ATJ's Morning Vibes

ATJ's Morning Vibes

What you feed your mind, will lead your life.

20/04/2024

ഏറെ പ്രതീക്ഷകൾ നിരാശയിലേയ്ക്കും...നിരാശ തെറ്റായ തീരുമാനങ്ങളിലേയ്ക്കും നമ്മെ നയിക്കാൻ സാധ്യത ഉണ്ട്....വികാരം വിവേകത്തെ മറികടക്കുമ്പോൾ ജീവിതം കൈവിട്ട് പോയി എന്നും വരാം....

സ്നേഹപൂർവ്വം,

അലക്സ്‌ ടെസ്സി ജോസ്,
Family Therapist & HR Trainer,
9544491149

20/04/2024

ചെളിവെള്ളം ആണെന്നറിഞ്ഞിട്ടും വെണ്മ മങ്ങുമെന്നറിഞ്ഞിട്ടും ചെളിവെള്ളത്തിൽ കുളിക്കാനും കുടിക്കാനും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി തെളിമയാർന്ന ശുദ്ധജലം സൂക്ഷിക്കുന്നത് വെറുതേയാണ്.

20/04/2024

ചെടികളിൽ പൂത്തുനിൽക്കുന്ന നറുപൂവിന്റെ സുഗന്ധത്തേക്കാൾ ചിലർക്ക് ഇഷ്ടം കുപ്പികളിൽ നിറച്ച് വെച്ചിരിക്കുന്ന കൃത്രിമ സുഗന്ധമായിരുന്നു.

20/04/2024

എത്ര ലഭിച്ചാലും തൃപ്തി വരാത്തവർക്കും എന്തിലും കുറ്റം കണ്ടെത്തുന്നവർക്കും ജീവിതത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവില്ല.

20/04/2024

ലഭിച്ചതിനേക്കാൾ ലഭിക്കാത്തവയുടെ കണക്കെടുക്കുന്നവരുടെ കയ്യിൽ ചുറ്റുമുള്ളവരുടെ കുറ്റങ്ങളുടെയും കുറവുകളുടെയും നീണ്ട പട്ടിക തയ്യാറാക്കി വെച്ചിരിക്കും.

13/04/2023

മൊഴിമുത്തുകൾ (Pearls of Life)

11/04/2023

മൊഴിമുത്തുകൾ (Thoughts to Transform) by Alex Tessy Jose.

08/12/2022

*ശുഭദിനാശംസകൾ*

*നിനവുകൾ ഏതെന്നത് അനുസരിച്ചാണ് മനസ്സ് ഉയരുകയും തളരുകയും ചെയ്യുക.*

സദ്‌ചിന്തകൾ നമ്മുടെ മനസ്സിൽ നിറഞ്ഞാൽ എന്തിലും ഏതിലും നമുക്ക് ശാന്തിയും സമാധാനവും സന്തോഷവും കണ്ടെത്താൻ കഴിയും. ചിന്തകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ നമ്മുടെ വികാരങ്ങളെ സ്വാധീനിക്കുന്നു. വികാരങ്ങൾ നമ്മുടെ പ്രവർത്തിയേയും. പ്രവർത്തി നമ്മുടെ വ്യക്തിത്വത്തെയും ബാധിക്കുന്നു. അതുകൊണ്ട് ചിന്തകളെ നിയന്ത്രിക്കാൻ കഴിയുന്നിടത്താണ് ഒരാളുടെ വിജയപരാജയങ്ങളും സുഖദുഃഖങ്ങളും നിശ്ചയിക്കപ്പെടുന്നത്.

*ചിന്തകളിൽ ചന്തം ചാർത്താൻ നാം ഏത് വർണ്ണം ഉപയോഗിക്കണം?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

08/12/2022

*ശുഭദിനാശംസകൾ*

*കുറ്റിച്ചെടിക്ക് വന്മരത്തിൻ്റെ ഭാരം താങ്ങുവാൻ സാധിക്കില്ല.*

നമ്മുടെ കഴിവുകൾ എന്താണെന്ന് നാം തിരിച്ചറിയണം. പലപ്പോഴും തങ്ങൾക്ക് എത്രമാത്രം കഴിവുകൾ ഉണ്ടെന്നോ അവ എങ്ങനെ ഉപയോഗിക്കണമെന്നോ പലർക്കും അറിയില്ല. ചിലരാകട്ടെ ഇല്ലാത്ത കഴിവുകൾ കൂടി തനിക്ക് ഉണ്ടെന്ന് ഭാവിക്കുകയും എല്ലാ കാര്യങ്ങളിലും ഇടപെടുകയും ചെയ്യും. ഇല്ലാത്തത് ഉണ്ടെന്ന് മേനി നടിക്കുന്നവരുടെ പുറംപൂച്ച് പെട്ടന്ന് വെളിവാക്കപ്പെടും. പലരും പ്രവർത്തനങ്ങളിൽ പിന്നോക്കം പോകുന്നത് ഒന്നുകിൽ സ്വന്തം കഴിവ് എന്താണെന്ന് തിരിച്ചറിയാത്തത് കൊണ്ടോ അല്ലെങ്കിൽ വേണ്ട കഴിവുകൾ ഇല്ലാത്തത് കൊണ്ടോ ആവാം. പ്രവർത്തിക്കുവാൻ ആകുമെന്ന് ഉറപ്പുള്ള കാര്യങ്ങളിൽ ഇടപെടുന്നത് ആണ് ഉത്തമം. അറിയാത്തവ പഠിക്കാനുള്ള മനസ്സും തളരാതെ പ്രവർത്തിക്കാനുള്ള ഊർജ്ജവും നമുക്കുണ്ടെങ്കിൽ ഈ ലോകത്തിൽ നമ്മുടേതായ ഒരു പുതുലോകം നിർമ്മിക്കാൻ സാധിക്കും.

*മരം കയറാൻ അറിയാത്തവനെ മരത്തിൻ്റെ ചുവട്ടിൽ കസേരയിട്ട് ഇരുത്തിയാൽ എന്ത് പ്രയോജനം?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

08/12/2022

*ശുഭദിനാശംസകൾ*

*കാലവിധി കഴിഞ്ഞ ആഹാരവും ഔഷധങ്ങളും വിഷമായി മാറുന്നു.*

ഓരോന്നിനും ഓരോ സമയമുണ്ട്. നടാൻ ഒരു സമയം, കായ്ക്കാനും പൂക്കാനും ഫലമേകാനും അവസാനം മണ്ണോട് ചേരാനും ഒരു സമയം. പ്രവർത്തിക്കേണ്ട സമയത്ത് പ്രവർത്തിക്കേണ്ടത്പോലെ പ്രവർത്തിക്കാതിരുന്നതിന് ശേഷം സ്വയം നിരാശപ്പെട്ടിട്ടും വിഷമിച്ചിട്ടും ഒരു കാര്യവും ഇല്ല. ലഭിക്കുന്ന അവസരങ്ങൾ വിവേകമുള്ളവർ ശരിയാം വിധം ഉപയോഗിക്കും. നമ്മുടെ ചിന്തകളും പെരുമാറ്റങ്ങളും നമ്മളുടെ വ്യക്തിത്വത്തിനും ചുറ്റുമുള്ളവരുടെ ഉന്നമനത്തിനും ഉതുകുന്നതാകുമെങ്കിൽ നന്ന്.

*അരങ്ങൊഴിയേണ്ട സമയം തീരുമാനിക്കേണ്ടത് ആരാണ്?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

08/12/2022

*ശുഭദിനാശംസകൾ*

*എത്ര വെള്ളവും വളവും നൽകിയാലും കൊടിത്തൂവ ഇലകളിൽ സ്പർശിച്ചാൽ ചൊറിയുക തന്നെ ചെയ്യും.*

ജനിതകമായി പകർന്ന് കിട്ടിയ നമ്മുടെ ചില സ്വഭാവ സവിശേഷതകൾ എത്ര ശ്രമിച്ചാലും അത് മാറ്റുവാൻ സാധ്യമല്ല. ചില മറച്ചുവെക്കലുകളും രൂപമാറ്റംവരുത്തിയും അവയെ നിയന്ത്രിക്കാൻ ശ്രമിക്കാം എന്നല്ലാതെ പൂർണ്ണമായും മാറ്റാൻ സാധ്യമല്ല. ഏതെങ്കിലും ഒരു ഘട്ടത്തിൽ നമ്മുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുക തന്നെ ചെയ്യും. നമ്മുടെ സ്വഭാവത്തിലെ ഇത്തരം സവിശേഷതകൾ(അത് നല്ലതായാലും മോശമായാലും) തിരിച്ചറിയുകയും ശരിയായ വിധത്തിൽ നിയന്ത്രണത്തിലാക്കുകയും ചെയ്താൽ നമുക്ക് കൂടുതൽ മനോഹരമായ വ്യക്തിത്വത്തിൻ്റെ ഉടമകൾ ആകുവാൻ സാധിക്കും. വൈരുദ്ധ്യാത്മക പ്രവർത്തനങ്ങൾക്കെല്ലാം പാരമ്പര്യത്തിൻ്റെ കുട പിടിക്കുന്നത് അത്ര ഗുണകരമല്ല.

*കൊലനടത്തിയവർ കൊലക്കത്തിയുടെ മൂർച്ചയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

04/12/2022

*ശുഭദിനാശംസകൾ*

*നീലവെള്ളത്തിൽ വീണ കുറുക്കൻ കാട്ടിലെ രാജാവായപ്പോൾ ഗർദ്ദഭം പ്രധാനമന്ത്രിയായി.*

തിരഞ്ഞെടുക്കലുകൾ എന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. സമയോചിതമായി നമുക്ക് യോജിക്കുന്ന തിരഞ്ഞെടുക്കലുകൾ നടത്തുമ്പോൾ ആണ് നമ്മുടെ ജീവിതം ശരിയായ രീതിയിൽ മുന്നോട്ട് പോകുക. ഇത്തരം തിരഞ്ഞെടുക്കലുകളിൽ നമ്മുടെ കൂടെച്ചേരുന്നവരുടെ ഗുണവിശേഷങ്ങൾ നമ്മുടെ ജീവിതത്തെയും സ്വഭാവത്തെയും സ്വാധീനിക്കും. നമ്മെ ഉയർത്തുകയും തളർത്തുകയും ചെയ്യുന്ന വ്യക്തികൾ നമുക്ക് ചുറ്റുമുണ്ട്. ആരെയൊക്കെ കൂടെ ചേർക്കണമെന്നും ആരെയൊക്കെ ഒഴിവാക്കി നിർത്തണമെന്നും സ്വയം ഒരു ബോധ്യം ഉണ്ടായിരിക്കണം. കടമയുടെയോ കടപ്പാടിന്റേയോ പേരിൽ കൂടെച്ചേർക്കുന്നവരെല്ലാം നമ്മുടെ മാർഗ്ഗങ്ങളിൽ വിളക്കായി മാറണമെന്നില്ല. നമ്മുടെ തിരഞ്ഞെടുപ്പുകൾ വിവേകപൂർവ്വം നടത്തിയാൽ ഭാവിയിൽ നിരാശരാകേണ്ടി വരില്ല.

*വിലയേറിയ വജ്രം പൊതിഞ്ഞ് സൂക്ഷിക്കാൻ ആരെങ്കിലും കീറത്തുണി ഉപയോഗിക്കുമോ?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

03/12/2022

*ശുഭദിനാശംസകൾ*

*യുദ്ധം ചെയ്യുന്നവരുടെ ലക്ഷ്യം വിജയം മാത്രം.*

നമ്മുടെ ലക്ഷ്യം ഏതാണോ അത് നേടുവാൻ സ്വയം ആർജ്ജിച്ചെടുത്ത വിശ്വാസവും സ്ഥിരതയാർന്ന പ്രവർത്തനവും ആവശ്യമാണ്. പ്രതിസന്ധികളിൽ ആടിയുലയുന്ന നേരത്തും നമ്മുടെ ആത്മവിശ്വാസം നമുക്ക് തുണയേകും. വിജയിക്കണമെങ്കിൽ നമ്മുടെ വഴികളിൽ ഉണ്ടാകാൻ സാധ്യതയുള്ള വെല്ലുവിളികളെക്കുറിച്ച് മുൻധാരണയും അവയെ നേരിടാനുള്ള മുന്നൊരുക്കങ്ങളും നമുക്ക് തുണയാകും. ലക്ഷ്യത്തിൽ എത്തിച്ചേരുന്നതുവരെ തളരാതെ പൊരുതാൻ ഒരു നല്ല പൊരാളിക്ക് മാത്രമേ സാധിക്കൂ.

*യുദ്ധകാഹളം മുഴക്കുന്നവനും യുദ്ധത്തിൽ കൊല്ലപ്പെടുന്നവരുടെ ചോരയിൽ പങ്കാളി അല്ലേ?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

02/12/2022

*ശുഭദിനാശംസകൾ*

*എത്ര മനോഹരമായ കൂടൊരുക്കിയാലും ചെളിയിൽ കിടന്ന് ഉരുളുന്നതാണ് ചില പന്നിക്കൂട്ടങ്ങൾക്ക് താൽപര്യം.*

നമുക്കെല്ലാം ഒരു അസ്തിത്വം ഉണ്ട്. ജന്മം കൊണ്ട് ഉണ്ടാക്കിയത് അല്ല; കർമ്മം കൊണ്ട് ഉണ്ടാക്കിയെടുത്തത്. നമ്മുടെ പ്രവർത്തനങ്ങളാണ് നമ്മുടെ വില നിശ്ചയിക്കുന്നത്. കർമ്മങ്ങളിൽ നേരും നെറിയും ഇല്ലാത്തവർ എത്ര മഹോന്നതമായ തൊങ്ങലുകൾ അണിഞ്ഞാലും ലോകത്തിന് മുന്നിൽ അവർ അണിഞ്ഞ വിഡ്ഢിവേഷം ഒരുനാൾ അഴിഞ്ഞ് വീഴുക തന്നെ ചെയ്യും. ഏത് സാഹചര്യത്തിൽ ജനിച്ചു എന്നതല്ല, എങ്ങനെ നമ്മൾ ഓരോ സാഹചര്യത്തിലും പെരുമാറുന്നു എന്നതാണ് നമ്മുടെ വില നിശ്ചയിക്കുന്നത്. സത്യസന്ധതയുടെ, നന്മയുടെ, സാഹോദര്യത്തിന്റെ, ഉറച്ച നിലപാടുകളുടെ സ്വഭാവ ഗുണങ്ങൾ നമ്മുടെ സന്തത സഹചാരിയാക്കുവാൻ ശ്രദ്ധിക്കുക.

*എച്ചിൽ പാത്രത്തിൽ തെരുവ് നായ്ക്കൾ തിരയുന്നത് എന്താണ്?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

02/12/2022

*ശുഭദിനാശംസകൾ*

*പാതി ചാരിയ വാതിലുകൾ പലപ്പോഴും അടഞ്ഞ വാതിലുകളേക്കാൾ അപകടം ഉണ്ടാക്കും.*

പാതി മനസ്സോടെ ഒരു പ്രവർത്തിയും ചെയ്യരുത്. ചെയ്യുന്ന ഏത് കാര്യവും പൂർണ്ണമായ വിശ്വാസത്തോടെ ചെയ്തെങ്കിൽ മാത്രമേ വിജയിക്കൂ. ചെയ്ത് തീർക്കാമെന്ന് ഉറപ്പില്ലാത്ത കാര്യങ്ങൾ ഏറ്റെടുക്കുന്നത് നന്നല്ല. വെറുതെ പ്രതീക്ഷ നൽകുന്നതിലും നല്ലത് ആദ്യമേ തന്നെ യഥാർത്ഥ വസ്തുത വെളിപ്പെടുത്തുന്നത് തന്നെ ആണ്.

*പൂട്ടിയിട്ട വാതിലുകൾക്ക് മുൻപിൽ "പ്രവേശനമില്ല" എന്ന് എഴുതി വെയ്ക്കേണ്ട കാര്യമുണ്ടോ?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

29/11/2022

*ശുഭദിനാശംസകൾ*

*തെരുവ് നായ്ക്കൾ മുന്നിലുള്ള ഏത് പാത്രത്തിലും തലയിട്ടു നക്കും.*

സ്വന്തം നേട്ടങ്ങൾക്കായി കൂടെനിൽക്കുന്നവരെ കുരുതി കൊടുക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. സ്തുതിപാടകരുടെയും അഭ്യുദയകാംഷികളുടെയും വേഷമണിയുന്ന ശകുനികൾ. സ്വന്തമായ നിലപാടുകൾ എടുക്കുകയും അവസാനം വരെ അവയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നവരെ വിശ്വസിക്കാം. പാതി ദൂരം നടന്നിട്ട് ഒന്നും പറയാതെ പിന്തിരിഞ്ഞ് നടക്കുന്നവരെയും കൂടെ നിന്ന് ചതിക്കുന്നവരെയും തിരിച്ചറിയാൻ സാധിക്കാതെ വരുന്നതാണ് യഥാർത്ഥ പരാജയം. ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലെ ചതിയുടെ കണ്ണുകൾ തിരിച്ചറിയാൻ നമ്മൾ വൈകിയാൽ നമ്മുടെ ജീവനും സമ്പത്തും അപകടത്തിലായെന്നുവരാം.

*നമ്മുടെ നേരെ നീട്ടുന്ന കരങ്ങൾ ഒക്കെയും നമ്മെ സംരക്ഷിക്കാൻ ഉള്ളവ തന്നെയോ?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

24/11/2022

*ശുഭദിനാശംസകൾ*

*തിരഞ്ഞെടുക്കേണ്ടത് മത്സരിക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയോ അതോ തിരഞ്ഞെടുക്കുന്നവരുടെ താത്പര്യങ്ങൾക്ക് വേണ്ടിയോ?*

നമ്മുടെ ജീവിതത്തിൽ പലപ്പോഴും ചില തിരഞ്ഞെടുപ്പുകൾ നടത്താറുണ്ട്. അവരവരുടെ നിലപാടുകൾ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും. നിലപാടുകൾ ഇല്ലാത്തവർക്ക് ആൾക്കൂട്ടത്തിൻ്റെ ആരവത്തിനൊത്ത് താളം തുള്ളുവാനേ കഴിയൂ. സ്വന്തം താത്പര്യങ്ങളേക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് പരിഗണന നൽകുമ്പോൾ നിരാശ ഉണ്ടാക്കുവാൻ സാധ്യത കൂടുതലാണ്. നമ്മുടെ തിരഞ്ഞെടുക്കലുകളിൽ മുൻകാല അനുഭവങ്ങൾ തുണയായി ഉണ്ടാവണം. നമ്മൾ തിരഞ്ഞെടുത്തതെല്ലാം മനോഹരമായിരിക്കണം എന്ന് ആഗ്രഹിക്കാനും പ്രതീക്ഷിക്കാനുമേ കഴിയൂ. വിവേകത്തോടെ തിരഞ്ഞെടുക്കാൻ വിവേകികൾക്ക് കഴിയും.

*തിരഞ്ഞെടുപ്പുകൾ ജീവൻ പകരാൻ ഉള്ളവ ആകണം. ജീവനെടുക്കുന്നവ ആവരുത്.*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

06/11/2022

*ശുഭദിനാശംസകൾ*

*വിഭവ സമൃദ്ധമായ സദ്യ കഴിച്ച ചിലർ കറികളിൽ കറിവേപ്പിലയുടെ എണ്ണം കുറഞ്ഞതിൽ അമർഷം പൂണ്ടു.*

എന്തിലും കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാൻ ചിലർക്ക് അസാമാന്യ വൈഭവം ഉണ്ട്. വിമർശനങ്ങൾ ഒരു പരിധിവരെ നല്ലതാണ്. എന്നാൽ മറ്റുള്ളവരെ ഇല്ലായ്മ ചെയ്യുന്ന രീതിയിലോ പൊതു സമൂഹത്തിൽ അപമാനിക്കുന്ന രീതിയിലോ കൈകാര്യം ചെയ്യുന്നത് നന്നല്ല. മറ്റുള്ളവരെ വിമർശിക്കുന്നതിന് മുൻപ് സ്വയം അവ എത്രത്തോളം ചെയ്യുമെന്ന് മനസ്സിലാക്കുന്നത് നന്നാണ്. കേട്ടറിവുകൾക്ക് കൊണ്ടറിവുകളേക്കാൾ ബലം കുറവാണ്. ഓരോരുത്തരുടെയും സാഹചര്യവും അനുഭവ സമ്പത്തും കഴിവും വ്യത്യസ്തങ്ങളാണ്. ആ കഴിവ് ഉപയോഗിച്ച് അവർക്ക് വളരാൻ ഉള്ള സാഹചര്യം ഒരുക്കുവാൻ നമുക്ക് കഴിയുമ്പോൾ നമ്മുടെ വിമർശനങ്ങൾ അവർ അംഗീകരിക്കും. വളർത്താൻ അറിയാത്തവർക്ക് കൊല്ലാൻ യോഗ്യത ഇല്ല എന്നോർക്കുന്നത് നന്ന്.

*എഴുന്നേറ്റ് നിൽക്കാൻ അറിയാത്തവനെ ഓടാൻ പഠിപ്പിക്കാൻ പറ്റുമോ?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

05/11/2022

*ശുഭദിനാശംസകൾ*

*മലിനജലത്തിൽ ജീവിക്കുന്നവയ്ക്ക് പനിനീർ പൂവിൻ്റെ സുഗന്ധമുണ്ടാകാൻ സാധ്യതയുണ്ടോ?*

വളരുന്ന സാഹചര്യങ്ങൾ നമ്മുടെ സ്വഭാവ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ കൂടെ ചേരുന്നവരുടെയും നാം കൂടെ ചേർക്കുന്നവരുടെയും സ്വഭാവ സവിശേഷതകളും ജീവിത രീതികളും നമ്മെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഏറെ വിവേകത്തോടെ പെരുമാറിയില്ലെങ്കിൽ കൂടെ ചേരുന്നവരുടെ സ്വഭാവ,ജീവിത സവിശേഷതകളുടെ സ്വാധീനത്തിൽ നമ്മുടെ യഥാർത്ഥ വ്യക്തിത്വം തന്നെ നഷ്ടമായി എന്നുവരാം. നമ്മുടെ തീരുമാനങ്ങൾ ആണ് നമ്മുടെ ജീവിതത്തിൻ്റെ സുഖവും ദുഃഖവും നിയന്ത്രിക്കുന്നത്. കൂടെ ചേരുന്നവരുടെ സ്വാധീനത്തിൽ സ്വന്തം വ്യക്തിത്വം അപകടകരമായ തലങ്ങളിലേയ്ക്ക് നയിക്കപ്പെടുന്നുണ്ടെങ്കിൽ അവരിൽ നിന്ന് ഉടനടി വിട്ടുമാറാൻ നമുക്ക് കഴിയണം. മറ്റുള്ളവരിലെ നന്മകൾ നമുക്ക് സ്വാംശീകരിക്കാം.

*സുഗന്ധമുള്ളവരാകാൻ സുഗന്ധതൈലം പൂശി ഇറങ്ങിയാൽ മതിയോ?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

04/11/2022

*ശുഭദിനാശംസകൾ*

*വക്കുപൊട്ടിയ പാത്രം ഉപേക്ഷിക്കുമ്പോൾ അത്രയും കാലം അവ നൽകിയ സേവനം ആരും പരിഗണിച്ചില്ല.*

നേട്ടങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുന്ന സാഹചര്യങ്ങളേയും വ്യക്തികളേയും ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുന്നവരാണ് സമൂഹത്തിൽ കൂടുതലും. തനിക്ക് എന്ത് പ്രയോജനം അല്ലെങ്കിൽ മേന്മ ഉണ്ടാക്കും എന്നതാവും മിക്കപ്പോഴും ഓരോ പ്രവൃത്തികൾ ചെയ്യുന്നതിന് മുൻപ് പലരുടെയും മനസ്സിൽ ഉദിക്കുന്ന ചോദ്യം. സ്വന്തം മേന്മ മാത്രം മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുമ്പോൾ ചുറ്റുമുള്ള ലോകം നമ്മിൽ നിന്നും അകലാൻ സാധ്യത ഉണ്ട്. നേട്ടങ്ങളുടെ കാലത്ത് ചവിട്ടുപടിയായവരെ ആവശ്യങ്ങൾക്ക് ശേഷം പുറംതള്ളുന്നതും അകറ്റി നിർത്തുന്നതും കാണാറുണ്ട്. നേട്ടങ്ങൾക്ക് പുറകെ ഉള്ള ഓട്ടത്തിൽ ചുറ്റുമുള്ളവരെ ചവുട്ടിതേക്കുന്നതും ആട്ടിപ്പായിക്കുന്നതും നമ്മുടെ നേട്ടങ്ങളുടെ ശോഭ ഇല്ലാതാക്കും.

*ഇരുളിൽ വെളിച്ചം ഏകിയ തിരിനാളത്തെ പ്രകാശം വരുമ്പോൾ ഊതിക്കെടുത്തേണ്ട കാര്യമുണ്ടോ?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

04/11/2022

*ശുഭദിനാശംസകൾ*

*കണ്ണികളിൽ വിള്ളൽ വീണാൽ ചങ്ങലയുടെ ബലം നഷ്ടമാകും.*

ബന്ധങ്ങൾ ബന്ധനങ്ങൾ ആകാനും തകരാനും ഒരു നിമിഷം മതി. തെറ്റിദ്ധാരണകളും പിടിവാശിയും മറ്റുള്ളവരെക്കുറിച്ചുള്ള അമിത പ്രതീക്ഷകളും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന ചതിക്കുഴികൾ ആണ്. നമ്മുടെ ചിന്തകൾക്കും ആശയങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒത്തവിധം മറ്റുള്ളവർ പെരുമാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല; പക്ഷേ അങ്ങനെയേ ആകാവൂ എന്ന് നിർബന്ധബുദ്ധി അപകടമാണ്. ബന്ധങ്ങളുടെ ആരോഗ്യകരമായ നിലനിൽപ് തന്നെ പരസ്പരം നൽകുന്ന സ്വാതന്ത്യത്തിലും, അംഗീകാരത്തിലും, സ്നേഹത്തിലും, പരിഗണയിലും ആണ്. ബന്ധങ്ങളെ അറത്ത് മാറ്റാനും ഉപേക്ഷിച്ച് കളയാനും വളരെ എളുപ്പമാണ്. പക്ഷേ അവ നിലനിർത്താൻ പരസ്പരം പരിഗണിക്കാനും വിട്ടുകൊടുക്കാനും അംഗീകരിക്കാനും നമ്മൾ തയ്യാറായെങ്കിൽ മാത്രമേ സാധിക്കൂ.

*സ്വാതന്ത്ര്യത്തിന്റെ മാധുര്യം ആസ്വദിക്കാൻ ജയിലറയ്ക്കുള്ളിൽ കഴിയേണ്ട ആവശ്യമുണ്ടോ?*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

01/11/2022

*ശുഭദിനാശംസകൾ*

*തീരത്തിരുന്ന് തിരകൾ എണ്ണുന്നവർക്ക് തിരകൾക്ക് മുകളിലൂടെ വഞ്ചി തുഴയാൻ അറിയണമെന്നില്ല.*

എല്ലാത്തിലും വെറുതെ എന്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നവരാകരുത് നാം. എല്ലാം അറിയാമെന്ന് ഭാവിക്കുന്നത് സ്വയം പരിഹാസ്യരാകാൻ മാത്രമേ ഉപകരിക്കൂ. നമ്മുടെ അഭിപ്രായങ്ങൾക്ക് വിലകിട്ടുന്നതിൽ നമ്മുടെ ജീവിത സാഹചര്യങ്ങളും, ജീവിതാനുഭവങ്ങളും അവ നമുക്ക് നേടിത്തന്ന നേട്ടങ്ങളും കോട്ടങ്ങളും വലിയ പങ്ക് വഹിക്കുന്നു. വിലയില്ലാത്ത ഇടങ്ങളിൽ സ്വയം വിലയുണ്ടാക്കാൻ ശ്രമിക്കരുത്. ആവശ്യപ്പെടുന്ന ഇടങ്ങളിൽ മാത്രം ആവശ്യമായ അളവിൽ നമ്മുടെ അഭിപ്രായങ്ങൾ പറയുന്നതാണ് ഉത്തമം. ഉള്ള സൗഹൃദം നഷ്ടപ്പെടുത്താൻ നമ്മുടെ അഭിപ്രായപ്രകടനങ്ങൾ കാരണമാകാതിരിക്കട്ടെ.

*പൊട്ടിവീണ പട്ടവും ഒരിക്കൽ ആകാശം കണ്ടിരുന്നു.*

സ്നേഹപൂർവ്വം,

*Alex Tessy Jose,*
Director - Psychologs Foundation
*9497190268*

17/10/2022

*ശുഭദിനാശംസകൾ*

*നിഴലുകളുടെ തണലിൽ നിത്യവും നിൽക്കുന്നവയ്ക്ക് സ്വന്തം നിഴലുകൾപോലും നഷ്ടമായി എന്നു വരാം.*

എന്തിലും ഏതിലും മറ്റുള്ളവരെ ആശ്രയിക്കുന്നത് നന്നല്ല. അമിതമായ ആശ്രയത്വം സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ. എല്ലാം പഠിച്ചിട്ട് പ്രവർത്തിക്കാം എന്ന് കരുതുന്നവർക്ക് ഒരിക്കലും ഒന്നും ചെയ്യുവാൻ സാധിക്കില്ല. മറ്റുള്ളവരുടെ കരങ്ങളിൽ പവക്കൂത്ത് ആടുന്നവർക്ക് പലപ്പോഴും വിഡ്ഢികളുടെ പട്ടം ചാർത്തിക്കിട്ടും. സ്വന്തം കാലിൽ നില്ക്കാൻ ശ്രമിക്കുമ്പോൾ വീഴ്ചകൾ ഉണ്ടാകുവാൻ സാധ്യത ഏറെയാണ്. വീഴാതെ നടക്കാൻ പഠിച്ച കുഞ്ഞുങ്ങൾ ഇല്ല എന്നത് ഓർക്കുന്നത് നന്ന്. വിജയത്തിന്റെ യഥാർഥ മധുരമറിയാൻ ഒരിക്കൽ എങ്കിലും പരാജയത്തിന്റെ കയ്പ്പ് അറിയണം. വിജയിക്കാൻ തീരുമാനിച്ചിറങ്ങിയവരെ തോൽപ്പിക്കാൻ അവരവർക്കൊഴികെ മറ്റാർക്കും കഴിയില്ല.

*എല്ലാ വഴികളും ശരിയായ ലക്ഷ്യത്തിലേയ്ക്ക് ഉള്ളതാവണമെന്നുണ്ടോ?*

സ്നേഹപൂർവ്വം,

*അലക്സ് റ്റെസ്സി ജോസ്,*
*Director - Psychologs Foundation*
Family Therapist, Counsellor & HR Trainer.
*9497190268.*

11/10/2022

*ശുഭദിനാശംസകൾ*

*ചെടിച്ചട്ടിയിൽ വളരുന്ന വൃക്ഷത്തൈ മാറ്റി നടേണ്ട സമയത്ത് തോട്ടത്തിൽ നട്ടില്ലെങ്കിൽ അത് ചെറു മരമായി തന്നെ ജീവിതം നയിക്കേണ്ടി വരും.*

കൂടുതൽ വളരാൻ ചില മാറ്റങ്ങൾ വളരെ അനിവാര്യമാണ്. പുതിയ മാറ്റങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് വളർച്ച മുരടിച്ച മനസ്സിൻ്റെ ലക്ഷണമാണ്. എന്നും വന്മരത്തിൻ്റെ തണലിൽ നിൽക്കുന്ന ചെറുമരത്തിന് പൂക്കുവാനും കായ്ക്കുവനും കൂടുതൽ വളരാനും സാധിക്കില്ല. യഥാസമയത്ത് പുതിയ പാതകൾ വെട്ടിത്തുറന്നു മുന്നോട്ട് പോകുവാൻ നമുക്ക് സാധിക്കണം. ചുറ്റുമുള്ളവരുടെ വളർച്ചയിൽ അസൂയപ്പെടുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അപക്വമായ മനസ്സുകളാണ്. എല്ലാവരെയും ചേർത്ത് നിർത്തുന്നതിന് ഒപ്പം സമയത്തിൻ്റെ തികവിൽ പുതിയ ലോകം സൃഷ്ടിക്കാൻ അവരെ സഹായിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം നല്ല നേതാക്കൾക്ക് ഉണ്ട്. സ്വയം വളരുന്നതിനോപ്പം ചുറ്റുമുള്ളവർ വളരുവാനുള്ള സാഹചര്യം ഒരുക്കുന്നവർ ആണ് യഥാർത്ഥ നേതാക്കൾ.

*സ്വന്തം മുഖം നന്നാവാത്തത്തിൽ മുഖകണ്ണാടിയെ കുറ്റം വിധിക്കുന്നത് നന്നോ?*

സ്നേഹപൂർവ്വം,

*അലക്സ് റ്റെസ്സി ജോസ്,*
*Director - Psychologs Foundation*
Family Therapist, Counsellor & HR Trainer.
*9497190268.*

05/10/2022

*ശുഭദിനാശംസകൾ*

*മണ്ണിൽ വീണ വിത്ത് മുളയ്ക്കുന്നത് അതിൻ്റെ പുറംതോട് അഴുകി വീഴുമ്പോൾ ആണ് .*

പുറമേ മേന്മ ഉണ്ടാക്കുന്ന പലതും അഴിഞ്ഞു വീഴുമ്പോൾ നമ്മിലെ യഥാർത്ഥ നമ്മളെ ദൃശ്യമാക്കുന്നു. നമ്മിലെ ചില പൊയ് മുഖങ്ങളും ധാരണകളും വിശ്വാസങ്ങളും പൊഴിഞ്ഞു വീഴുമ്പോൾ ചുറ്റുമുള്ള യഥാർത്ഥ ലോകം മുന്നിൽ വെളിവാക്കപ്പെടും. നമ്മുടെ അഹംഭാവത്തിനും അഹങ്കാരത്തിനും കാരണമായവ തകർന്നു വീഴുമ്പോഴോ നഷ്ടമാകുമ്പോഴോ മാത്രമാണ് ഇനിയും വളരാൻ സാധിക്കും എന്ന തിരിച്ചറിവ് ലഭിക്കുക. വളരുവാനും വളർത്തുവാനും സമയമോ സാഹചര്യമോ ഒന്നുമല്ല പ്രധാനം; മനോഭാവം ഒന്ന് മാത്രമാണ്. ഓരോ ദിവസവും പുതുമ നിറഞ്ഞതാക്കി മാറ്റുവാൻ പുതുതായി എന്തെങ്കിലും ചെയ്ത് നമ്മുടെ ജീവൻ്റെ അടയാളം ഈ ഭൂമിയിൽ അവശേഷിപ്പിക്കാൻ നമുക്ക് സാധിക്കണം.

*പൂക്കാത്ത,കായ്ക്കാത്ത മരങ്ങൾ എല്ലാം വെട്ടി മാറ്റേണ്ടതുണ്ടോ?*

സ്നേഹപൂർവ്വം,

*അലക്സ് റ്റെസ്സി ജോസ്,*
*Director - Psychologs Foundation*
Family Therapist, Counsellor & HR Trainer.
*9497190268.*

05/10/2022

*ശുഭദിനാശംസകൾ*

*പുറമെ മോടിപിടിപ്പിക്കുന്നവയല്ല; ഉള്ളം മനോഹരമാക്കുന്നവയ്ക്കാണ് കൂടുതൽ പ്രാധാന്യം.*

ഉള്ളിൽ സന്തോഷമില്ലാതെ പുറമേ സന്തോഷം ഭാവിക്കുന്നവർ അനേകർ നമുക്ക് ചുറ്റുമുണ്ട്. തങ്ങളുടെ ദുഃഖം മറ്റാരും അറിയരുത് എന്ന് കരുതി സർവ്വവും ഉള്ളിൽ ഒതുക്കി, പുറമേ സന്തോഷത്തിൻ്റെ പൊയ്മുഖം അണിയുന്നവർ. ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിൽ ഒതുക്കുന്നവർക്ക് വിവിധങ്ങളായ ശാരീരിക മാനസിക അസ്വസ്ഥതകൾ സ്ഥിരമായി പ്രത്യക്ഷമാകും. നമ്മെ മനസ്സിലാക്കുന്ന, നമ്മുടെ സന്തോഷങ്ങളും സന്താപവും പങ്കിടാൻ സാധിക്കുന്ന; തുറന്ന മനസ്സോടെ, മുൻവിധി ഇല്ലാതെ നമ്മെ കേൾക്കുന്ന, ഏതെങ്കിലും ഒരു വ്യക്തിയെങ്കിലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവണം. ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നന്നായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സാധിക്കൂ. മറ്റുള്ളവരുടെ ഉള്ളിലെ അശാന്തിയുടെ കാർമേഘങ്ങൾക്കിടയിൽ സൂര്യവെളിച്ചമായി ആശ്വാസം പകരാൻ സാധിക്കുന്ന വിശ്വസ്തനായ ഒരു കേൾവിക്കാരൻ ആകാൻ നമുക്ക് കഴിയുമെങ്കിൽ അതിൽപ്പരം സുകൃതം നമുക്ക് ലഭിക്കാനില്ല.

*സ്വന്തം കുട്ടയിലെ ഭാരം താങ്ങാൻ കഴിയാത്തവർക്ക് മറ്റുള്ളവരുടെ കുട്ടയിലെ ഭാരം എങ്ങനെ വഹിക്കാൻ കഴിയും?*

സ്നേഹപൂർവ്വം,

*അലക്സ് റ്റെസ്സി ജോസ്,*
*Director - Psychologs Foundation*
Family Therapist, Counsellor & HR Trainer.
*9497190268.*

03/10/2022

*ശുഭദിനാശംസകൾ*

*ചങ്ങലയുടെ ബലത്തിൽ അല്ല, മനസ്സിലെ അടിയുറച്ച വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ് ആന സ്വന്തം കാലിലെ ചങ്ങല പൊട്ടിച്ച് എറിയാത്തത്.*

മുൻ അനുഭവങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങളുടെ വിവരണങ്ങളും നമ്മുടെ ചിന്തകളെ സ്വാധീനിക്കും. പ്രവർത്തിക്കുന്നതിന് മുൻപ് തന്നെ പരാജയം സമ്മതിക്കുന്നത് ഇത്തരം മനസ്സിൻ്റെ തോന്നലുകൾ നിന്നും ഉരുത്തിരിയുന്ന സ്വയം വിശ്വാസമില്ലായ്മയിൽ നിന്നുമാണ്. പരാജയപ്പെടുമോ എന്ന ചിന്തയും, മറ്റുള്ളവർ നമ്മേക്കുറിച്ച് എന്ത് കരുതും എന്ന ഭയവും വിജയിക്കേണ്ട പല സന്ദർഭങ്ങളിലും നമ്മുടെ പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുകയോ അവയെ പരാജയപ്പെടുത്തുകയോ ചെയ്യും. അർദ്ധ മനസ്സോടെയോ ആത്മവിശ്വാസമില്ലാതെയോ ചെയ്യുന്ന ഏതൊരു പ്രവർത്തിയും പരാജയപ്പെടുവാനാണ് സാധ്യത. വിജയമോ പരാജയമോ അല്ല പ്രധാനം; നമ്മൾ പൂർണ്ണ മനസ്സോടെ പരിശ്രമിച്ചോ എന്നതാണ് മുഖ്യം.

*ചങ്ങലയിൽ ബന്ധിച്ച ആനയെയാണോ ചങ്ങലയില്ലാത്ത ആനയെയാണോ കാഴ്ചക്കാർക്ക് കൂടുതൽ ഇഷ്ടം?*

സ്നേഹപൂർവ്വം,

*അലക്സ് റ്റെസ്സി ജോസ്,*
*Director - Psychologs Foundation*
Family Therapist, Counsellor & HR Trainer.
*9497190268.*

02/10/2022

*ശുഭദിനാശംസകൾ*

*കാലംതെറ്റി പെയ്യുന്ന മഴയ്ക്ക് ഭർത്സനങ്ങൾ കേൾക്കേണ്ടിവരും.*

അനവസരത്തിൽ ഉള്ള നമ്മുടെ പ്രവർത്തനങ്ങളും വാക്കുകളും നമുക്ക് അപമാനം വരുത്തും. എല്ലാവരെയും, എന്തിനേയും വിമർശിക്കുന്നവരെ കാണുമ്പോൾ ഓർത്തുകൊള്ളുക; ഉള്ളിൻ്റെ ഉള്ളിൽ സ്വയം വിലകുറച്ച് കാണുന്നവരാണ് അവർ. ഒരിക്കലും സ്വയം അംഗീകരിക്കാനോ സ്നേഹിക്കാനോ കഴിയാതെ സ്വന്തം ഇല്ലായ്മകളുടെ ലോകത്തെ തടങ്കലിൽപ്പെട്ടുകിടക്കുന്നവർ. സ്വയം സ്നേഹിക്കാനും അംഗീകരിക്കാനും കഴിയാത്തവർക്ക് എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കാനും അംഗീകരിക്കാനും കഴിയും? അവശ്യ സമയങ്ങളിൽ പ്രതികരിക്കേണ്ട അളവിൽ മാത്രം വാക്കുകൾ പ്രയോഗിക്കാൻ അറിയുന്നവർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും അഭിപ്രായങ്ങൾ പറയുന്നതും ഉള്ള ബന്ധം തകർക്കുവാൻ മാത്രമേ ഉപകരിക്കൂ. എത്ര അറിവുണ്ടെങ്കിലും അവർ ആവശ്യപ്പെടാതെ അവ നൽകുവാൻ ശ്രമിച്ചാൽ അപമാനിതരാകേണ്ടിവരാം. സ്വന്തം അനുഭവങ്ങളുടെയുംഅറിവിൻ്റെയും ഭണ്ഡാരം ആരുടെ മുന്നിൽ, എപ്പോൾ തുറക്കണം എന്ന ബോധ്യം ഉണ്ടായിരിക്കണം.

*ക്ഷണിക്കാതെ വിരുന്നിൽ പങ്കെടുത്തവർക്ക് സദ്യയുടെ കുറവുകളെ വിമർശിക്കാൻ അവകാശമുണ്ടോ?*

സ്നേഹപൂർവ്വം,

*അലക്സ് റ്റെസ്സി ജോസ്,*
*Director - Psychologs Foundation*
Family Therapist, Counsellor & HR Trainer.
*9497190268.*

Want your practice to be the top-listed Clinic in Kottayam?
Click here to claim your Sponsored Listing.

Videos (show all)

മൊഴിമുത്തുകൾ (Pearls of Life)
മൊഴിമുത്തുകൾ (Thoughts to Transform) by Alex Tessy Jose.
മൊഴിമുത്തുകൾ (Thoughts to Transform) by Alex Tessy Jose.
മൊഴിമുത്തുകൾ (Thoughts to Transform) by Alex Tessy Jose.
മൊഴിമുത്തുകൾ (Thoughts to Transform) by Alex Tessy Jose.

Telephone

Website

Address


Kottayam
686006