Sacred Heart Church Thazhathangady

Sacred Heart Church Thazhathangady

താഴത്തങ്ങാടി തിരുഹൃദയപ്പള്ളി ( കൊച്ചു പള്ളി )

Photos from Sacred Heart Church Thazhathangady's post 02/02/2021
Photos from Sacred Heart Church Thazhathangady's post 02/02/2021

Completing the 25th Years of Wedding...
Best Wishes from SH Church Family...

Photos from Sacred Heart Church Thazhathangady's post 02/02/2021

Completing the 50th Year of Wedding....
Best Wishes from the SH Church Family...

Photos from Sacred Heart Church Thazhathangady's post 30/01/2021

Jubilee Perunal 2021...🥳🥳🥳

05/04/2020

Hosana...

08/02/2020

Sacred Heart Church Thazhathangady's cover photo

08/02/2020

Sacred Heart Church Jubilee Song...

Jubilee Song...

08/02/2020

Jubilee Song

08/02/2020

Jubilee Prayer

08/02/2020

Novena for Sacred Heart...

25/01/2020

പെരുന്നാൾ 2020

താഴത്തങ്ങാടി തിരുഹൃദയ പള്ളിയിൽ 100 റാം വർഷ തിരുനാൾ...

30/05/2019

അറിയിപ്പ്

ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ . പ്രിയപ്പെട്ടവരേ , പന്തക്കുസ്താ തിരുന്നാളിന് ഒരുക്കമായി നമ്മുടെ കര്‍ത്താവിന്‍റെ സ്വര്‍ഗാരോഹണ തിരുന്നാള്‍ ആഘോഷിക്കുന്ന മേയ് 30 മുതല്‍ ജൂണ്‍ 8 വരെ വൈകുന്നേരം 5 മണി മുതല്‍ 7 മണിവരെ മധ്യസ്ഥപ്രാര്‍ഥനയും ആരാധനയും നമ്മുടെ ഇടവകപ്പള്ളിയില്‍ വച്ച് നടത്തുന്നു. ആദിമസഭയില്‍ ശ്ലീഹന്മാര്‍ പരിശുദ്ധ അമ്മയോടൊപ്പം പരിശുധാന്മാവിന്‍റെ അഭിഷേകത്തിനായി പത്തുനാള്‍ പ്രാര്‍ഥനയില്‍ കഴിഞ്ഞത് പോലെ നമ്മുടെ സഭ മുഴുവന്‍ ഈ കാലയളവില്‍ പ്രാര്‍ഥനയില്‍ ഒരുക്കത്തോടെ ആയിരിക്കും കഴിയുക . സഭയോടൊപ്പം നമുക്കും ഈ ആരാധനയില്‍ പങ്കുചേര്‍ന്നു അനുഗ്രഹങ്ങള്‍ പ്രാപിക്കാം .എല്ലാവരെയും സ്നേഹപൂര്‍വ്വം ഇടവകപ്പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു . നമ്മുടെ ഇടവകയിലെ പ്രൊ-ലൈഫ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പ്രാര്‍ഥനാ യജ്ഞം അനുഗ്രഹപ്രദം ആകുവാന്‍ നമുക്ക് ഒത്തൊരുമയോടെ പ്രാര്‍ഥിക്കാം. :)

27/01/2019

PERUNAL 2019.....

22/12/2018

ലഹരി വിമുക്ത കൗമാരം സഭയുടെയും രാഷ്ട്രത്തിന്റെയും സമ്പത്ത്

08/11/2018
13/04/2018

അച്ചാറിട്ടു പള്ളി പണിത കഥ വായിക്കൂ

പെ​രു​വ​ന്താ​നം അ​മ​ല​ഗി​രി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ അ​ച്ചാ​ർ കൂ​ട്ടി പ​ള്ളി പ​ണി​ത സം​ഭ​വം നാ​ട്ടി​ലും മ​റു​നാ​ട്ടി​ലും വാ​ർ​ത്ത​യാ​യി​രി​ക്കെ, വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ലി​നു പ​റ​യാ​ൻ ഒ​ന്നു മാ​ത്രം. അ​ധ്വാ​ന​മാ​ണ് ആ​രാ​ധ​ന. ഒ​രു​മ​യു​ണ്ടെ​ങ്കി​ൽ ഒ​രു കോ​ടി​യു​ടെ പ​ള്ളിപ​ണി​ തീ​ർ​ക്കാ​ൻ ഏ​ഴു മാ​സം ധാ​രാ​ളം മ​തി. അ​തും ന​യാപൈ​സ ക​ട​മി​ല്ലാ​തെ. അ​ധ്വാ​നി​ക്കാ​ൻ മ​ന​സു​ണ്ടെ​ങ്കി​ൽ ആ​രു​ടെ​യും മു​ഖം ചു​ളി​യാ​തെ പ​ണ​മു​ണ്ടാ​ക്കാ​ൻ വ​ഴി ദൈ​വം കാ​ണി​ച്ചു​ത​രും. മു​റ്റ​ത്തും തൊ​ടി​യി​ലും ചീ​ഞ്ഞു​പോ​കു​ന്ന നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ അ​ച്ചാ​റാ​ക്കി മാ​റ്റി​യ​പ്പോ​ൾ അ​തി​നു​ണ്ടാ​യ രു​ചി​യാ​ണ് ഞ​ങ്ങ​ൾ​ക്ക് പി​ൻ​ബ​ല​മാ​യ​ത്.

കോ​ട്ട​യം- കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​വ​ന്താ​നം മ​ല​യു​ടെ ര​ണ്ടു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലേ​ക്കു ക​ട​ന്നാ​ൽ 110 കു​ടും​ബ​ങ്ങ​ളും 400 വി​ശ്വാ​സി​ക​ളു​മു​ള്ള അ​മ​ല​ഗി​രി​യി​ലെ​ത്താം. ബ​ല​ക്ഷ​യ​ത്താ​ൽ ഭി​ത്തി കീ​റി, ഭൂ​മി​കു​ലു​ക്ക​ത്തി​ൽ കു​രി​ശി​ള​കി മു​ഖ​ശോ​ഭ മ​ങ്ങി​യ പ​ള്ളി​യു​ടെ സ്ഥാ​ന​ത്താ​ണ് മ​നോ​ഹ​ര​മാ​യ ഈ ​പു​ത്ത​ൻ കൊ​ച്ചു​ ദേ​വാ​ല​യം ത​ല​യു​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​കാ​ശ​ത്തോ​ളം ഉ​യ​ർ​ന്ന കു​ന്നി​ൻ​ച​രു​വി​ൽ ഇ​ട​വ​ക​ക്കാ​ർ വി​ശ്വാ​സ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി 200 ദി​വ​സം​കൊ​ണ്ടൊ​രു പ​ള്ളി പ​ണി​തെ​ന്നു പ​റ​യു​ന്പോ​ൾ അ​ദ്ഭുതം എ​ന്നേ പ​റ​യേ​ണ്ട​തു​ള്ളു.

പാ​വ​ങ്ങ​ളും കൂ​ലി​പ്പണി​ക്കാ​രും മാ​ത്ര​മു​ള്ള മ​ല​യ​ടി​വാ​ര​ത്താ​ണ് നി​ശ​ബ്ദ​മാ​യ അ​ച്ചാ​ർ​വി​പ്ല​വ​ത്തി​ലൂ​ടെ ജ​നം പ​ള്ളി പ​ണി​ത​ത്. ക​യ്യാ​ല​പ്പ​ണി, തേ​യി​ല​നു​ള്ള്, മേ​സ്തി​രി​പ്പ​ണി, പ​റ​ന്പി​ൽ​കി​ള തു​ട​ങ്ങി​യ ജോ​ലി​ക​ളാൽ അ​തി​ജീ​വ​നം ന​ട​ത്തു​ന്ന പാ​വ​ങ്ങ​ളു​ടെ ഗ്രാ​മ​മാ​ണി​ത്. ഇ​ട​വക​യി​ൽ സ​ർ​ക്കാ​ർ ജോ​ലി ഒ​രാ​ൾ​ക്കു മാ​ത്ര​മേ​യു​ള്ളു.​സ്ത്രീ​ക​ളേ​റെ​യും തൊ​ഴി​ലു​റ​പ്പു​പ​ണി ചെ​യ്യു​ന്ന​വ​ർ. പ​ക​ൽ തോട്ടങ്ങളിൽ അ​ധ്വാ​ന​വും രാ​ത്രി ത​യ്യ​ലും ന​ട​ത്തി​യി​ട്ടും കു​ടും​ബം പോ​റ്റാ​ൻ ക്ലേ​ശി​ക്കു​ന്ന ദ​രി​ദ്ര​സ​മൂ​ഹ​മാ​ണ് കു​ടി​യേ​റ്റ​ഗ്രാ​മ​ത്തി​ൽ ഏ​റെ​പ്പേ​രും.

പ​ണ​മാ​യി ന​ൽ​കാ​ൻ മ​ടി​ശീ​ല​യി​ൽ ഒ​ന്നു​മി​ല്ല, പ​ള്ളി​ക്കു മ​ന​സോ​ടെ ന​ൽ​കാ​നു​ള്ള​ത് അ​ധ്വാ​ന സം​ഭാ​വ​ന മാ​ത്രം എ​ന്ന ചി​ന്ത​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജ​ന​ത ക​ഴി​ഞ്ഞ ജൂ​ണി​ലെ പ​ള്ളി​പ്പൊ​തുയോ​ഗ​ത്തി​ലാ​ണ് ര​ണ്ടും ക​ൽ​പ്പി​ച്ചൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പു​തി​യ പ​ള്ളി പ​ണി​യ​ണം. ആ​ദ്യ​മാ​യി വി​കാ​രി പ​ദ​വി​യി​ൽ നി​ർ​മ​ല​ഗി​രി​യി​ൽ ചു​മ​ത​ല​യേ​റ്റ കൊ​ച്ച​ച്ച​ൻ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ ജ​ന​ത്തോ​ടു പ​റ​ഞ്ഞു. പ​ള്ളി പ​ണി​യാ​ൻ ഞാ​ൻ ഒ​പ്പ​മു​ണ്ടാ​കും. പക്ഷേ ഒ​രു കോ​ടി​യോ​ളം രൂ​പ എ​ങ്ങ​നെ നാം ​സ്വ​രൂ​പി​ക്കും.

അ​വി​ശ്വാ​സി​യാ​കാ​തെ വി​ശ്വാ​സി​യാ​യി​രി​ക്കാ​ൻ ക്രി​സ്തു ന​ൽ​കി​യ ഉ​ദ്ബോ​ധ​ന​ത്തി​ലൂ​ടെ ഭാ​ര​ത​മ​ണ്ണി​ലെ​ത്തി വി​ശ്വാ​സം പ്ര​ഘോ​ഷി​ച്ച തോ​മാ​ശ്ലീ​ഹാ​യി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച ഇ​ട​വ​ക​ക്കാ​ർ വി​കാ​രി​യ​ച്ച​നു വാ​ക്കു​കൊ​ടു​ത്തു; പ​ട്ടി​ണി കി​ട​ക്കേ​ണ്ടി​വ​ന്നാ​ലും പ​ള്ളി പ​ണി​യാ​ൻ ഞ​ങ്ങ​ൾ അ​ച്ച​നൊ​പ്പ​മു​ണ്ടാ​കും. പ​ള്ളി പ​ണി​യാ​ൻ കാ​ല​ങ്ങ​ളാ​യി അ​മ​ല​ഗി​രി ഇ​ട​വ​ക സ്വ​രൂ​പി​ച്ചുവ​ച്ചി​രു​ന്ന 12 ല​ക്ഷം രൂ​പ​കൊ​ണ്ട് പ​ണി തീ​രു​മോ. പ​ള്ളി പ​ണി​യു​ന്ന​തി​നൊ​പ്പം പ​ള്ളി​മു​റ്റം മോ​ടി​യാ​ക്ക​ണം, വൈ​ദി​ക​മ​ന്ദി​രം കേ​ടു​പാ​ടു​തീ​ർ​ക്ക​ണം.

ക​ല​പ്പ​യി​ൽ കൈ​വ​ച്ചാ​ൽപി​ന്നെ പി​ന്നോ​ട്ടു​ നോ​ക്ക​രു​തെ​ന്നാ​ണ് പ്ര​മാ​ണം. ക​ഴി​ഞ്ഞ ദു​ക്റാ​ന​പ്പെ​രു​ന്നാ​ളി​ന് പ​ള്ളി​ക്കു ക​ല്ലി​ട്ട​തി​നു​ശേ​ഷം ഇ​ട​വ​ക​യി​ലെ 400 വി​ശ്വാ​സി​ക​ളും മ​ന​സി​ലൊ​രു പ്ര​തി​ജ്ഞ ചൊ​ല്ലി- പ​ള്ളി പ​ണി തീ​രുംവ​രെ പി​ന്നോ​ട്ടു​പോ​കി​ല്ല. കൂ​ലി​വേ​ല​യ്ക്കൊ​പ്പം പ​ള്ളി​വേ​ല​യും ചെ​യ്യും. കൂ​ലി വ​രു​മാ​ന​ത്തി​ൽ എ​ന്നും ഒ​രു വി​ഹി​തം പ​ള്ളി​ക്ക്. പ​ള്ളി പ​ണി തീരുംവ​രെ വീ​ട്ടി​ൽ ആ​ഘോ​ഷം വേ​ണ്ട, ആ​ർ​ഭാ​ടം വേ​ണ്ട.

കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ സ്വാ​ശ്ര​യ​പാ​ഠ​ങ്ങ​ളു​ൾ​ക്കൊ​ണ്ട വ​നി​ത​ക​ൾ പ​റ​ഞ്ഞു. മാ​തൃ​ദീ​പ്തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞ​ങ്ങ​ൾ വ​സ്ത്ര​ങ്ങ​ൾ ത​യ്ച്ച് സ​മീ​പ​ത്തെ പ​ള്ളി​ക​ൾ​തോ​റും വി​ൽ​ക്കാം. പി​തൃ​വേ​ദി നേ​തൃ​ത്വ​ത്തി​ൽ പു​രു​ഷ​ൻ​മാ​ർ പ​റ​ഞ്ഞു. ക​ല്ലും മ​ണ്ണും ത​ടി​യും ചു​മ​ക്കാ​ൻ ഒ​രാ​ളെ​പ്പോ​ലും കൂ​ലി​ക്കു​ നി​റു​ത്തേ​ണ്ട​തി​ല്ല, കാ​യി​കാ​ധ്വാ​നം പൂ​ർ​ണ​മാ​യി ശ്ര​മ​ദാ​ന​മാ​യി ഞ​ങ്ങ​ൾ ന​ട​ത്തും.

ആ​വു​ന്ന ജോ​ലി ചെ​യ്ത് പ​ള്ളി മു​റ്റ​ത്തു​ത​ന്നെ കി​ട​ന്നോ​ളാ​മെ​ന്നാ​യി മി​ഷ​ൻ​ലീ​ഗി​ലെ​യും അ​ൾ​ത്താ​ര​ ബാ​ല​സ​ഖ്യ​ത്തി​ലെ​യും കു​ട്ടി​ക​ൾ. ഇ​ട​വ​ക​കൂ​ട്ടാ​യ്മ​യു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നു ചൈ​ത​ന്യം പ​ക​ർ​ന്ന് ഇ​ട​വ​ക​യി​ലെ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി​ക​ളും മു​ന്നി​ൽ നി​ല​കൊ​ണ്ടു.

തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ൾ ഉ​ണ്ണാ​തെ​യും ഉ​റ​ങ്ങാ​തെ​യും വീ​ടു​ക​ളി​ൽ ത​യ്യ​ൽ തു​ട​ങ്ങി. ഇ​വ​ർ തു​ന്നി​യ റെ​ഡി​മെ​യ്ഡ് ഉ​ട​യാ​ട​ക​ളു​മാ​യി ഇ​ട​വ​ക​യി​ലെ മ​റ്റു സ്ത്രീ​ക​ൾ അ​യ​ൽ​ഗ്രാ​മ​ങ്ങ​ളി​ലെ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി. ഒ​രു പ​ള്ളി പ​ണി​യാ​നുള്ള വി​ശ്വാ​സി​ക​ളു​ടെ ആ​ഗ്ര​ഹ​ത്തി​ന് ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​മു​ണ്ടാ​യി. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ഉ​ട​യാ​ട വി​റ്റ​താ​യി​രു​ന്നു പ​ള്ളി​പ​ണി​ക്കു​ള്ള ആ​ദ്യ​മൂ​ല​ധ​നം. ത​യ്യ​ൽ​കൊ​ണ്ടു​മാ​ത്രം തീ​രി​ല്ല പ​ള്ളി​യെ​ന്നു ക​ണ്ട​പ്പോ​ൾ ഇ​ട​വ​ക​ക്കാ​ർ ക​ണ്ടെ​ത്തി​യ വ​രു​മാ​ന മാ​ർ​ഗ​മാ​ണ് അ​ച്ചാ​റു​ണ്ടാ​ക്കി വി​ൽ​പ​ന.

അ​ച്ചാ​റു​ണ്ടാ​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ൾ എ​ങ്ങ​നെ വാ​ങ്ങും, എ​വി​ടെ വി​ൽ​ക്കും എ​ന്ന​താ​യി ഇ​ട​വ​ക​ക്കാ​രു​ടെ ചി​ന്ത. കൈ​പ്പു​ണ്യ​മു​ള്ള ഒ​രു നി​ര അ​മ്മ​മാ​ർ മു​ന്നോ​ട്ടി​റ​ങ്ങി പ​റ​ഞ്ഞു, രു​ചി​ക​ര​മാ​യി അ​ച്ചാ​ർ ഞ​ങ്ങ​ളു​ണ്ടാ​ക്കി​ത്ത​രാം. ആ​ണു​ങ്ങ​ൾ പ​റ​ഞ്ഞു, അ​ച്ചാ​ർ വി​ൽ​പ​ന ഞ​ങ്ങ​ളേ​റ്റു. കു​ട്ടി​ക​ൾ പ​റ​ഞ്ഞു അ​ച്ചാ​റു​ണ്ടാ​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ളെ​ത്തി​ക്കാ​ൻ ഞ​ങ്ങ​ളും കൂ​ടെ. ഇ​ട​വ​ക ട്രസ്റ്റി​മാ​രാ​യ സ​ണ്ണി മു​തു​കാ​ട്ടി​ൽ, ജോ​സ​ഫ് പു​ല്ലാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വംകൂ​ടി​യാ​യ​പ്പോ​ൾ ശ്ര​മ​ദാ​ന​ത്തി​നു വേ​ഗ​മേ​റി.

സ്വ​ന്തം വീ​ട്ടി​ലെ വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ച്ചാ​റു​ണ്ടാ​ക്കി​യാ​ൽ മാ​ർ​ക്ക​റ്റി​ൽനി​ന്ന് അ​ധി​കം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങേ​ണ്ടി​വ​രി​ല്ല​ല്ലോ. അ​ങ്ങ​നെ വീ​ടു​ക​ളി​ൽ​നി​ന്ന് നെ​ല്ലി​ക്ക, ജാ​തി​ക്ക, മാ​ങ്ങ, ചാ​ന്പ​ങ്ങ, ഇ​ഞ്ചി, വാ​ഴ​പ്പി​ണ്ടി, മ​ത്ത​ങ്ങ, കു​ന്പ​ള​ങ്ങ, ചേ​ന തു​ട​ങ്ങി​യവയൊ​ക്കെ ശേ​ഖ​രി​ച്ച് അ​ച്ചാ​റു​ണ്ടാ​ക്കി. പാ​ക്കിം​ഗി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പ​ള്ളി​മു​റി​യി​ൽ സ​ജ്ജ​മാ​ക്കി.

തൊ​ഴി​ലു​റ​പ്പു​ജോ​ലി​യും തേ​യി​ല​ നു​ള്ളും ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ വാ​ർ​ഡു​കൂ​ട്ടാ​യ്മ​ക​ളി​ൽ ഒ​രു​മി​ച്ചു പാ​ച​കം ന​ട​ത്തി. അ​ച്ചാ​റി​നു​ള്ള വി​ഭ​വ​ങ്ങ​ളൊ​ക്കെ എ​ത്തി​ക്കാ​നും പ​ാക്കിം​ഗി​നും പു​രു​ഷ​ൻ​മാ​രും സ​ജീ​വ​മാ​യി. സ​ഹ​പാ​ഠി​ക​ളു​ടെ വീ​ടു​ക​ളി​ലും അ​യ​ൽ​ഗ്രാ​മ​ങ്ങ​ളി​ലും നി​ന്നു ചാ​ന്പ​യ്ക്ക​യും മാ​ങ്ങ​യും ജാ​തി​ക്ക​യും പ​റി​ച്ചു​കൊ​ണ്ടു​വ​ന്നി​രു​ന്ന കു​ട്ടി​ക​ളു​ടെ അ​ധ്വാ​നം മു​തി​ർ​ന്ന​വ​ർ​ക്ക് ആത്മവി​ശ്വാ​സം പ​ക​ർ​ന്നു.

ഇ​റ​ച്ചി, മീ​ൻ, വെ​ളു​ത്തു​ള്ളി അ​ച്ചാ​റു​ക​ൾ വേ​റെ​യും. അ​രകി​ലോ, കാ​ൽകി​ലോ വീ​തം പാ​ക്കു​ക​ൾ. ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഇ​ട​വ​ക​ക്കാ​ർ ഗ്രൂ​പ്പു​ക​ളാ​യി അ​ച്ചാ​ർ കു​പ്പി​ക​ൾ ത​ല​യി​ലും പു​റ​ത്തും ചു​മ​ന്ന് വി​വി​ധ ഇ​ട​വ​കക​ളി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, ഇ​ടു​ക്കി രൂ​പ​ത​ക​ളി​ലെ വി​വി​ധ പ​ള്ളി​ക​ളി​ലാ​യി​രു​ന്നു വി​ൽ​പ​ന. കൃ​ത്രി​മ​ത്വ​മി​ല്ലാ​ത്ത രു​ചി​യു​ള്ള അ​മ​ല​ഗി​രി അ​ച്ചാ​റു​മാ​യി എ​ത്തേ​ണ്ട താ​മ​സം വാ​ങ്ങാ​ൻ ഓ​രോ പ​ള്ളി​യി​ലും ജ​നം തി​ക്കി​ത്തി​ര​ക്കി. അ​ച്ചാ​ർ വി​ൽ​പ​ന സ​ജീ​വ​മാ​യ​പ്പോ​ൾ വ​സ്ത്ര​ങ്ങ​ളു​ടെ വി​ൽ​പ​ന ത​ത്്കാ​ലം വേ​ണ്ടെ​ന്നു​വ​ച്ചു.

സ്വ​ന്ത​മാ​യൊ​രു ദേ​വാ​ല​യം പ​ണി​തീ​ർ​ക്കാ​ൻ കൊ​തി​ച്ചെ​ത്തി​യ അ​മ​ല​ഗി​രി​ക്കാ​രെ സ​ഹോ​ദ​ര​വാ​യ്പോ​ടെ വിവിധ രൂപതകളിലെ 55 ഇ​ട​വ​ക​ക്കാ​ർ വ​ര​വേ​റ്റു. അ​ച്ചാ​റു​ക​ൾ വി​ൽ​ക്കാ​തെ തി​രി​കെ കൊ​ണ്ടു​പോ​കേ​ണ്ട സാ​ഹ​ച​ര്യം ഒ​രി​ട​ത്തു​മു​ണ്ടാ​യി​ല്ല.

ഒ​റ്റ ദി​വ​സം മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ അ​ച്ചാ​ർ വി​റ്റ പ​ള്ളി​ക​ളു​ണ്ടെ​ന്ന് പ​റ​യു​ന്പോ​ൾ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ലി​ന് സ്വ​ന്തം ജ​ന​ത്തെ​ക്കു​റി​ച്ച് അ​ഭി​മാ​നം. ര​ണ്ടും ര​ണ്ട​ര​യും ല​ക്ഷം രൂ​പ​യ്ക്ക് അ​ച്ചാ​ർ വാ​ങ്ങി​യ​വ​രും വി​ദേ​ശ​ത്ത് മ​ക്ക​ൾ​ക്ക് കൊ​ടു​ത്ത​യ​ച്ച​വ​രു​മാ​യ ഇ​ട​വ​ക​ക്കാ​രു​ണ്ട്. അ​ച്ചാ​ർ ചോ​ദി​ച്ച് അ​മ​ല​ഗി​രി കു​ന്നു ക​യ​റി​വ​ന്ന​വ​രു​മു​ണ്ട്. അ​ങ്ങ​നെ ക​ഴി​ഞ്ഞ ആ​റേ​ഴു മാ​സം വി​ശ്വാ​സി​ക​ൾ അ​ച്ചാ​ർ വി​റ്റു ന​ട​ന്നപ്പോ​ൾ പ​ള്ളി​യു​ടെ മു​ഖ​വാ​രം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കൊ​ണ്ടി​രു​ന്നു.

അ​ച്ചാ​റു​ണ്ടാ​ക്കാ​ൻ മു​ള​കും ഉ​പ്പു​മൊ​ക്കെ സം​ഭാ​വ​ന ന​ൽ​കി​യ വ്യാ​പാ​രി​ക​ളും ചാ​ന്പ​യ്ക്ക​യും ചേ​ന​യു​മൊ​ക്കെ ദാനം ന​ൽ​കി​യ അ​ക്രൈ​സ്ത​വ​രും കാ​ണി​ച്ച കാ​രു​ണ്യം വ​ലു​താ​ണ്- ഇ​ട​വ​ക​ക്കാ​രെ ഒ​രു​മ​യി​ൽ ന​യി​ക്കാ​ൻ മു​ൻ​നി​ര​യി​ലു​ള്ള സി​സ്റ്റ​ർ സി​ൽ​വി എ​സ്എ​ച്ച് പ​റ​ഞ്ഞു.

ഇ​ട​വ​ക​ക്കാ​ർ ക​രു​തി​വ​ച്ചി​രു​ന്ന 12 ല​ക്ഷ​വും അ​ച്ചാ​ർ വി​റ്റു​കി​ട്ടി​യ 35 ല​ക്ഷ​വും വ​സ്ത്രം വി​റ്റു​ണ്ടാ​ക്കി​യ ഒ​ന്ന​ര ല​ക്ഷ​വും കൂ​ടെ ഇ​ട​വ​ക​ക്കാ​ർ ദി​വ​സ​വും കുടുക്കകളിൽ ക​രു​തി വ​ച്ച ദ​ശാം​ശ​​വും ചേ​ർ​ന്ന​പ്പോ​ൾ നോ​ക്കിനി​ൽ​ക്കെ അ​മ​ല​ഗി​രി​ക്കാ​ർ പു​ത്ത​ൻപ​ള്ളി സ്വ​ന്ത​മാ​ക്കി. ന​യാപൈ​സ ക​ട​മി​ല്ലാ​തെ ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ൽ മ​നോ​ഹ​ര​മാ​യ പ​ള്ളി ഒ​ൻ​പ​താം മാ​സം അ​മ​ല​ഗി​രി കു​ന്നി​ൽ പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു. പ്രാ​യം എ​ണ്‍​പ​തു പി​ന്നി​ട്ട​വ​രും ഒ​ന്നാം ക്ലാ​സി​ൽ പ​ഠ​നം തു​ട​ങ്ങി​യ​വ​രു​മൊ​ക്കെ​യു​ണ്ട് അ​ധ്വാ​നം ആ​രാ​ധ​ന​യാ​യി അ​ർ​പ്പി​ച്ച് ഈ ​പ​ള്ളി​മു​റ്റ​ത്ത്.

പ​ക​ൽ കൂ​ലി​വേ​ല ക​ഴി​ഞ്ഞ് രാ​ത്രി പ​ള്ളി​പ്പു​ര​യി​ട​ത്തി​ലെ ക​ല്ല് ഇ​ട​വ​ക​ക്കാ​ർ ത​നി​യെ പൊ​ട്ടി​ച്ച് ചു​മ​ന്ന​ടു​പ്പി​ച്ചു. മൂ​ന്നു കി​ലോ​മീ​റ്റ​ർ ദു​ർ​ഘ​ട​പാ​ത​യി​ലൂ​ടെ ത​ടി ത​ല​യി​ൽ ചു​മ​ന്നു​കൊ​ണ്ടു​വ​ന്നു. മ​ണ്ണും ഇ​ഷ്ടി​ക​യും ക​ന്പി​യു​മൊ​ക്കെ ഒ​ന്ന​ര മൈ​ൽ ത​ല​ച്ചു​മ​ടാ​യി എ​ത്തി​ച്ച​ത് സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും ചേ​ർ​ന്നാ​ണ്. പ​ള്ളിമു​റ്റ​ത്തെ ക​ൽ​ക്കെ​ട്ട് നി​ർ​മി​ച്ച​ത് ഇ​ട​വ​ക​ക്കാ​രാ​യ ക​ല്ലാ​ശാ​രി​മാ​ർ​ത​ന്നെ.

ഇ​ന്ന് പു​തു​ഞാ​യ​ർ തി​രു​നാ​ൾ ദി​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലും സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലും ചേ​ർ​ന്ന് അ​മ​ല​ഗി​രി​യി​ലെ പു​ത്ത​ൻ പ​ള്ളി വെ​ഞ്ചരി​ക്കും. അ​ച്ചാ​ർ വി​റ്റു​ണ്ടാ​ക്കി​യ സ്വന്തം പ​ള്ളി​ക്കു മു​ന്നി​ൽ അ​ഭി​മാ​ന​ത്തോ​ടെ നി​ല​കൊ​ള്ളു​ക​യാ​ണ് അ​ധ്വാ​നം കൈ​മു​ത​ലാ​ക്കി​യ അ​മ​ല​ഗി​രി ഇ​ട​വ​ക​ജ​നം.

റെജി ജോസഫ്.

12/04/2018

വിശ്വാസോല്‍സവം സമാപന റാലി .

13/02/2018

Karuna Kontha malayalam HD and 3D

ഈശോയുടെ അതിദാരുണമായ പീഡാ സഹനങ്ങളെ ധ്യാനിച്ച്‌ കൊണ്ട് ഈ നോമ്പ് കാലം മുഴുവന്‍ നമുക്ക് കുരിശിന്‍റെ വഴിയെ നടക്കാം . നമ്മുടെ പ്രഭാതങ്ങള്‍ കൂടുതല്‍ അനുഗ്രഹദായകമാക്കാം . എല്ലാദിവസവും പ്രഭാതത്തില്‍ 6 മണിക്ക് കുരിശിന്‍റെ വഴി . തുടര്‍ന്ന് വിശുദ്ധ കുര്‍ബാന . നമ്മുടെ നിയോഗങ്ങളെ മിശിഹായുടെ കുരിശോട് ചേര്‍ത്തുവച്ചു നമുക്ക് നമ്മുടെ പള്ളിയില്‍ ഒന്ന് ചേര്‍ന്ന് അവനോടൊപ്പം സഞ്ചരിക്കാം
https://www.youtube.com/watch?v=eZVDEBX-Tts

10/02/2018

*സൗമാ റമ്പാ*

നമ്മുടെ ആരാധനാവത്സരത്തിൽ ഉയിർപ്പുതിരുനാളിനു മുൻപ്‌, ഏഴ് ആഴ്ച നീണ്ടു നിൽക്കുന്ന കാലഘട്ടത്തെയാണ് 'സൗമാ റമ്പാ' (സുറിയാനി പദം) അത്ഥവാ 'വലിയ നോമ്പ്' എന്ന് വിളിക്കുന്നത്. ആരാധനാവത്സരത്തിന്റെ കേന്ദ്രമായ ഈശോയുടെ പീഡാസഹനത്തിന്റെയും സ്ലീവയിലെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ ആചരിക്കുന്ന വലിയ ആഴ്ച കൊണ്ടാടുവാൻ തിരുസഭയൊന്നാകെ ഒരുങ്ങുന്ന ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനങ്ങളാണ് വലിയ നോമ്പ്.

ഒന്നാം ഞായർ, 'തിരിഞ്ഞു നോക്കുക' എന്നർത്ഥംവരുന്ന 'പേത്തൂർത്ത' എന്നാണ് അറിയപ്പെടുന്നത്. നോമ്പുകാലത്തു നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി നിലനിർത്തേണ്ട ആത്മപരിശോധനയുടെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്തൂർത്ത ആചരണം വിരൽചൂണ്ടുന്നത്.

ഉയിർപ്പുതിരുനാളിനു മുൻപ് ഏഴ് ആഴ്ചകണക്കാക്കി, ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച ആണ് 'സൗമാ റമ്പാ' (വലിയ നോമ്പ്) ആരംഭിക്കുന്നത്. നോമ്പിന്റെ ഈ ആദ്യ ദിനം ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് ആചരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം റംശാ നമസ്‌ക്കാരത്തോടെ ആരംഭിക്കുന്ന ഉപവാസം തിങ്കളാഴ്ച വൈകുന്നേരം റംശാ നമസ്‌ക്കാരത്തിനു ശേഷം അവസാനിക്കുന്നു.
നോമ്പ് ആരംഭ ദിനത്തിലെ ചാരം പൂശൽ കർമ്മം (കുരിശുവര) റോമൻ (ലത്തീൻ) പരമ്പര്യത്തിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. രഹസ്യങ്ങൾ അറിയുന്ന സ്വർഗ്ഗീയ പിതാവിന്റെ മുൻപിൽ രഹസ്യമായി ഉപവാസവും പ്രാർത്ഥനയും ദാനധർമ്മവും അനുഷ്ഠിക്കണമെന്ന് നമ്മുടെ കർത്താവീശോ പഠിപ്പിച്ചിരിക്കുന്നു (മത്തായി 6,1-18). ചാരം പൂശൽ പഴയ ഉടമ്പടിയിലെ ഉപവാസശൈലിയിൽ നിന്നും വന്നിട്ടുള്ളതാണ്.

നമ്മുടെ കർത്താവിന്റെ നാല്പതു ദിവസത്തെ മരുഭൂമി ഉപവാസമാണ് സൗമാ റമ്പായ്ക്ക് അടിസ്ഥാനവും പ്രചോദനവുമായി നിലകൊള്ളുന്നത്. തത്ത്വത്തിൽ നാല്പതു ദിവസമാണ് നോമ്പ്. ആണ്ടുവട്ടത്തിലെ എല്ലാ ഞായറാഴ്ചകളും നമ്മുടെ കർത്താവിന്റെ ഉത്ഥാനത്തിന്റെ ആഘോഷമായതിനാൽ ഉപവാസമില്ല. പീഡാനുഭവ വെള്ളിയും വലിയശനിയും തീവ്ര ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രത്യേക ദിനങ്ങളാണ്. ഇപ്രകാരം, ആറ് ആഴ്ചകളിൽ ആറ് ദിവസങ്ങൾ വീതം മുപ്പത്തിയറ് ദിവസങ്ങൾ, ഏഴാം ആഴ്ചയിലെ തിങ്കൾ മുതൽ പെസഹാവ്യഴം ഉൾപ്പെടെ നാലുദിവസങ്ങൾ; ആകെ നാല്പ്പതു ദിനങ്ങൾ. എന്നാൽ മാർ തോമാ നസ്രാണികൾ പരമ്പരാഗതമായി നോമ്പുകാലം മുഴുവൻ ഉപവാസം/ മാംസവർജ്ജനം അനുഷ്ഠിച്ചു പോരുന്നു. അതുകൊണ്ട് സൗമാ റമ്പാ (വലിയ നോമ്പ്) അൻപതു നോമ്പ് എന്നും അറിയപ്പെടുന്നു.

*നോമ്പാചരണം*

*1. പ്രാർത്ഥന*
തന്റെ ഏകപുത്രനെ മരണത്തിനു വിട്ടുകൊടുത്തുകൊണ്ട്‌ പാപത്തിലേയ്ക്കു ചായ്ഞ്ഞിരുന്ന നമ്മുടെ മനുഷ്യ പ്രകൃതിയെ മഹത്ത്വമണിയിച്ച ബാവാതമ്പുരാന്റെ അനന്തമായ സ്‌നേഹവും കൃപയും കാരുണ്യവും ധ്യാനിച്ച് നന്ദി അർപ്പിക്കേണ്ട പ്രത്യേക കാലമാണിത്. ഈ പ്രാർത്ഥനയാണ് നോമ്പാചരണത്തെ നയിക്കേണ്ടത്. വിശുദ്ധ കുർബാനയർപ്പണം, യാമപ്രർത്ഥനകൾ, തിരുവചന വായനയും ധ്യാനവും (പ്രത്യേകമായി ഈശോയുടെ പീഡാസഹനങ്ങളെ വിവരിക്കുന്ന സുവിശേഷ ഭാഗങ്ങൾ), എന്നിവ നോമ്പാചരണത്തിന് ഊർജ്ജം പകരുന്ന കൃപയുടെ ഉറവിടങ്ങളാണ്. മൗനം/നിശ്ശബ്ദത നോമ്പാചരണത്തെ ഏറെ സഹായിക്കുന്ന ഘടകമാണ്. ''മുറിയിൽ കടന്ന് കതകടച്ചു പ്രാർത്ഥിക്കുക'' (മത്തായി 6,6) എന്നതിന് ആന്തരീക നിശ്ശബ്ദതയിൽ പ്രാർത്ഥിക്കുക എന്നും അർത്ഥമുണ്ട്. 'ഹൃദയ പ്രർത്ഥന' അഥവാ 'ഈശോ നാമജപം' എന്നറിയപ്പെടുന്ന, " _മാറൻ ഈശോ മിശിഹായേ, ആലാഹായുടെ പുത്രാ, പാപിയായ എന്റെ മേൽ കൃപയായിരിക്കണമേ_'' എന്ന പ്രാർത്ഥന ആവർത്തിച്ച് ഉരുവിടുന്നത് പൗരസ്ത്യ സഭാപിതാക്കന്മാർ നമ്മെ പഠിപ്പിച്ചിരിക്കുന്ന അതിപുരാതനമായ പ്രാർത്ഥനാരീതിയാണ്. നോമ്പുകാലം ലക്ഷ്യം വയ്ക്കുന്ന അനുതാപത്തിന്റെയും എളിമപ്പെടലിന്റെയും ചൈതന്യം സ്വന്തമാക്കുവാൻ ഈ ആന്തരീക പ്രാർത്ഥന നമ്മെ സഹായിക്കും.

*2. മാംസവർജ്ജനം, ഉപവാസം*

''ഉപവാസത്തിന്റെ സ്‌നേഹിതർ'' എന്നാണ് പാശ്ചാത്യ മിഷനറിമാർ മാർ തോമാ നസ്രാണികളെ വിശേഷിപ്പിച്ചിരുന്നത്. നോമ്പിൽ മാംസം, മത്സ്യം, മുട്ട, പാൽ, പാലുല്പന്നങ്ങൾ, ഇഷ്ടവിഭവങ്ങൾ എന്നിവ ഭക്ഷിക്കാറില്ല. നോമ്പാചരണത്തിന്റെ ചൈതന്യത്തിൽ ദമ്പതികൾ പരസ്പര സമ്മതത്തോടെ ദാമ്പത്യ ധർമ്മം അനുഷ്ഠിക്കുന്നതിൽനിന്നുംവിട്ടുനിൽക്കുന്നതും (1 കൊറി 7,5); മദ്യപാനം, പുകവലി, മറ്റു ദുഃശ്ശീലങ്ങൾ എന്നിവ നോമ്പാരംഭത്തിൽ തന്നെ എന്നേയ്ക്കുമായി ഉപേക്ഷിക്കുന്നതും പതിവാണ്.

ഉപവാസത്തിന്റെ അനുഷ്ഠാനം ഇപ്രകാരമാണ്: തലേന്ന് വൈകുന്നേരം ആറുമണിക്കു മുൻപ് അത്താഴം കഴിക്കുന്നു. ആറുമണിക്ക് റംശാ നമസ്‌കാരത്തോടെ ഉപവാസം ആരംഭിക്കുന്നു. പിറ്റേന്ന് വൈകുന്നേരം ആറുമണിക്ക് റംശാ നമസ്‌കാരത്തിനുശേഷം അത്താഴം. ''നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻ വേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്‌സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും'' (മത്തായി 6, 16-18).

*3. അനുരഞ്ജനം, അനുതാപം*
വഴക്കുകൾ, വൈരാഗ്യം, ശത്രുത, പ്രതികാരചിന്ത, മുതലായ തിന്മകൾ നീക്കി സഹോദരങ്ങളോട് അനുരഞ്ജനപ്പെടേണ്ട കാലമാണ് നോമ്പിന്റേത്. എന്തെന്നാൽ, ''കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാൻ സാധിക്കുകയില്ല'' എന്ന് നമ്മുടെ കർത്താവിന്റെ തിരുമനസ്സനുസരിച്ച് യോഹന്നാൻ ശ്ലീഹാ നമ്മെ പഠിപ്പിച്ചിരിക്കുന്നു (1 യോഹ 4, 20).
അനുരഞ്ജനകൂദാശ സ്വീകരിച്ച് സ്വയം വിശുദ്ധീകരിക്കേണ്ടതും നോമ്പാചരണത്തിന്റെ അവശ്യ ഘടകമാണ്. ധൂർത്തപുത്രനേപ്പൊലെ പിതാവിന്റെ വീട്ടിലേയ്ക്കു തിരിച്ചു ചെല്ലേണ്ട അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും കാലമാണത്. അങ്ങനെ കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദത്തോടും വെടിപ്പാക്കപ്പെട്ട മനഃസാക്ഷിയോടുംകൂടി വേണം ഉയിർപ്പു തിരുനാളിനായി ഒരുങ്ങാൻ.

*4. ദനധർമ്മം*
മാംസവർജ്ജനത്തിലൂടെയും ഉപവാസത്തിലൂടെയും നീക്കിവയ്ക്കപ്പെടുന്ന തുക ദാനധർമ്മം ചെയ്യേണ്ടതാണ്. ആഹാരം, വസ്ത്രം, പാർപ്പിടം, മരുന്ന്, വിദ്യാഭ്യാസം മുതലായ അടിസ്ഥാന ആവശ്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുവാൻ സംഘടിതമായും വ്യക്തിപരമായും പരിശ്രമിക്കണം. മറ്റുള്ളവർക്കു വേണ്ടി എന്തുചെയ്തു എന്നുള്ളതാണ് അന്ത്യവിധിയുടെ മാനദണ്ഡം (മത്തായി 25, 31-46).

*5. ദിവംഗതരായവരുടെ ഓർമ്മയും അവർക്കായുള്ള പ്രാർത്ഥനയും*
സൗമാ റമ്പാ ആരംഭിക്കുന്നതിന്റെ തലേ വെള്ളിയഴ്ച (ദനഹാക്കാലം അവസാന വെള്ളി) നമ്മിൽ നിന്നും വേർപെട്ട് കർത്താവിൽ നിദ്രപ്രാപിച്ച സകലരെയും ഓർമ്മിക്കുന്നു. നോമ്പുകാലവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങൾ ഇതു ലക്ഷ്യം വയ്ക്കുന്നുണ്ട്. ഒന്ന്: നോമ്പുകാലം മുഴുവനും നമ്മുടെ ജീവിതത്തിന്റെ നിസ്സാരതയെ ധ്യാനിച്ച് അനുതപിക്കാനും ഈശോയുടെ ഉത്ഥാനത്തിൽ ദൃഷ്ടികളുറപ്പിച്ച് നാം നോക്കിപ്പാർത്തിരിക്കുന്ന നിത്യജീവൻ സ്വന്തമക്കാൻ പ്രത്യാശയോടെ ഒരുങ്ങാനും നമ്മെ സഹായിക്കുന്നു. രണ്ട്: നമ്മിൽ നിന്നും വേർപിരിഞ്ഞുപോയവരെ പ്രർത്ഥന, ഉപവാസം, ദാനധർമ്മം എന്നീ സുകൃതങ്ങൾ അനുഷ്ഠിച്ചുകൊണ്ട് നോമ്പുകാലത്തിൽ ഓർമ്മിക്കണം. അവരുടെ കബറിടം സന്ദർശിച്ച് മരിച്ചവരുടെ ഉയിർപ്പിലുള്ള നമ്മുടെ വിശ്വാസം ഏറ്റു പറഞ്ഞ് അവർക്കുവേണ്ടി പ്രാർത്ഥിക്കണം.

*"അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴിമിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്കു പ്രസാദിപ്പിക്കാം."*
(സീറോ-മലബാർ കുർബാന, രണ്ടാം ദിവ്യരഹസ്യഗീതം)
(കടപ്പാട് ഫാ.ബോസ് സി എം ഐ )

08/02/2018

വലിയ നോന്പിന് ഒരുങ്ങാന്‍ സഹായിക്കുന്ന ആത്മീയവായന
(ശാന്തമായിരുന്ന് മനസ്സിരുത്തി വായിക്കുക)

പശ്ചാത്താപബോധം നല്കണമേ
(മാര്‍ അപ്രേം)

എന്‍റെ രക്ഷകനായ ക്രിസ്തുവേ, അവിടുത്തെ മഹത്ത്വത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ഞാന്‍ എന്‍റെ വീഴ്ചകളെല്ലാം ഏറ്റുപറയും. അവിടുത്തെ കാരുണ്യത്തിനനുസരിച്ച് എനിക്ക് പകര്‍ന്നുതന്ന എണ്ണമറ്റ അനുഗ്രഹങ്ങളെല്ലാം ഞാന്‍ ഏറ്റുപറയും.

അമ്മയുടെ ഗര്‍ഭാശയം മുതലേ ഞാന്‍ അങ്ങയെ ദുഖിപ്പിച്ചു തുടങ്ങി. അവിടുത്തേ കൃപയെ ഞാന്‍ തീര്‍ത്തും അവഗണിച്ചു. എന്‍റെ ആത്മാവിന്‍റെ കാര്യത്തില്‍ ഞാന്‍ തികച്ചും അശ്രദ്ധനായിരുന്നു. എങ്കിലും വലിയ കരുണയോടെ, എന്‍റെ ഗുരോ, അവിടുന്നെന്നെ പരിഗണിച്ചു. അങ്ങേ കൃപ എന്‍റെ ശിരസ്സിനെ ഉയര്‍ത്തി നിര്‍ത്തി. പാപങ്ങള്‍ പക്ഷേ, ദിനം തോറും അതിനെ വലിച്ചുതാഴ്ത്തുന്നു.

ദുശ്ശീലങ്ങള്‍ കെണിപോലെ എന്നെ കുരുക്കുന്നു. തിന്മയുടെ ആഴത്തിലേക്ക് ഞാന്‍ താണുപോകുന്നു. ശത്രു എനിക്ക് ദിവസേന പുതിയ വിലങ്ങുകള്‍ തരുന്നു. കാരണം അവയെല്ലാം എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് അവനറിയാം.

എന്നെ ബന്ധനസ്ഥനാക്കുന്നത് എന്‍റെ തന്നെ ആഗ്രഹങ്ങളാണ്. അവ എന്നില്‍ ലജ്ജയും അപമാനബോധവും വളര്‍ത്തേണ്ടതാണ്. ശത്രു എനിക്ക് വച്ചുനീട്ടുന്ന വിലങ്ങുകളാല്‍ ഞാന്‍തന്നെ എന്നെ കെട്ടിവരിഞ്ഞിരിക്കുന്നു എന്നത് ഭയാനകമാണ്. എനിക്ക് സുഖം നല്കുന്ന ഭോഗലാലസമായ ചെയ്തികളാല്‍ ഞാന്‍ തന്നെ എന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഈ വിലങ്ങുകള്‍ എത്ര ഭീകരമാണെന്ന് എനിക്കറിയാമെങ്കിലും കൂലീനതയുടെ ആവരണത്തിനുപിന്നില്‍ ഞാനവയെ സമര്‍ത്ഥമായി ഒളിപ്പിക്കുന്നു. കാണേണ്ടവര്‍ അവയെ കണ്ടുപിടിക്കുന്നില്ല. സുന്ദരമായ വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്, പക്ഷേ എന്‍റെ ആത്മാവ് ലജ്ജാകരമായ ചിന്തകളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. എന്നെ കാണുന്നവര്‍ക്ക് ഞാന്‍ ആദരണീയനാണ്, എന്നാല്‍ ഉള്ളിലാകട്ടെ എല്ലാ ആഭാസവും നിറഞ്ഞിരിക്കുന്നു.

എന്‍റെ മനസ്സാക്ഷി നിരന്തരം എന്നെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നെ തളച്ചിടുന്ന വിലങ്ങുകളില്‍ നിന്നെല്ലാം മോചിതനാകണമെന്നാണ് എന്‍റെ ആഗ്രഹം. ദിവസംതോറും ഞാന്‍ അതിനെപ്പറ്റി ഖേദിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നുണ്ട്. എങ്കിലും എക്കാലത്തും ആ കുരുക്കുകളില്‍ കെട്ടപ്പെട്ടു തന്നെ കഴിയുന്നു.

ദിനംതോറുമുള്ള എന്‍റെ പശ്ചാത്താപവും പ്രായ്ശ്ചിത്തവും എത്രയേറെ പരിതാപകരമാണ്. കാരണം അതിനൊരു അടിസ്ഥാനമില്ല. ദിവസം തോറും കെട്ടിടത്തിനു ഞാന്‍ അടിത്തറ കെട്ടുന്നു. സ്വന്തം കൈകൊണ്ടുതന്നെ അടുത്ത നിമിഷം ഞാനതുപൊളിച്ചു മാറ്റുകയും ചെയ്യും.

എന്‍റെ പശ്ചാത്താപം ഇനിയും ഒരു നല്ല തുടക്കത്തിലേക്ക് നയിച്ചിട്ടില്ല. ദുഷ്ടവും അധാര്‍മ്മികവുമായവക്ക് ഇനിയും എന്നില്‍ അന്ത്യമായിട്ടില്ല. ഭോഗേച്ഛുവായ എന്‍റെ വികാരങ്ങള്‍ക്കും എന്നെ നശിപ്പിക്കുന്ന എന്‍റെ ശത്രുവിന്‍റെ ദുഷ്ടമായ ഇച്ഛാശക്തിക്കും ഞാന്‍ അടിമയായിത്തീര്‍ന്നുകഴിഞ്ഞു.

കരുണാമയനായ ദൈവമേ, എന്‍റെ പാപങ്ങളെപ്പറ്റി എക്കാലത്തും തിരുമുന്പില്‍ കരഞ്ഞുകൊണ്ടിരിക്കാന്‍ വറ്റാത്ത കണ്ണീര്‍ ആരില്‍ നിന്ന് ലഭിക്കും. നിമിഷംതോറും എന്‍റെ ആത്മാവില്‍ അലയടിക്കുന്ന പാപത്തിരകളില്‍ നിന്ന് എന്നെ രക്ഷിച്ചടുപ്പിക്കാന്‍ അങ്ങയുടെ കൃപയെ അയച്ചുതരണമേ. വച്ചുകെട്ടി സുഖപ്പെടുത്താവുന്ന മുറിവുകളേക്കാള്‍ ആഴമുള്ളതാണ് എന്‍റെ ആഗ്രഹങ്ങള്‍.

കര്‍ത്താവേ, അവിടുത്തെ കരുണയില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. അവിടുത്തെ പാദത്തില്‍ വീണു ഞാന്‍ കേണപേക്ഷിക്കുന്നു. എനിക്ക് പശ്ചാത്താപത്തിന്‍റെ ആത്മാവിനെ തരണമേ. അധര്‍മ്മത്തിന്‍റെ ഇരുട്ടറയില്‍ നിന്ന് എന്നെ സ്വതന്ത്രനാക്കണമേ. ദുഷ്കര്‍മ്മങ്ങളെപ്പറ്റി അനുതപിക്കാന്‍ അവസരം കിട്ടാത്ത ന്യായവിധിയിലേക്ക് യാത്രയാകുന്നതിനുമുന്പ് ആത്മാവിനെ പ്രകാശിപ്പിക്കാന്‍ എന്നെ അനുവദിച്ചാലും.

(മാര്‍ അപ്രേമിന്‍റെ ആദ്ധ്യാത്മികസങ്കീര്‍ത്തനങ്ങളില്‍ നിന്ന് . . .)

തയ്യാറാക്കിയത്
നോബിള്‍ തോമസ് പാറക്കല്‍

വലിയ നോന്പിന് ഒരുങ്ങാന്‍ സഹായിക്കുന്ന ആത്മീയവായന
(ശാന്തമായിരുന്ന് മനസ്സിരുത്തി വായിക്കുക)

പശ്ചാത്താപബോധം നല്കണമേ
(മാര്‍ അപ്രേം)

എന്‍റെ രക്ഷകനായ ക്രിസ്തുവേ, അവിടുത്തെ മഹത്ത്വത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ഞാന്‍ എന്‍റെ വീഴ്ചകളെല്ലാം ഏറ്റുപറയും. അവിടുത്തെ കാരുണ്യത്തിനനുസരിച്ച് എനിക്ക് പകര്‍ന്നുതന്ന എണ്ണമറ്റ അനുഗ്രഹങ്ങളെല്ലാം ഞാന്‍ ഏറ്റുപറയും.

അമ്മയുടെ ഗര്‍ഭാശയം മുതലേ ഞാന്‍ അങ്ങയെ ദുഖിപ്പിച്ചു തുടങ്ങി. അവിടുത്തേ കൃപയെ ഞാന്‍ തീര്‍ത്തും അവഗണിച്ചു. എന്‍റെ ആത്മാവിന്‍റെ കാര്യത്തില്‍ ഞാന്‍ തികച്ചും അശ്രദ്ധനായിരുന്നു. എങ്കിലും വലിയ കരുണയോടെ, എന്‍റെ ഗുരോ, അവിടുന്നെന്നെ പരിഗണിച്ചു. അങ്ങേ കൃപ എന്‍റെ ശിരസ്സിനെ ഉയര്‍ത്തി നിര്‍ത്തി. പാപങ്ങള്‍ പക്ഷേ, ദിനം തോറും അതിനെ വലിച്ചുതാഴ്ത്തുന്നു.

ദുശ്ശീലങ്ങള്‍ കെണിപോലെ എന്നെ കുരുക്കുന്നു. തിന്മയുടെ ആഴത്തിലേക്ക് ഞാന്‍ താണുപോകുന്നു. ശത്രു എനിക്ക് ദിവസേന പുതിയ വിലങ്ങുകള്‍ തരുന്നു. കാരണം അവയെല്ലാം എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് അവനറിയാം.

എന്നെ ബന്ധനസ്ഥനാക്കുന്നത് എന്‍റെ തന്നെ ആഗ്രഹങ്ങളാണ്. അവ എന്നില്‍ ലജ്ജയും അപമാനബോധവും വളര്‍ത്തേണ്ടതാണ്. ശത്രു എനിക്ക് വച്ചുനീട്ടുന്ന വിലങ്ങുകളാല്‍ ഞാന്‍തന്നെ എന്നെ കെട്ടിവരിഞ്ഞിരിക്കുന്നു എന്നത് ഭയാനകമാണ്. എനിക്ക് സുഖം നല്കുന്ന ഭോഗലാലസമായ ചെയ്തികളാല്‍ ഞാന്‍ തന്നെ എന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഈ വിലങ്ങുകള്‍ എത്ര ഭീകരമാണെന്ന് എനിക്കറിയാമെങ്കിലും കൂലീനതയുടെ ആവരണത്തിനുപിന്നില്‍ ഞാനവയെ സമര്‍ത്ഥമായി ഒളിപ്പിക്കുന്നു. കാണേണ്ടവര്‍ അവയെ കണ്ടുപിടിക്കുന്നില്ല. സുന്ദരമായ വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്, പക്ഷേ എന്‍റെ ആത്മാവ് ലജ്ജാകരമായ ചിന്തകളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. എന്നെ കാണുന്നവര്‍ക്ക് ഞാന്‍ ആദരണീയനാണ്, എന്നാല്‍ ഉള്ളിലാകട്ടെ എല്ലാ ആഭാസവും നിറഞ്ഞിരിക്കുന്നു.

എന്‍റെ മനസ്സാക്ഷി നിരന്തരം എന്നെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നെ തളച്ചിടുന്ന വിലങ്ങുകളില്‍ നിന്നെല്ലാം മോചിതനാകണമെന്നാണ് എന്‍റെ ആഗ്രഹം. ദിവസംതോറും ഞാന്‍ അതിനെപ്പറ്റി ഖേദിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നുണ്ട്. എങ്കിലും എക്കാലത്തും ആ കുരുക്കുകളില്‍ കെട്ടപ്പെട്ടു തന്നെ കഴിയുന്നു.

ദിനംതോറുമുള്ള എന്‍റെ പശ്ചാത്താപവും പ്രായ്ശ്ചിത്തവും എത്രയേറെ പരിതാപകരമാണ്. കാരണം അതിനൊരു അടിസ്ഥാനമില്ല. ദിവസം തോറും കെട്ടിടത്തിനു ഞാന്‍ അടിത്തറ കെട്ടുന്നു. സ്വന്തം കൈകൊണ്ടുതന്നെ അടുത്ത നിമിഷം ഞാനതുപൊളിച്ചു മാറ്റുകയും ചെയ്യും.

എന്‍റെ പശ്ചാത്താപം ഇനിയും ഒരു നല്ല തുടക്കത്തിലേക്ക് നയിച്ചിട്ടില്ല. ദുഷ്ടവും അധാര്‍മ്മികവുമായവക്ക് ഇനിയും എന്നില്‍ അന്ത്യമായിട്ടില്ല. ഭോഗേച്ഛുവായ എന്‍റെ വികാരങ്ങള്‍ക്കും എന്നെ നശിപ്പിക്കുന്ന എന്‍റെ ശത്രുവിന്‍റെ ദുഷ്ടമായ ഇച്ഛാശക്തിക്കും ഞാന്‍ അടിമയായിത്തീര്‍ന്നുകഴിഞ്ഞു.

കരുണാമയനായ ദൈവമേ, എന്‍റെ പാപങ്ങളെപ്പറ്റി എക്കാലത്തും തിരുമുന്പില്‍ കരഞ്ഞുകൊണ്ടിരിക്കാന്‍ വറ്റാത്ത കണ്ണീര്‍ ആരില്‍ നിന്ന് ലഭിക്കും. നിമിഷംതോറും എന്‍റെ ആത്മാവില്‍ അലയടിക്കുന്ന പാപത്തിരകളില്‍ നിന്ന് എന്നെ രക്ഷിച്ചടുപ്പിക്കാന്‍ അങ്ങയുടെ കൃപയെ അയച്ചുതരണമേ. വച്ചുകെട്ടി സുഖപ്പെടുത്താവുന്ന മുറിവുകളേക്കാള്‍ ആഴമുള്ളതാണ് എന്‍റെ ആഗ്രഹങ്ങള്‍.

കര്‍ത്താവേ, അവിടുത്തെ കരുണയില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. അവിടുത്തെ പാദത്തില്‍ വീണു ഞാന്‍ കേണപേക്ഷിക്കുന്നു. എനിക്ക് പശ്ചാത്താപത്തിന്‍റെ ആത്മാവിനെ തരണമേ. അധര്‍മ്മത്തിന്‍റെ ഇരുട്ടറയില്‍ നിന്ന് എന്നെ സ്വതന്ത്രനാക്കണമേ. ദുഷ്കര്‍മ്മങ്ങളെപ്പറ്റി അനുതപിക്കാന്‍ അവസരം കിട്ടാത്ത ന്യായവിധിയിലേക്ക് യാത്രയാകുന്നതിനുമുന്പ് ആത്മാവിനെ പ്രകാശിപ്പിക്കാന്‍ എന്നെ അനുവദിച്ചാലും.

(മാര്‍ അപ്രേമിന്‍റെ ആദ്ധ്യാത്മികസങ്കീര്‍ത്തനങ്ങളില്‍ നിന്ന് . . .)

തയ്യാറാക്കിയത്
നോബിള്‍ തോമസ് പാറക്കല്‍

28/01/2018
27/01/2018
27/01/2018

Sacred Heart Church Thazhathangady

Parish Thirunal and Inauguration of Centenary (100th) Jubilee celebration year🎉🎉🎉🎉🎉

27/01/2018

Parish Thirunal and Inauguration of Centenary (100th) Jubilee celebration year🎉🎉🎉🎉🎉

15/11/2017

റംശാ

"സായാഹ്ന പ്രാര്‍ത്ഥനകള്‍" എന്നാണു് "റംശാ" എന്ന സുറിയാനി പദത്തിനര്‍ത്ഥം. സീറോ-മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനാക്രമപ്രകാരം സായാഹ്നങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകളാണിവ.

സൂര്യാസ്തമയത്തോടെ, സന്ധ്യക്ക് 6 മണിയോടുകൂടി രാത്രിയുടെ ഒന്നാം യാമത്തില്‍ നടത്തുന്ന റംശാ പ്രാര്‍ത്ഥനയോടു കൂടിയാണ് ആരാധനാ ദിവസം ആരംഭിക്കുന്നത്. കടന്നു വരുന്ന ദിവസം മുഴുവന്‍ കര്‍ത്താവിനു സമര്‍പ്പിക്കുകയാണ് പ്രാര്‍ത്ഥനയുടെ ലക്ഷ്യം. സന്ധ്യാസമയത്ത് ഈശോ ധാരാളം ആളകളെ സമാശ്വസിപ്പിച്ചതാണ് ഈ സമയത്തിന്‍റെ പ്രാധാന്യം. പകലിന്‍റെ അദ്ധ്വാനവും ക്ളേശവും നമ്മില്‍ ഉയര്‍ത്തുന്ന വിഹ്വലതകളുടെ മദ്ധ്യത്തില്‍ കര്‍ത്താവിങ്കല്‍ സുരക്ഷിതത്വവും സമാശ്വാസവും തേടി നാം അണയുകയാണ്. സായം കാലത്ത് സമാശ്വാസം തേടി എത്തിയവരുടെ ജീവിതത്തില്‍ അത്ഭുതകരമായി ഇടപെടുന്ന ഈശോയുടെ മിഴിവാര്‍ന്ന ചിത്രം സുവിശേഷം വരച്ചു കാട്ടുന്നുണ്ട്.

1. ഈശോ പത്രോസിന്‍റെ ഭവനത്തില്‍

ഈശോ പത്രോസിന്‍റെ ഭവനത്തില്‍ എത്തിയപ്പോള്‍ അവന്‍റെ അമ്മായിയമ്മ പനി പിടിച്ചു കിടക്കുന്നതു കണ്ടു. അവന്‍ അവളുടെ കയ്യില്‍ സ്പര്‍ശിച്ചു. പനി അവളെ വിട്ടുമാറി.
സായാഹ്നമായപ്പോള്‍ അനേകം പിശാചു ബാധിതരെ അവര്‍ അവന്‍റെ അടുത്തു കൊണ്ടുവന്നു. അവന്‍ ശുദ്ധാത്മാക്കളെ വചനം കൊണ്ടു പുറത്താക്കുകയും എല്ലാ രോഗികളേയും സുഖപ്പെടുത്തുകയും ചെയ്തു (മത്താ.8,14-17). നമുക്കും പ്രാര്‍ത്ഥനയിലൂടെ അവനില്‍ സമാശ്വാസം കണ്ടെത്താം.

2. കുരിശില്‍ നിന്നിറക്കി സംസ്കരിക്കുന്നു.

വൈകുന്നേരമായപ്പോള്‍ അരിമത്ഥിയാക്കാരന്‍ യൗസേപ്പ് അവിടെയെത്തി. യൗസേപ്പ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയില്‍ പൊതിഞ്ഞ് പൊറയില്‍ വെട്ടിയുണ്ടാക്കിയ തന്‍റെ കല്ലറയില്‍ സംസ്കരിച്ചു (മത്താ.27,57-59). നമുക്കും ഈശോയോടൊപ്പം പകലിന്‍റെ ക്ളേശങ്ങളെല്ലാം സംസ്കരിച്ച് അവനില്‍ സമാധാനവും സന്തോഷവും കണ്ടെത്താം.

3. കൊടുങ്കാറ്റിനെ ശാന്തമാക്കല്‍.

അന്നു സായഹ്നമായപ്പോള്‍ അവന്‍ അവരോടു പറഞ്ഞു നമുക്ക് അക്കരയ്ക്കു പോകാം.....അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി....അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചു കൊണ്ട് കടലിനോടു പറഞ്ഞു, അടങ്ങുക; ശാന്തമാകുക. കാറ്റു ശമിച്ചു (മര്‍ക്കോ.4;35,37-39). ഊശോ കടലിനെ ശാന്തമാക്കിയ സന്ധ്യാ സമയത്ത് നമുക്ക് മിശിഹായെ സമീപിച്ച് നമ്മുടെ പ്രശ്നങ്ങള്‍ ശാന്തമാക്കാനായി പ്രാര്‍ത്ഥിക്കാം.

4. ദേവാലയ ശുദ്ധീകരണം

അവന്‍ ജറുസലേമില്‍ പ്രവേശിച്ച് ദേവാലയത്തിനുള്ളിലേക്കു പോയി. ചുറ്റും നോക്കിക്കണ്ടശേഷം , നേരം വൈകിയിരുന്നതിനാല്‍, പന്ത്രണ്ടു പേരോടും കൂടെ ബഥാനിയായിലേക്കൂ പോയി (മര്‍ക്കോ.11;11). ദേവാലയം പരിശുദ്ധമായിരിക്കുന്നതു പോലെ നമ്മുടെ ശരീരത്തെയും നമുക്കു പരിശുദ്ധ മായ സൂക്ഷിക്കാം.

5. അപ്പം വര്‍ദ്ധിപ്പിച്ചത്.

പകല്‍ അസ്തമിച്ചു തുടങ്ങിയപ്പോള്‍ പന്ത്രണ്ടു പേരും അടുത്തു ചെന്ന് അവനോടു പറഞ്ഞു...ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിന് ജനങ്ങളെ പറഞ്ഞയയ്ക്കുക. അവന്‍ പ്രതിവചിച്ചു നിങ്ങള്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കുവിന്‍......അപ്പോള്‍ അവന്‍ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി അവ ആശീര്‍വദിച്ചു മുറിച്ച് , ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി (ലൂക്കാ.9,12-17)
വിശക്കുന്ന ജനത്തോട് അലിവു തോന്നി അപ്പം വര്‍ദ്ധിപ്പിച്ച് അത്ഭുതം പ്രവര്‍ത്തിച്ച ഈശോയെ സമീപിച്ച് അന്നന്നത്തെ അപ്പത്തിനായി നമുക്കു യാചിക്കാം.

6.ശിഷ്യ ഗണത്തിനു മദ്ധ്യേ സമാധാനം ആശംസിച്ചു കടന്നു വന്നവന്‍.

ആഴ്ചയുടെ ആദ്യ ദിനമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കേ ഈശോ വന്ന് അവരുടെ മദ്ധ്യേ നിന്ന് അവരോടു പറഞ്ഞു,''നിങ്ങള്‍ക്ക് സമാധാനം''(യോഹ.20,19).
ഭയചകിതരായിരുന്ന പ്രിയ ശിഷ്യര്‍ക്കു സമാധാനം ആശംസിച്ചു കൊണ്ട്, ആഴ്ചയുടെ ആദ്യ ദിനം കടന്നു വന്ന ഈശോയെ പാര്‍ത്ത് , സയാഹ്ന പ്രാര്‍ത്ഥനയിലൂടെ നമുക്കു സമാധാനം കണ്ടെത്താം.

7. മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍.

വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു , ജോലി ക്കാരെ വിളിച്ച് അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കു വരെ കൂലി കൊടുക്കുക (മത്താ.20,8).
അവസാന മണിക്കൂറില്‍ വേലക്കെത്തിയവനു പോലുംമുഴുവന്‍ വേതനം നല്‍കിയ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥനേപ്പോലെ , നമുക്കും മറ്റുള്ളവരോടു കരുണയുള്ളവരാകാം.

8. ലോകത്തിന്‍റെ പ്രകാശം.

ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്, എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല , അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും,(യോഹ.8,12)എന്ന് അരുള്‍ ചെയ്ത ഈശോയെ അനുകരിച്ച് നമുക്ക് സന്ധ്യാ പ്രാര്‍ത്ഥനയിലൂടെ ലോകത്തിനു പ്രകാശം നല്‍കുന്നവരാകാം.

9. വിളക്ക്.

വിളക്കു കൊളുത്തി ആരും നിലവറയിലോ പറയുടെ കുഴിലോ വെയ്ക്കാറില്ല മറിച്ച് , അകത്തു പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം കാണാന്‍ പീഠത്തിന്മേലാണു വെക്കുന്നത് (ലൂക്കാ.11,33) എന്നു പറഞ്ഞ ഈശോയെ അനുസ്മരിച്ച് , നമുക്ക് മറ്റുള്ളവര്‍ക്കു പ്രകാശം നല്‍കുന്നവരാകാം. ഇരുട്ട് നമ്മെ കീഴടക്കാന്‍ അനുവദിക്കാതെ, നമുക്കു ലോകത്തെ പ്രകാശിപ്പിക്കുന്നവരാകാം.
സന്ധ്യാ സമയത്ത് ദൈവാലയത്തില്‍ വൈദീകന്‍റെ നേതൃത്വത്തിലും, ഭവനത്തില്‍ കുടുംബ നാഥന്മാരുടെ നേതൃത്വത്തിലും ഒരുമിച്ചു ചേര്‍ന്ന് റംശാ നമസ്കാരത്തോടെ ആരാധനാ ദിവസം ആരംഭിച്ചിരുന്ന നമ്മുടെ പൂര്‍വ്വിക പാരമ്പര്യം നമുക്കു വീണ്ടെടുക്കാം. സ്വകാര്യ ഭക്താഭ്യാസങ്ങളേക്കാള്‍ , ദൈവ സന്നിധിയില്‍ എറ്റം സ്വീകാര്യമായ സഭയുടെ ലിറ്റര്‍ജി ആഘോഷിക്കുന്നവരായി നമുക്കു മാറാം

22/06/2017

ഈശോയുടെ തിരുഹൃദയത്തിരുന്നാള്‍

22/06/2017
20/06/2017

നന്ദി. എ ബി യച്ചാ .

01/06/2017

Timeline Photos

03/02/2017

Sacred Heart Church Thazhathangady

Want your place of worship to be the top-listed Place Of Worship in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Sacred Heart Church Jubilee Song...

Telephone

Website

Address


Thazhathangady
Kottayam
686005

Opening Hours

Monday 6am - 8am
Tuesday 6am - 8am
Wednesday 6am - 8am
Thursday 6am - 8am
Friday 6am - 8am
Saturday 6am - 8am
Sunday 6am - 1pm