Kottayam Pushpanath Publications
Kottayam Pushpanath Publications
On this memorial day of my grandpa, these memories flood back to me with poignant clarity.
As a child, I was fortunate to have my grandparents by my side, guiding me with their love. My Grandpa, Kottayam Pushpanath, his tales, spun from his own imagination, ignited wonder and curiosity in my young mind.
Despite my voracious appetite for books, one particular collection had always eluded me - my Grandpa's own works. You see, I harbored a secret fear of reading my Grandpa's stories alone at that time. Yet, there was an undeniable longing to delve into those pages, to uncover the mysteries hidden within.
So I eagerly awaited the arrival of summer vacation, for the joy of having my cousins visit. When they gathered at our home, I finally explored into my Grandpa's literary world. Together, we would select one of his books and escape to the fields, where the sun's warmth enveloped us and the rustling of the crops provided a soothing soundtrack.
Our reading sessions often stretched into the afternoon. Only the gentle scolding from my grandmother, reminding us to eat, could break our spell. Yet, even as we reluctantly paused for lunch, our minds raced ahead, eager to return to the worlds Grandpa had woven.
Reflecting on those summer days, I realize they were more than mere leisurely escapes - they were the foundation of my passion for literature.
My Grandpa's books, with their enthralling plots and characters, kindled a flame within me, inspiring a lifelong love for storytelling that still burns brightly today.
Grandpa's wisdom ignited my passion like a flame in the dark. ❤
മെയ് 2
കോട്ടയം പുഷ്പനാഥ് ഓർമ്മ ദിനം
അറുപതുകൾ കഴിഞ്ഞു ജനപ്രിയ വാരികയുടെ വസന്തകാലം തുടങ്ങുന്നത് തന്നെ കോട്ടയം പുഷ്പനാഥിന്റെ നോവലുകളിൽ കൂടിയായിരുന്നു. ഒരേ സമയം പതിനൊന്നു നോവലുകൾ എഴുതികൊണ്ടിരുന്ന അദ്ദേഹത്തിന്റെ ജനപ്രിയത ഇതിൽ കൂടുതൽ വിശദ്ധീകരിക്കേണ്ടതില്ലല്ലോ!
സർക്കുലേഷൻ നിലച്ചു പോകുമെന്നു ഭയന്ന പല വാരികകളെയും ഒരുകാലത്തു പിടിച്ചു നിർത്തിയത് പുഷ്പനാഥിന്റെ അപസർപ്പക നോവലുകൾ തന്നെയായിരുന്നു.
കോട്ടയം പുഷ്പനാഥിനെ വായിക്കാൻ വേണ്ടി മാത്രം വരിക സ്ഥിരമായി വായനക്കാർ വരുത്താറുണ്ടായിരുന്നു.
മികച്ച വായനയും ശാസ്ത്ര, ചരിത്ര ബോധവും കൊണ്ടു തന്നെയാണ് കാലത്തെ അതിജീവിക്കുന്ന പുസ്തകങ്ങളെഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞത്.
വായനയിൽ നിന്നാണ് യഥാർഥ മനുഷ്യനുണ്ടാകുന്നത്. പുഷ്പനാഥിനെ വായിച്ചു സ്വയം വിശകലനം നടത്താനും കാലം കടന്നു ചിന്തിക്കാനും എളുപ്പമാണ്.
1968 -ൽ രചിച്ച *'ചുവന്ന മനുഷ്യൻ'* ആണ് അദ്ദേഹത്തിന്‍റെ ആദ്യകൃതി. വിദേശയാത്രകളും സ്ഥലവിവരങ്ങളും ഒക്കെ അദ്ദേഹത്തിന്റെ നോവലുകളിൽ ശ്രദ്ധേയമാണ്. വായനക്കാരന്റെ ചിന്തയെ ഉണർത്തുന്ന തരത്തിലാണ് ഇവയൊക്കെയും കോട്ടയം പുഷ്‍പനാഥ് വർണിക്കുന്നത്. എന്നാൽ, ഒരിക്കൽ പോലും ഈ സ്ഥലങ്ങളൊക്കെയും സന്ദർശിച്ചിട്ടില്ലാത്ത ഒരാൾക്ക് എങ്ങനെ ഇത്രമാത്രം വർണിച്ചെഴുതാൻ സാധിക്കും?
കോട്ടയം പുഷ്‍പനാഥ് എന്ന ചരിത്രാദ്ധ്യാപകന്റെ ഭാവനയ്ക്ക് അതിരുകൾ ഇല്ലായിരുന്നു. ❤️
www.kottayampushpanath.com
Detective Marxin - Kottayam Pushpanath
കുറ്റാന്വേഷണ കഥകളുടെ കുലപതിയായ ശ്രീ കോട്ടയം പുഷ്പനാഥ് കുറ്റാന്വേഷണ കഥകൾ കൂടാതെ ധാരാളം സാമൂഹിക നോവലുകളും എഴുതിയിട്ടുണ്ട്.
തിരമാലകൾ അണയാത്ത തീരങ്ങൾ. ❤️
19-ാം നൂറ്റാണ്ടിൽ വ്യവസായ വിപ്ലവം ആരംഭിക്കുകയും വലിയ നഗരങ്ങളിലേക്ക് ഗ്രാമങ്ങളിൽ നിന്നും ആളുകൾ ഒഴുകുകയും ചെയ്‌തു. വികസനത്തിലും സാമൂഹിക മാറ്റത്തിലുമുള്ള ഈ വലിയ കുതിച്ചുചാട്ടം അജ്ഞാത നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ കാരണമായി. ഓരോ ദിവസവും കൂടുതൽ ആളുകൾ അവരുടെ ചെറിയ ഗ്രാമങ്ങളിൽ നിന്ന് പുറത്തുകടക്കുകയും കൂടുതൽ അപരിചിതരുമായി കണ്ടുമുട്ടുകയും ചെയ്‌തു. ഈ സാഹചര്യങ്ങൾ സംശയത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും വർദ്ധനവിനു കാരണമായി. അതുപോലെ കുറ്റകൃത്യങ്ങളുടെയും. 'ടെലിഫോണിൽ തൊടരുത്' എന്ന നോവലിൽ ശ്രീ കോട്ടയം പുഷ്‌പനാഥ് ആവിഷ്‌കരിച്ചിരിക്കുന്നതും ഇതുപോലെ അപരിചിതമായ നഗരത്തിൽ നടക്കുന്ന കുറ്റ കൃത്യങ്ങളാണ്. ഒരുപക്ഷെ നാം അപരിചതമായി കണ്ടുമുട്ടുന്ന പലരും ഒരു പക്ഷെ വലിയ രഹസ്യങ്ങൾ സൂക്ഷിക്കുന്നവരായി വായനക്കാർക്ക് തോന്നിപോകാം.
ഒളിമ്പസ്സിലെ രക്തരക്ഷസ്സ് (1976) -
കോട്ടയം പുഷ്പനാഥ്
ഗ്രീസിലെ ഒളിമ്പസ് പർവ്വത നിരകളുടെ താഴ്വരയിൽ നിന്ന് ഗർഭിണികളായ യുവതികളെ കാണാതാകുന്നതും അതിൻ്റെ പിന്നിലെ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ ഡിറ്റക്റ്റീവ് മാർക്‌സിൻ എത്തുന്നതുമാണ് കഥയുടെ പശ്ചാത്തലം. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളും, ഭയപ്പെടുത്തുന്ന മുഖങ്ങളും, ഇരുണ്ട കൈകളും, അഴകേറിയ സ്ത്രീ രൂപങ്ങളുമൊക്കെയായി വായനയെ അതിൻ്റെ അത്യുന്നതിയിൽ എത്തിക്കുന്നു. സൂക്ഷ്‌മമായ ബുദ്ധിയും നിരീക്ഷണ പാടവവുമുപയോഗിച്ച് അസാധാരണമായ വൈഭവത്തോടെ എവിടെയോ മറഞ്ഞു കിടക്കുന്ന സത്യത്തെ വിദഗ്‌ധമായി വായനക്കാരൻ്റെ മുന്നിലെത്തിക്കുമ്പോൾ ആസ്വാദകനുണ്ടാകുന്ന വികാരം വാക്കുകൾക്കതീതമാണ്.
ശ്രീ കോട്ടയം പുഷ്പനാഥിന്റെ "രാത്രിയിൽ വരുന്ന അതിഥി" എന്ന നോവൽ 1980 ൽ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിലൂടെ ആദ്യമായി വെളിച്ചം കണ്ടു. അന്ന് മുൻകൂർ പണമടച്ചു ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനായി അനേകം വായനക്കാർ കാത്തിരുന്നു.
കുറ്റാന്വേഷണ കഥകളുടെ കുലപതിയായ ശ്രീ കോട്ടയം പുഷ്പനാഥ് കുറ്റാന്വേഷണ കഥകൾക്ക് പുറമെ ധാരാളം മാന്ത്രിക നോവലുകളും എഴുതിയിട്ടുണ്ട്. അവയെല്ലാംതന്നെ മറ്റു ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് "ജനനി" വാരികയിൽ വന്ന അദ്ദേഹത്തിന്റെ മാന്ത്രിക നോവലാണ് "നാഗച്ചിലങ്ക".
പൗരദ്ധ്വനി വാരികയിൽ പ്രസിദ്ധീകരിച്ച ശ്രീ കോട്ടയം പുഷ്പനാഥിന്റെ പുഷ്പരാജ് സീരിസിലുള്ള " പോലീസ് ജീപ്പ്" എന്ന പ്രസിദ്ധ നോവൽ.
മനോരാജ്യം ആഴ്ചപ്പതിപ്പിൽ ശ്രീ കോട്ടയം പുഷ്പനാഥിന്റെ "ചുവന്ന നീരാളി" എന്ന ശാസ്ത്ര കുറ്റന്വേഷണ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ.
ഈ നോവൽ ഇപ്പോൾ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് വർഷങ്ങൾക്ക് ശേഷം പുനഃ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ❤️
ശ്രീ കോട്ടയം പുഷ്പനാഥിന്റെ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ വന്ന ചുവന്ന കൈകൾ.
കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിലൂടെ ഉടൻ പുനഃ പ്രസിദ്ധീകരിക്കും. ❤️
"സാത്താൻ ഉറങ്ങുന്നില്ല".
ചുവന്ന അങ്കി എന്ന ഭീകര നോവലിനു ശേഷം ശ്രീ കോട്ടയം പുഷ്പനാഥ് എഴുതിയ മറ്റൊരു ഭീകര നോവലാണ് സാത്താൻ ഉറങ്ങുന്നില്ല.
❤️
ചുവന്ന അങ്കി.
ശ്രീ കോട്ടയം പുഷ്പനാഥിന്റെ ഹോറർ സീരീസിലുള്ള നോവൽ.
അക്കാലത്തു മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും സിനിമ ആയ കൃതിയാണ് ചുവന്ന അങ്കി. ❤️
പരലൽ റോഡ്.
ശ്രീ കോട്ടയം പുഷ്പനാഥിന്റെ വളരെ പ്രസിദ്ധമായ നോവൽ.
മലയാള മനോരമ വാരികയിലൂടെ ലക്ഷക്കണക്കിന് വായനക്കാരെ നേടിക്കൊടുത്ത നോവൽ. ❤️
ശ്രീ കോട്ടയം പുഷ്പനാഥിന്റെ അപൂർവ്വ നോവൽ. നിങ്ങൾക്കായി ഉടൻ കണ്ടെത്തി പ്രസിദ്ധീകരണം ആരംഭിക്കും. ❤️
കുറ്റാന്വേഷണ നോവൽ രചനാരംഗത്തെ അതുല്യ തൂലികയിൽ ജന്മംകൊണ്ട അതിസാഹസികനായ കുറ്റാന്വേഷകന്റെ വിസ്മയ ഭരിതമായ കഥ.
കോട്ടയം പുഷ്പനാഥിൻറ ഡിറ്റക്ടീവ് മാർക്സിൻ സീരീസിൽപെട്ട നോവൽ.
ദി മർഡർ
"THE MURDER"
മംഗളം വാരികയിൽ വന്ന പരസ്യം. ❤️
ബ്രാഹ്മരക്ഷസ്സ്, കോട്ടയം പുഷ്പനാഥ്.
മലയാള മനോരമ ആഴ്ചപ്പതിപ്പിൽ 1992 ൽ വന്ന പരസ്യം. ❤️
സാൻഫ്രാൻസിസ്‌കോയിലെ പ്രധാനപ്പെട്ട ഒരു ആതുരസങ്കേതമാണ് വിക്റ്റോറിയാ ജനറൽ ഹോസ്‌പിറ്റൽ.
പ്രിസ്ബിറ്റേറിയൻ സംഘടനയുടെ മേൽനോട്ടത്തിലുള്ള ഈ കൂറ്റൻ ആസ്‌പത്രി ആധുനിക വൈദ്യസഹായങ്ങൾ എല്ലാം തന്നെ അടങ്ങിയതാണ്. പ്രധാനപ്പെട്ട എല്ലാ ഓപ്പറേഷനുകളും ഇവിടെ നടക്കുന്നു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പ്രയോഗത്തിൽ വന്നിട്ടു നാലു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതുവരെ നടന്നിട്ടുള്ള എല്ലാ ഓപ്പറേഷനും വിജയകരമായിരുന്നു.
രാത്രി പന്ത്രണ്ടു മണിക്കുള്ള ഷിഫ്റ്റു മാറി. ഡോക്‌ടർമാരും നേഴ്സുകളും അവരവരുടെ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു.
തണുപ്പേറിയ ഒരു രാത്രിയായിരുന്നു അത്.
മഞ്ഞ് അല്‌പാല്പമായി പെയ്യാൻ തുടങ്ങിക്കഴിഞ്ഞു. വൈദ്യുതവിളക്കുകൾ വിളറിത്തുടങ്ങി. മൂടൽമഞ്ഞ് റോക്കി മലകളിൽ നിന്നു പടിഞ്ഞാട്ടു നീങ്ങിക്കൊണ്ടിരുന്നു. ക്രമേണ അതു ആശുപത്രിയുടെ പരിസരം മുഴുവൻ മൂടിക്കവിഞ്ഞു.
വാർഡുകളിൽ മഞ്ഞ നിറത്തിലുള്ള വിളക്കുകൾ മൂടൽമഞ്ഞിനെ ഭേദീകരിക്കാനെന്നവണ്ണം തിളങ്ങി. പുതുതായി പ്രവേശിച്ച ഡോക്ടർമാരും നേഴ്‌സുകളും വാർഡുകളിലെ പരിശോധന പൂർത്തിയാക്കി അവരവരുടെ മുറികളിൽ എത്തി വിശ്രമിച്ചുകൊണ്ടിരുന്നു.
സിസ്റ്റർ ലൂസി പാതി മയക്കത്തിലേക്കു വഴുതി വീണപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്‌ദം കേട്ടു ഞെട്ടി ഉണർന്നു.
വാച്ചു നോക്കി മണി 12.50.
കണ്ണു തിരുമ്മി പിൻതിരിഞ്ഞു. ശുഭ്രവസ്ത്രധാരിണിയായ ഒരു യുവതി.
അവൾ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു.
"അകത്തു വരാമോ ?" മാന്യതയോടെ ചോദ്യം.
“വരു ഇരിക്കൂ." സിസ്റ്റർ എണീറ്റുകൊണ്ട് പറഞ്ഞു.
യുവതി ഉള്ളിൽ കടന്നു.
“എന്താണാവശ്യം ? എവിടെനിന്നു വരുന്നു ?" വസ്ത്രം ശരിയാക്കിക്കൊണ്ട് ലൂസി ആരാഞ്ഞു.
“ഇരിയ്ക്കു പറയാം." വന്ന യുവതി തിടുക്കംകൂട്ടാതെ പറഞ്ഞു.
പെട്ടെന്നു മുറിയിലുള്ള മഞ്ഞവിളക്ക് അണഞ്ഞു.
- ഡ്രാക്കുളയുടെ മകൾ :- കോട്ടയം പുഷ്പനാഥ്
എലിസബത്ത്,
ലോക പ്രസിദ്ധനായ ഡിറ്റക്റ്റീവ് മാർക്സിന്റെ ഹൃദയം കീഴടക്കിയ പെൺകുട്ടി.
ശ്രീ കോട്ടയം പുഷ്പനാഥിന്റെ മാർക്സിൻ സീരീസുകളിലെ ഏറ്റവും ശക്തിയേറിയ പ്രധാന കഥാപാത്രമാണ് എലിസബത്ത്.
മുഴുവൻ പേര് എലിസബത്ത് ജോൺസൺ. ഇംഗ്ളണ്ടിലെ പ്ലിമത്തിൽ ജനിച്ചു. മാതാപിതാക്കൾ ചെറുപ്പത്തിലേ മരണമടഞ്ഞു. ആകെയുണ്ടായിരുന്ന മുത്തശ്ശന്റെ സംരക്ഷണയിൽ ആണ് പിന്നീട് വളർന്നത്.
മാസ്റ്റർ ഓഫ് സർജറി കഴിഞ്ഞ് മനുഷ്യശരീരശാസ്ത്രത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
അതോടൊപ്പം ജീവന്റെ ഉത്പത്തിയെ കുറിച്ചും പഠിച്ചുകൊണ്ടിരിക്കുന്നു. ഒരു കോൺഫ്രൻസിൽ വച്ച് ഒരു ജർമ്മൻ ശാസ്ത്രജ്ഞനെ പരിചപ്പെടുവാനും അദ്ദേഹത്തോടൊപ്പം കൂടുതൽ പഠനത്തിനായി ചേരുകയും ആയിരുന്നു.
ഈജിപ്തിൽ ആ ശാസ്ത്രജന് സ്വന്തമായി ഒരു കൽക്കരി ഖനി ഉണ്ടായിരുന്നു. അത് ഉപേഷിക്കപ്പെട്ടപ്പോൾ പിന്നീട് ഗവേഷണശാലയാക്കി മാറ്റുകയായിരുന്നു.
അദ്ദേഹത്തിന് ഭാര്യയും മക്കളും ഒന്നും ഇല്ലായിരുന്നു. എലിസബത്തിനെ സ്വന്തം മകളായി കരുതി സ്നേഹിച്ചു. ചുവന്ന മനുഷ്യൻ സൃഷ്ടിച്ച ജെയിൻ എന്ന നീഗ്രോ ശാസ്ത്രഞയുടെ ഗുരു ആയിരുന്നു ഈ ജർമൻ ശാസ്ത്രഞ്ജൻ.
എന്നാൽ അവരുടെ കൈകൊണ്ട് മരണപെടുവാനായിരുന്നു അദ്ദേഹത്തിന്റെ വിധി. തുടർന്ന് അവർ ഗവേഷണരഹസ്യവുമായി ഫ്രാൻസിലേക്ക് കടക്കുകയായിരുന്നു.
എന്നാൽ ഡിറ്റക്റ്റീവ് മാർക്സിൻ ജയിനെ കീഴ്‌പെടുത്തുകയും അവരുടെ കൈമുട്ട് തകർത്ത്, തുടർന്നു തുറങ്കലിലടക്കപ്പെടുകയും ചെയ്തു.
ഈ സംഭവം എലിസബത്തിനെ ഡിറ്റക്റ്റീവ് മാർക്സിന്റെ ആരാധികയായി മാറുവാൻ ഇടയാക്കി.
ഈജിപ്തിൽ നടന്ന പ്രമാദമായ ഒരു കേസ് അന്വേഷണത്തിനിടയിൽ അവിചാരിതമായി ഒരു സഹായഹസ്തവുമായി അദ്ദേഹത്തിന്റെ മുൻപിൽ പ്രത്യക്ഷപെടുകയായിരുന്നു എലിസബത്ത്.
ബോബു ചെയ്ത ബ്രൗൺ നിറത്തിലുള്ള തലമുടി, കറുത്ത നിറത്തിലുള്ള പുരികങ്ങൾ, നീല നിറത്തിലുള്ള കൃഷ്‌ണമണികൾ, അരുണാഭമായ കവിൾത്തടങ്ങൾ, കടഞ്ഞെടുത്ത കൈകാലുകൾ, ഡാവിഞ്ചി വരച്ച മൊണാലിസയുടെ പുഞ്ചിരി, ഹോമറുടെ ഗ്രീക്ക്ദേവതകളുടെ അകാരവടിവ്, ഒരചുംബിത പുഷ്പം പോലെ വിടർന്നു നിന്ന എലിസബത്തിനെ പ്രഥമദൃഷ്ടിയാൽതന്നെ മാർക്സിന് ബോധിച്ചിരുന്നു.
പിന്നീടുള്ള ഡിറ്റക്റ്റീവ് മാർക്സിന്റെ പല കുറ്റാന്വേഷണ പാരമ്പരകളിലും എലിസബത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് അവർ പ്രണയബദ്ധരാകുകയും ഒരുമിച്ചു ജീവിക്കാനായി പിൽകാലത്ത് വിവാഹിതരാകുകയും ചെയ്തു.
" പുളിക്കാട്ടുമഠം വക ആയിരുന്നു നാടിൻ്റെ പരദേവത കുടികൊള്ളുന്ന അമ്മൻകോവിലും അവിടെനിന്നും കിഴക്കോട്ടു നോക്കിയാൽ കാണുന്ന വിഷ്ണുക്ഷേത്രവും.
കടലിൽ അവസാനിക്കുന്ന അപ്രധാനമായ റോഡുപോകുന്ന ആ ഗ്രാമത്തിലെ യക്ഷിയമ്മൻ കോവിലിന് വലതുവശത്തേക്ക് ഒരു മൺറോഡ് തിരിയുന്നുണ്ട്.
യക്ഷിയമ്മൻകോവിൽ വളരെ പ്രാചീനമാണ്.
കഷ്ടിച്ച് നാലടി ചതുരത്തിൽ മുകളിലേക്ക് ഒരാൾ പൊക്കമുള്ള ഒരു മണ്ഡപത്തിനുള്ളിലാണ് പ്രതിഷ്ഠ.
കാഴ്‌ചയിൽ ഭീകരത തോന്നിക്കുന്ന ആ വിഗ്രഹത്തിൽ ഭക്തജനങ്ങളിൽ ആരെങ്കിലും എറിയുന്ന ചുവന്ന കുങ്കുമം അതിനെ കൂടുതൽ ഭയാനകമാക്കുന്നു.
യക്ഷിയമ്മന്റെ വായിലുള്ള കൂർത്ത പല്ലിൽകോർത്ത ഏതോ ഒരസുരന്റെ ചെറിയ പ്രതിമയുണ്ട്.
അസുരൻ ഇപ്പോഴും പിടയുകയാണെന്നു തോന്നും.
ക്ഷേത്രത്തിനോട് തൊട്ട് ഒരു കുറ്റൻ അരയാൾവൃക്ഷം ഉണ്ട്.
പടിഞ്ഞാറോട്ട് വളഞ്ഞുനിൽക്കുന്ന അതിൻ്റെ തായ്ത്തടിയെ താങ്ങി നിറുത്താൻ അതിനേക്കാൾ വണ്ണമുള്ള താങ്ങുവേരുകൾ താഴേക്ക് വളർന്ന് മണ്ണിൽ ഉറയ്ക്കുന്നു.
നിലാവുള്ള രാത്രികളിൽ ആൽച്ചുവട്ടിലും കോവിലിന്റെ മുകളിലും സർപ്പങ്ങൾ ഞാന്നുകിടക്കുന്നത് കണ്ടവരുണ്ട്.
പ്രായം ചെന്നവർ പോലും ഇപ്പോൾ അതുവഴി രാത്രിയായാൽ നടക്കുക അപൂർവ്വമാണ്. "
- മന്ത്രമോഹിനി,
കോട്ടയം പുഷ്പനാഥ്
മാന്ത്രിക നോവലുകൾ എക്കാലവും വായനക്കാരിൽ ഒരു ഭാവനാലോകം തുറന്നു നൽകാറുണ്ട്.
അമാനുഷിക ഘടകങ്ങളും സാങ്കൽപ്പികൾ ശക്തിയും മാന്ത്രിക നോവലുകളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിപുരാതനവും ഗോത്രീയവും രഹസ്യവും വ്യക്തമായ നിർവ്വചനവും നൽകാൻ കഴിയാത്ത ഒരു ക്രിയയാണ് മന്ത്രവാദം എന്നു കണക്കാക്കുന്നു. മന്ത്രവാദം അടിസ്ഥാനപരമായി ഒരു ഗോത്രാചാരമാണ്. ഇത് ഉൽഭവിച്ചത് പ്രാകൃതദശയിലായതുകൊണ്ടാണ് ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായിത്തന്നെയിരിക്കുന്നത്.
ലോകത്തിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും മന്ത്രവാദം ഉണ്ടായിരുന്നു. അറബിമാന്ത്രികം, ചൈനീസ് മാന്ത്രികം തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണമാണ്. ഇംഗ്ലീഷിൽ 'ബ്ലാക്ക് മാജിക് (Black Magic)' എന്ന വാക്ക് ദുർമന്ത്രവാദത്തെ കുറിക്കാൻ ഉപയോഗിക്കുന്നതാണ്.
നൂറിലേറെ മാന്ത്രിക നോവലുകളാണ് ശ്രീ കോട്ടയം പുഷ്പനാഥ് മലയാളിൽ എഴുതിയത്.
പിന്നീട് അവ തമിഴ് തെലുഗ് ഹിന്ദി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു.
"സൗപർണിക" എന്ന മാന്ത്രിക നോവൽ തമിഴിൽ ടെലി സീരിയൽ ആയി സംപ്രേഷണവും ചെയ്തിരുന്നു.
നിങ്ങൾ ഓരോരുത്തരുടെയും ആവശ്യപ്രകാരം മിക്സഡ് സീരീസ് എന്ന പേരിൽ ഇറങ്ങുന്ന പത്തു പുസ്തകങ്ങളിൽ ഒന്നായി മന്ത്രമോഹിനിയും കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് ഉൾപ്പെടുത്തിയിരിക്കുന്നു.
ഇന്ന് തന്നെ പ്രീ ബുക്ക് ചെയ്തു പബ്ലിക്കേഷൻസ് മെമ്പേഴ്സിന് 30 % കിഴിവോട് കൂടി പുസ്തകങ്ങൾ സ്വന്തമാക്കാം.
ബന്ധപ്പെടേണ്ട നമ്പർ : 9497358577
WhatsApp: https://wa.me/9497358577
https://www.facebook.com/groups/kottayampushpanath
Drop a comment with the title of Kottayam Pushpanath's first-ever novel! #
Amidst the echoes of joy on this Republic Day.
May we cherish the timeless legacy of our nation.
Warm wishes from Kottayam Pushpanath Publications ❤️
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Address
Kottayam
686001
Kottayam, 686536
An online Malayalam writing platform initiated by Academic Nature.
Thellakom
Kottayam, 686630
VOiCE is a leading Printing, Publishing and Advertising group in Kerala.
D C Kizhakemuri Edam, Good Shepherd Street
Kottayam, 686001
DC Books, Kerala’s foremost ISO certified book publishing house has over three decades of publishing experience is listed among the top literary publishers in India.Site: http://ww...
Malayala Manorama
Kottayam, 686001
Malayala Manorama weekly is one of the most circulated magazines in India. It is published by the we
Vellappally Lane
Kottayam, 686001
PUBLISHING MUST-READS നല്ല കടലാസിൽ, നല്ല അച്ചടിയിൽ, നിലവാരമുള്ള പുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഇംപ്രിന്റ്
Kottayam, 686536
An Online Guide for Mass Communication and Journalism Students to crack exams like National Eligibil
CMS Press, Benjamin Bailey Street, Chalukunnu
Kottayam, 686001
Official page of the CMS Press, Kottayam http://en.wikipedia.org/wiki/C.M.S._Press
Chetana Ventures Pvt. Ltd, North Gate, Thirunakkara
Kottayam, 686001
Trusted Partner in any-medium-publishing wherever on earth... Ideas, Manuscripts, Copyediting, Designing, Layout, Printing..