Usha's cook book

Usha's cook book

You may also like

Avant-Garde by Helene
Avant-Garde by Helene

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Usha's cook book, Kitchen/Cooking, Kottayam.

03/02/2024

മുരിഞ്ഞയില തോരൻ

03/02/2024

മുരിഞ്ഞഇല തോരൻ

03/02/2024
31/10/2023

മുട്ടക്കറി (egg curry)
---------------------------
വേണ്ട ചേരുവകൾ
1.. മുട്ട - 5 എണ്ണം
2.സവാള- 3 വലുത്
3.. ഇഞ്ചി - ഒരു ചെറിയ കഷണം അരിഞ്ഞത്
4.. വെളുത്തുള്ളി - 6 അല്ലി നീളത്തിൽ അരിഞ്ഞത്
5.പച്ചമുളക് - 3.എണ്ണം രണ്ടായി മുറിച്ചത്
തക്കാളി - വലിയ ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മുളകുപൊടി - 1/2 ടീസ്പൂൺ
മല്ലിപ്പൊടി- 1/2 ടീസ്പൂൺ
മഞ്ഞൾപൊടി- 1/4 ടീസ്പൂൺ
ഗരംമസാലപ്പൊടി - 1/2 ടീസ്പൂൺ...
വലിയജീരകം - 1/4 ടീസ്പൂൺ
തേങ്ങചിരകിയത് - 1കപ്പ്
ഉപ്പ്, എണ്ണ - ആവശ്യതിന്
ചെറിയ ഉള്ളി അരിഞ്ഞത് - 1 സ്പൂൺ
കടുക്, കറിവേപ്പില - താളിക്കാൻ
മല്ലിയില ആവശ്യ മെകിൽ മാത്രം

തയ്യറാക്കുന്നവിധം...............
മുട്ടപുഴുങ്ങി തൊലി കളഞ്ഞ് രണ്ടായി മുറിച്ചു വെക്കുക. ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇട്ട് വഴറ്റുക ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക.. നല്ലപോലെ വഴന്നു കഴിയുമ്പോൾ തക്കാളി അരിഞ്ഞത് ഇട്ട് ഇളക്കി ഉപ്പ്, കറിവേപ്പില ചേർക്കുക. 6മുതൽ 11വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അരക്കുക. ഈ കൂട്ട് വഴറ്റിയ ഉള്ളിയിലേക്ക് ഒഴിച്ച് ഇളക്കി ചൂടാക്കുക (തിളച്ചു പോകരുത് )മുട്ടമുറിച്ചു വച്ചതും ഇട്ടിളക്കി വാങ്ങി വക്കാം..
ഒരു പാനിൽ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി അരിഞ്ഞതും, കടുകും, കറിവേപ്പിലയും ഇട്ട് മൂപ്പിച് ഒഴിച്ച് ഇളക്കി വിളബാം.. (ചോറ്, ചപ്പാത്തി, അപ്പം, ഇടിയപ്പം ഇതിന്റെ ഒക്കെ കൂടെ നല്ല കോമ്പിനേഷൻ ആണ് )

29/10/2023

Chicken 65

Marination

Chicken - 1 kg
Ginger garlic paste -2 tablespoon
Curd- 2 tablespoon
Lime juice- 1 tsp
Coriander powder- 1/2 tsp
Kashmiri chilly powder - 3 tablespoons
Cumin powder- 1/2 tsp
Garam masala- 1 tsp
Pepper powder- 1 tsp + 1/2 tsp
Corn flour- 4 tablespoons
Salt to taste

For garnish
Cooking oil - 3 tablespoon + oil for deep frying
Ginger - 1 tablespoons ( cut into julienne)
Garlic - 1 tablespoons (sliced )
Curry leaves
Green chilly slit- 4 nos
Coriander leaves

Marinate the chicken with the above ingredients and leave for half an hour. Then in a deep bottom pan add required oil for frying. Once the oil is hot add the chicken keeping the flame on high. After few minutes reduce the flame to medium and deep fry till it’s crispy and well cooked. Remove from oil and keep it aside.
In a Kadai, add 3 tablespoon oil and add curry leaves, garlic, ginger and green chilly. When it turns light brown, add the fried chicken and give it a good stir. Turn off the heat, garnish with coriander leaves (optional) and serve hot.

28/10/2023

Chicken 65

26/10/2023

Healthy Chicken and Vegetable soup loss

Recipie:
Mixed vegetables :
(Carrot, sweet corn, potato, green peas )- 1 cup
Chicken (cut into small cubes)- 1/2 cup
Rice noodles (optional )- 200 gms( cooked in hot boiling water for 5 mins)
Chicken stock- 5 cups
Eggs -1
Garlic - 3 cloves
Soya sauce -1 tsp
Vinegar -1 tsp
Butter- 2 tsp
Coriander leaves
Pepper powder- 1+1 tsp
Salt

((( To make the chicken stock-
Boil 5 cups of water in a saucepan pan and add diced carrots, 1 onion, chicken pieces with bone, a small piece of ginger and garlic ,pepper powder and salt. Let it simmer for 20-25 mins. After that take of the chicken pieces and strain the water to get a flavourful chicken stock.)))))

Soup recipie::
Take a big sauce pan and add butter. When the butter sizzles add the garlic and allow it to turn light brown. Now add all the vegetables and diced chicken. Add a little bit of salt and let it cook in medium heat.
Add the chicken stock ( store bought or homemade ) along with the soya sauce,pepper powder, vinegar and let it simmer for few minutes. Turn the flame on high and add the beaten egg stirring the soup to get a thread like consistency.
Turn off the heat when you see small bubbles and add pepper powder and coriander leaves as garnish.
While serving, in a bowl add the cooked noodles and pour the hot soup over it and garnish with coriander leaves. Tasty soup is ready 👌👌

28/08/2023

Wish you a happy Onam for all my relatives and friends

23/05/2023

ചില്ലി ഫിഷ് (Chili fish)

വേണ്ട ചേരുവകൾ
1.. ദശക്കട്ടിഉള്ള മീൻ...
500g
കോൺഫ്ളർ..... ഒന്നരസ്പൂൺ
അരിപ്പൊടി........ ഒന്നരസ്പൂൺ
മുട്ട..........1എണ്ണം
കുരുമുളകുപൊടി..... ഒന്നരസ്പൂൺ
സോയസോസ്.........ഒന്നരസ്പൂൺ
ഉപ്പ്...........1സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്.....2സ്പൂൺ വീതം
ചില്ലിപേസ്റ്റ്.....2 സ്പൂൺ
നാരങ്ങാനീര്...... ഒന്നരസ്പൂൺ
സോയസോസ്....1സ്പൂൺ
സവാള ചതുരത്തിൽ അരിഞ്ഞത്... ഒരു വലുത്
കാപ്‌സിക്കം.....1വലുത് ചതുരത്തിൽ അരിഞ്ഞത്
ഉപ്പ്, എണ്ണ..... ആവിശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു വലിയ പാത്രം എടുത്ത് അതിൽ കോൺഫ്ളർ, അരിപ്പൊടി, കുരുമുളകുപൊടി, സോയസോസ്, ഉപ്പ്, ഒരു മുട്ട ഇത്രയും ചേർത്ത് ഇളക്കി മീനും ചേർത്ത് പുരട്ടി വെക്കുക.. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മീൻ ഇട്ടു വറുത്തടുക്കുക..
വേറൊരു പാൻ വെച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ഇട്ടു വഴറ്റി ഒരു സ്പൂൺ ചതച്ച മുളകിട്ട് ഇളക്കി മുരിഞ്ഞു വരുമ്പോൾ ചില്ലിപേസ്റ്റ് സവാള, ക്യാപ്‌സിക്കം സോയാസോസ്, ചേർത്തിളക്കി വറുത്തമീനും നാരങ്ങാനീരും മല്ലിയിലയും ചേർത്ത് 5മിനിട്ട് ഇളക്കി വാങ്ങാം..

28/08/2022

ഉള്ളിസാമ്പാർ (10 മിനിട്ടു കൊണ്ട് റെഡിയാക്കാം)
വേണ്ട ചേരുവകൾ
1. സാമ്പാർ പരിപ്പ്... ഒരു കപ്പ്
2.. ചെറിയ ഉള്ളി....25 എണ്ണം
3..തക്കാളി ചെറുതായി അരിഞ്ഞത്....നാലെണ്ണം
4.പച്ചമുളക്...രണ്ടെണ്ണം
5 സാമ്പാർ പൊടി.... ഒരു ടീസ്പൂൺ
6.. മുളകുപൊടി.. അര ടീസ്പൂൺ
7 പിരിയൻ മുളകുപൊടി..അര ടീസ്പൂൺ
8 മല്ലിപ്പൊടി....അര ടീസ്പൂൺ
9 കായം ഉലുവാപ്പൊടി..കാൽ ടീസ്പൂൺ വീതം
10.. ചെറിയഉള്ളി,വറ്റൽ മുളക് കടുക്, കറിവേപ്പില.. വറവിടാൻ
11എണ്ണ........2 സ്പൂൺ
തയ്യാറാക്കുന്ന വിധം
പരിപ്പ്, ഉള്ളി തക്കാളി കഴുകിയെടുത്ത് കുക്കറിലിട്ട് അടുപ്പിൽ വെക്കുക.. മൂന്ന് കപ്പ് വെള്ളവും ചേർത്ത ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്ത് അടച്ചുവെക്കുക മൂന്നു വിസിൽ കേട്ടതിനു ശേഷം വാങ്ങിവെക്കുക ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് രണ്ട് ടീസ്പൂൺ എണ്ണയൊഴിച്ച് കടുക് കറിവേപ്പില, മുളക്,ഉള്ളി ചെറുതായി അരിഞ്ഞത് ഇട്ട് മൂത്ത് കഴിയുമ്പോൾ കുക്കർ തുറന്ന് സാമ്പാറിലേക്ക് ചേർക്കുക പിന്നീട് അര ടീസ്പൂൺ കായപ്പൊടി ഉലുവ പൊടി ചേർത്തിളക്കി വിളമ്പാം
( പുളി കൂടുതൽ വേണമെകിൽ നെല്ലിക്ക വലിപ്പത്തിന് പുളിയെടുത്ത് പിഴിഞ്ഞ് ചേർക്കാം )

23/07/2022

കോളിഫ്ലവർ മസാലക്കറി

വേണ്ട ചേരുവകൾ

1.. കോളിഫ്ലവർ......അര കിലോ

2.. സവാള ചെറുതായി അരിഞ്ഞത്.... രണ്ടെണ്ണം
3...ഇഞ്ചി അരിഞ്ഞത്....രണ്ട് സ്പൂൺ
4 വെളുത്തുള്ളി 10 അല്ലി ചെറുതായി അരിഞ്ഞത്
5. തക്കാളി....ചെറുത് രണ്ടെണ്ണം അരിഞ്ഞത്
6.കാപ്‌സിക്കo....ഒരെണ്ണംചതുര കഷണങ്ങളായി അരിഞ്ഞത്.....
7. മുളകുപൊടി.....അര ടീസ്പൂൺ
8 പിരിയൻ മുളകുപൊടി....അര ടീസ്പൂൺ
9 മല്ലിപ്പൊടി.....അര ടീസ്പൂൺ
10 ഗരം മസാല പൊടി... അര ടീസ്പൂൺ
11.. മഞ്ഞൾ പൊടി....1/4 ടീസ്പൂൺ
12 ഉപ്പ,എണ്ണ... ആവശ്യാനുസരണം
13.. കറിവേപ്പില, മല്ലിയില.....കുറച്ച്
14 കോൺഫ്ലോർ..... ഒരു സ്പൂൺ
15.പഞ്ചസാര....... കാൽ ടീസ്പൂൺ( ഇത് ഓപ്ഷണലാണ്, എല്ലാ tasteum ക്രമീകരിക്കാൻ)

തയ്യാറാക്കുന്ന വിധം.......................................
കോളിഫ്ലവർ ചെറിയ കഷണങ്ങളായി അരിഞ്ഞ് ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കോളിഫ്ലവർ അരിഞ്ഞത് ഇട്ട് അഞ്ചു മിനിറ്റ് കഴിയുമ്പോൾ വെള്ളം ഊറ്റി കളയണം
ചുവട് കട്ടിയുള്ള പാൻ അടുപ്പിൽ വച്ച്
എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി നല്ലതുപോലെ വഴന്നു കഴിയുമ്പോൾ ചെറുതായി അരിഞ്ഞ സബോള ഇട്ട് തക്കാളിയും ചേർത്ത് നല്ലതുപോലെ വഴറ്റുക ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് കാപ്സിക്കം ചേർക്കണം എല്ലാം കൂടി നല്ലതുപോലെ വഴന്നു കഴിയുമ്പോൾ മുളകുപൊടി,മഞ്ഞൾപ്പൊടി,മല്ലിപ്പൊടി, ഉപ്പ്,ഗരം മസാല പൊടി ചേർത്ത് മസാലയുടെ പച്ചമണം മാറിക്കഴിയുമ്പോൾ ഒരു കപ്പ് വെള്ളം ഒഴിച്ച് ഈ കൂട്ട് തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് കോളിഫ്ലവർ ചേർത്ത് നല്ലതുപോല.മൂടി മൂടിവെച്ച് വേവിച്ച് കോൺഫ്ലവർ സ്വല്പം വെള്ളത്തിൽ കലക്കി ഒഴിക്കണം പിന്നെ മല്ലിയിലയോ കറിവേപ്പിലയോ നമ്മുടെ ഇഷ്ടാനുസരണം ചേർക്കാം( ഗ്രേവി.. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം) അരക്കപ്പ് ഫ്രഷ് മിൽക്ക് ചേർത്താൽ ഒന്നുകൂടി ടേസ്റ്റ് കൂടും..
..

17/07/2021

Bread Gulab jamun ( ഗുലാബ് ജാമുൻ )...............
വേണ്ട ചേരുവകൾ
1... ബ്രെഡ്.........8 എട്ടു പീസ്
2.. പാൽ.....ബ്രെഡ് കുഴക്കാൻ ആവശ്യത്തിന്
3.. പഞ്ചസാര....മുക്കാൽ കപ്പ്
4.. വെള്ളം..... മുക്കാൽകപ്പ്
5.. എണ്ണ....വറുക്കാൻ ആവശ്യത്തിന്
6..ഏലക്കാ....3എണ്ണം

തയ്യാർ ആക്കുന്നവിധം............
ബ്രെഡിന്റെ സൈഡ് കട്ട് ചെയ്ത ശേഷം ബ്രെഡ് മിക്സിയിൽ പൊടിച്ചെടുക്കണം അതിനുശേഷം ആവശ്യത്തിന് പാലൊഴിച്ചു നല്ലതു പോലെ കുഴച്ചെടുക്കണം കുഴച്ചെടുത്ത മാവ് നെല്ലിക്കാ വലുപ്പത്തിൽ ഉരുട്ടി മാറ്റിവെക്കണം
എണ്ണ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ ഉരുട്ടിവച്ച.മാവ് കുറേശ്ശെ ഇട്ട് വറുത്തു ബ്രൗൺ കളർ ആകുമ്പോൾ കോരിയെടുക്കണം(stove ഒത്തിരി കൂട്ടിയിടരുത് കരിഞ്ഞുപോകും ചെറുതീയിൽ ഇട്ടിട്ട് വെറുത്തു കോരി എടുക്കണം ) അതിനുശേഷം മുക്കാൽ കപ്പ് പഞ്ചസാര മുക്കാൽ കപ്പ് വെള്ളവും ഒഴിച്ച് തിളച്ചു കഴിയുമ്പോൾ 3മിനിറ്റു കൂടി ഇതുപോലെ തിളപ്പിച്ച് 3ഏലക്കയും ഇട്ടു വാങ്ങി വെക്കണം ചൂടോടുകൂടി തന്നെ വറുത്ത ബോൾസ് കൂടി ഇട്ട് മൂടി വെക്കണം
30 മിനിറ്റിനുശേഷം തുറക്കുമ്പോൾ സ്വാദിഷ്ഠമായ ഗുലാബ് ജാമുൻ റെഡി....

24/06/2021

Bread vada ( ബ്രെഡ് വട )...........................................
1.. ബ്രെഡ്................ 8പീസ്
2 പുളി ഇല്ലാത്ത തൈര്..... മുക്കാൽ കപ്പ്
3 റവ............ അരക്കപ്പ്
4. അരിപൊടി..... അരക്കപ്പ്
5 പച്ചമുളക് കൊത്തിയരിഞ്ഞത്...
നാലെണ്ണം
6.. ഒരു മീഡിയം സവാളകൊത്തി അരിഞ്ഞത്...ഒരണ്ണം
7..1കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്...
8 കുരുമുളകുപൊടി....
കാൽ ടീസ്പൂൺ
9..കറിവേപ്പില..മല്ലിയില ആവശ്യാനുസരണം
10..ഉപ്പ്....ആവശ്യത്തിന്
11.. എണ്ണ...വറുക്കാൻ വേണ്ടത്

ഉണ്ടാക്കുന്ന വിധം
ബ്രെഡ് ചെറുതായി മുറിച്ച് തൈര് ചേർത്ത് ഇളക്കിവെക്കുക 10 മിനിറ്റിനുശേഷം നല്ലവണ്ണം ഇളക്കി മൂന്നു മുതൽ പത്ത് വരെയുള്ള ചേരുവകൾ ചേർത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് ചെറുനാരങ്ങ വലിപ്പത്തിൽ ഉരുട്ടി പരത്തിയിട്ട് നടുക്ക് ഒരു ഹോൾ ഇട്ട് ( ഉഴുന്നു വടയുടെ ഷേപ്പിൽ ) ചൂടായ എണ്ണയിൽ വറുത്തുകോരുക
(കൈയിൽ അല്പം വെള്ളം തൊട്ടു വേണം ഉരുട്ടാൻ )
ഉഴുന്നു വട പോലെ തന്നെ ഇതിനും നല്ല ടേസ്റ്റ് ആണ് ) ഉള്ളിയും തേങ്ങയും പച്ചമുളകും കറിവേപ്പിലയും കൂട്ടി ചമ്മന്തി ഉണ്ടാക്കുകയാണെങ്കിൽ ഇതിനെ കൂട്ടാൻ നല്ല കോമ്പിനേഷനാണ്.

22/06/2021

പനീർ പൊട്ടെറ്റോ റോൾസു്. (paneer potato rolls)....................................................................
വേണ്ട ചേരുവകൾ

| പൊട്ടെറ്റോ കഴുകി വേവിച്ചു് .......... വലുത്
2 പനീർ നീളത്തിൽ കനം കുറച്ച് മുറിച്ചത്. .... നമ്മുടെ ആവിശ്യാനുസരണം എടുക്കാം .
3 സവാള കൊത്തിയരിഞ്ഞത്. ........ 4 സ്പൂൺ
4 പച്ചമുളക് ചെറുതായി അരിഞ്ഞത് .. 2 എണ്ണം .
5. ഇഞ്ചി കൊത്തിയരിഞ്ഞത് .... 1 സ്പൂ പ്പൂൺ
6. കുരുമുളകുപൊടി ............. കാൽ സ്പൂൺ
7. ഗരം മസാലപ്പൊടി ............ കാൽ സ്പൂൺ
8 മഞ്ഞൾ പൊടി ................... സ്വല്പം
9. ഉപ്പു് ,മല്ലിയില ...................... ആവിശ്യത്തിനു്.
10. ബ്രഡു് പൊടി (resk പൊടിച്ചാലും മതി ) ... 3 കപ്പു്
11. മുട്ട ........... 2, 3 പൊട്ടിച്ച് അടിച്ചു വെക്കണം ..
12. എണ്ണ........വറുക്കാൻ ആവിശ്യത്തിന്‌.

തയ്യാറാക്കുന്ന വിധം.

പൊട്ടെറ്റോ തൊലി കളഞ്ഞ് നല്ലതുപോലെ പൊടിച്ചെടുക്കണം 2മുതൽ 9 വരെയുള്ള ചേരുവകൾ പൊടിച്ചു വെച്ച പൊട്ടെറ്റോയുടെ കൂടെ നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം.. ( ഒട്ടും വെള്ളമയം ഉണ്ടാകരുത് ..ഉരുട്ടുമ്പോൾ പൊടിഞ്ഞു പോകുന്നുണ്ടങ്കിൽ കുറച്ച് ബ്രഡു് പൊടിച്ചതും ചേർത്തു് ഇളക്കാം )
ഈ കൂട്ടു് ഒരു നാരങ്ങാ വലുപ്പത്തിൽ ഉരുട്ടി കൈവെള്ളയിൽ വച്ചു പരത്തി ഒരു പനീർ പീസു് വെച്ചു് പടത്തിൽ കാണുന്ന പോലെ നീളത്തിൽ ചുരുട്ടി മുട്ട കൂട്ടിൽ മുക്കി ബ്രഡു് പൊടിയിൽ പൊതിഞ്ഞു് പാനിൽ ചൂടായ എണ്ണയിൽ വറുത്തെടുക്കുക
NB. Tomato Sauce ന്റെ കുടെയോ ,Bun ,bread ഇവയുടെ ഉള്ളിൽ വെച്ചു് സാൻവിച്ചു പോലെ കഴിക്കാം കുട്ടികൾക്ക് നല്ല ഒരു Snack ആണ്.

22/06/2021

Tuna fish cutlet (ട്യൂണ ഫിഷ് കട്‌ലറ്റ്)........... വേണ്ട ചേരുവകൾ
1..ട്യൂണ ഫിഷ്....... 150g... 1can
2.. ഉരുളക്കിഴങ്ങ്...... വലിയ ഒരെണ്ണം... ( ചെറുതാണെങ്കിൽ രണ്ടെണ്ണം വേണം)
3.. സവാള ചെറുതായി അരിഞ്ഞത്.... മീഡിയം സൈസ് രണ്ടെണ്ണം
4.. ഇഞ്ചി പൊടിയായി അരിഞ്ഞത്... ഒന്നര സ്പൂൺ
5 പച്ചമുളക്.. രണ്ടെണ്ണം... ( എരുവിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
6... മഞ്ഞൾപ്പൊടി.... അര ടീസ്പൂൺ കുരുമുളകുപൊടി... ഒരു ടീസ്പൂൺ
7. ഗരംമസാലപ്പൊടി.. അര ടീസ്പൂൺ
8... ബ്രെഡ് പൊടിച്ചത്... ആവശ്യത്തിന്
9..മുട്ട........ 2എണ്ണം
10...ഉപ്പ്‌, കറിവേപ്പില.......
ആവിശ്യത്തിന്

പാകം ചെയ്യുന്ന വിധം
ചൂടായ ചീ നച്ചട്ടിയിൽ എണ്ണയൊഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി ഇത്രയും ചേർത്ത് നല്ലതുപോലെ വഴറ്റുക
സവാള മുരിഞ്ഞു ക ഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾപൊടിയും, ടിൻ ടിൻ ഫിഷും ചേർത്ത് നല്ലപോലെ വഴറ്റുക... ടിൻഫിഷനകത്ത് സ്വല്പം ഗ്രേവി കാണും അത് നല്ലതുപോലെ വറ്റിച്ചെടുക്കണം ഇനിയും ഇതിലേക്ക് കുരുമുളകു പൊടി, ഉപ്പ്, ഗരം മസാല പൊടി ചേർത്ത് ഇളക്കണം ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് പൊടിച്ചെടുത്ത് സവാളയുടെ കൂടെ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം കറിവേപ്പില നമ്മുടെ ആവശ്യാനുസരണം ചേർകാം കറിവേപ്പില എത്ര ചേർത്താലും നല്ല ടേസ്റ്റ് ആണ്
പിന്നെ ഈ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ പതപ്പിച്ച് മാറ്റിവെക്കണം പിന്നീട് ഈ കൂട്ട് ചെറിയ നാരങ്ങയുടെ വലുപ്പത്തിൽ ഉരുട്ടി ചെറുതായൊന്ന് പരത്തിയിട്ട് മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ നല്ലതുപോലെ റോൾ ചെയ്ത ചൂടായ എണ്ണയിൽ വറുത്തു കോരിയെടുക്കണം...

ദശക്കട്ടിയുള്ള ഏതു മീനും നമുക്ക് ഇങ്ങനെ ഉണ്ടാക്കാവുന്നതാണ് കട്ടിയുള്ള മീൻ നമ്മൾ കഴുകി വൃത്തിയാക്കി നല്ലതുപോലെ മഞ്ഞപ്പൊടി ഉപ്പ് ചേർത്ത് വേവിക്കണം ട്യൂണ മീനിന് പകരം ദശക്കട്ടിയുള്ള മീൻ നമുക്ക് ഇങ്ങനെ തന്നെ കട്ട്ലെറ്റ് ഉണ്ടാക്കാം
ട്യൂണ മീൻ കട്ലറ്റ് വെക്കുമ്പോൾ നമ്മൾ ഒരു കാര്യം ശ്രദ്ധിക്കണം ടിൻ ഫിഷ് ആകുമ്പോൾ പൊതുവെ അതിൽ സ്വല്പം ഉപ്പ് കാണും അതനുസരിച്ച് വേണം നമ്മൾ കൂട്ടിന് ഉപ്പ് ചേർക്കാൻ...

22/06/2021

Methi Chicken pulao - (Easy cooker pulao )

Chicken boneless - 1/2 kg
Basmati rice - 3 cups
Water - 5 1/2 cups
Carrots - cut into small cubes 1small
Onion - cut into small cubes 1 medium
Ginger garlic paste - 1tb spoon
Green chilly - 3 nos
Lime juice - 1 tb spoon
Pepper powder - 1 tsp
Turmeric powder - 1/2 tsp
Kasoori methi - 11/2 tb spoon( fenugreek leaves)
Whole garam masala
Coriander leaves - 1/4 cup
Pudhina leaves - 1/4 cup
Ghee - 2 tb spoon
Salt

Wash and soak the rice for 20 mins. Take a cooker and add ghee. Add the whole garam masala spices into the ghee and let it splutter. Now add ginger garlic paste, green chillies ,coriander and pudhina leaves and saute for 1 min.
Add the onions and carrot and once the onion turn translucent add the Turmeric powder, crushed kasoori methi,pepper powder and salt. Add the boneless chicken pieces and saute for 2 mins. Now add the soaked rice and fry for 5 mins and add boiled water. Add enough salt and lime juice and close the cooker without putting the cooker weight. Allow the steam to come out for 5 mins and then put on the weight and switch off the stove. Let the cooker sit for 15 mins.
Open the cooker and serve the pulao by adding some more coriander leaves.

3 cups Basmati rice കഴുകി വെള്ളത്തിൽ 20 min കുതിരാൻ വെക്കുക. ഒരു cooker എടുത്ത് അതിൽ നെയ്യ്‌ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ ഗരം മസാല ഇട്ട് പൊട്ടുമ്പോൾ അതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് , മല്ലിയില പുതിനയില ഇട്ട് ഒരു മിനിറ്റ് വഴറ്റുക. ഇതിൽ സവാള , ക്യാരറ്റ് ഇട്ട് വഴറ്റി ഒരു ബ്രൗൺ നിറം ആകുമ്പോൾ മഞ്ഞപ്പൊടി , കുരുമുളകുപൊടി, കസൂരി മേത്തി, ഉപ്പ് ഇട്ട് വഴറ്റി അതിൽ ബോൺലെസ് ചിക്കൻ കഷണങ്ങൾ ഇട്ട് ഒരു 2 മിനിറ്റ് വഴറ്റുക. ഇതിൽ കഴുകി വാരി വെച്ച അരി ഇട്ട് ഒരു അഞ്ചുമിനിറ്റ് ഫ്രൈ ചെയ്യുക. 3 കപ്പ് അരിക്ക് അഞ്ചര കപ്പ് വെള്ളം എന്ന കണക്കിന് വെള്ളം തിളപ്പിച്ച് കുക്കറിൽ ഒഴിക്കുക. ഇതിൽ പാകത്തിന് ഉപ്പും പിന്നെ ലൈംജ്യൂസ് ഒഴിച്ച് കുക്കർ വെയ്റ്റ് ഇടാതെ അടച്ച് വെക്കുക. കുക്കറിൽ നിന്ന് ഒരു അഞ്ചുമിനിറ്റ് steam പോകാൻ അനുവദിക്കുക എന്നിട്ട് വെയ്റ്റ് ഇട്ട് തീ ഓഫ് ചെയ്ത കുക്കർ ഒരു 15 മിനിറ്റ് റെസ്റ്റ് ചെയ്യാൻ അനുവദിക്കുക.
കുക്കർ തുറന്നു കുറച്ചു മല്ലിയില തൂവി ചൂടോടെ റൈസ് വിളമ്പാവുന്നതാണ്.

18/06/2021

Kada (Quail) fry..

06/06/2021

പച്ചക്കപ്പ പുട്ട്

വേണ്ട ചേരുവകൾ

1കപ്പ തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്തത് ( ഗ്രേറ്റർ ഇല്ലകിൽ പൊടിയായി കൊത്തി അരിയണം ).... ഒരു കപ്പ്‌
2.. തേങ്ങ ചിരവിയത്........ ആവിശ്യത്തിന് (തേങ്ങ ഇടുന്നത് നമ്മുടെ ഇഷ്ടമാണ് കാരണം പുട്ടിനു ഞാൻ കൂടുതൽ തേങ്ങ ചേർക്കും അതിനു taste കൂടും )
3..ചെറിയ ജീരകം.... കാൽ ടീസ്പൂൺ (ഇത് തികച്ചും ഓഫ ഷണൽ ആണ് നമുക്ക് ഇഷ്ടമുണ്ടെങ്കിൽ ചേർത്താൽ മതി )
4.. ഉപ്പ്. വെള്ളം...... ആവിശ്യത്തിന്

തയ്യാർ ആക്കുന്ന വിധം

കപ്പ ഗ്രേറ്റ് ചെയ്‌തു കഴിഞ്ഞ് കപ്പ ഒന്ന് പിഴിഞ്ഞ് അതിലെ വെള്ളം കുറച്ചു കളയണം. അതിനുശേഷം പാത്രത്തിലേക്ക് ഇട്ട് അതിന്റെ അളവിൽ തന്നെ അരി പൊടിയും ചേർത്ത് ഉപ്പ് ആവശ്യത്തിന് ഇട്ട് പുട്ടിനു പൊടി നനയ്ക്കുന്ന പോലെ നനച്ച് എടുക്കണം... നന ക്കുമ്പോൾ വെള്ളംകുടി പോകരുത്
കാപ്പിയിൽ വെള്ളം കാണും പോരകിൽ അല്പം വെള്ളം കൂടി തളിച്ച് പൊടി നനച്ച് എടുക്കണം അഥവാ എന്തെങ്കിലും കട്ട ആയിട്ടുണ്ടെങ്കിൽ മിക്സിയുടെ പൊടിക്കുന്ന ജാറിൽ ഇട്ട് ഒരു സെക്കന്റ്‌ ഒന്ന് കറക്കി എടുക്കണം
പിന്നെ നമ്മൾ പുട്ട് ഉണ്ടാക്കുന്നതുപോലെ തന്നെ ഉണ്ടാക്കി എടുക്കണം.... (പുട്ട് കുറ്റിയിലോ, ചിരട്ടപുട്ട് മേക്കറിലോ ഉണ്ടാക്കി എടുക്കാം...
ചൂടോടെ കഴിച്ചാൽ നല്ല ടേസ്റ്റ് ആന്നു.. ഇഷ്ടമുള്ള കറി കൂട്ടി കഴിക്കാം..( കടലക്കറി, മുട്ടക്കറി, വെജിറ്റബിൾക്കറി, പഴം )
ഒരു തവണയെകിലും ഒന്ന് ഉണ്ടാക്കണേ... (കപ്പയുടെ കൂടെ പുട്ടുപൊടി ചേർത്താൽ മതി )......

Photos from Usha's cook book's post 04/06/2021
04/06/2021

Fish Molee 😋😋

30/05/2021

മീൻ അച്ചാർ (fish pickle)........................................ വേണ്ട ചേരുവകൾ

1 ദശ കട്ടിയുള്ള മീൻ..... അര കിലോ (ഞാൻ മോത മീനാണ് എടുത്തതെ )
2... പിരിയൻ മുളകുപൊടി... ഒരു സ്പൂൺ
3.. എരിവുള്ള മുളകുപൊടി... 2.സ്പൂൺ
4... ഇഞ്ചി വെളുത്തുള്ളി കൊത്തിയരിഞ്ഞത്... 3 സ്പൂൺ ( ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആണെങ്കിലും മതി)
5.. പച്ചമുളക് ചെറുതായി അരിഞ്ഞത്....5 എണ്ണം
6.. ഉലുവാപ്പൊടി കായപ്പൊടി.... അര സ്പൂൺ വീതം
7 മഞ്ഞൾപ്പൊടി...
അര ടീസ്പൂൺ
8... കടുക്.....അര ടീസ്പൂൺ
9.വറ്റൽമുളക്.....മൂന്നെണ്ണം
10.. ഉപ്പ്,കറിവേപ്പില, എണ്ണ ആവശ്യത്തിന്...
തയ്യാറാക്കുന്ന വിധം
മീൻ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി ഉപ്പ് മഞ്ഞൾപൊടി ചേർത്ത് പുരട്ടി വെക്കണം.. ഒരു പാൻ അടുപ്പിൽവെച്ച് എണ്ണ ഒഴിച്ചിട്ട്മീൻ വറുത്തെടുക്കണം ഒത്തിരി മൂത്ത പോകരുത് മീൻ
അതിനുശേഷം പാനിൽ നിന്നും മീന് എടുത്തിട്ട് പാനിലേക്ക് സ്വല്പം കൂടി എണ്ണ ഒഴിച്ച് കടുക്
കറിവേപ്പില വറ്റൽ മുളക് ഇട്ട് മൂത്ത് കഴിയുമ്പോൾ ഇഞ്ചി-വെളുത്തുള്ളി ഇട്ട് വഴറ്റിനല്ലതു പോലെ മൂത്ത് കഴിയുമ്പോൾ stove കുറച്ചു വെച്ചിട്ട്
മുളകുപൊടി, ഉലുവാപ്പൊടി കായപ്പൊടി, മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് ഇളക്കി മസാല മൂത്തുകഴിയുമ്പോൾ അരക്കപ്പ് വിന്നാഗിരി ഒഴിക്കണം ( വിന്നാഗിരി യുടെ കാര്യം മുകളിൽ എഴുതാൻ വിട്ടു പോയി )( വിന്നാഗിരി കഴിക്കാൻ പാടില്ലാത്ത വർക്ക് പുളി പിഴിഞ്ഞ് ചേർത്താലും മതി )
മസാല തിളയ്ക്കുമ്പോൾ ഇതിലേക്ക് വറുത്ത മീനും കൂടിചേർത്ത് നല്ലതുപോലെ ഇളക്കി അരടീസ്പൂൺ കുരുമുളകു പൊടിയും കൂടി ചേർത്ത് വാങ്ങിവെക്കാം
( തണുത്ത് കഴിയുമ്പോൾ അച്ചാർകട്ടിയായി വരും കുറച്ച് ഗ്രേവി വേണമെങ്കിൽ തിളപ്പിച്ചാറിയ വെള്ളം കൂടി ചേർക്കാം.
സ്വാദിഷ്ടമായ അച്ചാർ റെഡി
ഇങ്ങനെ ഉണക്കതുണ്ടoമീനും നമുക്ക് ഇടാം...

26/05/2021

മത്തിത്തോരൻ.........
വേണ്ട ചേരുവകൾ

1.. മത്തി വെട്ടി കഴുകി വൃത്തിയാക്കി മുള്ള് കളഞ്ഞത്..
അരക്കിലോ
2 തേങ്ങ ചിരവിയത്.... അരമുറി തേങ്ങയുടെ
3 ഇഞ്ചി-ഒരു ഇടത്തരം കഷ്ണം കൊത്തിയരിഞ്ഞത്..
4 പച്ചമുളക് നാലെണ്ണം ചെറുതായി അരിഞ്ഞത്
5 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് 15 എണ്ണം
( ഉള്ളി ഇഇല്ലെങ്കിൽ സവാള ആണെങ്കിലും മതി)
6. മുളകുപൊടി.....അരടീസ്പൂൺ
7 മല്ലിപൊടി.
കാൽ ടീസ്പൂൺ
8 മഞ്ഞൾപൊടി...
അര ടീസ്പൂൺ
9പുളി.......3കഷ്ണം
10.. കുരുമുളക്പൊടി....അര ടീസ്പൂൺ
എണ്ണ, ഉപ്പ്, കറിവേപ്പില... ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചുവടു കട്ടിയുള്ള പാത്രം ( മൺചട്ടിയാണെങ്കിൽ ഏറ്റവും നല്ലത് )
അടുപ്പിൽവെച്ച് ചൂടാകുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച ഒന്നുമുതൽ പത്തുവരെയുള്ള ചേരുവകൾ ചട്ടിയിലിട്ട് നല്ലതുപോലെ കൈകൊണ്ട് തിരുമ്മി യോജിപ്പിച്ച് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് നല്ലതുപോലെ വറ്റിച്ച് വാങ്ങണം .. പിന്നീട് വെളിച്ചെണ്ണ മുകളിൽ ഒഴിക്കണം
(ഏതു മീൻ ആണെങ്കിലും നമുക്ക് ഇങ്ങനെ തന്നെ തോരൻ വെക്കാം )
എരിവ് നമ്മുടെ ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം
മത്തി മുള്ളോട് കൂടി ആണെങ്കിലും ഇങ്ങനെ തന്നെ ചെയ്യാം
ഈ മത്തി മുള്ള് കളഞ്ഞു കിട്ടിയതാണ്
സ്വാദിഷ്ടമായ മത്തി തോരൻ റെഡി

21/05/2021

പഴമാങ്ങാ പുളിശ്ശേരി.....................
വേണ്ട ചേരുവകൾ

1പഴമാങ്ങാ തൊലി ചെത്തി.....4എണ്ണം
2... മുളകുപൊടി...... അര ടീസ്പൂൺ
3. മഞ്ഞൾപൊടി... കാൽ ടീസ്പൂൺ
4. പച്ചമുളക്.... മൂന്നെണ്ണം രണ്ടായി കീറിയത്
ഉപ്പ്.....ആവശ്യത്തിന്
5... തേങ്ങ ചിരവിയത്.... അരമുറി
6.ജീരകം... കാൽ ടീസ്പൂൺ
7 ചെറിയ ഉള്ളി..
നാലെണ്ണം
8.. കട്ടി മോര്....രണ്ട് കപ്പ്
9... വറവിടാൻ.... വറ്റൽമുളക് രണ്ടെണ്ണം, കടുക് അര ടീസ്പൂൺ
, ഉലുവ കാൽ ടീസ്പൂൺ, ഉള്ളി അരിഞ്ഞത് രണ്ടു സ്പൂൺ കറിവേപ്പില ആവശ്യത്തിന്
10.. എണ്ണ....2സ്പൂൺ
11. ശർക്കരയോ പഞ്ചസാരയോ( അവനവന്റെ മധുരത്തിന്റെ പാകത്തിന് )
12.. മധുരം ഇഷ്ടമുണ്ടെങ്കിൽ ചേർത്താൽ മതി..........

തയ്യാർആക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് മാങ്ങാ പഴംഇട്ട് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചിട്ട് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് കറിവേപ്പില പച്ചമുളക് കീറിയത് ചേർത്ത് അടച്ചുവെച്ച് നല്ലതുപോലെ വേവിക്കുക വെന്തു കഴിയുമ്പോൾ
തേങ്ങയും ജീരകവും ഉള്ളിയും കൂടെ നല്ലതുപോലെ അരച്ച് കറിയിൽ ചേർത്ത് നല്ലതുപോലെ ചൂടാക്കുക അതിനുശേഷം stove ഓഫ് ആക്കി ചൂടാറി കഴിയുമ്പോൾ ഇതിലേക്ക് മോര് ഒഴിച്ച് ഇളക്കി കറിവേപ്പില മുളക് ഉലുവ കടുക് ഉള്ളി അരിഞ്ഞത് കറിവേപ്പില ഇത്രയും ചേർത്ത് താളിച്ച് ഒഴിക്കുക...
മധുരം അവനവന്റെ ഇഷ്ടത്തിന് ചേർത്ത് ഇളക്കി വാങ്ങുക അര ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് ഇളക്കി
വിളമ്പാം

Want your business to be the top-listed Home Improvement Business in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Sharing some happiness 🥰
Chicken 65 #yummyfood #chickenrecipes
Easy Unniappam
Kada fry...
Tasty Fish Molee...

Category

Address

Kottayam

Other Kitchen supplies in Kottayam (show all)
Isha's Spicy Tasty world Isha's Spicy Tasty world
TP Puram Vazhoor
Kottayam, 686505

Kadavmooppan's Asian Chips Kadavmooppan's Asian Chips
Kottayam

вuѕínєѕѕ

ente daily cooking ente daily cooking
Thambalakkadu
Kottayam, 686506

daily cooking

eats_and_treats._ eats_and_treats._
Pala
Kottayam, 686578

Eats And Treats Homemade Cakes.....

Sweet Treat Homemades Sweet Treat Homemades
Kakkanattu, Manganam
Kottayam, 686018

Allu's Cakes & Bakes Allu's Cakes & Bakes
Kottarathil House, Divanpuram, Moolavattom P. O, Nattakom
Kottayam, 686012

Delicious home made Cakes at Kottayam

The Coffee Mug The Coffee Mug
Kottayam

Neethu's Home Bakes Neethu's Home Bakes
Kottayam

Cakes

Combo Food Combo Food
Kudakkachira
Kottayam

food production , healthy food

Amma's Ruchikal Amma's Ruchikal
Ettumanoor
Kottayam, 686631

my cooking page to show some dishes what i know.... please support

Cut N Fold Cut N Fold
Valliara Chelakkappally Kumarakom
Kottayam, 686563

Cut n T Cafe Cut n T Cafe
Kudayampady
Kottayam, 686015

Description Hi there, welcome to Cut n T Cafe we are here to share with you some great and easy t