Beauty& beast fitness

fitness tips

15/03/2023
11/03/2022
18/02/2022

ഉന്മേഷവും വ്യയാമവും

നമ്മളിൽ പലരും പലതവണ പറയുന്ന ഒരു വാക്കാണ് 'ക്ഷീണം' . യാത്ര, ജീവിതരീതി, പ്രായം എന്നിങ്ങനെ നമ്മളെ ക്ഷീണം എന്ന് പറയാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പലതുണ്ട്. ഫാമിലിയുടെ കൂടെയോ ഫ്രണ്ട്സിന്റെ കൂടെയോ ചിലവഴിക്കേണ്ടിയിരുന്ന എത്രയോ നല്ലനിമിഷങ്ങൾ ക്ഷീണം കാരണം ആസ്വദിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടാവും .നമ്മൾ നമ്മെ തന്നെ ശപിക്കുന്ന ഇത്തരം നിമിഷങ്ങൾ ഒഴിവാക്കാനുള്ള ഏക പരിഹാരമാണ് വ്യായാമം. ക്ഷീണിച്ചിരിക്കുമ്പോൾ നമുക്കൊരിക്കലും വ്യയാമം ചെയ്യാൻ തോന്നുകയുമില്ല, എവിടെ എങ്കിലും ഒന്നു കിടന്നാൽ മതി എന്നായിരിക്കും ആ സമയത്ത് നമ്മുടെ ചിന്ത . മാറ്റമാരംഭിക്കേണ്ടതും ഇവിടെ നിന്ന് തന്നെ

.നടത്തം ,സൈക്കിളിംഗ് ,സ്വിമ്മിങ് ,ഓട്ടം എന്നിങ്ങനെ നമ്മുടെ എനർജി കൂട്ടുന്ന വ്യയാമങ്ങൾ നിരവധിയുണ്ടെങ്കിലും ശാരീരിക വ്യയാമങ്ങളിലൂടെയാണ് തുടക്കം കുറിക്കേണ്ടത്‌. കൂട്ടത്തില്‍ ആഹാരക്രമങ്ങളില്‍ ചെറിയ നീക്കുപോക്കുകള്‍ കൊണ്ട് വരാനായാല്‍ മാറ്റം വേഗത്തിലാക്കാം. കുറെ ഭക്ഷണം ഒന്നിച്ച് കഴിക്കുന്നതിന് പകരം തവണകളായി കഴിക്കുന്ന ശീലം കൊണ്ടുവരിക, നന്നായി വെള്ളം കുടിക്കുക എന്നിവയെല്ലാം ഇത്തരത്തിലുള്ള നല്ല ശീലങ്ങളാണ്.
ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ സമയക്രമീകരണം കൊണ്ട് വരാൻ ഒരു മാതൃക നൽകാം.
നേരത്തെ തുടങ്ങാം 7 മണിക്ക് ബ്രേക്ക് ഫാസ്റ്റ് - ,
അടുത്ത ഫുഡ് ബ്രേക്ക് 10 മണി,
12 .30നു തന്നെ ലഞ്ച് കഴിക്കാം,
വൈകുന്നേരം 4നു അടുത്ത ഫുഡ് ബ്രേക്ക് ,
ഡിന്നർ 7 മണിയോടെ കഴിച്ച് ആ ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കാം.

ഇങ്ങനെയുള്ള ക്രമീകരണത്തിലൂടെ ഭക്ഷണത്തിൽ നിന്നുള്ള എനർജി ഉപയോഗിക്കാൻ ധാരാളം സമയം ലഭിക്കും . പത്തു മണിയോട് കൂടി ഉറങ്ങാനും ശ്രദ്ധിക്കണം.
ഉന്മേഷവാനായി ജീവിതം മുന്നോട്ട് നയിക്കാനുള്ള നല്ലൊരു നാളെയാണ് നമ്മളെ കാത്തിരിക്കുന്നത് .

18/02/2022

ക്യത്യമായി വ്യായാമം ചെയ്താല്‍ മാത്രം പോരാ അതിന് ശേഷമുള്ള ഭക്ഷണവും പ്രധാനമാണ്

ശരീരത്തിന്റെ രൂപഭംഗി മെച്ചപ്പെടുത്താൻ വ്യായാമം ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. വർക്ക്ഔട്ട് ചെയ്യാൻ ശരീരത്തിന് ധാരാളം ഊർജം ആവശ്യമുണ്ട്. ഇത് കൃത്യമായ അളവിൽ കിട്ടിയില്ലെങ്കിൽ മസിലിൽ നിന്ന് പ്രോട്ടീൻ എടുത്തു ശരീരം ഊർജം ഉണ്ടാക്കും. ഇത് ശരീര ഭംഗി നഷ്ടപ്പെടുന്നതിനു കാരണമാകും. ഊർജം നൽകുന്ന ഭക്ഷണത്തോടൊപ്പം ധാരാളം പ്രോട്ടീനും അകത്തു ചെന്നില്ലെങ്കിൽ മസിലുകളുടെ വലിപ്പം വർധിപ്പിക്കാൻ ശരീരത്തിന് സാധിക്കില്ല. വ്യായാമശേഷം കഴിക്കുന്ന ഭക്ഷണം പ്ലാൻ ചെയ്യുന്നത് ഇത് രണ്ടും മനസ്സിൽ വെച്ചായിരിക്കണം.

പാൽ,തൈര്,യോഗർട്ട്

പാലും കൊഴുപ്പു നീക്കം ചെയ്ത പാൽ ഉൽപ്പന്നങ്ങളും ഊർജ്ജത്തിന്റെയും പ്രോട്ടീന്റെയും സമൃദ്ധമായ സ്രോതസ്സുകളാണ് . ദഹിക്കാനും ആഗിരണം ചെയ്യാനും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാത്തതിനാൽ ഇവ പോസ്റ്റ് വർക്കൗട്ട് ഡ്രിങ്ക് ആയി ഉപയോഗിക്കാം. ഇവയിൽ അമിതമായി പഞ്ചസാര കലക്കി എംപ്റ്റി കാലറി കൂട്ടാതെ നോക്കണം. രുചി മെച്ചപ്പെടുത്താൻ പഴങ്ങൾ ചേർക്കുന്നതിൽ തെറ്റില്ല. വിവിധ തരം സ്മൂത്തികൾ/ഷേക്കുകൾ ആയോ വേണമെങ്കിൽ അൽപ്പം പ്രോട്ടീൻ പൗഡർ ചേർത്തോ കഴിക്കാം .

പയറുവർഗ്ഗങ്ങൾ

കടല , ചെറുപയർ തുടങ്ങിയ പയറുവർഗ്ഗങ്ങൾ മുളപ്പിച്ചോ വേവിച്ചോ സ്വാദിഷ്ഠമായ പോസ്റ്റ് വർക്കൗട്ട് സ്നാക്സ് ഉണ്ടാക്കാവുന്നതാണ്. ഒരു ഉദാഹരണമാണ് കടല പുളിപ്പിച്ച് അരച്ച് ഉണ്ടാക്കുന്ന ഹമുസ്. ആവശ്യത്തിന് കാലറി കൂടി ലഭിക്കാൻ ഗോതമ്പ് കൊണ്ടു നിർമ്മിച്ച പീറ്റ ബ്രെഡ്ഡുമായി ചേർത്ത് ഇതു കഴിക്കാം.

നിലക്കടല , ബദാം, കശുവണ്ടി

ഇവയെല്ലാം ഉയർന്ന അളവിൽ പ്രോട്ടീൻ ഉള്ളവയും വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നവയുമാണ്. ഉയർന്ന അളവിൽ കാലറി അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കണം. നിലക്കടലയിൽ നിന്ന് നിർമ്മിക്കുന്ന പീനട്ട് ബട്ടർ ചേർത്ത പലഹാരങ്ങളും കഴിക്കാമെങ്കിലും ഉപ്പും കൊഴുപ്പും അമിതമായി അകത്തു ചെല്ലുന്നതിൽ ശ്രദ്ധ വേണം .

മുട്ട,കോഴി,മീൻ

പെട്ടെന്നു പ്രോട്ടീൻ അകത്തെത്തിക്കാൻ പറ്റിയ ഭക്ഷണങ്ങളാണ് മുട്ട, കോഴി, മീൻ എന്നിവ. കോഴിമുട്ട പുഴുങ്ങി വെള്ള മാത്രംകഴിക്കാം. മാംസങ്ങളും മീനും
വേവിച്ചു കഴിക്കുന്നതാണ് നല്ലത്. ഇവയുടെകൂടെ ഏതാനും പഴങ്ങളോ പാനീയങ്ങളോ കഴിച്ചാൽ പെട്ടെന്നുള്ള കാലറിയുടെ ആവശ്യം പരിഹരിക്കാം.

ആവശ്യമെങ്കിൽ സപ്ലിമെന്റുകളും ഉപയോഗിക്കാം

പൂർണ ആരോഗ്യവാന്മാർക്ക് ഇത്തരം ഭക്ഷണങ്ങൾ പരീക്ഷിക്കാമെങ്കിലും പ്രമേഹം, രക്താതിമർദ്ദം, അമിത കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർ ഭക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ അഭിപ്രായം തേടണം.

18/02/2022

AS SOON AS YOU FEEL UNWELL👇

Stay calm. Remember that most people recover from and do not require hospitalization.

1⃣Self-isolate. Do not wait to get tested or receive results.

2⃣Check your oxygen levels every 6 hours or more frequently if your breaths are too fast. Check it once and then again after a six-minute walk.
📍 Seek emergency care if oxygen level on the oximeter shows less than 94%.

3⃣Monitor your temperature every 6 hours. Do it more frequently if you have a fever.
📍 Seek emergency care if fever of more than 101F (38C) persists for 3 days.

4⃣Seek emergency medical care in any of these cases:
📍 Shortness of breath worsens
📍 Lips or face turn blue-ish
📍 Feeling of disorientation increases
📍 Persistent pain or pressure in the chest
📍 Slurred speech / seizures
📍 Unable to wake up or stay awake

18/02/2022

📢 BLOG POST: 10 TOP HEALTHY CLUB SANDWICHES 🥪🥪🥪
Do you want a healthy club sandwich with toasted brown bread and a protein and some salad ...CLICK 👇👇👇
https://bodyguider.com/10-top-healthy-club-sandwich/

18/02/2022

THE SQUAT

Want your business to be the top-listed Gym/sports Facility in Kollam?
Click here to claim your Sponsored Listing.

Telephone

Website

Address


Akhil Nivas
Kollam
691015

Other Personal Trainers in Kollam (show all)
Vishnu & Sethu Vishnu & Sethu
Kollam

fitness couple

Mr India Suresh Kumar Mr India Suresh Kumar
Kollam

Mr India Master's Title winner for the year 2021-22 Fitness Trainer Fitness Model

The Energy Studio -TES The Energy Studio -TES
Neae Balikamareyam School, Near SN College JN
Kollam, 691001

I am Ambili Kannan. Licensed ZUMBA instructor and Stong by Zumba instructor

Rahul Rajesh Personal Trainer, Nutritionist Rahul Rajesh Personal Trainer, Nutritionist
691001
Kollam, 691001

Certified Personal Trainer, Nutritionist Online Fitness Trainer, SPECIALIZED FEMALE FITNESS TRAINER

FIt Club Fitness Centre FIt Club Fitness Centre
Kottiyam Mayyanad Road Kollam
Kollam, 691571

FIt Club Fitness Centre Official page!!...