ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library

ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library

നാടിന്റെ നന്മയും വെളിച്ചവും

21/05/2023

ബോധി വനിതാ വേദി
ഏകദിന വിനോദയാത്ര.

കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം വനിതാ വേദി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം സജിതാ ഷെറി യാത്ര flag off ചെയ്തു.

തലശ്ശേരി ,കണ്ണൂർ ,പറശ്ശിനിക്കടവ് ,വളപട്ടണം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര.

വി.എം .ലീല ,വി.എം ജാനകി , കെ.കെ ഗീത ,അയന വെള്ളക്കോട്ട് എന്നിവർ നേതൃത്വം നൽകി.

18/11/2022
Photos from ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library's post 15/10/2022

APJ അനുസ്മരണവും പ്രശ്നോത്തരിയും ...

ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി
മിസൈൽ മാൻ APJ അബ്ദുൾ കലാമിൻ്റെ അനുസ്മരണവും പ്രശ്നോത്തരിയും
സംഘടിപ്പിച്ചു.

APJ വിഭാവനം ചെയ്ത ഇന്ത്യ എന്ന വിഷയത്തെ അധികരിച്ചു നടന്ന പ്രശ്നോത്തരിയിൽ 7 വിദ്യാലയത്തിൽ നിന്നായി 21 വിദ്യാർത്ഥികൾ പങ്കെടുത്തു.

ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡൻറും ലൈബ്രറി കൗൺസിൽ പ്രവർത്തകനുമായ പി.വേണു മാസ്റ്റർ APJ അനുസ്മരണ ഭാഷണം നടത്തി.

മിഥുൻ വിയ്യൂര് പ്രശ്നോത്തരിക്ക് നേതൃത്വം നൽകി.

വിദ്യാർത്ഥികൾ വരച്ച ചിത്ര ച്ചാർട്ടുകളുടെ മത്സരം വേറിട്ട അനുഭവമായി മാറി.

കാഞ്ഞിലശ്ശേരി കൃഷ്ണപ്പിള്ള ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം സജിത ഷെറി ബോധി സെക്രട്ടറി വി പിൻ ദാസ് ,വൈസ് പ്രസിഡണ്ട് NP ഷൈജു, കന്മന ബാലൻ മാസ്റ്റർ ലൈബ്രേറിയൻ K K ഗീത. സ്വപ്ന അനിൽ തുടങ്ങിയവരോടൊപ്പം ബോധി പ്രവർത്തകരും അധ്യാപകരും പങ്കെടുത്തു.

പ്രശ്നോത്തരി മത്സരത്തിൽ
ഒന്നാം സ്ഥാനം ചേമഞ്ചേരി വെസ്റ്റ് യുപി സ്കൂൾ
രണ്ടാം സ്ഥാനം തിരുവങ്ങൂർ യുപി സ്കൂൾ
മൂന്നാം സ്ഥാനം ചേലിയ യുപി സ്കൂൾ

ജേതാക്കളായി.
ചിത്ര ച്ചാർട്ട് മത്സരത്തിൽ
ഒന്നാം സ്ഥാനം ചേലിയ യുപി സ്കൂൾ
രണ്ടാം സ്ഥാനം ചേമഞ്ചേരി വെസ്റ്റ് യുപി
മൂന്നാം സ്ഥാനം തിരുവങ്ങൂർ എച്ച്എസ്എസ് യുപി സ്കൂൾ

ജേതാക്കളായി.

സെക്രട്ടറി
ബോധി ഗ്രന്ഥാലയം
കാഞ്ഞിലശ്ശേരി.

Photos from ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library's post 06/10/2022

ലഹരി ഉപഭോഗത്തിനെതിരെ ജാഗ്രതാ സേന

വിമുക്തി - ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി ജാഗ്രതാ സേനക്ക് രൂപം നല്കി. 70 പേരുള്ള വളണ്ടിയർ സേന ലഹരി
ഉപയോഗം ,ഉപഭോഗം എന്നിവക്കെതിരെ സജീവമായ ഇടപെടലുകൾ നടത്തും.

ഗ്രന്ഥാലയത്തിൽ നടന്ന പരിപാടിയിൽ കെ. ഭാസ്കരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
പുതു തലമുറയെ വഴി തെറ്റിക്കുന്നതിനായി കുറുക്കുവഴികളുമായി പതിയിരിക്കുന്ന ലഹരി മാഫിയക്കെതിരെ ആബാല വൃദ്ധം ജനങ്ങളും കരുതിയിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പല തരം രീതികളിൽ നമ്മുടെ ദൈനം ദിന ജീവിത സാഹചര്യങ്ങളിലേക്ക് ഏതു നിമിഷവും കടന്നു വരാൻ ലഹരി മാഫിയ നിരന്തരം നടത്തുന്ന ശ്രമങ്ങളെ നിസ്സാരമായി കാണരുത്. സന്ധിയില്ലാത്ത സമര മാർഗ്ഗത്തിലൂടെ മാത്രമേ ഈ അവസ്ഥക്ക് അറുതി വരുത്താനാവുകയുള്ളു
അദ്ദേഹം കൂട്ടിച്ചേർത്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സോമൻ ,ബോധി പ്രസിഡണ്ട് എൻ.വി സദാനന്ദൻ ,സെക്രട്ടറി വിപിൻദാസ്, ലൈബ്രേറിയൻ ഗീത കെ.കെ. എന്നിവർ സംസാരിച്ചു.

ജാഗ്രതാ സേനാ വളണ്ടിയർമാർ
ലഹരി വിരുദ്ധ ദീപമാല
തെളിയിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങൾ ഏറ്റു ചൊല്ലി.

സെക്രട്ടറി
ബോധി കാഞ്ഞിലശ്ശേരി.

04/10/2022

വായനാ മത്സരം

29/09/2022

*ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി പുതിയ ഭാരവാഹികൾ*

1. *എൻ. വി.സദാനന്ദൻ : പ്രസിഡന്റ്*
2. *സ്വാമിദാസൻ : വൈസ് പ്രസിഡന്റ്*
3. *വിപിൻദാസ് : സെക്രട്ടറി*
4. *എൻ.പി. ഷൈജു : ജോയിൻ സെക്രട്ടറി*
5. *പി.രാജീവൻ : ട്രെഷറർ*
6. *സ്വപ്ന അനിൽ*
7. *സി.അജയൻ*
8. *കെ.കുട്ടികൃഷ്ണൻ*
9. *ബാലൻ മാസ്റ്റർ*
10. *അഭിരാഗ്*
11. *കെ.കെ. ഗീത*

ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരിയുടെ പുതിയ ഉപദേശക സമിതി അംഗങ്ങൾ
*1.ഇ അനിൽകുമാർ*
*2. U സന്തോഷ്‌ കുമാർ*
*3. V k അശോകൻ*
*4. സൗദാമിനി*
*5. K V സന്തോഷ്*
*6. രാജീവൻ വാഴയിൽ*
*7.ഗംഗാധരൻ പി വി*
*8.വി എം ജാനകി*
*9.ശങ്കരൻ സന്നിധിയിൽ*
*10.ബിന്ദു സോമൻ*
*11.ശാലിനി ബാലകൃഷ്ണൻ*
*12.ബിജയ് കെ*
*13.ഉമേഷ് കന്മന*
*14.വിഷ്ണു പൊയിലിൽ*
*15.സുനിൽകുമാർ*
*16.മുസ്തഫ വെള്ളക്കോട്ട്*

23/09/2022

മുന്നോട്ട് നയിക്കുന്നവർ 🥰

15/09/2022

ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് ബോധി ഗ്രന്ഥാലയത്തിൽ അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചു വാർഡ് മെമ്പർ സജിത ഷെറി പരിപാടി ഉദ്ഘാടനം ചെയ്തു

15/09/2022

മനോജ്‌ കാപ്പാട് ന്റെ "അബ്ദലി "എന്ന നോവൽ ഗ്രന്ഥശാല ദിനത്തോട് അ നുബന്ധിച്ച ബോധിക്കു സംഭാവന നൽകി ജയപ്രകാശ് പൈതൃകം,പുസ്തകം കൈമാറി

15/09/2022

ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് ബോധി ഗ്രന്ഥാലയത്തിൽ അക്ഷരദീപം തെളിയി ച്ചപ്പോൾ

Photos from ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library's post 01/07/2022

ലൈബ്രറിയെ അറിയാം """
ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി വായനപക്ഷാ ചരണ ത്തിന്റെ ഭാഗമായി ലൈബ്രറി അറിയാം എന്ന പരിപാടിസംഘടിപ്പിച്ചു
ചേമഞ്ചേരി ഈസ്റ്റ് യുപി സ്കൂളിലെ വിദ്യാർത്ഥികൾ ഗ്രന്ഥാലയം സന്ദർശിച്ചു
ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ചും വായന അനുഭവങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ ലൈബ്രറി പ്രവർത്തകരുമായി പങ്കുവച്ചു
ബോധി ഗ്രന്ഥാലയം മുൻ സെക്രട്ടറി ഡോക്ടർ എൻ വി സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു സ്കൂൾ അധ്യാപകരായ സന്ധ്യ സി എച്ച്,രൂപേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
ഫോക്ക് ലോര്‍ അവാർഡ് ജേതാവ് ശ്രീ ബാല ൻ പൊ യിൽകാവിനെ ചടങ്ങിൽ ആദരിച്ചു
കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു ബോധി ഗ്രന്ഥാലയം പ്രസിഡണ്ട് കെ കുട്ടികൃഷ്ണൻ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സെക്രട്ടറി ബിജു രാജീവ് സ്വാഗതം പറഞ്ഞു ശ്രീ ബാലൻ കന്മന നന്ദി പറഞ്ഞു

05/06/2022

ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി ജൂൺ 5പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടലും മികച്ച കർഷകനെ ആദരിക്കലും നടത്തി.പ്രദേശത്തെ മികച്ച കർഷകനായ ബാലചന്ദ്രൻ മാരാരെ പൊന്നാട അണിയിച്ചു കൊണ്ട് ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ കെ വി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ബാലൻ എടക്കുളം വൃക്ഷത്തൈ നട്ടു ബോധി സെക്രട്ടറി പി രാജീവൻ ഉപഹാര സമർപ്പണം നടത്തി.സെക്രട്ടറി സ്വാഗതം പറഞ്ഞു ചടങ്ങിൽ പ്രസിഡണ്ട് കെ കുട്ടികൃഷ്ണൻ അധ്യക്ഷതവഹിച്ചു.വിഎം ജാനകി ആശംസകളർപ്പിച്ചു.ലൈബ്രേറിയൻ കെ ഗീത നന്ദി രേഖപ്പെടുത്തി.

Photos from ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library's post 30/04/2022
Photos from ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library's post 30/03/2022

എൽ എസ് എസ് ,യു എസ് എസ് ജേതാക്കളെ അനുമോദിച്ചു.
ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി ഇക്കഴിഞ്ഞ വർഷത്തെ എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു ബോധി ഗ്രന്ഥാലയം ഹാളിൽ നടന്ന അനുമോദനച്ചടങ്ങ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു .പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സോമൻ. ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം സജിത ഷെറി, ഗ്രന്ഥശാല പഞ്ചായത്ത് തല നേതൃസമിതി സെക്രട്ടറി കെ വി സന്തോഷ്, കെ സൗദാമിനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .ചടങ്ങിൽ യു എസ് എസ് എൽ എസ് എസ് ജേതാക്കൾക്കും ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വായനമത്സര വിജയികൾക്കും സമ്മാന വിതരണം നടത്തി .ബോധി പ്രസിഡണ്ട് കെ കുട്ടികൃഷ്ണൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ബോധി സെക്രട്ടറി പി രാജീവൻ സ്വാഗതവും ലൈബ്രേറിയൻ കെ കെ ഗീത നന്ദിയും പറഞ്ഞു.

Want your organization to be the top-listed Government Service in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

Category

Website

Address

Bodhi Library
Kozhikode
CP4M+HPCHEMANCHERI,KERALA

Other Libraries in Kozhikode (show all)
Yuvareshmi Vayanashala 6643 Yuvareshmi Vayanashala 6643
V K Road, Thalakkulathur
Kozhikode

രജത ജൂബിലി നിറവിൽ യുവരശ്മി വായനശാല

Labour Laws Labour Laws
ANOOJ :LN
Kozhikode, 673612

Kmslr Melur Kmslr Melur
Melur, Koyilandy
Kozhikode, 673306

Library

PCA Library Kattilapeedika PCA Library Kattilapeedika
People's Cultural Association Grandhasala Kattilapeedika , Po. Vengalam
Kozhikode, 673303

Dubsmash mallus Dubsmash mallus
Magic Studio
Kozhikode, 673001

നീലാംബരി നീലാംബരി
Murukannellikkattil
Kozhikode

I Library I Library
Government Law College
Kozhikode

വായനയുടെ അദൃശ്യ ലോകത്തേക്ക് ഒരു വാത?

Navapadham Grandhalayam. Kallampara Navapadham Grandhalayam. Kallampara
Navapadham Grandhalayam
Kozhikode, 673631

"നാട്ട് വെളിച്ചം"

Nanma mathram Nanma mathram
Kozhikode

Haritha Cultural Center -  Haritha Library Haritha Cultural Center - Haritha Library
Mankara, Maniyur
Kozhikode, 673523

Haritha Cultural Center and NK Memorial Waiting Shed , Mankara

2k17. Unit 3 cmc 2k17. Unit 3 cmc
Calicut Medical College
Kozhikode

Medico ......but still enjoying life....blistered....happiness