatius Aphrem II Patriarch Brigade

Photos from KEFA Educational & Charitable Society's post 17/12/2023

*കേഫാ പിറവം യൂണിറ്റ് 20th വാർഷികം ആഘോഷിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പൗരോഹിത്യ സുവർണ ജൂബിലിയോട് അനുബന്ധിച്ചു കേഫാ പിറവം യൂണിറ്റ് പണി പൂർത്തീകരിച്ചു നൽകിയ ഭവനം fr. വർഗീസ് പനച്ചിയിൽ കൂദാശ ചെയ്തു. കൂടാതെ 5 കിടപ്പു രോഗികൾക്കു ധന സഹായവും നൽകി. സഭ വർക്കിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ട കേഫാ കോർഡിനേറ്റർ Rev. fr.വർഗീസ് പനച്ചിയിൽ, കേഫാ സെക്രട്ടറി സണ്ണി ഞാറ്റുതൊട്ടിയിൽ, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങൾ ആയ അമ്മിണി മാത്യു, ബേബി കിഴകേക്കര, ബിജു അമ്മിണിശേരി, ഭദ്രാസന കൗൺസിൽ അംഗം ഷാജി ഒലിക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു*

16/12/2023
23/11/2023

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പിറവം രാജാധിരാജ സെൻ്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയും കേഫായുടെ കോർഡിനേറ്ററും ആയ റവ. ഫാ.വർഗീസ് പനച്ചിയിൽ അച്ഛന് പ്രാർത്ഥനആശംസകൾ

23/11/2023

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സണ്ണി ചേട്ടന് കേഫാ സെൻട്രൽ കമ്മിറ്റിയുടെ ആശംസകൾ

23/11/2023

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പിറവം രാജാധിരാജ സെൻ്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയും കേഫായുടെ കോർഡിനേറ്ററും ആയ റവ. ഫാ.വർഗീസ് പനച്ചിയിൽ അച്ഛന് കേഫാ സെൻട്രൽ കമ്മിറ്റിയുടെ പ്രാർത്ഥനആശംസകൾ

23/10/2023

വ്യാജ പ്രചരണങ്ങളെ തള്ളികളയുക... ⚠️

23/10/2023

പ്രതിസന്ധികളെ നേരിടാൻ സഭക്കുള്ളിൽ ഐക്യം പ്രധാനം .....

23/10/2023

കർമ്മ പദ്ധതികൾ...
ബഹു. പാത്തിയ്ക്കൽ ജോൺ ജോസഫ്‌ അച്ചൻ,
തമ്പു ജോർജ്‌ തുകലൻ
ജേക്കബ് സി മാത്യു എന്നിവർ ചേർന്ന് വിശദീകരിക്കുന്നു...

21/10/2023

"മോനേ.. ആക്ഷേപിക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും മുന്നിൽ കൈകൂപ്പി നിൽക്കുക"
- ശ്രേഷ്ഠ ബാവ തിരുമേനി
വ്യാജ പ്രചരണങ്ങളെ പുഞ്ചിരികൊണ്ട് നേരിട്ട് തമ്പു ജോർജ് തുകലൻ

20/10/2023

വ്യാജപ്രചാരണങ്ങളെ പുഞ്ചിരിയോടെ നേരിട്ട്...

15/10/2023

യുവത്വം കടന്നു വരട്ടെ ❣️
ആശംസകൾ ❣️

31/07/2023

KEFA Vadakara Church

21/07/2023

മഹാപൗരോഹിത്യത്തിന്റെ 50 വർഷങ്ങൾ.!❤
പ്രാർത്ഥനാശംസകൾ ✝️


#ബാവാതിരുമേനി

Photos from KEFA Educational & Charitable Society's post 17/06/2023

കേഫാ കോഡിനേറ്ററും, സഭ വർക്കിംഗ്‌കമ്മിറ്റി അംഗവും, പിറവം വലിയ പള്ളി വികാരിയും ആയ വന്ദ്യ വർഗീസ് പനച്ചിയിൽ അച്ചൻ പുണ്യ ശ്ലോകനായ മോർ ഒസ്താത്തിയോസ് ബന്യാമിൻ ജോസഫ് തിരുമേനിയുടെ കബറിങ്കൽ ധൂപപ്രാർത്ഥന അർപ്പിക്കുന്നു...

സ്തുതി ചൊവ്വാക്കപ്പെട്ട സത്യസുറിയാനി സഭാ വിശ്വാസത്തെ തന്റെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിച്ച വിശ്വാസ പോരാളി.
അന്ത്യോഖ്യാ മലങ്കര ബന്ധത്തിന്റെ എക്കാലത്തെയും വിശ്വസ്ത കാവൽ ഭടനായി തന്റെ മരണം വരെ പരിശുദ്ധ സഭയ്ക്ക് വേണ്ടി പോരാടിയ പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ബെന്യാമിൻ ജോസഫ് മെത്രാപ്പോലീത്തയുടെ 19-ാമത് ദുഃഖ്റോനോ ഇന്ന് (ജൂൺ 17)

സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയായി നിന്നു കൊണ്ട് മലങ്കര സഭയെ സത്യവിശ്വാസത്തിൽ നിലനിർത്തുവാൻ വിശ്രമം ഇല്ലാതെ അഹോരാത്രം പ്രയത്നിച്ച വിശ്വാസ ധീരനായ ഇടയൻ.

സത്യസുറിയാനി സഭയുടെ സത്യവിശ്വാസികൾക്ക് ഒരു കാലത്തും വിസ്മരിക്കാനാവാത്ത അഭിവന്ദ്യ തിരുമേനി സഭയിലെ വിശ്വാസികളുടെ മനസ്സുകളിൽ ആവേശമായി സത്യവിശ്വാസത്തിന്റെ വഴികാട്ടിയായി ഇന്നും ജീവിക്കുന്നു.

മഞ്ഞിനിക്കര കുന്നിലെ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിന്റെ കാവലാളായി പരിലസിക്കുന്ന പുണ്യ പിതാവിന്റെ ദീപ്തമായ സ്മരണകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കാം.

അഭിവന്ദ്യ പിതാവിന്റെ പ്രാർത്ഥനകളും മദ്ധ്യസ്ഥതകളും നമ്മുക്ക് അനുഗ്രഹകരമായിത്തീരട്ടെ.

16/06/2023

സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായും,കേഫായുടെ സ്ഥാപക പ്രസിഡന്റ്‌, മഞ്ഞിനിക്കര ദയറായുടെ അധിപനും ആയിരുന്ന് മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന കാലം ചെയ്യ്ത പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ജോസഫ് ബന്യാമിൻ മെത്രാപ്പോലീത്തായുടെ 19th ദുഃഖറോനോ.

07/06/2023

മലങ്കരയുടെ രാജകുമാരനൊപ്പം അവർ വരുന്നു

Knights of the Eternal Fraternity with Antioch 💪💪💪

07/06/2023

#ബാവാതിരുമേനി

04/06/2023

സുറിയാനി സഭയുടെ മലങ്കരയിലെ യാക്കോബുർദനയെ ആനയിച്ചു കൊണ്ട് പ്രിയ പുത്രന്മാർ BavaThirumeni മലങ്കരയുടെ യാക്കോബ് ബുർദ്ദാന / Shreshta BavaThirumeni

01/06/2023

കേഫ പിറവം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ കക്കാട് ഗവ: യു.പി.സ്കൂളിൽ പിറവം കത്തിഡ്രൽ വികാരിയും കേഫ കോഡിനേറ്റർ ഫാ: വർഗീസ് പനച്ചിയിൽ അച്ചന്റെയും സഹ വികാരിമാരായ ഫാ: റോഷൻ തച്ചേത്ത്, ഫാ: എൽദോസ് കുറ്റി വേലിൽ എന്നിവരുടെ നേതൃത്വത്തിൽ പഠന സാമഗ്രികൾ വിതരണം ചെയ്തു.

Photos from KEFA Educational & Charitable Society's post 28/05/2023

പിറവം വലിയ പള്ളിയിൽ കേഫ പിറവം യൂണിറ്റ് ആഭിമുഖ്യത്തിൽ 15-മത് വിദ്യാരംഭ ഒരുക്കധ്യനം നടന്നു. വികാരി fr. വർഗീസ് പനച്ചിയിൽ സഹവികാരിമാരായ fr. റോഷൻ, fr.ബേസിൽ എന്നിവരുടെ നേതൃത്വത്തിൽ fr.എൽദോസ് മാത്യു കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു.

24/05/2023

ചാരിറ്റബിൾ ആൻഡ് പാലിയേറ്റിവ് രംഗത്ത് സേവനം അനുഷ്‌ടിക്കുന്ന കൂത്താട്ടുകുളത്തെ KEFA ആംബുലൻസ് സർവിസിനു കൂത്താട്ടുകുളത്തെ റീംസ് ഇലക്ട്രിക്കൽസിൽ നിന്നും നൽകിയ മെഡിക്കൽ ഓക്സിജൻ സിലിണ്ടർ ശ്രീ മനോജ്‌ അവർകളിൽ നിന്നും കേഫാ ഭാരവാഹികൾ ആയ ജോബി ചെറിയാൻ ജീസൺ വിത്സൻ സിബിൻ ബേബി ലിയോസ്‌ ജിബി സ്കറിയ എന്നിവർ ചേർന്ന് കൈപ്പറ്റി

08/05/2023

Happy Birthday our leader 🥰

06/05/2023

കടമറ്റത്ത് മലങ്കരയുടെ യാക്കോബ്ബുർദാനക്ക് ഉജ്വല സ്വീകരണം

17/04/2023

Interview given by Metropolitan Trustee His Eminence Joseph Mor Gegorious Metropolita to News 18 keralam Chanel

10/04/2023
20/03/2023
20/03/2023

ആംബുലൻസ് ഓണഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) കൂത്താട്ടുകുളം സോണൽ ട്രെഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട വടകര കേഫാ ആംബുലൻസ് സാരഥി ശ്രീ.ജോബി ചെറിയാന് ആശംസകൾ

കണ്ടനാട് ഭദ്രാസനത്തിൽ കീഴിലുള്ള വടകര സെന്റ്. ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗമായ ജോബി ചെറിയാൻ കേഫാ സെൻട്രൽ കമ്മിറ്റി മെമ്പറും സഭയുടെ പ്രവർത്തങ്ങളിൽ എന്നും സജീവമായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ്

10/03/2023

സഭാ തർക്ക പരിഹാര ബിൽ: വ്യാജ പ്രചരണങ്ങളിൽ വീഴരുത്.

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ നിന്ന് വിശ്വാസി സമൂഹത്തെ കോടതി വിധി കൊണ്ട് മെത്രാൻ കക്ഷി ഇറക്കി വിട്ടിട്ട് ആറ് വർഷമാകുന്നു എന്ന വസ്തുത ആരും വിസ്മരിക്കരുത്. ഇടത് പക്ഷ സർക്കാരിന്റെത് നീതിയുക്തമായ നിലപാടുകൾ തന്നെയായിരിക്കുമെന്നതിൽ വിറളി പിടിച്ച മെത്രാൻ കക്ഷി ഒരുക്കിയ മാധ്യമ കെണിയാണ് ഇന്നത്തെ ചില പ്രധാന മാധ്യമങ്ങളിലടക്കം ബില്ലിനെ കുറിച്ച് വന്ന വാർത്ത.

മെത്രാൻ കക്ഷിക്ക് ഉടമസ്ഥാവകാശം നൽകുന്ന ബില്ല് ആണെങ്കിൽ എന്തിനാണ് അവർ ഇന്ന് അടിയന്തര സിനഡ് കൂടുന്നത്. ഇടത് പക്ഷ മുന്നണി യോഗത്തിൽ അവതരിപ്പിച്ച ബില്ല് മന്ത്രിസഭയുടെ പരിഗണനയിൽ വരാതെ, അതും ഇത്രയേറെ പ്രാധാന്യമുള്ള ഒരു വിഷയത്തിന്റെ ബില്ല് മാധ്യമങ്ങൾക്ക് പകർപ്പ് കിട്ടിയെന്ന് പറഞ്ഞാൽ അത് വ്യാജമായ വാർത്ത തന്നെയാണ്.

സഭാ വിശ്വാസികളിൽ ആശയ കുഴപ്പമുണ്ടാക്കി സർക്കാരിനെതിരെ എതിർ വികാരം സൃഷ്ടിക്കാൻ വേണ്ടിയുള്ള കുത്സിത നീക്കമാണെന്ന് തിരിച്ചറിഞ്ഞ് ബില്ലിന്റെ യഥാർത്ഥ വസ്തുത പുറത്ത് വരുന്നത് വരെ സഭ ഔദ്യോഗികമായി പുറത്ത് വിടുന്ന വാർത്തകൾ ശ്രദ്ധിക്കുക. ഇടവക പള്ളികൾ ഇടവക വിശ്വാസികളുടെതാണെന്നും അതിന്റെ ഭരണ ചുമതല നിർവഹിക്കേണ്ടത് ഇടവകക്കാരാണെന്നുമുള്ള സുപ്രീം കോടതി വിധിപ്രകാരമായിരിക്കാം ബിൽ എന്നാണ് മനസ്സിലാക്കുന്നത്.

മെത്രാൻ കക്ഷി വ്യാജ പേജുകളിലൂടെ യാക്കോബായ വിശ്വാസികളിൽ പ്രകോപനപരവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാർത്തകൾ സഭാ വിശ്വാസികളിലേക്ക് ഷെയർ ചെയ്യാതിരിക്കാനും ഓരോ വിശ്വാസിയും ശ്രദ്ധിക്കണമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു. സഭ ഇത്രയും കാലം നേരിട്ട വലിയ പ്രതിസന്ധിയിൽ നിന്ന് ദൈവം നമ്മെ കൈ പിടിച്ച് വഴി നടത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Photos from KEFA Educational & Charitable Society's post 05/03/2023

*നിരാലംബന് ചിതയൊരുക്കി കണ്യാട്ടുനിരപ്പ് യാക്കോബായ സുറിയാനി പള്ളിയുടെ ആമ്പുലൻസ് സാരഥിയും കേഫ യുടെ സജീവ പ്രവർത്തകനും ആയ നിഖിൽ മാതൃകയായി*........
സമൂഹമദ്ധ്യത്തിൽ ആരോരുമില്ലാതെ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്നവരെയാണ് മുളന്തുരുത്തി ബത്‌ലഹേം ജറിയാട്രിക് കെയർ ഹോം ഏറ്റെടുത്ത് സംരക്ഷിക്കുന്നത്. കിടപ്പിലായി അവശനിലയിൽ ആരും ഏറ്റെടുക്കാതെ വരുന്നവരാണ് ഏറിയപങ്കും. ഇങ്ങനെ ഏറ്റെടുക്കുന്നവരുടെ മരണശേഷം ബന്ധുക്കളെ തേടി പത്രമാദ്ധ്യമങ്ങൾ വഴിയും, പോലീസ് അധികാരികൾ വഴിയും അന്വേഷിച്ചിറങ്ങാറുണ്ടെങ്കിലും നിരാശയാണ് മിക്കവാറും ഉണ്ടാകാറ്. ദിവസങ്ങൾക്ക് മുൻപ് മരണമടഞ്ഞ ആളുടെ ബന്ധുക്കളെ തേടി ഒത്തിരി അലഞ്ഞു എങ്കിലും ഫലം കണ്ടില്ല. ടിയാന്റെ മൃതദേഹം ഇന്ന് സംസ്കരിച്ചു. ഇന്നത്തെ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയതാകട്ടെ കണ്യാട്ട് നിരപ്പ് യാക്കോബായ സുറിയാനി പള്ളിയുടെ ആമ്പുലൻസ് സാരഥി നിഖിലും ബത്ലഹേം ജറിയാട്രിക് കെയർ ഹോം ശുശ്രൂഷകൻ അലനും ......... ഇതിനും മുൻപും ആരോരുമില്ലാത്തവരെ സ്വന്തം മകന്റെ സ്ഥാനത്തുനിന്ന് നിഖിൽ സംസ്കരിച്ചിട്ടുണ്ട്. കേരളത്തിനു വെളിയിൽ പോലും ദിവസങ്ങളോളം യാത്ര ചെയ്ത് ബന്ധുക്കളെ കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്ത് ആരും മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ഭയന്നിരുന്ന നാളുകളിൽ പോലും സ്വന്തം ആരോഗ്യം പോലും മറന്ന് ഈ ചെറുപ്പക്കാരൻ ശ്രദ്ധേയനായിരുന്നു....... ഈ നോമ്പുകാലത്ത് ആരുമില്ലാത്തവരെ ചേർത്തുപിടിക്കുന്നതിലൂടെ തന്നിലുള്ള ദൈവ സ്നേഹമാണ് ഈ സമൂഹത്തിന് മദ്ധ്യേ നിഖിൽ വെളിപ്പെടുത്തിയത് ........ എല്ലാ വിധ അനുഗ്രഹങ്ങളും ഈ മകനുണ്ടാകട്ടെ .......

24/02/2023

#ബാവാതിരുമേനി

Want your organization to be the top-listed Non Profit Organization in Kochi?
Click here to claim your Sponsored Listing.

Videos (show all)

വർഗ വഞ്ചകൻ മുവാറ്റുപുഴ അത്തനാസിയോസിനുള്ള യാക്കോബായക്കാരന്റെ മറുപടി.. അഭി ഗ്രീഗോറിയോസ് തിരുമേനിയുടെ വാക്കുകൾ
പകർച്ചവ്യാധികളുടെ കാലത്തെ പ്രാർത്ഥന
Aluva SP office March
Perunal @ Kanniyatunirap
ചരിത്രത്തിൽ ആദ്യം മായി കോതമംഗലം ചെറിയപളളിയിൽ (ക്രിസ്ത്യൻ ചർച്ച്) മൈക്കിലൂടെ മഗ് രിബ് ബാങ്ക് വിളിച്ചു
ഇടയാനാൽ കാഥികന് സമർപ്പിക്കുന്നു.....ocym chunakuttikal😂🤭

Website

Address


Patriarch Ignatius Zaka Iwas Center, Puthencruz
Kochi
682308