വനസ്ഥലി Vanasthali AWAS

വനസ്ഥലി Vanasthali AWAS

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വനസ്ഥലി Vanasthali AWAS, Environmental conservation organisation, Kottayam.

Photos from വനസ്ഥലി Vanasthali AWAS's post 06/02/2024

വനസ്ഥലിയിലെ സന്ദർശകർ ❤️
School of Environmental Sciences MG University Kottayam.
വനസ്ഥലിയിലെ മരമനുഷ്യൻ നിർമ്മിച്ചെടുത്ത ജൈവവൈവിധ്യത്തിനൊപ്പം സഞ്ചരിച്ച് അതിനുള്ളിലെ പാരിസ്ഥിതിക സംവിധാനങ്ങളെ പരിചയപ്പെടുത്തിയും വിദ്യാർത്ഥികളോട് ചോദ്യങ്ങൾ ചോദിച്ചും മണ്ണിനെയും മരങ്ങളെയും പരിചയപ്പെടുത്തിയുമൊക്കെ സൈലസ് സാർ Dr. Sylas Vp ഈ സന്ദർശനത്തെ അർത്ഥവത്താക്കി. സന്തോഷം... സ്നേഹം #വനസ്ഥലി

07/02/2023
19/12/2022

ദേവസ്യാച്ചന്റെ ഓർമ്മകളിൽ പച്ചപുതച്ച് വനസ്ഥലി ❤️
ഡിസംബർ 27 ന് മരമനുഷ്യന്റെ 95-ാം പിറന്നാൾ ആഘോഷിക്കാൻ വനസ്ഥലി ആവാസ് Vanasthali AWAS (Association for Water, Air & Soil - മണ്ണിനും ജലത്തിനും വായുവിനുമായുള്ള പ്രവർത്തന സഖ്യം) തയ്യാറെടുക്കുമ്പോൾ അതിനുള്ള ഒരു Curtain-raiser ആയി ഇത് മാറുന്നുണ്ട്. നന്ദി ... സ്നേഹം ❤️ Jesly James മാതൃഭൂമി വാരാന്തപ്പതിപ്പ് 2022 ഡിസംബർ 18

Photos from വനസ്ഥലി Vanasthali AWAS's post 29/11/2022

വനസ്ഥലിയിലെ സന്ദർശകർ ❤️❤️
#വനസ്ഥലി

Photos from വനസ്ഥലി Vanasthali AWAS's post 10/06/2022

വനസ്ഥലിയിലെ സന്ദർശകർ ❤️
അരുവിത്തുറ സെന്റ് ജോർജ് കോളേജ് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും .... ജിലു മിസ്സിന്റെ നേതൃത്വത്തിൽ ...

Photos from വനസ്ഥലി Vanasthali AWAS's post 10/06/2022

വനസ്ഥലിയിലെ മരമനുഷ്യന് ആദരം ❤️🙏
അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇംഗ്ലീഷ് ഡിപാർട്ട്മെന്റ് / കേരള ജൈവകർഷകസമിതി കോട്ടയം ജില്ലാ ഘടകം.

10/06/2022

വനസ്ഥലിയിലെ മരമനുഷ്യൻ യാത്രയായിട്ട് ഇന്ന് രണ്ട് വർഷം ❤️🙏

Jijo Kurian ന്റെ ഓർമ്മക്കുറിപ്പ്👇
മരങ്ങൾ നട്ട മനുഷ്യൻ യാത്രയായി. കഴിഞ്ഞയാഴ്ച നേരിൽ കണ്ട് നിറുകയിൽ ഒരു ചുംബനം കൊടുത്ത് മടങ്ങുമ്പോൾ. രോഗക്കിടക്കയിൽ ശരീരത്തോട് ചേർത്തുവെച്ച വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളുടെ കെട്ടിൽ ഏറ്റവും മുകളിൽ വിക്ടർ ഹ്യൂഗോയുടെ "പാവങ്ങൾ" ഉണ്ട്. ചിന്തയ്ക്കും വാക്കുകൾക്കും നല്ല തെളിച്ചം. "ഞാൻ സന്തോഷവാനാണ്. മടങ്ങാൻ സമയമായി. ജനനം, ജീവിതം, മടക്കം... എല്ലാം പ്രകൃതിയുടെ താളങ്ങൾ തന്നെ." ഇതായിരുന്നു പിരിയുന്നതിന് മുൻപ് അവസാനം പറഞ്ഞത്. പോരാൻ നേരം ഒരു കൊച്ചുകുട്ടി യാത്രപറയുമ്പോൾ കൈയ്യുയർത്തി റ്റാറ്റ പറയുന്നതുപോലെ കൈ വീശികാട്ടി. പ്രണാമം പേരപ്പൻ, ഭൂമിയെന്ന ഇടത്താവളം സന്ദർശിച്ച് പോയതിന്!
അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്തിന്റെ ഒരു കുഗ്രാമത്തിൽ നിന്ന് അലിഗട്ട് സർവ്വകലാശാലയിൽ എത്തി, സാമ്പത്തീകശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ആ ചെറുപ്പക്കാരൻ പടിയിറങ്ങുമ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് ബാങ്കിങ് മേഖലയിലെ വലിയ ഔന്നിത്യങ്ങളും പ്രിയപ്പെട്ടവരുടെ അതിലേറെ വലിയ കണക്കുകൂട്ടലുകളുമായിരുന്നു. എന്നാൽ ആ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് അയ്യാൾ തീരുമാനിച്ചു, 'ഞാൻ തിരിച്ചുമടങ്ങുന്നു എന്റെ മലയോര ഗ്രാമത്തിലേക്ക്.' അവിടെ വലിയ കർഷകനായിരുന്ന അപ്പൻറെ എട്ട് ഏക്കർ കൃഷിയിടമായിരുന്നു ദേവസ്സിയുടെ സ്വപ്നങ്ങളുടെ പരീക്ഷണശാല. 'ഇനിയിവിടെ റബ്ബർ വേണ്ട, മരങ്ങൾ വളരട്ടെ, ഔഷധങ്ങൾ വളരട്ടെ, പുല്ലും പൂച്ചെടികളും, കുരുവികളും ചെങ്ങാലികളും, കൂടെ കുറെ വിളകളും വളരട്ടെ...' അങ്ങനെ ജീവന്റെ പച്ച സകല നാടുകളിലും നിന്ന് മലയിഞ്ചിപ്പാറ വനയിടത്തിലെത്തി വേരുപിടിക്കാൻ തുടങ്ങി. ലിച്ചി, രുദ്രാക്ഷം, സ്റ്റാർ ആപ്പിൾ, മന്ദാരം, റെയിൻ ട്രീ, മരവുരി മരം, ദന്തപ്പാല, ഈന്ത്, അമ്പഴം.....എല്ലാം ഒരു കൊച്ചു വനമായി വളരുകയായിരുന്നു. ആ ആരണ്യകത്തിന്റെ നടുവിൽ കിളിക്കുടുപോലെ പോലെ സ്വന്തം ഭാവനയിൽ വിരിഞ്ഞ ഒരു വീടും, ഏറുമാടവും. നാടൻ പശുവും പട്ടിയും പക്ഷികളും കൂട്ടിന്. വനയിടത്തിലെ ആദ്യ പാരിജാതക്കുട്ടി പൂത്തപ്പോള്‍ മക്കളില്ലാത്ത ദേവസ്സി പേരപ്പനും പ്രിയ പക്തിനിയും സുഹൃത്തുക്കള്‍ ഒരു തിരട്ടുകല്യാണക്കുറി തയ്യാറാക്കി അയച്ചു, "ഞങ്ങളുടെ പാരിജാതം പൂത്തു. നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ വന്നു കാണാം." ഈ സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ 87 കാരന്‍ ദേവസ്സിപേരപ്പന്‍ തനിച്ചാണ് (പേരമ്മ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ സ്വർഗ്ഗത്തോട് വിട പറഞ്ഞ് മറ്റൊരു സ്വർഗ്ഗം തേടി പോയി). വനയിടത്തിന്റെ ആത്മാവിലേക്ക് അലിഞ്ഞുചേരാൻ ദേവസ്സിപേരപ്പൻ എപ്പോഴും ഒരുങ്ങിയിരിപ്പാണ്. ആ ദിവസം ജീവന്റെ പുസ്തകത്തിൽ ഇയ്യാളുടെ പേര് ഹരിത ലിപികളിൽ എഴുതി ചേർക്കപ്പെടും.
(ഫാ.ജിജോ കുര്യൻ)

Photos from വനസ്ഥലി Vanasthali AWAS's post 09/05/2022

വനസ്ഥലിയിൽ ഇന്നലെ അതിഥികൾ ❤️

കഴിഞ്ഞ പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ കോയിപ്പുറം കാലാവസ്ഥാ നിരീക്ഷണ ഗ്രൂപ്പിന്റെ പരിശീലനാർത്ഥം പമ്പാ നദിയുടെ ക്യാച്ച്മെന്റ് , ഡാമുകൾ സന്ദർശിച്ച് പ്രവർത്തനം പഠിക്കുക,
പുഴയൊഴുക്ക് നിരീക്ഷണം , മഴയളവ് നിരീക്ഷണം എന്നിവയിൽ കേരളത്തിനു തന്നെ മാതൃകയായ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ പ്രവർത്തനം (Meenachil River - Rain Monitoring Network MRRM) നേരിൽ കണ്ടു മനസ്സിലാക്കുക. വളണ്ടിയർ സംവിധാനം മനസ്സിലാക്കുക എന്നീ ഉദ്ദേശങ്ങളോടെ എത്തിയ സംഘം.
RRC, Koipuram WMG (weather monitoring group), പത്തനംതിട്ട DDMAയിൽ നിന്നുള്ള പ്രതിനിധികൾ .

പങ്കെടുത്തവർ
Rajaneesh
Zabna
Jipsa
John Richard
Siju
Sarath
Sanoop
Sreekutan .

Photos from വനസ്ഥലി Vanasthali AWAS's post 26/03/2022

വനസ്ഥലിയിലെ ഇന്നത്തെ സന്ദർശകർ റിട്ട.ഡി.എഫ്.ഒ. ശ്രീ. ജെയിംസ് സഖറിയാസ്, സുഹൃത്ത് ടോം .❤️

25/03/2022

വനദിനത്തിൽ Treeman @ vanasthali യെ ഓർക്കുന്നു...

പന്ത്രണ്ട് ഏക്കറോളും പാരമ്പര്യസ്വത്തായി കിട്ടുക.....
അതിൽ ആറേക്കർ കാടുവച്ചുപിടിപ്പിക്കുക....
സന്ദർശകരായി ചെല്ലുന്ന പ്രകൃതിസ്നേഹികളെ കൈപിടിച്ച് കാട്ടിലുടനീളം കൊണ്ടുനടക്കുക....
"ഈ മരം അറിയുമോ അത് ഉങ്ങാണ്,ഉങ്ങിന്റെ ഔഷധവീര്യം കേക്കണോ?തളിരില പറിച്ച് തോരൻ വച്ച് കഴിച്ചാൽ അർശ്ശസ് പമ്പ കടക്കും".
'ദേ,ആ മരം കണ്ടോ ,അതിലൊരു വെളളത്തുണികണ്ടോ,കഴിഞ്ഞ വനദിനത്തിന് ഞാൻ പൊന്നാട അണിയച്ചതാണ് മരമുത്തശ്ശി പട്ടം കൊടുത്ത്"
ഇങ്ങനൊക്കെ പറഞ്ഞ് ചിരിച്ചുകളിച്ച് കൂടെ നടക്കുക.....
താനൊരു ക്രിസ്ത്യൻ ആണേലും മരിച്ചാൽ ഈ മണ്ണിൽ അടക്കം ചെയ്ത് ഒരുമരത്തിനെങ്കിലും വളമായ് തീർന്ന് ജീവിതം ധന്യമാവട്ടെ എന്ന് തുറന്നുപറഞ്ഞ് നെടുവീർപ്പിടുക........
പോരാൻനേരം കൈപിടിച്ച് കുലുക്കി ഇനിയും വരണേ,വരുമ്പോൾ അത് വ്യാഴാഴ്ച ആയിക്കൊളളട്ടെ ,അന്ന് എന്റെ കാട്ടിലെ പന ചെത്തുന്നതിന്റെ പങ്കുകളള് കിട്ടുന്ന ദിവസമാ നമുക്കതൊക്കെ കുടിച്ച് ഇവിടിരുന്നിങ്ങനെ വർത്തമാനങ്ങൾ പറയാം എന്നൊന്നു കൂട്ടുവിളിച്ച് പറഞ്ഞുവിടുക.............
(ഇന്ന് ഈ വനദിനത്തിൽ ദേവസ്യാച്ചേട്ടനെ എങ്ങനെ ഓർക്കാതിരിക്കും)

-നന്ദകുമാർ ഇടക്കോലി -

#വനസ്ഥലി

Photos from വനസ്ഥലി Vanasthali AWAS's post 28/02/2022

കർഷകർക്കായുള്ള പ്രവർത്തനപദ്ധതികൾക്കുവേണ്ടി നേതൃതല പര്യാലോചനകൾക്ക് വനസ്ഥലി ഇന്നലെ വേദിയായി.

26/12/2021

വനസ്ഥലിയിലെ പൂണ്ടിക്കുളം ദേവസ്യാ സെബാസ്റ്റ്യന്റെ (Treeman @ Vanasthali) 94-ാം പിറന്നാൾ❤️
https://www.manoramaonline.com/movies/short-films/2020/06/10/forest-man-devasia-sebastian-poondikulam-documentary.html

Photos from വനസ്ഥലി Vanasthali AWAS's post 05/10/2021

KCYM 2000
Get together at Vanasthali

Photos from വനസ്ഥലി Vanasthali AWAS's post 01/10/2021

Treeman's hall @ vanasthali

Photos from വനസ്ഥലി Vanasthali AWAS's post 16/09/2021

ഓസോൺ ദിനത്തിൽ...
മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ കാർബൺ ഓഡിറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ....

വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി / വനസ്ഥലി ആവാസ് - ലഭ്യമാക്കിയ തൈകൾ

എൻഡോസൾഫാൻ ഇരകൾക്ക് ഐക്യദാർഢ്യം 18/08/2021

http://www.meenachilnews.com/2021/08/endosulphan.html

എൻഡോസൾഫാൻ ഇരകൾക്ക് ഐക്യദാർഢ്യം നാട്ടുവിശേഷങ്ങളുടെ നേര്‍ക്കാഴ്ച

Photos from വനസ്ഥലി Vanasthali AWAS's post 17/08/2021

എൻഡോസൾഫാൻ ദുരിതബാധിതരുടെ പെൻഷൻ കുടിശിക തീർത്ത് ഉടൻ വിതരണം ചെയ്യുക.

'ഞങ്ങൾക്കും ഓണം ഉണ്ണണം'
ചിങ്ങം 1 - ആഗസ്റ്റ് 17 കേരളം ഉപവസിക്കുന്നു.

ഈ പരിപാടിക്ക് ആവാസിന്റെ
ഐക്യദാർഢ്യം

ഞങ്ങൾ ആവശ്യപ്പെടുന്നു
1. എൻഡോസൾഫാൻ ദുരിതബാധിതരുടെ പെൻഷൻ
കുടിശിക തീർത്ത് ഉടൻ വിതരണം ചെയ്യുക.

2. ഞങ്ങൾക്കും ഓണം ഉണ്ണണം
ചിങ്ങം 1 -
കേരളം ഉപവസിക്കുന്നു.

3. ആഗസ്റ്റ് 17
കോട്ടയം പ്ലാൻ്റേഷൻ കോർപ്പറേഷനു മുന്നിൽ
പ്രതിഷേധ ധർണ.

4. കാസർകോഡ് ജില്ലാ ആശുപത്രിയിലും കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിലും എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ദ്ധ ചികിത്സാ സംവിധാനങ്ങൾ ഒരുക്കുക.

5.കാസർകോഡ് ജില്ലാ ആശുപത്രിയിലും കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിലും ന്യൂറോളജിസ്റ്റിൻ്റെ സേവനം ഉറപ്പാക്കുക.

6. എൻഡോസൾഫാൻ ദുരിതബാധിതരുടെ കടം സമ്പൂർണമായും സർക്കാർ ഏറ്റെടുക്കുക.

7. എൻഡോസൾഫാൻ ദുരിതബാധിതർക്ക് BPL കാർഡുകൾ പുന:സ്ഥാപിക്കുക.

17/08/2021

എൻഡോസൾഫാൻ ഇരകൾക്ക് ആവാസിന്റെ ഐക്യദാർഢ്യം

ഒപ്പിലൂടെയെങ്കിലും ഒപ്പം.

Photos from വനസ്ഥലി Vanasthali AWAS's post 17/08/2021

സംസ്ഥാന വനം വകുപ്പ് | വനസ്ഥലി | ആവാസ് - മണ്ണിനും ജലത്തിനും വായുവിനുമായുള്ള പ്രവർത്തന സഖ്യം | AWAS -Association for Water, Air & Soil |

നാരകം, പേര, തേക്ക് തൈകളുടെ സൗജന്യവിതരണം.
2021 ഓഗസ്റ്റ് 17
ചിങ്ങം 1
ഉത്ഘാടനം : ശ്രീമതി മിനിമോൾ ബിജു ( പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർ & സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ)
സാന്നിദ്ധ്യം: ഫാ.ജോസഫ് ചെറുകരക്കുന്നേൽ (ഇൻഫാം ദേശീയ ഡയറക്ടർ)
ശ്രീ. സാബു പൂണ്ടിക്കുളം
(മുൻ പ്രസിഡന്റ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്)

17/08/2021

🌱വനം വകുപ്പിന്റെയും മലയിഞ്ചിപ്പാറ വനസ്ഥലിയുടെയും സഹകരണത്തോടെ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, നാരകം | ചുവപ്പ് പേര | തേക്ക് എന്നിവയുടെ തൈ വിത്ത് കുട്ടയിൽ നൽകും.
ചിങ്ങം1
2021 ഓഗസ്റ്റ് 17 ചൊവ്വ
✔️8.15am മലയിഞ്ചിപ്പാറ വെയിറ്റിംഗ് ഷെഡ്
✔️9am ചോലത്തടം ഗ്രാമോദയം വായനശാല അങ്കണം
✔️10am പാതാമ്പുഴ അക്ഷയ ട്രേഡേഴ്സിന് സമീപം
✔️11am മുരിങ്ങപ്പുറം വെള്ളാറംകുന്നേൽ സ്റ്റോഴ്സിന് മുൻവശം
✔️12am മന്നം വിളക്കുന്നേൽ സ്റ്റോഴ്സിന് മുൻവശം

04/08/2021

കഴിഞ്ഞ മാസം അന്തരിച്ച,
ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനും ഇക്കോളജിസ്റ്റുമായ മിയാവാക്കിക്ക് ആദരാഞ്ജലികൾ!

കാവുകൾ പോലുള്ള നിർമിത വന മാതൃകകൾ ഉള്ള കേരളത്തിലിപ്പോൾ തരംഗമാകുന്ന മിയാവാക്കി വനപ്രേമത്തെ ഈ സന്ദർഭങ്ങളിലെങ്കിലും വിചാരണ ചെയ്യേണ്ടതുണ്ട്. മിയാവാക്കിയുടെ വന നിർമാണ രീതിയെപ്പറ്റി പരേതനോടുള്ള എല്ലാ ആദരവോടും കൂടി ചില കാര്യങ്ങൾ.
ഒരു പാട് അടിവളം ഇട്ട് ഒന്നിച്ച് കുറേ ചെടികൾ നട്ട് മത്സരിച്ചു വളർത്തിയെടുക്കുക എന്ന തന്ത്രമാണ് മിയാവാക്കിയുടേത്. മൂന്നു വർഷം കൊണ്ട് മുപ്പതടി ഉയരത്തിലും പത്തു വർഷം കൊണ്ട് നൂറു വർഷം പ്രായമുള്ള കാടിൻ്റെ ഉച്ചകോടി സ്വഭാവത്തിലും മരങ്ങൾ വളർത്തിയെടുക്കാൻ അകിരമിയാവാക്കിയുടെ ഈ രീതി കൊണ്ട് കഴിയുമെന്നാണ് അവകാശപ്പെടുന്നത്. ഇത്തരം കടും കൃഷിയാണ് എല്ലാ ഹരിതവിപ്ലവങ്ങളുടെയും പ്രകൃതി വിരുദ്ധത. ഇത് വിദ്യാഭ്യാസ
രംഗത്തും ആരോഗ്യരംഗത്തും ഒക്കെ മുമ്പേ പ്രയോഗിച്ചതിൻ്റെ ഭവിഷ്യത്തുക്കളാണ് നാം കുറേക്കാലമായി ചർച്ച ചെയ്യുന്നത്.

10 x 100 അടി വിസ്തൃതിയിൽ മിയാ വാക്കിയുണ്ടാക്കാൻ 3.7 ലക്ഷം രൂപയും പരിപാലനത്തിന് മാസം തോറും 15000 രൂപ വീതവും ആണ് കേരള സർക്കാർ 2.96 കോടി ചെലവിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മിയാവാക്കി കുട്ടി വനപദ്ധതിയിൽ ചെലവ് കണക്കാക്കുന്നത്. സാമൂഹ്യ വനവത്കരണത്തിൻ്റെ ഭാഗമായി നട്ട മരങ്ങളൊക്കെ വേരുപിടിച്ച് കേരളം കൊടും കടാകാതിരുന്നത് വേണ്ടത്ര പരിചരണമില്ലാതെ 95 ശതമാനവും ഉണങ്ങി പ്പോയതുകൊണ്ടാണ്. പോയ വർഷത്തെ കുഴിയിൽ തന്നെ നടലല്ലാതെ അടിവളം ചേർത്ത കുഴിയിൽ മരം നടുന്ന പതിവേ നമുക്കില്ലായിരുന്നു. ഈ ലക്ഷങ്ങൾ പൊടിക്കുന്നതിലപ്പുറം ഒരല്പം ശ്രദ്ധയുണ്ടായിരുന്നെങ്കിൽ മറ്റൊരു ഹരിതകേരളം സാധ്യമാകുമായിരുന്നു. വളർത്തുകാടിന് വളമിടേണ്ട ആവശ്യമൊന്നുമില്ല. . എന്നാൽ മനുഷ്യൻ കടക്കാതെ മൂന്നാലു വർഷമെങ്കിലും സംരക്ഷണം നല്കണം .
കേരളത്തിൻ്റെ പ്രകൃതി ബോധത്തിന് ഗുരുസ്ഥാനീയനായ ജോൺസി മാഷ് ഒരിക്കൽ എടാട്ടെ മൊട്ടക്കുന്നിൻ്റെ ഉച്ചിയിൽ സ്വയം ബോൺസായിയായി വളർന്ന് പൂത്തു നിന്ന മാഷോളം മാത്രം ഉയരമുള്ള മരുത് മരം തലോടിനിന്ന് പറഞ്ഞ ' ."ഒറ്റയ്ക്കു നില്ക്കുന്ന മരുതിന് മത്സരിച്ച് വളരേണ്ടതില്ല. ഏതാനും വിത്തുകൾ മാത്രം ഉണ്ടാക്കാനായി പൂത്താൽ മതി.". എന്ന ജീവ രഹസ്യം ഓർക്കുന്നു.' ജീവിതത്തിൻ്റെ ലാളിത്യം / യമമെന്ന പ്രകൃതി നിയമം മരുത് പഠിപ്പിക്കുകയാണ്‌. കൂടുതൽ കൊടുത്തും കുറച്ചെടുത്തും മോസുകൾ അതിജീവിക്കുന്നത് എങ്ങിനെ എന്നതിനെക്കുറിച്ച് അടുത്തിടെ ഒരു പഠനം വായിച്ചിരുന്നു.

പത്ത് പതിനഞ്ചു വർഷം കൊണ്ട് മനുഷ്യൻ്റേതായ ഒരു ഇൻപുട്ടുമില്ലാതെ പ്രകൃതിയെ മാത്രമേല്പിച്ച് ഒരു കാട് ഉണ്ടാക്കാവുന്നതേ ഉള്ളൂ. പക്ഷികളെയും മരപ്പട്ടിയെയും അണ്ണാറക്കണ്ണനെയും ഒപ്പം നിർത്തി സ്വയം നന്നാക്കിയെടുക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് കാട് .. മനുഷ്യനും അവരിലൊരാളായി ഒപ്പം നില്ക്കാം. അതിലപ്പുറമൊന്നും കാടുണ്ടാക്കാൻ വേണ്ടതില്ല .ഒരിക്കലെങ്കിലും കാട്ടിൽ ഒരു പഴമുൺ പാലയുടെയോ നാങ്കിൻ്റെയോ പ്ലാശിൻ്റെയോ കീഴിൽ മലർന്നു കിടന്ന് മരത്തെ ആ പാദചൂഢം നോക്കിയിട്ടില്ലാത്ത ,മനസിലൊരു ചെറുവിത്ത് കുഴിച്ചിട്ടിട്ടില്ലാത്ത, അത്ഭുതപ്പെടാനുള്ള ഇന്ദ്രിയ ബോധം കൈവന്നിട്ടില്ലാത്ത ഒരാൾക്കും എത്ര ഉമിക്കരിയും ചാണക വളവും ഇട്ടു കൊടുത്തും ഒരു കാട് ഉണ്ടാക്കാനാവില്ല . കാലമാണ് പ്രകൃതി. പ്രകൃതിയെ ഞെക്കിപ്പഴുപ്പിക്കേണ്ടതില്ല.: ഇ ഉണ്ണികൃഷ്ണൻ

03/07/2021
28/06/2021

സുസ്ഥിരവികസന പ്രചാരണദിനം
വനസ്ഥലിയിൽ

19/06/2021

വിത്ത് കുട്ടയിൽ നിന്നും (@ വനസ്ഥലി ) വനം വകുപ്പിന്റെ മാങ്ങാ വിത്ത് ശേഖരണം

Photos from വനസ്ഥലി Vanasthali AWAS's post 19/06/2021

വനസ്ഥലി ആവാസിന്റെ സഹകരണത്തോടെ ഭൂമിക വിത്ത് കുട്ട Vithukutta യിൽ സമാഹരിച്ച 2500 നാടൻ മാങ്ങാണ്ടികൾ (കൂടാതെ അമ്പഴങ്ങയും) ഇന്ന് വനം വകുപ്പിന് കൈമാറി.

Photos from വനസ്ഥലി Vanasthali AWAS's post 18/06/2021

വനസ്ഥലിയിലെ
ഓർമ്മ
മര
മനുഷ്യൻ ..

ബന്ധുമിത്രാദികളുടെ
ഓർമ്മപുഷ്പങ്ങൾ കൊണ്ട് വികാരനിർഭരമായി.

Photos from വനസ്ഥലി Vanasthali AWAS's post 10/06/2021

ഓർമ്മ മരങ്ങൾക്ക് ഒരു വയസ്സ്❤️

10/06/2021

മരങ്ങൾ നട്ട മനുഷ്യൻ യാത്രയായി. കഴിഞ്ഞയാഴ്ച നേരിൽ കണ്ട് നിറുകയിൽ ഒരു ചുംബനം കൊടുത്ത് മടങ്ങുമ്പോൾ. രോഗക്കിടക്കയിൽ ശരീരത്തോട് ചേർത്തുവെച്ച വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളുടെ കെട്ടിൽ ഏറ്റവും മുകളിൽ വിക്ടർ ഹ്യൂഗോയുടെ "പാവങ്ങൾ" ഉണ്ട്. ചിന്തയ്ക്കും വാക്കുകൾക്കും നല്ല തെളിച്ചം. "ഞാൻ സന്തോഷവാനാണ്. മടങ്ങാൻ സമയമായി. ജനനം, ജീവിതം, മടക്കം... എല്ലാം പ്രകൃതിയുടെ താളങ്ങൾ തന്നെ." ഇതായിരുന്നു പിരിയുന്നതിന് മുൻപ് അവസാനം പറഞ്ഞത്. പോരാൻ നേരം ഒരു കൊച്ചുകുട്ടി യാത്രപറയുമ്പോൾ കൈയ്യുയർത്തി റ്റാറ്റ പറയുന്നതുപോലെ കൈ വീശികാട്ടി. പ്രണാമം പേരപ്പൻ, ഭൂമിയെന്ന ഇടത്താവളം സന്ദർശിച്ച് പോയതിന്!
അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്തിന്റെ ഒരു കുഗ്രാമത്തിൽ നിന്ന് അലിഗട്ട് സർവ്വകലാശാലയിൽ എത്തി, സാമ്പത്തീകശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ആ ചെറുപ്പക്കാരൻ പടിയിറങ്ങുമ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് ബാങ്കിങ് മേഖലയിലെ വലിയ ഔന്നിത്യങ്ങളും പ്രിയപ്പെട്ടവരുടെ അതിലേറെ വലിയ കണക്കുകൂട്ടലുകളുമായിരുന്നു. എന്നാൽ ആ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് അയ്യാൾ തീരുമാനിച്ചു, 'ഞാൻ തിരിച്ചുമടങ്ങുന്നു എന്റെ മലയോര ഗ്രാമത്തിലേക്ക്.' അവിടെ വലിയ കർഷകനായിരുന്ന അപ്പൻറെ എട്ട് ഏക്കർ കൃഷിയിടമായിരുന്നു ദേവസ്സിയുടെ സ്വപ്നങ്ങളുടെ പരീക്ഷണശാല. 'ഇനിയിവിടെ റബ്ബർ വേണ്ട, മരങ്ങൾ വളരട്ടെ, ഔഷധങ്ങൾ വളരട്ടെ, പുല്ലും പൂച്ചെടികളും, കുരുവികളും ചെങ്ങാലികളും, കൂടെ കുറെ വിളകളും വളരട്ടെ...' അങ്ങനെ ജീവന്റെ പച്ച സകല നാടുകളിലും നിന്ന് മലയിഞ്ചിപ്പാറ വനയിടത്തിലെത്തി വേരുപിടിക്കാൻ തുടങ്ങി. ലിച്ചി, രുദ്രാക്ഷം, സ്റ്റാർ ആപ്പിൾ, മന്ദാരം, റെയിൻ ട്രീ, മരവുരി മരം, ദന്തപ്പാല, ഈന്ത്, അമ്പഴം.....എല്ലാം ഒരു കൊച്ചു വനമായി വളരുകയായിരുന്നു. ആ ആരണ്യകത്തിന്റെ നടുവിൽ കിളിക്കുടുപോലെ പോലെ സ്വന്തം ഭാവനയിൽ വിരിഞ്ഞ ഒരു വീടും, ഏറുമാടവും. നാടൻ പശുവും പട്ടിയും പക്ഷികളും കൂട്ടിന്. വനയിടത്തിലെ ആദ്യ പാരിജാതക്കുട്ടി പൂത്തപ്പോള്‍ മക്കളില്ലാത്ത ദേവസ്സി പേരപ്പനും പ്രിയ പക്തിനിയും സുഹൃത്തുക്കള്‍ ഒരു തിരട്ടുകല്യാണക്കുറി തയ്യാറാക്കി അയച്ചു, "ഞങ്ങളുടെ പാരിജാതം പൂത്തു. നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ വന്നു കാണാം." ഈ സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ 87 കാരന്‍ ദേവസ്സിപേരപ്പന്‍ തനിച്ചാണ് (പേരമ്മ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ സ്വർഗ്ഗത്തോട് വിട പറഞ്ഞ് മറ്റൊരു സ്വർഗ്ഗം തേടി പോയി). വനയിടത്തിന്റെ ആത്മാവിലേക്ക് അലിഞ്ഞുചേരാൻ ദേവസ്സിപേരപ്പൻ എപ്പോഴും ഒരുങ്ങിയിരിപ്പാണ്. ആ ദിവസം ജീവന്റെ പുസ്തകത്തിൽ ഇയ്യാളുടെ പേര് ഹരിത ലിപികളിൽ എഴുതി ചേർക്കപ്പെടും.
(ഫാ.ജിജോ കുര്യൻ)

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Videos (show all)

ലോക നാട്ടുമാവ്ദിനത്തിൽ ഇതിൽ വനസ്ഥലിയിലെ മുത്തശ്ശിമാവിനെ തേടി
സുസ്ഥിരവികസന പ്രചാരണദിനം വനസ്ഥലിയിൽ

Website

Address

Kottayam
686006