Kerala Land Assignment

All about government land assignment in Kerala as per Kerala Land Assignment Act .

07/11/2023

പുഴ പുറമ്പോക്ക് പതിച്ചുകൊടുക്കാനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി 17223/1996 നമ്പര്‍ കേസ്സില്‍ വിധി പറഞ്ഞിരുന്നു.
: എന്നാല്‍ 23709/2014 ലെ കോടതി വിധി പ്രകാരമാണ് ആലപ്പുഴ ജില്ലയിലെ കായല്‍ പുറമ്പോക്ക് ഭൂമി പതിച്ചുകൊടുക്കാന്‍ ഉത്തരവായത്.
എന്നാല്‍ ഇതിനെതിരെ 17223/1996 നമ്പര്‍ കേസ്സില്‍ വിധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അപ്പീല്‍ പോയി
എന്നാല്‍ ആ അപ്പീല്‍ തള്ളി. എന്നിട്ട് കോടതി പറഞ്ഞു പുഴയുടെ , അല്ലെങ്കില്‍ കായലിന്റെ പാരിസ്ഥിതിക അവസ്ഥ നിലനിര്‍ത്താനാണ് അത്തരമൊരു നിര്‍ദ്ദേശം. എന്നാല്‍ അത്തരം പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുില്ലെങ്കില്‍ സര്‍ക്കാരിന് ഭൂമി പതിച്ചു കൊടുക്കാം.
[കേരള ഭൂമി പതിവ് നിയം അസംബ്ലി പാസ്സാക്കിയ നിയമമാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഭൂമി പതിച്ചുകൊടുക്കുന്നതിനാണ് ആ നിയമം. ആ നിമയം സര്‍ക്കാരിന് നല്‍കുന്ന അധികാരം എടുത്തു മാറ്റാന്‍ 17223/1996 നമ്പര്‍ കേസ്സില്‍ വിധിക്ക് കഴിയുകയില്ല.
ഇതാണ് ഈ പ്രശ്നത്തിന്റെ സത്ത.
പുഴ പുറമ്പോക്ക് പതിച്ചുകൊ
ടുക്കണമെന്ന് കാണിച്ച് ശ്രീമതി. ദേവകി എന്നര്‍ WPC.No.32062/2014 നമ്പരായി കേസ്സ് ഫയല്‍ ചെയ്തതിലും ഇതുതന്നെയാണ് സര്‍ക്കാര്‍ എതിര്‍ വാദമായി ഉന്നയിച്ചത്. എന്നാല്‍ അതും ഹൈക്കോടതി തള്ളിക്കളഞ്ഞു.
: അവിടെയും ഭൂമി പതിവ് നിയമ പ്രകാരം നടപടിയെടുക്കാനാണ് ഉത്തരവായത്

16/08/2023

ആറാട്ട് നന്നാവണമെന്ന് ആനയ്ക്കെന്തു താല്പര്യം ?
ഭൂമി സംബന്ധിച്ചിട്ടുള്ള പോക്കുവരവും ഭൂമിയുടെ കരമടയ്ക്കലും പൊതുജനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും പരാതികൾ കുമിഞ്ഞു കൂടുമ്പോഴും അധികൃതർ നിസംഗത പാലിക്കുമ്പോൾ ഈ ചൊല്ല് ആണ് ഓർമ്മ വരുന്നത് .
വസ്തു ആർക്കാണ് പോക്കുവരവ് ചെയ്ത് നൽകേണ്ടത് ? ഉടമയ്ക്കോ അതോ കൈവശക്കാരനോ ? 1961 ലെ ലാൻഡ് ടാക്സ് ആക്ട് സെക്ഷൻ 3d ഇവിടെ പ്രസക്തമാണ് . Land Tax should be realised the from the registered land holder.

Land owner എന്നല്ല Land holder എന്നാണ് പറയുന്നത്. ഭൂമിയുടെ തണ്ടപ്പേർ പിടിച്ചു കൊടുക്കുന്നത് ഉടമയുടെ പേരിൽ ആയിരിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല .വസ്തു പോക്കുവരവ് ചെയ്തിട്ട് വില്ലേജ് ഓഫീസർ കൊടുക്കേണ്ടത് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അല്ല കൈവശ സർട്ടിഫിക്കറ്റ് ആണ് . അപ്പോൾ പിന്നെ ഉടമസ്ഥാവകാശ പ്രമാണത്തിന്റെ പ്രസക്തി എന്താണ് ? ഉടമസ്ഥാവകാശ പ്രമാണം ഒറിജിനൽ കൈവശമുണ്ടെങ്കിൽ ആയത് വസ്തുവിന്റെ കൈവശം ഉറപ്പുവരുത്തുന്നതിനുള്ള നിരവധി ഉപകരണങ്ങളിൽ ഒന്നുമാത്രമാണ്. കൈവശക്കാരനാണ് നികുതി അടയ്ക്കേണ്ടത്. പ്രമാണങ്ങളിൽ നിന്നും വിറ്റയാളുടെയും വാങ്ങിയ ആളുടെയും ഉദ്ദേശ്യം വസ്തുവിന്റെ തർക്ക രഹിതമായ കൈവശത്തെ സാധൂകരിക്കുന്നുണ്ടെങ്കിലോ കൈമാറ്റം ചെയ്യപ്പെട്ട ഭൂമി തിരിച്ചറിയാമെങ്കിലോ കൂടുതൽ തർക്കങ്ങൾ ഒന്നും ഉന്നയിക്കാതെ കൈവശം ബോധ്യപ്പെട്ട് പോക്കുവരവ് ചെയ്തു കൊടുക്കണം. ഉടമസ്ഥാവകാശ രേഖ ഇല്ലാത്തയാൾക്കും പോക്കുവരവ് ചെയ്തു കൊടുക്കാവുന്ന സാഹചര്യങ്ങൾ നിയമത്തിൽ പറയുന്നുണ്ട് താനും.

ഇനി ഉടമസ്ഥാവകാശ രേഖയ്ക്ക് എന്തെങ്കിലും ന്യൂനത ഉണ്ടെങ്കിലോ ? ഒരിക്കലും അത് പരിശോധിച്ചു ന്യൂനതയുള്ളതായിട്ട് പ്രഖ്യാപിക്കുവാൻ ഒരു റവന്യൂ ഉദ്യോഗസ്ഥനും അധികാരമില്ല. പ്രമാണത്തിൽ നിന്നും വസ്തുവും വസ്തു കൈമാറ്റ ഉദ്ദേശ്യവും വില്ലേജ് ഓഫീസർക്ക് ബോധ്യപ്പെടുന്നില്ലെങ്കിൽ മാത്രം കൈവശത്തിന്റെ തെളിവ് എന്ന നിലയിൽ ഹാജരാക്കപ്പെട്ട , കൈവശത്തെ സാധൂകരിക്കാത്ത പ്രമാണം നിരാകരിക്കാം എന്ന് മാത്രം. അല്ലാത്ത സാഹചര്യങ്ങളിൽ സിവിൽ കോടതിക്ക് മാത്രമേ അതിന് അധികാരമുള്ളൂ. അപ്പോൾ പിന്നെ പോക്കുവരവ് ചെയ്യുന്നതിന് റവന്യൂ അധികാരികൾ എന്താണ് പരിശോധിക്കേണ്ടത് ? അപേക്ഷകൻ ഹാജരാക്കിയ പ്രമാണം ഇതുവരെ തർക്കരഹിതമാണോ? ന്യൂനതകൾ ഉണ്ടെങ്കിൽ പോലും വസ്തു കൈമാറ്റ ഉദ്ദേശവും വസ്തുവും തിരിച്ചറിയാൻ പറ്റുമോ ? അപേക്ഷകന്റെ കൈവശം തർക്ക രഹിതവും പുറമ്പോക്ക് രഹിതവും ആണോ ? ഇവയൊക്കെയാണ് പരിശോധിക്കപ്പെടേണ്ടത്. ന്യൂനതയുള്ള പ്രമാണം കൈവശം വെച്ചുകൊണ്ടിരിക്കുന്ന അപേക്ഷകന് നിരവധി ഉടമസ്ഥാവകാശപ്രശ്നങ്ങളെ നേരിടേണ്ടി വന്നേക്കാം. അവയൊന്നും ഭൂമിയുടെ കരം സ്വീകരിക്കൽ എന്ന പരിമിത ലക്ഷ്യമുള്ള വില്ലേജ് ഓഫീസറുടെ പ്രശ്നമായി മാറേണ്ടതില്ല.

ആർക്കും തർക്കമില്ലെങ്കിൽ പിന്നെ ഞാനായിട്ട് ഒരു തർക്കം ഉന്നയിച്ച് കളയാം എന്ന് കരുതുന്ന റവന്യൂ അധികാരികൾ നിരവധിയാണ് ? പ്രമാണത്തിൽ സർവ്വേ നമ്പർ തെറ്റിയാൽ / ഭാഗ ഉടമ്പടിയിൽ അവകാശികൾ ആരെങ്കിലും കക്ഷി ആരെങ്കിലും കക്ഷി ചേരാതെ വന്നിട്ടുണ്ടെങ്കിൽ / പ്രമാണങ്ങളിലെ ക്ലറിക്കൽ അപാകതകളിൽ ഒക്കെ ഇത്തരം തർക്കങ്ങൾ ഉന്നയിച്ചു പോക്കുവരവ് നിഷേധിക്കുന്നവർ വിരളമല്ല. പോക്കുവരവ് ചെയ്തത് തെറ്റിപ്പോയാൽ അത് ഗുരുതരമായ ഒരു കുറ്റകൃത്യവും അല്ല . പോക്കുവരവ് റദ്ദ് ചെയ്യുവാനുള്ള സംവിധാനങ്ങളും ഉണ്ട് . ഒരിക്കലും മരണമടഞ്ഞ വ്യക്തികളുടെ പേരിൽ തണ്ടപ്പേർ ഇടുകയോ ഭൂമി നികുതി രഹിതമായി പ്രഖ്യാപിക്കുകയോ ചെയ്യരുത് എന്നാണ് നിയമം. അതാത് കാലത്ത് ഭൂമിയുടെ ജീവിച്ചിരിക്കുന്ന കൈവശക്കാരനെ നിർണയിച്ച് തണ്ടപ്പേർ പുതുക്കപ്പെടേണ്ടതായിട്ടുണ്ട്. കുടിശ്ശിക വന്നു കഴിഞ്ഞാലോ മറ്റു ബാധ്യതകൾ വന്നു കഴിഞ്ഞാലോ , ഭൂമിയിലെ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ തണ്ടപ്പേർ കക്ഷിക്കെതിരെ നടപടിയെടുക്കുന്നതിനും സർക്കാരിൻറെ പ്ലാനിങ്ങിനും ഇത് അനിവാര്യവും ആണ് . ഇത്തരം സാഹചര്യങ്ങളിൽ 3 വർഷമായി നികുതി കുടിശിക വരുന്ന പക്ഷം ശരിയായ കൈവശക്കാരനെ കണ്ടെത്തി തണ്ടപ്പേർ പിടിച്ച് കരമടച്ച് കൊടുക്കുകയും ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു.

പ്രഥമവും പ്രധാനവുമായ ഈ ചുമതല നിർവഹിക്കുന്നതിന് റവന്യൂ അധികാരികൾ പ്രമാണത്തിലെ പിശക് കണക്കിലെടുക്കേണ്ടതില്ല. പോക്കുവരവ് ചെയ്തു കൊടുക്കുന്ന നിമിഷം വരെ ആർക്കെങ്കിലും തർക്കം ഉണ്ടോ എന്നത് മാത്രമാണ് വിഷയം. ഇനി ലേശം തർക്കം ഉണ്ടായാലും കുഴപ്പമില്ല അത്തരം തർക്കങ്ങൾ കോടതിയുടെ മുൻപിൽ ഉണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. ഇല്ലെങ്കിൽ കൈവശം ഉറപ്പുവരുത്തി പോക്കുവരവ് ചെയ്തു കൊടുക്കണം.

ഈ ദൗത്യം റവന്യൂ അധികാരികൾ നിർവഹിച്ചിരുന്നുവെങ്കിൽ ഭൂമി സംബന്ധിച്ചിട്ടുള്ള പരാതികളിൽ പകുതിയെങ്കിലും കുറവ് വരുമായിരുന്നു. പൊതുജനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുമായിരുന്നു. സജീവമായ തണ്ടപ്പേർ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമായിരുന്നു. വകുപ്പടി കരമടച്ചു കൊടുക്കുക എന്ന കലാപരിപാടി അവസാനിക്കുമായിരുന്നു. ( ഇതെന്താണെന്ന് അറിയില്ലേ ? മരിച്ചുപോയയാൾ കരമടച്ച രസീതിന്റെ പ്രധാന ഭാഗത്തും കരമടയ്ക്കാൻ കാശുകൊടുത്ത ജീവിച്ചിരിക്കുന്ന കൈവശക്കാരൻ കരമടച്ച രസീതിന്റെ മൂലയ്ക്കും വരുന്ന ആചാരം ) റവന്യൂ ഭരണത്തിൻറെ കാര്യക്ഷമതയ്ക്കും അത് ഉതകുമായിരുന്നു.

കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ .

ജെയിംസ് ജോസഫ് അധികാരത്തിൽ
9447464502

Kerala Government LT pattayam - Pattya mission - Guidelines - James Joseph Adhikarathil 15/08/2023

https://www.slideshare.net/mysandesham/kerala-government-lt-pattayam-pattya-mission-guidelines-james-joseph-adhikarathil

Kerala Government LT pattayam - Pattya mission - Guidelines - James Joseph Adhikarathil 'ഭരണഭാഷ- മാ ഭാഷ' േകരള സർ ാർ സം ഹം 'എ ാവർ ും ഭൂമി എ ാ ഭൂമി ും േരഖ എ ാ േസവന ളും മാർ ്' - എ ല ം ാവ൪ ികമാ ു തിനായി - ദൗത ം ഏേകാപി ി .....

Pattayam Application Check List James Joseph Adhikarathil 15/08/2023

https://www.slideshare.net/mysandesham/pattayam-application-check-list-james-joseph-adhikarathil

Pattayam Application Check List James Joseph Adhikarathil Pattayam Application Check List James Joseph Adhikarathil - Download as a PDF or view online for free

15/08/2023

ഭൂമി പതിവ് സംക്ഷിപ്ത വിവരം

1) പട്ടയം, പാട്ടം, ലൈസൻസ്, തറവാടക ( Registry, Lease, Licence, Ground rent )എന്നീ രീതികളിലൂടെ സർക്കാർ ഭൂമി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ, കൈമാറ്റം ചെയ്യുന്ന നടപടിയാണ് ഭൂമി പതിവ് അഥവാ Land Assignment.

2). പട്ടയം : ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചു കൊടുക്കുന്നതിലൂടെ പതിച്ചു കിട്ടുന്ന ആളിന്റെ പേരിൽ പോക്കുവരവ് ചെയ്ത് കരം അടച്ച് ഉപയോഗിക്കുന്ന നടപടി.

3). പാട്ടം, ലൈസൻസ്, തറവാടക എന്നിവ ഒരു നിശ്ചിത ആവശ്യത്തിനുവേണ്ടി ഒരു നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാൻ നൽകുന്നതും ഉടമാവകാശം സർക്കാരിൽ തന്നെ നിക്ഷിപ്തമായിരിക്കുന്നതുമായ നടപടിയാണ്.

4) പാട്ടം പരമ്പരാഗതമായി കൈമാറിക്കിട്ടുന്നതാണ്. അതേസമയം ലൈസൻസ് അങ്ങനെയല്ല.
പാട്ടത്തിന്റെ വാടക പുതുക്കാം, എന്നാൽ ലൈസൻസ് ഫീസ് പുതുക്കാൻ ആവില്ല.

5) 1960ലെ കേരള ഭൂമി പതിവ് നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും.

ഇതിൽ ഒമ്പത് വകുപ്പുകൾ ആണുള്ളത്.
വകുപ്പ് ഏഴ് പ്രകാരം ചട്ടങ്ങൾ നിർമിക്കാനുള്ള അധികാരം സർക്കാരിനുണ്ട് ( Power to make rules)

ഭൂമി പതിവ് അപേക്ഷകളിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
__________

1. നടപടികൾ സ്വീകരിക്കേണ്ടത് ഏത് ചട്ട പ്രകാരമാണെന്ന് മനസിലാക്കുക.

2. പതിച്ചു കൊടുക്കാൻ പാടില്ലാത്ത സർക്കാർ ഭൂമികളെക്കുറിച്ച് ധാരണയുണ്ടായിരിക്കുക.

3. ഏതെല്ലാം ആവശ്യങ്ങൾക്ക് പതിച്ചു കൊടുക്കാം എന്ന് പരിശോധിക്കുക.

4. ഓരോ ആവശ്യത്തിന് കൊടുക്കാവുന്ന പരമാവധി ഭൂപരിധിയെക്കുറിച്ച് ധാരണ ഉണ്ടായിരിക്കുക.

5. അപേക്ഷകന്റെ അർഹത എന്തെല്ലാം എന്നത് മനസിലാക്കുക.

6. പതിച്ചു കൊടുക്കൽ നടപടിക്രമങ്ങളെ കുറിച്ച് കാര്യഗ്രാഹ്യം ഉണ്ടായിരിക്കുക.

__________
പതിച്ചു കൊടുക്കൽ നിയമങ്ങൾ
__________

1. Kerala land assignments rules 1964, (1964 ലെ കേരള ഭൂമി പതിവ് ചട്ടങ്ങൾ) പ്രകാരം പഞ്ചായത്ത് മേഖലകളിലും,

2. Rules for assignment of lands within municipal and corporation areas 1995 പ്രകാരം മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും
ഭൂമി പതിവ് നടപടികൾ ചെയ്യുന്നു.
_____________

പതിച്ചുകൊടുക്കാൻ പാടില്ലാത്ത ഭൂമികൾ
_____________
കേരള ഭൂമി പതിവ് നിയമം 1964, ചട്ടം I A (iv) പ്രകാരം
1994 ലെ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് പഞ്ചായത്തിന് കൈമാറിയതോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ ആയ ഭൂമികൾ പതിച്ചു കൊടുക്കാൻ പാടില്ല.

പഞ്ചായത്ത് രാജ് ആക്ട്
169 വകുപ്പ് പ്രകാരം പൊതുവഴി, പാലം, കലുങ്ക്, അണ തുടങ്ങിയവയിൽ ചേർന്ന് കിടക്കുന്ന സ്വകാര്യ സ്വത്തല്ലാത്ത എല്ലാ ഭൂമിയും പഞ്ചായത്തിൽ നിക്ഷിപ്തമാണ്.

പഞ്ചായത്തി രാജ് ആക്ട്
218 വകുപ്പ് പ്രകാരം കായൽ, പുഴ, നദി, ആറ്, തോട്, ചാല്, ഓട, കുളം മുതലായ ജലസ്രോതസ്സുകളും അവയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ സ്വത്തല്ലാത്ത എല്ലാ ഭൂമികളും പഞ്ചായത്തിൽ നിക്ഷിപ്തമാണ്.

പഞ്ചായത്തീരാജ് ആക്ട്
279 വകുപ്പ് പ്രകാരം ശ്മശാനങ്ങളും കന്നുകാലി മേച്ചിൽ സ്ഥലങ്ങളും പഞ്ചായത്തിൽ നിക്ഷിപ്തമാണ്.

കേരള ഭൂപരിഷ്കരണ നിയമം 1964 ചട്ടം11(2) പ്രകാരം സർക്കാർ ആവശ്യത്തിനും പൊതു ആവശ്യത്തിനും വേണ്ടി നീക്കി വയ്ക്കേണ്ട ഭൂമികൾ (ഒന്നു മുതൽ പത്തുവരെ എണ്ണമിട്ടു രേഖപ്പെടുത്തിയിട്ടുള്ളത്) പതിച്ചു കൊടുക്കാൻ പാടില്ലാത്തതാണ്.

_____________

ഏതെല്ലാം ആവശ്യങ്ങൾക്ക് പതിച്ചു കൊടുക്കാം
_____________
ചട്ടം 4 പ്രകാരം,

(1) വ്യക്തിഗത കൃഷി
(2) വീട് വയ്ക്കുന്നതിന്
(3) ഗുണകരമായ ഉപയോഗത്തിന് എന്നീ കാര്യങ്ങൾക്കാണ് പതിച്ചുകൊടുക്കാൻ നിയമം അനുശാസിക്കുന്നത്.

വ്യക്തിഗത കൃഷി ആവശ്യത്തിനായി
01/8/1971 നു മുമ്പ് മുതൽ കൈവശമുള്ളതും പട്ടയം കിട്ടിയിട്ടില്ലാത്തതുമായ ഭൂമി ആണെങ്കിൽ (occupied land) സമതല പ്രദേശങ്ങളിൽ,
കൃഷി ചെയ്തുവരുന്ന ഭൂമി രണ്ട് ഏക്കർ വരെയും
കൃഷി ചെയ്യാത്ത ഭൂമി ഒരേക്കർ വരെയും പതിച്ചു കൊടുക്കാം. (പുരിടം ആണെങ്കിലും നിലമാണെങ്കിലും).

കൈവശമില്ലാത്ത ഭൂമിയാണെങ്കിൽ (unoccupied land) ഒരു ഏക്കർ വരെ (പുരയിടം ആണെങ്കിലും നിലമാണെങ്കിലും).

മലയോര മേഖലകളിലാണെങ്കിൽ 01/08 /71 ന് മുമ്പ് കൈവശമുള്ള
(occupied land) കൃഷി ചെയ്തുവരുന്ന ഭൂമി നാലേക്കർ (പുരയിടം ആണെങ്കിൽ)
രണ്ടേക്കർ (നിലം ആണെങ്കിൽ) പതിച്ചു കൊടുക്കാം.

കൃഷി ചെയ്യാത്ത ഭൂമി ആണെങ്കിൽ മൂന്നേക്കർ പുരയിടം, ഒരേക്കർ നിലം.

കൈവശമില്ലാത്ത (unoccupied land) ഭൂമിയാണെങ്കിൽ 3 ഏക്കർ പുരയിടം, ഒരേക്കർ നിലം.

വീട് വയ്ക്കാൻ ഉള്ള ആവശ്യത്തിന് പതിച്ചു കൊടുക്കുന്നതിന്റെ പരിധി
__________

ചട്ടം 6 പ്രകാരം 6.07 ആർ, അതായത് 15 സെൻറ്.

ഗുണപരമായ ഉപയോഗത്തിന് 6.07 ആർ, അതായത് 15 സെൻറ്.

തറവില
____

വീട് വയ്ക്കുന്നതിന് സെൻറ് ഒന്നിന് 200 രൂപയും വ്യക്തിപരമായ കാർഷിക ആവശ്യങ്ങൾക്ക് ഏക്കർ ഒന്നിന് ആയിരം രൂപയും
ഗുണപരമായ ഉപയോഗത്തിന് കമ്പോള വിലയും ആണ് നിശ്ചയിക്കേണ്ടത്.

പതിച്ചുകിട്ടുന്നയാൾ തറ വില, സർവ്വേ ചാർജ്, ഭൂമിയിൽ നിൽക്കുന്ന മരങ്ങളുടെ വില എന്നിവ സർക്കാരിലേക്ക് ഒടുക്കണം. അതേസമയം
എസ് സി /എസ് ടി വിഭാഗത്തിന് മരങ്ങളുടെ വില മാത്രം ഒടുക്കിയാൽ മതി.

_____________
അപേക്ഷകന്റെ അർഹത

NShibu Jacob Esh Roadtose, [7/16/2023 6:47 AM]
ചട്ടം 7 അനുസരിച്ച് കൈവശമുള്ള ഭൂമിക്ക് പതിച്ചു കൊടുക്കൽ മുൻഗണന അനുസരിച്ച്,
1 /8 /71 നു മുമ്പ് കൈവശമുള്ളവർക്ക് (occupied land) ആ ഭൂമിയും കൈവശക്കാർ അല്ലാത്തവർക്ക് (unoccupied land) മറ്റൊരു ഭൂമിയും കൈവശം ഉണ്ടാവാൻ പാടില്ല. കുടുംബ വരുമാനം 1 ലക്ഷത്തിൽ കവിയാൻ പാടില്ല.
(കുടുംബം എന്നത് ഭാര്യയും ഭർത്താവും ആശ്രിതരായ മാതാപിതാക്കളും ആശ്രിതരായ മക്കളും ചേർന്നതാണ്.)

2) വാസയോഗ്യമായ പതിവു ഭൂമി ഒരിടത്തും സ്വന്തമായില്ലാതിരിക്കുകയും പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്നവരുമായ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കുറഞ്ഞവർ.

3) വിശിഷ്ട സേവാ മെഡലുകൾ സ്വന്തമാക്കിയ ധീരതയ്ക്കുള്ള അവാർഡ് നേടിയ വരോ ആയ 3 വർഷത്തിൽ കുറയാത്ത സർവീസുള്ള സൈനികർ.

ഇവരുടെ അഭാവത്തിൽ 10 കൊല്ലം സർവീസുള്ള ഭൂരഹിതരായ സൈനികർ.
വരുമാനം ഒരു ലക്ഷം രൂപ, ആകെ കൈവശ ഭൂമി പരമാവധി പരിധിയിൽ കവിയരുത്.
_____________

നടപടിക്രമങ്ങൾ

പട്ടയത്തിനുള്ള അപേക്ഷ വന്നാൽ താലൂക്ക് ഓഫീസിലെ
L. A 1 ആപ്ലിക്കേഷൻ രജിസ്റ്ററിൽ ചേർത്ത് അന്വേഷണ റിപ്പോർട്ടിനായി അതാത് വില്ലേജ് ഓഫീസർക്ക് അയക്കണം.

വില്ലേജ് ഓഫീസിൽ ഇത് സംബന്ധമായ 5, 6, 7 നമ്പർ രജിസ്റ്ററുകളാണ് സൂക്ഷിക്കുന്നത്.

5 = പതിവ് രജിസ്റ്റർ.
ഇതിൽ പതിച്ചു കൊടുക്കാൻ യോഗ്യതയുള്ള ഭൂമിയുടെയും സർക്കാർ വകയായി റിസർവ് ചെയ്ത ഭൂമികളുടെയും വിവരങ്ങൾ ശേഖരിക്കുന്നു.

6 = അപേക്ഷാ രജിസ്റ്റർ. താലൂക്കിൽ നിന്ന് അയക്കുന്ന അപേക്ഷ ഇതിലും രജിസ്റ്റർ ചെയ്യുന്നു.

7 = വൃക്ഷ വിവര രജിസ്റ്റർ.
പട്ടയം കൊടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയിലെ സംരക്ഷിത വൃക്ഷങ്ങളുടെ വിവരങ്ങൾ ചേർത്ത് സൂക്ഷിക്കുന്നു.

_____________
The Kerala preservation of Trees Act, 1986 പ്രകാരം 10 മരങ്ങളുടെ scheduled & preserved trees ന്റെ പരാമർശം ഉണ്ട്.
1. ചന്ദന മരം
2. തേക്ക്
3. ഈട്ടി
4. ഇരുൾ
5. തേമ്പാവ്
6. കമ്പകം.
7. വെള്ളകിൽ
8. ചടച്ചി
9. ചന്ദന വെമ്പ്
10. എബണി
______________
അപേക്ഷ ആറാം നമ്പർ രജിസ്റ്ററിൽ ചേർത്ത് അക്കൗണ്ട് നമ്പർ ഒന്നിലെ (പുറമ്പോക്ക് രജിസ്റ്റർ) രേഖപ്പെടുത്തലുമായി ഒത്തുനോക്കി ഭൂമിയുടെ തരം കണ്ടുപിടിക്കണം.
പതിച്ച് കൊടുക്കാൻ യോഗ്യമായ ഭൂമിയാണോ എന്നറിയാൻ അഞ്ചാം നമ്പർ രജിസ്റ്റർ പരിശോധിക്കണം.
അതിൽ ചേർത്തിട്ടില്ലാത്ത ഭൂമിയാണെങ്കിൽ സ്ഥല പരിശോധന നടത്തിയ ശേഷം രജിസ്റ്ററിൽ ചേർക്കാവുന്നതാണെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണം.

ഫീൽഡ് പരിശോധന
________
(i)വ്യക്തവും കൃത്യവുമായ മഹസർ തയ്യാറാക്കണം.
മഹസറിൽ ബ്ലോക്ക് നമ്പർ, സർവ്വേ നമ്പർ, വിസ്തീർണ്ണം എലുക അഥവാ അതിരുകൾ എന്നിവയും
ഭൂമിയിൽ നിൽക്കുന്ന കെട്ടിടങ്ങൾ, വൃക്ഷങ്ങൾ, മറ്റു ദേഹണ്ഡങ്ങൾ ഉൾപ്പെടെ വ്യക്തമായ രൂപരേഖ മഹസറിൽ ഉണ്ടായിരിക്കണം.
2 തടസ്സർ അഥവാ സാക്ഷികൾ ഒപ്പ് വയ്ക്കണം.
വില്ലേജ് അസിസ്റ്റൻറ് തയ്യാറാക്കി ഒപ്പ് വയ്ക്കണം,
വില്ലേജ് ഓഫീസർ മേലൊപ്പിടണം.

(ii) അളവ് സ്കെച്ച് തയ്യാറാക്കുക,

(iii) ലൊക്കേഷൻ സ്കെച്ച് തയ്യാറാക്കുക.

(iv) നിലമാണോ പുരയിടമാണോ എന്ന് രജിസ്റ്റർ പരിശോധിച്ചും സ്ഥല പരിശോധന നടത്തിയും വ്യക്തമായി പറഞ്ഞിരിക്കണം.

(v) പതിച്ചു കൊടുക്കാവുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ 5 ആം നമ്പർ രജിസ്റ്ററിൻറെ കോപ്പി ചേർക്കണം. ഇല്ലെങ്കിൽ പതിച്ചു കൊടുക്കാവുന്നതാണ് എന്ന ശുപാർശ ചേർത്തിരിക്കണം.

(vi) അപേക്ഷകന്റെ സത്യവാങ്മൂലം രണ്ട് പ്രതി ചേർത്തിരിക്കണം.

താലൂക്ക് ഓഫീസിൽ
പബ്ലിക് നോട്ടീസ് 12 (1 ) താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും പതിച്ചു കൊടുക്കാനുദ്ദേശിക്കുന്ന വസ്തുവിലും
പ്രസിദ്ധം ചെയ്യണം.

അതനുസരിച്ച് പരാതി വന്നാൽ അന്വേഷിച്ച് യുക്തമായ നടപടി എടുക്കണം.

പരാതിയൊന്നും ലഭിച്ചില്ലെങ്കിൽ അപേക്ഷ താലൂക്ക് പതിവ് കമ്മിറ്റിയിൽ അവതരിപ്പിക്കണം.

താലൂക്ക് ഭൂമി പതിവ് കമ്മിറ്റി
__________
ഈ കമ്മിറ്റിയിൽ താഴെപ്പറയുന്നവരാണ് അംഗങ്ങൾ.

1) നിയമസഭയിൽ പ്രാധിനിത്യമുള്ള എല്ലാ പാർട്ടികളുടെയും ഓരോ പ്രതിനിധികൾ

2) താലൂക്ക് പരിധിയിലെ എംപി, എംഎൽഎ.

3) ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ

4) ജില്ലാ പഞ്ചായത്തിലെ താലൂക്കൂൾപ്പെടുന്ന സ്ഥലത്തെ മെമ്പർ

5) എസ് സി എസ് ടി വിഭാഗങ്ങളിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെടുന്ന ഒരു മെമ്പർ.

6) തഹസിൽദാർ (കൺവീനർ)

7) സ്പെഷ്യൽ തഹസിൽദാർ (ഉണ്ടെങ്കിൽ)

ഇതിൽ ആകെ അംഗങ്ങളിൽ അഞ്ചിൽ ഒന്ന് അംഗങ്ങൾ ഹാജർ ഉണ്ടെങ്കിൽ മീറ്റിംഗ് സാധുവാണ്.

ആകെ അംഗങ്ങളിൽ നാലിൽ മൂന്നുപേർ എടുക്കുന്ന തീരുമാനമാണ് കമ്മിറ്റി തീരുമാനം.

പട്ടയാധികാരി
______
വീട് വയ്ക്കുന്നതിനും വ്യക്തിഗത കൃഷി ഭൂമി അനുവദിക്കുന്നതിനും - തഹസിൽദാർ .
ഗുണപരമായ ഉപയോഗത്തിന് - ആർഡിഓ
സ്ഥാപനങ്ങൾക്ക് - സർക്കാർ.

പതിവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം അപേക്ഷകന് അസൈൻമെൻറ് ഓർഡർ നൽകണം.
ചട്ടം 10 പ്രകാരം തറ വില, സർവ്വേ ചാർജ്, തടി വില എന്നിവ കൊടുക്കാൻ അപേക്ഷകൻ ബാധ്യസ്ഥനാണ്.

NShibu Jacob Esh Roadtose, [7/16/2023 6:47 AM]
01/ 08/71ന് മുമ്പ് കൈവശമുണ്ടായിരുന്ന ഭൂമിയാണെങ്കിൽ (occupied land)
ഫോം 1 ലാണ് അസൈൻമെൻറ് ഓർഡർ തയ്യാറാക്കേണ്ടത്.
പട്ടയം തയ്യാറാക്കേണ്ടത് അപ്പൻഡിക്സ് 2 ലും.

കൈവശമില്ലാത്ത ഭൂമിയാണെങ്കിൽ (unoccupied land) 1 A യിൽ അസൈൻമെൻറ് ഓർഡറും
പട്ടയം അപ്പൻഡിക്സ് 2A യിലും.

അസൈൻമെൻറ് ഓർഡർ കിട്ടിയാൽ അപേക്ഷകൻ മൂന്നുമാസത്തിനകം തറ വില, സർവെ ചാർജ്, തടി വില എന്നിവ ഒടുക്കണം.

എന്നാൽ അപേക്ഷകൻ എസ് സി/ എസ് ടി വിഭാഗത്തിൽപ്പെട്ട ആളാണെങ്കിൽ തടി വില മാത്രം ഒടുക്കിയാൽ മതി.

തുക ഒടുക്കി ചലാൻ ഹാജരാക്കിയാൽ ഉടൻതന്നെ പട്ടയം കൈമാറേണ്ടതാണ്.

തുക ഒടുക്കാൻ ആര്‍ ഡിഓയ്ക്ക് അപ്പീൽ കൊടുത്തു ഒരു വർഷം സാവകാശം വാങ്ങാം. മൂന്നുവർഷം വരെ ജില്ലാ കളക്ടർക്കും അഞ്ചുവർഷം വരെ ലാൻഡ് റവന്യൂ കമ്മീഷണർക്കും സാവകാശം അനുവദിക്കാം. അഞ്ചു വർഷത്തിൽ കൂടുതൽ വേണമെങ്കിൽ സർക്കാരിനെ സമീപിക്കണം.

_____________
പതിച്ചുകൊടുക്കാനുള്ള വ്യവസ്ഥകൾ

1) 01/08/ 71ന് മുമ്പ് ഉണ്ടായിരുന്ന കൈവശങ്ങൾക്ക് (occupied land)
പട്ടയം അവകാശികൾക്കോ മറ്റുള്ളവർ ക്കോ കൈമാറ്റം ചെയ്യാവുന്നതാണ്.

എന്നാൽ അങ്ങനെ അല്ലാതെ പതിച്ചു കിട്ടിയ ഭൂമി (unoccupied land) അവകാശികൾക്ക് കൈമാറ്റം ചെയ്യാമെങ്കിലും പട്ടയം അനുവദിച്ച തീയതി മുതൽ 12 വർഷത്തേക്ക് മറ്റാർക്കും കൈമാറാൻ പാടില്ലാത്തതാണ്.

2) പട്ടയം കിട്ടിയ വ്യക്തിയോ കുടുംബാംഗങ്ങൾ ആരെങ്കിലുമോ പട്ടയത്തിന്റെ ആവശ്യത്തിന് ഭൂമി ഉപയോഗിച്ചിരിക്കണം.
വീടിനു വേണ്ടിയാണെങ്കിൽ വീട് വയ്ക്കുകയും
കൃഷി ഭൂമിയാണെങ്കിൽ കൃഷി ചെയ്തിരിക്കുകയും വേണം.
(എന്നാൽ സൈനികരുടെ കാര്യത്തിൽ ഇത് ബാധകമല്ല.)

മേൽപ്പറഞ്ഞ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ പട്ടയം റദ്ദ് ചെയ്യപ്പെടാം.

താലൂക്കിൽ L.A. 2 രജിസ്റ്ററിൽ പട്ടയം വിതരണം ചെയ്ത വിവരം രേഖപ്പെടുത്തി വയ്ക്കുക.

അതുപോലെ വില്ലേജ് ഓഫീസിലെ നാലാം നമ്പർ അക്കൗണ്ടിൽ പട്ടയം കിട്ടിയ ഭൂമികളുടെ ഈടാക്കിയ തുകകൾ വിവരങ്ങൾ ചേർക്കണം.

_____________
മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും
RULES FOR ASSIGNMENT OF LANDS WITHIN MUNICIPAL AND CORPORATION AREAS, 1995.
____________

Purpose (Rule 3)
________

1. House sites = 04.05 ares (municipality),
02.02 ares (corporation)

2. Shop sites or other commercial or charitable purposes.
= 04.05 ares (municipality),
02.02 ares (corpn)

3. Beneficial enjoyment.
02.02 ares (municipality),
01.21 ares (corpn)

Procedures
_____
# List of assignable lands to be prepared as per rule 6 (5)

# Application for assignment to be invited as per rule 6 (6) in form number 1.

# Notice of enquiry to be published in village office, taluk office, municipal or corporation offices and sites as per rule 7(1) in form number 2.

# Objection, if any, within 15 days to be a received.

# There are two land assignment committees as per rule.
i) municipal committee
ii) corporation committee.

Muncipal commity constitutes,
__________
1) RDO (convener)
2) one representative each of all the political parties having the presentation in the legislative assembly.
3) MP and MLA.
4) chairman of municipal council.
5) councilors of respective wards.
6) nominated member from SC /ST.
7) tahsildar /special tahsildar if any.

Corporation commity constitutes,
____________

1) District Collector
2) one representative each of all the political parties having the presentation in the legislative assembly.
3) MP and MLA.
4) Mayor.
5) councilors of respective wards.
6) nominated member from SC /ST.
7) tahsildar /special tahsildar if any.

Quorum for the meeting is 1/3rd of the members.
Recommendation needs 3/4th opinion of the members present.

# Order of assignment to be prepared and issued to the applicant as per rule 8, in form number 3.

Land value
_____
House sites = ₹200/cent.
Shops/ commercials
and
Beneficial enjoyment = Market value.

Assignment amount should be remitted within 1 month.

No relax period for payment available as per rule.

Patta shall be issued soon after payment of assignment amount prescribed.

# Issue of patta as per rule 10 in form number 4.

Condition of assignment.
_________
The land issued is heritable but alienable only after a period of 12 years.

And the purpose of assignment should be met within 1 year.
___________

Authority for assignment (Rule 2(b))
------------------------------------------
Persons & family = District Collector Institutions ( in public interest) = the Government.
----------------------------------------------

NShibu Jacob Esh Roadtose, [7/16/2023 6:47 AM]
Appeal and revision (Rule 18)
-----------------------------------------------
Appeal from orders of district collector = CLR
REVISION = GOVERNMENT.
___________

LEASES AND LICENCES UNDER KERALA LAND ASSIGNMENT RULES 1964.
------------------------------------------------------
Purposes as per rule 13.

a) Agricultural purposes for SC /ST families and landless and indigent families belong to other communities.

b) for beneficial enjoyment.

c) for schemes approved by the government.

d) for agriculture to cooperative societies.

e) for putting up pandals or sheds for conferences, festivals and marriages and for entertainment like cinema, circus, drama and exhibition.

Conditions under which lease and licence to be cancelled.
---------------------------------------------------

i) if the purpose of agreement is not met.
ii) non payment of fees or rent.
iii) giving to third party for rent or re-lease.
iv) on expiry of the agreement period.

**********

Kerala Land Assignment amendment bill 2023 James Joseph Adhikarathil 14/08/2023

https://www.slideshare.net/mysandesham/kerala-land-assignment-amendment-bill-2023-james-joseph-adhikarathil

Kerala Land Assignment amendment bill 2023 James Joseph Adhikarathil Scanned with CamScanner Scanned with CamScanner Scanned with CamScanner Scanned with CamScanner Scanned with CamScanner Scanned with CamScanner

21/05/2023

Are you aware why Kerala State is called "God's Own Country"?

The younger generation may not know and older generation may have forgotten the history behind this. Below is the background :

When India got independence on 15th August 1947, the Travancore Kingdom did not join the Indian Union Government. The Diwan of Travancore announced in June, 1947 itself that the Travancore Kingdom will be a separate country by itself.

During that period, Travancore was well developed with Public Transport, Telephone Network, and Heavy Engineering Industries. The King undertook all the expenses of the University. Also, all Hindus were allowed to enter into all the Temples without any caste bias which was prevalent throughout India at that time.

When talks were on between the Indian representatives and the King Chithirai Thirunal Balarama Varma, to make Travancore Kingdom as part of Indian Union, the King said, "this land does not belong to me. It belongs to Lord Anantha Padmanabha Swamy and I am only the custodian. If Lord Ananthan asks me to do, I will oblige". The Indian authorities did not believe this and considered the King's statement was just to dodge the issue.

But the Travancore authorities showed them a Palm Leaf dated 20th January, 1750 signed by the then Travancore King Anizhom Thirunal Marthanda Varma in favour of the Lord Padmanabha Swamy indicating that the entire Travancore Kingdom extending from today's Kanyakumari and Paravoor, belongs to the Lord.

This is the reason, why the Kerala State is called "God's Own Country".

Pls spread this info to all our folks especially. youngsters.
This information was published in a recent issue of the Tamil Weekly Thuglak.

18/04/2023

വിവിധ നിയമങ്ങൾ പ്രകാരം ഒരു പൗരന് സേവനം നിഷേധിക്കപ്പെടുമ്പോൾ സാമാന്യ നീതി ഉറപ്പാക്കുവാൻ അപ്പീൽ അധികാരികളെയും റിവിഷൻ അധികാരികളെയും സർക്കാർ നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്. സേവനം നിഷേധിക്കപ്പെട്ട വ്യക്തിക്ക് സാമാന്യ നീതി ഉറപ്പുവരുത്തുക എന്നതാണ് ഇതിൻറെ ലക്ഷ്യം.

സാമാന്യ നീതി ഉറപ്പുവരുത്തുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളിലൂടെയാണ്.
1. പരാതിക്കാരന് സേവനം നിഷേധിച്ചതിനെതിരെ ഉന്നയിക്കുവാനുള്ള വാദമുഖങ്ങൾ കേൾക്കാൻ അവസരം നൽകുക. (Right to be heard )
2. ഓരോ വാദങ്ങളും നിയമങ്ങളുടെയും ചട്ടങ്ങളുടെയും വെളിച്ചത്തിൽ പരിശോധിച്ച് കാര്യകാരണസഹിതം സ്വീകരിച്ചു /നിരാകരിച്ചു അപേക്ഷകന് ബോധ്യപ്പെടുന്ന ഉത്തരവ് (Reasoned order)നൽകുക.

ഇത്തരത്തിൽ സാമാന്യ നീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണു ജുഡീഷ്യൽ അധികാരികളെ അല്ലെങ്കിൽ അർദ്ധ ജുഡീഷ്യൽ .അധികാരികളെ അപ്പീൽ അധികാരിയായി നിശ്ചയിക്കുന്നത്. എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ, പലപ്പോഴും നീതി നിഷേധിക്കപ്പെട്ട വ്യക്തി ഉയർത്തുന്ന വാദങ്ങളെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും വെളിച്ചത്തിൽ പരിശോധിച്ചു ഓരോ വാദവും സ്വീകരിക്കുവാനോ നിരാകരിക്കുവാനോ തയ്യാറല്ല എന്നത് ഗുരുതരമായ നീതി നിഷേധത്തിന് വഴിയൊരുക്കുന്നു. നിയമവും ചട്ടവും പരാമർശിച്ച് കാര്യകാരണസഹിതം അപ്പീൽ ഉത്തരവ് നൽകുവാൻ പല അപ്പീൽ അധികാരികളും തയ്യാറല്ല എന്നത് സേവനരംഗത്ത് പൗരൻ നേരിടുന്ന വലിയ ദുരന്തവുമാണ്.

പലപ്പോഴും സേവനം നിഷേധിച്ച ഉദ്യോഗസ്ഥനിൽ നിന്നും റിപ്പോർട്ടുകൾ വാങ്ങി അത് അതേപടി ആവർത്തിച്ച് ഉത്തരവുകൾ നൽകി തുടർന്നും സേവനം നിഷേധിക്കുന്ന നിർഭാഗ്യകരമായ അവസ്ഥ പരാതിക്കാരനെ വലിയ ദുരിതങ്ങളിലേക്ക് തള്ളിവിടും.

അപ്പീൽ റിമാൻഡ് ചെയ്തു പുതിയതായി കേസ് തീരുമാനിക്കാൻ ആയിട്ട് താഴേക്ക് നൽകുമ്പോൾ അപ്പീൽ കേട്ട വേളയിൽ പുതിയതായി ലഭിച്ച എന്തെന്ത് വസ്തുതകളുടെയും തെളിവുകളുടെയും പരിശോധനയ്ക്ക് ആയിട്ടാണ് റിമാൻഡ് ചെയ്ത് വിടുന്നത് എന്ന് പലപ്പോഴും വ്യക്തമാക്കാറില്ല. അന്ധമായി ലഭിക്കുന്ന റിമാൻഡ് ഉത്തരവുകൾക്ക് മുന്നിൽ അന്ധാളിച്ചു നിൽക്കുന്ന കീഴ് അധികാരികൾ വിരളമായ കാഴ്ചയല്ല.

അപ്പീൽ തീരുമാനം എന്നത് ഓഫീസറുടെ മനോധർമ്മവും ആചാരങ്ങളും പരിശോധിച്ചു ഉത്തരവാകേണ്ട ഒന്നല്ല. സേവന നിഷേധത്തിനെതിരെ അപേക്ഷകൻ ഉന്നയിച്ചിട്ടുള്ള വാദമുഖങ്ങൾ നിയമത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ച് അവ സെക്ഷൻ സഹിതം പരാമർശിച്ച് അപേക്ഷകന്റെ വാദങ്ങളെ സ്വീകരിച്ചോ തിരസ്കരിച്ചോ ഉത്തരവ് നൽകുമ്പോൾ മാത്രമേ അത് ഒരു Reasoned Order ആവുകയുള്ളൂ.

ഒരു അപേക്ഷ നിരസിക്കുമ്പോൾ അതിൻറെ കാരണം കൃത്യമായി വ്യക്തമാക്കണം. ഇവിടെ ഇങ്ങനെയൊക്കെയാണ് പണ്ടുമുതലേ ചെയ്തുകൊണ്ടിരുന്നത് അതുകൊണ്ട് നിരസിക്കുന്നു എന്ന നിലപാടാണ് പലർക്കും .
അതു പോരാ, ബോധ്യപ്പെടുന്ന മറുപടി നൽകാൻ അപ്പീൽ അധികാരി ബാധ്യസ്ഥനാണ്. അപ്പീൽ കേട്ട വേളയിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ഓരോ വാദവും എന്തുകൊണ്ട് സ്വീകാര്യമല്ല എന്ന് നിയമവും ചട്ടങ്ങളും സെക്ഷനും പരാമർശിച്ച് കൃത്യമായി മറുപടി നൽകുക തന്നെ വേണം. എല്ലാ വാദങ്ങൾക്കും മറുപടി നൽകണം താനും.

കോടതിയിൽ പോയാൽ മാത്രമേ
നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ചു സേവന നിഷേധം വിലയിരുത്തപ്പെടുകയുള്ളൂ എന്നത് റവന്യൂ വകുപ്പിന്റെ വലിയ ശാപമാണ്.

ജെയിംസ് ജോസഫ് അധികാരത്തിൽ .

15/03/2023

.വിവിധ നിയമങ്ങൾ പ്രകാരം ഒരു പൗരന് സേവനം നിഷേധിക്കപ്പെടുമ്പോൾ സാമാന്യ നീതി ഉറപ്പാക്കുവാൻ അപ്പീൽ അധികാരികളെയും റിവിഷൻ അധികാരികളെയും സർക്കാർ നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്. സേവനം നിഷേധിക്കപ്പെട്ട വ്യക്തിക്ക് സാമാന്യ നീതി ഉറപ്പുവരുത്തുക എന്നതാണ് ഇതിൻറെ ലക്ഷ്യം. സാമാന്യ നീതി ഉറപ്പുവരുത്തുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളിലൂടെയാണ്.
പരാതിക്കാരന് സേവനം നിഷേധിച്ചതിനെതിരെ ഉന്നയിക്കുവാനുള്ള വാദമുഖങ്ങൾ കേൾക്കാൻ അവസരം നൽകുക. Right to be heard
ഓരോ വാദങ്ങളും നിയമങ്ങളുടെയും ചട്ടങ്ങളുടെയും വെളിച്ചത്തിൽ പരിശോധിച്ച് കാര്യകാരണസഹിതം സ്വീകരിച്ചു നിരാകരിച്ചു അപേക്ഷകൻ ബോധ്യപ്പെടുന്ന മറുപടി നൽകുക. Right to get a reasoned order.
ഇത്തരത്തിൽ സാമാന്യ നീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണു ജുഡീഷ്യൽ അധികാരികളെ അല്ലെങ്കിൽ അർദ്ധ ജുഡീഷ്യൽ .അധികാരികളെ അപ്പീൽ അധികാരിയായി നിശ്ചയിക്കുന്നത്. എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ പലപ്പോഴും നീതി നിഷേധിക്കപ്പെട്ട വ്യക്തി ഉയർത്തുന്ന വാദങ്ങളെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും വെളിച്ചത്തിൽ പരിശോധിച്ചു ഓരോ വാദവും സ്വീകരിക്കുവാനോ നിരാകരിക്കുവാനോ ഭൂരിപക്ഷം അപ്പീൽ അത് അധികാരികളും വിമുഖരാണ്. നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള അജ്ഞതയും ഇതിനുള്ള പ്രധാന കാരണമാണ്. നിയമവും ചട്ടവും പരാമർശിച്ച് കാര്യകാരണസഹിതം അപ്പീൽ ഉത്തരവ് നൽകുവാൻ പല അപ്പീൽ അധികാരികളും തയ്യാറല്ല എന്നത് സേവനരംഗത്ത് പൗരൻ നേരിടുന്ന വലിയ ദുര്യോഗമാണ്. പലപ്പോഴും സേവനം നിഷേധിച്ച ഉദ്യോഗസ്ഥനിൽ നിന്നും റിപ്പോർട്ടുകൾ വാങ്ങി അത് അതേപടി ആവർത്തിച്ച് തുടർന്നും സേവനം നിഷേധിക്കുന്ന നിർഭാഗ്യകരമായ അവസ്ഥ പരാതിക്കാരനെ വലിയ ദുരിതങ്ങളിലേക്ക് തള്ളിവിടും. അപ്പീൽ തീരുമാനം എന്നത് ഓഫീസറുടെ മനോധർമ്മവും ആചാരങ്ങളും പരിശോധിച്ചു ഉത്തരവാകേണ്ട ഒന്നല്ല. സേവന നിഷേധത്തിനെതിരെ അപേക്ഷകൻ ഉന്നയിച്ചിട്ടുള്ള വാദമുഖങ്ങൾ നിയമത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ച് അവ സെക്ഷൻ സഹിതം പരാമർശിച്ച് അപേക്ഷകന്റെ വാദങ്ങളെ സ്വീകരിച്ചോ തിരസ്കരിച്ചോ ഉത്തരവ് നൽകുമ്പോൾ മാത്രമേ അത് ഒരു Reasoned Order ആവുകയുള്ളൂ. കോടതിയിൽ പോയാൽ മാത്രമേ നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ചു സേവന നിഷേധം വിലയിരുത്തപ്പെടുകയുള്ളൂ എന്നത് റവന്യൂ വകുപ്പിന്റെ വലിയ ശാപമാണ്

Photos from Kerala Land Assignment's post 10/02/2023
05/02/2023
Photos from Kerala Land Assignment's post 24/01/2023

ഭൂമിയുടെ കരമടയ്ക്കുന്നതുമായി ബന്ധപ്പെട്ടോ റിസർവ്വേ സംബന്ധിച്ചോ പഴയ FMB സ്കെച്ച് , ലിത്തോ മാപ്പ് , ബ്ലോക്ക് മാപ്പ് , BTR പകർപ്, ഫെയർ ലാൻഡ് രജിസ്റ്റർ തുടങ്ങിയവയുടെ പകർപ്പ് തിരുവനന്തപുരത്തു വഴുതക്കാട് ഉള്ള സെൻട്രൽ സർവ്വേ ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കും. നിശ്ചിത ഫീസ് അടച്ച് രാവിലെ അപേക്ഷ നൽകിയാൽ ഉച്ചയോടു കൂടി പകർപ്പുകൾ ലഭിക്കും. അതിനാവശ്യമായ അപേക്ഷാ ഫാറങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ഭൂമി സംബന്ധമായ പ്രശ്നങ്ങളുടെ കൺസൾട്ടേഷനും നിയമോപദേശങ്ങൾക്കും .
9447464502.

Note on Kerala Land Assignment Rules. 13/01/2023

Note on Kerala Land Assignment

Note on Kerala Land Assignment Rules. A note on Kerala Land Assignment Rules- uploaded by T. J Joseph Deputy tahsildar Kottayam.

28/10/2022

കേരളത്തില്‍ ബഫര്‍സോണില്‍ 49,374 കെട്ടിടങ്ങള്‍ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് കൈമാറും

നേരിട്ടുള്ള പരിശോധന കൂടി നടത്തിയ ശേഷം സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും സൂപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി

സംരക്ഷണ വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായി സുപ്രീംകോടതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിവിധ സംസ്ഥാനങ്ങള്‍ക്ക് പഠനം നടത്താനുള്ള നിര്‍ദ്ദേശം

സംസ്ഥാനത്ത് 1592.52 ചതുശ്ര കിലോമീറ്ററിലായാണ് 24 സംരക്ഷിത വനമേഖയുളളത്

ഇതിനുള്ളില്‍ വീടുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ആരാധാനലങ്ങള്‍ എന്നിങ്ങനെ 49374 കെട്ടിടങ്ങളുണ്ടെന്നാണ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട്

ബഫര്‍സോണിനുളളില്‍ 83 ആദിവാസി സെറ്റില്‍ മെറ്റുകളുണ്ട് വയനാട് വന്യജീവി സങ്കേതത്തിലാണ് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങളുള്ളത്

13577 കെട്ടിടങ്ങളുണ്ട് ഏറ്റവും കുറവ് നിര്‍മ്മാങ്ങളുള്ളത് പാമ്പാടും ചോലയിലാണ് 63 കെട്ടിടങ്ങള്‍ കൂടുതല്‍ വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് മേഖലയിലാണ് 1769

സംരക്ഷിത വനമേഖലക്കുള്ളില്‍ 1023.45 ചതുശ്ര കിലോമീറ്റര്‍ വനഭൂമിയും, 569.07 ചതുശ്ര കിലോമീറ്റര്‍ വനേതര ഭൂമിയുമുണ്ട്

റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സി പഠനം നടത്തിയ സ്ഥലങ്ങളില്‍ നേരിട്ട് പരിശോധന നടത്താനായി ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയെ നേരത്തെ നിശ്ചയിച്ചിട്ടുണ്ട്

നേരിട്ടുള്ള പരിശോധനയില്‍ വീടുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും എണ്ണം ഇനിയും ഉയരാനിടയുണ്ട്

ക്വാറികളുടെ കണക്കെടുക്കുന്നത് നേരിട്ടുള്ള പരിശോധനയിലാണ് കണക്കെടുപ്പിന് ശേഷം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും

എന്നാല്‍ നിലവിലെ വീടുകള്‍ക്കോ കൃഷിക്കോ പ്രശ്നമില്ലെന്നാണ് വനംവകുപ്പ് വിശദീകരണം ഞായറാഴ്ച സമിതി ആദ്യയോഗം ചേരും

ഈ പഠനത്തിന് ശേഷം തയ്യാറാക്കുന്ന റിപ്പോ‍ര്‍ട്ടാകും വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കുക

Photos from Sherry J. Thomas's post 17/06/2022
Want your business to be the top-listed Realtor/realty Service in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address


Kumaranalloor
Kottayam
6860016

Other Real Estate Agents in Kottayam (show all)
Prop Property Deals Prop Property Deals
Kottayam, 686006

New Hopes Properties New Hopes Properties
Kottayam, 686006

Are you dreaming of your next place? Tell us about it.

100Lead 100Lead
Kottayam, 686001

Advertising & marketing, a sister concern of 99adz. com

Monk Realtor Monk Realtor
Kottayam
Kottayam, 686019

DEALS WITH RECIDENCIAL AND BUSINESS PROPERTIES TRADING

REVA Estate REVA Estate
MANALIL HOUSE
Kottayam, 686015

Welcome to REVA Estate!

Glatt Real Estate Glatt Real Estate
Kottayam

All type of real estate enquirers Buy/sell Plots, houses, Rubber plantation,Estates Cardamom/tea,Resorts etc.

Kottayam Properties - Real Estate Agent Kottayam Properties - Real Estate Agent
Sankranthy, Perumbaikkadu P. O
Kottayam, 686016

Bismi Real estates Bismi Real estates
Cherkonil House
Kottayam, 686501

For selling and buying Places

Prompt Group of Companies Prompt Group of Companies
Prompt Arcade
Kottayam, 686006

BUILDING DREAMS SINCE 1985

Royal Group Pala Royal Group Pala
Pala Kottayam
Kottayam

Real Estate

Grace Associates Grace Associates
Velloor
Kottayam, 686501

buy,sell,rent

Shelters Realty Shelters Realty
KK Road, OPP: MARIAN JUNIOR SCHOOL, KALATHILPADY
Kottayam, 686010

Shelters Realty, is a leading builder and property developer in Kottayam, with a solid reputation for maintaining quality and honest prices.