BJP Thavanur Official
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Thavanur Official, Political Party, തവനൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ദീൻ ദയാൽ ജി ഭവൻ കാലടിത്തറ, Post ശുകപുരം PIN-679576, Malappuram.
ആഗസ്റ്റ് 1
ലോക മാന്യ
ബാല ഗംഗാധരാ തിലകൻ
സ്മൃതി ദിനം
ഭാരത സർക്കാരിൻ്റെ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തമാണ്. ദയവായി നൽകുന്ന മുന്നറിയിപ്പുകൾ വായിച്ചു നോക്കണം
ബജറ്റ് അവതരണത്തിന് മുന്നോടിയായി നടക്കാറുള്ള ഹൽവ വിതരണ ചടങ്ങിനെ ചൊല്ലി ലോക്സഭയിൽ ജാതി വിഘടനവാദം പ്രചരിപ്പിക്കാൻ ശ്രമിച്ച ഇണ്ടി നേതാവ് രാഹുലിന് ബിജെപി എംപി ശ്രീ അനുരാഗ് ഠാക്കൂർ നല്ല മധുരമുള്ള ഹൽവ വിളമ്പികൊടുക്കുന്ന കാഴ്ച.
ഏത് ദുർഘട സാഹചര്യത്തിലും നമുക്ക് താങ്ങായി ഭാരതത്തിന്റെ സൈന്യം ഉണ്ട്. വയനാട്ടിലെ ദുരന്തമുഖത്ത് ഒട്ടുംതന്നെ സമയം പാഴാക്കാതെ എത്തിച്ചേർന്ന ഭാരതസൈന്യം ആയിരക്കണക്കിന് ആളുകളെയാണ് മരണത്തിന്റെ വക്കിൽനിന്നും രക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഏത് വെല്ലുവിളികളെയും നേരിടാൻ നമ്മുടെ സൈന്യം ഇന്ന് സുസജ്ജമാണ്.
അടിയന്തിര ശ്രദ്ധക്ക്!!
വയനാട് ചൂരൽ മലയിൽ നടന്ന ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ മലയാളം പരിഭാഷ ,
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ സന്ദേശ പരിപാടിയായ "മൻ കി ബാത്ത് " ജൂലൈ മാസം 28 ന് രാവിലെ 11 മണിക്ക് ഹിന്ദിയിലും തുടർന്ന് 11.30 ന് മലയാള പരിഭാഷയും ബിജെപി മലപ്പുറം ജില്ലാ ഫേസ് ബുക്ക് പേജിലൂടെ ലൈവ് ആയി കേൾക്കാവുന്നതാണ്.
ജൂലൈ: 27
എ.പി.ജെ അബ്ദുൾ കലാം സ്‌മൃതി ദിനം
രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച സൈനികരോട് സർക്കാരും ജില്ലാ ഭരണകൂടവും കടുത്ത അവഗണനയാണ് കാണിച്ചതെന്ന് ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു. പാക്കിസ്ഥാനെതിരായി നടന്ന കാർഗിൽ യുദ്ധത്തിൽ വിജയം നേടിയതിൻ്റെ 25 വർഷം പൂർത്തിയായ വിജയ് ദിവസ് ദിനത്തിൽ രാജ്യമെമ്പാടും മരണപ്പെട്ട ജവാൻമാരെ അനുസ്മരിക്കുമ്പോൾ മലപ്പുറം ജില്ലയിൽ ഒരു സർക്കാർ പരിപാടി പോലും ഉണ്ടായില്ല എന്നത് ദുഃഖകരമാണ്.1921ലെ ഹിന്ദു വിരുദ്ധ മാപ്പിളകലാപ കാരികളെ സ്വാതന്ത്ര്യ സമര സേനാനികളാക്കാൻ തത്പര്യം കാണിക്കുന്നവർ രാജ്യത്തിന് വേണ്ടി കാർഗിൽ യുദ്ധത്തിൽ പൊരുതി മരിച്ച സൈനികൻ Couldn't അബ്ദുനാസറിനെ അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവമോർച്ച മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കാർഗിൽ വിജയ് ദിവസ് പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഗിൽ യുദ്ധത്തിൽ വീരമത്യു വരിച്ച കാളികാവ് അബ്ദുൾ നാസറിൻ്റെ മലപ്പുറത്തെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് യുവമോർച്ച ജില്ലാ പ്രസിഡണ്ട് കെ.സുബിതിന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത് ദീപശിഖ കൈമാറി .അനുസ്മരണ യോഗവും നടന്നു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈൻ നെടിയിരുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി.മേഖല പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ ,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഉമാഭാരതി ,വൈസ് പ്രസിഡണ്ട് സുജിത്,എന്നിവർ പ്രസംഗിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ മാധ്യമങ്ങളെ കണ്ടപ്പോൾ
ജൂലൈ 26
കാർഗിൽ വിജയ ദിവസ് :
26 വെള്ളിയാഴ്ച്ച കാലത്ത് 10- മണിക്ക് കാർഗിൽ ധീര ജവാൻ
അബ്ദുൽ നാസർ സ്മാരകത്തിൽ പുഷ്പാർച്ചന...
മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് നിന്നും വിജയ് ജ്യോതി യാത്ര.....
അനുസ്മരണ സമ്മേളനം (ബിജെപി ജില്ലാ ഓഫീസ് )
ഉദ്ഘാടനം പാർട്ടി ജില്ലാ അധ്യക്ഷൻ ശ്രീ രവി തേലത്ത് നിർവഹിക്കുന്നു.
ജൂലൈ 26. ബുധൻ
കാർഗിൽ വിജയ് ദിവസ്.
ധീര സ്മരണയിൽ രാജ്യം
കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവടഞ്ഞ അഞ്ഞൂറോളം ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
വന്ദേ മാതരം.
ജൂൺ 23
ചന്ദ്ര ശേഖർ ആസാദ്
ജന്മം ദിനം.
കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് 'ആസാദ്' എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി,ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി.
അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ഇന്ത്യൻ ദേശീയതക്ക് വളർച്ച പ്രാപിക്കുന്നൊരു കാലം കൂടിയായിരുന്നു അത്. ചന്ദ്രശേഖറും വിപ്ലവത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഇങ്ങനെ ഉയർന്നു വരുന്ന ശബ്ദങ്ങളെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഒരു കമ്മീഷൻ തന്നെ രൂപവത്കരിച്ചു. എ.എസ്.റൗളെറ്റ് ആയിരുന്നു ഇതിന്റെ തലവൻ. ഇദ്ദേഹം നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളെ, റൗളട്ട് ആക്ട് എന്നു വിളിച്ചു. റൗളട്ട് ആക്ടിൽ പോലീസിന് അനിയന്ത്രിതമായ അധികാരങ്ങൾ ലഭിക്കുകയുണ്ടായി.
ഈ കരിനിയമത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറി. 1919 ഏപ്രിൽ 13നാണ് ഇന്ത്യയെ നടുക്കിയ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. ബൈശാഖി ദിനത്തിൽ റൗളറ്റ് നിയമത്തിനെതിരേ പ്രതിഷേധിക്കാൻ ജാലിയൻവാലാബാഗിൽ നടത്തിയ ഒരു സമ്മേളനത്തിലേക്ക് ബ്രിട്ടീഷ് പോലീസ് യാതൊരു കാരണവും കൂടാതെ നിർദാക്ഷിണ്യം വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടാൻ ആകെയുണ്ടായിരുന്നു ഒരു വാതിൽ കൂടി അടച്ചാണ് പോലീസ് ഈ ക്രൂരകൃത്യം നിർവ്വഹിച്ചത്. ഇത്തരം സംഭവങ്ങളെല്ലാം പത്രദ്വാരാ അറിഞ്ഞിരുന്ന ചന്ദ്രശേഖർ അത്യധികം രോഷാകുലനായി. പ്രതികാരത്തിനുവേണ്ടി അദ്ദേഹത്തിന്‍റെ മനസ്സു തയ്യാറെടുത്തു .
1921 ൽ കോൺഗ്രസ്സ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. വിദ്യാർത്ഥികളോട് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിൽ പങ്കുകൊള്ളാൻ ആഹ്വാനമുണ്ടായി. വിദ്യാർത്ഥികൾ സമരാഹ്വാനം കൈക്കൊണ്ട് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിൽ പങ്കാളികളായി. സമരവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ചിരുന്ന സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും മുടങ്ങാതെ ചന്ദ്രശേഖർ പങ്കെടുക്കുമായിരുന്നു. ചെറുപ്രായത്തിൽതന്നെ പോലീസിന്റെ ക്രൂരതകൾ ചന്ദ്രശേഖറിനു മനസ്സിലായിരുന്നു. സ്വാതന്ത്ര്യത്തെ വാനോളം സ്നേഹിച്ചിരുന്ന ചന്ദ്രശേഖറിന് മറ്റൊന്നും ആലോചിക്കുവാനുണ്ടായിരുന്നില്ല.
വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ച് ആ യുവാവ് നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ പാതയിലേക്ക് ചുവടുവെച്ചു.
ഒരു സമ്മേളനത്തിൽ വെച്ച് പോലീസുകാരനെതിരേ കല്ലെറിഞ്ഞതിന് അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കപ്പെട്ടു. ഭയം ലവലേശമില്ലാതെയാണ് ചന്ദ്രശേഖർ കൈവിലങ്ങുമണിഞ്ഞ് പോലീസ് അകമ്പടിയോടുകൂടി സ്റ്റേഷനിലേക്കു പോയത്. പിറ്റേ ദിവസം വിചാരണക്കായി കോടതിയിൽ ഹാജരാക്കപ്പെട്ട ചന്ദ്രശേഖർ, വിചാരണക്കിടെ ന്യായാധിപന്റെ ചോദ്യത്തിനു മറുപടിയായി തന്‍റെ പേര് ആസാദ് എന്നാണെന്നും, പിതാവിന്‍റെ പേര് സ്വാതന്ത്ര്യം
ജൂൺ. 23
ലോക മാന്യ ബാല ഗംഗധര തിലക് ജന്മ ദിനം..
ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ ജീവിതാന്ത്യം വരെ പോരാടിയവരില്‍ പ്രമുഖനായിരുന്നു ലോകമാന്യ ബാലഗംഗാധര തിലക്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സൂര്യതേജസ്സോടെ ഉദിച്ചുയര്‍ന്ന് ''സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ നേടുക തന്നെ ചെയ്യും'' എന്ന സിംഹഗര്‍ജ്ജനം നടത്തിയ ഭാരതാംബയുടെ നിര്‍ഭയനായ പ്രിയപുത്രന്‍ ബാലഗംഗാധരതിലക്
ജൂലയ് 23
ബാലഗംഗാധര തിലക്
ജന്മദിനം
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. വികസിത ഭാരതത്തിലേക്ക് അടിത്തറപാകുന്നതായിരിക്കും ബജറ്റ്.
"അമ്മക്കൊരു മരം "
ഏവർക്കും
#ഗുരുപൂർണ്ണിമആശംസകൾ.
വട്ടകുളം പഞ്ചായത്ത് പതിനാലാം വാർഡ് ഉപതെരഞ്ഞെടുപ്പ് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് BJP ജില്ലാ പ്രസിഡണ്ട് രവി തേലത്ത്ഉദ്ഘാടനം ചെയ്തു.ബിജെപി സ്ഥാനാർത്ഥി പത്തായപുരക്കൽ മാധവൻ,ബിജെപി വട്ടങ്ങളും പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠൻ തടത്തിൽ,തവനൂർ മണ്ഡലം ജനറൽ സെക്രട്ടറിറെജി കാലടി,എം നടരാജൻ,സതീശൻ കാലടി,ആതാവിൽ മോഹനൻ,സതീശൻ കുട്ടത്ത്,നന്ദകുമാർഎന്നിവർ സംസാരിച്ചു
രാമായണത്തിന്‍റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു...
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി ഗച്ഛതാത യഥാസുഖം.
ഹൈന്ദവർക്ക് ഇത് രാമായണ മാസം… പുണ്യദിനങ്ങളുടെ കർക്കിടകമാസം
രാമായണത്തിന്‍റെ പുണ്യം നിറച്ച് കർക്കിടകം വീണ്ടും. പാരായണത്തിനപ്പുറം മനസ്സിന്‍റെ പരിവർത്തനം ലക്ഷ്യമാക്കുന്നു രാമായണ മാസാചരണം. ആത്മീയമായ ആനന്ദത്തിന്‍റെ ആ നാളുകളിലേക്ക് ഉണരുകയാണ് മനസ്സും ശരീരവും ഒരിക്കൽ കൂടി.
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ!
ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദിരമതാം
രാമ! രാമ!
ശ്രീരാഘവാത്മാരാമ!
ശ്രീരാമ രമാപതേ!
ശ്രീരാമ രമണീയവിഗ്രഹ!
നമോസ്തുതേ
നാരായണായ നമോ
നാരായണായ നമോ
നാരായണായ നമോ
നാരായണായ നമഃ
രാമനാമം ജപിച്ചു കൊണ്ട് തുടങ്ങാം ഈ രാമായണ മാസം. ശ്രീരാമചന്ദ്രന്റെയും, സീതാ മാതാവിന്റയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹൃദ്യമായ ഒരു രാമായണ മാസം ആശംസിക്കുന്നു...
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ മാധ്യമങ്ങളെ കാണുന്നു
ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ കുതിപ്പ് തുടരുമെന്ന് അമേരിക്കൻ ധനകാര്യസ്ഥാപനമായ മോർഗൻ സ്റ്റാൻലി റിപ്പോർട്ട്. ഓഫ്‌ഷോറിംഗ്, നിർമാണനിക്ഷേപം, ഊർജ്ജപരിവർത്തനം, ഡിജിറ്റൽ അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലെ ഉണർവോടെ ഭാരതം 2030 ന് അകം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയും സ്റ്റോക്ക് മാർക്കറ്റും ആകും എന്നും മോർഗൻ സ്റ്റാൻലി റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷ് സാമ്പത്തികവിദഗ്ദ്ധനായ മാർട്ടിൻ വുൾഫിന്റെ നിഗമനപ്രകാരം ഭാരതം 2024 ന് അകം ഒരു സൂപ്പർ പവർ ആകും.
തവനൂർ സി എച്ച് സി യെ എടപ്പാളിലേക്ക് മാറ്റുവാനുള്ള നീക്കത്തിനെതിരെ..... ബിജെപി തവനൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തവനൂർ ഗവർമെന്റ് ഹോസ്പിറ്റൽ ധർണ്ണ. ജൂലൈ 17 ബുധനാഴ്ച്ച രാവിലെ 10മണിക്ക് പാർട്ടി ജില്ലാ അധ്യക്ഷൻ ശ്രീ:രവി തേലത്ത് ഉദ്ഘാടനം ചെയ്യുന്നു.
പങ്കെടുക്കുക
വിജയിപ്പിക്കുക!!!
ഒരേ വിഭാഗത്തിന് രണ്ട് സംവരണം സാമൂഹ്യ നീതി ഇല്ലാതാക്കും ബിജെപി ജില്ലാ. ജന സെക്രട്ടറി പി ആർ രശ്മിൽ നാഥ്
ഒ. ബി സി മോർച്ച മലപ്പുറം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം വിദ്യഭ്യാസ മേഖലയിലും, തൊഴിൽ മേഖലയിലും ഒ.ബി.സി. വിഭാഗത്തിന് കിട്ടേണ്ട ആനുകൂല്യം അർഹതയുള്ളവർക്ക് കിട്ടുന്നില്ല ഒബിസി സംവരണ ലിസ്റ്റ് പുനക്രമീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒബിസി മോർച്ച ജില്ലാ പ്രസിഡൻ്റ് ശശി പരാരമ്പത്ത് അദ്ധ്യക്ഷതവഹിച്ചപരിപാടിയിൽ ജില്ലാജനറൽ സെക്രട്ടറിമാരായ രാമനാഥൻ ചാത്തല്ലൂർ ,സുധീഷ് വള്ളിക്കാട് , ജില്ലാ വൈസ് പ്രസിഡന്റ് തുളസിദാസ് മഞ്ചേരി, ജില്ലാ ട്രഷറർ വി വി സഹദേവൻ, ജില്ലാ സെക്രട്ടറിമാരായ കെ.കെ പ്രമേഷ്, കാട്ടുങ്ങൽ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു
ബിജെപി സംസ്ഥാന വിശാല നേതൃയോഗം: സമാപന സമ്മേളനം
ദേശീയ അധ്യക്ഷൻ ശ്രീ ജെ പി നദ്ദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
ദേശീയ അധ്യക്ഷൻ ശ്രീ ജെ പി നദ്ദയ്ക്ക് വിമാനത്താവളത്തിൽ സ്വീകരണം
വിശാല നേതൃയോഗം: ദേശീയ അധ്യക്ഷൻ ശ്രീ ജെ പി നദ്ദ പങ്കെടുക്കുന്നു
ബിജെപി സംസ്ഥാന വിശാല നേതൃയോഗം ജൂലൈ 9 ന് തിരുവനന്തപുരത്ത് ദേശീയ അധ്യക്ഷൻ ശ്രീ ജെപി.നദ്ദ ഉദ്ഘാടനം ചെയ്യുന്നു.
ലഹരി മോചന സദ്ദസ്
BJP മണ്ഡലം ഓഫീസിൽ ദേശീയ പതാക ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് കല്ലം മുക്ക് ഉയർത്തി.
സ്വർണക്കടത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യെപെട്ട് ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി നരിപ്പറമ്പിൽ ജനകീയ വിചാരണ നടത്തി
ബിജെപി മണ്ഡലം പ്രസിഡണ്ട് kp സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു . സ്വണ്ണ കള്ളകടത്തിൽ നിന്ന് ശ്രദ്ധ തിരിക്കുവാൻ വേണ്ടികോൺഗ്രസും CPIM ഉം പരസ്പരം പാർട്ടി ഓഫീസുകൾ ആക്രമിച്ചുകൊണ്ട്ഒത്തുകളിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജില്ലാ പ്രസിഡൻറ് രവി തേലത്ത് പറഞ്ഞു
കർഷ മോർച്ച ജില്ലാ പ്രസിഡണ്ട് പിസി നാരായണൻ ,ജയപ്രകാശ് മാസ്റ്റർ, റജി കാലടി , Kv അശോകൻ , M നടരാജൻ, അഞ്ജലി രാജേഷ്, പ്രകാശൻ കാലടി , സതീശൻ കാലടി ,സുരേഷ് ബാബു ,പ്രതീഷ് ചന്ദ്രൻ മദിരശേരി , സുധൻ എന്നിവർ സംസാരിച്ചു
മഹാ സമ്പർക്കം ബൂത്ത് 111 കല്ലാനിക്കാവ്
മുഖ്യമന്ത്രിയുടെ രാജിയാവശ്യപെട്ട് എടപ്പാളിൽ ബിജെപി നടത്തിയ പ്രകടനം
**വട്ടംകുളം പഞ്ചായത്തിലെ കുടുംബശ്രീ ഇൻഷുറൻസ് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്നും,* കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളം കുടുംബശ്രീ ഓഫീസിലേക്ക് ബഹുജന മാർച്ച് നടന്നു.
കുടുംബശ്രീ അംഗങ്ങൾ വർഷാവർഷം ഇൻഷുറൻസ് തുകയായി അടക്കുന്ന 345 രൂപ ഇൻഷുറൻസ് കമ്പനിക്ക് കൈമാറാതെ ആ തുക അഴിമതി നടത്തി എന്നാണ് ബിജെപി ആരോപിക്കുന്നത്. വട്ടംകുളം പഞ്ചായത്തിൽ 1326 പേരുടെ ഇൻഷുറൻസ് തുക ലഭിച്ചിട്ടും പ്രായക്കൂടുതലുള്ള 58 അംഗങ്ങളുടെ ഇൻഷുറൻസ് മാത്രമേ എടുത്തിട്ടുള്ളത് .വട്ടംകുളം പഞ്ചായത്തിലെ രണ്ട് കുടുംബശ്രീ അംഗങ്ങൾ മരിച്ചപ്പോൾ അവരുടെ ഇൻഷുറൻസ് തുകക്കായി കുടുംബശ്രീയെ ബന്ധപ്പെട്ടപ്പോഴാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. അംഗങ്ങളായവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചില്ല എന്ന് മാത്രമല്ല അവർ എടുത്തിട്ടുള്ള ലോണു പോലുംഅവരുടെ കുടുംബ അംഗങ്ങളിൽനിന്ന് തിരിച്ചടിക്കാൻ ആണ് കുടുംബശ്രീ ആവശ്യപ്പെട്ടത് . സാധാരണഗതിയിൽ ഒരു ഇൻഷുറൻസ് പോളിസി എടുത്ത വ്യക്തി മരണപ്പെട്ടാൽ ലോൺ തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല എന്നിരിക്കെ ഈ രീതിയിൽ പോലും പാവങ്ങളെ വഞ്ചിക്കുന്ന ഈ നടപടിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും . കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ചു കൊണ്ട് ബിജെപി വട്ടംകുളം പഞ്ചായത്ത് മെമ്പർമാരായ ദിലീപ് എരുവപ്രയും , പത്മ ടീച്ചറും അവതരിപ്പിച്ച പ്രമേയം വട്ടംകുളം പഞ്ചായത്ത് ബോർഡിൽ പാസയപ്പോൾ പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങൾ എതിർത്തത്. ഈ അഴിമതി CPIM അറി വേടെ ആണെന്നും അതിന്റെ പങ്ക് CPIM നും ലഭിച്ചിട്ടുണ്ട് എന്നും .ഈ വിഷയത്തിൽ തവനൂർ MLA K T ജലീലിൽ പ്രധികരിക്കണമെന്നും ഈ പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിച്ച BJP ജില്ലാ പ്രസിഡണ്ട് രവി തേലത്ത് ആവിശ്വപ്പെട്ടു. BJPവട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠൻ തടത്തിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് രാജീവ് കല്ലംമുക്ക് ,സ്റ്റേറ്റ് കമ്മിറ്റി അംഗം കെ കെ സുരേന്ദ്രൻ , കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് PC നാരായണൻ ,മണ്ഡലം സെക്രട്ടറി PP സുജീഷ്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് സുധൻ കവുപ്ര, K P സുബ്രഹ്മണ്യൻ, എം നടരാജൻ , കെ വി അശോകൻ , നരേഷ് കുമാർ , അഞ്ജലി രാജേഷ്, റജി കാലടി വിനീഷ് പുളിയക്കോട് , രാജീവ് കാലടിത്തറ, എന്നിവർ സംസാരിച്ചു
ഡോ: ബി - ആർ - അംബേദ്കറുടെ - l 31 -)0 മത് ജയന്തി ആഘോഷം പട്ടികജാതി മോർച്ച തവനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടി - ബി - ജെ - പി - തവനൂർ മണ്ഡലം പ്രസിഡന്റ് - കെ - പി - സുബ്രഹ്മണ്യൻ ഉദ്ഘാനം ചെയ്തു
BJP പട്ടികജാതി മോർച്ച തവനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ: ബി.ആർ. അംബേദ്കറുടെ 131- മത് ജയന്തി ആഘോഷം തവനൂർ മണ്ഡലം കമ്മറ്റി ഓഫീസ് വെച്ച് നടത്തുവാൻ തീരുമാനിച്ചു വിവരം എല്ലാ സഹപ്രവർത്തകരെയും അറിയിക്കുന്നു.
തിയ്യതി :ഏപ്രിൽ 14 വ്യാഴം. സമയം: രാവിലെ 10 മണിക്ക്.... എല്ലാ സഹപ്രവർത്തകരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന്....
കെ.പി. രവിചന്ദ്രൻ(പട്ടികജാതി മോർച്ച തവനൂർ മണ്ഡലം പ്രസിഡന്റ്)
Click here to claim your Sponsored Listing.
Category
Telephone
Website
Address
തവനൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ദീൻ ദയാൽ ജി ഭവൻ കാലടിത്തറ, Post ശുകപുരം PIN-679576
Malappuram
679573
Thripangod
Malappuram, 676108
ഇരുൾ മറയും സൂര്യൻ ഉദിക്കും പൊൻ താമര വിരിയുക തന്നെ ചെയ്യും
Anakkayam
Malappuram, 676509
SDPI (Social Democratic Party of India) Anakkayam Panchayath Official Page.
Kodur
Malappuram, 676504
ആം ആദ്മി പാർട്ടി കോഡൂർ പഞ്ചായത്ത് ഒഫീഷ്യൽ ഫേസ്ബുക് പേജ്.
DISTRIC
Malappuram, 676505
The IYC or Indian Youth Congress (Bharatiya Yuva Congress) is the youth wing of the Indian National