Macbeth Media
Media company MACBETH MEDIA
രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരം ❤️
Sofia Bind
Congratulation ❤️❤️❤️❤️
ആയുർവേദ ചികിത്സ സൗന്ദര്യമായി ജീവിക്കാൻ സൗകര്യം ഒരുക്കുന്നു....സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! അതുതന്നെയാണ് നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ആയുർവേദം ആരോഗ്യത്തിനു നൽകുന്ന സംരക്ഷണവും സൗന്ദര്യത്തിന് നൽകുന്ന പരിരക്ഷയും ഷാർജയിൽ നിങ്ങൾക്ക് ആയുഷ് കെയർ നൽകുന്നു. Al mina street
Al Hudaiba mall,Jumaira
https://youtu.be/fF9O811Txdk?si=CbUOT6L-rqjPAtj5
നാട്ടിലെ പോലെ ആറ്റുകാൽ പൊങ്കാല ഇങ്ങു അജ്മാനിലും
https://youtu.be/10xOJN1cvd8?si=llp8TcJt6lAJXjyU
വിദേശത്ത് വന്നാൽ മനസ്സ് മുരടിച്ചു എന്ന് തോന്നുന്നവർക്ക് ഷാർജയിലെ സ്പോർട്സ് ഹബ്ബിൽ പോയി മനസ്സും ശരീരവും അടിപൊളിയാക്കാൻ 🥰🥰🥰🥰
മുഴുവൻ വീഡിയോ :https://youtu.be/kKDZDovQM9c?feature=shared
സാഹിത്യ മേഖലയിൽ സ്ത്രീകൾ മുന്നോട്ട് വരേണ്ടതിന്റെ ആവിശ്യകതയെ കുറിച്ച് എഴുത്തുകാരൻ ബെന്യാമിൻ സംസാരിക്കുന്നു.
മുഴുവൻ വീഡിയോ കാണാൻ
https://youtu.be/yhWPLwh_eQY?feature=shared
സ്നേഹം നിറഞ്ഞ സ്നേഹം,
വാക്കുകൾക്കും അപ്പുറത്ത്
നിനവിന്റെ വഴിയിൽ
കണ്ടുമറക്കാത്ത സ്നേഹം...
മാതൃഭൂമിയുടെ പ്രവാസി പെരുന്നാൾ ആഡംബരഫ്ലാറ്റുകളിൽ ഒതുങ്ങുമ്പോൾ.....
പെരുന്നാൾ പോലുള്ള ആഘോഷങ്ങൾ നിറഞ്ഞ ആഹ്ലാദമായി തീരുന്നത് മനസ്സും വയറും നിറയുമ്പോഴാണ്. കഴിഞ്ഞു പോയ രണ്ട് പെരുന്നാളുകൾക്കും ഞാൻ ഷാർജയിൽ ഒറ്റയ്ക്കായിരുന്നു. ബലിപെരുന്നാൾ ദിവസം മാതൃഭൂമി ചാനലിൽ പ്രവാസികൾ പെരുന്നാൾ ആഘോഷിക്കുന്ന ന്യൂസ് കണ്ടുകൊണ്ടാണ് എന്റെ അന്നത്തെ ദിനം ആരംഭിച്ചത്. ആ വാർത്ത എന്നിൽ ഒട്ടൊന്നുമല്ല കൗതുകമുണർത്തിയത്.
ലക്ഷ്വറി ഫ്ലാറ്റിൽ ക്യാമറയും മൈക്കുമായി വാചാലരായ മാധ്യമപ്രവർത്തകർ, അവർക്കൊപ്പം വിശേഷങ്ങൾ പങ്കു വെയ്ക്കുന്ന സെലിബ്രെറ്റി പ്രവാസികൾ. ഒരു നെടുവീർപ്പോടെ അത് കണ്ടിരിക്കുമ്പോൾ ഞാൻ ഓർത്തു "എങ്ങനെയാവും ഒരു സാധാരണക്കാരനായ പ്രവാസിയുടെ പെരുന്നാൾ ആഘോഷം?"
ഇന്നുവരെ നേർക്കാഴ്ചയായിട്ടല്ലെങ്കിലും പറഞ്ഞു മാത്രം കേട്ടിട്ടുള്ള ലേബർ ക്യാമ്പുകളിൽ എങ്ങനെയാവും പെരുന്നാൾ ആഘോഷങ്ങൾ, അതൊന്ന് കാണാനും അറിയാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് മനസ്സുകൊണ്ട് കൊതിച്ചു.
തിങ്ങിഞെരുങ്ങി പരസ്പരം ഒട്ടിച്ചേർന്നെന്ന പോലെ ജീവിക്കുന്ന മനുഷ്യർ! മറ്റു മനുഷ്യരുടെ ശ്വാസവും മണവും തങ്ങി നിൽക്കുന്ന മനുഷ്യശരീരങ്ങൾ. ഒരൊറ്റ അടുക്കളയിൽ ഒരൊറ്റ മനസ്സുമായി അവർ ഒരുക്കുന്ന ഭക്ഷണങ്ങൾ. അവർക്കെന്നും പെരുന്നാൾ തന്നെ. അവർക്കിടയിൽ നടക്കുന്ന ഇണക്കത്തിനും പിണക്കത്തിനുമെല്ലാം പച്ചയായ മനുഷ്യന്റെ മണമുണ്ട്. അവർക്കുമില്ലേ ആഘോഷങ്ങൾ? പിന്നെന്തേ നമ്മുടെ മാധ്യമങ്ങൾ ആഡംബര ഫ്ലാറ്റുകളിൽ മാത്രം ഫോക്കസ് ചെയ്ത് വാർത്താ പ്രാധാന്യമൊരുക്കുന്നു? നാലു ചുമരുകൾക്കുള്ളിൽ സ്വന്തം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെട്ട് ദുരിതമനുഭവിക്കുന്ന ആയിരകണക്കിന് പ്രവാസികളുടെ പ്രതിനിധികളെയാണോ മാതൃഭൂമി ചാനൽ കാണിച്ചതെന്ന് അവർ ജനങ്ങളോട് ബോധ്യപ്പെടുത്തണം.
സാധാരണക്കാരന്റെ ആഘോഷങ്ങൾ പൊതുജനങ്ങൾ കാണേണ്ടതല്ലേ?പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഒരു ചെറിയ ശതമാനമെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതല്ലേ? എന്നെങ്കിലും നടക്കുമെന്ന് ഓർത്ത് ഹൃദയത്തോട് ചേർത്തു വെച്ച അവരുടെ സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ അതിനുമപ്പുറം നീറി എരിയുന്ന ആരോടും പറയാതെ അവർ നെഞ്ചിൽ അടക്കി വെയ്ക്കുന്ന അവരുടേതായ വേദനകൾ, ജോലിഭാരത്താൽ പലപ്പോഴും സ്വപ്നം കാണാൻ പോലും മറന്നുപോകുന്ന ഒരുകൂട്ടം മനുഷ്യർ.... അതിനിടയിൽ എന്നെങ്കിലും അവർക്ക് വീണുകിട്ടുന്ന ആഘോഷദിനങ്ങൾ അവർ എങ്ങനെ ആഘോഷിക്കുന്നു എന്ന് പൊതുജനങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടാൻ പ്രിയപ്പെട്ട മാധ്യമങ്ങളെ നിങ്ങളെ പോലെ മാറ്റാർക്ക് കഴിയും?
ഇന്നലെ ഇന്ത്യൻ അസോസിയേഷനിൽ ഷാർജ ഒ. ഐ. സി. സി വനിത വിംഗ് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വൈകീട്ട് 7മണിക്ക് നടന്ന ചടങ്ങ് ആരോഗ്യസെമിനാർ എന്ന വിഷയത്തെ കുറിച്ചായിരുന്നു. വേദിയിൽ പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ :ശ്രീദിനായരും, ഡോക്ടർ അനീറ്റ സുനിലും ശ്രദ്ധേയമായ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടേയും കാണികളുടെ മനം കവർന്നു. കാഴ്ചക്കാരായ സ്ത്രീകളും, പുരുഷൻമാരും കുഞ്ഞുങ്ങളുമടക്കം എല്ലാവരും ഏറെ ഇഷ്ടത്തോടെ അത് ആസ്വദിക്കുന്നത് കാണാമായിരുന്നു. എനിക്ക് ഏറെ ഹൃദ്യമായി തോന്നിയ കാര്യം മാനസിക ശാരീരിക ആരോഗ്യത്തെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ആയിരുന്നു ചർച്ചയിലുടനീളം പരാമർശിക്കപ്പെട്ടത് എന്നാണ്. നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതാണ് അത്തരം ആരോഗ്യത്തെ കുറിച്ച്. എനിക്ക് ശാരീരിക ആരോഗ്യത്തെ കുറിച്ച് വലിയ പിടിപാടുന്നുമില്ല എന്നതാണ് സത്യം 🙏🏻വ്യക്തമായ ധാരണ ഇല്ലാത്ത അതേ കുറിച്ച് ഞാൻ എന്ത് പറയാൻ? മാനസിക ആരോഗ്യം കൈവരിക്കാൻ എങ്ങനെ സാധിക്കുമെന്നും അത്കൊണ്ട് ജീവിതം മനോഹരമാക്കാൻ കഴിയുമെന്ന് എനിക്ക് പറയാൻ സാധിക്കും, അതിന് ആദ്യം നിങ്ങൾ നിങ്ങളെ സ്നേഹിക്കാൻ പഠിക്കണം 👍🏻നിങ്ങൾ, നിങ്ങളുടെ സന്തോഷങ്ങൾക്ക് വേണ്ടി ഒരല്പസമയം എന്നും കണ്ടെത്തണം. അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങൾ ഒരു പരാജയമാണ്. അങ്ങനെ ഭൂമിയിൽ നിങ്ങൾ ജീവിച്ചു തീർക്കുന്നത് മനസ്സിനെ സ്വയം നശിപ്പിക്കുന്നതിനു തുല്യമാണ് എന്നു ഞാൻ പറഞ്ഞു.
തിരക്കുള്ള ഈ ജീവിതത്തിൽ, ലോകത്തിൽ അതിനേക്കാൾ തിരക്കിൽ നാം ഓടി നടക്കുമ്പോൾ നമ്മുടെ ചില സന്തോഷങ്ങൾക്ക് നാം സമയം കണ്ടെത്താറുണ്ടോ? എന്ന് സ്വയം ചോദിക്കണം നാം നമ്മളോട് തന്നെ. അത് തിരിച്ചറിയാൻ പുറത്തു നിന്നും ഒരു കമ്മറ്റിയും നിങ്ങളെ തേടി വരില്ല എന്നോർമ്മ വേണം. ഇടയ്ക്കൊക്കെ ഒന്നുറക്കെ പാട്ടുപാടാനും, ആനന്ദനൃത്തം ചെയ്യാനും സങ്കടം വരുമ്പോൾ ഉറക്കെ കരയാനും, സന്തോഷം വന്നാൽ സ്വാതന്ത്ര്യമായി ഉറക്കെയുറക്കെ ഉച്ചത്തിൽ പൊട്ടിച്ചിരിക്കാനും നമുക്ക് സാധിക്കുന്നില്ലെങ്കിൽ, മറ്റു ജീവജാലങ്ങളിൽ നിന്നും എന്ത് വ്യത്യസ്തതയാണ് നമുക്കുള്ളത്.നമ്മൾ മനുഷ്യരാണ് എന്ന് പറയുന്നതിൽ എന്താണ് അർത്ഥമുള്ളത്?ഇന്നലെയുടെ സായാഹ്നം കലാകാരൻ ഹാരിസ് റസാഖ് അതിലേറെ മനോഹരമാക്കി തീർത്തു. അദ്ദേഹത്തിന്റെ മ്യൂസിക് ബാൻഡ് ചടങ്ങിനു മോടി കൂട്ടി ഇത്ര നല്ല ഒരു ചടങ്ങിന്റെ ഭാഗമാകാൻ എനിക്ക് ഒരവസരം നൽകിയ ഒ. ഐ. സി. സി പ്രവർത്തകരോടും, ഏവരോടും, ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
എം എ ഷഹനാസ്
MA Shahanas Macbeth
Happy birthday chottu😘😘😘
കരയകലും കപ്പല് പോലെ ❤️
മാക്ബെത് പബ്ലിക്കേഷൻസ് ഷാർജയിൽ തുടങ്ങിയ Book Frame publications & Distribution (https://www.facebook.com/profile.php?id=100093175283847&mibextid=ZbWKwL)പ്രസിദ്ധീകരിച്ച രണ്ട് മോട്ടിവേഷൻ പുസ്തകങ്ങൾ എഴുതിയ സിംഗപ്പൂർ എഴുത്തുകാരിയാണ് Zai Miztiq. കഴിഞ്ഞ ഷാർജ പുസ്തകോത്സവം മുതൽ ഞങ്ങൾ കൂട്ടുകാരാണ്. ഈ കഴിഞ്ഞ ദിവസം അബുദാബി പുസ്തകോത്സവത്തിൽ ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ ഞാനവരോട് ചോദിച്ചു ‘എങ്ങനെ ആണ് നിങ്ങൾ മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്ത് എഴുതുന്നത്? എന്നെ നന്നായൊന്ന് മോട്ടിവേറ്റ് ചെയ്തേ എന്ന്...’ സത്യത്തിൽ തമാശ എന്ന പോലെ പറഞ്ഞുവെ ന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവർ ശരിക്കും എന്നെ ഉയരത്തിൽ പറക്കാൻ പ്രേരിപ്പിച്ചു. ‘ഒരു ആക്സിഡന്റ് ഉണ്ടായി ജീവിതത്തിൽ ഇനി നടക്കാൻ പോലും സാധിക്കില്ലെന്ന് വിധിയെഴുതിയ ജീവിതത്തിൽ നിന്ന് ഇന്ന് എന്റെ രണ്ട് കാലിൽ ഞാൻ നിൽക്കുകയും ചിറക് വിടർത്തി പറക്കുകയും ചെയ്യുന്നു,പുസ്തകം എഴുതുകയും മെഹന്ദി ഇടുകയും ഇടാൻ പഠിപ്പിക്കുകയും ചെയ്യുന്നു.
ജീവിതം കൊണ്ട് അത്ഭുതം കാണിക്കുന്ന ഇവരൊക്കെയല്ലാതെ മാറ്റാരാണ് നമ്മെ ഇത്രമേൽ മോട്ടിവേറ്റ് ചെയ്യുക!
എം എ ഷഹനാസ് ✍️
MA Shahanas Macbeth
Books Frame publication and Distribution
സമൂഹം ജീർണ്ണതകളെ മഹത്വവൽക്കരിക്കുന്നത് ഇതാദ്യമായിട്ടൊന്നുമല്ല 🙏🏻ഒട്ടേറെ സംസ്ക്കാരിക വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള നമ്മുടെ നാട്ടിൽ സ്ത്രീകൾക്കെതിരെ ശാരീരികമായും മാനസികമായും നിരന്തരം ചൂഷണങ്ങൾ ശീലമാക്കിയിട്ടുള്ള 👍🏻 മഹാത്മാക്കൾ എന്ന് മറ്റുള്ളവർ പുകഴ്ത്തുന്ന എത്രയെത്ര ആളുകളെയാണ് സംസ്ക്കാരികലോകമെന്ന് പറയുന്ന ഈ കേരളം ആദരവ് നൽകി ബഹുമാനിച്ചിട്ടുള്ളത്. ആ ആദരവ് ഏതൊക്കെ വിധത്തിലാണെന്ന് വ്യക്തമായി അനുഭവമുള്ളവളും അതിന് സാക്ഷിയാകേണ്ടി വന്നവളുമാണ് ഞാൻ. പുതിയ കാലത്ത് അതിന്റെ മറ്റൊരു വേർഷൻ ആരംഭിച്ചിട്ടുണ്ട്.അത് സിബ്ബഴി സംസ്ക്കാരത്തെ വളർത്തുകയാണ്. അത് ഏത് വിധത്തിലും സമൂഹത്തിന് അപകടം തന്നെയാണ്.ഒരർത്ഥത്തിൽ നമ്മളോരോരുത്തരും തന്നെയാണ് ഇതിന് ഉത്തരവാദികൾ.ഈ സംസ്‍കാരം വളർത്തിയെടുത്തത് നമ്മൾ തന്നെയാണ്.
എം എ ഷഹനാസ് ✍️
ഒരു സിനിമ സംഭവിക്കുമ്പോൾ അതിനു ശക്തമായ ഒരു അടിത്തറ ഉണ്ടാകണം...അത് സിനിമയുടെ വിജയത്തിന് അനിവാര്യമായ ഒന്നാണ്....
അതാണ് സിനിമയുടെ തിരക്കഥ....
' മാളികപ്പുറം ' എന്ന സിനിമ അങ്ങനെ സംഭവിച്ച ഒന്നാണ്,
കുഞ്ഞുങ്ങളും,പ്രായമായവരും ഉൾപ്പെടെ എല്ലാവരുടെയും മനസ്സ് നിറച്ച മനോഹരമായ സിനിമ...
ശ്രീ അഭിലാഷ് പിള്ളയുടെ Abhilash Pillai തൂലികയിൽ പിറന്ന മാളികപ്പുറം സിനിമയുടെ തിരക്കഥ പുസ്തകരൂപത്തിൽ ഞങ്ങളിലൂടെ വായക്കാരിലേക്കെത്തുമ്പോൾ ഒരുപാട് അഭിമാനമുണ്ട്...
M A Shahanas
Don't wait, own it now....!
For orders
Contact us on :-
8547962848
Or
Visit our website:-
https://macbethpublications.com/product/malikappuram/
💙💚MACBETH PUBLICATIONS 💙💚
പ്രിയപ്പെട്ട മനുഷ്യാ,
മനുഷ്യരിൽ നിങ്ങളെനിക്ക് ഏറെ പ്രിയപ്പെട്ടവനാണ്....നിങ്ങളെ ഒന്ന് കാണണം എന്നത് വലിയ ആഗ്രഹവും ആയിരുന്നു...
ഒരിക്കൽ പോലും കാണാതെ, തമ്മിൽ തമ്മിൽ അറിയാതെ,മിണ്ടാതെ..ഏതോ കോണിൽ തീർത്തും അന്യരായ രണ്ട് മനുഷ്യർ.... എന്നോർത്താൽ അത്ഭുതം തോന്നും!
എങ്കിലും ഈ ഉള്ളവളുടെ ആർപ്പ് വിളി കേട്ടവനാണ് നിങ്ങൾ..... 🥰🥰🥰
ഒരുപാട് പേരുടെ സൗഹൃദങ്ങൾ കീഴടക്കുന്ന ഹൃദയങ്ങൾ എന്നും സുഗന്ധം പരത്തുന്ന പൂക്കൾ പോലെയാണ്... അങ്ങനെ ഒരുപാട് പേർക്ക് ഒരേ പോലെ പ്രിയപ്പെട്ടവനാവുക അതിലേറെ അസാധ്യമായ കാര്യവുമാണ്. എന്നാൽ എന്തെളുപ്പത്തിലാണ് നിങ്ങളത് സാധ്യമാക്കിയത്...
ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്പാദ്യങ്ങളിലൊന്നായ ആത്മാർത്ഥ സൗഹൃദങ്ങൾ നേടിയെടുത്ത ഒരാൾ... അതെ നിങ്ങൾ നല്ലൊരു മനുഷ്യനാണ് 🥰ജന്മദിനാശംസകൾ നേരുന്നു 🥰🥰🥰🥰
ഏവർക്കും വിഷു ആശംസകൾ... ജീവിതത്തിൽ പുതിയ പ്രതീക്ഷകളും സന്തോഷങ്ങളും കണ്ടെത്താൻ ആവട്ടെ ❤️❤️❤️❤️
ഈ ഭൂമിയിൽ സ്നേഹിക്കപെടാൻ കൊതിക്കാത്ത ആരുമുണ്ടാവില്ല .
സ്നേഹം പോലെ ഒന്ന് തോന്നിപ്പിച്ചാൽ മതി കണ്ണും പൂട്ടി സ്നേഹത്തിൽ പൊതിഞ്ഞ എന്തിനെയും സ്വീകരിക്കാൻ നമ്മൾ ചിലപ്പോൾ അങ്ങ് തയ്യാറാവും..
അവിടെ നമ്മൾ വല്ലാതെ അങ്ങ് വിശാലമാവും...
ജീവിതത്തിനു ഒരു സൗന്ദര്യവും ഉണ്ടാവും...സ്നേഹിക്കപ്പെടുന്നവരുടെ മുഖം കണ്ടിട്ടില്ലേ? എന്ത് ഭംഗിയാണ് കാണാൻ....
അതുകൊണ്ടു തന്നെ ഒരിക്കല് സ്നേഹിക്കപെട്ട ഓരോരുത്തരും വീണ്ടും,വീണ്ടും ഓരോ നിമിഷങ്ങളിലും സ്നേഹിക്കപ്പെടാൻ അത്രയേറെ ആഗ്രഹിക്കുന്നു..
ഈ ഭൂമിയിൽ ഓരോ മനുഷ്യനെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് സ്നേഹമല്ലാതെ മറ്റു എന്തുണ്ട്?
ചോര വാർന്നൊഴുകുന്ന മുറിവിൽ സ്നേഹത്തോടെ ഒന്ന് അമർത്തി ചുംബിച്ചാൽ അനുഭവപെടുന്ന ഒരു ആശ്വാസമുണ്ട്.
മറ്റു ചിലപ്പോൾ നമ്മൾ ആർത്ത് കരയുമ്പോൾ ഒറ്റപെട്ടു പോകുമ്പോൾ 'ഒന്ന് ആരെങ്കിലും സ്നേഹത്തോടെ ഒന്ന് കെട്ടിപിടിച്ചുവെങ്കിൽ, അങ്ങനെ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് വരെ നമുക്ക് തോന്നിപോകും.... സ്നേഹം അങ്ങനെ ആണ്..മായാജാലം കാണിച്ചു കൊണ്ടേയിരിക്കും ❤️
സ്നേഹമാണ് നമ്മെ ജീവിപ്പിക്കുന്നത് തന്നെ..
ജോലി ചെയ്യുന്ന സ്ഥലം , വീട് , മറ്റുള്ള ഓരോ ഇടത്തും ഒന്നും പ്രതീക്ഷിക്കാതെയുള്ള സ്‌നേഹിക്കപെടൽ എത്ര അനുഗ്രഹമാണ്.
അങ്ങനെ ഒരു പാട് പേർ കൂടെയുള്ളതാണ് നമ്മുടെയൊക്കെ ആശ്വാസം. സ്നേഹത്തേക്കാൾ വലിയൊരു മരുന്നില്ല എന്ന് പറയാത്ത ആരും ഉണ്ടാവില്ല.
സ്നേഹിച്ചാൽ മതിവരാത്തവരാണല്ലോ എല്ലാവരും.....
എന്നാ പിന്നെ അങ്ങ് സ്നേഹിച്ചൂടെ മനുഷ്യരെ നിങ്ങൾക്ക് ❤️❤️❤️❤️
എം എ ഷഹനാസ് ✍️
കോഴിക്കോടുള്ള പ്രധാനപ്പെട്ട ഒരു കോളേജിലെ പ്രധാന അധ്യാപകനായി മലയാളം വാധ്യാർ ആയി വിലസിയിരുന്ന ഒരു കാമപിശാച് തന്ത വിദ്യാർഥികൾക്ക് പ്രണയലേഖനം കൊടുത്ത് അങ്ങേയറ്റം ആയപ്പോൾ ഇങ്ങനെ തുടർന്നാൽ കുട്ടികൾ ഇനി കോളേജിൽ തുടരാൻ സമ്മതിക്കൂല എന്ന് മനസ്സിലായപ്പോൾ സ്വയമേ റിട്ടയർ ചെയ്തു വീട്ടിൽ ഇരിക്കേണ്ടി വന്നു. എന്നിട്ടും പെണ്മണികളെ കാണാതെ, തൊട്ടുരുമ്മാതെ അയാൾക്ക് വല്ലാത്ത പൊറുതിമുട്ടൽ. എന്നിട്ട് അയാൾ പിന്നെ ചെയ്തുകൊണ്ടിരുന്നത് നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവൻ മലയാളം പഠിപ്പിക്കൽ ആയിരുന്നു. പ്രത്യേകിച്ചു നാട്ടിലുള്ള പെണ്ണുങ്ങളോട് അയാൾക്ക് വലിയ വാത്സല്യം ആയിരുന്നു. എഴുതാൻ ആഗ്രഹിക്കുന്ന പ്രസാധക ആവാൻ ആഗ്രഹിക്കുന്ന പെണ്ണുങ്ങളയൊക്കെ മലയാളം പഠിപ്പിക്കുക, അക്ഷരത്തെറ്റ് ഉണ്ടെങ്കിൽ വീട്ടിലേക്ക് വിളിച്ചു അക്ഷരത്തെറ്റുകൾ ഒക്കെ കൃത്യമായി കറക്റ്റ് ചെയ്തു ഭക്ഷണമൊക്കെ കൊടുത്തു വളർത്തുക. പെണ്ണുങ്ങളുടെ കഥയിലോ കവിതയിലോ ഒക്കെ ഉള്ള തെറ്റുകൾ തിരുത്തി അസാമാന്യ എഴുത്തുകാരി ആക്കി മാറ്റുക എന്ന ദൗത്യം കൂടെ പിന്നീട് ഏറെ വെല്ലുവിളിയോടെ ഏറ്റെടുത്ത ഒരു മാതൃക അധ്യാപകൻ. ഇന്നസെന്റ് ഒരു സിനിമയിൽ പറഞ്ഞത് പോലെ ഒരു സ്പർശന സുഖം 😂😂😂
അങ്ങനെ അയാൾ ഒരു ഹോൾസെയിൽ പെണ്ണുങ്ങളുടെ അക്ഷര തിരുത്തുകാരൻ ആയി അറിയപ്പെട്ടു.
അങ്ങനെ അങ്ങനെ അദ്ദേഹം നീണാൾ വാഴ വെട്ടി കൊണ്ടിരിക്കുമ്പോൾ ആണ് അദ്ദേഹമൊരു പ്രസാധകയെ മലയാളം പഠിപ്പിക്കാനും മറ്റു വല്ലതും പഠിപ്പിക്കാനും ആഗ്രഹിച്ചു പിന്നാലെ കൂടുന്നത്. എന്തോ,,,പഠിച്ച മലയാളം തന്നെ ധാരാളമായിരുന്നു എന്നും ഞാൻ എഴുതുന്നതിൽ തെറ്റ് വേണം എന്നും വാശി പിടിച്ചു ജീവിച്ച അഹങ്കാരിയായ പ്രസാധക അടിമുടി അയാളെ എതിർത്തു,പ്രതികരിച്ചു
അന്ന് തുടങ്ങിയ യുദ്ധം ആണ്... ഇന്നലെ രാഹുൽ ഗാന്ധിയെ സപ്പോർട്ട് ചെയ്തു ഞാൻ ഇട്ട പോസ്റ്റ് ഇയാൾ ട്രോളാക്കി മാറ്റി..
ഈ രക്തസാക്ഷി എന്നുപറയുന്നത് ഈ മലയാളം വാധ്യാർ എങ്ങനെയാണ് എഴുതാൻ ഉദ്ദേശിച്ചത്? എന്ന് അയാൾ വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു. എന്റെ സ്ക്രീൻ ഷോട്ട് ഇട്ടു പോസ്റ്റ് എഴുതിയ വാദ്യരെ ആരോ തിരുത്തി ആ വഴിക്ക് അയാളു പോസ്റ്റ് ഡിലീറ്റ് ചെയ്തു.. ഈ അക്ഷരം പോലും അറിയാത്ത ആളാണ് ബാക്കിയുള്ളവരെ തിരുത്താൻ നടക്കുന്നത്.
മുന്നിലിരിക്കുന്ന വിദ്യാർഥിനി വിദ്യാർഥിനി അല്ലാതെ ആയി മാറിയത് കൊണ്ടു സ്വയമേ റിട്ടയർമെൻറ് എടുത്തിട്ട് വീട്ടിലിരിക്കുന്ന മനുഷ്യാ....
നിങ്ങളെ പോലീസ് സ്റ്റേഷനിലും കോടതിയിലും ഒക്കെ എത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് എങ്കിൽ അത് തന്നെയാണ് എന്റെ വിജയം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.
അതുകൊണ്ടുതന്നെ ആദ്യം പോയിട്ട് രക്തസാക്ഷി എന്ന് എഴുതാൻ പഠിച്ചിട്ട് വാ.... എന്നിട്ട് ട്രോള് വരാം കാമ തൈകിളവാ.. എന്റെ ഫോട്ടോ നിരന്തരം നിങ്ങളുടെ ഫേസ് ബുക്കിൽ ഇട്ടു എന്നെ അങ്ങ് ട്രോളിയാൽ ഞാൻ ഇല്ലണ്ടാവും എന്ന തോന്നൽ നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് വെറും തോന്നൽ മാത്രമാണ്... എന്റെ കേസിൽ നിങ്ങളെ പോലിസ് അറസ്റ്റ് ചെയ്തു കോടതിയിൽ കേസ് എത്തിയിട്ടും വീണ്ടും വീണ്ടും നിയമ ലംഘനം നടത്തി നിങ്ങൾ എന്നെ മാനഹാനി പെടുത്തുമ്പോൾ ആരും നിങ്ങളെ ചോദ്യം ചെയ്യില്ല അതാണ് ഈ സമൂഹം എന്ന് എനിക്ക് നന്നായിട്ടറിയാം. എന്നിട്ടും പ്രതികരിക്കാതെ ഇരിക്കുന്നത് നിയമത്തിൽ അങ്ങേയറ്റം വിശ്വസിക്കുന്നു എന്നുള്ളത് കൊണ്ടാണ്.
നിങ്ങളിൽ ഒരാളെ ഒരു സ്ത്രീയെ ജോലി വേണം പറഞ്ഞു എന്റെ പിന്നാലെ നടത്തിച്ചു. എന്റെ സ്ഥാപനത്തിൽ ജോലി നേടി എടുത്ത് കേസ് ന്റെ വിവരങ്ങൾ ചോർത്തി എടുക്കാൻ വ്യാമോഹിച്ചു നിങ്ങൾ നടത്തിയ തേഡ് റേറ്റ് കളികൾ ഒക്കെ അങ്ങാടി പാട്ടാണ്.
നാട്ടിലുള്ള ആളുകൾക്ക് ഒക്കെ ഇങ്ങള് ഇപ്പോൾ വലിയ കോമഡി ആണ്. ഇപ്പോൾ എല്ലാരേയും വിളിച്ചു എനിക്ക് ഒരു പരിപാടി തരോ തരോ എന്ന് യാചിക്കുന്നത് ഒക്കെ മ്മള് അറിയുന്നുണ്ട്... പണ്ട് അഹങ്കാരത്തോടെ മാറി നിന്ന ചെറിയ ചെറിയ പരിപാടി വരെ ഇങ്ങക്ക് വല്യ പരിപാടി ആയത് നാണക്കേടിൽ നിന്ന് രക്ഷപെടാൻ ഉള്ള ആയുധം ആണ് എന്ന് ആർക്കും മനസിലായിട്ടില്ല... ഞാൻ ആരോടും പറയേം ഇല്ല. ഓടി നടന്നു ഈ വയസാം കാലത്ത് പണിയെടുക്കാൻ ഇങ്ങളെ പ്രചോദിപ്പിക്കാൻ എനിക്ക് ആയല്ലോ വെടക്ക് മനുഷ്യാ 😂😂😂
എന്റെ മലയാളം ഇങ്ങനെ ആണ്... അതിങ്ങനെ മതിയെന്നേ... ഇങ്ങള് തൊട്ടും തലോടിയും നന്നാക്കിയാൽ നന്നാവുന്ന ഐറ്റം അല്ല ഈ മൊതല്...അതോണ്ട് ട്രോളാൻ എങ്കിലും കുറച്ചു വിവരം നല്ലതാണ് കള്ളുകുടിയൻ വാധ്യാരെ....ഇത് തെറ്റാണ് പറഞ്ഞു പോസ്റ്റ് ഇട്ട ഇയാള് ഏത് കോത്താഴത്തെ അധ്യാപഹയൻ ആയിരുന്നു പോലും😂😂
ഇലക്ട്രോണിക്സ് ഉപകരണമല്ലേ തെറ്റ് ആർക്കും പറ്റും അത് മനുഷ്യ സഹജം എന്നാലും ഇങ്ങളെ പോലെ ഒരു ബഡാ മനുഷ്യനു പറ്റുന്ന തെറ്റുകളെ 😂😂😂
എം എ ഷഹനാസ്...
ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ഉമ്മ ഗൾഫിൽ പോകുന്നത്. അന്ന് ഇന്നത്തെ പോലെയല്ല. ഇന്റർനെറ്റില്ല,മൊബൈൽ ഫോണില്ല....
'ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ഒരാളായിരുന്നു ഉമ്മ എന്ത് ധൈര്യത്തിൽ ആണ് അത്രയും ദൂരം ഒറ്റയ്ക്ക് യാത്ര ചെയ്ത് അവിടെ ജോലി ചെയ്തത് എന്ന് ആലോചിക്കുന്നത് തന്നെയാണ് എനിക്ക് ഇപ്പഴും എന്തിനും ഏതിനും ഉള്ള ധൈര്യം പോലും.....
ഉമ്മയെ തട്ടിക്കൊണ്ടു പോയ ഇടമാണ് അന്നൊക്കെ ഗൾഫ്. ആ കാലമൊക്കെയും അത്രയ്ക്ക് വേദനയും പേടിയും നിറഞ്ഞതാണ്. അതൊക്കെയാണ് പ്രവാസത്തെ പേടിയോടെ ഓർക്കാൻ പഠിപ്പിച്ചത്. വല്ലപ്പോഴും ഉമ്മ ഫോൺ വിളിക്കും, സംസാരിക്കുമ്പോൾ, ഞങ്ങളുടെ സുഖം അന്വേഷിക്കുമ്പോൾ എന്റെ ഉമ്മ കരയുന്നുണ്ടാവും. അപ്പോൾ മറുപടി എന്താവും അറിയാലോ. പിന്നെ കേസറ്റ് അയക്കും. കരഞ്ഞും പറഞ്ഞും....
അതേ, ഞാൻ വളർന്നത് പ്രവാസിയുടെ മകൾ ആയിട്ടാണ്. ഉമ്മ പ്രവാസി ആയിടത്ത് നിന്ന് ഇന്ന് ഞാൻ ഒരു പ്രവാസി ആയിരിക്കുകയാണ് പ്രിയപ്പെട്ടവരേ..എന്റെ ഉമ്മ അതിൽ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും. ആ വിവരം നിങ്ങളോട് അറിയിക്കാൻ ആണ് ഇങ്ങനെ ഒരു പോസ്റ്റ്.
സാംസ്കാരിക കൂട്ടായ്മകളും പുസ്തക ലോകവും നിറഞ്ഞ മരുഭൂമിയാണ് ഷാർജയും ദുബായിയുമൊക്കെ...ലോകത്തിലെ വലിയൊരു പുസ്തകോത്സവം നടക്കുന്നത് തന്നെ ഷാർജയിൽ ആണ്.എപ്പോഴും പുസ്തകങ്ങൾക്കും വായനയ്ക്കും ഒരു വലിയ ആൾക്കൂട്ടം ഇവിടെ ഉണ്ട്.മാക്ബെത് പബ്ലിക്കേഷൻസ് ആദ്യമായി പങ്കെടുത്ത ബുക്ക് ഫെസ്റ്റും ഈ ഷാർജ ബുക്ക് ഫെസ്റ്റ് തന്നെയാണ്.
സ്വന്തം നാട്ടിൽ നിന്ന് വന്ന പ്രവാസജീവിതം നയിക്കുന്ന പ്രവാസികൾക്ക് പുസ്തകങ്ങളും വായനയും വലിയൊരു ആശ്വാസമാണ് എന്ന തിരിച്ചറിവാണ് എനിക്ക് ഇവിടെ വരുമ്പോൾ കിട്ടാറുള്ളത്. ആ മണ്ണിലാണ് ഞാനിപ്പോൾ
പുസ്തകപ്രസാധനത്തിന്റെ മറ്റൊരു ശാഖ ആരംഭിക്കുന്നത്. പുസ്തക പ്രസാധനം മാത്രമല്ല പുസ്തക വിതരണവും.
മലയാളികളുടെയും മറ്റ് ഭാഷയിലുള്ള എഴുത്തുകാരുടേയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അത് വായനക്കാരിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലെ ഉദ്ദേശം. ഒപ്പം ഒരു സാംസ്കാരിക കൂട്ടായ്മ കൂടി അതിനോടൊപ്പം ചേർത്തുവെയ്ക്കാൻ കൂടെ ആഗ്രഹിക്കുന്നു.
കേരളത്തിൽ മാക്ബെത് പബ്ലിക്കേഷൻസ് രണ്ട് വർഷമാകുമ്പോൾ 80 ടൈറ്റിൽസ് പ്രസിദ്ധീകരിച്ചു. കേരളത്തിലെ കുറച്ചു വായനക്കാർക്കും എഴുത്തുകാർക്കും മാക്ബെത്ത് പബ്ലിക്കേഷൻസിനെ അറിയാം. കേരളത്തിൽ നിന്ന് ഉള്ള മാക്ബെത് പബ്ലിക്കേഷൻസിന് ഒരു തുടർച്ചയായിട്ട് ആണ് ബുക്ക് ഫ്രെയിം എന്ന ഈ പബ്ലിക്കേഷൻസ് ആരംഭിക്കുന്നത്. സത്യത്തിൽ ആരംഭിക്കുക അല്ല നിലവിൽ ഉള്ള Book Frame എന്ന ഷാർജയിൽ ഉള്ള പബ്ലിക്കേഷൻ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. അതിലൂടെ പുതുതായി എന്തെങ്കിലും ചെയ്യണമെന്നും പുതിയ ചില കാര്യങ്ങൾ അവതരിപ്പിക്കണമെന്നും ഉള്ള ആഗ്രഹമുണ്ട്.അതിനായി എനിക്ക് വേണ്ടത് നാട്ടിലെയും ഇവിടെയുമുള്ള എഴുത്തുകാരുടെയും വായനാ പ്രേമികളുടെയും ഉള്ളറിഞ്ഞുള്ള സപ്പോർട്ട് ആണ്.
എന്ത് ചെയ്യുമ്പോഴും നിങ്ങൾ കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ധൈര്യം.
അതുകൊണ്ട് തന്നെയാണ്. പുസ്തകങ്ങൾക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നത്. എന്നോടൊപ്പം എഴുത്തുകാരും വായനപ്രേമികളും ഉണ്ടാകും എന്നു വിശ്വാസമുണ്ട്.അതാണ് ഓരോ തുടക്കത്തിനും പ്രചോദിപ്പിക്കുന്നതും.
പ്രവാസികളിലെ ഒരു പ്രവാസി ആവുകയാണ് ഞാനും . സാഹിത്യത്തെയും സാംസ്കാരിക കൂട്ടായ്മയും ചേർത്ത് വെച്ചുകൊണ്ട് എന്റെയും പ്രവാസജീവിതം ആരംഭിക്കുമ്പോൾ അതോടൊപ്പം MCABETH PUABLICATIONS AND MEDIA LLP യുടെ കൂടെ BOOK FRAME PUBLICATIONS പബ്ലിക്കേഷൻസിനെ കൂടെ ചേർക്കുകയാണ്.ഈ അവസരത്തിൽ എല്ലാവരും കൂടെ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.....
എം എ ഷഹനാസ് ✍️
എഴുത്തുകാരൻ യു എ ഖാദറിന്റെ സ്മരണാർത്ഥം താളിയോല സാംസ്കാരികസമിതി എഴുത്തുകാർക്കായി സംസ്ഥാന അടിസ്ഥാനത്തിൽ സംഘടിപ്പിച്ച കഥാമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എംഎ ബൈജുവിനും രണ്ടാം സ്ഥാനം ലഭിച്ച ഷൈൻ ഷൗക്കത്തലിക്കും യു എ ഖാദർ സ്മാരക താളിയോല പുരസ്കാരം പ്രിയപ്പെട്ട എഴുത്തുകാരൻ യു കെ കുമാരൻ ഉദ്ഘാടനം ചെയ്ത വിതരണം ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
യു എ ഖാദർ എന്ന എഴുത്തുകാരന്റെ മകൻ യു ഫിറോസിന്റെ ഹൃദ്യമായ സംസാരം ഏറെ ശ്രദ്ധേയമായിരുന്നു. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിൽ വളരെ പ്രചോദനം നൽകുന്ന വാക്കുകൾ.യു എ ഖാദർ എന്ന എഴുത്തുകാരൻ കടന്നുവന്ന വഴികൾ അങ്ങനെ അങ്ങനെ....
ചടങ്ങിൽ കെ ജി രഘുനാഥ് കഥയും കാലവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കെ എഫ് ജോർജ്,ടിവി ബാലൻ,പി ഐ അജയൻ,പത്മനാഭൻ വേങ്ങേരി,വിപി സനീബ് കുമാർ എന്നിവർ പങ്കെടുത്തു.
എം എ ഷഹനാസ്
സ്നേഹം പോലെ തോന്നുന്ന എന്തെങ്കിലും ഒന്നിനെ പോലും നമ്മളൊക്കെ കണ്ണുമടച്ച് വിശ്വസിച്ചു പോകും..
ഏറനാടൻ ശൈലിയിൽ നിയമസഭയിൽ പ്രസംഗം നടത്തുന്ന ഒരാളാണ് എം എൽ എ പി കെ ബഷീർ. ഏറെ രസകരമായി കൊള്ളേണ്ടത് കൃത്യമായി കൊള്ളിക്കുന്ന,സാധാരണക്കാരുടെ ഉള്ളിലെ പ്രിയപ്പെട്ട എം എൽ എ.സ്വന്തം മണ്ഡലത്തിൽ അദ്ദേഹം കൊണ്ടു വന്ന സമാനതകൾ ഇല്ലാത്ത വികസനമാണ് അദ്ദേഹത്തെ ഇത്രയേറെ ജനപ്രിയനാക്കിയത്.
എടവണ്ണയിൽ അദ്ദേഹം ആരംഭിച്ച ഒരു കാൻസർ നിർണ്ണയ ചികിത്സ കേന്ദ്രമുണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമാണ്. കാൻസർ രോഗ ചികിത്സയുടെ സാമ്പത്തിക ഭാരം താങ്ങാനാവാതെ സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലാവുന്നതും നിസ്സഹായരാവുന്നതും അറിഞ്ഞുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന പദ്ധതി .. ഏറെ ബഹുമാനമാണ് പ്രിയപ്പെട്ട എം എൽ എയോട്. നിയമസഭ പുസ്തകോത്സവത്തിൽ.....
ഭാരതത്തിന്റെ പത്മശ്രീയിൽ എത്തി നിൽക്കുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി.. എത്രത്തോളമാണ് ഓരോ മനുഷ്യനെയും വലിപ്പചെറുപ്പമില്ലാതെ ചേർത്ത്പിടിക്കുന്നത് എന്ന് അനുഭവിച്ചറിഞ്ഞവർക്ക് മാത്രം അറിയൂ...
ശാന്തി ചെയ്ത് കിട്ടുന്ന ഇരുന്നാഴി അരിയിൽ നിന്നും പാതി വിറ്റ് പാട്ടുകേൾക്കാൻ വേണ്ടി മാത്രം സിനിമയ്ക്ക് പോയിരുന്നവൻ,കിടപ്പാടമില്ലാതെ തലശ്ശേരി റെയിൽവേ പ്ലാറ്റ്ഫോമിൽ എത്രയോ നാൾ അന്തിയുറങ്ങേണ്ടി വന്നവൻ അതായിരുന്നു കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി എന്ന യുവാവ്.
ഇന്ന് മലയാളികളുടെ അഭിമാനമായ, അഹങ്കാരമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ, ലിജസൂര്യ എഴുതിയ "വണ്ണാത്തിപുഴയോരത്ത്" എന്ന പുസ്തകവുമായി മാക്ബെത് പബ്ലിക്കേഷൻസ് നിങ്ങളിലേക്ക് 🥰
MA Shahanas Macbeth M A Shahanas
കാലിഗ്രാഫിയിൽ എന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... അതിനേക്കാൾ അത്ഭുതം അക്ഷരങ്ങൾ കൊണ്ടു ഞാൻ ഇങ്ങനെ ചിരിച്ചു നിൽക്കുന്ന എന്നെ വരച്ചെടുത്ത കലാകാരനോട് ആണ്! നമ്മളോട് ഉള്ള സ്നേഹം അംഗീകാരം ഒക്കെ ഇങ്ങനെ സമ്മാനങ്ങൾ ആയി ലഭിക്കുന്നത് ഇങ്ങനെ തന്നെ ജീവിക്കാനുള്ള വലിയ പ്രചോദനം ആണ്
ArtistWriter Bilal Musthafa
പ്രിയപ്പെട്ടവരെ,
ഡിസംബർ 7 രാവിലെ 10 മണി ഒന്ന് നിങ്ങളുടെ ഉള്ളിൽ ഒന്ന് കുറിച്ച് വെച്ചേക്കണേ...
കോഴിക്കോട് നൂർ കോംപ്ലക്സിൽ രണ്ടാം നിലയിൽ MACBETH PUBLICATION & MEDIA💙💚 ഒരു ഷോറൂം തുടങ്ങിയിട്ടുണ്ട്...
പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിൻ ഡിസംബർ 7 ന് ഷോറൂം ഉദ്ഘാടനം നിർവ്വഹിക്കുകയാണ്...
എഴുത്തുകാരൻ വീരാൻകുട്ടി മാഷ് മുഖ്യാതിഥി ആയിരിക്കും....
നിങ്ങളെ ഓരോരുത്തരേയും ഏറെ സ്നേഹത്തോടെ ചടങ്ങിലേക്ക് ക്ഷണിക്കുകയാണ്.....
എത്തിചേരാൻ സാധിക്കുന്നവർ ഒക്കെയും എത്തണമെന്ന് അഭ്യർത്ഥിക്കുന്നു...
നിങ്ങൾ ഓരോരുത്തരും നൽകുന്ന പ്രോത്സാഹനത്തിന്റെ ഊർജ്ജം ഒട്ടും ചെറുതല്ല അത് തന്നെയാണ് ധൈര്യപൂർവ്വം മുന്നോട്ട് നയിക്കുന്നത്...
കൂടെയുണ്ടാവണം. 🙏
പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ മുരളീധരപ്പണിക്കരുടെ രണ്ട് പുസ്തകങ്ങൾ മാക്ബെത് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചത് ബഹുമാനപെട്ട ഗവർണ്ണർ ശ്രീധരൻ പിള്ള പ്രകാശനം ചെയ്ത ചടങ്ങ്.... 🙏
Sharjha book fest 2022
Macbeth Publication രണ്ടാം പ്രാവശ്യവും ഏറെ അഭിമാനത്തോടെ ഷാർജ അന്താരാഷ്ട്ര പുസ്തകൊത്സവത്തിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്.. മാക്ബത്തിന്റെ പ്രഗത്ഭരായ 15 ഓളം എഴുത്തു കാരുടെ ഏറ്റവും നല്ല പുസ്തകങ്ങളുടെ പ്രകാശന ചടങ്ങും ഷാർജ expo സെന്ററിൽ വെച്ചു നടക്കും..
നാളിതുവരെ നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹവും പിന്തുണയും തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് പ്രവാസികളുടെ പറുദീസയിലേക്ക് ഞങ്ങൾ യാത്രയാവുകയാണ്..
എം എ. ഷഹനാസ്..
കണ്ണൂർ പുസ്തകോത്സവം....ഇന്ന് മുതൽ 26 വരെ......
ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ഒരു ഇടവേളയും ഇല്ലാതെ ലൈബ്രറി മേളകൾ കുതിക്കുമ്പോൾ പരമാവധി ഞാനും Macbeth publication and media യയും എന്റെ കൂടെയുള്ളവരും പിന്നാലെ തന്നെ ഓടി കൊണ്ടിരിക്കാണ്.....
ജോലിയുടെയും പല പല മറ്റു തിരക്കുകൾക്ക് ഇടയിലും നമ്മളെ കാണാൻ വരുകയും നമ്മുടെ സന്തോഷത്തിന്റെ ഭാഗമാകുകയും ചെയ്യുന്ന ചിലരുണ്ട്.....
ഇതുവരെ കാണാത്ത...
ഇതുവരെ മിണ്ടാത്ത....
ആളുകൾ ആയിരിക്കും...
അങ്ങനെ പലരുടെയും ഉള്ളിൽ ഒരു കരുതൽ ഉണ്ട് എന്നറിയുമ്പോൾ ഉള്ള ആനന്ദം ❤️❤️❤️❤️
പ്രിയപ്പെട്ട സഹോദരൻ O.M. Rasheed
ചുരമിറങ്ങി കാസർകോട് നെ Macbeth publication and media ലേക്ക് ചുരുക്കിവെച്ചിട്ടുണ്ട്...
ഇന്നലെ മുതൽ കാഞ്ഞങ്ങാട് അലാംപള്ളി ന്യൂ ബസ് സ്റ്റാൻഡിന്റെ അരികിൽ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ ഉണ്ട്...
കാഞ്ഞങ്ങാടിന്റെ എഴുത്തുകാരൻ Illyas Kanhangad
Jyothi Lakshmi ടീച്ചർ എന്നിവരുടെ ആരാധകരുടെ ശ്രദ്ധയ്ക്ക് ഞങ്ങൾ നാളെ കൂടെ മാത്രമേ ഇവിടെ ഉള്ളു...😍😍😍
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Address
Kozhikode
DoolNews, 11/40D First Floor, Fashion Tower Cherooty Road, 1, Calicut 1
Kozhikode, 673001
www.doolnews.com
Kozhikode, 673009
Media Production & Online Promotion For Artists,Movies & All Entertainments Mail id : [email protected]
PT Usha Road, Near 4th Railway Gate, Amalapuri
Kozhikode, 673001
Amala Media House is a modern, integrative player providing niche and differentiated offerings to he
Mobile10x Building, 28/1650D Govt. Cyberpark
Kozhikode, 673016
We specialize in fashion photography, wedding, corporate and products with a team of incredibly bles
Calicut
Kozhikode, 673001
Welcome to the official page of Parareel Productions Pvt.ltd.
Cherooty Road, Near Gandhi Park
Kozhikode, 673001
Ads cafe production house is a leading advertising company in kerala.
Kunnamangalam
Kozhikode, 673571
Online Promotions, Short Film Production, Advertisements, Portfolio Shoots, Corporate Videos
Malayali Online
Kozhikode, 673001
Malayali Online - A community for malayalees