Cinema Kavala - സിനിമാ കവല
Cinema, Web Series, Documentary, Short Films Reviews
INDIA🔥💪🏻
17 വർഷങ്ങൾക് ശേഷം വീണ്ടും ഒരു T20WC CUP🔥💪🏻
CONGRATULATIONS
KALKI 2898 AD - 3D
3 മണിക്കൂര്‍ ഞാന്‍ കണ്ടത് ഒരു സിനിമ തന്നെയായിരുന്നോ... അതോ സ്വപ്‌നമോ. ബ്രഹ്‌മാണ്ഡം എന്ന വാക്കിനോട് നീതി പുലര്‍ത്തി സിനിമ അതി ഗംഭീര തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ആണ് തന്നത്. ഈ സിനിമ നിങ്ങള്‍ തിയേറ്ററില്‍ മിസ്സ് ആക്കിയാല്‍ പിന്നെ കാണാതെ ഇരിക്കുന്നതാണ് നല്ലത്.
ബിഗ് ബഡ്ജറ്റ് ഉണ്ടെങ്കില്‍ നമ്മുടെ ഇന്ത്യന്‍ സിനിമക്ക് പറയാന്‍ കഴിയുന്ന കഥകള്‍ക്ക് അപ്പുറം ലോകത്ത് വേറെ ഒരു രാജ്യത്തിനും കഥ ഇല്ല എന്നതാണ് വലിയ സത്യം. അത്രമേല്‍ മിത്തുകളും കഥകളും അതിന്റെ ഉപകഥകളുമായി ലക്ഷോപലക്ഷം കഥകളാണ് നമ്മുക്കുള്ളത്. പക്ഷെ അതെല്ലാം ക്യാന്‍വാസില്‍ എത്താന്‍ ബഡ്ജറ്റ് ഉണ്ടാകണം. ബഡ്ജറ്റ് ഉണ്ടെങ്കില്‍ അതിന് സാധിക്കും എന്ന് അടിവരയിട്ട് പറയുന്ന കല്‍ക്കി 2898 എഡി.
ആദ്യം തന്നെ സംവിധായകന്‍ നാഗ് അശ്വിന് ബിഗ് സല്യൂട്ട്. ഇങ്ങനെ ഒരു പ്ലോട്ടിനെ ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് മാക്‌സിമം ക്വാളിറ്റിയില്‍ അവതരിപ്പിക്കാന്‍ മുന്നില്‍ നിന്ന കപ്പിത്താന്‍. Hatsoff.
മഹാഭാരതത്തെയും ഭാവികാലത്തെയും ബ്ലെന്‍ഡ് ചെയ്ത പ്ലോട്ടിനെ അതിഗംഭീരമായി എടുത്തു വെച്ചേക്കുന്നു. കാസ്റ്റിംഗിന് തന്നെ കയ്യടി കൊടുക്കണം. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന ലെവലില്‍ എന്നെ എത്തിക്കഴിഞ്ഞ് പ്രഭാസ് തന്റെ പരാജയ ചിത്രങ്ങള്‍ക്കെല്ലാം കൂടി വന്ന ക്ഷീണം അങ്ങ് തീര്‍ത്തിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ഇഷ്ടമായത് അമിതാഭ് ബച്ചന്റെ കഥാപാത്രമായിരുന്നു. ആ കഥാപാത്രത്തിന് അദ്ദേഹം അല്ലാതെ വേറെ ഓപ്ഷന്‍ ഇല്ലാ എന്ന രീതിയില്‍ ആണ് അത് ചെയ്ത് വെ്‌ച്ചേക്കുന്നത്.
കമല്‍ഹാസനെ കാണിക്കുന്ന ആ സിനുകള്‍ ഒക്കെ. ഉഫ്... വല്ലാത്തൊരു അവസ്ഥയില്‍ ആയിരുന്നു. കണ്ടത് ലെവല്‍ ആണേല്‍ ഇനി കാണാന്‍ പോകുന്നത് വേറെ ലെവല്‍ എന്ന രീതിയില്‍.
ഏറ്റവും ഇഷ്ടപ്പെട്ട Cameo നമ്മടെ രാജമൗലിയുടെ ആയിരുന്നു. കിടിലം അയിരുന്നു അത്. ആ ഡയലോഗ് തീയേറ്ററില്‍ കയ്യടികള്‍കൊണ്ട് നിറഞ്ഞു.
പക്ഷെ എല്ലാം തികഞ്ഞ സിനിമ എന്നല്ല. പ്രഭാസിന്റെ ഇന്‍ട്രോ സമയത്ത് ഫൈറ്റ് സീന്‍ നീട്ടിക്കൊണ്ട് പോയി എന്നൊരു തോന്നല്‍ ഉണ്ടായി. അതുപോലെ ചില സീനുകള്‍ അത്രയും നീളമില്ലാതെ ഒന്നുകില്‍ വെട്ടിക്കളയാമായിരുന്നു. അല്ലെങ്കില്‍ കകുറച്ച് ട്രിം ചെയ്യാമായിരുന്നു എന്ന് തോന്നി.
ക്ലൈമാസ്‌ക് തരുന്ന ആ രോമാഞ്ചിഫിക്കേഷന്‍ വല്ലാത്ത അഡ്രിനാലിന്‍ ആണ് നല്‍കുന്നത്. അടുത്ത ഭാഗം FDFS കണ്ടിരിക്കണം എന്ന് തോന്നിക്കും വിധമുള്ള ക്ലൈമാക്‌സ്.
മൊത്തത്തില്‍ അതിഗംഭീര തീയേറ്റര്‍ എക്‌സീപീരിയന്‍സ് നല്‍കിയ ഗംഭീര സിനിമാ അനുഭവം. ഒരിക്കലും ഈ സിനിമ തീയേറ്ററില്‍ മിസ്സ് ചെയ്യരുത്.
NB : എന്റെ മാത്രം അഭിപ്രായം🙏🏻
Verdict : Must Watch in Theatre🔥👌🏻 Excellent🔥👌🏻
MAHARAJA (HINDI-2024)
NETFLIX
1862 ൽ Bombay- ഹവേലിയിലെ രാജാവിനെതിരെ ഗുജറാത്തി ജേർണിയലിസ്റ്റും Social Reformer ഉം ആയ കർസൻ ദാസ് നടത്തുന്ന നിയമ പോരാട്ടവും സംഭവങ്ങളും ഉൾപ്പെട്ട ചരിത്രം പറയുന്ന സിനിമ.
തിരക്കഥ കൊണ്ടും മേക്കിങ് കൊണ്ടും മികവ് പുലർത്തി നിൽക്കുന്നു സിനിമ. ആ കാലഘട്ടം അതുപോലെ അടയാള പെടുത്താൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്. അത് ഏറെകുറെ വിജയിച്ചിട്ടും ഉണ്ട്. വിഷ്വലി മികച്ചതായി തന്നെ തോന്നി.
സിനിമ കണ്ടു കഴിഞ്ഞിട്ട് സിനിമ ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ആണ് അറിയുന്നത് ഇതിൽ KarsanDas ആയി അഭിനയിച്ചത് Amir Khan ന്റെ മകൻ ആണ് എന്നു. ആദ്യത്തെ സിനിമ. ആദ്യം കരുതിയത് എതോ ഇംഗ്ലീഷ് കാരനെ കൊണ്ട് അഭിനയിപ്പിച്ചിരിക്കുന്നു എന്നാണ് 😁 അഭിനയത്തിൽ ഇനിയും ഏറെ മുന്നോട്ട് വരാൻ ഉണ്ട് എന്നു കാണുമ്പോൾ മനസ്സിലാകും. എങ്കിലും ഒരുപാട് മോശം ആയും തോന്നിയില്ല. നൈസ് ആയിട്ട് അങ്ങ് പോയ് 😁
Maharaja ആയി അഭിനയിച്ച Jaideep മികച്ച ഒരു cast ആയി തന്നെ തോന്നി. അത്രമേൽ apt ആയിരുന്നു👌🏻
സിനിമ പറയുന്ന യഥാർത്ഥ സംഭവം ഇന്നും പല രീതിയിൽ നമ്മുടെ സമൂഹത്തിൽ നടക്കുന്നു എന്നത് ഒരു സത്യമായ കാര്യമാണ്.
മൊത്തത്തിൽ ഒരു യഥാർത്ഥ ചരിത്ര കഥയെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇഷ്ടമായി👌🏻
NB :- എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- GoodOne👌🏻 Reccommended👌🏻
RASAVATHI (TAMIL-2024)
ഈ സിനിമയുടെ ഒരു നെഗറ്റീവ് ആയി ഫീല്‍ ചെയ്തത് സിനിമയുടെ Length ആണ്. ഒഴിവാക്കാമായിരുന്ന, അല്ലെങ്കില്‍ ചുരുക്കി പറയാമായിരുന്ന സാഹചര്യങ്ങള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോയ പോലെ തോന്നി. അതിന്റെ കാരണം ആ സാഹചര്യങ്ങള്‍ ഒക്കെ സ്ഥിരം Typical ആയതുകൊണ്ടുകൂടിയാകും.
മെല്ലെ പോകുന്ന സിനിമയ്ക്ക് Length കൂടുമ്പോള്‍ അത് കാണുന്ന പ്രേക്ഷകന് പുതുമ നിറഞ്ഞ ഒരു പ്രമേയവും അവതരണവും കൂടി ആകുമ്പോള്‍ മാത്രമാണ് ലാഗ് അനുഭവപ്പെടാതെ കാണാന്‍ കഴിയുക. ഇവിടെ സിനിമയുടെ തിരക്കഥ അത്ര പുതുമയുള്ളതല്ല. ഒരുപാട് സിനിമകളില്‍ പറഞ്ഞുപോയ ഒന്നിനെ വേറെ ഒരു രീതിയില്‍ പറയാന്‍ ശ്രമിക്കുന്നു. എങ്കിലും ആ ശ്രമം ചില സമയം മടുപ്പിക്കുന്നു.
സുജിത് ശങ്കര്‍ ചെയ്ത കഥാപാത്രം തന്നെ Typical Flashback ഉള്ള ഒരു സൈക്കോയാണ്. അത് വളരെ മികച്ച രീതിയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അപ്പോഴും അവിടെയും പ്രശ്‌നം മുമ്പ് പല തവണ കണ്ട് കഴിഞ്ഞ സ്ഥിരം സൈക്കോ ഫ്‌ളാഷ്ബാക്ക് ആണ്.
അതുപോലെ നായകന്‍ അര്‍ജ്ജുന്‍ ദാസിന്റെ ഫ്‌ളാഷ് ബാക്ക് കഥയും ടിപ്പിക്കല്‍ ആയിരുന്നു. അതിന്റെ കൂടെ ആവശ്യമില്ലാതെ നീട്ടിവലിച്ചു എന്നും തോന്നി.
മൊത്തത്തില്‍ അനവാശ്യമായി സിനിമയുടെ നീളം കാരണം ഒരുതവണ ചുമ്മാ കണ്ട് മറക്കാനുള്ള അനുഭവം മാത്രമായി മാറുന്ന സിനിമ.
NB : എന്റെ മാത്രം അഭിപ്രായം
Verdict : Average✌🏻 Just One Time Watchable✌🏻
ARANMANAI 4 (TAMIL-2024)
2014 ല്‍ സുന്ദര്‍ സി. തുടങ്ങി വെച്ച അരന്‍മനൈ 2024 ല്‍ നാലാം ഭാഗത്തില്‍ എത്തിയിരിക്കുന്നു. ഇതില്‍ ഒരു ഭാഗം പോലും തീയേറ്ററില്‍ കണ്ടട്ടില്ല. എന്നെ സംബന്ധിച്ച് തീയേറ്ററില്‍ പോയി കാണാന്‍ തക്ക ഒന്ന് അല്ല എന്ന ബോധം ഉള്ളതുകൊണ്ട് തന്നെയാണ് അത്.
എങ്കില്‍ പിന്നെ കാണാതെ ഇരുന്നൂടെ എന്ന് സ്വാഭാവിക ചോദ്യം ഉണ്ടാകും. പുതിയ ഭാഗം വരുമ്പോള്‍ തിയേറ്റര്‍ വിജയം ഉണ്ടാകുമ്പോള്‍ എന്തേലും കണ്ടിരിക്കാന്‍ എങ്കിലും ഉണ്ടാകും എന്ന് കരുതി കണ്ടു പോകുന്നതാണ്.
നാലാം ഭാഗത്തിലേക്ക് വരുമ്പോളും ഒരു മാറ്റവും ഇല്ല. തീയേറ്ററില്‍ 100 കോടിയും കടന്ന് വിജയം നേടിയപ്പോള്‍ കണ്ടിരിക്കാന്‍ പറ്റുന്ന എന്തേലും ഉണ്ടാകും എന്ന് കരുതി. പക്ഷെ പടം കണ്ടപ്പോള്‍ ആ ചിന്ത തെറ്റായിരുന്നു എന്ന് മനസിലായി.
ഒട്ടും കണ്‍ട്രാള്‍ അല്ലാത്ത, ലിമിറ്റ് അല്ലാത്ത നെറ്റി ചുളിപ്പിക്കുന്ന സീനുകള്‍ കൊണ്ട് സമ്പന്നമാണ് സിനിമ. ശരിക്കും അതൊക്കെ ഒഴിവാക്കി കണ്‍ട്രോള്‍ ചെയ്ത് എടുക്കാന്‍ കഴിയുന്നവയുമാണ്.
ഇത്രയും ചിരിപ്പിച്ച ഒരു കൊലപാതക സീന്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അതും ഒരു പ്രധാന കഥാപാത്രത്തിന്റെ കൊലപാതകം. അങ്ങനെ അങ്ങനെ പോകുന്നു സീനുകള്‍.
കൂടുതല്‍ ഒന്നും പറയാനില്ല. തീയേറ്ററില്‍ പോയി കാണാഞ്ഞതിന്റെ ആശ്വാസം ഉണ്ട്. ഇനി ഒരു ഭാഗം കൂടി കാണില്ല എന്ന് തീരുമാനിച്ചുകൊണ്ട് നിര്‍ത്തുന്നു.
NB : എന്റെ മാത്രം അഭിപ്രായം🙏🏻
Verdict : Dissapointed👎🏻Worst👎🏻
GANGS OF GODAVARI (TELUG-2024)
ഒരു TYPICAL CLEACHE TEMPLATE PLOT ഒരു മാറ്റവും ഇല്ലാതെ അതെ TEMPLATE രീതിയിൽ തന്നെ എങ്ങനെ ഒരു മസാല പടം എടുക്കാം എന്നതിന് ഉദാഹരണം ആണ് ഈ CINEMA.
ഇതിന്റെ തിരക്കഥ എഴുതാൻ മാനസികമായി ഒട്ടും കഷ്ടപ്പെട്ടു കാണില്ല. Template Masala Action സിനിമകളുടെ സമ്മേളനം കൂടിയാണ് ഇതിന്റെ തിരക്കഥ 🙏🏻
Mass Ka Baap എന്നൊക്കെ hero title card കാണിച്ചെങ്കിലും mass എവിടെ എന്നു അവസാനം വരെ കണ്ടിട്ടും തിരിച്ചറിയാൻ പറ്റിയില്ല. ഇനി മലയാളി ആയോണ്ട് ആണോ എന്നു ഓർത്തപ്പോൾ അതുകൊണ്ട് ആകാൻ വഴിയില്ല. കാരണം telug നടന്മാരിൽ നമ്മളെ Goosebumps ചെയ്യിക്കുന്ന ഒരുപാട് നടന്മാർ ഉണ്ടല്ലോ. അപ്പൊ ഇത് അതല്ല. പിന്നെ എന്തരോ എന്തോ.
Typical cleache നായകൻ, നായിക, വില്ലന്മാർ അങ്ങനെ അങ്ങനെ🙏🏻
മൊത്തത്തിൽ പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ വീര്യം ഇല്ലാതെ ഫ്ലാറ്റ് ആയി എടുത്തു വെച്ചേക്കുന്നു.
Skip option ഉള്ളതുകൊണ്ട് ഓടിച്ചു കണ്ടു തീർത്തു✌🏻🙏🏻
NB :- എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- Below Average👎🏻 Waste of Time👎🏻
HITMAN (ENGLISH-2024)
ഒരേ സമയം പ്രൊഫസർ ആയും പോലീസിന്റെ undecover ഏജന്റ് ആയും ജോലി ചെയ്യുന്ന നായകൻ. അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളും മാറ്റങ്ങളും ഒക്കെയാണ് പടം പറയുന്നത്.
ഒരു വ്യത്യസ്ത അനുഭവം ആണ് സിനിമ തന്നത്. കണ്ടിരിക്കാൻ കഴിയുന്ന ഒന്ന്. ആദ്യം കുറച്ചു സംശയങ്ങൾ ഒക്കെ ഉണ്ടായെങ്കിലും പതിയെ സിനിമയുടെ ട്രാക്കിലേക്ക് കയറി. പിന്നീട് ആ ഒരു ഫ്ലോയിൽ അങ്ങ് ഇരുന്നു കാണാൻ കഴിഞ്ഞു. കോമഡിയും കുറ്റകൃത്യവും കൂടി ചേർന്ന് പോകുന്ന കഥാഗതി.
ഗംഭീരം എന്നൊന്നും ഇല്ലെങ്കിലും ഇങ്ങനെ കണ്ടിരിക്കാം.
NB :- എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- GoodOne✌🏻 Watchable✌🏻
YAKSHINI (TELUG-2024)
WEB SERIES
ആദ്യ സീസൺ 30 മിനിറ്റ് വീതമുള്ള 6 എപ്പിസോഡുകൾ...
പക്ഷെ ആദ്യത്തെ എപ്പിസോഡ് തീരും മുമ്പ് കാണുന്നത് നിർത്തി 🙏🏻
അന്യായം തന്നെ ഈ "യക്ഷിണി"🙏🏻
Verdict :- Worst👎🏻
MAHARAJA (TAMIL-2024)
തിരക്കഥയാണ് ഒരു സിനിമയുടെ "മഹാരാജ" എന്നു വീണ്ടും അടിവരയിട്ട് തെളിയിക്കുന്നു MAHARAJA🔥👌🏻 KURANGU BOMMAI എന്ന ഗംഭീര സിനിമക്ക് ശേഷം Nithilan Saminathan ഒരുക്കിയ രണ്ടാമത്തെ ഗംഭീര cinema MAHARAJA 🔥 Hatsoff Writer & Director🔥👌🏻
എത്രയോ നാളായി കാത്തിരിക്കുവാണ് Makkal Selvan ന്റെ ഒരു നല്ല സിനിമക്ക് ആയി. സോളോ star ആയി ചെയ്ത പടം എല്ലാം തുടരെ നിരാശപ്പെടുത്തി. ദാ ഇപ്പൊ എല്ലാത്തിനും കൂടി അങ്ങ് ചേർത്ത് ആ വിഷമം അങ്ങ് തീർത്തു🔥👌🏻 വിജയ് സേതുപതി🔥👌🏻
നമ്മൾ മുമ്പ് കേട്ടതോ കണ്ടതോ ആയ കഥ എന്നത് അല്ല, അത് എങ്ങനെ ഏതു രീതിയിൽ പുതുമയായി അവതരിപ്പിക്കുന്നു എന്നതിൽ ആണ് കാര്യം. ഇവിടെയാണ് പുതു രീതിയിലൂടെ അവതരിപ്പിക്കാൻ തരത്തിൽ ഉള്ള നല്ല ഒന്നാന്തരം കെട്ടുറുപ്പുള്ള തിരക്കഥയുടെ പ്രാധാന്യം. പിന്നീട് ആണ് അവതരണം വരിക. ഇത് രണ്ടും മികച്ചത് ആകുമ്പോൾ നമ്മുക്ക് ലഭിക്കുക ഗംഭീര cinema അനുഭവവും. അതാണ് MAHARAJA തന്നത് 🔥👌🏻
സിനിമയുടെ climax ലേക്ക് അടുക്കും തോറും കാണുന്ന ഏതൊരു പ്രേക്ഷകനും ചിലതൊക്കെ ഊഹിക്കാൻ കഴിയും. പക്ഷെ അതൊന്നും ആ സീനിനെ ബാധിക്കുന്നില്ല എന്നതാണ് അവതരണ മികവ്🔥👌🏻
മൊത്തത്തിൽ മനസ്സും കണ്ണും നിറച്ച ഒരു ഗംഭീര cinema അനുഭവം തന്നെയാണ് MAHARAJA എനിക്ക് തന്നത്. തീയേറ്ററിൽ തന്നെ കാണേണ്ടുന്ന പടം🔥👌🏻
NB :- എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- Must Watch🔥👌🏻 Excellent🔥👌🏻
WE HAVE A GHOST (ENGLISH - 2023)
രസകരമായി കണ്ടിരിക്കാന്‍ കഴിയുന്ന ഒരു ഹൊറര്‍ കോമഡി ചിത്രം.❤️
കണ്ടു തുടങ്ങും മുമ്പ് ഇതൊരു ഹൊറര്‍ സിനിമ എന്നതല്ലാതെ അതില്‍ കോമഡി കൂടി ചേര്‍ത്തുള്ളത് ആണെന്ന് അറിയില്ലായിരുന്നു. പഴയ വീട്ടിലേക്ക് താമസം മാറി വരുന്ന ഒരു കുടുംബം എന്ന തുടക്കം കണ്ടപ്പോള്‍ ഇതും സ്ഥിരം ഹൊറര്‍ പടം ആകുമൊ എന്ന് തോന്നി. എന്നാല്‍ പ്രേതത്തെ കാണിക്കുന്ന ആ നിമിഷം മുതല്‍ പടം രസകരമായി.
രസകരമായ തിരക്കഥയ്‌ക്കൊപ്പം കഥാപാത്രങ്ങളുടെ രസകരമായ അഭിനയ പ്രകടനവും സിനിമയുടെ പോസിറ്റീവ് ആണ്. പ്രത്യേകിച്ച് പ്രേതമായി അഭിനയിച്ച ഡേവിഡ് ഹാര്‍ബറിന്റെ എക്‌സ്പ്രഷന്‍സ്. ഒപ്പം അഭിനയിച്ച എല്ലാവരും രസകരമായിരുന്നു.
ഹൊറര്‍ കോമഡി സിനിമകള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് കണ്ടിരിക്കാനുള്ളതുണ്ട്. രസകരമായി കണ്ടിരിക്കാവുന്ന ഒരു കുഞ്ഞ് പടം❤️
NB : എന്റെ മാത്രം അഭിപ്രായം🙏🏻
Verdict : Watchable✌🏻 Entertainer✌🏻
GOLAM (MAL-2024)
OTT റിലീസിന് ശേഷം മലയാളി പ്രേക്ഷകർ മാത്രം അല്ല മറ്റു ഭാഷകളിലെ സിനിമ പ്രേക്ഷകർ വരെ ചർച്ച ചെയ്യാനും നിരൂപക പ്രശംസ കിട്ടാനും പോകുന്ന ഒരു സിനിമ കൂടി.
GOLAM കൊളളാം🔥നല്ലൊരു crime investigation thriller🔥👌🏻ഇഷ്ടമായി🔥👌🏻 മലയാള സിനിമക്ക് നല്ലൊരു സംവിധായകൻ കൂടി Samjad PS 🔥👌🏻
എപ്പോഴത്തെയും പോലെ ഇവിടെയും സിനിമയുടെ ആദ്യം ബലം screenplay തന്നെയാണ്. നല്ല കെട്ടുറപ്പുള്ള തിരക്കഥ. അനാവശ്യമായ സീനുകളോ മറ്റും ഇല്ലാ. അനാവശ്യമായ വലിച്ചുനീട്ടൽ ഇല്ലാ. എല്ലാം പാകത്തിന്. കൺട്രോളഡ് ആയി. നല്ല വൃത്തിക്ക് അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയിലെ പ്രധാന കഥാപാത്രം ആയ രഞ്ജിത് സജീവിന്റെ ഇതിനും മുമ്പ് ഇറങ്ങിയ പടങ്ങൾ കണ്ടട്ടില്ല. ആദ്യമായി കാണുകയാണ്. ആദ്യം കാഴ്ചയിൽ Renjith സിനിമക്ക് ഫിറ്റ് ആണെന്ന് മനസ്സിലായി. നല്ല descent പെർഫോമൻസ് ആണ് പുള്ളി ചെയ്തത്. മലയാള സിനിമയിൽ രഞ്ജിത് ഇനിയും കാണും എന്നു തന്നെ വിശ്വസിക്കുന്നു. അതിനുള്ളത് ഉണ്ട്.
സിനിമയിലെ മറ്റു കഥാപാത്രങ്ങൾ എല്ലാം തന്നെ കുറച്ചു സമയം കൊണ്ട് നമ്മളുമായി connect ആകുന്നു എന്നതാണ് എഴുത്തിന്റെയും അവതരണത്തിന്റെയും പെർഫോമൻസിന്റെയും മികവ്. എല്ലാവരും desecnt ആയി തന്നെ പെർഫോം ചെയ്യുകയും ചെയ്തു. ടെക്നിക്കൽ സൈഡ് നോക്കിയാലും നല്ല ക്വാളിറ്റിയിൽ തന്നെ എല്ലാം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഇതെല്ലാം സിനിമയുടെ ബലം ആണ്.
മൊത്തത്തിൽ ഒരു crime investigation thriller എന്ന നിലയിൽ satisfaction തന്ന സിനിമ. അപ്രതീക്ഷിതമായി കിട്ടിയ സിനിമ അനുഭവം🔥👌🏻 ഇഷ്ടമായി🔥👌🏻
എല്ലാവരും സിനിമ തീയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക. നിരാശപ്പെടുത്തില്ല✌🏻
NB :- എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- GoodOne🔥👌🏻Super🔥👌🏻 Reccommended🔥👌🏻
BADE MIYAN CHOTE MIYAN (HINDI-2024)
നായകന്മാരുടെ നേരെ നിന്നു എതിരാളികൾ വെടി വെച്ചാൽ പോലും കൊള്ളില്ല എന്നു മാത്രം അല്ല ബുള്ളറ്റ് proof ഒക്കെ ഇട്ടു നിൽക്കുന്ന എതിരാളികളെ എത്ര വലിയ range ൽ നിന്നും നായകന്മാർ വെടി വെച്ചാൽ അവർ അപ്പൊ തന്നെ ചാവുകയും ചെയ്യും.
ലെ ബുള്ളറ്റ് പ്രൂഫ് :- പുല്ല് വില അല്ലിയോടാ നീ ഒക്കെ എനിക്ക് തരുന്നത്🙏🏻
ഒരു എന്റർടൈൻമെന്റ് സിനിമയിൽ ഒരുപാട് ചികഞ്ഞു കയറി ലോജിക് നോക്കാറില്ല. അങ്ങനെ ലോജിക് നോക്കിയാൽ ഒരു സിനിമയും നമ്മുക്ക് ആസ്വദിക്കാൻ കഴിയില്ല എന്നു നല്ലപോലെ അറിയാം. എങ്കിലും ഒരു സിനിമ പ്രേക്ഷകൻ എന്ന നിലയിൽ സിനിമയിലെ ലോജിക് ഇല്ലായ്മക്ക് കൊടുക്കുന്ന ഒരു line of control ഉണ്ട്. നമ്മുടെ മനസ്സിൽ set ചെയ്തേക്കുന്ന ഒന്ന്. അതിന്റെ പരിധി വിടുമ്പോൾ അവിടെ ആ സിനിമ പരാജയം ആകും.
ഏറ്റവും കൂടുതൽ ലോജിക് ഇല്ലായ്മ ഉള്ളതു ശരിക്കും hollywood സിനിമകളിൽ അണ്.. എന്നാൽ നമ്മുക്ക് അത് അങ്ങനെ തോന്നാത്തത് അതിന്റെ convencing ആയ അവതരണം കൊണ്ട് ആണ്.
അപ്പൊ ഇതൊക്കെ ഇവിടെ പറഞ്ഞത് നേരത്തെ പറഞ്ഞ ആ line of control എല്ലാം തുടക്കം മുതൽ തെറ്റിച്ചു പോകുന്ന ഒരു Template തിരക്കഥയിൽ ഒരുക്കിയ ഒരു വെടി പടം🙏🏻
കണ്ടു മടുത്ത കഥ എന്നത് വിഷയം അല്ല പക്ഷെ അതിനെ interesting ആയി കൊണ്ട് പോകുന്ന ഒരു തിരക്കഥ വേണം. അതിന്റെ convencing ആയ അവതരണം കൂടി ആകുമ്പോൾ ആണ് അത് പ്രേക്ഷകന് എൻജോയ് ചെയ്യാൻ കഴിയുക. ഇവിടെ അങ്ങനെ ഒരു തിരക്കഥയും ഇല്ലാ convencing ആയ അവതരണവും ഇല്ലാ.
എല്ലാം വെറും template ആയ കഥാപാത്രങ്ങൾ. ഒരു scene തുടങ്ങും മുമ്പേ അടുത്ത സീൻ എന്താകും എന്നു നമുക്ക് തന്നെ അറിയാൻ കഴിയും വിധം template.
വേറെ ഒന്നും പറയാൻ ഇല്ലാ.🙏🏻
NB := എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- Dissapointed👎🏻 Below Average👎🏻
LEAVE THE WORLD BEHIND (ENGLISH-2023)
NETFLIX ല്‍ നോക്കിയിരുന്നപ്പോള്‍ GENRE എന്താണ് എന്നു പോലും അറിയാതെ/നോക്കാതെ ചുമ്മാ കണ്ടുനോക്കാം എന്ന് കരുതി കണ്ട സിനിമ.
അപ്രതീക്ഷിതമായി നല്ലൊരു മിസ്റ്ററി ത്രില്ലര്‍ അനുഭവം തന്ന ചിത്രം. സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ തന്നെ എന്തെക്കൊയൊ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ട്. ആ തോന്നല്‍ പിന്നീട് ആകാംക്ഷയായി. അത് പിന്നീട് അങ്ങോട്ട് സിനിമയിലുടനീളം നിലനിര്‍ത്തി.
സിനിമയുടെ ക്ലൈമാക്‌സ് അപ്രതീക്ഷിതമായിപ്പോയി. കാണുന്നവന്‍ ചിന്തിക്കുന്നതിനും ഒരു മുഴും മുമ്പ് തന്നെ അപ്രതീക്ഷിതമായ ഒരു അവസാനം. സിനിമ കാണുന്ന പ്രേക്ഷകന് ആ സിനിമയിലെ കഥാപാത്രമായ റോസ് എന്ന പെണ്‍കുട്ടിയപ്പോലെ എന്താണ് അവസാനം സംഭവിക്കുക എന്ന് ചിന്തിക്കാന്‍ വിട്ട് കൊടുക്കുകയാണ് ചെയ്തത് എന്ന് തോന്നുന്നു. ക്ലൈമാക്‌സിനെ സംബന്ധിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നെ സംബന്ധിച്ച് ക്ലൈമാക്‌സ് കൊള്ളാം. പ്രേക്ഷകന് വിട്ട് തരുന്ന ക്ലൈമാക്‌സ്.
ഇതേ പേരില്‍ തന്നെയുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. സിനിമ കാണുമ്പോഴും ശരിക്കും ഒരു മിസ്റ്ററി നോവല്‍ വായിക്കും പോലെയുള്ള അനുഭവം തരാന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.
മൊത്തത്തില്‍ അപ്രതീക്ഷിതമായി കിട്ടിയ നല്ലൊരു മിസ്റ്ററി ത്രില്ലര്‍ സിനിമാ അനുഭവം.
NB : എന്റെ മാത്രം അഭിപ്രായം🙏🏻
Verdict : Superbbb🔥👌🏻 Reccommended🔥👌🏻
UNDER PARIS (ENGLISH-2024)
മനുഷ്യൻ കടലിൽ കൊണ്ട് തള്ളുന്ന പ്ലാസ്റ്റിക് ഉള്ളപ്പെടെ ഉള്ള മാലിന്യങ്ങൾ കാരണം കടലിൽ രാസ മാറ്റങ്ങൾ സംഭവിക്കുകയും അവിടെ ജീവിക്കുന്ന വലിയ സ്രാവ് അതിന്റെ ഫലമായി ജീവൻ നിലനിർത്താൻ അടുത്ത ആവാസ സ്ഥലം നോക്കി പോകുന്നു. എന്നാൽ അത് ചെല്ലുന്നത് PARIS നഗരത്തിന്റെ ഹൃദയഭാഗത്തെ കായലിൽ. പിന്നീട് അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും ഒക്കെ ആയുള്ള ഒരു സിനിമ ആണ് UNDER PARIS.
ഗംഭീരം എന്നൊന്നും പറയാൻ ഇല്ലെങ്കിലും ചുമ്മാ കണ്ടിരിക്കാം. ക്ലൈമാക്സിലെ VFX ലെ QUALITY കുറവ് ഒരു നെഗറ്റീവ് ആയി തോന്നി.
ഇന്ന് ലോകത്ത് നടക്കുന്ന പല ദുരന്തങ്ങളും മനുഷ്യന്റെ കയ്യിലിരിപ്പ് കൊണ്ട് ഉണ്ടാകുന്നത് ആണ് എന്നു പറഞ്ഞു വെക്കുന്നു സിനിമയുടെ climax. അത് തന്നെ ആകും സിനിമ പറയാൻ ഉദ്ദേശിക്കുന്നതും.
മൊത്തത്തിൽ ചുമ്മാ സമയം പോകാൻ ഒന്ന് കണ്ടിരിക്കാവുന്ന ഒരു സിനിമ. വേറെ വലിയ സംഭവം ഒന്നും ഇല്ലാ.
NB :- എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- Just one Time Watchable✌🏻 👍🏻
GODZILLA MINUS ONE (JAPANESE-2023)
എന്ത് കഥ ആയാലും; അത് നമ്മൾ മുമ്പ് കണ്ടിട്ട് ഉള്ളതും കേട്ടിട്ട് ഉള്ളതും ആയാലും വീണ്ടും അതെ പ്ലോട്ടിൽ സിനിമ വരുമ്പോൾ ആ സിനിമ പ്രേക്ഷകന് ഇഷ്ടം ആകുന്നതു 2 കാരണങ്ങൾ കൊണ്ട് ആണ്. 1 അതിന്റെ അവതരണ മികവ് കൊണ്ട്. 2. അത് ഇമോഷണലി കാണുന്നവനുമായി connect ആകുക. ഇത് രണ്ടും ഈ സിനിമയിൽ ഒന്നിച്ചു വന്നപ്പോൾ കിട്ടിയത് മികച്ച സിനിമ അനുഭവം.
ഒറ്റ വാക്കിൽ പറഞ്ഞാൽ EXCELLENT🔥👌🏻
ചുമ്മാ ഒരു ജീവി വരുന്നു കൊല്ലുന്നു പോകുന്നു എന്നു പറഞ്ഞു പോകാതെ നമ്മളെ ഇമോഷണലി കൂടി CONNECT ആക്കി അതിനെ കൊല്ലേണ്ടത് നമ്മുടെ കൂടി ആവശ്യം ആണ് എന്നതാക്കി മാറ്റുമ്പോൾ ആ സിനിമ അതിന്റെ പൂർണ്ണതയിൽ എത്തുന്നു. അങ്ങനെ നോക്കുമ്പോൾ GODZILLA MINUS ONE ഒരു SURVIVAL THRILLER എന്നതിനും അപ്പുറം ഒരു മികച്ച സിനിമ ആയി നിൽക്കുന്നു👌🏻🔥
മികച്ച തിരക്കഥയിൽ മികവുറ്റ ടെക്നിക്കൽ ടീം കൂടി ചേർന്ന് ഒരുക്കിയ ഒരു വിശ്വൽ ട്രീറ്റ് കൂടി ആണ് ഈ ചിത്രം. VFX ഒക്കെ high quality ലെവൽ ആണ് 🔥👌🏻
മൊത്തത്തിൽ തുടക്കം മുതൽ feel ചെയ്ത ആ ഒരു മൂഡ് അവസാനം വരെയും കൊണ്ട് വന്നു 100% തൃപ്തി നൽകിയ ഒരു മികച്ച സിനിമ അനുഭവം🔥👌🏻
NB :- എന്റെ മാത്രം അഭിപ്രായം🙏🏻
Verdict :- Excellent👌🏻🔥 Must Watch👌🏻🔥
GARUDAN (TAMIL-2024)
സൂരി 🔥സൂരി🔥സൂരി🔥
ഇനി ആ പഴയ സൂരി ഉണ്ടാകുമോ എന്നു അറിയില്ല. GARUDAN കാണുമ്പോൾ ആ പഴയ സൂരിയുടെ നിഴൽ പോലും ഉണ്ടായിരുന്നില്ല. വിടുതലൈയിൽ മാറ്റം വന്നുവെങ്കിലും GARUDAN ൽ അത് അങ്ങ് ഉറപ്പിച്ചു. ഇത് ചെറിയ മാറ്റം അല്ല. SCREEN PRESENSE ഒക്കെ വേറെ ലെവൽ 🔥👌🏻
മണ്ണ് + പെണ്ണ് + പൊന്ന് ഈ മൂന്നിനും വേണ്ടിയുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹം ഇന്നും തുടരുകയാണ്. അതിനായി ചെയ്തുകൂട്ടുന്ന കൊള്ളാരതായ്മകൾക്ക് കയ്യും കണക്കുമില്ല. അവിടെ രക്തബന്ധം, സുഹൃത്ത് ബന്ധം ഒന്നിനും സ്ഥാനം ഇല്ലാതെ പോകുന്നു. മനുഷ്യൻ ഉള്ളിടത്തോളം പ്രസക്തിയുള്ള പ്ലോട്ട്. മുമ്പ് വന്നിട്ടുള്ളത് ആണെങ്കിലും അതിന്റെ പുതിയ പശ്ചാത്തലവും അവതരണവും കൊണ്ട് മികച്ച് നിൽക്കുന്നു🔥👌🏻
സൂരി, ശശികുമാർ, ഉണ്ണി മുകുന്ദൻ - മൂന്നു പേരുടെയും ഗംഭീര പ്രകടനം. അതിൽ തന്നെ സൂരിയുടെ പെർഫോമൻസ് കാണാൻ ആയിരുന്നു കൂടുതൽ താല്പര്യം. INTERVAL BLOCK🔥 എന്റെ പൊന്നോ സൂരിയുടെ ഒരു അലർച്ച ഉണ്ട്. വേറെ ലെവൽ🔥👌🏻
കെട്ടുറുപ്പുള്ള തിരക്കഥയുടെ ഗംഭീര മേക്കിങ്🔥👌🏻 അതിൽ എല്ലാവരുടെയും ഗംഭീര പ്രകടനം കൂടി ആകുമ്പോൾ മികച്ച തീയേറ്റർ എക്സ്പീരിയൻസ് തന്നെ ലഭിച്ചു🔥👌🏻 Fight സീനും ബിജിഎം ഒക്കെ നല്ലതായി തന്നെ തോന്നി🔥👌🏻
മൊത്തത്തിൽ നല്ല തീയേറ്റർ എക്സ്പീരിയൻസ് തരുന്ന മികച്ച സിനിമ അനുഭവം🔥👌🏻
NB :- എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- Superbbb🔥👌🏻 Reccommended🔥👌🏻 Thetare Experience🔥👌🏻
THE FIRST OMEN (ENGLISH-2024)
ഒരുപാട് ഇഷ്ടം ഉള്ള ഒരു GENRE ആണ് HORROR. പക്ഷെ ഗംഭീരം എന്നു പറയാൻ കഴിയുന്ന ഒരു HORROR സിനിമ കണ്ടിട്ട് തന്നെ ഒരുപാട് നാളായി. ആവർത്തന വിരസതയുള്ള പേടിപ്പെടുത്തലുകൾ തന്നെ കാരണം. പിന്നെ ആവർത്തനമാകുന്ന പ്ലോട്ട്.
The First Omen നിലേക്ക് വരുമ്പോളും വ്യത്യസ്തമായ പ്ലോട്ട് അല്ല. മുമ്പ് കണ്ടിട്ടുള്ളതിൽ അഡിഷണൽ ഒന്ന് രണ്ട് കാര്യങ്ങൾ കൂടി ചേർത്ത് എന്നു മാത്രം. വലിയ പേടിപ്പെടുത്തലുകൾ ഇല്ലാതെ ഒരു mystery മൂഡിൽ പറയുന്ന സിനിമ ഒരു just ok feel മാത്രം തന്നു. അതും ക്ഷമ ഉള്ളതുകൊണ്ട് മാത്രം. ഇല്ലേൽ അതും skip ചെയ്തേനെ.
മൊത്തത്തിൽ വലിയ പേടിപ്പെടുത്തലുകളോ സംഭവങ്ങളോ മാറ്റങ്ങളോ ഇല്ലാതെ വീണ്ടും ഒരു horror സിനിമ കൂടി. മേക്കിങ് കൊണ്ട് ചുമ്മാ കണ്ടിരിക്കാം.
NB :- എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- Just Watchable One✌🏻
ORU NODI (TAMIL-2024)
CASTING (നായകൻ ഉൾപ്പെടെ ചില കഥാപാത്രങ്ങൾ ചെയ്തവർ), DIALOGUES, ആവശ്യം ഇല്ലാതെ FORCED ആയി കയറ്റിയ ഇമോഷണൽ സീനുകൾ, ആവശ്യം ഇല്ലാത്ത ഫ്ലാഷ് BACK പാട്ട്, ചില സീനുകളുടെ AMETURE മേക്കിങ് അങ്ങനെ അങ്ങനെ ഉള്ള കുറച്ചു കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചിരുന്നേൽ മികച്ച CRIME THRILLER INVESTIGATION സിനിമ ആകേണ്ടിയിരുന്ന ഒന്ന്.
കാസ്റ്റിംഗിൽ അറിയപ്പെടുന്ന അഭിനയിതാക്കളെ വെക്കണം എന്നു പറയുന്നില്ല പക്ഷെ അഭിനയം അറിയാവുന്ന ആളുകളെ CAST ചെയ്യണം എന്നത് ശ്രദ്ധിക്കുക തന്നെ വേണം. അതും സിനിമയുടെ പ്രധാനപെട്ട റോളുകൾ ചെയ്യുന്നവർ. ഈ സിനിമയിൽ കൊല്ലപ്പെടുന്ന പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെ ഇടക്ക് വന്നു പോകുന്ന പലരും AMETURE അഭിനയം ആണ് തന്നത്.
എന്തിന് സിനിമയുടെ നായകന്റെ PERFORMANCE പോലും എന്തോ കല്ലുകടി ഉണ്ടാക്കും വിധം ആയിരുന്നു.
ചില സമയം കൊള്ളാം എന്നു തോന്നും ചില സമയം എന്തോ വല്ലായ്മയും തോന്നും. അങ്ങനെ കയറ്റിറക്കങ്ങൾ മാറി മാറി വരുന്നു സിനിമയിൽ.
ഒരു LOW BUDGET സിനിമ ആണെന്ന് മനസിലാകും. പക്ഷെ LOW BUDGET സിനിമ ആയാലും അഭിനയിതാക്കളെ SELECT ചെയ്യുമ്പോൾ PERFORMANCE നോക്കി തന്നെ ചെയ്യണം എന്നു ഈ സിനിമ വീണ്ടും തെളിയിക്കുന്നു.
ഇടക്ക് ആവശ്യം ഇല്ലാത്ത ഇമോഷണൽ SCENE, SONG ഒക്കെ വന്നത് നല്ല ബോർ ആയിരുന്നു.
ഇങ്ങനെ ഒക്കെ ആണെങ്കിലും സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് സിനിമയുടെ CLIMAX തന്നെ. ആരാണ് കൊലപാതകി എന്നത് പറയുന്നത് കൊള്ളാം എന്നു തോന്നി. എങ്കിലും മൊത്തത്തിൽ ഉള്ള ഒരു AMETURE FEEL ആണ് വല്ലായ്മ ഉണ്ടാക്കിയത്..
ഒരു LOW BUDGET സിനിമക്ക് പരിഹരിക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രമേ നെഗറ്റീവ് ആയി തോന്നിയുള്ളു. അതുകൊണ്ട് മാത്രമാണ് ഇത് പറയുന്നത്.
മൊത്തത്തിൽ മുകളിൽ പറഞ്ഞ നെഗറ്റിവുകൾ കാരണവും ചില പോസിറ്റീവ് കാരണവും ചുമ്മാ JUST ഒന്ന് കണ്ടിരിക്കാൻ മാത്രം കഴിയുന്ന സിനിമ അനുഭവം.
NB :- എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- Just One Time Watchable
ONCE UPON A TIME IN KOCHI (MAL-2024)
GARUDAN (TAMIL) കാണാന്‍ വേണ്ടി പോയ്. ആളില്ലാത്തോണ്ട് ഷോ ഇട്ടില്ല. അമര്‍ഷത്തോടും നിരാശയോടും നിന്ന സമയം. എങ്കില്‍ പിന്നെ ഇത് കണ്ടു കളയാം എന്ന് കരുതി കാണാന്‍ കയറി.
എന്റെ സിനിമാ കാണാല്‍ ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ മുഴുവനും കാണാതെ പുറത്തിറങ്ങി.🙏🏻🙏🏻🙏🏻
കുട്ടിക്കാലത്തും ഇപ്പോഴും ഒക്കെ നമ്മെ ഒരുപാട് ചിരിപ്പിക്കുന്ന repeat value ഉള്ള സിനിമകള്‍ ചെയ്ത റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ടിലെ റാഫിയോട് എല്ലാ ബഹുമാനത്തോടും സ്‌നേഹത്തോടും പറയട്ടെ ഒന്നുകില്‍ Update ആകുക. അല്ലെങ്കില്‍.... ബാക്കി ഞാന്‍ പറയുന്നില്ല. സംവിധായകനോട് പിന്നെ ഒന്നും പറയാനില്ല.
തുടക്കം കണ്ടപ്പോഴെ സംഗതി പാളിപ്പോകുന്നതായി തോന്നി. എങ്കിലും ക്ഷമിച്ചിരുന്നു ഇന്റര്‍വല്‍ വരെ കണ്ടു. ഇടവേള കഴിഞ്ഞ് ഒരു പാട്ട് കൂടി ആയപ്പോഴേക്കും സകല നിയന്ത്രണവും വിട്ട് തിയേറ്ററില്‍ നിന്നും ഇറങ്ങി.
ഇതില്‍ കൂടുതല്‍ ഇനി ഒന്നും ഈ സിനിമയെക്കുറിച്ച് പറയാനില്ല.
ഒപ്പം ഗുരുഡന്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശയും.
NB : എന്റെ മാത്രം അഭിപ്രായം🙏🏻
Verdict : Waste🙏🏻
CREW (HINDI-2024)
ഒരു സിനിമയിൽ പ്രധാന കഥാപാത്രങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷെ ആ സാഹചര്യങ്ങൾ Forcefully മനഃപൂർവം വന്നപോലെ തോന്നിയാൽ അത് ഒരു കല്ലുകടി ആകും. ഈ സിനിമയുടെ ഒരു നെഗറ്റീവ് ആയി തോന്നിയത് ആ അനുകൂലമായ സാഹചര്യങ്ങൾ ആണ്.
എല്ലാം അനുകൂലമായി ഉള്ളതുകൊണ്ട് തന്നെ വലിയ ഒരു challenge ഇല്ലാതെ തന്നെ കാര്യങ്ങൾ smooth ആയി പരിഹരിക്കുന്ന feel ഉണ്ടാകുമ്പോൾ അതിൽ ഒരു ത്രിൽ ഇല്ലാതെ പോകും. അതാണ് ഈ സിനിമയിൽ എനിക്ക് miss ആയതും.
രസകരമായ നിമിഷങ്ങളും ചില നല്ല സീനുകൾ ഒക്കെ ഉണ്ടെങ്കിലും മുകളിൽ പറഞ്ഞ ആ ഒരു കാര്യം കല്ലുകടി ഉണ്ടാക്കുന്നു.
കൂടുതൽ ഒന്നും പറയാൻ ഇല്ലാ... ചില സീനുകൾ Ignore ചെയ്ത് ചുമ്മാ കണ്ടാൽ just ഒരു തവണ കണ്ടു മറക്കാം🙏🏻
NB :- എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- Time Pass🙏🏻
PORUL (MAL-2024)
Series
സീരീസിന്റെ പേര് പോലെ തന്നെ പൊരുള്‍ തേടിയുള്ള ഒരു യാത്രയാണ് സീരീസ്. തുടക്കം മുതല്‍ പതിഞ്ഞ താളത്തില്‍ മുന്നോട്ട് പോകുന്ന നല്ലൊരു മിസ്റ്ററി ഫീല്‍ നിലനിര്‍ത്തിയാണ് സീരിസ് പോകുന്നത്. ഓരോ എപ്പിസോഡിലും ഇനി എന്ത്? എങ്ങനെ? എവിടെ? എന്ന ചോദ്യങ്ങള്‍ മനസ്സില്‍ ചോദിക്കുവിധമാണ് മുന്നോട്ട് പോയത്.
എന്നാല്‍ അത്രയും നേരം ആകാംക്ഷയിലേക്ക് കൊണ്ടുപോയ സീരീസ് പക്ഷെ യഥാര്‍ത്ഥ പൊരുള്‍ വെളിപ്പെടുത്തുന്ന ആ ക്ലൈമാക്‌സ് എത്തിയപ്പോള്‍ എന്തോ അത്ര എഫ്കടീവ് ആയി തോന്നിയില്ല. ആദ്യ നാല് എപ്പിസോഡിലും ബില്‍ഡ് ചെയ്ത ആ മിസ്റ്ററി ആവസാനം എത്തിയപ്പോള്‍ ഫ്‌ളാറ്റ് ആയി പോയപോലെ തോന്നി. എന്ത് സംഭവിച്ചു എന്ന് പറയുന്ന ആ സംഭവം കൊള്ളായിരുന്നു. പക്ഷെ അത് അത്രയും നേരം ഉണ്ടാക്കിയെടുത്ത ആകാംക്ഷയ്ക്ക് അനുസരിച്ച് അവതരിപ്പിക്കാന്‍ കഴിയാതെ പോയത് ഒരു നെഗറ്റീവ് ആയി തോന്നി.
ആ ഒരു നെഗറ്റീവ് ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി സീരീസ് ടെക്‌നിക്കലിയും അവതരണത്തിലും അഭിനയപ്രകടനങ്ങളിലുമെല്ലാം ഏറെ നിലവാരം പുലര്‍ത്തുന്നു.
മൊത്തത്തില്‍ ഒരു മിസ്റ്ററി ത്രില്ലറില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ് അതിന്റെ ക്ലൈമാക്‌സ്. പക്ഷെ ഇവിടെ അത്രയും നേരം മികവ് പുലര്‍ത്തിവന്ന് ക്ലൈമാക്‌സില്‍ ഫ്‌ളാറ്റ് ആയി പോയി എന്നൊരു നെഗറ്റീവ് വന്നു. എങ്കിലും മിസ്റ്ററി ത്രില്ലര്‍ ഇഷ്ടമുള്ളവര്‍ക്ക് കാണാന്‍ ഉള്ളത് ഉണ്ട്. തീര്‍ച്ചയായും കാണ്ടിരിക്കാം.
NB : എന്റെ മാത്രം അഭിപ്രായം🙏🏻
Verdict : GoodOne...✌🏻 Reccommended...✌🏻
THE 8 SHOW (KOREAN-2024)
WEB SERIES
എന്റെ ഏറ്റവും മികച്ച MUST WATCH സിനിമ ലിസ്റ്റിൽ ഉള്ള THE PLATFORM എന്ന സിനിമയുടെ പ്ലോട്ടിൽ നിന്നും INSPIRE ആയിട്ട് ഉണ്ടായ സീരീസ് ആയിട്ട് ആണ് THE 8 SHOW കണ്ടപ്പോൾ തോന്നിയത്. കുറെ മാറ്റങ്ങൾ ഉണ്ടെങ്കിലും പ്ലോട്ട് അത് തന്നെ.
നിറവും ജാതിയും പണവും ജോലിയും ഒക്കെ നോക്കി മനുഷ്യനെ മനുഷ്യരെ ആദ്യം മനസ്സുകൊണ്ടും പിന്നീട് ശരീരം കൊണ്ടും വേർതിരിവ് ഉണ്ടാക്കി വെക്കുമ്പോൾ പണവും അധികാരവും ഉള്ളവൻ അത് ഇല്ലാത്തവരെ ചൂഷണം ചെയ്തുകൊണ്ടേ ഇരിക്കും. അടിമകൾ ആക്കിവെക്കും. അത് പ്രത്യക്ഷമായും പരോക്ഷമായും ഈ ലോകം മുഴുവൻ ഇപ്പോഴും തുടരുകയാണ്. അതൊക്കെ തന്നെയാണ് ഇവിടെയും പറയാൻ ശ്രമിക്കുന്നത്.
പല സാഹചര്യത്തിൽ ജീവിച്ച 8 പേർ. അവർ ഓരോരുത്തരും പല വഴിയിലൂടെ ഒരു വലിയ ഡ്രാമ studio വിൽ എത്തിപ്പെടുന്നു. അവർ അവിടെ ഇതിപ്പെട്ടതിനു ശേഷം ആണ് അവർ എത്തിയത് ഒരു മത്സരത്തിനുള്ളിൽ ആണെന്ന്. 8 മുലകളിൽ ആയി 8 മുറികൾ. ഓരോ മുറിയിലും നിലകൾ അനുസരിച്ച് ഉള്ള മാറ്റങ്ങൾ. പിന്നീട് ആ 8 പേരും അവിടെ നടക്കുന്ന സംഭവങ്ങളും ആണ് സീരീസ് പറയുന്നത്.
ഒരു Dark Comedy സ്വഭാവത്തിലാണ് സീരീസ് പോകുന്നത്. ചില സമയം നല്ല dark തന്നെ ആവുകയും ചെയ്യും. ചില സമയം ഗ്രാഫ് താഴേക്കും പോകും. അങ്ങനെ കയറ്റിറക്കങ്ങൾ ഉള്ള ക്ഷേമ കൂടി ഉണ്ടേൽ കണ്ടിരിക്കാൻ പറ്റുന്ന സീരിയസ്. ഇത്തരം കഥകളോട് ഇഷ്ടം ഉള്ളതുകൊണ്ട് തന്നെ ക്ഷമയോട് കൂടി കാണാൻ കഴിഞ്ഞു. അല്പം ക്ഷമ കൂടി വേണം എന്നുള്ളതുകൊണ്ട് തന്നെ എല്ലാവരുടെയും കപ്പിലെ ചായ അല്ല ഈ സീരീസ്.
ഞാൻ ആദ്യമേ പറഞ്ഞ പ്ലോട്ടിനോട് താല്പര്യം ഉണ്ടേൽ കണ്ടുനോക്കുക.
NB :- എന്റെ മാത്രം അഭിപ്രായം 🙏🏻
Verdict :- Watchable One✌🏻
THALAVAN (MAL-2024)
ആദ്യം തന്നെ പറയാം 'രണ്ടാം ഭാഗത്തിനായി കട്ട വെയിറ്റിംഗ്'🔥👌🏻
കൊള്ളാം... 2 മണിക്കൂര്‍ 13 മിനുറ്റില്‍ നല്ലൊരു മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍. ഇഷ്ടമായി.🔥👌🏻
തന്റെ സ്ഥിരം ഫീല്‍ഗുഡ് ജോണറില്‍ നിന്നും മാറി 'ഇന്നലെ വരെ' എന്ന ത്രില്ലര്‍ സിനിമ ഒരുക്കിയപ്പോള്‍ തനിക്ക് ത്രില്ലര്‍ സിനിമകള്‍ ചേരില്ല എന്ന് നെറ്റിചുളിച്ചുകൊണ്ട് മനസ്സില്‍ ഒരു തവണയെങ്കിലും പറഞ്ഞ ഞാന്‍ അടക്കമുള്ള പ്രേക്ഷകരെക്കൊണ്ട് തനിക്ക് ത്രില്ലര്‍ സിനിമയും ചെയ്യാന്‍ കഴിയും എന്ന് ഉറക്കെ പറയാന്‍ തക്ക തരത്തിലുള്ള ഒരു സിനിമയാണ് തലവന്‍ എന്ന് ജിസ് ജോയ് എന്ന സംവിധായകന്‍ തെളിയിച്ചിരിക്കുന്നു.🔥
തിരക്കഥയില്‍ ആയാലും അവതരണത്തിലായാലും ഒരേപോലെ മികവ് പുലര്‍ത്താന്‍ ജിസ് ജോയിക്ക് കഴിഞ്ഞിട്ടുണ്ട്.🔥 തുടക്കം മുതല്‍ ഒടുക്കം വരെ ആ ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തിയെന്നു മാത്രമല്ല അവസാനം ഒരു രണ്ടാം ഭാഗത്തിനുള്ളത് ഇടുകയും ചെയ്തു. തീര്‍ച്ചയായും തലവന്‍ ഒരു രണ്ടാം ഭാഗത്തിന് വകയുള്ള സിനിമതന്നെയാണ്. അത് കാണാന്‍ തോന്നും വിധം തന്നെയാണ് സിനിമ അവസാനിക്കുന്നതും🔥👌🏻
ഈഗോ ക്ലാഷ് പ്ലോട്ടില്‍ ഇപ്പോള്‍ പല സിനിമകളും വന്നിട്ടുണ്ടെങ്കിലും അതിനെയൊന്നും ഓര്‍മ്മപ്പെടുത്താതെ ഒരു വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട് ഇവിടെ.👌🏻 ആസിഫ് അലിയും ബിജു മേനോന്‍ കോംബോ കൊള്ളാം🔥👌🏻. രണ്ടുപേരുടെയും കട്ടക്ക് നിന്നുള്ള അഭിനയപ്രകടനം ഭയങ്കരമായ പോസിറ്റീവ് ആണ് ഈ സിനിമക്ക്.🔥 സിനിമയുടെ മറ്റൊരു ബലം ഒരോ സിനീനും ആ മിസ്റ്ററി മൂഡിലേക്ക് കൊണ്ടുപോകുന്ന ബിജിഎം ആണ്. മികച്ചു നില്‍ക്കുന്ന ബിജിഎം.👌🏻
മൊത്തത്തില്‍ മിസ്റ്ററി ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ ഇഷ്ടമുള്ളവര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ചിത്രം.🔥 നിരാശപ്പെടുത്തില്ല.👌🏻
NB : എന്റെ മാത്രം അഭിപ്രായം🙏🏻
Verdict : GoodOne🔥👌🏻 Engaging🔥👌🏻
TURBO (MAL-2024)
ഒരു മസാല മാസ്സ് ആക്ഷന്‍ സിനിമയില്‍ വലിയ കഥ ഒരിക്കലും പ്രതീക്ഷിക്കാറില്ല. ഉള്ള കഥയെ, പ്ലോട്ടിനെ മാക്‌സിമം എന്റര്‍ടെയ്‌നിംഗ് ആയിട്ട് മാസ്സ് ആയി അവതരിപ്പിക്കുക എന്നതാണ് അതില്‍ ചെയ്യാന്‍ ഉള്ളത്. അതുകൊണ്ട് തന്നെ ടര്‍ബോയുടെ കഥയെക്കുറിച്ച് ഒന്നും പറയാനില്ല. സിനിമയുടെ സംവിധാനവും മേക്കിംഗും ക്വാളിറ്റിയില്‍ തന്നെ. പക്ഷെ എന്നിട്ടും മാസ്സ് സീനുകളില്‍ പോലും എന്തോ ഒരു മാസ്സ് പഞ്ച് ലഭിച്ചില്ല. മാസ്സ് സീനുകള്‍ ആയി കാണിക്കുന്ന സീനുകളില്‍ ഒക്കെ ആവേശം കൊള്ളാന്‍ തോന്നാതെ ഫ്‌ളാറ്റ് ആയി ഇരുന്നു കണേണ്ടി വന്നു.
ഏറ്റവും ദേഷ്യം തോന്നിയത് ഒരു നല്ല മാസ്സ് ആയിട്ടുള്ള ബിജിഎം ഇല്ലാ എന്നതാണ്. ചുമ്മാ ബൂഫറില്‍ ഇട്ട് സൗണ്ട് കേള്‍പ്പിക്കും പോലെയുള്ള കൂതറ ബിജിഎം സിനിമയുടെ വലിയ നെഗറ്റീവ് ആണ്. മലയാള സിനിമയില്‍ മാസ്സ് കാണിക്കാന്‍ ഇംഗ്‌ളീഷ് റാപ്പ് സോംഗ് കുത്തിക്കയറ്റുന്നത് വന്‍ കോമഡിയായി പണ്ടുമുതലെ ഫീല്‍ ചെയ്യുന്ന കാര്യമാണ്. ഇതിലും ഉണ്ട് ഒരു യോ.. യോ... റാപ് ബിജിഎം.
ജയ്‌ലര്‍ എന്ന തമിഴ് സിനിമ പാന്‍ ഇന്ത്യന്‍ ലെവലില്‍ വിജയിച്ചത് സിനിമിയുടെ കഥ കൊണ്ടല്ലല്ലോ. സിനിമയുടെ കാസ്റ്റിംഗും ഒരോ കഥാപാത്രങ്ങള്‍ക്കും കൊടുത്ത കിടിലം മാസ്സ് ബിജിഎം കൊണ്ടും അതിന്റെ കിടിലം അവതരണം കൊണ്ടും ആണ്. ഇവിടെ ടര്‍ബോയില്‍ അതൊക്കെയാണ് മിസ്സ് ആകുന്നത്. ജയ്‌ലര്‍ സിനിമയുമായി കംപയര്‍ ചെയ്തത് അല്ല. പക്ഷെ കഥയില്ലാതെ തന്നെ ഒരു മാസ്സ് സിനിമ എങ്ങനെ എടുക്കാം എന്നത് ജയ്‌ലറിലൂടെ നെല്‍സണ്‍ കാണിച്ചു ത്ന്നു എന്നത് പറഞ്ഞു എന്ന് മാത്രം.
കുറച്ചുകൂടി എന്‍ഗേജിംഗ് ആക്കുന്ന തിരക്കഥയുടെ അഭാവവും മാസ്സ് സീനുകളുടെ പഞ്ച് ഇല്ലായ്മയും സിനിമയെ ബാധിക്കുന്നുണ്ട്.
മമ്മുക്കയെക്കൊണ്ട് പറ്റുന്നതെല്ലാം മമ്മുക്ക ചെയ്തിട്ടുണ്ട് എന്ന് തന്നെ തോന്നി. പക്ഷേ അതിനെക്കാള്‍ ഏറെ പ്രതീക്ഷയോടെ ഇരുന്നത് രാജ് ബി ഷെട്ടിയുടെ കഥാപാത്രത്തെ കാണാനായിരുന്നു. രാജ് ബി ഷെട്ടിയുടെ റേഞ്ചിന്റെ ഏഴയലത്ത് വരാത്ത കാരക്ടര്‍ ഡെപ്ത് ഇല്ലാത്ത ഒന്നായി തോന്നി അദ്ദേഹത്തിന്റെ കഥാപാത്രം. അത്രയ്ക്ക് അങ്ങോട്ട് ഒത്തില്ല ആ കഥാപാത്ര സൃഷ്ടി.
ഒറ്റ ഇരിപ്പില്‍ ഇരുന്ന് ഉദയകൃഷ്ണയെപ്പോലെ തിരക്കഥകള്‍ എഴുതിക്കൂട്ടുന്ന മിഥുന്‍ മാനുവല്‍ അടുത്ത തിരക്കഥയില്‍ എങ്കിലും കുറേ കൂടി അപ്‌ഡേറ്റ് ആവുക എന്നേ പറയാനുള്ളു. അല്ലേൽ തിരക്കഥ എഴുത്ത് നിർത്തുക🙏🏻 overrated 🙏🏻ശരിക്കും പടം ചുമ്മാ കണ്ടിരിക്കാന്‍ എങ്കിലും ആക്കിയത് വൈശാഖ് എന്ന് സംവിധായകന്റെ അവതരണ വികവ് കൂടിക്കൊണ്ടാണ്.
ഒരിക്കലും ഒരു ഭയങ്കര മോശം സിനിമ അല്ല ടര്‍ബോ. തീയേറ്ററില്‍ കയറിയാല്‍ ഒരു തവണ കണ്ടിറങ്ങാന്‍ ഉള്ളത് ഉണ്ട്. പക്ഷേ മുകളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ നെഗറ്റീവ് ആയി വരുന്നു എന്നത് സിനിമയെ ബാധിക്കുന്നു.
ശരിക്കും പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്തോഷം ആയത് സിനിമ തീരും മുമ്പ് ഒരാളുടെ ശബ്ദം തീയേറ്റര്‍ മുഴങ്ങും. ആ ശബ്ദം കേട്ടപ്പോള്‍ തീയേറ്ററില്‍ ഉണ്ടായ കയ്യടികളും ആര്‍പ്പുവിളിയും അദ്ദേഹം ആരാ എന്താ എന്നൊക്കെ തെളിയിക്കും. ടര്‍ബോ ഇനി ഒരു വരവ് കൂടി വരും എന്ന് ശക്തമായി പറഞ്ഞുതന്നെയാണ് പടം അവസാനിക്കുന്നത്. ഇപ്പോഴും ആ ശബ്ദം ആണ് മനസ്സില്‍ അതുകൊണ്ട് തന്നെ ടര്‍ബോയുടെ രണ്ടാം വരവും കാണേണ്ടിവരും.
മൊത്തത്തില്‍ മാസ്സ് മസാല സിനിമ കാണാന്‍ പോയിട്ട് അതില്‍ മാസ്സ് കിട്ടാതെ ഫ്‌ളാറ്റ് ആയി ചുമ്മാ കണ്ടിറങ്ങിയ ടിപ്പിക്കല്‍ ടര്‍ബോ. ചുമ്മാ ഇങ്ങനെ കണ്ടിരിക്കാം. വേറെ ഒന്നും ചോദിക്കരുത്.
NB : എന്റെ മാത്രം അഭിപ്രായം🙏🏻
Verdict : Typical One Time Watchale Masala Movie🙏🏻
ERASER (MALAYSIA-2023)
മനസ്സിനെ സ്പർശിക്കുന്ന ഒരു കുഞ്ഞ് Lighthearted FEELGOOD ചിത്രം❤️👌
ഒരു ഭാര്യ ഭർത്താവ് രണ്ട് ആൺമക്കൾ അടങ്ങുന്ന വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുഞ്ഞു ഫാമിലിയിലേക്ക് അപ്രതീക്ഷിതമായി രണ്ടുപേർ കടന്നു വരുന്നു. ഒരു അമ്മയും മോളും. ചില പ്രശ്നങ്ങളിൽ പെട്ടു വീട് വിട്ടു ഇറങ്ങി എങ്ങോട്ട് പോകണം എന്നറിയാതെ നിൽക്കുമ്പോൾ ആണ് അവർ അവിടെ എത്തിപ്പെടുന്നത്. പിന്നീട് ആ വീട്ടിൽ നടക്കുന്ന സന്തോഷവും കരച്ചിലും സങ്കടങ്ങളും എല്ലാം നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത്. ❤️
LIGHTHEARTED ആയിട്ടുള്ള തിരക്കഥയും അതെ ലെവലിൽ തന്നെയുള്ള മനോഹരമായ അവതരണവും ആണ് സിനിമയുടെ പോസിറ്റീവ്. ഞാൻ ആദ്യമായി കാണുന്ന നടീനടന്മാർ ആണെങ്കിലും അവരോടും ഒരു ഇഷ്ടം തോന്നും പടം കണ്ടു കഴിഞ്ഞപ്പോൾ.
ഭയങ്കരമായ സിനിമ ഒന്നും അല്ലെങ്കിലും തീർച്ചയായും ഒന്ന് കണ്ടിരിക്കാൻ ഉള്ളത് ഉണ്ട് ഈ lighthearted feelgood സിനിമയിൽ.
NB :- എന്റെ മാത്രം അഭിപ്രായം 🙏
Verdict :- GoodOne✌️ Feelgood✌️
THE BEEKEEPER (ENG-2024)
ജോണ്‍ വിക്ക് സിനിമയിലെ പോലെ എല്ലാം പെട്ടെന്നായിരുന്നു. അതില്‍ പട്ടി ആണെങ്കില്‍ ഇവിടെ അയല്‍ക്കാരിയായ ഒരു അമ്മയാണ്.
ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ഹൈലൈറ്റ്. സിനിമ തുടങ്ങി കുറച്ചുകഴിയുമ്പോള്‍ തന്നെ ആക്ഷന്‍ പരിപാടി തുടങ്ങും. പിന്നെ അവസാനം വരെ അങ്ങനെ അങ്ങനെ. നായകന്‍ ശരിക്കും ഒരു അമാനുഷികനെപ്പോലെയാണ് ഈ സിനിമയില്‍. ചില സീനിലൊക്കെ നായകനെ കാണുമ്പോള്‍ എതിരെ നില്‍ക്കുന്നവന്റെ തോക്ക് കളിപ്പാട്ടം ആകും.
ആ അതൊക്കെ പോട്ടെ. മുമ്പ് പലതവണ കണ്ടുമുടുത്ത് പ്ലോട്ട് ആണെങ്കിലും 1 മണിക്കൂര്‍ 45 മിനിറ്റ് ബോറടിക്കാതെ ചുമ്മാ കണ്ടിരിക്കാം. ആക്ഷന്‍ സീനുകള്‍ ഒക്കെ കിടിലന്‍ തന്നെ.
NB : എന്റെ മാത്രം അഭിപ്രായം🙏
Verdict : Watchable✌️
കരിക്ക് ടീമിന്റെ "പൊരുൾ"
ഇതുവരെ വന്ന 4 എപ്പിസോഡും സൂപ്പർ 👌🔥
നല്ലൊരു MYSTERY SUSPENSE ത്രില്ലെർ 🔥👌
ഓരോ എപ്പിസോഡിലും ആകാംഷ കൂടി കൂടി വരുന്നു 👌🔥
ആ പശ്ചാത്തലം തന്നെ MYSTERY മൂഡ് തരുന്നുണ്ട്👌
CID RAMACHANDRAN RTD SI (MAL-2024)
വലിയ പ്രൊമോഷനോ ബഹളങ്ങളോ ഇല്ലാതെ ഇടയ്ക്കിടെ കുഞ്ഞ് സിനിമകൾ (BUDGET & CAST WISE) ഇറങ്ങാറുണ്ട്. അതിൽ കൂടുതൽ സിനിമകളും മോശം ആയി പോകാറും ഉണ്ട്. എന്നാൽ അതിൽ തന്നെ അപ്രതീക്ഷിതമായ നല്ല അനുഭവം തന്ന സിനിമകളും ഉണ്ടാകാറുണ്ട്. അങ്ങനെ ഒരു അനുഭവം തന്ന സിനിമയാണ് ഈ ചിത്രം❤️ Descent Watchable Thriller🔥✌️
Rtd ആയ രാമചന്ദ്രൻ എന്ന SI തന്റെ 34 വർഷത്തെ പോലീസ് ജീവിതത്തിന്റെ ഓർമ്മയിൽ നിന്നും മാറാൻ കഴിയാതെ investigation എന്നതിനോടുള്ള ഇഷ്ടം കൊണ്ട് private investigation തുടങ്ങുകയും തുടർന്ന് നടക്കുന്ന ഒരു കൊലപാതക കേസിന്റെ അന്വേഷണവുമാണ് സിനിമ പറയുന്നത്.
ശരിക്കും ഒരു Descent ത്രില്ലെർ അനുഭവം ആണ് സിനിമ തന്നത്❤️. ഒരു നീറ്റ് ആയ ത്രില്ലെർ തിരക്കഥയെ പുതുമുഖ സംവിധായകൻ Sanoop Sathyan നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നല്ല അവതരണത്തിന് മറ്റൊരു ബലം ബിജിഎം ആണ്. കൊള്ളാം. ഒപ്പം ഷാജോൺ ഉൾപ്പെടെയുള്ള വന്നുപോകുന്ന Cast descent ആയി തന്നെ അഭിനയിച്ചു പോകുന്നു. ❤️
മൊത്തത്തിൽ കണ്ടിരിക്കാൻ കഴിയുന്ന ഒരു Watchable Descent ത്രില്ലെർ അനുഭവം തന്ന ചിത്രം.👌❤️
NB :- എന്റെ മാത്രം അഭിപ്രായം 🙏
Verdict :- Descent One✌️❤️Watchable✌️❤️
Click here to claim your Sponsored Listing.
Videos (show all)
Category
Contact the establishment
Telephone
Website
Address
Kollam
Kadapakkada, Kappalandimukku/Kadappakkada Road, Near The Hindu News Paper
Kollam, 691008
"Dhanya Remya Theatres, Kollam is your local movie theatre in Kollam City, managed by Muthoottu Mini
Near Chinnakada Kollam City
Kollam
Experience 4K Christie Projection Wt Dolby Atmos