Kavanoor Majma'a I കാവനൂർ മജ്മഅ്

Majma'a Malabar Al Islami is one of the leading Islamic educational complexes in Kerala, India. It was established in 1997 at Kavanur...

Majma'aeducational complex is one of the leading Islamic educational institution in Kerala, India. It was established in 1997 at Kavanur village...
Now it is chaired by Sayed Hyder Ali Shihab and administrated by its founder K.A Rahman Faizi Kavanoor...
Majma'a orphanage for girls, Majma'a shareea and arts college,Majma'a training college (BEd),Majma'a central school (CBSE), Majma'a public school, Majma'a arts college, Najmul huda madrasa etc are major institutions under the complex.

13/05/2020

അസ്സലാമു_അലൈകും

*കാവനൂർ മജ്മഅ്* എന്ന വൈജ്ഞാനിക സമുച്ഛയം, അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കഴിഞ്ഞ ഇരുപതിലേറെ വർഷമായി സമൂഹത്തിനുപകാരപ്രദമായ ഒട്ടനേകം പദ്ധതികളുമായി മുന്നോട്ടു പോകുകയാണ്.

വരുമാന മാർഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത സ്ഥാപനത്തിന് ഉദാര മനസ്കരുടെ സഹായം മാത്രമാണ് തുണ. പുണ്യം ലഭിക്കുന്ന ഈ റമദാൻ മാസത്തിൽ നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ,അതെത്ര ചെറിയതായാലും ശരി, നൽകി ഈ സ്ഥാപനത്തെ സഹായിക്കണമെന്നപേക്ഷിക്കുന്നു.

*A/C NAME : MAJMA’A MALABAR AL ISLAMI*
*A/C NO : 57049136239*
*STATE BANK OF INDIA*
*BRANCH : AREEKODE*
*IFSC : SBIN0070454*

*Phone number: 9447336999*
*9447697416*
*9400682273*

01/11/2019

ഉബൈദുള്ള വാഫിയുടെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട അറിയിപ്പ്...

29/09/2019

സഹൃദയരെ,
സമസ്ത കേന്ദ്ര മുശാവറ
അംഗവും പ്രമുഖ സൂഫി
വര്യനുമായിരുന്ന മർഹൂം: ഒ കെ. അർമിയാഉസ്താദിന്റെ
സഹോദര പൗത്രൻ
ഉബൈദുല്ലാഹ് വാഫി
ക്യാൻസർ ബാധിച്ച്
കഴിയുന്ന വിവരമറിയുമല്ലോ
ഭീമമായ സമ്പത്ത് ഇതിനകം
ചെലവഴിച്ചു വെന്ന്
മാത്രമല്ല, മജ്ജ മാറ്റി വെക്കൽ
പോലെയുള്ള തുടർ
ചികിത്സക്ക് 50 ലക്ഷത്തോളം
രൂപ വരുമെന്ന് ഡോക്ടർമാർ
അറിയിച്ചിട്ടുണ്ട്.
മികച്ച കഴിവുള്ള
ഒരു യുവ പണ്ഡിതന്റെ
ദയനീയാവസ്ഥയിൽ
സമൂഹം ഒന്നിച്ച്
സങ്കടപ്പെടുന്ന സാഹചര്യമാണ്.
നമുക്ക്
ആ യുവ പണ്ഡിതനെ
മധുരമുള്ള ജീവിതത്തിലേക്ക്
തിരിച്ച് കൊണ്ടു വരണം.

നാം ചെയ്യേണ്ടത് :
__________________

1. മനസ്സറിഞ്ഞ ദുആ
എല്ലാ വഖ്തിലും,എല്ലാ സദസ്സിലും
മനമുരുകി പറഞ്ഞാൽ
കാരുണ്യവാൻ
കേൾക്കാതിരിക്കില്ല.
2. ചികിത്സ പൂർത്തിയാകുന്നത്
വരെയുള്ള സാമ്പത്തിക
ബാധ്യത നമുക്കേറ്റെടുക്കാം

ഉള്ളവർ കൊടുക്കുകയും
ഇല്ലാത്തവർ ഉള്ളവന്റെ
കൈയ്യിൽ നിന്ന്
വാങ്ങിക്കൊടുക്കുകയും
ചെയ്താൽ...
പലതുളളി പെരുവെള്ളമാകും.
അല്ലാഹു അനുഗ്രഹിക്കട്ടെ

അല്ലാഹുവേ...
മറ്റുള്ളവരോട് കരുണ
കാണിക്കുന്ന മനസ്സ്
ഞങ്ങൾക്കു തന്ന്,
നിന്റെ കരുണയിൽ
അലിഞ്ഞു ചേരാൻ
തൗഫീഖേകണേ......
ആമീൻ ആമീൻ


കെ.എ റഹ്മാൻ ഫൈസി
(കാവനൂർ)
സമസ്ത ജില്ലാ സെക്രട്ടറി
(സുന്നി മഹൽ, മലപ്പുറം)
☎9447336999

________________________
താഴെ കാണിച്ച A/c No
പ്രിയ വാഫിയുടെ
ചികിത്സക്ക് മാത്രമുള്ളതാണ്

Ubaidulla OK Axis bank A/c no:
919010075043766
kondotty branch
IFSC Code:UTIB0003043

07/03/2019

മജ്മഅ് ഉപാദ്ധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങളെ സ്ഥാപന ജനറൽ സെക്രട്ടറി കെ.എ റഹ്മാൻ ഫൈസി ഷാൾ അണിയിച്ച്‌ സ്വീകരിക്കുന്നു..
എം.പി മുസ്തഫൽ ഫൈസി,സി.എം കുട്ടി സഖാഫി,കെ.ടി തങ്ങൾ സമീപം...

07/03/2019

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞടുക്കപ്പെട്ട ഉസ്താദ്‌ എം.പി മുസ്തഫൽ ഫൈസിയെ സ്ഥാപനം സ്വീകരിച്ചപ്പോൾ...

’a

01/07/2018

SKICR LIVE - കാവനൂർ മജ്മഅ സി എം ഉറൂസ് 18 സമാപന സമ്മേളനം | ANWAR MUHYUDHEEN HUDAWI SPEECH

കാവനൂർ മജ്മഅ് സി.എം ഉറൂസ്‌ സമാപന മഹാസമ്മേളനം തൽസമയം യൂറ്റൂബിൽ..

എസ്.കെ.എസ്.എസ്.എഫ് ഔദ്യോഗിക ചാനല്‍ " 24×7 മണിക്കൂറും ലഭിക്കുന്ന സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ്‌ റൂംമിന്‍റെ ഒഫീഷ്യല.....

17/01/2018

കാവനൂർ മജ്മഅ് ഇരുപതാം വാർഷിക സനദ്ദാന മഹാസമ്മേളനം I ദർശന ടിവി

കാവനൂർ മജ്മഅ് ഇരുപതാം വാർഷിക സനദ്ദാന മഹാസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇപ്പോൾ യൂട്യുബിലും...

കാവനൂർ മജ്മഅ് ഇരുപതാം വാർഷിക സനദ്ദാന മഹാസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ... മതവൈജ്ഞാനിക ഗോപുരത്തിലെ വിളികേട്ട�...

10/01/2018

കാവനൂർ മജ്മഅ് സനദ്ദാന മഹാസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇന്ന് വൈകിട്ട്‌ 5 മണിക്ക്‌ ദർശന ടി.വിയിൽ...

09/01/2018

Kavanoor Majma'a I കാവനൂർ മജ്മഅ്

09/01/2018

#കാവനൂർ_മജ്മഅ_ഇരുപതാം_വാർഷിക_വാഫി_ഹിഫ്ള്_സനദ്ദാന_മഹാ_സമ്മേളനത്തിന്_ഉജ്ജ്വല_പരിസമാപ്തി

73 വാഫികളും 23 ഹാഫിളുകളും സനദ് സ്വീകരിച്ചു. (സുപ്രഭാതം ദിനപത്രം)

അരീക്കോട്: മതവൈജ്ഞാനിക ഗോപുരത്തിലെ വിളികേട്ട് കാവനൂർ റഹ്മത്ത് നഗരിയിൽ സമ്മേളിച്ച നൂറുകണക്കിനാളുകളെ സാക്ഷിയാക്കി കർമസാഫല്യത്തിന്റെ നിറവിൽ കാവനൂർ മജ്മഅ ഇരുപതാം വാർഷിക വാഫി ഹിഫ്ള് സനദ് ദാന സമ്മേളനത്തിന് പരിസമാപ്തി കുറിച്ചു. കേരളക്കരയിലെ ഇസ്ലാമിക പ്രബോധന പ്രവർത്തന വീഥിയിൽ രണ്ട് പതിറ്റാണ്ടിലേറെയായി സമന്വയ വിദ്യയുമായി നിറഞ്ഞു നിന്ന മജ്മഇന്റെ നവോഥാന വിപ്ലവത്തിന് കരുത്ത് പകർന്ന് 73 വാഫി പണ്ഡിതരും 23 ഹാഫിളുകളും സമസ്ത ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളിൽ നിന്നും സനദ് സ്വീകരിച്ച് പ്രബോധന വീഥിയിലിറങ്ങി. ഇരുപതാണ്ടിന്റെ ചരിത്ര സാക്ഷ്യവുമായി നവോഥാനത്തിന്റെ അക്ഷരമുറ്റത്ത് നാല് ദിവസങ്ങളിലായി നടന്ന ഗഹനമായ ചർച്ചകളും നവോഥാന വിചാരങ്ങളും വിജ്ഞാന സമ്പന്നമായ സെഷനുകളും മജ്മഇന്റെ സന്ദേശം സ്വീകരിക്കാൻ സമൂഹം പ്രതിജ്ഞാബദ്ധരാണെന്ന് തെളിയിക്കുന്നതായിരുന്നു. സമന്വയ വിദ്യഭ്യാസം പ്രദാനം ചെയ്യുന്ന അനന്ത സാധ്യതകൾ ഉപയോഗിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഭേദിച്ച് പ്രബോധന രംഗത്ത് ചരിത്രം രചിക്കാൻ കർമ്മസജ്ജരായ 73 യുവ വാഫി പണ്ഡിതർ കൂടി സനദ് സ്വീകരിച്ചതോടെ വിദ്യഭ്യാസ നവജാഗരണത്തിന്റെ വിളംബരം മുഴക്കിയ മജ്മഇൽ നിന്നും പുറത്തിറങ്ങിയ വാഫികളുടെ എണ്ണം 137 ആയി. മുസ്ലിം പൈതൃകത്തിന്റെ അടയാളങ്ങൾക്ക് പിന്തുടർച്ച നൽകി വിജ്ഞാനത്തിന്റെ കൊടിയടയാളം തീർത്താണ് മജ്മഇന്റെ ഇരുപതാം വാർഷിക പരിപാടികൾ സമാപിച്ചത്. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശൈഖുനാ അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ സ്ഥാനവസ്ത്ര വിതരണം നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പി. കുഞ്ഞാണി മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തി. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. അൽ അസ്ഹർ യൂണിവേഴ്സിറ്റി മെഡിക്കൽ കോളജ് പ്രിൻസിപ്പൾ ഡോ.ഇസ്ഹാഖ് അബ്ദുൽ ആൽ അബ്ദുൽ അലി, ഇന്റർ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗ് ഡയറക്ടർ ഡോ.വലീദ് അബ്ദുൽ മുൻഇം അസ്സഈദ് ഈജിപ്ത്, എം.ഡി അബ്ദുൽ വഹാബ് ദത്ത് മലേഷ്യ, ദഅവാ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് തുർക്കി ഡാക്ടർ ഡോ. സഊദ് ജനാൻ എന്നിവർ മുഖ്യാതിഥികളായി. പ്രൊഫ.അബ്ദുൽ ഹക്കീം ഫൈസി വാഫീസന്ദേശം കൈമാറി. എം.ടി അബ്ദുല്ല മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ശൈഖുനാ അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബ്, ഇ.ടി മുഹമ്മദ് ബഷീർ, എം.ഐ ഷാനവാസ്, ഡോ.ബഹാഉദ്ധീൻ മുഹമ്മദ് നദ് വി, കാലിക്കറ്റ് സർവ്വകലാശാല വി.സി ഡോ.കെ.മുഹമ്മദ് ബഷീർ, കെ.എ റഹ്മാൻ ഫൈസി കാവനൂർ, പി.കുഞ്ഞാണി മുസ്ലിയാർ, എം.എം മുഹ്യുദ്ധീൻ മുസ്ലിയാർ ആലുവ, കെ.ടി ഹംസ മുസ്ലിയാർ വയനാട്, വി.മൂസക്കോയ മുസ്ലിയാർ, കെ.പി.എ മജീദ്, ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ, സയ്യിദ് കെ.ടി തങ്ങൾ, സി.എം കുട്ടി സഖാഫി വെള്ളേരി, പി.കെ അബ്ദുറബ്ബ് എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, പി.ഉബൈദുല്ല എം.എൽ.എ, മെട്രോ മുഹമ്മദ് ഹാജി, ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി, എം.പി മുസ്തഫൽ ഫൈസി, സെയ്ത് മുഹമ്മദ് നിസാമി, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, കാടാമ്പുഴ മൂസ ഹാജി, കോട്ടക്കൽ സൈതലവി ഹാജി, ഹസൻ സഖാഫി പൂക്കോട്ടൂർ, എം.സി മുഹമ്മദാജി, പി.എം.എസ്.തങ്ങൾ തുവ്വൂർ, ബാലത്തിൽ ബാപ്പു ഹാജി, ഒ.പി കുഞ്ഞാപ്പു ഹാജി, ഒ.ടി.മുസ്തഫ ഫൈസി, എൻ.വി മുഹമ്മദ് ബാഖവി, എം.പി മുഹമ്മദ് മുസ്ലിയാർ കടുങ്ങല്ലൂർ, പനോളി ചെറീത് ഹാജി, താജുദ്ധീൻ വാഫി, ടി.കെ.എം അബ്ദു മുസ്ലിയാർ, കെ.പി.എം.എസ് ഇണ്ണി തങ്ങൾ സംബന്ധിച്ചു...

07/01/2018

കാവനൂർ മജ്മഅ് ഇരുപതാം വാർഷിക വാഫി,ഹിഫ്ള് സനദ് ദാന സമാപന മഹാ സമ്മേളനം
റഹ്‌മത്ത് നഗരിയിൽ നിന്നും - തത്സമയം
Kavanoor Majma'a I കാവനൂർ മജ്മഅ്

07/01/2018

മജ്മഅ് സനദ് ദാന സമാപന മഹാ സമ്മേളനം വൈകീട്ട് 5 മുതൽ ലൈവ് ഉണ്ടായിരിക്കും.

06/01/2018

കാവനൂർ മജ്മഅ് സമ്മേളനം #ആദർശ_സമ്മേളനം

#ആദർശം_സെഷൻ

അബ്ദുൽ ഹമീദ്‌ ഫൈസി അംബലക്കടവ്‌
എം.ടി അബൂബക്കർ ദാരിമി
മുസ്തഫ അഷ്റഫി കക്കുപടി
അലവി ഫൈസി കൊളപ്പറമ്പ്

06/01/2018

കാവനൂർ മജ്മഅ് സമ്മേളനം #ആദർശ_സമ്മേളനം

കാവനൂർ മജ്മഅ് ഇരുപതാം വാർഷിക വാഫി ഹിഫ്ള് സനദ് ദാന മഹാ സമ്മേളനം
#ആദർശം_സെഷൻ

06/01/2018

കാവനൂർ മജ്മഅ് സമ്മേളനം
്മേളനം ലൈവ് അൽപ സമയത്തിനകം ആരംഭിക്കും.

ഉദ്ഘാടനം : സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
വിഷയാവതരണം : അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

സമാപന പ്രസംഗം : എം.പി മുസ്തഫൽ ഫൈസി തിരൂർ

ആദർശ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നു.

06/01/2018

ശ്രദ്ധേയമായി #ബഹുസ്വര_സൗഹൃദ_സംഗമം

അരീക്കോട്: മജ്മഅ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബഹുസ്വര സൗഹൃദ സംഗമം പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ഫാദർ സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റർ എ.സജീവൻ വിഷയാവതരണം നടത്തി. ഓണംപിള്ളി മുഹമ്മദ് ഫൈസി സമാപന പ്രഭാഷണം നിർവഹിച്ചു. നൗഷാദ് മണ്ണിശ്ശേരി, പി.എ ജബ്ബാർ ഹാജി, പി.വി ഉസ്മാൻ കാവനൂർ, കെ.ടി അഷ്റഫ്, ഡോ.ഹസൻ ശരീഫ് വാഫി, കുഞ്ഞിപ്പു മുസ്ലിയാർ സൗത്ത് തൃപ്പനച്ചി, ഖാരിഅ അബ്ദുറസാഖ് മുസ്ലിയാർ പുത്തലം, ഗഫൂർ കുറുമാടൻ തുടങ്ങിയവർ സംസാരിച്ചു.

06/01/2018

സമന്വയ വിദ്യാ പ്രസരണം സംസ്കാരമുള്ള സമൂഹത്തെ സൃഷ്ടിക്കും: ഹൈദരലി തങ്ങൾ

അരീക്കോട്: മതഭൗതിക സമന്വയ വിദ്യഭ്യാസത്തിന്റെ പ്രസരണം സംസ്കാര സമ്പന്നമായ സമൂഹത്തെ വാർത്തെടുക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. കാവനൂർ മജ്മഅ ഇരുപതാം വാർഷിക വാഫി-ഹിഫ്ള് സനദ് ദാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

തീവ്രവാദത്തിലേക്കും തെറ്റായ വഴിയിലേക്കും യുവാക്കൾ കടന്നുകൂടാനുള്ള സാഹചര്യമുണ്ടാവുന്നത് ഖേദകരമാണ്. സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും സാധിക്കണമെങ്കിൽ ഭൗതിക വിഷയങ്ങൾക്കൊപ്പം മതപരമായ അറിവും സ്വായത്തമാക്കണമെന്നും തങ്ങൾ പറഞ്ഞു.

കാവനൂർ മജ്മഅ ഇരുപതാം വാർഷിക വാഫി-ഹിഫ്ള് സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു

06/01/2018

ഉദ്ഘാടന സമ്മേളനത്തിൽ കർണ്ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യു.ടി.എ ഖാദർ സംസാരിക്കുന്നു..

വിദ്യഭ്യാസം സമ്പൂർണ്ണമാവാൻ മാനവികത കൈവരിക്കണം: മന്ത്രി യു.ടി ഖാദർ

അരീക്കോട്: വിദ്യഭ്യാസം സമ്പൂർണ്ണമാവണമെങ്കിൽ മനുഷ്യൻ മാനവികത കൂടി കൈവരിക്കണമെന്ന് കർണാടക ഭക്ഷ്യവകുപ്പ് മന്ത്രി യു.ടി ഖാദർ പറഞ്ഞു. കാവനൂർ മജ്മഅ ഇരുപതാം വാർഷിക വാഫി-ഹിഫ്ള് സനദ് ദാന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ധേഹം. കേവലം പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പഠനങ്ങൾ മനുഷ്യർ തമ്മിലുള്ള സ്നേഹവും സാഹോദര്യവും ഇല്ലാതാക്കുകയാണ്. വർഗീയ ഭീകരവാദ സംഘടനകളിലേക്ക് യുവാക്കൾ കടന്നുകൂടുന്നുണ്ടെന്ന വാർത്തകൾ അപകടകരമായ സന്ദേശമാണ് നൽകുന്നത്. പുതിയ കാലഘട്ടത്തിൽ രാജ്യത്ത് അനിവാര്യമായിരിക്കുന്ന ശാന്തിയും സമാധാനവും തിരികെവരണമെങ്കിൽ ഭൗതിക പഠനത്തോടൊപ്പം മതപരമായ അറിവുകളും ആർജ്ജിക്കണമെന്നും കാവനൂർ മജ്മഅ പോലെയുള്ള മതഭൗതിക കലാലയങ്ങളിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ പണ്ഡിതന്മാർ രാജ്യത്തിന് നൽകുന്ന സംഭാവന മികച്ചതാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

06/01/2018

മഹാ സമ്മേളനം മജ്മഇന്റെ അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു..

06/01/2018

മജ്മഅ ഇരുപതാം വാർഷിക സനദ്ദാന സമ്മേളനത്തിന്റെ പതാക ഉയർത്തൽ കർമ്മം സമ്മേളന സ്വാഗത സംഘം ചെയർമാൻ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു..

05/01/2018

മജ്മഅ് മഹാ സമ്മേളനം
ആത്മീയ സദസ്സോടെ ആരംഭമായി

05/01/2018

#ഉദ്ഘാടന_സമ്മേളനം ഇന്ന് വൈകീട്ട് 7 pm ന്...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
കർണ്ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യു.ടി ഖാദർ മുഖ്യാഥിതിയാവും..

04/01/2018

മജ്മഅ് മഹാ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി..
സംഘാടക സമിതി ACV ചാനലിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്..

04/01/2018

#മുഖദ്ദിമത്തുൽ_മിഹ്റജാൻ ആത്മീയ സദസ്സ് ഇന്ന്.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഏലംകുളം ബാപ്പു മുസ്ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കർണാടക തുടങ്ങി പ്രമുഖ സാദാത്തീങ്ങളും സൂഫിവര്യന്മാരും സംബന്ധിക്കും.

04/01/2018

സമ്മേളനത്തോടനുബന്ധിച്ച് മജ്മഅ് ജിദ്ദ കമ്മിറ്റി പുറത്തിറക്കിയ സപ്ലിമെന്റ്

01/01/2018

മജ്മഅ് മഹാ സമ്മേളനം...
കാര്യപരിപാടി...

01/01/2018
28/12/2017

#ങ്ങള്_വിളിച്ചോളി_ആളുകൾ_വന്നോളും എന്ന് പണ്ട് കഅ്ബം പണിത ഇബ്രാഹീം നബിക്ക് റബ്ബ് നൽകിയ അതേ ഊർജ്ജമാണ് അക്ഷീണ പ്രയത്നരായ ഉസ്താദുമാർ ഇന്ന് ഞങ്ങൾക്കും നൽകിക്കൊണ്ടിരിക്കുന്നത്..

വലിയൊരു സമ്മേളനത്തിൻ്റെ കോപ്പുകൂട്ടലുകളും ചൂടൻ പ്രചരണങ്ങളും തകൃതിയിലാണ്.

മജ്മഅ് ഇന്ന് നനച്ചുകുളിയിലാണ്. ശൈശവം വിട്ട് മധുവിധുവിനൊരുങ്ങും പോലെ ഒരുങ്ങുകയാണവൾ.
നിറഭേദങ്ങളും നിരന്തര പ്രയാണങ്ങളുമായി പിന്നിട്ട വഴികളിലെല്ലാം ഉത്ഥാനത്തിൻ്റെ നവം നവംങ്ങളായ പകർപ്പുകളും സുകൃതങ്ങളുടെ പടരുകളുമുണ്ടാക്കി ഊർജ്ജസ്വലതയോടെ ആണ്ടിരുപത് പിന്നിടുകയാണ്.

ഓരോ തൂണിലും തുരുമ്പിലും ഞങ്ങൾക്ക് വല്ലാത്ത കുളിർമ്മയുടെ പാരമ്പര്യമുണ്ട്..
ഗുരുശിഷ്യ സമ്മിശ്ര സേവന മുന്നേറ്റങ്ങളുടെ പാരമ്പര്യം.
#ഫൈസി_ഉസ്താദോരും_സിഎം_ഉസ്താദോരും ചൂണ്ടുന്ന വിരലറ്റങ്ങളുടെ നിഴലും തണലും പറ്റി കഴിയുന്ന പത്ത്-മൂവ്വായിരത്തോളം വരുന്ന ഞങ്ങൾ മജ്മഇകൾക്കിത് പെരുന്നാളാണ്..
വിജ്ഞാന-സമന്വയ സാക്ഷാൽക്കാരങ്ങളുടെ കനത്ത രണ്ട് പതിറ്റാണ്ടിൻ്റെ ഓർമ്മപ്പെരുന്നാള്.

രാവുറങ്ങി പുതിയ പ്രഭാതങ്ങൾക്ക് ചൂട്ടൊരുക്കുമ്പോഴും കണ്ണും ഖൽബുമുറങ്ങാതെ ഓരോ മുട്ടൻ പണികളും നിറഞ്ഞ ചിരികളോടെ സ്വീകരിച്ച് കർമ്മനിരതരാകുന്ന കൂട്ടുകാർ..

ദഫ് മുട്ടിയും പാടിപ്പറഞ്ഞും ഊരുചുറ്റുന്ന വാഫിക്കുഞ്ഞനുജന്മാർ..
പുതിയ പൂന്തോപ്പിന് മൈലാഞ്ചി തേക്കുന്ന സഹപാഠികൾ..

കണ്ണുകളിൽ പ്രതീക്ഷകളുടെ ചൂട്ടുകൾ മിന്നിച്ച് ഓടി നടക്കുന്ന സഹകാരികൾ..
നാട്ടുകാർ..

ഒന്ന് മാത്രം.
റബ്ബിന് വേണ്ടി.

ബദ്റിലെ എണ്ണച്ചുരുക്കത്തിൻ്റെ ഭീതിയിലും ഖൈബറിലെ കിടങ്ങുകീറിൻ്റെ കാഠിന്യത്തിലുമെല്ലാം വിശ്വാസൈക്യത്തിൻ്റെ കനലുകത്തിച്ച പ്രവാചകധർമ്മയജ്ഞങ്ങളുടെ ചൂടും ചൂരും മാത്രമാണ് പ്രചോദനം..

നാഥാ..
നിന്നിലേക്ക് ഭവ്യതയോടെ..
സ്വീകരിക്കണേ..

ശരിയാണ്, ഈ കുന്നിൻ പുറമേറി ആളുകൾ വരും..

മജ്മഅ്
മഹാസമ്മേളനം
വാഫി-ഹിഫ്ള് സനദ് ദാനം
ജനുവരി 4 5 6 7

27/12/2017

ഇവർ സമർപ്പിത യൗവനത്തിന്റെ ഇരട്ട സാക്ഷ്യങ്ങൾ

കെ എ റഹ്മാൻ ഫൈസി ഉസ്താദും സിഎം കുട്ടി ഉസ്താദും, ഈ ഇരട്ട സാക്ഷ്യങ്ങളാണ് പ്രകൃതി രമണീയമായ കാറ്റും കുയിലും കഥ പറയുന്ന കാവനൂരിലെ കോഴിക്കോടൻ കുന്നിൽ മജ്മഅ് വൈജ്ഞാനിക പൂങ്കാവനം സ്ഥാപിച്ചതും സമന്വയത്തിന്റെ നീരുറവ കൊണ്ടനുഗ്രഹീതമാക്കിയതും

ഊണും ഉറക്കവുമില്ലാതെ സ്വശരീരത്തേയും കുടുബത്തെയും മറന്ന് ഞങ്ങളുടെ ഉയർച്ചയിൽ സന്തോഷിച്ച്, തകർച്ചയിൽ ദു:ഖിച്ച് സ്ഥാപന പുരോഗതിക്ക് തളർന്ന ശരീരവുമായി നെട്ടോട്ടമോടുന്നത് കാണുമ്പോൾ അറിയാതെ കണ്ണ് നിറയാറുണ്ട്

ഇല്ല........ ഫൈസി ഉസ്താദിന്റെയും സിഎം ഉസ്താദിന്റെയും പരിശ്രമങ്ങൾ വൃഥാവിലായിട്ടില്ല. ഇതാ ഈ വരുന്ന ജനുവരി 4 5 6 7 തിയ്യതികളിൽ ആ ചരിത്ര സംഭവത്തിന് റഹ്മത്ത് നഗർ സാക്ഷിയാവുകയാണ്

26/12/2017

കാവനൂർ മജ്മഅ് ഇരുപതാം വാർഷിക മഹാ സമ്മേളന പ്രചരണ യാത്രയിൽ നിന്ന്...

Want your business to be the top-listed Gym/sports Facility in Malappuram?
Click here to claim your Sponsored Listing.

Videos (show all)

കാവനൂർ മജ്മഅ് ഇരുപതാം വാർഷിക വാഫി,ഹിഫ്ള് സനദ് ദാന സമാപന മഹാ സമ്മേളനംറഹ്‌മത്ത് നഗരിയിൽ നിന്നും - തത്സമയംKavanoor Majma'a ...
കാവനൂർ മജ്മഅ് സമ്മേളനം #ആദർശ_സമ്മേളനം
കാവനൂർ മജ്മഅ് സമ്മേളനം #ആദർശ_സമ്മേളനം
മജ്മഅ് മഹാ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി..സംഘാടക സമിതി ACV ചാനലിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്..
മജ്മഅ് മഹാ സമ്മേളനം വാഫി ഹിഫ്ള് സനദ് ദാനം2018 ജനുവരി 4,5,6,7റഹ്മത്ത് നഗർ കാവനൂർ#promo_video

Telephone

Address


Kavanoor
Malappuram
673639

Other Malappuram gyms & sports facilities (show all)
Evershine Arts &Sports Club puliyengal Evershine Arts &Sports Club puliyengal
Irumbizhi, Ernad
Malappuram, 676122

Kaalpanth VIBES Kaalpanth VIBES
Malappuram
Malappuram

കാൽപന്ത് കളി ഒരു ലഹരിയാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത ലഹരി

Kaivalya Yoga Academy Kaivalya Yoga Academy
Mini Industrial (Ahammed Kurikkal, Old Village Office) Bldg. , Malappuram Road, Kuruppathal, Kolathur PO
Malappuram, 679338

YOGA FOR: TRADITIONAL, WELNESS, IMMUNITY, FITNESS, SPORTS, KIDS, WOMEN'S, GERIATRIC, WEIGHT MANAGEMENT, STRESS MANAGEMENT, THERAPEUTIC, DIABETIC, ASTHMA, MEDITATION, YOGA NIDRA & C...

Orinos Club Valanchery Orinos Club Valanchery
Colony Road , Valanchery , Morayur Post
Malappuram, 673642

Team Cricket Chungam Team Cricket Chungam
Puthanathani Chungam
Malappuram, 676510

The inception of this page was intended to capture and present magic moments of Cricket through our page, which will act as an impetus for Sport lovers.

International shotokan self defence academy International shotokan self defence academy
Aysha Tower Kolathur/Malappuram Road, Chattiparamba
Malappuram, 676504

complete shotokan self defence academy

മില്ലത്ത് ട്രോഫി മില്ലത്ത് ട്രോഫി
Malappuram, 676519

മില്ലത്ത് ഫുഡ്‌ബോൾ ക്ലബ് മലപ്പുറം

IKON Esports IKON Esports
Neduvencheri House, Puthukodu Post, Ramanattukara, Malappuram
Malappuram, 673633

IKON Esports is an Esports organisation providing opportunities to the young talents. we give them t

VAR football malayalam VAR football malayalam
Palliyali House , Ariyallur Po, Vallikunnu
Malappuram

എല്ലാ ഫുട്ബോൾ വാർത്തകളും അതി വേഗത്തിൽ നിങ്ങളിൽ എത്തി ചേരാൻ....var football malayalam..മലയാളികൾ ക്ക്

The madridista The madridista
Malappuram

𝐂𝐨𝐯𝐞𝐫𝐢𝐧𝐠 𝐀𝐥𝐥 𝐓𝐡𝐞 𝐋𝐚𝐭𝐞𝐬𝐭 𝐑𝐞𝐚𝐥 𝐌𝐚𝐝𝐫𝐢𝐝 𝐍𝐞𝐰𝐬&𝐔𝐩𝐝𝐚𝐭𝐞𝐬 !!!

AJAX GROUP Schoolpadi AJAX GROUP Schoolpadi
Veliyancode, Schoolpadi
Malappuram

AJAX association

Sevens Arena Sports Hub Sevens Arena Sports Hub
Puthananthani Cherur
Malappuram