KNEF

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KNEF, Media/News Company, Kottayam.

22/11/2023
Photos from KNEF's post 22/05/2023

KNEF 20-ാം സംസ്ഥാന സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തിരി തെളിയും. ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പൊതുസമ്മേളനവും മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല മാധ്യമ സെമിനാറും തിരുവനന്തപുരം ഡപ്യൂട്ടി മേയർ ശ്രീ. പി.കെ. രാജു വിളംബര റാലിയും മന്ത്രി ശ്രീ. ജി.ആർ. അനിൽ പ്രതിനിധി സമ്മേളനവും ശ്രീ. ആനത്തലവട്ടം ആനന്ദൻ ട്രേഡ് യൂണിയൻ സമ്മേളനവും ഉദ്ഘാടനം ചെയ്യും. മന്ത്രി ശ്രീ. വി. ശിവൻകുട്ടി, ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ എംപി, ശ്രീ. എം. വിൻസെൻ്റ് എംഎൽഎ, ട്രേഡ് യൂണിയൻ നേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവർ 3 ദിവസങ്ങളിലെ പരിപാടികളിൽ സംബന്ധിക്കും...

Photos from KNEF's post 16/04/2023

കെഎൻഇഎഫ് സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കെ.എൻ.ഇ.എഫ് 20-ാം സംസ്ഥാന സമ്മേളന ലോഗോ കേസരി ഹാളിൽ മന്ത്രി ആൻ്റണി രാജു കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ട്രഷറർ സുരേഷ് വെളളിമംഗലത്തിന് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് വി.എസ്. ജോൺസൺ അധ്യക്ഷത വഹിച്ചു. എ.ഐ.എൻ.ഇ.എഫ് ജന. സെക്രട്ടറി വി.ബാലഗോപാൽ, ജനറൽ കൺവീനർ ഉദയകുമാർ,
ആക്ടിംഗ് ജന. സെക്രട്ടറി ജയിസൺ മാത്യു, ജില്ലാ പ്രസിഡൻ്റ് ജി. പ്രവീൺ എന്നിവർ പ്രസംഗിച്ചു. മേയ് 24, 25 തീയതികളിൽ തിരുവനന്തപുരത്താണ് സംസ്ഥാന സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

15/04/2023

വിഷു ആശംസകൾ

01/04/2023

വോയിസ് ഓഫ് മാതൃഭൂമി ജനറൽ സെക്രട്ടറിയായും KNEFസംസ്ഥാന കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ച ശ്രീ. മോഹൻദാസ്‌ (ബാബു) അന്തരിച്ചു. മാതൃഭൂമിയിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ബാബുവേട്ടൻ സിനിമാനടനായിരുന്ന ശ്രീ കുഞ്ഞാണ്ടിയുടെ മകനാണ്.
പ്രിയപ്പെട്ട ബാബുവേട്ടന് KNEF സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികൾ....🙏🌷🌷🌷

19/03/2023

KNEF കോഴിക്കോട് ജില്ലാ സമ്മേളനം MK രാഘവൻ MP ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു...

Photos from KNEF's post 11/03/2023

KNEF അലപ്പുഴ ജില്ലാ സമ്മേളനം മന്ത്രി. പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. H. സലാം MLA മുഖ്യാതിഥിയായിരുന്നു...

05/03/2023

KNEF കണ്ണൂർ ജില്ലാ സമ്മേളനം മുൻ മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ MLA ഉദ്ഘാടനം ചെയ്തു...

24/02/2023

കെഎന്‍ഇഎഫ് 20-ാം സംസ്ഥാന സമ്മേളനം
സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെ 20-ാം സംസ്ഥാന സമ്മേളനത്തിന് മെയ് രണ്ടാം വാരത്തിൽ തിരുവനന്തപുരം വേദിയാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ മാധ്യമങ്ങളെ പ്രതിനിധാനം ചെയ്ത് 200 പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘം രുപീകരണയോഗം കേസരി മെമ്മോറിയൽ ഹാളില്‍ വി. ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എൻ.ഇഎഫ് സംസ്ഥാന പ്രസിഡന്റ്‌ വി. എസ്. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് വെള്ളിമംഗലം (കെ.യു.ഡബ്യു.ജെ), അനുപമ ജി. നായര്‍ (ജില്ലാ സെക്രട്ടറി), മലയിന്‍കീഴ് ചന്ദ്രന്‍ നായര്‍ (എച്ച് എംഎസ്), അനില്‍കുമാര്‍ (ഐ.എൻ.ടി.യു.സി), സോളമന്‍ വെട്ടുകാട് (എ.ഐ.ടി..യു.സി) എം. കെ. കമലന്‍ (എന്‍.ജെ.പി.യു) ജി . പ്രവീൺ (കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ്‌ ) എസ്. ഉദയകുമാർ എന്നിവര്‍ സംസാരിച്ചു. കെ.എന്‍.ഇ.എഫ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു സ്വാഗതവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കെ. അൻവർ നന്ദിയും പറഞ്ഞു.
സമ്മേളനത്തിൻ്റെ ഭാഗമായി വി. ജോയി എംഎൽഎ ചെയർമാനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Photos from KNEF's post 29/01/2023

KNEF സംസ്ഥാന കമ്മിറ്റി ഇന്ന് എറണാകുളത്ത് ചേർന്നപ്പോൾ

25/01/2023

KNEF തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ CITU സംസ്ഥാന സെക്രട്ടറി KS സുനിൽകുമാർ പ്രസംഗിക്കുന്നു. സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

25/01/2023

KNEF തിരുവനന്തപുരം ജില്ലാ സമ്മേളനം കേസരി ഹാളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

Photos from KNEF's post 27/11/2022
17/11/2022

*വിദ്യാഭ്യാസ രംഗത്തെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തണം: മന്ത്രി അഹമ്മദ് ദേവർകോവിൽ*

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ തയാറാവണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കെ.എൻ.ഇ.എഫ് സ്ഥാപക നേതാവായിരുന്ന എസ്. അനന്തകൃഷ്ണൻ്റെ സ്മരണയ്ക്കായി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അനന്തകൃഷ്ണൻ എൻഡോവ്മെൻ്റ് പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻ്റ് വി. എസ് ജോൺസൺ അധ്യക്ഷത വഹിച്ചു. എൻ.ജെ.പി.യു മുൻ സംസ്ഥാന പ്രസിഡൻ്റ് പി. ദിനകരൻ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രസ് ക്ലബ് പ്രസിഡൻ്റ് ഫിറോസ് ഖാൻ, എൻ.ജെ.പി.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി.എം. ഗോപിനാഥ്, സെക്രട്ടറി പി. സുധാകരൻ, വിദ്യാർത്ഥി പ്രതിനിധി ജ്യോതിക പി.പി, അനന്തകൃഷ്ണൻ്റെ മകൾ ഉഷ എന്നിവർ പ്രസംഗിച്ചു. ആക്ടിംഗ് ജന. സെക്രട്ടറി ജയിസൺ മാത്യു സ്വാഗതവും, ജില്ലാ പ്രസിഡൻ്റ് എം. അഷറഫ് നന്ദിയും പറഞ്ഞു.
സംസ്ഥാന ട്രഷറർ ജുമാൽ ഫൈറൂസ്, രതീഷ്കുമാർ, സനൽകുമാർ, വി.എം. മജീദ്, അബ്ദുൾ ഹമീദ്, അൻവർ, ഇസ്മായിൽ, ഒ.സി. സചീന്ദ്രൻ, മധു, ബിനീഷ്, നംസാർ, അബ്ദുറഹ്മാൻ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

04/11/2022

EPF പെൻഷൻ വിധി... തൊഴിലാളികൾക്ക് ആശ്വാസം: KNEF

Photos from KNEF's post 02/10/2022

സഖാവ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന ആഭ്യന്തര- ടൂറിസം മന്ത്രിയായിരുന്നപ്പോൾ കണ്ണൂരിൽ നടന്ന KNEF സംസ്ഥാന സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുന്നു... KNEF ൻ്റെ ഉപഹാരം അബ്ദുൾ ഹമീദ് (മാധ്യമം) സമർപ്പിക്കുന്നു... (ഓർമ്മച്ചിത്രം)

03/09/2022

പ്രിയപ്പെട്ട ചന്ദ്രേട്ടന് KNEF സംസ്ഥാന സമിതിക്കു വേണ്ടി സെക്രട്ടേറിയറ്റംഗം ശ്രീ O.C. സജീന്ദ്രൻ പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്ഥാന നേതാക്കളായ എം. അഷ്റഫ്, വി.എ മജീദ്, കോഴിക്കോട് ജില്ലാ സെക്രട്ടറി അനിൽ കുമാർ, സംസ്ഥാന കമ്മിറ്റിയംഗം രതീഷ് എന്നിവരും KNEF പ്രവർത്തകരും സന്നിഹിതരായിരുന്നു....

03/09/2022

KNEF സ്ഥാപക നേതാവ് കെ. ചന്ദ്രൻ അന്തരിച്ചു.

KNEFൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളും ആദ്യകാല സംസ്ഥാന സെക്രട്ടറി, പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വന്നിരുന്ന ശ്രീ കെ. ചന്ദ്രൻ അന്തരിച്ചു.
കേരളത്തിലെ അസംഘടിതരായ പത്ര ജീവനക്കാർക്ക് ഒരു പുതിയ അവകാശ സംരക്ഷണ നിയമം ഉണ്ടാക്കി എടുക്കാൻ അദ്ദേഹം പ്രയത്നിച്ചു.
കേരള സംസ്ഥാന സർക്കാർ പെൻഷൻ പദ്ധതി രൂപീകരണത്തിലും നിർണായക പങ്കു വഹിച്ചു. പ്രിയ നേതാവിന്റെ വേർപാടിൽ KNEF സംസ്ഥാന കമ്മിറ്റിയുടെ പ്രണാമം 🌹🌹🌹🌹

Photos from KNEF's post 26/08/2022

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ KNEF ൻ്റെ അഭിവാദ്യം

21/08/2022

കേരള പത്രപ്രവർത്തക യൂണിയന് ഇന്നു മുതൽ പുതു നേതൃത്വം. ഊർജസ്വലരും മികച്ച സംഘാടകരുമായ എം.വി വിനീതയ്ക്കും ആർ. കിരൺബാബുവിന്റെയും KNEF ൻ്റെ ആശംസകൾ....
അഭിവാദ്യങ്ങൾ....

31/07/2022

മുതിർന്ന മാധ്യമ പ്രവർത്തകൻ
ആർ.ഗോപീകൃഷ്ണൻ
വിട വാങ്ങി......
പ്രണാമം.....

25/07/2022

Knef YouTube channel -ന്റെ ഉദ്ഘാടനം Ainef General Secretary വി.ബാലഗോപാൽ നിർവഹിക്കുന്നു

Want your business to be the top-listed Media Company in Kottayam?
Click here to claim your Sponsored Listing.

Website

Address

Kottayam
686001
Other Media/News Companies in Kottayam (show all)
Barnabas Media & Broadcast Barnabas Media & Broadcast
Kottayam, 686515

Focusing Kerala Focusing Kerala
Elamgulam
Kottayam, 00000

Entertainment & News Company Online Promotion For Movies, Short Films, Etc. Page by - Team J M

Vibgeor media mtter Vibgeor media mtter
Kottayam, KOTTAYAM

all new tech travel food any of variety videos on stand whatch and enjoyed

Elia Media Elia Media
MAR ELIA CATHEDRAL
Kottayam, 686001

ELIA MEDIA provides affordable, professional, High quality Full HD live video streaming services suited for Marriage Ceremony, Funeral Services, Holy Mass, Baptism.

ജനഹിതം Anoop pala ജനഹിതം Anoop pala
Pala
Kottayam, 686574

TRUTH

TIGMA News TIGMA News
Kottayam

ജനങ്ങളുടെ വാർത്തകൾ

Update Now Update Now
Kottayam

100% Genuine & Detailed Updates about Trending Topics on News

Spec99.com Spec99.com
Karayavil House, Kuruppanthara, Manjoor P. O
Kottayam, 686603

Learn more about new Smartphones, Rumors and Accessories.

Marian Media Marian Media
Kuravilangad
Kottayam

മരിയൻ മീഡിയ സഭയോടൊപ്പം...സത്യത്തോടൊപ?

The E-Press Journal The E-Press Journal
Kottayam

The E-Press Journal is a growing news digital platform in India. it brings you collective, accurate

Manorama Fasttrack Manorama Fasttrack
Kottayam, 686001

India's most read Auto Magazine

Moonnilavu News  മൂന്നിലവ് ന്യൂസ് Moonnilavu News മൂന്നിലവ് ന്യൂസ്
Kottayam, 686586

മൂന്നിലവിൻ്റെ വാർത്തകൾ ഇനി നമ്മുടെ മൂന്നിലവ് ന്യൂസിലൂടെ