SAFIN's BOOK SHELF

New Books Re-views

27/02/2023
06/03/2022

#പുതിയപുസ്തകം
കവി:ഭാഷ മമ്മു

ഒറ്റയ്ക്കൊരു പച്ചമരം

₹100

ENTE KATHA ENTE PENNUGALUDEYUM (SIGNED COPY) (PRE BOOKING) - Olive Publications 11/02/2022

എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും ബുക്ക് ചെയ്യാനുള്ള ലിങ്ക് ആണിത്. എല്ലാവരും ബുക്ക് ചെയ്യുമല്ലോ

https://olivepublications.in/product/ente-katha-ente-pennugaludeyum-signed-copy-pre-booking/

ENTE KATHA ENTE PENNUGALUDEYUM (SIGNED COPY) (PRE BOOKING) - Olive Publications ENTE KATHA ENTE PENNUGALUDEYUM (SIGNED COPY) (PRE BOOKING) - 2022 One of the Best Release- Olive Publications

09/02/2022

#പുതിയപുസ്തകം

05/02/2022

#പുതിയപുസ്തകം
വരിയോരം പബ്ലിക്കേഷന്‍സ്
₹140
കവിതാസമാഹാരം
കനല്‍പക്ഷികളുടെ പാട്ട്

05/02/2022

ജെറി ടോം

19/01/2022

#പുതിയപുസ്തകം

തദ്ദേശീയഭാഷയും
ക്രൈമും
പ്രണയവും
ഫലിതവും
പെൺജീവിതങ്ങളും
ഇടകലർന്ന ഒരു വിസ്മയ നോവലാണ് മജീദ് സെയ്‌ദിന്റെ ചെമ്പിലമ്മിണി കൊലക്കേസ്.

19/01/2022

പ്രിയ ചങ്കായികളേ.... ❣️

എന്റെ രണ്ടാമത്തെ കവിതാസമാഹാരം 'എൻറൊ'ഇറങ്ങി .ബാക്ക്ലാഷ് പബ്ലിക്കയാണ് പ്രസാധകർ.

'എൻറൊ' നിങ്ങൾ എല്ലാവരും വാങ്ങുമെന്ന
പ്രതീക്ഷയോടെ പ്രസാധകന്റെ വാട്ട്സാപ്പ്, ഗൂഗിൾ പേ നമ്പരിതാ......

9037488335 ❤️

Vpp യായിട്ടും അവർ അയക്കും.
ഞാനുമായ് ബന്ധപ്പെടാനുള്ള നമ്പരിതാണ്

9633683136
-റാസി.

variyoram january 2022 12/01/2022

പ്രിയരേ...

2022 ജനുവരി
ലക്ക7

ഓരോവായനക്കാരേയും
,അക്ഷരസ്നേഹിക്കളെയും പുതുവര്‍ഷത്തിലെ വരിയോരം മാഗസിന്‍ ആദ്യ
ലക്കം 2022 ഏറ്റുവാങ്ങാന്‍ ഹൃദയപൂര്‍വ്വം സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

Link:
https://online.fliphtml5.com/iadrm/tgvt/?1641993426610

variyoram january 2022 variyoram january2022 edition 07

28/12/2021

*ഇന്നത്തെ പുസ്തകപരിചയം*

*"അമ്മ അറിയരുത് അസംബ്ലിയിൽ പറയരുത്"* എന്ന എ.കെ. മൊയ്തീൻ മാഷുടെ പുസ്തകം.

എൻ്റെ കൈവശം എത്തപ്പെട്ടത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു. തനുവിൻ്റെ കാര്യങ്ങളും വീട്ടിലെ ജോലികളും എല്ലാം കഴിഞ്ഞു കിട്ടുന്ന നേരങ്ങളിൽ പുസ്തകവായന ആരംഭിച്ചു. രണ്ടു ഭാഗങ്ങളായിട്ടാണ് രചന നടത്തിയിട്ടുള്ളത്. ആദ്യപകുതി പുസ്തക കുറിപ്പുകളും രണ്ടാംപകുതി അനുഭവങ്ങളുമാണ്.

ആദ്യഭാഗത്ത് 19 തലക്കെട്ടുകളിലൂടെ വ്യത്യസ്തങ്ങളായ പുസ്തകങ്ങളുടെ എല്ലാ കാതലും ഉൾക്കൊണ്ടുള്ള ലളിതമായ വായനാനുഭവം വായനക്കാർക്ക് പകർന്നുനൽകുന്നു. ചില വായനാനുഭവങ്ങൾ എന്നിൽ മടുപ്പ് തോന്നിച്ചിട്ടുണ്ട്...., അതിന് കാരണം അത്തരം പുസ്തകങ്ങൾ വായിക്കാനുള്ള എൻ്റെ താല്പര്യ കുറവായിരിക്കാം.

എനിക്ക് ഏറെ കൗതുകം തോന്നിയത്
ലോകപ്രസിദ്ധ ന്യൂറോളജിസ്റ്റ് ആയ v.s രാമചന്ദ്രൻ്റെ " ദ ടെൽ ടെയിൻ ബ്രെയിൻ , ഫാൻ്റംസ് ഇൻ ദ ബ്രെയിൻ " എന്നീ പുസ്തകങ്ങളുടെ വായനാനുഭവങ്ങളാണ്. തലച്ചോറിനേൽക്കുന്ന ക്ഷതങ്ങൾ സൃഷ്ടിക്കുന്ന അസാധാരണ മാറ്റങ്ങളെ കുറിക്കുന്ന ആ പുസ്തകങ്ങൾ കൗതുകത്തോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്ന് മൊയ്തീൻ മാഷുടെ എഴുത്തിൽ നിന്നും വ്യക്തമാണ്. ലോകത്തിലെ ലിസ്റ്റ് ചെയ്യപ്പെട്ട 100 പ്രസിദ്ധരിൽ ഒരാളാണ് ഈ എഴുത്തുകാരനെന്ന് മാഷിൻ്റെ കുറിപ്പ് വായിച്ചപ്പോൾ മാത്രമാണ് ഞാൻ അറിയുന്നത്.

" രണ്ടു സ്ത്രീപക്ഷ രചനകൾ " എന്ന കുറിപ്പിൽ രണ്ട് എഴുത്തുകാരുടെ രചനകളായ " ബർസ ", "അവൾ '' എന്നീ നോവലുകളുടെ സംമിശ്ര അനുഭവമാണ് പറയുന്നത്. "ബർസ " മലയാളകൃതി ആണെങ്കിൽ "അവൾ " ക്രൊയേഷ്യൻ നോവലാണ് ഇത്രയും ഭീകരമായ അവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ വേദനാജനകമായ ജീവിതം കൺമുന്നിൽ കാണുന്ന തരത്തിലാണ് മാഷിൻ്റെ വായനക്കുറിപ്പ്.

ദിനേശൻ മൊകേരിയുടെ "ഞാൻ ഒരു രാഷ്ട്രീയ തടവുകാരൻ " എന്ന കൃതിയിലൂടെയാണ് വായനക്കുറിപ്പ് ആരംഭിക്കുന്നത്. 21 കവിതകളുടെ സമാഹാരമാണ് ഈ കൃതി. പരിചയപ്പെടുത്തലിൻ്റെ ലാളിത്യം കൊണ്ടൊ എന്തോ ഈ കവിതകൾ മുഴുവനായി വായിക്കണമെന്നും എനിക്ക് തോന്നി.

ഇനിയുമുണ്ട് നിരവധി കൃതികളുടെ വായനാനുഭവങ്ങൾ........ ഒരുപക്ഷേ ആ കൃതികൾ മുഴുവൻ വായിച്ചു തീർക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല......... കാരണം എനിക്കതൊന്നും പെട്ടെന്ന് ദഹിക്കില്ല എന്നുറപ്പാണ്. എന്നാൽ മാഷിൻ്റെ ലളിതമായ വായനക്കുറിപ്പിലൂടെ ഓരോ കൃതിയും എന്താണ് പറയുന്നതെന്ന് തെളിഞ്ഞ ജലം പോലെ വ്യക്തമാണ്.

രണ്ടാം ഭാഗം... പറയാതെവയ്യ... ഒറ്റിരിപ്പിനു വായിച്ചു തീർത്തു.... അത്രയ്ക്കും ആവേശകരമായിരുന്നു.

"ഒരു മതേതരൻ്റെ മനോഗതങ്ങളിൽ " പൗരത്വപ്രശ്നങ്ങൾ തീർക്കുന്ന ആവലാതികൾ ആണ് എഴുതുന്നത്.

" സാമൂഹ്യ പ്രവർത്തനം തുടരണോ?" എന്ന കുറിപ്പിൽ ഉദാരതയും സഹാനുഭൂതിയുടെയും പക്ഷം പിടിച്ചുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി ജീവിക്കാൻ തീരുമാനിക്കുന്ന മാഷിനെയാണ്.

" ഞണ്ടുകളുടെ നാട്ടിൽ " എന്ന കുറിപ്പ് മനസ്സിനെ തൊട്ടുണർത്തുന്നതാണ്. അർബുദം ബാധിച്ച് കൊഴിഞ്ഞുപോയ സൗഹൃദങ്ങളും കഷ്ടതയനുഭവിക്കുന്ന സൗഹൃദങ്ങളും ആണ് ഇവിടെ കോറിയിടുന്നത്. ഇതിൽ ഉഷ എന്ന സ്ത്രീയുടെ വാക്കുകൾ ആരെയും ഒന്ന് സ്പർശിക്കും.
" മാറിടം നഷ്ടപ്പെട്ടതിലെന്ത് വിഷമം മാഷേ, ഇനിയും ഒരു ക്യാൻസർ ചികിത്സയെ അഭിമുഖീകരിക്കാൻ വയ്യ. മറ്റെ മാറിടം കൂടി ഇതിനോടൊപ്പം നീക്കിയാൽ മതിയായിരുന്നു. കുറേക്കാലം കഴിഞ്ഞ് ഇതിനും കാൻസർ ബാധിച്ചാൽ ചികിത്സകൾ ആവർത്തിക്കേണ്ടെ. അത് താങ്ങാൻ വയ്യ. ജീവൻ ഉണ്ടല്ലോ... തിരിച്ചുകിട്ടിയ ജീവിതത്തിനു മുമ്പിൽ മാറിടങ്ങൾ നിസ്സാരമാണ്. ജീവനാണ് മാഷേ പ്രധാനം.. ജീവൻ."

"ജിജിബിഷ" എന്ന കുറിപ്പ് എത്ര രസകരം ആണെന്ന് പറഞ്ഞ് അറിയിക്കാൻ വയ്യ. മനോരഞ്ജൻ ബ്യാപാരി എന്ന നിരക്ഷരനായ തൊഴിലാളി ജയിൽവാസ കാലത്ത് സാക്ഷരൻ ആയി മാറുന്നു. പിന്നീട് പുറത്തുവന്നപ്പോൾ റിക്ഷാക്കാരൻ ആവുകയും ഇടവേളകളിൽ പുസ്തകവായന ശീലമാക്കുകയും ചെയ്യുന്നു. ഒരിക്കൽ മഹാശ്വേതാദേവിയുടെ നോവൽ വായിക്കുന്ന വേളയിൽ ഒരു സ്ത്രീ യാത്രയ്ക്കായി എത്തുന്നു. യാത്രക്കിടയിൽ നോവലിൽ കണ്ട 'ജിജിബിഷ' എന്ന വാക്കിൻ്റെ അർത്ഥം ആ സ്ത്രീയോട് ചോദിക്കുന്നു. അവർ അർത്ഥം പറഞ്ഞു കൊടുക്കുന്നു. ഈ വാക്ക് എവിടുന്ന് കിട്ടി എന്ന് ആ സ്ത്രീ ചോദിച്ചപ്പോൾ, താൻ വായിക്കുന്ന നോവലിൽ നിന്നാണന്നയാൾ പറയുന്നു . അയാളുടെ വായനാശീലത്തെ കുറിച്ച് മനസ്സിലാക്കിയ ആ സ്ത്രീ അയാളോട് എഴുതുവാനും തൊഴിലാളികളുടെ രചനകൾ പ്രസിദ്ധീകരിക്കുന്ന പത്രികയിൽ പ്രസിദ്ധീകരിക്കാനും ഉപദേശിക്കുന്നു. ഇറങ്ങാൻ നേരം ആ സ്ത്രീ തൻ്റെ അഡ്രസ്സ് കൊടുത്തു, വന്നു കാണണമെന്നും പറഞ്ഞു. അഡ്രസ്സ് വായിച്ച ബ്യാപാരി സ്തംഭിച്ചു പോകുന്നു. നെഞ്ചോട് ചേർത്ത് പിടിച്ച കഥാപാത്രങ്ങളുടെ സൃഷ്ടാവായ മഹാശ്വേതാദേവി തന്നെയാണ് ആ സ്ത്രീയെന്ന് തിരിച്ചറിഞ്ഞ നിമിഷം.... അയാൾ അവരുടെ കാൽക്കൽ പ്രണമിച്ചു .അങ്ങനെ തൊഴിലാളിയായ ഒരു എഴുത്തുകാരൻ ഉദയം കൊള്ളുന്ന അവിസ്മരണീയ നിമിഷങ്ങൾ.കുറിപ്പിൻ്റെ അവസാനങ്ങളിൽ ബ്യാപാരി ഒരു ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ ഓട്ടോ ഡ്രൈവർ വ്യാപാരിയോട് ചോദിക്കുന്നുണ്ട്, "നിങ്ങളുടെ നാട്ടിൽ പ്രസിദ്ധനായ ഒരു തൊഴിലാളിയായ എഴുത്തുകാരുണ്ടല്ലോ .... ആളെ നിങ്ങൾക്കറിയാമോ?" തന്നെ തിരിച്ചറിയാൻ കഴിയാതെ പോയ ഓട്ടോ ഡ്രൈവറോട് ബ്യാപാരി ഇങ്ങനെ പറയുന്നു.. "അയാളെ എനിക്കറിയാം .. അയാളെ എന്നെപ്പോലെ നന്നായി അറിയുന്ന വേറെ ആരുമില്ല." ഒപ്പം ഓട്ടോ ഡ്രൈവറെ അത്ഭുതപ്പെടുത്തികൊണ്ട് ഇതും കൂടി ചേർക്കുന്നു... " ഞാനാണ് നിങ്ങൾ അന്വേഷിക്കുന്ന ആ തൊഴിലാളിയായ എഴുത്തുകാരൻ "

"നന്മയുടെ മാർച്ച് 2 '' എന്ന കുറിപ്പിൽ കരുത്തുപകരുന്ന ആത്മവിശ്വാസം പകരുന്ന സന്ദർഭങ്ങളും, സഹായത്തിൻ്റേയും നന്മയുടേയും അവിസ്മരണീയ അനുഭവങ്ങളുമാണ് പ്രതിപാദിച്ചിരിക്കുന്നത്.

" കുഞ്ഞാപ്പു " എന്ന കുറിപ്പിൽ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ശലഭോദ്യാനത്തിലെ ഗൈഡായ കുഞ്ഞാപ്പുവിനെ കുറിച്ചാണ്. അദ്ദേഹത്തിൻ്റെ ശലഭജ്ഞാനത്തെക്കുറിച്ച് പറയുന്നതിനും തൻ്റെ രസകരമായ വർത്തമാനങ്ങൾ എഴുതുന്നതിനും മാഷ് ശ്രദ്ധിച്ചിട്ടുണ്ട്.

"നിസ്സഹായൻ '' എന്ന കുറിപ്പ് മാഷ് ഇത്ര ധൈര്യത്തോടെ തുറന്നെഴുതിയത് അദ്ദേഹത്തിൻ്റെ സഹധർമ്മിണി ബുക്ക് വായിക്കില്ല എന്ന ഉറപ്പിൽ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.ഈ കുറിപ്പിൽ, സഹധർമിണി കണ്ടെത്തിയ തെങ്ങുകയറ്റക്കാരൻ ധർമ്മജനെ ചോദ്യങ്ങൾ ചോദിച്ചു ഓടിച്ചു വിട്ടിട്ട് ചിന്താകുലനായി നിൽക്കുന്ന മാഷിനെ ആണ് നമുക്കിവിടെ കാണാൻ സാധിക്കുക. മാഷിൻ്റെ തലയിൽ ഉണക്കതേങ്ങ വീഴാതിരിക്കട്ടെ... പുതിയ ആളെ കിട്ടട്ടെ ..... അല്ലെങ്കിൽ ധർമ്മജൻ വിഷമം മാറി തിരിച്ചു വരട്ടെ......

"എലികൾക്കും ഒരു ക്ഷേത്രം " എന്ന കുറിപ്പിൽ തൻ്റെ കൗമാരകാലത്ത് എലിയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതും അതിൽ വീഴ്ച പറ്റിയതുമായിട്ടുള്ള സ്മരണകളും ബാല്യത്തിൽ വായിച്ചിട്ടുള്ള രണ്ട് കഥകളുടെ ഓർമ്മകളും ആണിവിടെ പങ്കുവയ്ക്കുന്നത് .

"ഞാൻ ആരുടെ പക്ഷത്താണ് " എന്ന കുറിപ്പിൽ വായനക്കാരാണത് പറയേണ്ടതെന്ന് മാഷ് പറയുന്നു. ആദ്യവായനയിൽ നിഷ്പക്ഷൻ ആയിട്ടാണ് എനിക്ക് തോന്നിയത് എല്ലാ മതത്തിലും ഒരു ശരിയുണ്ട്..., ചിലപ്പോൾ മാഷിൻ്റെ കാഴ്ചപ്പാടിലുള്ള ആ ശരിയുടെ പക്ഷത്തായിരിക്കാം. ആ ശരി ഒരുപക്ഷേ എല്ലാവർക്കും അംഗീകരിക്കാൻ പറ്റണമെന്നുമുണ്ടാവില്ല.

" അമ്മ അറിയരുത് അസംബ്ലി പറയരുത് '' എന്ന കുറിപ്പ് കുട്ടികളുടെ നിഷ്കളങ്കമായ കുറുമ്പുകളും അതിൻ്റെ ഏറ്റുപറച്ചിലും ആണ് പ്രതിപാദിക്കുന്നത്. കുഞ്ഞുമക്കളുടെ അധ്യാപകൻ ആയതുകൊണ്ടാവാം നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ കുറുമ്പിനെ കുറിച്ചുള്ള അനുഭവത്തിൻ്റെ തന്നെ തലക്കെട്ട് പുസ്തകത്തിൻ്റെ നാമധേയം ആക്കി മാറ്റിയത്. ഒരു കുഞ്ഞു രഹസ്യവും മാഷ് ഇവിടെ പങ്കുവയ്ക്കുന്നുണ്ട്. തുടർന്നുള്ള 5 അനുഭവക്കുറിപ്പുകളും ആകർഷണീയമാണ്. ഒരുപക്ഷേ അത് നേരിട്ട് വായിക്കുമ്പോൾ ആയിരിക്കും കൂടുതൽ ആസ്വാദ്യകരമാവുക.

യാത്രകളും പുസ്തകവായനകളും അനുഭവങ്ങളുടെ ഓർമ്മകളും എ. കെ മൊയ്തീൻ എന്ന എഴുത്തുകാരൻ്റെ മുതൽക്കൂട്ടാണ്, ഓരോ രചനകൾക്കും പ്രചോദനമാണ്. ഇനിയും വിടരട്ടെ നിരവധി രചനകൾ......

സേതുലക്ഷ്മി സുവിമല്

Want your business to be the top-listed Shop in Kottayam?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kottayam
686006

Other Book Stores in Kottayam (show all)
Vararuchi Books Vararuchi Books
PO Road, Thirunakkara
Kottayam

Vararuchi.com - a website designed for the online sale of Malayalam books. A treasure of best seller Malayalam books. We assure you perfect and intact delivery of books on time.

LAARA BOOKS LAARA BOOKS
CENTRAL Junction PAMPADY
Kottayam, 686502

ACADEMIC BOOKS(SCHOOL&COLLEGE-SCERT, NCERT), GUIDES, EXAM ORIENTED BOOKS, QUESTION BOOKS, COMPETITIVE EXAM RANK FILES (PSC, UPSC, AND ALL OTHER EXAMS), REFERENCE BOOKS, SCHOOL & C...

Diya Books Academic Sales & Distribution Diya Books Academic Sales & Distribution
Kottayam

മലയാളം നോവലുകൾ കഥകൾ കവിതകൾകുട്ടികളു?

Maxbooks Maxbooks
Kottayam, 686004

Malayalam Book Store

Vidyarthi Mithram Books And Lab Vidyarthi Mithram Books And Lab
Vidyarthi Mithram Building
Kottayam, 686001

Advaitham Books Advaitham Books
Saradhi Book Dealers P. O Road Kottayam
Kottayam, 686019

ROYAL BOOK DEPOT ROYAL BOOK DEPOT
CMS COLLEGE Road
Kottayam, 686001

One of the leading book shop since 1956. Deals with wide range of medical books, engineering, nursin

Mithra Book Stall & Computer Centre Mithra Book Stall & Computer Centre
Vaikom
Kottayam, 686141

Sophia Books Sophia Books
IInd Floor, Kandathil Building, Thirunakkara
Kottayam, 686001

DC Books DC Books
Good Shepherd Street
Kottayam, 686001

Deepika BOOK HOUSE, Kottayam Deepika BOOK HOUSE, Kottayam
SASTRI ROAD
Kottayam, 686001

A wide range of collection on Books Pious Articles church articles etc..etc..

British Malayalam News British Malayalam News
British Malayalam News
Kottayam, 686004

www.britishmalayalamnews.com