LIVA BOOKS

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LIVA BOOKS, Book shop, G55, stadium building, pavamani Road, Kozhikode.

11/05/2024

Laman പബ്ലിക്കേഷന്റെ 'Chain Questions & Rare Questions എന്ന ആദ്യ പുസ്തകത്തിന് നിങ്ങൾ നൽകിയ വിജയത്തിനു ശേഷം K-TET Category -1ന് വേണ്ടിമാത്രം തയ്യാറാക്കിയ പുസ്തമാണ് ഇത്.

Child Development and Pedagogy, EVS, Malayalam, English and Mathematics തുടങ്ങിവയുടെ മുൻവർഷ questions and answer keys ഈ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട്

പുസ്തകം ലഭിക്കുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക തപാലിൽ കോപ്പി വീട്ടിലെത്തും -

GooglePay
9605000023

Ph : 7561000069
Ph : 7561000023

30/04/2023

#വിശുദ്ധ_ഖുർആൻ*
#ആശയവിവർത്തനം*
#മൂന്നാംപതിപ്പ്_ഇറങ്ങി.

ഖുർആനിലെ പദങ്ങളെ നേർക്കുനേർ ഭാഷ മാറ്റുന്നതാണു പരിഭാഷ. ആശയവിവർത്തനത്തിൽ പദങ്ങളെയല്ല, ആശയങ്ങളെയാണു ഭാഷാന്തരം ചെയ്യുന്നത്. ക്രസന്റിന്റെ 'ഫൈളുർറഹ്മാൻ ഫീ തഫ്സീരിൽ ഖുർആൻ' ഇത്തരത്തിൽ ഒന്നാണ്. സൂറ:ഫാതിഹ: നോക്കിത്തുടങ്ങുമ്പോൾ തന്നെ ഈ വ്യത്യാസം കാണാനാകും. 'പരമകാരുണികനും കരുണാവാരിധിയുമായ...' എന്നിങ്ങനെയാണു ബിസ്മിയുടെ സാധാരണ പരിഭാഷ. എന്നാൽ 'അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു...' എന്നു ജലാലത്തിന്റെ ഇസ്മ് കൊണ്ടാണു ഫൈളുർറഹ്മാൻ തുടങ്ങിയിരിക്കുന്നത്. 'കൻസുൽഈമാനി'ൽ ഇമാം അഹ്മദ്‌ രിളാഖാൻ ബറേൽവി(റ.അ) ഈ രീതിയാണു സ്വീകരിച്ചിട്ടുള്ളത്. മുസ്ലിം ലോകത്ത് വലിയ സ്വീകാര്യതയാണ് ഈ രീതിക്കു ലഭിച്ചത്.

പരിഭാഷയും ആശയവിവർത്തനവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന ഒരു പദം മാത്രം പരിശോധിക്കാം. قال എന്ന പദവും അതിന്റെ ക്രിയാരൂപങ്ങളും നൂറുകണക്കിനു സ്ഥലങ്ങളിലാണു ഖുർആനിൽ ആവർത്തിച്ചിരിക്കുന്നത്. ഈ ആവർത്തനങ്ങളെല്ലാം ഒരേ ആശയത്തിലല്ല. 'അവൻപറഞ്ഞു' എന്നു قالയെ സാമാന്യമായി പരിഭാഷപ്പെടുത്താം. قال യും قل തുടങ്ങി അതിന്റെ ക്രിയാരൂപങ്ങളും വന്നിടത്തെല്ലാം 'പറഞ്ഞു' 'ചോദിച്ചു' എന്നിങ്ങനെയാണു പരിഭാഷകളിൽ കാണുക. സന്ദർഭം കൊണ്ട് വല്ല വലിയ അർത്ഥവ്യത്യാസവും വരുന്നുണ്ടെങ്കിൽ അതു ബ്രാക്കറ്റിട്ട് വേറെതന്നെ കൊടുക്കുകയോ ചിഹ്നമിട്ട് വ്യാഖ്യാനം എഴുതിച്ചേർക്കുകയോ ആണ് പതിവ്. സംഭാഷണ സന്ദർഭങ്ങളിൽ പോലും ചോദ്യത്തിനും മറുപടിക്കും 'പറഞ്ഞു' എന്നു പരിഭാഷപ്പെടുത്തിയതു കാണാം.
സംഭാഷണങ്ങൾക്കു മാത്രമല്ല; സംവാദങ്ങൾക്കും തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും 'പറഞ്ഞു'
'ചോദിച്ചു' എന്നിങ്ങനെ ഭാഷാന്തരം ചെയ്താൽ ആ സന്ദർഭങ്ങളുടെ സ്വാഭാവികതയും വൈകാരികതയും അപ്പാടെ ചോർന്നു പോകുമെന്നുറപ്പാണല്ലോ. ഫയ്ളുർറഹ്മാനിൽ ഈ പദത്തെ സന്ദർഭോചിതം വിവർത്തനം ചെയ്തതിന് ചില ഉദാഹരണങ്ങൾ കാണുക:

സൂറ: യൂസുഫ് 12:33ൽ قال എന്നതിന് യൂസുഫ് നബി 'പ്രാർത്ഥിച്ചു'വെന്നാണ് ആശയം. 28:16 ൽ മൂസാ നബിയും 29:30ൽ ലൂത്വ് നബിയും 'പ്രാർത്ഥിച്ചു'വെന്നു പറഞ്ഞാലെقال സന്ദർഭോചിതമാകൂ. 21:69ലെ قال അഗ്നിയോട് അല്ലാഹുവിന്റെ 'കൽപന' യാണെങ്കിൽ 38:77 ലെقالക്ക് ഇബ്ലീസിനെ അല്ലാഹു'ആട്ടി'യെന്നാണു വിവർത്തനം. എന്നാൽ അതേ സൂറ: 79ൽ ചിരഞ്ജീവിയായിരിക്കാൻ വേണ്ടി ഇബ്ലീസ് അല്ലാഹുവോട് 'ഇരന്നു'വെന്ന് قالയുടെ ആശയം. ത്വാഹാ20:86ലെത്തുമ്പോൾ قالയുടെ ആശയം തന്റെ ജനതയുടെ അപഭ്രംശം കണ്ടു മൂസാ നബി 'സങ്കടപ്പെട്ടു'വെന്നാണ്. 24:30ൽ സത്യവിശ്വാസിനികളെ 'ഉപദേശി'ക്കാൻ വേണ്ടി നബി(സ)യോടു നിർദേശിക്കുന്നത് قلഎന്ന പദം ഉപയോഗിച്ചാണ്. 21:62ൽ قالو ഇബ്റാഹീം നബിക്കെതിരെ ജനക്കൂട്ടത്തിന്റെ 'ആക്രോശ'മാണെങ്കിൽ 23:106ൽ നരകവാസികൾ 'കേണു'വെന്നാണ്.

28:19ലെ قالക്ക് മൂസാ നബിക്കെതിരെ ഇസ്റാഈലി 'ഒച്ചവെച്ചു' എന്നു ഭാഷാന്തരം ചെയ്താലെ സന്ദർഭത്തിന്റെ വൈകാരികത പ്രകടമാവുകയുള്ളൂ. അതേസമയം 26:49 ലെقال വിവർത്തനം ചെയ്യുമ്പോൾ ആഭിചാരക്കാരോടു ഫറോവ 'കയർത്തു'വെന്നു പറയണം. നദിയിൽ ഒഴുകിക്കിട്ടിയ ചോരപ്പയ്തലിനെ സ്വന്തമാക്കാനുള്ള അഭിലാഷം അടക്കവയ്യാതെ ഫറോവാപത്നി 'പറഞ്ഞു' എന്നെഴുതിയാൽ വാചകഘടനയുടെയും സന്ദർഭത്തിന്റെയും സൗന്ദര്യം അപ്പാടെ ചോർന്നുപോകും. ഇവിടെقالت എന്നതിന് ഫറോവാപത്നി 'കെഞ്ചി' എന്ന് ഭാഷാന്തരം ചെയ്താൽ വിവർത്തനം ഹൃദ്യവും സുന്ദരവുമാകും. ഇത്തരത്തിൽقال കുടുംബത്തിലെ പദസഞ്ചയത്തിന് സന്ദർഭോചിതം ഇരുപതിൽപ്പരം വ്യത്യസ്ത ഭാഷാന്തരങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി സവിശേഷതകളുള്ളതാണ് ക്രസന്റിന്റെ ഖുർആൻ ആശയ വിവർത്തനം.
ഖുർആൻ 30ജുസ്അ, 1000ൽപ്പരം പേജുകൾ, ക്രൗൺ 1/4 വലുപ്പം, ഡീലക്സ് ബൈൻ്റിംഗ്.

#ലഭിക്കാൻ
മുഖവില: #1500രൂപ. ഇപ്പോൾ #1300രൂപ താഴെ കാണുന്ന A/C നമ്പറിലേക്കോ ഗൂഗിൾ പേയിലേക്കോ ട്രാൻസ്ഫർ ചെയ്യുക. ശേഷം താങ്കളുടെ വിലാസവും (പിൻ സഹിതം) ഫോൺ നമ്പറും *9605000023* വാട്സ് ആപ്പിലേക്ക് അയക്കുക. റജിസ്ത്രേഡ് തപാലിൽ കോപ്പി വീട്ടിലെത്തും - ഇൻശാ അല്ലാഹ്.

GooglePay
*9605000023*

LIVABOOKS PUBLISHERS AND DISTRIBUTORS
Acc:no 50200063060096
HDFC bank Calicut branch IFSC:HDFC0000125

Want your business to be the top-listed Shop in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

K TET category 1ന് മികച്ച അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പുസ്തകം പുസ്തകം ലഭിക്കാൻ താഴെ കാണുന്ന നമ്പറിൽ വിളിക്ക...

Category

Telephone

Website

Address

G55, Stadium Building, Pavamani Road
Kozhikode
673004

Other Book Stores in Kozhikode (show all)
DC Books Hilite Mall Kozhikode DC Books Hilite Mall Kozhikode
HiLITE MALL CITY, PALAZHI
Kozhikode

Twohorn Creations Twohorn Creations
Door NO. 17/1150C, Jail Road
Kozhikode, 673004

Twohorn Creations is formed to bring out books, scripts and videos.

Madeena Book Stall Madeena Book Stall
Calicut
Kozhikode

Calicutbooks Calicutbooks
Opp. Govt. Mental Health Centre
Kozhikode, 673004

Collection of books on various subjects like Information Technology, Science, Engineering, Medical,

Fortune BOOKS Fortune BOOKS
Kozhikode, 673027

All Books at Your Doorstep,at Special Discount Rate!

Polytechnics kerala Polytechnics kerala
Tbty
Kozhikode, 673601

SOLVED QUESTION PAPERS of English.....

National Book Stall,Kozhikode National Book Stall,Kozhikode
M M Ali Road, Near Alakapuri
Kozhikode

Introducing new books of National Book Stall (SPCS)

Bharath Stationary Mart Bharath Stationary Mart
M. P Road
Kozhikode, 673001

Welcome to the 'World Of Dream Flowers'.....!!!! We bring to you the fantastic collection of artif

Kerala Book House Kerala Book House
Calicut
Kozhikode, 673002

Leading online malayalam book store

ALFA BOOKS Calicut ALFA BOOKS Calicut
Shain Augustine
Kozhikode, 673604

Al Madeena Books Al Madeena Books
Kozhikode, 673027

Mukkom Mukkom
Manassery
Kozhikode, 673002