മലനാട് LIVE
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മലനാട് LIVE, News & Media Website, Kottayam.
മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ കണ്ണിമലയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി .വീഡിയോ കാണാം
പുലിയെ പിടിക്കാൻ കെണി ഒരുക്കി
മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുലിക്കുന്ന്, കണ്ണിമല, കുളമാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വന്യമൃഗ ശല്യം രൂക്ഷമായിരുന്നു. കാട്ടാന, പുലി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങിയതുമൂലം പ്രദേശവാസികൾ വലിയ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. രാത്രികാലങ്ങളിൽ കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് അതിക്രമിച്ചു കയറുകയും, കൃഷി നശിപ്പിക്കുകയും ചെയ്യുക പതിവാണ്. അതിനുപുറമേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജനവാസ മേഖലയിലിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നാലു വീടുകളിൽ പുലി വളർത്തു മൃഗങ്ങളെ ആക്രമിച്ച് കൊന്നുതിന്ന സംഭവം ഉണ്ടായി. കഴിഞ്ഞദിവസം രാത്രി പുലിക്കുന്ന് -കുളമാക്കൽ ഭാഗത്ത് ചിറക്കൽ സുഗതൻ എന്നയാളുടെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടിനെ പുലി കൊന്ന് പകുതി ഭക്ഷിച്ച് തിരികെ പോയി. ഈ സാഹചര്യത്തിൽ പ്രദേശവാസികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യെ ഈ വിവരം അറിയിക്കുകയും, എംഎൽഎ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തുന്ന പുലിയെ എത്രയും വേഗം പിടികൂടുന്നതിന് വനപാലകർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പകുതി ഭക്ഷിച്ച ആടിന്റെ മാംസം ഭക്ഷിക്കാൻ പുലി വീണ്ടും എത്തും എന്നുള്ള വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പുലിയെ പിടികൂടുന്നതിന് കൂട് ഒരുക്കുന്നതിന് തീരുമാനിക്കുകയും, അതുപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് എംഎൽഎ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സ്ഥാപിക്കുന്നതിനുള്ള കൂട് എത്തിക്കുന്നതിന് കഴിഞ്ഞു. തുടർന്ന് റേഞ്ച് ഓഫീസർ ബി.ആർ ജയന്റെ നേതൃത്വത്തിൽ പുലിയെ പിടിക്കുന്നതിന് ചിറക്കൽ സുഗതന്റെ പുരയിടത്തിൽ കൂട് സ്ഥാപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ പ്രദീപ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിൻസി മാനുവൽ, പി.എ രാജേഷ്, പൊതുപ്രവർത്തകരായ എസ്. സുരേഷ് , ചാർലി കോശി, അജി വെട്ടുകല്ലാംകുഴി തങ്കച്ചൻ കാരയ്ക്കാട്ട് തുടങ്ങിയവരും പ്രദേശവാസികളും സന്നിഹിതരായിരുന്നു.
എരുമേലി ഗ്രാമ പഞ്ചായത്തിൽ ഇന്ന് (18/7/23 ചൊവ്വ) നടത്താനിരുന്ന അംഗനവാടി വർക്കർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പൊതു അവധി പ്രഖ്യാപിച്ചതിനാൽ മാറ്റി വെച്ചിരിക്കുന്നതായി കാഞ്ഞിരപ്പള്ളി ശിശുവികസനപദ്ധതി ആഫീസർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്
കണ്ണിമലയിൽ വന്യജീവി ആക്രമണം
മുണ്ടക്കയം : കണ്ണിമലയിൽ ഞായറാഴ്ച രാത്രിയിൽ കൂപ്പ് ഭാഗത്ത് പന്തിരുവേലിൽ സെബിന്റെ കൂട്ടിൽ നിന്ന ആടിനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നു. കുറച്ച് നാൾ മുമ്പ് സമാനമായ രീതിയിൽ പുലിക്കുന്നിലും ഇതെ സംഭവം ഉണ്ടായിരുന്നു. വനപാലകർ സംഭവ സ്ഥലത്ത് എത്തി ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുന്നുണ്ട്. കണ്ണിമല പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം കാരണം കർഷകർ ദുരിതത്തിലാണ്. കൂട്ടത്തോടെ കട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. വളർത്ത് മൃഗങ്ങൾക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണവും കാട്ടാനയുടെ ശല്യവും നാട്ടുകാർക്ക് പുറത്ത് ഇറങ്ങി നടക്കാൻ ഭീതിയാണ് എത്രയും പെട്ടെന്ന് ഇതിനെതിരെ പരിഹാരമുണ്ടാക്കണമെന്ന് വാർഡ് മെമ്പർ ബിൻസി മാനുവൽ അധിക്യതരോട് ആവിശ്യപ്പെട്ടു
ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് പ്രതിഭാ പുരസ്കാര വിതരണം നടത്തി.
കാഞ്ഞിരപ്പള്ളി:എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ പുരസ്കാരവും , 100% വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡ് ദാനവും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎഎസ് അവാർഡ് ദാനം നടത്തി.
ചടങ്ങിൽ മുൻ എംഎൽഎ കെ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി.കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ടീച്ചർ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ , പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ഷൈലജ പി എച്ച് , കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഡ്വ. സാജൻ കുന്നത്ത്, കെ.ജെ തോമസ് കട്ടയ്ക്കൽ ,ഡയസ് മാത്യു കോക്കാട്ട് , കെ.കെ ശശികുമാർ, ടി രാജൻ, ജോണിക്കുട്ടി മഠത്തിനകം, കെ. പി സുജീലൻ , ചാർലി കോശി, ബാബു ടി ജോൺ, ഡൊമിനിക് കല്ലാട്ട്, എം.ജി സുജ, പി എ ഇബ്രാഹിംകുട്ടി, ആർ ധർമ്മകീർത്തി, നോബി ഡൊമിനിക്, ഡോ. മാത്യു കണമല , നിയാസ് എം എച്ച്, അഭിലാഷ് ജോസഫ്, സച്ചിൻ സനിൽ, മാർട്ടിൻ ജെയിംസ്, ദേവസ്യാച്ചൻ പുളിക്കൽ, എമിൽ മണിമല, റോബിൻ കുഴിപ്പാല, ജുവൽ ജോസ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 800 ഓളം കുട്ടികൾക്കും, 100% വിജയം കൈവരിച്ച അമ്പതോളം സ്കൂളുകൾക്കുമാണ് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
കോട്ടയം- വെച്ചുചിറ, കോട്ടയം -
പമ്പാവാലി , റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്ഷ്മി ബസിലെ കണ്ടക്ടർ ആയിരുന്ന ബിജു ഭാസ്ക്കർ (51) നിര്യാതനായി.
സംസ്കാരം 16/7/ 23 ഞായറാഴ്ച രാവിലെ 11 മണിക്ക് നെടുമാവിലെ വീട്ടുവളപ്പിൽ
കണ്ണിമല സെന്റ് ജെയിംസ് യുപി സ്കൂളിൽ ഷീ ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം : എംഎൽഎ പ്രത്യേക വികസന നിധിയിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് കണ്ണിമല സെന്റ് ജെയിംസ് യുപി സ്കൂളിൽ പെൺകുട്ടികൾക്കായി പ്രത്യേകം നിർമ്മിച്ച ഷീ ടോയ്ലറ്റ് സമുച്ചയം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇൻസിനേറ്റർ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ക്രമീകരിച്ചാണ് ഷീ ടോയ്ലറ്റ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. സ്കൂൾ മാനേജർ ഫാ. ജോസഫ് വരിക്കമാക്കൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ബിൻസി മാനുവൽ, പിടിഎ പ്രസിഡന്റ് ഐസൺ ആന്റണി , പിസി തോമസ് പാലൂക്കുന്നേൽ , ബേബിച്ചൻ പ്ലാക്കാട്ട് എന്നിവർ പ്രസംഗിച്ചു.
എരുമേലിയിലും മുക്കൂട്ടുതറയിലും വ്യാപാര സ്ഥാപനങ്ങളിൽ അമിത വിലയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായി സംയുക്ത സ്ക്വഡ് പരിശോധന നടത്തി
എരുമേലി: അമിതവിലയും പൂഴ്ത്തിവയ്പും തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്ത സ്‌ക്വാഡ് കോട്ടയം ജില്ലയിലുടനീളം നടത്തുന്ന പരിശോധനയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്കിൽ മുക്കൂട്ടുതറയിലും എരുമേലിയിലും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. എരുമേലിയിൽ തുടർച്ചയായ രണ്ടാം ദിനമാണ് സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തുന്നത്.
മുക്കൂട്ടുതറ-എരുമേലി മേഖലകളിലായി നാല്‌പ്പത്തിയൊന്ന് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പന്ത്രണ്ട് കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇരുസ്ഥലങ്ങളിലെയും പലചരക്ക്, പച്ചക്കറി, മത്‍സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വ്യാപക ക്രമക്കേട് കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി 14000 രൂപ പിഴ ചുമത്തി. മൂന്ന്പച്ചക്കറി കടകളിൽ നിന്നും ഒരു പലചരക്ക് കടയിൽ നിന്നുമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തുന്നത്.
താലൂക്ക് സപ്ലൈ ഓഫീസർ ജയൻ.ആർ. നായർ, ഡെപ്യുട്ടി തഹസീൽദാർ മാത്യൂസ് വി. യു, പൊൻകുന്നം എസ് ഐ എം. ഡി അഭിലാഷ്, ലീഗൽ മെട്രോളജി ഓഫീസർ അനു ഗോപിനാഥ്, ഫുഡ് സേഫ്റ്റി ഓഫീസർ സന്തോഷ് കുമാർ ജി. എസ്, എക്സ്റ്റെൻഷൻ ഓഫീസർ വി. എം ഷാജി, ലീഗൽ മെട്രോളജി ഇൻസ്‌പെക്ഷനിങ് അസിസ്റ്റന്റ് മനോജ് വി. സി,റേഷനിങ് ഇൻസ്പെക്ടർമാരായ സജീവ് കുമാർ പി. വി, സയർ ടി, ഷൈജു എസ്. ആർ, സിവിൽ പോലീസ് ഓഫീസർ അശോക് കൃഷ്ണൻ,റവന്യു വകുപ്പ് ഉദ്യോഗസ്ഥരായ വിഷ്ണു പി. വി,ഷാരോൺ പി ജോൺ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
വാക്ക് ഇന്‍ ഇന്‍ര്‍വ്യൂ
കാഞ്ഞിരപ്പളളി :കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2023-24 വര്‍ഷത്തെ “പെണ്ണിടം- കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍’’ - (പ്രോജക്ട് നമ്പര്‍ 57/24) പദ്ധതി പ്രകാരം കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റ ര്‍ ആയി പ്രവര്‍ത്തിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 25.07.2023 രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
നിബന്ധനകള്‍:
1. അപേക്ഷകര്‍ വനിതകളായിരിക്കണം
2. സോഷ്യല്‍ വര്‍ക്ക് / സൈക്കോളജിയിലുള്ള മാസ്റ്റര്‍ ബിരുദം
3. കമ്മ്യൂണിറ്റി കൌണ്‍സിലിംഗ് തസ്തികയില്‍ ഒരു വര്‍ഷമോ അതിലധികമോ മുന്‍പരിചയം അഭികാമ്യം
4. പ്രായപരിധി 25 നും 45 നും ഇടയില്‍
5. കാഞ്ഞിരപ്പളളി ബ്ലോക്കിന്‍റെ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന
അമിത വിലയും പൂഴ്ത്തി വയ്യ്പ്പും തടയുന്നതിന്റെ ഭാഗമായി ജില്ല കളക്ടറുടെ നേതൃത്വത്തിൽ രൂപികരിച്ച സംയുക്ത സ്ക്വാഡ് എരുമേലിയിൽ പരിശോധന നടത്തി
അമിതവിലയും പൂഴ്ത്തിവയ്പും തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്ത സ്‌ക്വാഡ് കഴിഞ്ഞ ദിവസം എരുമേലിയിൽ നടത്തിയ പരിശോധനയിൽ പതിനാല് വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി.
പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. എരുമേലിയിൽ മുപ്പത്തിനാല് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പതിനാല് ഇടങ്ങളിൽ ക്രമക്കേട് കണ്ടെത്തി. വ്യാപക ക്രമക്കേട് കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി 9000 രൂപ പിഴ ചുമത്തി. രണ്ട് മത്സ്യ-മാംസ കടകളിൽ നിന്നും എട്ട് പച്ചക്കറി കടകളിൽ നിന്നും നാല് പലചരക്ക് കടകളിൽ നിന്നുമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്
അളവിലെ വ്യത്യാസം, വിലവിരം പ്രദർശിപ്പിക്കാത്തത്, പഞ്ചായത്തിന്റെയും, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേയുമാണ് നടപടികൾ സ്വീകരിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ കാഞ്ഞിരപ്പള്ളി സപ്ലെ ഓഫീസർ ജയൻ R നായർ പറഞ്ഞു.
വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തുന്നത്.
കാഞ്ഞിരപ്പള്ളിയിൽ നിന്നും പൊൻകുന്നം വഴി പാലായിലേക്ക് രാത്രി യാത്രക്ക് KSRTC സർവ്വീസ് ആരംഭിച്ചു.
രാത്രി വൈകി കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും എത്തുന്ന യാത്രക്കാർക്ക് പാലായിലെത്തുവാൻ വഴി തുറന്ന് കെ.എസ്.ആർ.ടി.സി.
കുമളി ഭാഗത്തു നിന്നും, കട്ടപ്പന ഭാഗത്തു നിന്നുംപുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വഴിയും രാത്രി കാലത്ത് കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും വൈകി എത്തുന്ന പാലാ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന് രാത്രി 10.10 ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും പൊൻകുന്നം ,പൈക വഴിയാണ് പാലായ്ക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. രാത്രി 11 ന് ഈസർവ്വീസ് പാലയിൽ എത്തും.
നിലവിൽ പൊൻകുന്നം ഭാഗത്തു നിന്നും രാത്രി 8.45ന് ശേഷം പൈക, പാലാ ഭാഗത്തേക്ക് ബസ് സർവീസ് ഇല്ലാത്ത സ്ഥിതിയായിരുന്നു.ഓട്ടോറിക്ഷയേയും മറ്റു വാഹനങ്ങളേയും ആശ്രയിച്ചായിരുന്നു യാത്ര. സ്ഥിരം യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് അധികൃതർ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. കാത്തിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ട വഴിയും നിലവിൽ സർവ്വീസുകൾ ഉണ്ട്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എ പ്ലസ് കാർക്ക് പ്രതിഭാ പുരസ്കാര വിതരണം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലത്തിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പ്രതിഭാ പുരസ്കാരവും, 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് എംഎൽഎ എക്സലൻസ് അവാർഡും നൽകുന്നു. ജൂലൈ പതിനാറാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎഎസ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, 100% വിജയം കൈവരിച്ച സ്കൂളുകൾക്കുമുള്ള അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിൽ മുൻ എംഎൽഎ കെ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തുകയും,കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും. ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് സ്വാഗതം ആശംസിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ടീച്ചർ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ , ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, കാഞ്ഞിരപ്പള്ളി വിദ്യഭ്യാസ ജില്ലാ ഓഫീസർ രാകേഷ് ഇ.റ്റി. കെ.എ.എസ്, ഉപജില്ല ഓഫീസർ ഷൈലജ പി എച്ച് , ഈരാറ്റുപേട്ട ഉപജില്ല ഓഫീസർ ഷംല ബീവി സി. എം, ജില്ലാ ആസൂത്രണ സമിതി അംഗം കെ.രാജേഷ്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും . അഡ്വ. സാജൻ കുന്നത്ത്, കെ.ജെ തോമസ് കട്ടയ്ക്കൽ ,ഡയസ് മാത്യു കോക്കാട്ട് , കെ.കെ ശശികുമാർ, ടി രാജൻ, ജോണിക്കുട്ടി മഠത്തിനകം, കെ. പി സുജീലൻ , ചാർലി കോശി, ബാബു ടി ജോൺ, ഡൊമിനിക് കല്ലാട്ട്, എം.ജി സുജ, പി എ ഇബ്രാഹിംകുട്ടി, ആർ ധർമ്മകീർത്തി, നോബി ഡൊമിനിക്, ഡോ. മാത്യു കണമല , നിയാസ് എം എച്ച്, അഭിലാഷ് ജോസഫ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകും. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 800 ഓളം കുട്ടികൾക്കും, 100% വിജയം കൈവരിച്ച അമ്പതോളം സ്കൂളുകൾക്കുമാണ് ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുന്നത്.
എരുമേലി കനകപ്പലം തോപ്പിൽ ഉമ്മൻ T J യുടെ ഭാര്യ അന്നമ്മ ഉമ്മൻ (71) നിര്യാതയായി. മക്കൾ ജോൺ തോപ്പിൽ (കർഷക കോൺഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ് ) , സ്റ്റീഫൻ , ഈപ്പൻ മരുമക്കൾ : ഷിനിജ (സൗദി), ജിനു (ഇസ്രായേൽ),സംസ്കാരം 25.06.23 ഞായർ 2.00 മണിക്ക് ശിശ്രൂഷകൾ ഭവനത്തിൽ നിന്നും ആരംഭിച്ച് സസ്കാരം 3 മണിക്ക് കനകപ്പലം ഓർത്തഡോക്സ് വലിയ പള്ളിയിൽ
എരുമേലി ടൗണിൽ പഴകട നടത്തുന്ന പാലയ്ക്കൽ ദിലീപിന്റെയും , ബി ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസി : മഞ്ജു ദിലീപിന്റെയും മകൻ. (Eng. Student ചെങ്ങന്നൂർ ) അജിത് (22) മരണപ്പെട്ടു. ആദരാഞ്ജലികൾ
എരുമേലി : ഒഴക്കനാട് തുണ്ടിയത്ത് വീട്ടിൽ ശ്രീ.റ്റി.എം. ചെറിയാൻ (82) (ബേബി) (മുൻ സൂപ്രവൈസർ ചെറുവള്ളി എസ്റ്റേറ്റ് ) നിര്യതനായി. സംസ്ക്കാരം 21-4-2023 വെള്ളിയാഴ്ച 4.00 pm ന് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ . ഭാര്യ റോസമ്മ ചെറിയാൻ (പുല്ലാന്നി മണ്ണിൽ) മക്കൾ : മേരി ഫിലിപ്പ്, മാത്യൂ .റ്റി. ചെറിയാൻ (HML Mundakayam Estate), വർഗ്ഗീസ് . റ്റി. ചെറിയാൻ(തിരുപ്പൂർ), തോമസ് . റ്റി. ചെറിയാൻ (കാനം ലാക്റ്റസ് ലിമിറ്റഡ്)
എരുമേലി പഞ്ചായത്തിന് പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും, ഉപതെരെഞ്ഞുടുപ്പിൽ വിജയിച്ചപ്പോൾ കോൺഗ്രസ് ഭരണം നേടിയത് ഇങ്ങനെ
എരുമേലി: എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന എരുമേലി ഗ്രാമ പഞ്ചായത്തിന്റെ അഞ്ചാം വാർഡ് ഉപതെരെഞ്ഞെടുപ്പ്. ഒടുവിൽ കോൺഗ്രസ് ജയിക്കും വരെ എല്ലാവരെയും ആകാംഷയിൽ നിർത്തി കോൺഗ്രസ്. ജയിച്ചപ്പോൾ കാലുവാരിയ കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രതിഷേധം. അതേ സമയം പഞ്ചായത്ത് വികസനവുമായി കടക്കാൻ കടമ്പകൾ ഏറെ. ഏയ്ഞ്ചൽവാലി മെമ്പർ സുബി സണ്ണി, പ്രസിഡന്റ് സ്വാതന്ത്ര അംഗം ബിനോയ് വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റു. നിലവിൽ കോൺഗ്രസ് ഭരണം നേടിയതോടെ ഭരണ മുരുടുപ്പിൽ നിന്ന പഞ്ചായത്തിനെ കരപിടിച്ചു ഉയർത്തുമെന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ പ്രതീക്ഷകൾ ആസ്ഥാനത്താണ് എന്നാണ് ജന സംസാരം. അഞ്ചാം വാർഡിൽ മത്സരിച്ച അനിത സന്തോഷിനെ പ്രസിഡന്റാക്കുമെന്ന് പറഞ്ഞാണ് കോൺഗ്രസ് തെരെഞ്ഞെടുപ്പിനെ നേരിട്ടത്. അനിത വൻ വിജയവും നേടി. സ്ഥലം എം. എൽ. എ. ഉൾപ്പെടെ പ്രചാരണത്തിന് എത്തിയിട്ടും എൽ ഡി എഫിനെ തറപറ്റിച്ചു.
എല്ലാവരും പ്രതീക്ഷിച്ചത് അനിത സന്തോഷ് പ്രസിഡന്റ് ആകുമെന്ന്. എന്നാൽ കോൺഗ്രസിന്റെ തീരുമാനം നാട്ടുകാരെ വേദനിപ്പിച്ചു. എരുമേലി പഞ്ചായത്തിൽ പേരിനു മാത്രമായി ഒരു പ്രസിഡന്റ് വേണ്ട എന്നാണ് പൊതു ജനഭിപ്രായം. അനിത സന്തോഷ് മുൻപ് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചതാണ് ഏവരെയും സ്വീകാര്യത ആക്കിയത്.
സി പി എമ്മിൽ നിന്ന് പ്രസിഡന്റ് സ്ഥാനം നേടി കോൺഗ്രസ് ഭരണം കയ്യാളുമ്പോൾ ഒരുപാടു കടമ്പകൾ കടക്കാനുണ്ട്. എൽ ഡി എഫ് സ്വീകരിക്കുന്ന പ്രതിരോധം പുതിയ ഭരണ സമിതിയ്ക്ക് നേരിടാൻ ആകുമോയെന്നാണ് എല്ലാവരുടെയും ആശങ്ക. ഉദ്യോഗസ്ഥർ ഉൾപ്പെടെ നടത്തിയ ക്രമക്കേടുകൾ ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തീർത്ഥാടന കാലത്ത് ഉൾപ്പെടെ ലക്ഷകണക്കിന് വരുമാനം നേടുന്ന പഞ്ചായത്തിൽ വികസന മുരടിപ്പ് ആണ് എന്നാണ് ആക്ഷേപം.
ഇതു മറികടക്കാൻ കോൺഗ്രസിന് കഴിയുമോയെന്നാണ് ഏവരും നോക്കുന്നത്. കാത്തിരുന്നു കാണാം.
മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു
മുണ്ടക്കയം സ്വദേശികളായ കപ്പലാമൂട് തടത്തേൽ സുനില്‍ (40) സഹോദരി ഭർത്താവ് അട്ടത്തോട് നടു പറമ്പിൽ, രമേഷ് (45) എന്നിവരാണ് മരിച്ചത്.വൈകീട്ട് അഞ്ചേകാല്‍ മണിയോടെ മുണ്ടക്കയം കാപ്പിലാമൂടില്‍ ആണ് സംഭവം. മുണ്ടക്കയം പഞ്ചായത്ത് 12-ാം വാര്‍ഡിലെ താമസക്കാരായ ബന്ധുക്കള്‍ക്കാണ് അപകടം സംഭവിച്ചത്. വസ്തു അളക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെയാണ് ഇരുവര്‍ക്കും ഇടിമിന്നലേറ്റത്.
തത്ക്ഷണം ഇരുവരും ബോധരഹിതരായി. ഉടൻ തന്നെ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു
എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പ്രമേയ ചർച്ചയിൽ എൽ ഡി എഫ് അംഗങ്ങൾ ആരും തന്നെ പങ്കെടുത്തില്ല. യു.ഡി.എഫിലെ പതിനൊന്നു പേരും സ്വതന്ത്ര അംഗത്തിന്റെയും പിന്തുണ കൂടി 12 പേരാണ് അവിശ്വാസ പ്രമേയത്തിൽ അനുകൂലിച്ച് ഒപ്പ് വെച്ചത്. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് എതിരെയുള്ള അവിശ്വാസപ്രമേയം നടക്കും.
നിയന്ത്രണം വിട്ട സ്വാകാര്യ ബസ് കെ എസ് ആർ ടി സി ബസിൽ ഇടിച്ചു.
എരുമേലി : ശബരിമല പാതയിൽ മണിപ്പുഴയിലാണ് അപകടം. യാത്രക്കാർക്ക് പരിക്കുകളില്ല. എരുമേലിയിൽ നിന്നും പമ്പക്ക് ശബരിമല തീർത്ഥാടകരെയും കൊണ്ട് പോയ KSRTC ബസിൽ മണിപ്പുഴ ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മാരുതി വാനിൽ ഇടിച്ചതിന് ശേഷം എതിരെ വന്ന KSRTC ബസിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
https://m.facebook.com/story.php?story_fbid=594956209319634&id=100064157791853&mibextid=Nif5oz
എരുമേലി ഗ്രാമ പഞ്ചായത്ത് അംഗം നാസർ പനച്ചിക്ക് ഇടക്കാല ജാമ്യം
എരുമേലി ഗ്രാമപഞ്ചായത്ത്
കോൺഗ്രസ് അംഗം നാസർ പനച്ചിക്ക്
ഇടക്കാല ജാമ്യം
.ഇതോടെ മാർച്ച് 28 ന് എൽ ഡി
എഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ
അവിശ്വാസം ചർച്ചക്ക്
എടുക്കാനിരിക്കെയാണ് കോൺഗ്രസ്സ്
അംഗം നാസർ പനച്ചിക്കെതിരെ ജാമ്യമില്ലാ
കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ
ചെയ്തത് .കഴിഞ്ഞ ദിവസം പഞ്ചായത്ത്
അസിസ്റ്റന്റ് എഞ്ചിനീയറുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ ആണ് നാസർ പനച്ചിക്കും
കോൺഗ്രസിനും കുരുക്കാകുമെന്ന്
കരുതിയത് .ഇന്ത്യൻ പോലീസ്
ആക്ടിലെ 1860 വകുപ്പുപ്രകാരമുള്ള 342 ,
353 വകുപ്പുകളാണ് നാസറിന്റെ മേൽ കുറ്റം
ചുമത്തിയിരുന്നത് . ഫലത്തിൽ നാസർ പനച്ചിക്ക്
കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ
നാളെ നടക്കുന്ന അവിശ്വാസ വോട്ടെടുപ്പിൽ
നാസർ പനച്ചിക്ക് വോട്ട് ചെയ്യാനാകും .ഇനി
സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കിയാൽ
കോൺഗ്രസ്സ് ഭരണം ഉറപ്പാക്കുമെന്നാണ്
കരുതുന്നത് . കോട്ടയം സെഷൻസ്
കോടതിയിൽ അഡ്വ .ഫിൽസൺ മാത്യൂസ്
ആണ് നാസർ പനച്ചിക്കുവേണ്ടി ഹാജരായത്
എരുമേലി ഗ്രാമ പഞ്ചായത്ത് അംഗം നാസർ പനച്ചിക്ക് ഇടക്കാല ജാമ്യം
എരുമേലി ഗ്രാമപഞ്ചായത്ത്
കോൺഗ്രസ് അംഗം നാസർ പനച്ചിക്ക്
ഇടക്കാല ജാമ്യം
.ഇതോടെ മാർച്ച് 28 ന് എൽ ഡി
എഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ
അവിശ്വാസം ചർച്ചക്ക്
എടുക്കാനിരിക്കെയാണ് കോൺഗ്രസ്സ്
അംഗം നാസർ പനച്ചിക്കെതിരെ ജാമ്യമില്ലാ
കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ
ചെയ്തത് .കഴിഞ്ഞ ദിവസം പഞ്ചായത്ത്
അസിസ്റ്റന്റ് എഞ്ചിനീയറുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ ആണ് നാസർ പനച്ചിക്കും
കോൺഗ്രസിനും കുരുക്കാകുമെന്ന്
കരുതിയത് .ഇന്ത്യൻ പോലീസ്
ആക്ടിലെ 1860 വകുപ്പുപ്രകാരമുള്ള 342 ,
353 വകുപ്പുകളാണ് നാസറിന്റെ മേൽ കുറ്റം
ചുമത്തിയിരുന്നത് . ഫലത്തിൽ നാസർ പനച്ചിക്ക്
കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ
നാളെ നടക്കുന്ന അവിശ്വാസ വോട്ടെടുപ്പിൽ
നാസർ പനച്ചിക്ക് വോട്ട് ചെയ്യാനാകും .ഇനി
സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കിയാൽ
കോൺഗ്രസ്സ് ഭരണം ഉറപ്പാക്കുമെന്നാണ്
കരുതുന്നത് . കോട്ടയം സെഷൻസ്
കോടതിയിൽ അഡ്വ .ഫിൽസൺ മാത്യൂസ്
ആണ് നാസർ പനച്ചിക്കുവേണ്ടി ഹാജരായത്
ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന
പഴകിയ എണ്ണയും, പാലും പിടിച്ചെടുത്തു നശിപ്പിച്ചു
എരുമേലി കാളകെട്ടി നടന്ന ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ അമ്പലം റോഡിലെ താത്കാലിക കടയിൽ നിന്നും തുറന്നു വച്ചു വില്പന നടത്തിയ ബജിയും, പഴകിയ എണ്ണയും, പാലും പിടിച്ചെടുത്തു നശിപ്പിക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. എരുമേലി ഹെൽത്ത് ഓഫീസർ ഷാജി കറുകത്രയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജോസ്, പ്രശാന്ത്, ജിതിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
എരുമേലി ചന്ദനക്കുടം, പേട്ട തുള്ളൽ ഒരുക്കങ്ങൾ പൂർത്തിയായി
ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ 10, 11 തിയതികളിൽ നടക്കും, 10 തിയതി വൈകിട്ട് 4 ന് ജമാഅത്ത് ഭാരവാഹികൾ ദേവസ്വം ബോർഡ്, അമ്പലപുഴ , ആലങ്ങാട്ട് സംഘങ്ങൾ, വിവിധ മതസംഘടനകൾ ഉൾപ്പെടുന്ന സൗഹ്യദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. വൈകിട്ട് 6 മണി പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യും. തുടർന്ന് ചന്ദനക്കുട ഘോഷയാത്ര പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച് ചരള, പേട്ട കവല, കൊച്ചമ്പലം , സ്ഥാപനങ്ങൾ, സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി 11.50 ന് വലിയമ്പലത്തിലെ സ്വീകരണത്തിന് ശേഷം പോലിസ് സ്റ്റേഷനിലെ സ്വീകരണം ഏറ്റുവാങ്ങി. KSRTC ജംഗഷൻ, ടി ബി റോഡ്, ചെമ്പകത്തുങ്കൽ പാലം വരെ പോയി പുലർച്ചെ 2.30 ന് പള്ളി അങ്കണത്തിൽ സമാപിക്കും. രണ്ട് ആനകളാണ് ചന്തനക്കുട ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ചെണ്ടമേളം, ബാൻഡ് സെറ്റ് , കൊട്ടക്കാവടി, ശിങ്കാരിമേളം, കഥകളി എന്നിവയുമുണ്ട്.
പേട്ടതുള്ളൽ 11 ന് നടക്കും. അമ്പലപ്പുഴ ആലങ്ങാട്ട് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. 10.30നാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ ആരംഭിക്കുന്നത്. ഇരുന്നൂറ് പേരാണ് അമ്പലപുഴ പേട്ടതുള്ളലിൽ പങ്കെടുക്കുന്നത്. ഒരു മണിക്ക് അമ്പലപ്പുഴ സംഘം ധർമ്മ ശാസ്ത ക്ഷേത്രത്തിൽ പ്രവേശിക്കും. 3 മണിക്ക് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ച് 6.30 ന് ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ഈരാറ്റുപേട്ടയിൽ നിന്നു കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ 2 പേരെ കാണാതായി
കോട്ടയം
ഈരാറ്റുപേട്ടയിൽ നിന്നു കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ യുവാക്കളെ കാണാതായി. 2 ദിവസമായി ഇവർക്കായി തെരിൽ തുടരുകയാണ്. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അൽത്താഫ് (23) മുല്ലൂപ്പാറയിൽ ഹാഫിസ് ബഷീർ (23) എന്നിവരെയാണ് കാണാതായത് തിങ്കളാഴ്ചയാണ് ഇവർ കൊടൈക്കനാലിലേയ്ക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉൾക്കാട്ടിലാണ് ഇവരെ കാണാതായത്. ഇതേ തുടർന്ന് പ്രദേശത്തെ 35 ഓളം പേർ നിലവിൽ സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ് പൂണ്ടി മേഖല മയക്കുമരുന്നിന്റെ കേന്ദ്രമാണ് 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്
റേഷൻ കടയ്ക്ക് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി .
എരുമേലി:
സാധാരണക്കാരായ ജനവിഭാഗത്തിനു വേണ്ടി സർക്കാർ പൊതുവിതരണ കേന്ദ്ര ങ്ങൾ വഴി വിതരണം ചെയ്തു വന്നിരുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണം അട്ടിമറിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയും അശാസ്ത്രീയമായി പുനക്രമീകരിച്ച സമയ ക്രമത്തിൽ പ്രതിഷേധിച്ച് എരുമേലി കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ബുധാനാഴ്ച രാവിലെ പത്ത് മണിക്ക് റേഷൻ കടക്ക് മുമ്പിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് അദ്ധ്യക്ഷത വഹിച്ചു .
DCC സെക്രട്ടറി പ്രകാശ് പുളിക്കൻ , നാസർ പനച്ചി, സലിം കണ്ണങ്കര, ബിനു മറ്റക്കര , സുനിൽ മണ്ണിൽ, സജി തകടിയേൽ , ബാബു ക്കുട്ടി , ബാബു ചക്കാലയ്ക്കൽ, ബിജു വഴി പറബിൽ, ഏണസ്റ്റ്, ഷിബു മുക്കൂട്ടുതറ, രാജൻ കാരമല, അസർ കറുകാഞ്ചേരി ,ജോൺ തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു
എരുമേലി. കനകപ്പലം കൊച്ചിയിൽ വീട്ടിൽ പരേതരായ ശ്രീ.സി.എം. ജോർജിന്റെയും സാറാമ്മ ജോർജിന്റെയും മകൻ പാസ്റ്റർ ബാബു ജോർജ് ( 66) നിര്യാതനായി. പരേതൻ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വെച്ചൂച്ചിറ അരയൻപാറ സഭാ ശുശ്രൂഷകനും കനകപ്പലം ദൈവസഭ മെമ്പറുമാണ്. സംസ്കാരം കനകപ്പലം ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ഇൻ ഇന്ത്യാ ) സഭാ സെമിത്തെരിയിൽ വ്യാഴം (5-01-2023) 12 മണിക്ക് നടക്കും. രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവന്നതിന് ശേഷം കനകപ്പലം സഭാ ഹാളിൽ വെച്ച് ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്. ഭാര്യ .ജെസ്സി ബാബു .
മക്കൾ: ബിജി, ബിന്ധ്യ, ബിനിഷ്, ഫേബ, അക്സ
മരുമക്കൾ: അഞ്ചു,അജീഷ്
സഹോദരങ്ങൾ: പൊന്നച്ചൻ, ( ഡൽഹി) മോളി, മിനി .
പേട്ടതുള്ളൽ-മകരവിളക്ക് അവലോകനയോഗം വ്യാഴാഴ്ച
എരുമേലി: ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്ന അവസരത്തിൽ പേട്ടതുള്ളൽ, മകരവിളക്ക് എന്നീ ചടങ്ങുകളുടെ നടത്തിപ്പ് സംബന്ധിച്ചും അനുബന്ധ ചന്ദനക്കുട ഘോഷയാത്ര ക്രമീകരണം സംബന്ധിച്ചും വിശദമായ ചർച്ചകളും,ആലോചനകളും, വിലയിരുത്തലുകളും നടത്തി ആവശ്യമായ മുന്നൊരുക്ക ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിന് പോലീസ്,റവന്യൂ ഉൾപ്പടെ ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും,
ദേവസ്വം ബോർഡ് , ഗ്രാമപഞ്ചായത്ത്, അയ്യപ്പസേവാസമാജം , വ്യാപാരി വ്യവസായികൾ,ജമാഅത്ത് കമ്മിറ്റി തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും സംയുക്ത യോഗം 5-)o തിയതി വ്യാഴാഴ്ച നാലുമണിക്ക് എരുമേലി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ഹായ്
കൂട്ടുക്കാരെ ചില സാങ്കേതിക കാരണങ്ങളാൽ മലനാട് LIVE എന്ന വാർത്ത ചാനൽ നിർത്തി വച്ചിരിക്കുകയായിരുന്നു . ഇന്ന് മുതൽ വീണ്ടും നല്ല വാർത്തകളുമായി ചാനൽ മലനാട് LIVE നിങ്ങളോടൊപ്പം എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നും
എന്ന്
Admin
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Kottayam
Kottayam
നേര് അറിയാൻ! നാം അറിയുന്ന, നമ്മെ അറിയുന്ന, കേരളാ ന്യൂസ് പോയിന്റിൽ ജോയിൻ ചെയ്യുക....
Mangalam College Of Engineering Campus, Ettumannoor
Kottayam, 686631
news and news videos from Kerala.From news to entertainment, all under one roof. Sincere Fast and Reliable news feeds in Malayalam
Erattupetta
Kottayam, 686122
ErattupettaNews.com is an online news portal covering the entire news and events of Erattupetta and
258/V, PARATHANAM P O, KOOTTICKAL
Kottayam, 686514
Everything has a story, we'll define your brand story for you.
Kottayam, 686004
News and Events from Kerala, India and the World. Also include Information, Science and Technology as well.
Changanacherry
Kottayam, 686546
LATEST BREAKING NEWS AND INFORMATION പ്രധാനപ്പെട്ട വാർത്തകൾ അറിയിപ്പുകൾ, ഉത്തരവുകൾ, സമകാലിക വിവരങ്ങൾ
Pathamuttom
Kottayam, 686532
to promote You tube Channel of St. Mary's Orthodox Chapel, Pathamuttom, Kottayam, Kerala, India