Manorama Weekly

Malayala Manorama weekly is one of the most circulated magazines in India. It is published by the we

It is published by the well known Malayala Manorama Group from Kottayam. An online version introduced by them has become a big hit among the Malayalam readers. Manorama weekly offers lots of Malayalam content for light hearted reading. The weekly offers a variety of spices for the readers including novels, cartoons, short stories, astrology, interviews, cinema section, jokes, section for children,

09/12/2023
09/12/2023

അറിയാത്തതും അറിയേണ്ടതും
അഡ്വ. ഷെരീഫ് നെടുമങ്ങാട്

സൈനിക സ്കൂൾ പ്രവേശനം

ഇന്ത്യൻ സൈനിക സ്കൂൾ പ്രവേശന പരീക്ഷ 2024 ന്റെ റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 16 ന് വൈകുന്നേരം 5മണി വരെ ഓൺലൈനായി അപേക്ഷിക്കാം. 9-ാം ക്ലാസ് പ്രവേശനത്തിന് 13നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യൻ നേവൽ അക്കാദമി, നാഷനൽ ഡിഫൻസ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിനായി കുട്ടികളെ ശാരീരികവും മാനസികവുമായി സജ്ജരാക്കുക എന്നതാണ് സൈനിക സ്കൂൾ വിദ്യാഭ്യാസത്തിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത്. 10 മുതൽ 12 വയസ്സുവരെയുള്ളവർ 6–ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ജനന സർട്ടിഫിക്കറ്റ്, താമസ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും വേണം. അപേക്ഷാഫോമിന് ജനറൽ/ ഒബിസി വിഭാഗക്കാർ 650 രൂപയും എസ്‌സി എസ്ടി വിഭാഗം 500 രൂപയും അടയ്ക്കണം. അക്കാദമിക്, സ്പോർട്സ്, വ്യക്തിത്വവികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പഠനരീതികളാണ് സൈനിക സ്കൂളിൽ അവലംബിക്കുന്നത്. പട്ടികജാതി 15%, പട്ടികവർഗം 7.5%, പിന്നാക്കവിഭാഗം 27% എന്നിങ്ങനെ സംവരണവുമുണ്ട്. aissee.nta.nic.in എന്ന സൈറ്റ് മുഖേന അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് sainikschool.ncog.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം.

09/12/2023

തന്റെ ശവക്കല്ലറയുടെ മുകളിൽ താഴെക്കാണുന്ന വരികൾ മാഞ്ഞുപോകാത്ത രീതിയിൽ എഴുതിവയ്ക്കണമെന്ന് ഇന്ത്യയി ലെ ഏറ്റവും വലിയ ചലച്ചിത്ര നടനുള്ള ദേ ശീയ പുരസ്‌കാരം നേടിയ പി.ജെ. ആൻ്റണി കുറിച്ചുവച്ചിരുന്നു:

'വിലമതിക്കാനാവാത്ത കഴിവുണ്ടായിട്ടും യാതൊന്നും നേടാനാകാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളിൽ ഒന്നുപോലും നിറവേറാതെയും ആയുഷ്കാലത്തിൽ ഒരു നിമിഷം പോലും ആശ്വസിക്കാതെയും സ്വന്തമെന്നു പറയാനും സ്നേഹിക്കാനും ഒരു ജീവിപോലും ഇല്ലാതെയും ആരംഭം മുതൽ അവസാനം വരെ ഒരു തീച്ചൂളയിൽ എരിഞ്ഞുകൊണ്ടിരുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു'. മനോരമ ആഴ്ചപ്പതിപ്പിലെ കഥക്കൂട്ടിൽ തോമസ് ജേക്കബ് എഴുതുന്നു 'മരണചിന്തകൾ'...

09/12/2023

മഞ്ഞപ്പിത്തം ഒരു രോഗലക്ഷണം
ഡോ.വിനോദ് പി

ഡോക്ട‌ർ, കുറെ നാളുകളായി എൻ്റെ രക്‌തത്തിൽ മഞ്ഞപ്പിത്തം കാണുന്നു. പല ചികിത്സകൾ ചെയ്‌തിട്ടും മാറുന്നില്ല. എനിക്കു മറ്റൊരു ബുദ്ധിമുട്ടും തോന്നുന്നില്ല. ഇത് എന്തെങ്കിലും ഗുരുതരമായ രോഗമാണോ?
മാലതി രഘുനാഥ്, കിടങ്ങൂർ

രക്തത്തിലെ ബിലുറൂബിൻ എന്ന പദാർഥത്തിൻ്റെ അളവ് രക്തത്തിൽ കൂടുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ഇതിന്റെ അളവ് കൂടുമ്പോൾ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും മഞ്ഞനിറം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ, കണ്ണിന്റെ വെള്ളയിലും ത്വക്കിലും നിക്ഷേപിക്കപ്പെടുകയും അവിടെയും മഞ്ഞനിറം ഉണ്ടാവുകയും ചെയ്യുന്നു മഞ്ഞപ്പിത്തം ഒരു രോഗ ലക്ഷണം മാത്രമാണ്. കരളിലെ പലവിധ രോഗബാധകൾ കൊണ്ടാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്.

എന്നാൽ, കരളിൽ രോഗബാധ ഉണ്ടാകാതെയും രക്തത്തിൽ ബിലുറൂബിൻ്റെ അളവു കൂടാം. ശ്വേതരക്‌താണുക്കളുടെ ജീവിതകാലയളവു കഴിയുമ്പോൾ, അതിനെ ശരീരം തന്നെ നശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഉപോൽപന്നമാണ് ബില്റൂബിൻ. ഇത് കരളിൽനിന്നു കുടലിലേക്ക് എത്തുകയും 80% മലത്തിൽ കൂടി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. 20% രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. കരളിൽ രോഗബാധ ഉണ്ടാകാതെ തന്നെ രക്‌തത്തിൽ ബിലുറൂബിന്റെ അളവു കൂടുന്ന ചില അവസ്‌ഥകളുമുണ്ട്. 3-7% വരെ ആളുകളിൽ ചില ജനിതക വ്യതിയാനങ്ങൾ മൂലം രക്‌തത്തിൽ
ബിലുറൂബിന്റെ അളവ് കൂടി നിൽക്കാം. കരളിൻ്റെ പ്രവർത്തനത്തെ പ്രതിനിധീകരിക്കുന്ന മറ്റ് ടെസ്‌റ്റുകളിൽ (LFT ) വ്യതിയാനങ്ങൾ കാണുകയും ഇല്ല. ഇതൊരു രോഗമായി കണക്കാക്കേണ്ടതില്ല. ഇതുമൂലം ആരോഗ്യത്തിനു പ്രശ്‌നങ്ങളൊന്നും ഉണ്ടാകുകയില്ല. എന്നുമാത്രമല്ല, ഒരു തരത്തിലുള്ള ചികിത്സ യിലൂടെയും ബിലുറൂബിൻ്റെ അളവ് കുറയ്ക്കാനും സാധ്യമല്ല. അതിനാൽ ബിലുറൂബിൻ്റെ അളവ് മാത്രമാണ് കൂടിനിൽക്കുന്നതെങ്കിൽ അതിൽ വ്യാകുലപ്പെടേണ്ടതില്ല. പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടാകുമ്പോഴും ഭക്ഷണം കഴിക്കാത്ത അവസ്ഥയിലും ഇങ്ങനെയുള്ളവരിൽ ബിലുറൂബിന്റെ അളവ് അവരുടെ സാധാരണ നിലയിൽനിന്ന് അൽപം കൂടി ഉയർന്നു കാ ണാറുണ്ട്. എന്നാൽ, ഇതൊരിക്കലും 5 മില്ലിഗ്രാമിനു മുകളിൽ പോകാറില്ല.

ചുവന്ന രക്താണുക്കൾ കൂടുതലായി നശിപ്പിക്കപ്പെടുന്ന ചില രോഗങ്ങൾ മൂലവും കരളിൻ്റെ പ്രവർത്തനത്തെ ബാധി ക്കാതെ തന്നെ ബിലുറൂബിൻ്റെ അളവു കൂടാറുണ്ട്. ചില ജനിത ക രോഗങ്ങളും ( അരിവാൾ രോഗം, G6PD enzyme കുറവ് ) ചില മരുന്നുകളും മൂലവും രക്‌താണുക്കൾ കൂടുതലായി നശിപ്പിക്കപ്പെടാം. ഇങ്ങനെയുള്ളവരിൽ രോഗത്തിൻ്റെ മറ്റു ലക്ഷണങ്ങൾ കൂടിഉണ്ടായിരിക്കും. ചുരുക്കത്തിൽ രോഗലക്ഷണങ്ങൾ ഇല്ലാതെയും ലിവറിന്റെ മറ്റ് ടെസ്‌റ്റുകൾ നോർമൽ ആയിട്ടുള്ള അവ സ്‌ഥയിലും കാണുന്ന രക്‌തത്തിൽ ചെറിയ തോതിൽ ഉയർന്ന നിലയിൽ കാണുന്ന ബിലുറൂബിൻ ഒരു രോഗമല്ല.

09/12/2023

ബാലതാരമായി വന്ന് പിന്നീടു നായികയായ ഒട്ടേറെ അഭിനേതാക്കളുണ്ട് മലയാള സിനിമയിൽ. അത്തരത്തിൽ കുറുമ്പും കുസൃതിയും കളിചിരികളുമായി 'കിലുക്കം കിലുകിലു ക്കം' എന്ന ചിത്രത്തിലെ ടിങ്കുമോൾ എന്ന കഥാപാത്രമായാണ് ബേബി നയൻതാര മലയാള സിനിമയിൽ അരങ്ങേറിയത്. കുഞ്ഞുപ്രായത്തിൽ തന്നെ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പവും പുതുതലമുറയിലെ സൂപ്പർ താരങ്ങൾക്കൊപ്പവും നയൻതാര സ്ക്രീൻ പങ്കിട്ടു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം 'ജെൻ്റിൽമാൻ്റെ' രണ്ടാം ഭാഗം പുറത്തിറങ്ങുന്നതോടെ ബേബി നയൻതാര എന്ന മലയാളികളുടെ പ്രിയ പ്പെട്ട കുട്ടിത്താരം നയൻതാര ചക്രവർത്തി എന്ന നായികയായി മാറും. നായികയായി അരങ്ങേറുന്നത് തമിഴിലൂടെയാണെങ്കിലും ഇനിയങ്ങോട്ട് മലയാളത്തിലും സജീവമാകാനാണ് നയൻതാര യുടെ തീരുമാനം. സിനിമാവിശേഷങ്ങളുമായി നയൻതാര മനോരമ ആഴ്ചപ്പതിപ്പിനൊപ്പം ഡിസംബർ 16 ലക്കത്തിൽ.

09/12/2023

വീണ്ടും ഒരു കത്തു വന്നു. ഷൂട്ടിങ് തുടങ്ങി. തിരുനാവായയിലേക്ക് എത്തണം എന്നായിരുന്നു കത്തിൽ. സംവിധായകനെ ആദ്യമായി കാണാൻ പോവുകയാണ്. ഒരു സന്ധ്യാ സമയത്താണ് ഞങ്ങൾ തിരുനാവായിലെത്തിയത്. അവിടെ ഒരു രംഗത്തിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. ഭരത് ഗോപി സാറാണ് ആ രംഗത്തിൽ അഭിനയിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ഒരു നടനെയും സംവിധായകനെയും കണ്ട ആകാംക്ഷയിലായിരുന്നു ഞാൻ. ഞാനും ഇവരുടെ സിനിമയിൽ അഭിനയിക്കാൻ വന്നതാണല്ലോ എന്നോർക്കാൻ കു റച്ചു സമയം കൂടി വേണ്ടിവന്നു. അരവിന്ദൻ സാറിനെ കണ്ടപ്പോൾ അടുത്ത ദിവസം ഷൂട്ടിങ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പിറ്റേദിവസം പുഴയിൽനിന്നു കുളിച്ച് തുണി കഴുകി കയറിവരുന്ന രംഗമാണ് ചിത്രീകരിച്ചത്. 'തമ്പ്' എന്ന എൻ്റെ ആദ്യ സി നിമയിലെ ആദ്യ സീൻ അതിൽ എനിക്ക് ഡയലോഗ് ഇല്ല. വേണുച്ചേട്ടനും ആദ്യമായി അഭിനയിച്ച സിനിമയാണു തമ്പ്. വേണുച്ചേട്ടൻ എൻ്റെ ഫോട്ടോ അരവിന്ദൻ സാറിന് കൊടുത്തത് കാരണമാണ് ജലജ എന്ന നടി മലയാള സിനിമയുടെ ഭാഗമായത്. തിരുനാവായയിൽ അഞ്ചോ ആറോ ദിവസത്തെ ചിത്രീകരണമേ എനിക്കുണ്ടായിരുന്നുള്ളൂ. അടുപ്പിച്ചുള്ള ദിവസങ്ങളിലായിരുന്നില്ല പലപ്പോഴും. പക്ഷേ, ഒരാഴ്‌ചകൊണ്ട് എന്റെ ജോലി കഴിഞ്ഞു. മനോരമ ആഴ്‌ചപ്പതിപ്പിലെ വഴിവിളക്കുകളിൽ ജലജ എഴുതുന്നു ഡിസംബർ 16 ലക്കത്തിൽ വായിക്കുക...

08/12/2023

സ്വന്തം മരണത്തെപ്പറ്റി ചിന്തിക്കാൻ പേടിയുള്ളവരാണു പലരും. എന്നാൽ, തൻ്റെ മരണവും മരണാനന്തര ചടങ്ങുകളും എങ്ങനായിരിക്കണമെന്നു ചിന്തിക്കു കയും എഴുതുകയും ചെയ്ത പലരുമുണ്ട്.

മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി 2004 ൽ പറഞ്ഞു: മിന്നൽ എനിക്കെ ന്നും ഹരമാണ്. മഴയിൽ മിന്നലേറ്റ് ഒരു നിമിഷംകൊണ്ടു യാത്രയാവുക. മനോഹരമാണ് ആ മരണംപോലും.

സുഗതകുമാരിയെ 2020ൽ കാത്തിരുന്നത് സ്വാഭാവികമരണമായിരുന്നു.

താൻ മരിച്ചു കിടക്കുമ്പോൾ വധുവിനെപ്പോലെ ഒരുക്കണമെന്നു പ്രശസ്ത നടി സ്മിതാ പാട്ടീൽ പറഞ്ഞിരുന്നു. സ്മി തയുടെ മൃതദേഹം മോർച്ചറിയിൽനിന്നു വീട്ടിൽ കൊണ്ടുവന്നപ്പോൾ മേക്കപ്പ്മാൻ ദീപക് സാവന്ത് അപ്പറഞ്ഞതുപോലെ ചെയ്തു. സ്മിത എല്ലാ പ്രൗഢിയോടും കൂടെ കിടക്കുന്നതുകണ്ടു പലരും അന്തിച്ചു. തണുത്തുവിറങ്ങലിച്ച ദേഹത്ത് മേക്കപ്പ് പുരട്ടുമ്പോൾ തന്റെ കൈ വിറയ്ക്കുക പോലുമുണ്ടായി എന്നു സാവന്ത് പറഞ്ഞു. മനോരമ ആഴ്ചപ്പതിപ്പിലെ കഥക്കൂട്ടിൽ തോമസ് ജേക്കബ് എഴുതുന്നു ‘‘മരണചിന്തൾ ഡിസംബർ 16 ലക്കത്തിൽ...

08/12/2023

കോളജിൽ പഠിക്കുന്ന സമയത്ത് ഞാൻ ഫാസിൽ സാർ സംവിധാനം ചെയ്‌ ഒരു നാടകത്തിൽ അഭിനയിച്ചു. നെടുമുടി വേണുച്ചേട്ടനും നാടകത്തിൽ ഉണ്ടായിരു ന്നു. വേണുച്ചേട്ടനാണു പറഞ്ഞത് 'ജി.അര വിന്ദൻ സാർ ഒരു സിനിമ സംവിധാനം ചെ യ്യുന്നു, പുതുമുഖങ്ങളെ തേടുന്നു. ഒരു ഫോട്ടോ തരൂ, നമുക്ക് നോക്കാം' എന്ന്.

ഒരു ഫോട്ടോ കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് അരവിന്ദൻ സാറിനെ കാണാൻ ചെല്ലാൻ പറഞ്ഞ് ഒരു കത്തുവന്നു. ഞാനും അമ്മയും അച്ഛനും തിരുവനന്തപുരത്തെത്തി. അപ്പോഴാണ് അറിഞ്ഞത് 'കാഞ്ചനസീത' എന്ന സിനിമ യുടെ ജോലികൾക്കായി അദ്ദേഹം ഡൽഹി യിലേക്കോ ചെന്നൈയിലേക്കോ പോയി എന്ന്. ഞങ്ങൾ തിരിച്ചുപോന്നു. ഒരു പ്ര തീക്ഷയുമില്ലാതെ പോയതിനാൽ എനി ക്കു വലിയ നിരാശയൊന്നും ഉണ്ടായിരു ന്നില്ല. ഞാൻ വീണ്ടും പ്രീഡിഗ്രി പഠനത്തി ൽ മുഴുകി.മനോരമ ആഴ്ചപതിപ്പ് ഡിസംബർ 16 ലക്കം വഴിവിളക്കുകളിൽ നടി ജലജ എഴുതുന്നു " വഴി സിനിമയുടെ 'തമ്പി' ൽ".

08/12/2023

മറക്കാതിരിക്കാൻ
ഡോ.പി.കെ.കൃഷ്ണകുമാർ

ഞാൻ പത്താം ക്ലാസിലാണു പഠിക്കുന്നത്. പഠിച്ചതെല്ലാം വേഗം മറന്നുപോകുന്നു. ഓർമ മെച്ചപ്പെടുത്താൻ എന്തെങ്കിലും മരുന്നുകൾ ഉണ്ടോ?
അനിതാകുമാരി, കൊല്ലം

ഓർമിക്കാനുള്ള കഴിവ് കൂടുന്നതിനു മരുന്നുകൾ ഒന്നുമില്ല. ഓർമിക്കുന്നില്ല എന്നതിനർഥം ശ്രദ്ധിക്കുന്നില്ല എന്നാണ്. നമ്മൾ പഠിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യുമ്പോൾ ആ കാര്യം മസ്‌തിഷ്കത്തിൽ പതിയണം. മസ്തി ഷ്കത്തിലെ ഓർമയുമായി ബന്ധപ്പെട്ട കോശങ്ങളിൽ പുതിയ കണക്ഷനുകൾ ഉണ്ടാകുന്നതുവഴിയാണ് പുതിയ ഓർമകൾ നിലനിർത്തുന്നത്. ചെയ്യുന്ന കാര്യത്തിൽ പൂർണ ശ്രദ്ധ കൊടുക്കുമ്പോൾ മാത്രമാണ് ഇതു നടക്കുന്നത്. വായിക്കുന്നത് അല്ലെങ്കിൽ പഠിക്കുന്നത് പൂർണമായും ശ്രദ്ധ കൊടുത്തുകൊണ്ടാകുക എന്നതാണ് അതു പിന്നീട് ഓർമിച്ചെ ടുക്കുന്നതിനുള്ള വഴി പഠിക്കുമ്പോൾ പഠിക്കുന്ന കാര്യം മാ ത്രം മനസ്സിലുണ്ടാകുക. കളിക്കുമ്പോൾ കളിക്കുന്ന കാര്യം മാത്രം മനസ്സിലുണ്ടാകുക. മനസ്സിന് ഒരു സമയം ഒരു കാര്യത്തിൽ മാത്രമേ ശ്രദ്ധ കൊടുക്കാൻ കഴിയൂ. പഠിക്കുന്നതിന് ഒരു നിശ്ചിത സമയവും സ്‌ഥലവും നിശ്ചയിക്കുന്നതു ശ്രദ്ധ കൂട്ടാൻ സഹായിക്കും. ശ്രദ്ധ വ്യതിചലിക്കുന്ന കാര്യങ്ങൾ (ഉദാ. ആളുകൾ നടന്നുപോകുന്നത്, റേഡിയോ, ടിവി) കുറ വുള്ള ഒരു സ്ഥലം പഠനത്തിനായി മാറ്റിവയ്ക്കുക, ചില കാര്യങ്ങൾ ഉറക്കെ വായിച്ചു പഠിക്കുക, ചിലത് അടിവരയിട്ടു
പഠിക്കുക, ചിലത് എഴുതി പഠിക്കുക ഇങ്ങനെ പല രീതികൾ പഠനത്തിന് ഉപയോഗിക്കുന്നതും പഠിക്കുന്ന കാര്യം മസ്‌തിഷ്കത്തിൽ പതിയുന്നതിനു സഹായിക്കും. അത് ഓർമിച്ചെടുക്കാനും എളുപ്പമാകും. ചില കാര്യങ്ങൾക്ക് ഓർമിക്കുന്നതിനുള്ള സൂചനകൾ (മെമ്മറി ക്ലൂസ്) (ഉദാഹരണത്തിന് ഒരു ചിത്ര ത്തിന്റെ താഴെ. അല്ലെങ്കിൽ തലവാചകത്തിനു താഴെ) കണ്ടുവ യ്ക്കുക്കുന്നത് ഓർമിച്ചെടുക്കാൻ എളുപ്പമാകും. വിഷമമുള്ള ഭാഗങ്ങൾക്ക് കൂടുതൽ സമയം കൊടുക്കുകയും കൂടുതൽ തവണ പഠിക്കുകയും ചെയ്യുക. ഒരു കാര്യം പഠിച്ചു കഴിഞ്ഞാൽ കുറച്ചുനേരം കണ്ണടച്ചിരുന്നു പഠിച്ചതെന്ത് എന്ന് ആലോചിക്കുക. മനസ്സിൽ റിവൈസ് ചെയ്യുക. പഠിച്ചതിൻ്റെ ഒരു സമ്മറി (സം ഗ്രഹം) ആലോചിക്കുന്നത് അതു പിന്നീട് ഓർമിച്ചെടുക്കാൻ സഹായിക്കും. സാധാരണഗതിയിൽ 40-50 മിനിറ്റ് മാത്രമാണ് തൊൾക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുക. അത്ര സമയം പഠി ച്ചു കഴിഞ്ഞാൽ കുറച്ചുനേരം വെറുതെ ഇരിക്കുക. ഇതോടൊപ്പം അല്ലെങ്കിൽ അതു കൂടുതൽ പ്രധാനമാണ്. എനിക്കു പഠിക്കാൻ കഴിയും. ഓർമിക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടാക്കുക എന്നതു മറന്നുപോകും എന്നു വിശ്വസിച്ചു പഠിച്ചതു മറന്നുപോകാനാണു സാധ്യത.

08/12/2023

നിയമവിദ്യാർഥിനിയായ ലിഡിയ പോളിന് എംബിഎ വിദ്യാർഥിയായിരുന്ന ഗോകുൽ രാമനുമായുള്ള പ്രണയത്തെ തുടർന്ന് ഒരു കുഞ്ഞു ജനിക്കുന്നു. മണ്ണഞ്ചേരിയിലെ ധനാഢ്യനായ തേക്കുംതോട്ടത്തിൽ പോൾസൺന്റെ മകളാണു ലിഡിയ. ഘാതക് കമാൻഡോസിലെ അംഗമായ ജയരാമന്റെ സഹോദരനാണു ഗോകുൽ. ഗോകുലിന്റെ കുടുംബത്തെ അപ്പാടെ നശിപ്പിക്കാൻ തീരുമാനിച്ച പോൾസൺ കഞ്ചാവ് ലോബിക്ക് ഗോകുലിനെ ഏൽപിച്ചു കൊടുക്കുന്നു. അവന്റെ അച്ഛൻ രാമകൃഷ്ണനും അമ്മ സീതാലക്ഷ്മിയും സഹോദരി ദർശനയും പലവിധത്തിൽ മരണപ്പെടുന്നു. പോൾസൺ പൊലീസിനെ സ്വാധീനിച്ച് ആ കേസൊക്കെ അട്ടിമറിച്ചു. കുടുംബാംഗങ്ങളുടെ മരണം കൊലപാതകമാണെന്നു ജയരാമനറിയാം. എക്സൈസ് ഉദ്യോഗസ്ഥ ജെയിൻ ആന്റണിയെ ജയരാമൻ പരിചയപ്പെട്ടു. ജയരാമന്റെ വീടും സ്ഥലവും പോൾസണും മകനും വിലയ്ക്കു വാങ്ങി റിസോർട്ടാക്കി മാറ്റി. ഉദ്ഘാടനദിവസം രാത്രി അൽഫോൻസ മൂവാറ്റുപുഴയാറ്റിൽ വീണു മരണപ്പെട്ടു. മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ ജെയിൻ ജയരാമനു നൽകി. നിയാസ് എന്നൊരാളെ ജയരാമന്‍ പിടികൂടിയപ്പോൾ. ചന്ദ്രബോസ് എന്ന രാഷ്ട്രീയനേതാവാണ് ക്വട്ടേഷനു പിന്നിലെന്നു മനസ്സിലായി. ജെയിന്റെ പിതാവിന്റെ മരണത്തിനു പിന്നിലും ചന്ദ്രബോസാണെന്ന് ജയരാമൻ കണ്ടുപിടിച്ചു. ജയരാമൻ കള്ളപ്പേരിൽ കഞ്ചാവുതോട്ടത്തിൽ പണിക്കാരനായി എത്തി പത്രോയെ വകവരുത്തിയശേഷം കഞ്ചാവുതോട്ടത്തിനു തീയിട്ട് രക്ഷപ്പെട്ടു. ജെയിൻ കള്ളക്കേസിൽപെട്ട് സസ്പെൻഷനിലായി. മാർട്ടിനെ ജയരാമൻ പുന്നമടക്കായലിൽ കെട്ടിത്താഴ്ത്തി. ജെയിന്റെ പിതാവിന്റെ കൊലപാതകം സംബന്ധിച്ച് ക്രൈംസ്റ്റോറിയിൽ ഫീച്ചർ‍ വന്നതിന്റെ പേരിൽ ചന്ദ്രബോസും സംഘവും ജെയിന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടു. അതിന്റെ സിസി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചന്ദ്രബോസ് നാടുവിട്ടു. പോൾസണ് ജയരാമൻ തൂങ്ങിമരണം വിധിക്കുന്നു.... മനോരമ ആഴ്ചപ്പതിപ്പിൽ ജോസി വാഗമറ്റം എഴുതുന്ന നോവൽ നീലച്ചെടയൻ ഡിസംബർ 16 ലക്കം തുടർന്നു വായിക്കൂ...

08/12/2023

തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്താൽ
ഡോ.പി.കെ. ജബ്ബാർ

ഡോക്‌ടർ. 20 വയസ്സുള്ള വിദ്യാർഥിനിയാണ് ഞാൻ. തൊണ്ടവീക്കം മൂലം എൻ്റെ തൈറോയ്‌ഡ് ഗ്രന്ഥി നീക്കം ചെയ്തു. ഇപ്പോൾ വല്ലാതെ വണ്ണം വയ്ക്കുന്നു. വിവാഹം ചെയ്യാൻ എനിക്കു തടസ്സം ഉണ്ടാകുമോ? ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ?
രശ്മി ഗോപിനാഥ്, മൂവാറ്റുപുഴ

തൈറോയ്‌ഡ് ഗ്രന്ഥി നീക്കം ചെയ്‌തതിനെ തുടർന്ന് വണ്ണം വയ്ക്കുന്നു എന്നാണ് താങ്കൾ കത്തിൽ പറയുന്നത്. ഇതുമൂലം വിവാഹജീവിതത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ല. തൈറോയ്‌ഡ്‌ ഗ്രന്ഥി എന്തിനാണ് നീക്കം ചെ യ്‌തത്‌ എന്നു പറഞ്ഞിട്ടില്ല. അർബുദം പോലുള്ള പ്രശങ്ങൾ കൊണ്ടാണെങ്കിൽ തൈറോയ്‌ഡ് ഗ്രന്ഥി പരിപൂർണമായി എടുത്തു കളഞ്ഞിരിക്കാൻ സാധ്യതയുണ്ട്. അത്തരക്കാർക്ക് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വന്നേക്കാം. പൂർണമായും ഗ്രന്ഥി നീക്കം ചെയ്‌തിട്ടില്ലെങ്കിൽ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടതില്ലെങ്കിൽ തടിവയ്ക്കന്നതിന് തൈറോയ്ഡുമായി ബന്ധമില്ല എന്നാണു തോന്നുന്നത്. മറ്റു പ്രശ്ന‌ങ്ങൾ ഒന്നും ഇല്ല എന്നു പരിശോധിച്ച് ഉറപ്പാക്കുക. ആശങ്കപ്പെടേണ്ടതായ ഒരു പ്രശ്ന‌വും ഇല്ല.

08/12/2023

കോളജ് അധ്യാപകനായ സിദ്ധാർഥ് സുന്ദരിയായ ആർദ്രയെ, പലവിധ എതിർപ്പുകൾ മറികടന്ന് വിവാഹം കഴിക്കുന്നു. സിദ്ധാർഥിന്റെ അമ്മ രാജേശ്വരിക്ക് ആ ബന്ധം ഇഷ്ടമായിരുന്നില്ല. സിദ്ധാർഥ് ബാങ്ക് ഉദ്യോഗസ്ഥയായ പ്രീതിയെ വിവാഹം കഴിക്കുന്നതായിരുന്നു അവർക്കിഷ്ടം. സിദ്ധാർഥിന്റെ കൂട്ടുകാരൻ രോഹിത് പ്രീതിയെ വിവാഹം കഴിച്ചു. ആർദ്രയെ പ്രീതിയുമായി തുലനം ചെയ്ത രാജേശ്വരി, ആർദ്രയെ പുച്ഛിക്കാനുള്ള ഒരവസരവും വിട്ടുകളയുന്നില്ല. രാജേശ്വരി തറവാട്ടു സ്വത്ത് പകുതി മകൾ അഭിരാമിക്കായി മാറ്റിയിട്ടു.‌ ആർദ്രയുടെ കുടുംബസ്വത്ത് വീതം വെപ്പിക്കാനുള്ള സൂത്ര വിദ്യയായിരുന്നു അത്. കിടങ്ങൂർകാരൻ ശരത്ചന്ദ്രനെ അഭിരാമി പരിചയപ്പെട്ടു. അത് വിവാഹാലോചനയിലെത്തി കല്യാണം ഉറപ്പിക്കുന്നു. അമ്മ ആവശ്യപ്പെടുന്ന കാർ അഭിരാമിക്കു വിവാഹസമ്മാനമായി നൽകാമെന്നു സമ്മതിച്ച ആർദ്രയോട് അൻപതു ലക്ഷത്തിന്റെ കാർ രാജേശ്വരി ആവശ്യപ്പെട്ടു. ജോലി കിട്ടിയ അഭിരാമി കഴക്കൂട്ടത്തു താമസമാക്കി. ശരത്ചന്ദ്രനും അവിടെയാണ്. മറ്റൊരു സ്ത്രീയുമായി ശരത്തിനു ബന്ധമുണ്ടെന്നറിഞ്ഞ് അത് വീട്ടിലറിയിച്ചപ്പോൾ, കാർ വാങ്ങാതിരിക്കാൻ ആർദ്ര എടുത്ത അടവാണതെന്ന് രാജേശ്വരി പരിഹസിച്ചു. തന്റെ ശത്രുക്കൾ അഭിരാമിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ശരത്ചന്ദ്രൻ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. സിന്ധുവിനെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊല്ലാൻ ശർമിള എന്ന കൂട്ടുകാരി ശരത്ചന്ദ്രനെ ഉപദേശിക്കുന്നു. അവളുടെ പ്ലാൻ അനുസരിച്ച് ആ കൊലപാതകം നടന്നു. മരണത്തിൽ സംശയം തോന്നിയ ആർദ്രയും സിദ്ധാർഥും സിന്ധുവിന്റെ അമ്മയെക്കൊണ്ട് കേസ് കൊടുപ്പിച്ചു. തുടർന്ന് ശരത്ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിയുടെ വിവാഹം മുടങ്ങിയത് ആർദ്ര കാരണമാണെന്നും, കെട്ടുതാലി പൊട്ടിച്ച് അവളെ ഈ വീട്ടിൽനിന്നു പുറത്താക്കാതെ തനിക്കിനി വിശ്രമമില്ലെന്നും രാജേശ്വരി ശപഥം ചെയ്യുന്നു...മനോരമ ആഴ്ചപ്പതിപ്പിൽ കെ.കെ.സുധാകരൻ എഴുതുന്ന നോവൽ പെൺപണം ഡിസംബർ 16 ലക്കം തുടർന്നു വായിക്കൂ...

07/12/2023

നടുവേദനയും വൃക്കരോഗവും
ഡോ. സരോജ നായർ

എനിക്ക് ഇടയ്ക്കിടെ നടുവേദന ഉണ്ടാകാറുണ്ട്. ഇത് വൃക്കരോഗ ലക്ഷണമാണോ?

കെ.കെ.സൂരജ്, കോഴിക്കോട്.
നടുവേദന വന്നിട്ടില്ലാത്തവർ ചുരുക്കമാണെന്നു പറയാം. പത്തു ശതമാനത്തിലധികം പേർ ലോകമാകെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പല അസുഖങ്ങളുമായി ബന്ധപ്പെട്ട് നടുവേദന അനുഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്. മുഖ്യമായും ഇതിനു കാരണം മാംസപേശികളുമായി ബന്ധപ്പെട്ടിരിക്കുന്നു. നട്ടെല്ലിന് ക്ഷതം, ഇടുപ്പിനെ ബാധിക്കുന്ന ഓസ്‌റ്റിയോ വാതം എന്നിവ നടുവേദന അസഹ്യമാക്കുന്നു.

വൃക്കരോഗങ്ങൾ നടുവേദന വരുത്തുന്നത് എങ്ങനെയെന്ന് നോക്കാം.

1. എളിയുടെ മുകൾഭാഗത്ത് വാരിയെല്ലുകൾക്കു തൊട്ടു താഴെ വേദന ഉണ്ടാകുന്നത് വൃക്കകളിലുണ്ടാകുന്ന കല്ല് മൂത്രനാളിയിലൂടെ പുറത്തേക്കു പോകാനുള്ള ശ്രമത്തിലാണ് വളരെ നേരിയ മൂത്രനാളി വഴി കല്ലിനെ പുറത്താക്കുന്ന ശരീര പ്രക്രിയയിൽ രോഗിക്കു കഠിനമായ വേദന അനുഭവപ്പെടും. ഈ അവസ്‌ഥയിൽ ഡോക്‌ടറുടെ സേവനം ആവശ്യമാണ്...

2. വൃക്കകളിൽ വീക്കവും ഇൻഫെക്‌ഷനും വരുത്തുന്ന രോഗമാണ് പൈലോ നെഫ്രൈറ്റിസ്. രോഗിക്ക് നടുവേദന കൂടാതെ പനിയും വിറയലും വന്നേക്കാം. വിദഗ്‌ധമായ ചികിത്സ മൂലം ഭേദപ്പെടുന്ന രോഗാവസ്‌ഥയാണിത്.

3. പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് എന്നറിയപ്പെടുന്ന രോഗം ജനതികമാണെന്ന് കരുതപ്പെടുന്നു. വൃക്കകളിൽ മുന്തിരി വലുപ്പത്തിൽ മുഴകളുണ്ടാവുകയും ക്രമേണ വലുപ്പം വർധിക്കുകയും ചെയ്യുമ്പോൾ നടുവേദനയും അസഹ്യമാകും.

4. ഫുട്‌ബോൾ കളിക്കാർക്കും മറ്റു കായികരംഗത്ത് ഏർപ്പെടുന്നവർക്കും അപകടത്തിൽപെട്ട് മുറിവു പറ്റിയാൽ ആന്തരികാവയവങ്ങളിലേക്ക് രക്‌തപ്രവാഹം ഉണ്ടായേക്കും. മൂത്രത്തിലും രക്ത‌ം കലർന്നിരിക്കും. ഇതൊക്കെ നടുവേദന വരുത്തിവയ്ക്കും. ഇരുപത്തിയഞ്ചു ശതമാനത്തോളം നടുവേദന അനുഭവിക്കുന്നവർ വൃക്കരോഗികളാണെന്നാണു കണക്ക്.

07/12/2023

ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലെ ടീച്ചറായ മഞ്ജരി, തങ്കശേരിയിൽ പേൾവ്യു എന്ന പഴയ വീടിന്റെ രണ്ടാം നിലയിൽ വാടകയ്ക്കാണു താമസം. അമ്മ സുലോചനയും അനുജത്തി മിഥിലയും ഒപ്പമുണ്ട്. മിഥില അതേ സ്കൂളിൽ പ്ലസ്ടുവിനു പഠിക്കുന്നു. കുട്ടികളെ എക്സ്കർഷനു കൊണ്ടുപോകാനുള്ള ചുമതല മഞ്ജരിയിൽ വന്നുചേർന്നു. മിഥിലയ്ക്ക് അരുൺ എന്ന ടൂവീലർ മെക്കാനിക്കുമായി അടുപ്പമുണ്ട്. വീട്ടുകാരറിയാതെ പോയി വിവാഹം കഴിക്കാൻ അവൻ മിഥിലയെ നിർബന്ധിക്കുന്നു. മഞ്ജരിയുടെ സുഹൃത്തുക്കളാണ് ദീപക്കും ഹരീഷും. മഞ്ജരി എക്സ്കർഷൻ പോയ ദിവസം മിഥില കാമുകനോടൊപ്പം ഒളിച്ചോടി. അമ്മ പൊലീസിൽ പരാതി നൽകി. ഗുരുവായൂരിൽനിന്ന് പൊലീസ് അവരെയും സഹായികളായ ലൈല, ഷാജി എന്നിവരെയും പിടികൂടി. പൊലീസ് വിട്ടയച്ച മിഥില. കടലിൽ ചാടി ആത്മഹത്യചെയ്യാൻ ശ്രമിച്ചെങ്കിലും മീൻപിടിത്തക്കാർ രക്ഷിച്ചു. മഞ്ജരിയുടെ ബാങ്ക് ലോൺ തിരിച്ചടച്ച ഹരീഷ്, തനിക്ക് അവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുന്നു. ഹരീഷിന് കേണൽ ഗോപിനാഥിന്റെ മകൾ കല്യാണിയെ പറഞ്ഞുവച്ചിരിക്കുകയാണ് ചെറിയമ്മ. മഞ്ജുവിനെ വിളിച്ചു വരുത്തി അനിഷ്ടം അറിയിച്ചതോടെ അവൾ പിൻമാറി. കല്യാണിയും സാഗർ എന്ന ബാങ്ക് ഒാഫിസറും പ്രണയത്തിലാണ്. അതറിഞ്ഞ കേണൽ അവളെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. നിക്ഷേപസമാഹരണത്തിനിറങ്ങിയ സാഗർ ഹരീഷിനെ പരിചയപ്പെടുന്നു. സാഗറിന് ഹരീഷിനെ മതിപ്പായി. തന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന കല്യാണിക്കുട്ടിയുടെ ആഗ്രഹത്തിനു വഴങ്ങാതിരുന്ന സാഗറിനെ, ആത്മഹത്യാ ഭീഷണി മുഴക്കി കല്യാണി നിർബന്ധിക്കുന്നു... മനോരമ ആഴ്ചപ്പതിപ്പിൽ എം.പ്രസാദചന്ദ്രൻ എഴുതുന്ന നോവൽ മറ്റൊരു സ്ത്രീ ഡിസംബർ 16 ലക്കം തുടർന്നു വായിക്കൂ...

07/12/2023

യുവ ടെക്കിയായ ഇന്ദ്രജിത്ത് ഭാര്യ വിജില, മകൻ ശരൺദീപ് എന്നിവർക്കൊപ്പം വാടക ഫ്ലാറ്റിലാണു താമസം. വിജിലയുടെ അച്ഛൻ അവർക്കു വീടു വയ്ക്കാൻ സ്ഥലം വാങ്ങി നൽകുന്നു. സംശയരോഗിയാണ് വിജില. പത്താം ക്ലാസിൽ ഒന്നിച്ചുപഠിച്ചവരുടെ സംഗമത്തിൽ വർഷങ്ങൾക്കുശേഷം അനുപല്ലവിയും ഇന്ദ്രജിത്തും തമ്മിൽ കാണുന്നു. ഒരു കാറിലായിരുന്നു അവളുടെ മടക്ക യാത്ര. വീട്ടിലെത്തിയ ഇന്ദ്രജിത്തിനെ വിജിലയും അനുപല്ലവിയെ ഭർത്താവ് ആദിത്യനും ചോദ്യം ചെയ്യുന്നു. രാത്രി മദ്യപിച്ചു ലക്കുകെട്ട് വീട്ടിലെത്തിയ ആദിത്യൻ അനുപല്ലവിയെ പലവിധത്തിൽ ഉപദ്രവിച്ചു. വിജില അനുപല്ലവിയെ വിളിച്ചു മോശമായി സംസാരിച്ചതിന്റെ പേരിൽ ഇന്ദ്രജിത്തും വിജിലയുമായി വഴക്ക് മുറുകുന്നു. വിജില സഹപ്രവർത്തകന്റെ ഒപ്പം കോഫിഹൗസിൽ പോയതിന്റെ പേരിലും തർക്കമുണ്ടായി. മറ്റൊരു ദിവസം വിജില അതേ സഹപ്രവർത്തകന്റെ കാറിൽ വന്നിറങ്ങിയതു കണ്ട ഇന്ദ്രജിത്ത് അതു ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് വിജില വീടുവിട്ടിറങ്ങി. അനുപല്ലവിയുടെ അഭ്യർഥന മാനിച്ച് ഇന്ദ്രജിത്ത് ഒരു കൂടിക്കാഴ്ചയ്ക്കു തയാറാകുന്നു...മനോരമ ആഴ്ചപ്പതിപ്പിൽ സി.വി.നിര്‍മല എഴുതുന്ന നോവൽ പ്രണയശലഭങ്ങൾ ഡിസംബർ 16 ലക്കം തുടർന്നു വായിക്കൂ...

07/12/2023

മനോരമ ആഴ്ചപ്പതിപ്പിൽ സജിത്ത് എം.എസ് എഴുതുന്ന പുതിയ നോവൽ ‘കൂടപ്പിറപ്പ്’ ആരംഭിക്കുന്നു ഡിസംബർ 16 ലക്കത്തിൽ.

07/12/2023

കാനഡയിൽ കോളജ് പ്രഫസറായിരുന്ന ഡോ.ബോബി പുന്നൂസ് നാട്ടുകാർക്കെല്ലാം ബോബിച്ചായനാണ്. അദ്ദേഹത്തിന്റെ ഭാര്യ ഷീല അടുത്ത കാലത്ത് മരിച്ചു. ബോബിച്ചായനു രണ്ടു പെൺമക്കളാണ്. മൂത്തവൾ അമേലിയ കാനഡയിൽ മനഃശാസ്ത്രജ്ഞയാണ്. തിരുവല്ലയിലെ ബോബിച്ചായന്റെ വീട് സൂക്ഷിക്കുന്നത് നാട്ടിലെ ആത്മസുഹൃത്തായ സുകുമാരനാണ്. ബോബിച്ചായൻ നാട്ടിലുള്ളപ്പോഴൊക്കെ ഭക്ഷണമുണ്ടാക്കുന്നതും അദ്ദേഹത്തെ ഒരു കുടുംബാംഗത്തെപ്പോലെ പരിചരിക്കുന്നതും കൂത്രപ്പള്ളി മമ്പതി കോളനി നിവാസിയും തിരുവല്ലയിലെ കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരിൽ ഒരാളുമായ രാധികയാണ്. രാധികയുടെ ഭർത്താവ് ആന്റോ ഒാട്ടോറിക്ഷ തൊഴിലാളിയാണ്. ഒരു മകനുണ്ട്. സച്ചിൻ. ബോബിച്ചായന്റെ സഹായത്തോടെ മകനെ കാനഡയിൽ വിട്ടു പഠിപ്പിക്കാൻ ആശിച്ചിരിക്കുകയാണ് രാധിക. രാധികയുടെ സഹോദരന്റെ മകളായ ശ്രദ്ധ നഴ്സിങ് വിദ്യാർഥിനിയാണ്. ശ്രദ്ധയും ബസ്കണ്ടക്ടറായ മനുവും ആത്മാർഥ പ്രണയത്തിലാണ്. മകളുമായി വഴക്കുണ്ടാക്കി നാട്ടിലെത്തിയതാണ് ബോബിച്ചായൻ. ശ്രദ്ധയും മനുവിന്റെ വീട്ടുകാരുമായി കോട്ടയത്തുവച്ച് ഒരു കൂടിക്കാഴ്ച നടന്നു. ഡാഡ് ചികിത്സയിലിരിക്കുന്ന ആളാണെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ തിരികെ എത്തിക്കണമെന്നും കാനഡയിലുള്ള മകൾ അമേലിയ രാധികയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നു...മനോരമ ആഴ്ചപ്പതിപ്പിൽ ബെർളി തോമസ് എഴുതുന്ന നോവൽ മഞ്ഞിൽ തളിർത്ത ചില്ലകൾ ഡിസംബർ 16 ലക്കം തുടർന്നു വായിക്കൂ...

06/12/2023

മനോരമ ആഴ്ചപ്പതിപ്പ് വായിക്കൂ സമ്മാനങ്ങൾ നേടൂ

06/12/2023

15 ലക്ഷം രൂപയുടെ സമ്മാനപദ്ധതി കൂപ്പൺ ഈ ലക്കത്തിൽ ..
സജിത്ത് എം എസ് എഴുതുന്ന പുതിയ നോവൽ കൂടപ്പിറപ്പ് ആരംഭിക്കുന്നു...

വഴിവിളക്കുകളിൽ ജലജ, സിനിമാ വിശേഷങ്ങളുമായി നയൻതാര ചക്രവർത്തി, വിനു ഏബ്രഹാം എഴുതുന്ന ചെറുകഥ ..

05/12/2023

പെറ്റ്സ് കോർണർ
കന്നുകാലികളിലെ ചർമമുഴകൾ
ഡോ.ബീന. ഡി

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോൾ കണ്ടുവരുന്ന ഒരു രോഗമാണ് കന്നുകാലികളിലെ ചർമമുഴരോഗം. ഇത് പാലുൽപാദനവും പ്രത്യുൽപാദനശേഷിയും കുറയ്ക്കുന്ന ഒരു വൈറസ് രോഗമാണ്. ഈ വൈറസ് പരത്തുന്നത് പ്രധാനമായും കടിയീച്ച, കൊതുക്, ചെള്ള്, പട്ടുണ്ണി തുടങ്ങിയ രക്ത‌ം കുടിക്കുന്ന ബാഹ്യപരാദങ്ങളാണ്. രോഗമുള്ള മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം മൂലവും മുലപ്പാലിലൂടെ അമ്മയിൽനിന്നു കുഞ്ഞിലേക്കുമൊക്കെ രോഗം പകരാം.

നാലുമുതൽ 14 ദിവസം വരെയാണ് രോഗാരംഭകാലം. ഉയർന്ന പനി, പലുൽ പാദനം കുറയുക, ആഹാരം കഴിക്കാതി രിക്കുക, കണ്ണിൽ നിന്നും മൂക്കിൽനിന്നും നീരൊലിക്കുക, വായിൽ നിന്ന് ഉമിനീര് പതഞ്ഞൊലിക്കുക തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ. തുടർന്ന് 48 മണിക്കൂറിനുള്ളിൽ തൊലിപ്പുറത്ത് പല ഭാഗങ്ങളിൽ രണ്ടു മുതൽ നാല് സെൻ്റിമീറ്റർ വലുപ്പമുള്ള വൃത്താകൃതിയിലുള്ള കട്ടിയുള്ള
മുഴകൾ ഉണ്ടാകും. രോഗത്തിൻ്റെ തീവ്രത കൂടുന്നതിനനുസരിച്ച് ഇത്തരത്തിലുള്ള മുഴകൾ ശരീരം മുഴുവൻ വ്യാപിക്കാൻ തുടങ്ങും. അതോടൊപ്പം തന്നെ വലിയ മുഴകൾ പൊട്ടി വ്രണങ്ങളായി മാറുകയും ചെയ്യും. വായിലും അന്നനാളത്തിലും ശ്വസനനാളിയിലും വരെ മുഴകൾ ഉണ്ടാകാറുണ്ട്. ഇത് ശ്വാസതടസ്സം ന്യുമോണിയ, തീറ്റ കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ സൃഷ്ട‌ിക്കും. രോഗമുള്ള മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ചു
ചികിത്സയും പരിചരണവും നൽകുന്നത് രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം പൂർണമായും തടയേണ്ടതാണ്. വ്രണങ്ങൾ ഉണങ്ങാൻ ദിവസങ്ങൾ വേണ്ടിവരും. മാത്രമല്ല, അതുമൂലം അണു ബാധ ഉണ്ടാകാനും സാധ്യതയുണ്ട്. അതു കൊണ്ട്, വ്രണങ്ങളിൽ ഈച്ചവന്ന് മുട്ടയി ടാനും പുഴുക്കൾ വരാതിരിക്കാനുമൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമായ ആ ന്റിബയോട്ടിക്കുകളും വ്രണങ്ങൾ കരിയുന്നതിനുള്ള മരുന്നുകളും നൽകണം.

തൊലിപ്പുറത്തുനിന്ന് അടർന്നു വീഴുന്ന പൊറ്റകളിലും വ്രണങ്ങളിലും വൈറസുകളുടെ സാന്നിധ്യം ദിവസങ്ങളോളം നീണ്ടുനിൽക്കും. അതിനാൽ തൊഴുത്തും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. തറയും തീറ്റപ്പാത്രങ്ങളും മറ്റും നാലു ശതമാനം വീര്യമുള്ള അലക്കുകാരം അല്ലെങ്കിൽ ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് ദിവസവും വൃത്തിയാക്കണം.

ഇതൊരു വൈറസ് രോഗമായതു കൊണ്ടുതന്നെ പ്രതിരോധ കുത്തിവയ്പ്പിലൂടെ രോഗം വരാതിരിക്കാനുള്ള മുൻകരുതലെടുക്കാൻ പറ്റും. പശുക്കളെയും എരുമകളെയുമാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.

05/12/2023

ഒരു മെഡിക്കൽ വിജയാർച്ചന
ദേവി വിജയൻ

അർച്ചന ആദ്യതവണ തന്നെ ഉയർന്ന റാങ്കിൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസായതിൻ്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ . സുഷുമ്‌ന നാഡിക്കും പേശികൾക്കും ബലക്ഷയം സംഭവിക്കുന്ന എസ്എംഎ (സ്പൈനൽ മാസ്‌കുലാർ അട്രോഫി) അവൾക്ക് സ്ഥിരീകരിച്ചത് രണ്ടാം വയസ്സിലാണ്. അന്നു മുതൽ പരിമിതികളെ മറികടന്ന് ആത്മവിശ്വാസത്തോടെ അവൾ കടന്ന ഓരോ കടമ്പയും എൻ്റെ മനസ്സിലേക്ക് ഒന്നൊന്നായി വന്നു.

പാലക്കാട് തേങ്കുറിശ്ശി എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ വീട്. ഭർത്താവ് വിജയന് പോസ്‌റ്റൽ സർവീസിലായിരുന്നു ജോലി. മകൻ വിഷ്‌ണു ജനിച്ച് അഞ്ചു വർഷങ്ങൾക്കു ശേഷമാണ് മോൾ ജനിക്കുന്നത്. ഡോക്‌ടറാവുക എന്നതായിരുന്നു മകളുടെ സ്വപ്നം. ആ സ്വപ്നം മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസ്സായതോടെ കയ്യെത്തും ദൂരത്താണ്. ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ പഠനം നടത്തണമെങ്കിൽ മെഡിക്കൽ ബോർഡിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് കൂടി വേണം. അതുകൂടി കിട്ടിയാൽ അവൾ ആഗ്രഹിച്ചതുപോലെ കോഴിക്കോട് മെഡിക്കൽ കോളജിൽ എം ബിബിഎസിന് ചേരാം.

പക്ഷേ, ഞങ്ങളുടെ പ്രതീക്ഷകളെ തകർക്കുന്ന മറുപടിയായിരുന്നു മെഡിക്കൽ ബോർഡിൽനിന്നു ലഭിച്ചത്. ഈ ശാരീരിക പരിമിതികൾ വച്ച് എംബിബിഎസ് പഠനം സാധിക്കില്ല. വേണമെങ്കിൽ ആയുർവേദ മെഡിസിനു ചേരാം. എന്തു പറഞ്ഞ് അവളെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ കരഞ്ഞുപോയി. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ അവൾ കാണുന്ന സ്വപ്നമാണ് തകർന്നത്.

പക്ഷേ,മോൾ വീണ്ടും അവളുടെ സ്വപ്‌നത്തിൽ തന്നെ ഉറച്ചു നിന്നു. ആയുർവേദ മെഡിസിനു ചേർന്നില്ല. അടുത്ത വർഷം വീണ്ടും എൻട്രൻസ് എഴുതാൻ തീരുമാനിച്ചു. രണ്ടാം തവണയും അവൾക്ക് നല്ല റാങ്ക്. വീണ്ടും എത്തിയത് അതേ മെഡിക്കൽ ബോർഡിനു മുന്നിൽ. കുട്ടിയോട് ഇനി ഇങ്ങോട്ടു . പരിമിതികൾ വച്ച് എംബിബിഎസ് പഠിക്കാൻ സാധിക്കില്ല എന്നു പറഞ്ഞ് തിരിച്ചുവിട്ടു. ഓൾ ഇന്ത്യാ എൻട്രൻസ് പരീക്ഷ ആയതുകൊണ്ട് ചെന്നൈയിലും ഇതേ ടെസ്‌റ്റിന് അവ സരമുണ്ടായിരുന്നു. ഞങ്ങൾ മോളെയും കൊണ്ട് ചെന്നൈയിൽ പോയി പ്രതികൂല മറുപടിയാണ് അവിടെനിന്നും കിട്ടിയത്. ഈ തവണയും ഭിന്നശേഷിയുടെ പേരിൽ മോളുടെ ഡോക്ടർ സ്വപ്നം തകർന്നപ്പോൾ ഞങ്ങളുടെ പ്രതീക്ഷകളും ഒപ്പം തകർന്നു. അവൾ പിൻമാറാൻ ഒരുക്കമായിരുന്നില്ല. വീട്ടിലിരുന്നു പഠിച്ച് മൂന്നാം തവണയും അവൾ മെഡിക്കൽ എൻട്രൻസ് എഴുതി പാസായി. ഇത്തവണ ഭാഗ്യം അവളോടൊപ്പമായിരുന്നു. ചെന്നൈയിലെ മെഡിക്കൽ ബോർഡ് പലവിധടെസ്‌റ്റുകൾക്കുശേഷം അവൾക്ക് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകി. കോട്ടയം മെഡിക്കൽ
കോളജിൽ പ്രവേശനവും ലഭിച്ചു. ഇപ്പോൾ എംബിബിഎസ് പാസായി ഹൗസ് സർജൻസി ചെയ്യുകയാണ് അർച്ചന .ഈ അഞ്ചു വർഷവും എന്ത് ആവശ്യത്തിനും ഓടിയെത്താൻ റെഡിയായി ഞാനും കോട്ടയത്തെ വീട്ടിൽ അവളോടൊപ്പമുണ്ടായിരുന്നു

ഫലപ്രദമായ മരുന്നും ചികിത്സയുമില്ലാത്ത ശാരീരികാവസ്ഥയാണ് എസ്എംഎ.ഇന്ന് വിദേശത്തുനിന്നു വരുത്തുന്ന ഒരു കോടി രൂപയ്ക്കു മുകളിൽ വിലയുള്ള വാക്‌സിനുകൾ ലഭ്യമാണ്. അർച്ചനയ്ക്ക് എസ്എംഎ കണ്ടെത്തുന്ന സമയത്ത് ആ പേര് പോലും ഞാൻ കേട്ടിരുന്നില്ല. മസിലുകളെ ശക്‌തിപ്പെടുത്താനുള്ള ഫിസിയോതെറപ്പിയും ആയുർവേദ ചികിത്സകളുമായിരുന്നു ഞങ്ങൾ മുടങ്ങാതെ ചെയ്‌തത്‌. സ്‌കൂൾ പഠനകാലത്തെല്ലാം എന്തിനും കൂടെ നിന്നതും എന്നും അവളെ സ്‌കൂളിൽ കൊണ്ടാക്കിയിരുന്നതും അച്‌ഛനാണ്. പ്ലസ്‌ടുവിന് സയൻസ് എടുത്തു പഠിക്കാൻ തീരുമാനിച്ചപ്പോൾ മുകൾനിലയിലെ ലാബ് അവൾക്ക് ഒരു തടസ്സമായി. പക്ഷേ, ലാബിൽ പോകേണ്ടി വരുമ്പോഴെല്ലാം അച്‌ഛൻ സ്‌കൂളിൽ ഓടിയെത്തി അവളെ മുകൾനിലയിൽ എത്തിക്കുമായിരുന്നു.

സംഗീതവും സാഹിത്യവുമൊക്കെയായിരുന്നു കുട്ടിക്കാലം മുതൽ അർച്ചനയുടെ കൂട്ട്. കലോത്സവങ്ങളിൽ കവിതാലാപനത്തി നും കവിതാരചനയ്ക്കുമൊക്കെ ഒരുപാടു തവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ് മുതൽ അവൾ കവിത എഴുതിത്തുട ങ്ങി സ്‌കൂളിൻ്റെ പടിയിറങ്ങും മുൻപുതന്നെ 22 കവിതകളടങ്ങുന്ന 'അർച്ചനപ്പുക്കൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. പാട്ടിനോടുള്ള ഇഷ്‌ടം കാരണം സംഗീതവും പഠിച്ചു. ബാക്ക് പാക്കേഴ്സ് എന്ന സിനിമയിൽ 'കാറ്റിൻ സാധകം' എന്നു തുടങ്ങുന്ന പാട്ട് പാടിയിട്ടുണ്ട്. ശിശുരോഗ വിദഗ്‌ധയാവാനാണ് അർച്ചനയുടെ ആഗ്രഹം. ഡ്രൈവിങ് പഠിച്ച് സ്വന്തമായി കാറോടിക്കണമെന്നതും അവളുടെ ആഗ്രഹമാണ്. എല്ലാ ആഗ്രഹങ്ങളും അവൾ നേടിയെടുക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. അർച്ചനയുടെ പേശിക്കൾക്കു മാത്രമേ ബലക്കുറവുള്ളൂ. ഏതു പ്രതിസന്ധിയിലും തളരാതെ ശുഭപ്രതീക്ഷയോടെ മുന്നേറാനുള്ള മനസ്സ് അവൾക്കുണ്ടന്ന് കുഞ്ഞുനാൾ മുതൽ ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ആ അറിവാണ് ഞങ്ങളുടെ ആശ്വാസം.

04/12/2023

1977ൽ ആണ് ത്യശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുത്തു തുടങ്ങിയത്. അന്നെനിക്ക് പ്രായം 24 വയസ്സ്. 22 വർഷം അഞ്ച് പ്രമാണിമാരുടെ കീഴിൽ സഹപ്രമാണിയായി ഇലഞ്ഞിത്തറയിൽ കൊട്ടി. 1999ൽ ഞാൻ പ്രമാണിയായി. 24 വർഷം അതു തുടർന്നു. ഇലഞ്ഞിത്തറ വിട്ടെങ്കിലും ചെണ്ടയുമായുള്ള എന്റെ യാത്ര തുടരുന്നു. മനോരമ ആഴ്ചപ്പതിപ്പിലെ വഴിവിളക്കുകളിൽ പെരുവനം കുട്ടൻ മാരാർ എഴുതുന്നത് വായിക്കാം ഡിസംബർ 9 ലക്കത്തിൽ...

04/12/2023

ഡയാലിസിസും വൃക്ക മാറ്റിവയ്ക്കലും
ഡോ. സരോജ നായർ

പ്രമേഹരോഗിയായ എന്റെ രണ്ടു വൃക്കകളും തകരാറിലാണ്. നെഫ്രോളജിസ്റ്റിന്റെ അഭിപ്രായം ഞാൻ വൃക്ക മാറ്റി വയ്ക്കുന്നതാണ് ഉത്തമമെന്നാണ്. അല്ലാത്തപക്ഷം ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിന് വിധേയനാകണം എന്നും ഉപദേശിച്ചു. കിഡ്നി ട്രാൻസ്പ്ലാന്റ് സർജറിയെ ക്കുറിച്ചൊന്നു വിശദീകരിക്കാമോ?
അരുൺ കെ.കെ, പന്തളം

പൂർണാരോഗ്യവാനായ ആളിൽനിന്നു വൃക്കയെടുത്ത് ഇരുവൃക്കകളും പൂർണമായി തകരാറായ രോഗിക്ക് ശസ്ത്രക്രിയവഴി വച്ചുപിടിപ്പിക്കുന്ന പ്രക്രിയയാണ് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ. കുടുംബാംഗങ്ങളോ രോഗിയുമായി പൊരുത്തപ്പെടുന്ന രീതിയിൽ വൃക്കകളുള്ള അദ്യുദയകാംക്ഷികളോ ഒരു വൃക്ക ദാനം ചെയ്താലും ബാക്കി ജീവിതം അവർക്ക് ആരോഗ്യത്തോടെ കഴിയാം എന്നതാണ് വസ്തുത.
വൃക്ക സ്വീകരിക്കുന്ന ആളിലെ രോഗം ബാധിച്ച വൃക്കകൾ മുറിച്ചു മാറ്റപ്പെടുന്നില്ല. ഡൊണേറ്റ് ചെയ്ത കിഡ്നി അടിവയർ ഭാഗത്ത് വച്ചു പിടിപ്പിക്കുകയാണു ചെയ്യുന്നത്.
നമുക്ക് അറിയാവുന്നപോലെ വൃക്കകൾ രക്തം ശുദ്ധീകരിച്ച് മൂത്രത്തിലൂടെ പുറത്തുവിടുന്നു. ഭക്ഷണത്തിന്റെ മെറ്റബോളിസത്തിലൂടെ വേർതിരിക്കപ്പെടുന്ന യൂറിയ, ക്രിയാറ്റിൻ എന്നിവയാണ് മാലിന്യങ്ങൾ. അതുപോലെ ശരീരത്തിൽ ഉപ്പ്, ഇലക്ട്രോലൈറ്റുകൾ, ജലാംശം എന്നിവയുടെ തുലനം നിലനിർത്തേണ്ടതായിട്ടുണ്ട്. പിന്നെയൊരു പ്രധാന കാര്യം എറിത്രോപൊയിറ്റിൻ (ERYTHROPOIETIN) ഉൽപാദനം നിർലോഭം നടക്കണമെന്നതാണ.് രക്തത്തിലെ ചുവപ്പു കോശങ്ങൾ (RED BLOOD CELLS) ഉണ്ടാകുന്നതിന് ഇത് അത്യാവശ്യമാണ്.
രക്തസമ്മർദം നിയന്ത്രിക്കുന്നതിലും വൃക്കകളുടെ പങ്കു വലുതാണ്. അവ തകരാറിലായാൽ ജീവനുതന്നെ ഭീഷണിയാകും. അതിനാൽ, രോഗിക്ക് നെഫ്രോളജിസ്റ്റ് റീനൽ റീപ്ലേസ് മെന്റ് തെറപ്പി (RRT) നിർദേശം നൽകേണ്ടതായി വരുന്നു. ആഴ്ചയിൽ രണ്ടു മൂന്നു തവണ ഡയാലിസിസ്, അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ, മാത്രമാണ് ചികിത്സാമാർഗങ്ങൾ.
റീനൽ ട്രാൻസ്പ്ലാന്റേഷൻ രോഗിക്ക് ശിഷ്ടജീവിതം സുഖകരമാകുമെന്ന് പറയേണ്ടതില്ലല്ലോ. കുറഞ്ഞത് പതിനഞ്ചു വർഷത്തോളം ആരോഗ്യജീവിതം സാധ്യമാക്കാം, ഡോക്ടരുടെ ഉപദേശം ശിരസാവഹിച്ച് ജീവിതശൈലി ക്രമപ്പെടുത്തണമെന്നുമാത്രം.

04/12/2023

സോവിയറ്റ് യൂണിയൻ പ്രസിഡന്റും സോവിയറ്റ് കമ്യൂണിസ്‌റ്റ് പാർട്ടി സെക്രട്ട റിയുമായിരുന്നകാലത്ത് മിഖായൽ ഗോർബച്ചേവ് അമേരിക്കയിൽ ഹാർവഡിലുള്ള കെന്നഡി സ്‌കൂളിൽ പ്രസംഗത്തിനെത്തി. അദ്ദേഹത്തോടുള്ള ഒരു ചോദ്യം ഇതായിരുന്നു: 1963ൽ അമേരിക്കൻ പ്രസിഡന്റ്റ് കെന്നഡിക്കു പകരം റഷ്യൻ പരമാധികാരി നികിതാ ക്രൂഷ്‌ചേവ് ആണ് കൊല്ലപ്പെ ട്ടതെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?

ചിരിയുടെ ഒരു ലാഞ്ഛനപോലുമില്ലാതെ സദസ്യരെ ഗൗരവത്തോടെ നോക്കിക്കൊണ്ടദ്ദേഹം പറഞ്ഞു: "അരിസ്റ്റോട്ടിൽ ഒനാസിസ് മിസിസ് ക്രൂഷ്‌ചേവിനെ വിവാഹം ചെയ്യുമായിരുന്നെന്ന് എനിക്കു - തോന്നുന്നില്ല.''

04/12/2023

ലാപ്രോസ്കോപ്പിയും മൂത്രം ചുടിച്ചിലും
ഡോ. സതി എം. എസ്

പ്രിയപ്പെട്ട ഡോക്ടര്‍, എനിക്ക് 50 വയസ്സുണ്ട്. ഗര്‍ഭപാത്രം നീക്കം ചെയ്തത് ലാപ്രോസ്‌കോപ്പി വഴി ആണ്. അതിനുശേഷം യൂറിനറി ഇന്‍ഫെക്‌ഷന്‍, യോനിയില്‍ എരിച്ചില്‍ എന്നിവ അനുഭവപ്പെടുന്നുണ്ട്. ആറു മാസം മുന്‍പാണ് ലാപ്രോസ്‌കോപ്പി കഴിഞ്ഞത്. ഇപ്പോഴും യോനിയില്‍ ചെറിയ തോതില്‍ എരിച്ചില്‍ ഉണ്ട്. ഇന്‍ഫെക്‌ഷനു മരുന്ന് കഴിച്ചിരുന്നു. ഇപ്പോള്‍ മരുന്നില്ല. ഞാന്‍ എന്താണു ചെയ്യേണ്ടത്? ഡോക്ടറെ കാണണോ?
ലൈല അനീഷ്, തൃശൂർ

ഗര്‍ഭപാത്രത്തിനൊപ്പം അണ്ഡാശയം കൂടി നീക്കം ചെയ്യുമ്പോള്‍ ഹോര്‍മോണുകള്‍ നഷ്ടമാകുകയും ആര്‍ത്തവവിരാമത്തിലേക്കു നയിക്കുകയും ചെയ്യും. യോനി വരണ്ടിരിക്കുക, ചൊറിച്ചില്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയും അനുഭവപ്പെടുക, ഉറക്കമില്ലായ്മ, മൂഡ്‌സ്വിങ്‌സ്, ഉഷ്ണപ്പുകച്ചില്‍ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ അവസ്ഥയെ നേരിടാന്‍ പല മാര്‍ഗങ്ങളുണ്ട്. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, എരിവുള്ള ഭക്ഷണം ഒഴിവാക്കുക, കാപ്പി, ഉപ്പ് എന്നിവ കുറയ്ക്കുക, വ്യായാമം ചെയ്യുക എന്നിവയാണ് പൊതുവായി അവലംബിക്കുന്ന മാര്‍ഗങ്ങള്‍. ഹോര്‍മോണലും അല്ലാത്തതുമായ ഗുളികകളും ലേപനങ്ങളും ലഭ്യമാണ്. ശാരീരിക പരിശോധന നടത്തിയതിനുശേഷം അനുയോജ്യമായ മരുന്നുകള്‍ ഉപയോഗിക്കാം.

04/12/2023

ഇരുപതാം വയസ്സിലാണ് കുമരപുരം അപ്പുമാരാരുടെ അടുത്തെത്തുന്നത്. അദ്ദേഹം ഞങ്ങളുടെ ബന്ധുവും അച്‌ഛന്റെ സഹപ്രവർത്തകനും ആയിരുന്നു. രണ്ടു വർഷം അദ്ദേഹത്തിനു കീഴിൽ തായമ്പക അഭ്യസിച്ചു. ആ സമയത്താണ് ഞാൻ പഠിച്ച ചേർപ്പിലെ സിഎൻഎൻ ബിഎ ച്ച് സ്‌കൂളിൽ ക്ലാർക്ക് ആയി ജോലി കിട്ടിത്. അതൊരു വലിയ അനുഗ്രഹമായി. 36 വർഷം ഞാൻ സ്‌കൂളിൽ ജോലി ചെയ്തു - ആ സമയത്ത് കുമരപുരം അപ്പുമാരാരുടെ ശിക്ഷണത്തിൽ തായമ്പക പഠിക്കാൻ ചേർന്നു. പിന്നീട് ശ്രീനാരായണപുരം അപ്പുമാ രാരിൽനിന്നു കഥകളിക്കൊട്ടും മേളപദവും അഭ്യസിച്ചു.

04/12/2023

മുതലക്കണ്ണീരിനെ ഒരുനിമിഷം കൊണ്ടു ചുമതലക്കണ്ണീരാക്കാനുള്ള വിരുത് പനമ്പിള്ളിയെപ്പോലെ കുറച്ചുപേർക്കേ ഉണ്ടാവുകയുള്ളൂ. ആ ജനുസ്സിൽപെട്ടയാ ളായിരുന്നു കേരള നിയമസഭാ ചീഫ് വിപ്പ് ആയിരുന്ന പി. സീതിഹാജി.

പത്തായക്കോടൻ എന്നതിലെ പി അല്ലേ സീതിഹാജിയുടെ ഇനിഷ്യൽ എന്നൊരാൾ ചോദിക്കേണ്ട താമസം, പ്രാരബ്ധക്കാരന്റെ പി ആണതു പൊന്നുമോനേ എന്നായി സീതിഹാജി.

ചെമ്മീനുശേഷം താൻ സംവിധാനം ചെയ്ത ചിത്രങ്ങളൊക്കെ പരാജയപ്പെട്ട പ്പൊഴും പറഞ്ഞു നിൽക്കാൻ രാമു കാര്യാട്ടിനു ന്യായമുണ്ടായിരുന്നു: എവറസ്‌റ്റിൽ ഒരു വട്ടം കയറിയാൽ പോരേ? കൊല്ലം തോറും കയറണോ? മനോരമ ആഴ്ചപ്പതിപ്പിൽ തോമസ് ജേക്കബ് എഴുതുന്നു ഡിസംബർ 9 ലക്കം കഥക്കൂട്ടിൽ വായിക്കുക..

Want your business to be the top-listed Media Company in Kottayam?
Click here to claim your Sponsored Listing.

Videos (show all)

മനോരമ ആഴ്ചപ്പതിപ്പ് വായിക്കൂ സമ്മാനങ്ങൾ നേടൂ  #ManoramaWeekly
15 ലക്ഷം രൂപയുടെ സമ്മാനപദ്ധതി കൂപ്പൺ ഈ ലക്കത്തിൽ ..സജിത്ത് എം എസ് എഴുതുന്ന പുതിയ നോവൽ കൂടപ്പിറപ്പ് ആരംഭിക്കുന്നു...വഴിവി...
പുതിയ ലക്കം മനോരമ ആഴ്ചപ്പതിപ്പിൽമുഖചിത്രം : ആർഷ ബൈജുഫോട്ടോ: അരുൺ പയ്യടിമീത്തൽബെർളി തോമസ് എഴുതുന്ന പുതിയ നോവൽ 'മഞ്ഞിൽ തളി...
മനോരമ ആഴ്ചപ്പതിപ്പ് പുതിയ ലക്കത്തിൽ....വഴിവിളക്കുകൾ അംബികാസുതൻ മാങ്ങാട്...എം.രാജീവ് കുമാറിൻ്റെ 10 പ്രണയകഥകൾപാട്ടിൽ ഈ പാട...
മനോരമ ആഴ്ചപ്പതിപ്പ് പുതിയ ലക്കത്തിൽ...സിനിമ വിശേഷങ്ങളുമായി വിഷ്ണു ഉണ്ണികൃഷ്ണൻ....ബി. കെ. ഹരിനാരായണൻ്റെ കവിതകൾ "പ്രണയപ്പത...
പുതിയ ലക്കം മനോരമ ആഴ്ചപ്പതിപ്പിൽ പ്രശസ്ത എഴുത്തുകാരി മായാ കിരൺ എഴുതുന്ന ലഘു നോവൽ ‘നമ്മളിൽ ഒരാൾ’... വഴിവിളക്കുകളിൽ എൻ. ശശ...
പുതിയ ലക്കം മനോരമ ആഴ്ചപ്പതിപ്പിൽ...മുഖചിത്രം:- നിഖില വിമൽഫോട്ടോ :- അരുൺ പയ്യടിമീത്തൽ#ManoramaWeekly #NikhilaVimal #Resul...
പുതിയ ലക്കം മനോരമ ആഴ്ചപ്പതിപ്പിൽ.... മുഖചിത്രം:- ഡോ. ഗൗരി ഗോപൻഫോട്ടോ :- ജിനീഷ് മാത്യു വഴിവിളക്കുകളിൽ ആഷാ മേനോൻ,സിനിമാ, ജ...
പുതിയ ലക്കം മനോരമ ആഴ്ചപ്പതിപ്പിൽ........പത്തു വര്‍ഷത്തിനുശേഷം ‘റാണി ചിത്തിര മാര്‍ത്താണ്ഡം’ എന്ന ചിത്രത്തിലൂടെ മലയാള സിനി...

Category

Telephone

Address


Malayala Manorama
Kottayam
686001

Other Publishers in Kottayam (show all)
The Malayali Verse The Malayali Verse
Kottayam, 686536

An online Malayalam writing platform initiated by Academic Nature.

Nayanthara Nayanthara
Kottayam, 678144

video #news#music

Kottayam Pushpanath Publications Kottayam Pushpanath Publications
Pushpanath Road
Kottayam, 686001

Kottayam Pushpanath Publications

Voice Books Voice Books
Thellakom
Kottayam, 686630

VOiCE is a leading Printing, Publishing and Advertising group in Kerala.

Regal publishers Regal publishers
Kottayam, 686001

One of the leading publishers in kerala

Technaikz By Sudheesh Naik Technaikz By Sudheesh Naik
Kottayam
Kottayam

Food Travel Unboxing

DC Books DC Books
D C Kizhakemuri Edam, Good Shepherd Street
Kottayam, 686001

DC Books, Kerala’s foremost ISO certified book publishing house has over three decades of publishing experience is listed among the top literary publishers in India.Site: http://ww...

V-MIX media V-MIX media
Kottayam

Led Video Wall Rental | Live Streaming | DJ

INDULEKHA INDULEKHA
Vellappally Lane
Kottayam, 686001

The book company that publishes must-read books under the imprints Indulekha Pusthakam, Tamara and P

MassComm Guide MassComm Guide
Kottayam, 686536

An Online Guide for Mass Communication and Journalism Students to crack exams like National Eligibil

CMS Press CMS Press
CMS Press, Benjamin Bailey Street, Chalukunnu
Kottayam, 686001

Official page of the CMS Press, Kottayam http://en.wikipedia.org/wiki/C.M.S._Press

Chetana Media Services Chetana Media Services
Chetana Ventures Pvt. Ltd, North Gate, Thirunakkara
Kottayam, 686001

Trusted Partner in any-medium-publishing wherever on earth... Ideas, Manuscripts, Copyediting, Designing, Layout, Printing..