Balussery Online

ബാലുശ്ശേരി വാർത്തകൾ

23/02/2024
05/12/2023

FOR B.TECH, MCA, & BCA CANDIDATES

12/09/2023

"നിപ്പ" കരുതലോടെ നേരിടാം
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നു .

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ,

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാർഡ് മുഴുവൻ,

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1,2,20 വാർഡ് മുഴുവൻ,

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാർഡ് മുഴുവൻ,

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാർഡ് മുഴുവൻ,

വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാർഡ് മുഴുവൻ,

കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാർഡ് മുഴുവൻ ,

നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല (Strict Perimeter Control)

പ്രസ്തുതവാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ് . ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ്

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ,സ്കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നൽകേണ്ടതാണ് .

കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

01/07/2023

അറിയിപ്പ്
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയുമായി ബന്ധപ്പെട്ട് സെക്ഷൻ പരിധിയായ ഉള്ളിയേരി 19 മുതൽ വട്ടോളി വരെയുള്ള പോസ്റ്റുകളും , ഏബി സ്വിച്ചുകളും ട്രാൻസ്ഫോർമറുകളും മാറ്റി സ്ഥാപിക്കുന്നവർക്ക് അതിന്റെ അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്.. ഇനി പോസ്റ്റ് ഓഫീസ് മുതൽ ബാലുശ്ശേരി മുക്ക് വരെയുള്ള പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ബാലുശ്ശേരി ടൗണിൽ മൊത്തം വൈദ്യുതി തടസ്സം നേരിടുന്നതിനാൽ ഈ വർക്ക് നീട്ടി കൊണ്ട് പോയ അവസ്ഥയാണ് ഉണ്ടായിരുന്നത്. പക്ഷെ ഈ വർക്ക് എത്രയും പെട്ടെന്ന് തീർക്കേണ്ടതിനാൽ ഈ വരുന്ന ജൂലായ് 3 ന് തിങ്കളാഴ്ച അത് അറേഞ്ച് ചെയ്യുന്നുണ്ട്. ഇതോടപ്പം ബാലുശ്ശേരി ടൗണിലെ ഇന്ററപ്ഷൻ പരമാവധി കുറയക്കുന്നതിനായി വൈകുണ്ഠം മുതൽ ചിറക്കൽ ക്കാവ് ഏബി വരെയുള്ള ഭാഗത്ത് രണ്ട് ഏബി സ്വിച്ചുകൾ വയ്ക്കുന്ന പ്രവൃത്തിയും ചെയ്യുന്നു. കൂടാതെ ടൗണിലെ 100 Kv A ട്രാൻസ്ഫോർമർ മാറ്റി 160 KVA ട്രാൻസ്ഫോർമർ വെക്കുന്ന പ്രവൃത്തിയും നടത്താനുണ്ട്. ഇതുമൂലം സ്റ്റേഡിയം റോഡ്, ബാലുശ്ശേരി ടൗൺ, റഡ് സീ മാൾ, കെ എസ് എഫ് ഇ , ഉദയം കോംപ്ലക്സ് ,കെ.സി ട്രാൻസ്ഫോർമർ , അസ്മാൻ പ്ലാസ, ഗാന്ധി പാർക്ക്, പോസ്റ്റ് ഓഫീസ്, ജയ കോംപ്ലക്സ് , സെഞ്ച്വറി കോംപ്ലക്സ് , ഫെഡറൽ ബാങ്ക്, ബാദുഷ, ഐറിസ് മാൾ, ചിറക്കൽ ക്കാവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി തടസ്സം നേരിടുന്നതാണ്. ജനറേറ്ററുകൾ ഉപയോഗിക്കുന്ന വർ അതിന്റെ സപ്ലേ കെ.എസ്.ഇ.ബി ലൈനിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ പ്രവൃത്തി ചെയ്യേണ്ടത് അത്യാവശ്യമായതിനാൽ എല്ലാ ഷോപ്പുടമകളും സഹകരികണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഇല . സെക്ഷൻ ബാലുശ്ശേരി

18/06/2023

ലബോറട്ടറി ടെസ്റ്റുകൾ ഇനി വീട്ടിൽ ഇരുന്ന് ചെയ്യാം...!
ടെസ്റ്റുകൾക്കാവശ്യമായ സാമ്പിളുകൾ വീട്ടിൽ വന്ന് ശേഖരിക്കുന്ന ചെയ്യുന്നു.

Call Now: 90370 28833

4D അൾട്രാ സൗണ്ട് സ്കാനിംഗ് ഇപ്പൊൾ കൊയിലാണ്ടി കാരുണ്യയിലും.

14/06/2023

ഇനി ചവിട്ടി വിട്ടോളി...
🔸🔸🔸🔸🔸🔸🔸
സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു.

ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്ററാണ് വേഗത, നാല് വരി ദേശീയ പാതയില്‍ 90 ആയിരുന്നത് 100 ആക്കി ഉയര്‍ത്തി, മറ്റ് ദേശീയപാത, എംസി റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 ആയിരുന്നത് 90 ആക്കി, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 , മറ്റു റോഡുകളില്‍ 70 , നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 , മറ്റ് ദേശീയപാത, എംസി റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 , മറ്റു റോഡുകളില്‍ 70 , നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.

സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്.

19/12/2022

ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രി പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി.

ബാലുശ്ശേരി: താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി. ഒരു വശത്തെ പഴയ കെട്ടിടങ്ങൾ പൂർണമായി നീക്കം ചെയ്തു.

മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള 5 നില കെട്ടിടമാണ് പുതുതായി നിർമിക്കുക. അതിനു വേണ്ടിയാണ് പഴയ കെട്ടിടങ്ങൾ നീക്കം ചെയ്യുന്നത്. ക്വാർട്ടേഴ്സുകൾ, ഇപ്പോഴത്തെ ഓഫിസ് ബിൽഡിങ്, ആരോഗ്യ പ്രവർത്തകരുടെ ഓഫിസ്, ടിബി സെൽ ഓഫിസ് എന്നിവയാണ് പൊളിച്ചു മാറ്റേണ്ടത്.

പ്രവൃത്തികൾ തുടങ്ങുന്നതോടെ ഇപ്പോൾ പ്രവർത്തിക്കുന്ന ഒപി കൗണ്ടർ മാറ്റി സ്ഥാപിക്കേണ്ടി വരും. 7 വർഷം മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അനുബന്ധ സൗകര്യങ്ങൾ വർധിച്ചിരുന്നില്ല. ആശുപത്രി നവീകരണത്തിനായി 2 വർഷം മുൻപാണ് കിഫ്ബിയിൽ നിന്ന് 18.58 കോടി രൂപ അനുവദിച്ചത്. ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് പുതിയ ബ്ലോക്ക് നിർമിക്കുക.

02/11/2022

ബാലുശ്ശേരിയിലെ പൗര പ്രമുഖനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന സെയ്തു മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് ( 2/11/22 വൈകുന്നേരം 6 മണി വരെ ബാലുശ്ശേരി ടൗണിൽ ഹർത്താൽ ആയിരിക്കുമെന്ന് വ്യാപാരി വ്യവസായി, വ്യാപാര വ്യവസായ സമിതി നേതാക്കൾ അറിയിച്ചു.

10/04/2022

ഫ്ളവർഷോ ഏപ്രിൽ 30 മുതൽ ബാലുശ്ശേരിയിൽ ആരംഭിക്കും

01/03/2022

ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം സ്റ്റോറി നൊമ്പരമാകുന്നു. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവിനൊപ്പം 20 മണിക്കൂർ മുമ്പാണ് റിഫ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌റ്റോറിയിൽ റിഫ വളരെ സന്തോഷവതിയായാണ് കാണപ്പെടുന്നത്.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20) യെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്‌ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.

16/11/2021

നന്മണ്ടയിൽ ബാങ്ക് ജീവനക്കാരിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു.

ഇന്ന് ഉച്ചയോടെയണ് സംഭവം. നന്മണ്ട കോപറേറ്റീവ് റൂറൽ ബാങ്കിലെ ജീവനക്കാരി ഗ്രീഷ്മയ്ക്കാണ് വെട്ടേറ്റത്. കൈക്ക് സാരമായ പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡി.കോളേജിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നന്മണ്ട സ്വദേശി ബിജു (47) നെയാണ് പോലീസ് പിടികൂടിയത്. ബാങ്കിൽ അതിക്രമിച്ച് കയറിയാണ് വെട്ടിയത്. അക്രമത്തിന്റെ കാരണമെന്താണെന്ന് പോലീസ് അന്വേഷിക്കുകയാണ്.

21/10/2021

വി.കെ.അഷ്റഫ് അനുസ്മരണം നടത്തി

ബാലുശ്ശേരി: ചിക്കൻ വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല പ്രസിഡന്റ് വി.കെ. അഷ്റഫിന്റെ നിര്യാണത്തിൽ ബാല്യ ശ്ശേരി മേഖലചിക്കൻ വ്യാപാരി വ്യവസായിസമിതിയുടെ കീഴിൽ ബാലുശ്ശേരി മാർക്കറ്റിൽ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ചിക്കൻ വ്യാപാരി സമിതി ജില്ലാ കമ്മിറ്റി അംഗം
വി.കെ.സി. ഹമീദ് കൊയിലാണ്ടി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സൈനാർ,
പി.പി.രവീന്ദ്രനാഥ് (സി.പി.എം), വി .സി. വിജയൻ ( കോൺ), കെ. അഹമ്മദ് കോയ മാസ്റ്റർ ( ലീഗ്), പി.സുധാകരൻ മാസ്റ്റർ (എൻ.സി.പി), എൻ.വി. ഭാസ്കരൻ (എൽ.ജെ.ഡി), സദാനന്ദൻ (ബി.ജെ.പി ), എൻ.കെ.ഗോപാലൻ (സി.പി.ഐ), മുസ്ഥഫ കിണാശ്ശേരി (ചിക്കൻ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി), പഞ്ചമി ഗംഗദരൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ), പി. പി.വിജയൻ (വ്യാപാരി വ്യവസായി സമിതി ), സമദ് ബാലുശ്ശേരി .എന്നിവർ സംസാരിച്ചു.
സി.എം. സന്തോഷ് ചിക്കൻ (വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല: സെക്രട്ടറി) സ്വാഗതവും, ടി.കെ.പ്രദീപൻ നന്ദിയും പറഞ്ഞു.

15/09/2021

വിദേശ യാത്രയ്ക്കു നിർബന്ധമായ ICMR & യൂ. എ. ഇ. യിലെ പ്യുവർ ഹെൽത്ത് അംഗീകരിച്ച കോവിഡ് RT-PCR ടെസ്റ്റും ആന്റിജൻ ടെസ്റ്റും ഇപ്പോൾ ബാലുശ്ശേരിയിലെ നാഷനൽ ലബോറട്ടറിയിൽ ലഭ്യമാണ്.
ഹോം സാമ്പിൾ കളക്ഷൻ സൗകര്യവും ലഭ്യമാണ്.
National Diagnostic Solutions
Opposite Bus Stand
Main Road Balussery
ബുക്കിങിനായി വിളിക്കേണ്ട നമ്പർ: +91 95678 00045

26/04/2021

ബാലുശ്ശേരി പഞ്ചായത്ത് ഓഫീസ് അടച്ചു.
📣📣📣📣📣📣📣📣📣📣📣📣📣📣
ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാലുശ്ശേരി പഞ്ചായത്ത് ഓഫീസ് ഭാഗികമായി പ്രവർത്തനം നിർത്തി വച്ചു. അപേക്ഷകളും പരാതികളും നല്കാനുള്ളവർക്ക് ഓഫീസിനു പുറത്ത് സ്ഥാപിച്ച ബോക്സിൽ നിക്ഷേപിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.നിലവിലെ സാഹചര്യത്തിൽ 3 ദിവസത്തേക്ക് ആണ് നിയന്ത്രണം.

Want your business to be the top-listed Business in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

ഫ്ളവർഷോ ഏപ്രിൽ 30 മുതൽ ബാലുശ്ശേരിയിൽ ആരംഭിക്കും

Telephone

Website

Address


Balussery
Kozhikode

Other Business Services in Kozhikode (show all)
TastyHut Hotel Chaliyam TastyHut Hotel Chaliyam
Chaliyam Beach Road, Chaliyam
Kozhikode, 673301

Catering service

Amrita loans and insurances Amrita loans and insurances
Kozhikode, 673570

We are here to help you to provide all kinds of Loans and Insurances easily and quickly.

BLU TUFF BLU TUFF
Calicut
Kozhikode

Vikas arts Vikas arts
Kozhikode

sign board, cloth printing, vinyl sticker, ID Cards, pre ink seal,, printing works, badges, plastic Name board , token etc.....

Brandbuji Brandbuji
Kozhikode, 673016

Branding Intelligence

Plus Plus
615I, Saby Complex, Payyoli
Kozhikode, 673522

Plus Providing Various IT Services in India and MENA Region

MK AUTO LINKS MK AUTO LINKS
OPP RTO OFFICE, KOYILANDY
Kozhikode, 673305

We deal with finance,vehicle insurance,used cars,bikes,RTO matters and driving school.

Akshaya palangad Akshaya palangad
Palangad
Kozhikode, 673572

Cosmo Enterprises Cosmo Enterprises
Kozhikode, 673003

Ultra Cool Ultra Cool
Cherooty Road
Kozhikode, 673032

Ultra Cool is the first showroom to introduce multi-brand air conditioners in Calicut. Being in this field since 2007, we ensure our customer satisfaction by virtue of our sincere ...

Calminto Pvt Ltd Calminto Pvt Ltd
Kozhikode, 673634

Business consultant.

Vrindavan Goshala Vrindavan Goshala
Kozhikode, 673526

നാടൻ പശു സംരക്ഷണവും വിൽപനയും. Indigenous cow care