Eye Media Koruthodu

The updated every News at Koruhodu

02/02/2021
20/06/2020

കോരുത്തോട് കൃഷി ഭവനിൽ മാംഗോസ്റ്റിൻ , പപ്പായ തൈകൾ തിങ്കളാഴ്ച്ച രാവിലെ 10.30 മുതൽ വിതരണം ചെയ്യുന്നതാണ്. കർഷകർ കരം അടച്ച രസീത്, ആധാർ കാർഡ് പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

21/01/2020

കോരുത്തോട് ഗ്രാമപഞ്ചായത്തിലെ വന്യ ജീവികളുടെ ആക്രമണം തടയുന്നതിനായി നിർമ്മിക്കുന്ന സോളാർ വേലിയുടെ ഉൽഘാടനം കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് K.B. രാജൻ നിർവഹിക്കുന്നു വാർഡ് മെമ്പർ ജോജോ പാമ്പാടത്ത് .....

31/10/2019

കോരുത്തോട് ഗ്രാമ പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി
-------------------------------/
കോരുത്തോട് ഗ്രാമ പഞ്ചായത്തിൽ നവംബർ ഒന്നു മുതൽ 51മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ വില്പനയും ഉപയോഗവും പൂർണമായി നിരോധിച്ചു പഞ്ചായത്ത് കമ്മിറ്റി ഉത്തരവായി. എല്ലാ വ്യാപാരി സുഹൃത്തുക്കളും പൊതുജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് K..B.രാജൻ അഭ്യർത്ഥിച്ചു. നിരോധനം പൂർണമായി നടപ്പിലാക്കാൻ ആരോഗ്യവകുപ്പിന്
നിർദ്ദേശം നൽകിയതായും പ്രസിഡന്റ് അറിയിച്ചു. നിരോധനം ലെംഘിച്ചതായി ബോധ്യപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുന്നതും നിയമപരമായ പിഴ ഈടാക്കുന്നതുമാണ്.

28/10/2019

കോരുത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ, പട്ടാളക്കുന്ന്‌, ചണ്ണപ്ലാവ് ടോപ്, കണ്ടങ്കയം എന്നീ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന കൃഷി നശിപ്പിച്ച സ്ഥലങ്ങൾ എരുമേലി റേഞ്ച് ഓഫീസർ ശ്രീ. ജയകുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീ. ബിജു, ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ. K. B. രാജൻ, കൃഷി ഓഫീസർ ശ്രീ. വേണുഗോപാൽ, കാർഷിക വികസന സമിതി അംഗങ്ങളായ ശ്രീ. അനിൽകുമാർ, C. K. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ സന്നർശനം നടത്തി. ബഹു. വനം വകുപ്പ് മന്ത്രി എരുമേലിയിൽ നടത്തിയ അദാലത്തിൽ പ്രഘ്യാപിച്ച, സൗരവവേലി സ്ഥാപിക്കുന്നതിനുള്ള തുക ലഭ്യമാക്കി അടിയന്തിരമായി പണി പൂർത്തീകരിച്ചു കൃഷിഭൂമി സംരക്ഷിക്കുമെന്ന് റേഞ്ച് ഓഫീസർ ഉറപ്പുനൽകിയതായി പ്രസിഡന്റ് K. B. രാജൻ അറിയിച്ചു . കൃഷി നാശം സംഭവിച്ച കൃഷിക്കാർ അക്ഷയ കേന്ദ്രത്തിൽ എത്തി നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നൽകണമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു. അപേക്ഷയോടൊപ്പം നാശനഷ്ടം സംബന്ധിച്ച കൃഷി ഓഫീസറുടെ റിപ്പോർട്ടും ഹാജരാക്കേണ്ടതാണ്.

23/09/2019

ചരമ അറിയിപ്പ്

കോരുത്തോട് പട്ടിയാംചാലിൽ ഭാസ്കരൻ [89] നിര്യാതനായി. സംസ്ക്കാരം 24/9/19 ചൊവ്വാ 3:00 PM ന് വീട്ടുവളപ്പിൽ

12/09/2019

കോരുത്തോട് കുഴിമാവിൽ കാട്ടിൽ നിന്നും ആന ഇറങ്ങി നശിപ്പിച്ച കൃഷിയിടങ്ങൾ കോരുത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. K. B. രാജൻ, കൃഷി ഓഫീസർ ശ്രീ. വേണുഗോപാൽ എന്നിവർ സ്ഥലം സന്ദർശിക്കുന്നു .

12/09/2019

കോരുത്തോട് പഞ്ചായത്തിലെ വാർഡ് -7 കുഴിമാവ് ഭാഗത്തു കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനയുടെ ശല്യം രൂക്ഷമായി. വിദ്യാധരൻ അമ്പലവീട്ടിൽ, ബൈജു കാരയിൽ, കുഞ്ഞുകുട്ടി പൊരിയന്മലയിൽ, എന്നിവരുടെ കൃഷി സ്ഥലത്താണ് ആനയിറങ്ങിയത്. മൂന്നു വർഷം പ്രായമായ അൻപതോളം ബഡ് റബ്ബർ മരങ്ങൾ, ഇരുന്നൂറോളം വാഴകൾ, തെങ്ങ്, കമുക്, തുടങ്ങി വൻ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്
നിരന്തരമായുണ്ടാകുന്ന കാട്ടാന ശല്യത്തിൽ ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ്. പഞ്ചായത്ത് പ്രസിഡണ്ട് K. B. രാജൻ, വൈസ് പ്രസിഡണ്ട് ഷിജി അജയകുമാർ, കൃഷി ഓഫീസർ വേണുഗോപാൽ, ഫോറെസ്റ് ഉദോഗസ്ഥർ എന്നിവർ സ്ഥലം സന്ദര് ശിച്ചു.
വന്യ മൃഗങ്ങളുടെ ശല്യത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കിട്ടുന്നതിന് ആവശ്യമായ അടിയന്തിര നടപടി ഉണ്ടാവാൻ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് K. B. രാജൻ പറഞ്ഞു.

07/09/2019

കോരുത്തോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ഓണ ചന്ത 08/09/19 മുതൽ കോരുത്തോട് ടൗണിൽ ആരംഭിക്കുന്നു. റേഷൻ കാർഡുടമകൾ കാർഡുമായി എത്തി സാധനങ്ങൾ വാങ്ങേണ്ടതാണ് (സ്റ്റോക്ക് പരിമിതം )

Photos from Eye Media Koruthodu's post 05/09/2019

ഓണ കിറ്റ് വിതരണം നടത്തി.
കോരുത്തോട് - കോരുത്തോട് ഗ്രാമ പഞ്ചായത്തിലെ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഓണ കിറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് കെ.ബി രാജൻ ഓണ കിറ്റ് വിതരണം ഉദ്ഘാനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി അജയകുമാർ, മെമ്പർമാരായ ജോജോ പാമ്പാടത്ത്, ശശികല യെശോധരൻ, റെനി സെബാസ്റ്റ്യാൻ , സി.ഡി.എസ് ചേയർപേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു.

05/09/2019

| സാക്ഷരതാ പദ്ധതിക്ക് തുടക്കം കുറിച്ചു.
കോരുത്തോട് - കോരുത്തോട് അക്ഷയ പൊത ജന സേവന കേന്ദ്രത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്ക് കോരുത്തോട് ഗ്രാമ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തുടക്കം കുറിച്ചു. യോഗത്തിൽ കോരുത്തോട് ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് കെ ബി രജൻ പദ്ധതിക്ക് തുടക്കം കുറിച്ച കൊണ്ട് ഉദ്ഘാനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജി അജയ കുമാർ അദ്ധ്യക്ഷത വഹിച്ചു. ആശാ വർക്കേഴ്സ്, അംഗൻവാടി വർക്കേഴ്സ്, പഞ്ചായത്ത് മെമ്പർമാർ, ഡൊക്ടഴ്സ്, പഞ്ചായത്ത് വനക്കാർ ,SBI ബാങ്ക് മാനേജർ , സി.എസ്.സി. ജില്ലാ കോർഡിനേറ്റർ, വില്ലേജ് ഓഫിസർ, അക്ഷയ സ്റ്റാഫ്, തുടങ്ങിയവർ പങ്കെടുത്തു. 61 ഡിജിറ്റൽ സാക്ഷരതാ രജിട്രേഷനും, 5- 12 രൂപ ഇൻഷുറൻസും ചേർത്തു.

05/09/2019

കോരുത്തോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ഓണ ചന്ത 05/09/19 മുതൽ മടുക്ക കാഞ്ഞിരംതൊട്ടി ബിൽഡിങ്ങിൽ ആരംഭിക്കുന്നു. റേഷൻ കാർഡുമായി എത്തി സാധനങ്ങൾ വാങ്ങാവുന്നതാണ്. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുതോമല്ലോ.

04/09/2019

കോരുത്തോട് കരിക്കാട്ടൂർ തങ്കോയി പാപ്പൻ നിര്യാതനായി. (ഇപ്പോൾ മടുക്കയിൽ താമസം. )സംസ്കാരം ഇന്ന്,04/09/19, 2.p. m. ന് കോരുത്തോട് റീത്തു പള്ളിയിൽ.
ആദരാഞ്ജലികൾ.

31/08/2019

2019-ലെ കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമനത്തില വകുപ്പുകൾ നാളെ (01.09.2019) മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. നിരവധി മാറ്റങ്ങളാണ് ഇതോടെ മോട്ടോര്‍ വാഹന നിയമത്തില്‍ വന്നിട്ടുള്ളത്. 1988-ന് ശേഷം അപകടങ്ങള്‍ കുറയ്ക്കുന്നതിനും, റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, ഗതാഗത നിയമങ്ങളും, ചട്ടങ്ങളും കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള മോട്ടോര്‍ വാഹന നിയമങ്ങളില്‍ വിവിധ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുകയാണ്. 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ വിപുലമായ ഭേദഗതികള്‍ കൊണ്ടുവന്നിട്ടുള്ളത്. റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ നടന്നുവരവെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചതിനാല്‍ അത് പൂര്‍ണ്ണമാക്കാന്‍ സാധിച്ചിട്ടില്ല. മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങളെ സംബന്ധിച്ചും വര്‍ദ്ധിച്ച പിഴ സംഖ്യ സംബന്ധിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിച്ചു വരികയാണ്. കേന്ദ്ര നിയമപ്രകാരമുള്ള ഇത്തരം വ്യവസ്ഥകളും നിയമ ലംഘനത്തിനുള്ള കഠിന ശിക്ഷകളും സംബന്ധിച്ച് ജനങ്ങള്‍ ബോധവാന്‍മാരാകേണ്ടതുണ്ട്.

മോട്ടോര്‍ വാഹന (ഭേദഗതി) നിയമം 2019-ന്റെ പ്രധാന സവിശേഷതകള്‍

• പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഈ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഏതൊരു കുറ്റം ചെയ്താലും വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് / രക്ഷിതാവിന് അഥവാ വാഹന ഉടമയ്ക്ക് 25,000/- രൂപ പിഴയും, 3 വര്‍ഷം തടവും മേല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കുന്നതുമായിരിക്കും. കൂടാതെ വാഹനം ഓടിച്ച കുട്ടിയ്ക്ക് 18 വയസ്സിന് പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്.

• ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000/- രൂപ പിഴയിനത്തില്‍ ഒടുക്കേണ്ടിവരും (Section 194 B-Seat belt, 194 D-Helmet)

• ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിക്കൊണ്ട് പോകുകയാണെങ്കില്‍ വാഹന ഉടമ അധികമുള്ള ഓരോ യാത്രക്കാരനും 200/- രൂപ വീതം പിഴ ഒടുക്കേണ്ടിനവരും (Section 194 A)
• അമിത വേഗതയില്‍ വാഹനം ഓടിക്കുയാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000/- രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000/- രൂപയും പിഴയിനത്തില്‍ ഒടുക്കേണ്ടതാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കുന്നതാണ്.
• അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയാണെങ്കില്‍ വാഹനം ഓടിക്കുന്നയാള്‍ 6 മാസത്തില്‍ കുറയാതെ 1 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 5000/- രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടെയോ അനുവിക്കേണ്ടിവരും. റെഡ് ലൈറ്റ് ജമ്പിംഗ്, സ്റ്റോപ്പ് സൈന്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടരമായ രീതിയില്‍ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവയില്‍ ഉള്‍പ്പെടുന്നത്.
• ആബുലന്‍സ്, ഫയര്‍ സര്‍വ്വീസ് തുടങ്ങിയവയ്ക്ക് സൈഡ് കൊടുത്തിലെങ്കില്‍ 6 മാസം വരെ തടവും 10,000 /- രൂപ പിഴയും.
• മദ്യപിച്ച് വാഹനം ഓടിക്കുകയാണെങ്കില്‍
6 മാസം തടവും, 10,000/- രൂപ പിഴയും ഒടുക്കേണ്ടിവരും. ഇതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 15,000/- രൂപ പിഴയോടൊപ്പം 2 വര്‍ഷം തടവും അനുഭവിക്കേണ്ടി വരും.
• ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000/- രൂപ പിഴ ഒടുക്കേണ്ടതാണ്. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കുവാന്‍ നല്‍കുന്നതിന് വാഹന ഉടമ 5000/- രൂപ പിഴ ഒടുക്കേണ്ടിവരും. നിയമാനുസൃതം നിലവിലില്ലാത്ത ലൈസന്‍സിന്റെ പേരില്‍ വാഹനം ഓടിച്ചാല്‍ 10,000/- രൂപ.
• ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ വാലിഡിറ്റി എന്നിവയില്ലാതെ വാഹനം ഓടിക്കുന്നതിനി 10,000/- രൂപ പിഴ ഒടുക്കേണ്ടതാണ്. ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2000/- രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 3 മാസം തടവും 4000/- രൂപ പിഴയും.
• ചരക്കു വാഹനത്തില്‍ അമിതഭാരം കയറ്റുന്നതിന് 20,000/- രൂപ പിഴയും അധികമായിട്ടുള്ള ഓരോ ടണ്ണിനും 2000/- രൂപയും പിഴയിനത്തില്‍ ഒടുക്കേണ്ടിവരും.
• വാഹനത്തിന്റെ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന് 5000/- രൂപ പിഴ ഒടുക്കേണ്ടിവരും.
• നിലവില്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാതരം പിഴയും എല്ലാ വര്‍ഷവും ഏപ്രില്‍ 1-ാം തീയതി 10% വരെ വര്‍ദ്ധിക്കാവുന്നതാണ്.
• മേല്‍പ്പറഞ്ഞവ കൂടാതെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് സെക്ഷന്‍ 177 പ്രകാരം 500/- രൂപ പിഴ ഒടുക്കേണ്ടിവരും. ആവര്‍ത്തിക്കുന്ന കുറ്റത്തിന് 1500/- രൂപയായും വര്‍ദ്ധിച്ചു. ട്രാഫിക് റെഗുലേഷന്‍ ലംഘിക്കുന്നവര്‍ക്ക് 500-ല്‍ കുറയാതെ 1000/- രൂപ വരെ പിഴ (പുതിയ വകുപ്പ് - 177 എ)
• നിലവിലുള്ള നിയമപ്രകാരം വാഹനം വാങ്ങിയ വ്യക്തി താമസിക്കുന്ന സ്ഥലം ഏത് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലാണോ വരുന്നത് അവിടെ മാത്രമേ ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. അതുപോലെ തന്നെ ലൈസന്‍സിനായി അപേക്ഷിക്കുന്ന വ്യക്തിക്ക് താന്‍ താമസിക്കുന്ന സ്ഥലം ഏത് ഓഫീസിന്റെ അധികാരപരിധിയിലാണോ ഉള്‍പ്പെടുന്നത് അവിടെ മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമപ്രകാരം ഏത് ഓഫീസില്‍ വേണമെങ്കിലും, വാഹനത്തിന്റെ ഉടമസ്ഥത അവകാശം മാറ്റാവുന്നതും, ലൈസന്‍സിന് അപേക്ഷിക്കാവുന്നതുമാണ്. പുതിയവാഹനം ഏത് ഓഫീസില്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ വാഹന ഉടമയുടെ മേല്‍വിലാസം ഏത് ഓഫീസിന്റെ അധികാരപരിധിയിലാണോ ഉള്‍പ്പെടുന്നത് ആ ഓഫീസിലെ നമ്പര്‍ മാത്രമേ ലഭിക്കുകയുള്ളൂ.

• നിലവില്‍ വര്‍ദ്ധിപ്പിച്ച പിഴയ്ക്ക് പുറമെ കമ്മ്യൂണിറ്റി സര്‍വ്വീസും, ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

• ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി നിലവിലുള്ള 3 വര്‍ഷത്തിന് പകരം 5 വര്‍ഷമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് അനുവദിക്കുന്നതിന് നിലവില്‍ അനുവദിച്ച് നല്‍കിയിട്ടുള്ള ഒരു മാസത്തെ ഗ്രേഡ് പീരിയഡ് പുതിയ നിയമം നിലവില്‍ വരുന്നതോടു കൂടി അപ്രത്യക്ഷമാകുന്നതാണ്.

• ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുവാനുള്ള തീയതി കഴിഞ്ഞ് ഒരു വര്‍ഷം വരെ പിഴ ഒടുക്കി പുതുക്കാവുന്നതാണ്. എന്നാല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ടെസ്റ്റിന് ഹാജരായി വിജയിച്ചാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി ലഭിക്കുകയുള്ളൂ.

• വാഹന ഡീലര്‍മാര്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചു വാഹനം രജിസ്റ്റര്‍ ചെയ്താല്‍ വാഹന ഡീലര്‍മാര്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവോ, വാര്‍ഷിക നികുതിയുടെ പത്ത് ഇരട്ടിയോളം പിഴയോ ചുമത്താവുന്നതാണ്.

• വാഹന നിര്‍മ്മാതാക്കള്‍ മോട്ടോര്‍ വാഹന നിയമത്തിലെ അദ്ധ്യായം 7-ന് വിരുദ്ധമായി അതായത് വാഹന നിര്‍മ്മാണം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ച് വാഹനം വില്‍ക്കുക, വാഹനത്തിന് alteration വരുത്തുക തുടങ്ങിയവയ്ക്ക് 100 കോടി രൂപ വരെ പിഴ ചുമത്താവുന്നതാണ്. ഉടമ alteration വരുത്തുകയോ ഭാഗങ്ങള്‍ മാറ്റുകയോ ചെയ്താല്‍ 6 മാസം തടവും 5000/- രൂപ വരെ പിഴയും ചുമത്താവുന്നതാണ്. (വകുപ്പ് 182 എ)

27/08/2019

സത്യത്തിനു നീതി
കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദുരഭിമാനക്കൊലയായ കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നു കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. കോടതി നിരീക്ഷണം കേട്ട പ്രതികള്‍ കോടതിയില്‍ പൊട്ടിക്കരയുകയും ചെയ്തു. കെവിന്റേത് ദുരഭിമാനക്കൊെയാണെന്നും കേസിലെ പത്തു പ്രതികള്‍ കുറ്റക്കാരെന്നും കോട്ടയം ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കേസ് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനുള്ള വാദത്തിനായി ആണു വിധി മാറ്റിയത്. കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ കുറ്റവിമുക്തനാക്കിയിരുന്നു. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുള്ളത്

24/08/2019

കോരുത്തോട്ടിൽ നാടുകാണാനിറങ്ങിയ ഈനാംപേച്ചി 'വലയില്‍' കുടുങ്ങി
വനങ്ങളിൽ പോലും വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഈനാംപേച്ചി എന്ന പേരിൽ അറിയപ്പെടുന്ന ജീവി കോരുത്തോട്ടിൽ നാട്ടിലിറങ്ങിയപ്പോൾ വലയിൽ കുടുങ്ങി. കോരുത്തോട് ചണ്ണപ്ലാവ് പുളിക്കൽ വിജയന്റെ പുരയിടത്തിൽ എത്തിയ ഈനാംപേച്ചി, കോഴികൾക്ക് സംരക്ഷണമൊരുക്കിയിരുന്ന വലയിൽ കുരുങ്ങുകയായിരുന്നു .

രാവിലെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ഈനാംപേച്ചിയെ കാണുവാൻ അറിഞ്ഞും കേട്ടും നാടൊഴുകിയെത്തി. വാർഡ് മെമ്പർ ജോജോ പാമ്പാടത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വിവരം വനം വകുപ്പിൽ അറിയിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരായ ഉദയകുമാർ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഈനാംപേച്ചിയെ വലയിൽ നിന്നും മോചിപ്പിച്ചു . അത്യപൂർവ ജീവിയായ ഈനാംപേച്ചിയെ ഏറ്റെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ തിരികെ വനത്തിൽ സുരക്ഷിതമായി വിടുന്നതിനായി കൊണ്ടുപോയി.

വനത്തില്‍ പോലും വളരെ അപൂര്‍വ്വമായി കാണുന്ന ജീവിയാണ് ഈനാംപേച്ചി എന്ന ഉറുമ്പുതീനി. നാട്ടിന്‍പുറങ്ങളളില്‍ ഇവ എത്തുന്നതും വളരെ അപൂര്‍വ്വമാണ്. ഉറുമ്പ്, ചിതല്‍, ചില പഴങ്ങള്‍ എന്നിവയാണ് ഇഷ്ട ഭക്ഷണങ്ങള്‍. ശരീരത്തില്‍ കട്ടിയുള്ള ശല്‍ക്കങ്ങളുള്ള ഇവ ശത്രുക്കളെ കാണുമ്പോള്‍ ചുരുണ്ടുകൂടി പന്തുപോലെയാകും.

22/08/2019

സി.പി.ഐ.എം കോരുത്തോട് ലോക്കൽ സെക്രട്ടറിയായി പി.കെ സുധീറിനെ തെരഞ്ഞെടുത്തു. നിലവിലുള്ള സെക്രട്ടറി കെ.എം രാജേഷ് സഹകരണ ബാങ്ക് പ്രസിഡണ്ട് ആയതിനെ തുടർന്നാണ് പി.കെ സുധീറിനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് സുധീർ.

22/08/2019

കോരുത്തോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി കെ.എം രാജേഷ് (സി.പി.ഐ.എം)നെയും വൈസ് പ്രസിഡണ്ടായി സി.പി.ഐയിലെ റോസമ്മ ജോർജിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ വാരം നടന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ 11 സീറ്റിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. നാല് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

Photos from Eye Media Koruthodu's post 20/08/2019

പ്രളയ ബാധിതർക്കുള്ള വിഭവ സമാഹരണം നടന്നു.

കോരുത്തോട് - കൂടെയുണ്ട് കോട്ടയം എന്ന പദ്ധതിയെ തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രളയത്തെ നേരിടാൻ കേരുത്തോട് ഗ്രാമ പഞ്ചാത്തിന്റെ നേതൃത്വത്തിൽ , കോരുത്തോട് സി.കെ.എം.എച്ച് എസ് കുട്ടികളുടെ സഹകരണത്തോടെ കോരുത്തോട്ടിൽ വിഭവ സമാഹരണം നടന്നു. ഒരു വണ്ടി നിറയെ സാധനങ്ങളുമായി കോട്ടയം കളക്ട്രറ്റിൽ ഇന്ന് എത്തിക്കും. കോരുത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രാജൻ, മെമ്പർ ജോജോ പാമ്പാടത്ത് എന്നിവർ വിഭവ സമാഹരണത്തിന് നേത്യത്വം നൽകി.

19/08/2019

അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമിടിച്ചു യുവതിക്ക് പരിക്ക്.

മടുക്ക: മടുക്ക ജംഗ്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവതിയുടെ കാലിന് പരിക്കേറ്റു. ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങി പോകുന്ന അയ്യപ്പഭക്തരുടെ വാഹനമാണ് അപകടത്തിനിടയാക്കിയത്. യുവതിയെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഗുരുതരമല്ല.

Photos from Eye Media Koruthodu's post 19/08/2019

*വനംവകുപ്പിന്റെ അനാസ്ഥ;
കാട്ടിൽ നിന്നും ആനകൾ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നത് പതിവായി.

കോരുത്തോട് : പെരിയാർ ടൈഗർ റിസേർവ് വനപ്രേദേശത്തോട് അടുത്ത് കിടക്കുന്ന കോരുത്തോട്, കണ്ടങ്കയം, 504 കോളനി, കൊമ്പുകുത്തി മേഖലകളിൽ കാട്ടാനയുടെ ശല്യം പതിവു കാഴ്ചകളാണ്. 17/08/2019 വെളുപ്പിനെ അടുപ്പുകല്ലിങ്കൽ വർക്കിച്ചന്റെ പുരയിടത്തിൽ കാട്ടാനകൾ കൂട്ടത്തോടെ കൃഷി നശിപ്പിച്ചത് അവസാന സംഭവങ്ങളിൽ ഒന്നാണ്. പുഞ്ചവയൽ 504 കോളനി, കൊമ്പുകുത്തി എന്നിവിടങ്ങളിൽ ദിവസങ്ങളോളം കാട്ടാനകൾ നാട്ടിലിറങ്ങി കൃഷിസ്ഥലങ്ങൾ നശിപ്പിക്കുകയും ജനങ്ങൾക്ക് രാത്രി കാലങ്ങളിൽ വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റാത്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. പ്രധാനമായും റബ്ബർ, വാഴ, തെങ്ങ്, കവുങ്ങ്, കൊടി എന്നിവ നശിപ്പിക്കുകയും ഏകദേശം 2 ലക്ഷം രൂപയോളം നഷ്ട്ടം കൃഷിക്കാർക്ക് ഉണ്ടായിട്ടുണ്ട്. പലപ്പോഴും പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ഈ സംഭവങ്ങൾക്ക് തുച്ഛമായ തുകയാണ് വനംവകുപ്പിൽ നിന്നും കൃഷി ഭവനിൽ നിന്നും കർഷകന് ലഭിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം വേണ്ടപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ വന്യമൃഗങ്ങൾ കോരുത്തോട് എന്ന ഗ്രാമപ്രേദേശത്തെ കീഴടക്കുന്നത് വിദൂരമല്ല.

18/08/2019

കോരുത്തോടിന്റെ ഹൃദയമായ കോരുത്തോട് സർവീസ് സഹകരണ ബാങ്കിന് വീണ്ടും ഇടത് ഭരണം തുടർച്ച.
കോരൂത്തോട്-കോരൂത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും LDF സ്ഥാനാർത്ഥികൾ വിജയിച്ചു
PK .സുധീർ, രാജേഷ് Km, സിനു സോമൻ , വിജേഷ് mv, ടോമി ജോസഫ്, കുര്യൻ ജോസഫ്, ഹരിലാൽ
PK സുകുമാരൻ, ടെസ്സി തോമസ്, MR ഷാജി
റോസ്സമ്മ ജോർജ്ജ് എന്നിവര് വിജയിച്ചു.
4 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളെ നിർത്താൻ പോലും ഇല്ലായിരുന്നു.. വോട്ട് നിലവാരം ഇങ്ങനെ...

1 PK .സുധീർ - 1388
2 രാജേഷ് Km -1485
3 സിനു സോമൻ - എതിരില്ലാ
4 വിജേഷ് mv - 1384
5 ടോമി ജോസഫ് -1478
6 കുര്യൻ ജോസഫ് -1469
7 ഹരിലാൽ- എതിരില്ലാ
8 PK സുകുമാരൻ - 1495
9 ടെസ്സി തോമസ് - എതിരില്ലാ
10 MR ഷാജി - 1499
11 റോസ്സമ്മ ജോർജ്ജ് - എതിരില്ലാ

UDF വോട്ട് നില ചുവടെ ചേർക്കുന്നു

ജോസ് ജെയിംസ് - 258
ദേവസ്യ C A - 358
K I നജീവ് - 330
ശശീന്ദ്രൻ P N - 326
KB സജീവൻ - 307
തോമസ് മാണി - 325

Want your business to be the top-listed Media Company in Kottayam?
Click here to claim your Sponsored Listing.

Website

Address

Koruthodu
Kottayam
686513

Other News & Media Websites in Kottayam (show all)
Kerala news point Kerala news point
Kottayam

നേര് അറിയാൻ! നാം അറിയുന്ന, നമ്മെ അറിയുന്ന, കേരളാ ന്യൂസ് പോയിന്റിൽ ജോയിൻ ചെയ്യുക....

Update Now Update Now
Kottayam

100% Genuine & Detailed Updates about Trending Topics on News

Mediamangalam Vartha Mediamangalam Vartha
Mangalam College Of Engineering Campus, Ettumannoor
Kottayam, 686631

news and news videos from Kerala.From news to entertainment, all under one roof. Sincere Fast and Reliable news feeds in Malayalam

Executive Times Executive Times
Kuravilangad
Kottayam, 686633

An Initiative from Kuravilangad Executive Club.

ErattupettaNews.com ErattupettaNews.com
Erattupetta
Kottayam, 686122

ErattupettaNews.com is an online news portal covering the entire news and events of Erattupetta and

Smash Story Smash Story
258/V, PARATHANAM P O, KOOTTICKAL
Kottayam, 686514

Everything has a story, we'll define your brand story for you.

Edwin Job Edwin Job
Kottayam

News

Gulf Manorama Online Gulf Manorama Online
KK Road
Kottayam

Nelsapy Nelsapy
Kottayam, 686004

News and Events from Kerala, India and the World. Also include Information, Science and Technology as well.

Chrishal Media Chrishal Media
Changanacherry
Kottayam, 686546

LATEST BREAKING NEWS AND INFORMATION പ്രധാനപ്പെട്ട വാർത്തകൾ അറിയിപ്പുകൾ, ഉത്തരവുകൾ, സമകാലിക വിവരങ്ങൾ

കുറിയാക്കോസ് മീഡിയ കുറിയാക്കോസ് മീഡിയ
Pathamuttom
Kottayam, 686532

to promote You tube Channel of St. Mary's Orthodox Chapel, Pathamuttom, Kottayam, Kerala, India