LEFT IMAGE
Nearby media companies
Calicut 673001
Kozhikode, Calicut
Kozhikode, Calicut
Calicut
Calicut 673001
Calicut 673001
Kozhikode, Calicut
Calicut 673001
Rose Villa, Calicut
Calicut 673645
Calicut 673507
Calicut 673001
Students Centre, Calicut
Calicut
Calicut
Media, News, Social issues, India, Delhi, Kerala, Economy, Politics, Education, Agriculture, Employm
അസ്സൽ കോൺഗ്രസ്സ്സ്സ്
കേരളത്തിന്റെ ഗ്യാരന്റി...
കൊല്ലം പാർലമെന്റ് മണ്ഡലം LDF സ്ഥാനാർത്ഥി സ:എം. മുകേഷിനെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക.
പൊന്നാനി പാർലമെന്റ് മണ്ഡലം LDF സ്ഥാനാർത്ഥി കെ.സ് ഹംസയെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണ്. സിദ്ധാർത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടിരുന്നു. പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി സിദ്ധാർത്ഥിന്റെ കുടുംബത്തെ മുഖ്യമന്ത്രി അറിയിച്ചു.
സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ബിജെപി സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്ന എ കെ നസീറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ ഷാളണിയിച്ച് സ്വീകരിച്ചു.
നാഷണൽ യൂത്ത് ലീഗ്
'സെക്കുലർ ഇന്ത്യ യൂത്ത് കോൺക്ലേവ് '
2024 ഫെബ്രുവരി 03, 04 | ശഹീദ് ഉദ്ദംസിംഗ് നഗർ, കോഴിക്കോട്
'മത രാഷ്ട്രീയത്തിനെതിരെ'
INL
മതേതര സംഗമങ്ങൾ
2024 ജനുവരി 20 - 31
ജില്ലാ കേന്ദ്രങ്ങളിൽ
ഇന്ത്യൻ നാഷണൽ ലീഗ്
സംസ്ഥാന കമ്മിറ്റി
നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി 2024 ഫെബ്രുവരി 3, 4 തീയതികളിൽ കോഴിക്കോട് ഉദ്ദം സിംഗ് നഗറിൽ സംഘടിപ്പിക്കുന്ന 'സെക്കുലർ ഇന്ത്യ യൂത്ത് കോൺക്ലേവിന്റെ' സംസ്ഥാനതല സന്ദേശ പ്രചാരണ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സ്വാലിഹ് ഷിഹാബ് തങ്ങൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നൽകി നിർവ്വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെപി ഇസ്മായിൽ, ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ്, എൻവൈഎൽ സംസ്ഥാന വൈസ് പ്രസിഡണ്ട് റഹ്മത്തുള്ള ആസാദ് പൂന്തുറ, വെമ്പായം നസീർ, അനിൽ ചിറക്കുളം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാഷണൽ യൂത്ത് ലീഗ്
'സെക്കുലർ ഇന്ത്യ
യൂത്ത് കോൺക്ലേവ്'
21, 22 ഡിസംബർ 2023 | ശഹീദ് ഉദ്ദംസിംഗ് നഗർ, കോഴിക്കോട്
സമരയൗവനത്തിന്
പിറന്നാൾ
ആശംസകൾ...
VS@100 ♥️
നവ ലിബറൽ വരട്ടുതത്വവാദികളുടെ ഡോഗ്മാറ്റിക് ട്രപ്പീസുകൾ കൊണ്ടല്ല കേരളത്തിൽ ഇടത്പക്ഷ പ്രസ്ഥാനം വേരുറച്ചതും ജനകീയമായതും. ഭരണമാറ്റമുൾപ്പെടെയുള്ള സാമൂഹിക ചലനങ്ങളിൽ പ്രായേണ കാഴ്ചക്കാരന്റെ റോളെടുക്കുന്ന ബുദ്ധിജീവി നാട്യങ്ങൾ, പക്ഷേ, സാധാരണക്കാരന്റെ വിയർപ്പു കൊണ്ട് എമ്പാടും ഗുണം പറ്റിയിട്ടുണ്ട്.
മലപ്പുറത്തെ തട്ടം സാമൂഹിക പുരോഗതിക്ക് തടസ്സമാണെന്ന കാഴ്ചപ്പാട് സത്യത്തിൽ, ഇടത്പക്ഷപരമേയല്ല. ഒരു വീഴ്ചയായി വേണമെങ്കിൽ ഇതിനെ വായിക്കാം. സഖാവ് അനിൽകുമാറിന്റെ പ്രസംഗത്തിന്റെ മുഴുരൂപം കേട്ടു വിലയിരുത്തുമ്പോൾ ഇത്രയേ തോന്നൂ. എന്നാലും ഇത് അനാവശ്യവും അസ്ഥാനത്തുള്ളതുമായ ഒരു പരാമർശമാണ്. ഇടത്പക്ഷ സമൂഹത്തിന് പ്രയാസമുണ്ടാക്കുന്ന പ്രയോഗം. ഇതിനെ രാഷ്ട്രീയ നേട്ടത്തിന്റെ ഉരുപ്പടിയായി കണ്ട്, സാക്ഷാൽ കാറൽ മാർക്സും ഏംഗൽസും തന്നെ വന്ന് വിശദീകരണം തരണമെന്ന് ശഠിക്കുന്നതും, ശരിയായി പറഞ്ഞാൽ, അൽപ്പത്തമാണ്. വർണ്ണപ്പകിട്ടുള്ള രണ്ടു തട്ടം വാങ്ങിച്ചു കൊടുത്താൽ തീരാവുന്ന ഇത്തരം കാര്യങ്ങളെ ഊതി വല്ലതാക്കാതിരിക്കലാവും ബുദ്ധി.
പ്രിയപ്പെട്ട എസ്എയുടെ വേർപാടിന്റെ നോവുറയുന്ന ഓർമ്മകളുമായി ആറു വർഷങ്ങൾ!
ഉജ്ജ്വലനായ പൊതുപ്രവർത്തകൻ, മികച്ച സംഘാടകൻ, നിഷ്കളങ്കനും സത്യസന്ധനുമായ കർമ്മയോഗി, സ്നേഹ സമ്പന്നനും അതീവ സഹൃദയനുമായ സുഹൃത്ത്, ധീരനും തന്റേടിയുമായ രാഷ്ട്രീയ നേതാവ്... എസ്എയുടെ അപദാനങ്ങൾക്ക് താരകത്തിളക്കമേറെ.
ഫാറൂഖ് കോളേജ് ഹോക്കി ടീം ക്യാപ്റ്റനായും ക്രിക്കറ്റ്, ബാസ്ക്കറ്റ് ബോൾ ടീമംഗമായും കായിക രംഗത്ത് വൃക്തിമുദ്ര പതിപ്പിച്ച എസ്എയുടെ പ്രവർത്തനപരത ഏറെ ബൃഹത്തും ചടുലവുമായിരുന്നു. 'ആവനാഴി', 'ഐക്യം' വാരികകളുടെ പത്രാധിപ സമിതിയംഗമായും എസ്എ പ്രവർത്തിച്ചിട്ടുണ്ട്.
2004 മുതൽ 2017 വരെ എസ്എയോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ എനിക്കവസരമുണ്ടായിട്ടുണ്ട്. 2011 മുതൽ ഏഴു വർഷത്തോളം അദ്ദേഹത്തിന് കീഴിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാവാനും അവസരമുണ്ടായി. തികഞ്ഞ വിശ്വാസ്യതയും ഉറച്ച പിന്തുണയും നൽകിക്കൊണ്ടാണ് പ്രിയപ്പെട്ട എസ്എ എന്നെ സഹായിച്ചിരുന്നത്. സ്നേഹ സമ്പന്നമായ പെരുമാറ്റത്തിന്റെയും ഈടുറ്റ മാനസികപ്പൊരുത്തത്തിന്റെയും നാളുകളായിരുന്നു അത്. കാപട്യം അലങ്കാരമാക്കുന്നവർക്ക് അന്ന് ഒരു പഴുതുമുണ്ടായിരുന്നില്ല.
ഈടുറ്റ ഓർമ്മകൾ ബാക്കിയാക്കി എസ്എ പോയി മറഞ്ഞു. അപ്രതീക്ഷിതമായ ആ വേർപാട് തീർത്തും ഒരു യുഗാന്ത്യമായി. ജ്വലിക്കുന്ന ആ ഓർമ്മകൾക്ക് മുമ്പിൽ നമുക്ക് പ്രാർത്ഥനാ നിരതമാവുക. പടച്ചവന്റെ മഗ്ഫിറത്തിനും മർഹമത്തിനും നമുക്കാവോളം പ്രാർത്ഥിക്കുക.
എപി അബ്ദുൽ വഹാബ്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായ മുഴുവൻ വോട്ടർമാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. പുതുപ്പള്ളിയെ പുതുക്കുവാനുള്ള പരിശ്രമങ്ങളിൽ ഇനിയും നമുക്കു ഒരുമിച്ചുതന്നെ മുന്നേറാം.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ നിർവഹിച്ചു എന്ന് കരുതുകയാണ്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെയും നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയുന്ന രാഷ്ട്രീയത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചത്. അതിനിയും തടസ്സമേതുമില്ലാതെ തുടരുക തന്നെ ചെയ്യും. ഏതു കൊടുങ്കാറ്റിനെയും തോല്പിക്കുമാറ് ഉലയാതെ നിന്നവരെ... നമുക്കിനിയും ഇനിയും മുന്നോട്ടു നീങ്ങാം...
കോൺഗ്രസ്സിന് ഇടത്പക്ഷ വിരുദ്ധതയാവാം, അത് രാഷ്ട്രീയമാണ്. അത്പക്ഷേ, ബിജെപി സർക്കാരിനെ വെളളപൂശാനുളെളാരു മറയും തറവേലയുമാണെങ്കിൽ
അനുരാഗാത്മകമായ ഒരന്തർധാരാ ബന്ധത്തിന്റെ അശ്ലീലതയാണ്.
പുതുപ്പള്ളി ഉപതെരഞ്ഞുപ്പിന്റെ പാശ്ചാതലത്തിൽ ചുരുങ്ങിയപക്ഷം രണ്ടു കോൺഗ്രസ്സ് നേതാക്കളുടെയെങ്കിലും ഇടതടവില്ലാതെ വരുന്ന പ്രസ്താവനകളിൽ മാന്യതയുടെ രാഷ്ട്രീയത്തിന് നിരക്കാത്ത ഒരവിഹിത ബന്ധത്തിന്റെ ദുർനാറ്റമുണ്ട്. നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള 637 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിട്ടില്ലെന്നാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഏറ്റവുമൊടുവിലായി പറഞ്ഞിട്ടുള്ളത്. ഇതേ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നടത്തിയതും സമാന പ്രസ്താവന തന്നെ. റബറിന്റെ വിലയിടിവിന് കേന്ദ്രമല്ല സംസ്ഥാന സർക്കാരാണുത്തരവാദിയെന്ന സുധാകര വചനം കഴിഞ്ഞ നാളിലാണുണ്ടായത് ! സത്യവുമായി നൂലിഴ ബന്ധം പോലുമില്ലാത്ത ഈ വ്യാജോക്തിയുടെ അകം പൊരുൾ ഇടത്പക്ഷ വിരോധം മാത്രമല്ലെന്നാർക്കാണറിയാത്തത് ?
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചക്രവും ഇതേ രാശിയിൽ തന്നെ. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ നികുതി പിരിക്കാത്തതാണെന്നാണ് സതീശന്റെ കണ്ടുപിടുത്തം. സംസ്ഥാനത്തിന്റെ നികുതി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതും ഏതാണ്ട് നാൽപതിനായിരം കോടി രൂപയോളം കേന്ദ്ര വിഹിതം തടയപ്പെട്ടതും സതീശൻ മറച്ചു പിടിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കൊടും വിവേചനത്തെ വെള്ളപൂശാനല്ലെങ്കിൽ മറ്റെന്തിന്?
കലവറയില്ലാത്ത ഈ അന്തർധാരാ അഡ്ജെസ്റ്റുമെന്റിനോട് പ്രതികരിക്കാൻ സാമാന്യ കോൺഗ്രസ്സുകാർക്കാവുന്നില്ലെങ്കിൽ, കാലമാണ് സത്യം, കോൺഗ്രസ്സ് അതിന് വില നൽകേണ്ടിവരും. ഇടത്പക്ഷത്തോട് കെറുവിക്കാൻ പറ്റുമെന്ന് കരുതി എല്ലാ തരം ഊളത്തരങ്ങൾക്കും തലവെച്ച് കൊടുക്കുന്നത് കോൺഗ്രസ്സിന് ഗുണകരമാവില്ല, ഭാവിയിൽ വിശേഷിച്ചും.
എപി അബ്ദുൽ വഹാബ്
കോട്ടയം ജില്ലയിലെ തന്നെ മറ്റ് പല നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുമ്പോഴാണ് പുതുപ്പള്ളിയിലെ റോഡുകളുടെ ദൈന്യത നമുക്ക് വ്യക്തമാകുന്നത്. ഒരു പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന സംഗതികളിൽ ഒന്നാണ് അവിടുത്തെ റോഡുകൾ. നമ്മുടെ നാടിന്റെ ഇപ്പോഴുള്ള വികസന മുരടിപ്പിന്റെ നേർസാക്ഷ്യങ്ങളാണ് പുതുപ്പള്ളിയിലെ റോഡുകൾ. സഞ്ചാര യോഗ്യമല്ലാത്ത പൊട്ടിപൊളിഞ്ഞ റോഡുകളും വീതികുറഞ്ഞ പാലങ്ങളും മാറണം. വികസന വെളിച്ചത്തിന്റെ പുതിയ പാതയിലേക്ക് പുതുപ്പള്ളി മുന്നേറണം. കേരളത്തിലെ മറ്റ് പല മണ്ഡലങ്ങളിലെയും റോഡുകൾ വിദേശ രാജ്യങ്ങളിലേതിന് സമാനമായി വളരുമ്പോൾ ആ വളർച്ച പുതുപ്പള്ളിക്കും വേണം. പുതുപ്പള്ളിയിലെ റോഡുകളുടെയും പാലങ്ങളുടെയും ഉൾപ്പെടെയുള്ള സമഗ്രമായ വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാട്.
INL ജനകീയ സെമിനാർ. നമ്മൾ ഇന്ത്യൻ ജനത | തലശ്ശേരി
ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ശനിയാഴ്ച കോഴിക്കോട് നടക്കും
മുസ്ലിംലീഗ് ഇപ്പോഴും കോൺഗ്രസിന്റെ തടവറയിൽ :
ഐഎൻഎൽ
ഏകീകൃത സിവില്‍കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗ് തീരുമാനം അപക്വവും മതേതര ശക്തികളുടെ ഐക്യത്തിന് തുരങ്കം വെക്കുന്നതുമാണ്. കോൺഗ്രസ്സിനെ പിണക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം ലീഗ് കൈക്കൊണ്ടതെങ്കിൽ ഏകീകൃത സിവില്‍കോഡ് വിഷയത്തിൽ കോണ്ഗ്രസ്സിന് ദേശീയ നിലപാടില്ല എന്ന കാര്യം ലീഗ് തിരിച്ചറിയണമെന്നും പ്രസ്തുത തീരുമാനത്തിലൂടെ ലീഗ് കോൺഗ്രസിന്റെ തടവറയിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചതായും ഐ.എൻ.എൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.പി ഇസ്മായിലും ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസും പറഞ്ഞു.
സംഘപരിവാർ ഭരണകൂടം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഏകീകൃത സിവില്‍കോഡ് നിയമത്തിന് പിന്നിൽ ഭീകരമായ വർഗീയ അജണ്ടകളാണ് ഒളിഞ്ഞിരിക്കുന്നത്, പൊതുവായ ദേശീയ പ്രശ്നങ്ങളിൽ മതേതര ശക്തികളുടെ ഐക്യത്തിനൊപ്പം നിൽക്കാൻ ലീഗിന് കഴിയില്ലെന്ന് അവർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ബാബറി മസ്ജിദ് മുതൽ ഏകസിവിൽ കോഡ് വരെയുള്ള വിഷയങ്ങളിൽ കോൺഗ്രസ്സിന്റെ അഴക്കുഴമ്പൻ നിലപാടിനെ ന്യായീകരിക്കാനാണ് ലീഗിന്റെ വിധി. മൃദു ഹിന്ദുത്വ സമീപനങ്ങളിലൂടെ സംഘപരിവാറിന് വഴിയൊരുക്കുകയും സ്വന്തം അടിത്തറ തോണ്ടുകയും ചെയ്ത കോൺഗ്രസ്, ഏകസിവിൽ കോഡിനെതിരായ മതേതര കൂട്ടായ്മകളെ ഭിന്നിപ്പിക്കുകയാണ്. ഇത്തരം സങ്കുചിത താല്പര്യങ്ങൾ സംഘപരിവാറിന് സഹായകമാവുമെന്ന് തിരിച്ചറിയാനുള്ള വിവേകം മുസ്ലിംലീഗിന് ഉണ്ടാവണം.
ഏകസിവിൽ കോഡ് വിഷയത്തിൽ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്ന സമസ്തയുടെ തീരുമാനം സ്വാഗതാർഹമാണ്, പൊതു വിഷയങ്ങളിൽ ഐക്യപ്പെടുക എന്ന സമസ്തയുടെ നിലപാട് മാതൃകാപരമാണ്,
ഐ.എൻ.എൽ നേതാക്കൾ പറഞ്ഞു.
മഹാ ഭൂരിപക്ഷം കരുത്തു തെളിയിച്ചു.
ഐഎൻഎൽ സെക്കുലർ ഇന്ത്യ റാലിയുടെ ഭാഗമായി നടക്കുന്ന "മീഡിയ സെമിനാര്‍"
'സെക്കുലർ ഇന്ത്യ
മാധ്യമങ്ങളുടെ പങ്ക്'
മെയ് 2ന് കോഴിക്കോട്
'മതേതര ഇന്ത്യയെ വീണ്ടെടുക്കുക,
മതനിരപേക്ഷ കേരളത്തെ ഉയർത്തിപ്പിടിക്കുക'
INL
സെക്കുലർ ഇന്ത്യ റാലി
2023 മെയ് 12
കോഴിക്കോട് കടപ്പുറം.
ശ്രീ ഇന്നസെന്റ് ഇനി ഓര്‍മ....
ആദരാഞ്ജലികൾ...
സഖാവിന് ആദരാഞ്ജലികൾ..
https://www.facebook.com/Malappuramdistrictcommittee/videos/965949831062205/?mibextid=NnVzG8
ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ വീണ്ടും എഴുതുകയാണ് സഖാവ് ജോൺ ബ്രിട്ടാസിന്റെ പേരും അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളും...
രാജ്യസഭയിൽ തുടർച്ചയായി ഈ രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ, കേരളത്തിന്റെ ഓരോ പ്രശ്നങ്ങളിലും കൃത്യമായി ഇടപെടൽ നടത്തുന്ന എംപിയാണ് സഖാവ് ബ്രിട്ടാസ്.
കഴിഞ്ഞ ദിവസം സഖാവ് ബ്രിട്ടാസ് നടത്തിയ ശ്രദ്ധേയമായ ഇടപെടലാണ് ഇന്നത്തെ ദേശീയ മാധ്യമങ്ങളുടെ മുഖ്യ തലക്കെട്ട്.
എംപി ഫണ്ടിന്റെ 22.5% SC/ST വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ചിലവഴിക്കണം എന്ന നിബന്ധന എടുത്തു മാറ്റിയ കേന്ദ്ര സർക്കാരിന്റെ നടപടി ജോൺ ബ്രിട്ടാസ് എംപിയുടെ ശക്തമായ ഇടപെടലിന്റെ ഫലമായി കേന്ദ്ര സർക്കാർ പിൻവലിച്ചു...
ഒന്നാലോചിച്ച് നോക്കൂ, എത്രമേൽ പ്രധാനപ്പെട്ട ഒരു വിഷയത്തിലാണ് ബ്രിട്ടാസിന്റെ ഇടപെടൽ ഉണ്ടായതെന്ന്. കേരളത്തിലെ ജനങ്ങളെ ലാസ്റ്റ് ബസ് എന്ന ചൂണ്ടയിൽ കൊരുത്തിട്ട് ജയിച്ചു പോയ 19 എണ്ണത്തിൽ ഏതെങ്കിലും ഒരെണ്ണം കഴിഞ്ഞ നാല് വർഷത്തിനിടക്ക് പാർലമെന്റിൽ മനുഷ്യന് ഉപകാരപ്പെടുന്ന ഒരു വിഷയത്തിൽ വായ തുറന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.?
കേരളത്തിന് തുരങ്കം വെക്കാനുള്ള ഏതെങ്കിലും വിഷയമുണ്ടോ എന്ന് മാത്രം അന്വേഷിച്ച് നടക്കുന്ന ആ മരപ്പാഴുകൾക്കിടയിൽ പട്ടികജാതി/പട്ടികവർഗ സംവരണ മണ്ഡലത്തിൽ നിന്ന് ജയിച്ച് കയറിയവനും കേരളത്തിൽ ഏറ്റവും കൂടുതൽ വ്യത്യസ്ത പട്ടിക വിഭാഗങ്ങളുള്ള വയനാടും പാലക്കാടും പോലെയുള്ള സ്ഥലങ്ങളിൽ നിന്നും ജയിച്ചു വന്നവരും ഉണ്ടായിരുന്നു. അവർ തങ്ങളെ ജയിപ്പിച്ചു വിട്ട ജനതയുടെ അവകാശങ്ങൾക്ക് മേൽ സംഘപരിവാരം അവരുടെ അജണ്ട അടിച്ചേൽപ്പിക്കുമ്പോൾ വായ പൂട്ടി പാർലമെന്റ് കാന്റീനിലെ പഴംപൊരിയും തിന്ന് ഏമ്പക്കം വിട്ട് ഇരിക്കുകയായിരുന്നു.
അസൂയയും കുശുമ്പും കുത്തിതിരിപ്പും മാത്രം കൈമുതലാക്കിയ മലയാള മാധ്യമങ്ങളിൽ നിങ്ങൾക്ക് ബ്രിട്ടാസിനെ കാണാൻ കഴിയാത്തതിൽ അത്ഭുതമില്ല. കാരണം അയാൾ സഖാവാണ് , അയാളുടെ പാർട്ടി സിപിഐ(എം) ആണ്.
ഒരിക്കൽ കൂടി എന്റെ പാർട്ടിക്ക് അഭിവാദ്യങ്ങൾ. ബ്രിട്ടാസിനെ കൈരളിയിൽ ഒതുങ്ങാതെ രാജ്യസഭയിലേക്ക് അയച്ചതിന്...
കടപ്പാട്
Shameer Chelembra
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Palayam
Kozhikode
673001
Kozhikode
Kozhikode
Professional video editor you tube Facebook Instagram any social media work please contact me
Kozhikode, 673016
Photographer | Entrepreneur Professionally an Graphic Designer Fashion & LifeStyle Mlogger For Busin
Palazhi Road
Kozhikode, 673014
Romantic Malayalam Entertainment is massive Video channel.