Majmau Campus media
media wing of SSF Majmau Campus sector
Admission Started
for details:
7902786317
9946147376
*വെട്ടിച്ചിറ മജ്മഉത്തസ്കിയത്തിൽ ഇസ്ലാമിയ്യ :*
അനാഥരും അശരണരുമായ ആയിരങ്ങളെ അറിവിന്റെ ലോകത്തിലൂടെ വഴി നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയ സ്ഥാപനമാണ് നമ്മുടെ മജ്മഅ് .
ഉമ്മ മരണപ്പെട്ട മക്കൾ, ഉപ്പ മരണപ്പെട്ടു പോയവർ , ജീവിതത്തിൽ താങ്ങാകേണ്ടവർ വേർപ്പെട്ടു പോയി എന്ത് ചെയ്യണമെന്നറിയാതെ നിന്ന ബാല്യങ്ങൾ, മജ്മഅ് അനാഥ അഗതി മന്ദിരം Olive garden അവരെ ഏറ്റെടുത്ത് പോറ്റി വളർത്തി. ഭക്ഷണവും വസ്ത്രവും പാഠപുസ്തകങ്ങളും നൽകി. ഉന്നത വിദ്യാഭ്യാസം നൽകി. അവിടെ നിന്ന് പഠിച്ചിറങ്ങിയവർ ധാരാളം. അവരിന്ന് സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്നവരായി മാറി. മജ്മഅ് അവരെ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവരുടെ ജീവിതം ?.
പുത്തനാശയക്കാർ ഒരു വശത്ത്, മതമില്ലാത്തവർ മറുവശത്ത്, ചിലപ്പോഴെല്ലാം നമ്മെ ഭയപ്പെടുത്തുന്ന പുതു കാല വിദ്യാലയ പ്രക്രിയകൾ ; ഇങ്ങനെ പല നിലയിൽ സമൂഹം പരിഭ്രാന്തരായപ്പോഴാണ് മജ്മഅ് ശരീഅത്ത് കോളേജ് ആരംഭിച്ചത്. ഇന്ന് ആത്മീയ വിദ്യാഭ്യാസത്തിന്റെ അന്ത:സത്തയെ ആഴത്തിൽ പഠിച്ചിറങ്ങിയ മജ്മഅ് ശരീഅത്ത് കോളേജിലെ വിദ്യാർത്ഥികൾ സമൂഹത്തിന്റെ ആത്മീയ ഭൗതിക മേഖലയിൽ വലിയ സേവനം തന്നെ നടത്തിവരുന്നു.
ഇസ്ലാമിന്റെ ഭരണഘടനയാണ് ഖുർആൻ . ഖുർആൻ പാരായണം ചെയ്യുന്നതും മന:പാഠമാക്കുന്നതും പുണ്യമേറിയ കാര്യമാണ്. സദാസമയവും ഖുർആനുമായി ബന്ധപ്പെടുക എന്നത് ഈമാനുള്ള ഏതൊരു ഹൃദയത്തിന്റെയും അടങ്ങാത്ത ആഗ്രഹമാണ്. ഖുർആൻ മന:പാഠമാക്കുന്നവരുടെ ശ്രേഷ്ടതയാകട്ടെ വിവരണാധീതവും. മജ്മഅ് തഹ്ഫീളുൽ ഖുർആൻ ആ വലിയ സ്വപ്നത്തെ സാക്ഷാൽകരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിലായി ധാരാളം ഹാഫിളുകൾ നമ്മുടെ മജ്മഇൽ നിന്ന് പഠനം പൂർത്തിയാക്കി കഴിഞ്ഞു.
മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പുതിയ സാക്ഷ്യമാണ് ദഅവ കോളേജുകൾ . മതമറിയാത്തവരിലേക്ക് മതമെത്തിക്കുക തന്നെയാണ് അതിന്റെ പ്രധാന ലക്ഷ്യം. മജ്മഅ് ദഅവ കോളേജ് നൂതനമായ മാർഗങ്ങളിലൂടെ അത്തരം ലക്ഷ്യങ്ങളിലേക്ക് വിദ്യാർത്ഥികളെ വഴി നടത്തുന്നു.
ചെറുപ്രായത്തിലേ തന്നെ ആത്മീയ വിദ്യാഭ്യാസം നൽകുകയും അതോടൊപ്പം പ്രൊഫഷണൽ വിദ്യാർത്ഥികളെ വാർത്തെടുക്കുകയുമാണ് മജ്മഅ് ജൂനിയർ ഇസ്ലാമിക് അക്കാദമി ലക്ഷ്യം വെക്കുന്നത്.
മേൽ പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങളിലെ വിദ്യാർത്ഥികളുടെയെല്ലാം താമസം ഭക്ഷണം പഠനം എന്നിവ പൂർണമായും സൗജന്യമായാണ് മജ്മഅ് നടപ്പിലാക്കുന്നത്. അനാഥ , അഗതി വിദ്യാർത്ഥികൾ, മുതഅല്ലിമുകൾ, ദാഇകൾ തുടങ്ങി അഞ്ഞൂറോളം വിദ്യാർത്ഥികളുടെ ഒരു മാസത്തെ ഭക്ഷണം മാത്രം എത്ര വരുമെന്ന് നമുക്ക് തന്നെ മനസ്സിലാകുമല്ലോ ......
പുണ്യങ്ങൾ പെയ്തിറങ്ങുന്ന വിശുദ്ധ മാസത്തിൽ മജ്മഅ് നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുകയാണ്. ഒരു 313 രൂപ മജ്മഇലേക്ക് .... അനാഥ അഗതി മക്കളുടെ , ഹാഫിളുകളുടെ , മുതഅല്ലിമുകളുടെ , ദാഇകളുടെ ഭക്ഷണത്തിലേക്ക് ഒരു 313 രൂപ ....... ബദ്ർ ദിനത്തിൽ മജ്മഇൽ നടക്കുന്ന പ്രാർത്ഥനാ സദസ്സിൽ വിദ്യാർത്ഥികളുടെ സാനിധ്യത്തിൽ നിങ്ങൾക്കായി റബ്ബിലേക്ക് കരമുയർത്തും. നാഥൻ സ്വീകരിക്കട്ടെ - ആമീൻ
മുജാഹിദുകളെ.... എന്താണ് ഇപ്പോൾ നിങ്ങളുടെ നിലപാട്....?
ആധുനിക മുജാഹിദുകൾക്ക് കെ എം മൗലവി സ്വീകാര്യനാണോ...?
അതിഥി തൊഴിലാളികളുടെ മൗലൂദോത്ത്
മീലാദു നബീ
നബിദിനാഘോഷം
മുജാഹിദുകൾ എന്ത് കൊണ്ട് നബിദിനം ആഘോഷിക്കുന്നില്ല.?
മീലാദ് മിഠായി 🍬
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
676301
Malappuram
ᴅɪᴇ ʜᴇᴀʀᴛ ғᴀɴ ᴏғ DQ� ᴏᴡɴ ᴇᴅɪᴛᴢ� ᴅᴀɪʟʏ ᴜᴘᴅᴀᴛᴇs� ᴍᴏᴠɪᴇ ᴍᴀss, ᴄᴏᴍᴇᴅʏ, ᴛʜʀɪʟʟɪɴɢ ᴄᴜᴛᴢ� ᴋᴇᴇᴘ sᴜᴘᴘᴏʀᴛ ɢᴜʏᴢ� ᴋʟ ɪᴏ
Malappuram, 673641
To create advanced technology on an ongoing basis and provide consumers with distinctive services. Our services: Photography & videography ,Design & content creation ,event service...
Malappuram, 676508
Movie/Television Studio · Broadcasting & Media Production Company · News & Media Website