Pk Abdul Gafoor Al Qasimi

عبد الغفور القاسمي
(عميد الكلية، مركز الثقافة الإسلامية بكندور)

21/04/2024

എന്‍റെ ഉമ്മയുടെ സഹോദരിയും മര്‍ഹൂം കാടേരി അബുല്‍ കമാല്‍ മുസ്ലിയാരുടെ മകളുമായ റൈഹാനത്ത് എന്നവര്‍ മരണപ്പെട്ടിരിക്കുന്നു.
എന്നെപോലെ എന്‍റെ രചനകളെയും സ്നേഹിച്ചവരായിരുന്നു.
അള്ളാഹു മഗ്ഫിറത്ത് നല്‍കി അനുഗ്രഹിക്കട്ടെ.
ഖബറടക്കം നാളെ (തിങ്കള്‍) വൈകുന്നേരം 5 മണിക്ക് കോട്ടക്കല്‍ പറപ്പൂര്‍ വീണാലുക്കല്‍ ജുമാ മസ്ജിദില്‍.

29/03/2024

ഉന്നത മതപഠനത്തിനായി
പട്ടിക്കാട് ജാമിഅഃനൂരിയ്യയുടെ ഫൈസി കോഴ്സ്‌.

20/03/2024

അല്‍ഹംദുലില്ലാഹ്,
ജാമിഅ ജൂനിയർ കോളേജസ് UG വാർഷിക പരീക്ഷയിൽ ആദ്യ പത്തു റാങ്കുകളിൽ അഞ്ചും നേടി അഭിമാനമാവുകയാണ് കുണ്ടൂര്‍ മർക്കസ് വിദ്യാര്‍ഥികള്‍.
പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള സ്ഥാപന സന്തതികളുടെ നേട്ടങ്ങളോരൊന്നും സന്തോഷം പകരുന്നതാണ്.
അള്ളാഹു നിലനിര്‍ത്തി തരട്ടെ
ആമീന്‍

SSLC-ക്കു ശേഷം പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.
FOR FURTHER DETAILS PLEASE JOIN
https://chat.whatsapp.com/FPQ1aPDbMTv8zKiYWPFAqp

02/03/2024

കുണ്ടൂർ മർകസ് വിദ്യാർത്ഥി സംഘടന തസ്‌ഖീഫു ത്വലബ റമളാനോടനുബന്ധിച്ച്
'ഇസ്ലാമിക ചരിത്രത്തിലെ മഹിളാരത്നങ്ങൾ'
എന്ന വിഷയത്തിൽ മെഗാ ക്വിസ് മത്സരം നടത്തുകയാണ്.
ഖ്വാഫ് എന്ന പേരിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ഈ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
https://forms.gle/QF9fCbVgfmTNQgt78

08/01/2024

പട്ടിക്കാട് ജാമിഅയില്‍ നിന്നും ഈ വര്‍ഷം സനദ് സ്വീകരിച്ച കുണ്ടൂര്‍ മര്‍ക്കസിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം.
സമൂഹത്തില്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്യാന്‍ അള്ളാഹു തൗഫീക്കേകട്ടെ
ആമീന്

Photos from Pk Abdul Gafoor Al Qasimi's post 24/12/2023

സഊദി മേൽമുറി കെ.എം.സി.സി പ്രവർത്തകർ മേൽമുറിയെക്കുറിച്ച് പുസ്‌തകം രചിക്കാൻ തീരുമാനിക്കുകയും അതിൽ മേൽമുറിയിലെ മതകീയ രംഗത്തെക്കുറിച്ച് എഴുതാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
ആ ലേഖനമാണ് പിന്നീട് ഒരു പുസ്‌തകമായി രൂപാന്തരപ്പെട്ട ഈ ഗ്രന്ഥം.

ഈ പുസ്തകം ഏഴ് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഒന്നാം ഭാഗത്ത് ഞാൻ മേൽമുറിയോടൊപ്പം സഞ്ചരിക്കുകയാണ്.
എൻ്റെ ജനനവും, ശൈശവവും, ബാല്യവും അന്നത്തെ നാടിന്റെ സ്ഥിതി
വിശേഷങ്ങളും പള്ളിക്കൂടങ്ങളും പള്ളികളും ചർച്ചയിൽ വരുന്നു.
1960 ന്റെയും 70 ൻറെയും മധ്യേയുള്ള കാലഘട്ടമാണ് ഇതിൽ.

മേൽമുറിയിലെ ഗതാഗത സൗകര്യങ്ങൾ, റോഡുകൾ, ജീവിതോപാധികൾ, തൊഴിൽ, കാർഷികോൽപ്പന്നങ്ങൾ, കച്ചവടങ്ങൾ, ചികിത്സാ രീതകൾ, ആചാരാഘോഷങ്ങൾ, മതരാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവ സവിസ്തരം പ്രതിപാദിക്കുന്നതാണ് രണ്ടാം ഭാഗം.

മൂന്നാം ഭാഗം ഏറെ ശ്രദ്ധേയമായതാണ്. ഇവിടുത്തെ ഇസ്‌ലാമിക ചലനങ്ങൾ, പള്ളികൾ, മദ്രസകൾ, മഹല്ലുകൾ, മത സ്ഥാപനങ്ങൾ പള്ളി ദർസുകൾ തുടങ്ങി ഭൗതിക വിദ്യാഭ്യാസ രംഗത്തെ മേൽമുറിയിലെ ഇന്നത്തെ കുതിപ്പുകൾ, വ്യവസായ സ്ഥാപനങ്ങൾ വരെ ഇതിൽ പ്രതിപാദ്യ വിഷയമാകുന്നു.
ഇന്ന് ഈ കാര്യങ്ങളിലെല്ലാം മേൽമുറിക്ക് അതിന്റേതായ വ്യതിരിക്തതകളുണ്ട്.

അടുത്തഭാഗം മേൽമുറിയിലെ പണ്ഡിതന്മാരുടെ പേരു വിവരങ്ങളാണ്. ബിരുദധാരികളായ 230 പണ്ഡിതന്മാരുടെ പേരുകൾ ഇവിടെ നൽകിയിട്ടുണ്ട്.
ഇത് പൂർണ്ണമാണെന്ന അഭിപ്രായം എനി ക്കില്ല.
എൻ്റെ അന്വേഷണത്തിൽ ലഭ്യമായ പേരുകളാണ് നൽകിയിരിക്കുന്നത്. ഏതായാലും പണ്ഡിത പെരുമയിൽ ഇന്ന് മേൽമുറി ഏറെ മുന്നിലാണ്.

അഞ്ചാം ഭാഗം മേൽമുറിയിലെ മൺമറഞ്ഞ പണ്ഡിതന്മാരെക്കുറിച്ചാണ്.
അതും ലഭ്യമായ കണക്കുകളാണ് ഇവിടെ നൽകിയിരിക്കുന്നത്.
വിശദമായി നൽകാൻ കഴിയാത്തവരുടെ പേരു വിവരങ്ങൾ അവിടെ നൽകിയിട്ടുണ്ട്.
നാട്ടിലെ പൗരപ്രധാനികളെക്കുറിച്ചും ഒരു വിശദീകരണം നൽകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും വിവരശേഖരണം അസാധ്യമായതിനാലും അതൊരു പരിധിയിൽ ഒതുക്കാൻ കഴിയാത്തതിനാലും ഒഴിവാക്കിയിരിക്കുകയാണ്.
നിർവ്യാജം അതിൽ ഖേദമുണ്ട്.

ആറാം ഭാഗം മേൽമുറിയിലെ സ്വാതന്ത്ര്യ സമരത്തിൻ്റെ ബാക്കി പത്രങ്ങളായ ഖബറുകളെക്കുറിച്ചാണ്.
1921 ൽ മേൽമുറിയിലെ വിപ്ലവത്തെക്കുറിച്ച് വിശദമാക്കി എഴുതിയിട്ടില്ല.
തൽവിഷയകമായി പുസ്ത‌ക രചന നടക്കുന്നതിനാൽ അതിലേക്ക് കടന്നിട്ടില്ല.

ഇതിന്റെ അവസാനഭാഗമായ പരിസമാപ്‌തി ഒരു ഓർമ്മപ്പെടുത്തലാണ്.
ഇതെന്റെ പണ്ഡിത ധർമ്മം കൂടിയാണ്. അപഥ സഞ്ചാരം തങ്ങളുടെ നാശത്തിന് വഴിവെക്കുമെന്ന പൂർവ്വകാല ചരിത്രങ്ങ ളുടെ വെളിച്ചത്തിൽ ഇത് വിരാമം കുറിക്കുന്നു.

ഇതൊരു തുടക്കം മാത്രമാണ്.
ഈ പുസ്‌തകത്തിൻ്റെ ചുവട് പിടിച്ച് ഇനി വിപുലമായ രചനകൾ നടത്താൻ ഇതൊരു പ്രചോദനമാണ്.
ഇതിൽ നൽകിയ വിവരങ്ങളെല്ലാം കുറ്റ മുക്തമാണെന്ന് എനിക്ക് അഭിപ്രായമില്ല. എനിക്ക് ലഭിച്ച വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കി യിരിക്കുന്നത്.
ന്യൂനതകളും പോരായ്‌മകളും ഉണർത്തേണ്ടതുണ്ട്.

കൃത്യാന്തര ബഹുലതകൾക്കിടയിലും പുസ്‌തകം ആദ്യാന്തം വായിച്ച് പ്രൗഢമായ അവതാരിക എഴുതിയത് മലപ്പുറം മുന്‍സിപ്പൽ ചെയർമാൻ മുജീബ് കാടേരിയാണ്.
ചരിത്രശേഖരണമെന്നത് ഏറെ ശ്രമകരമായൊരു ജോലിയായുകൊണ്ട് തന്നെ സഹായിച്ചവരും സഹകരിച്ചവരും ഏറെ.
എല്ലാവർക്കും അര്‍ഹമായ പ്രതിഫലം പ്രദാനം ചെയ്യട്ടെ..

കഴിഞ്ഞ ദിവസം പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങായിരുന്നു.
പ്രിയപ്പെട്ടവരെല്ലാം പങ്കെടുത്തു.
പുസ്തകം എല്ലാവരിലേക്കും എത്തിക്കണമെന്നുണ്ട്.
ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നു.
ചരിത്ര ബോധമുള്ള ഒരു തലമുറ നമ്മിലൂടെ പിറക്കട്ടെ...
തസ്ഖീഫ് പ്രസ്ദ്ധീകരിച്ച പ്രസ്തുത പുസ്തക്കത്തിന്‍റെ മുഖവില 150 രൂപയാണ്.
Pk Abdul Gafoor Al Qasimi

Photos from Pk Abdul Gafoor Al Qasimi's post 22/12/2023

1983 ലാണ് എന്‍റെ മഹല്ല് പള്ളിയായ കോണോംപാറ ജുമാ മസ്ജിദ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്.
പ്രസ്തുത ചടങ്ങില്‍ അഥിതിയായി
MM ബഷീര്‍ മുസ്ലിയാര്‍ പങ്കെടുത്തിരുന്നു.

മച്ചിങ്ങല്‍ മുഹമ്മദ് മുസ്ലിയാര്‍ സെക്രട്ടറിയും നാണത്ത് കുഞ്ഞലവി ഹാജി പ്രസിഡണ്ടുമായതാണ് പ്രഥമ പള്ളി കമ്മറ്റി.
മഹല്ലിലെ ആദ്യ ഖാസി അബ്ദു സമദ് മുസ്ലിയാര്‍ ആയിരുന്നു.

തുടക്കത്തില്‍ പത്ത് കുട്ടികളുള്ള കൊച്ചു ദര്‍സ് ആരംഭിച്ചെങ്കിലും അവര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലായിരുന്നു.
1985 ല്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി ഇവിടെ മുദരിസ്സായി ചാര്‍ജെടുത്തു.
അതോടെ ദര്‍സ് വിപുലമാകാന്‍ തുടങ്ങി.
കാലക്രമേണ150 മുതഅല്ലിമുകള്‍ വരെ അവിടെ പഠിച്ചു.

ഖലീല്‍ ബുഖാരി തങ്ങള്‍ മുട്ടിപ്പടിയിലേക്ക് നീങ്ങിയതോടെ ഖാളിയും മുദരിസുമായി വന്നത് ആദൃശ്ശേരി മുഹമ്മദ് മുസ്ലിയാര്‍ ആയിരുന്നു.
അദ്ദേഹം ഒരു വര്‍ഷത്തോളം സേവനം ചെയ്തു.
ശേഷം അബ്ദു റഹ്മാന്‍ ഫൈസി പാതിരമണ്ണ മുദരിസായി വന്നു.
50 ഓളം വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനു കീഴില്‍ ഉണ്ടായിരുന്നു.

ശേഷം യഥാക്രമം അലി ഫൈസി ചെമ്മാണിയോട്,അലവി ഫൈസി കൊളപ്പറമ്പ്,പി.എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ് എന്നിവര്‍ മുദരിസുമാരായി സേവനം അനുഷ്ഠിച്ചു.

നിലവില്‍ മൂന്ന് വര്‍ഷമായി ശുഹൈബ് ഫൈസി പൊന്മളയാണ് ഖാസിയും മുദരിസ്സും.
ഇപ്പോള്‍ അന്‍പതിലധികം മുതഅല്ലിമുകള്‍ ഇവിടെ പഠിക്കുന്നു.

40 വര്‍ഷമായി മഹല്ല് രൂപീകരിച്ചിട്ട്.
ആദ്യ മഹല്ല് സംഗമമാണ് നാളെ നടക്കാനിരിക്കുന്നത്.

മഹല്ലത്തിലെ പൂര്‍വ്വീകര്‍ക്കായി ഇന്ന് ജുമുഅക്ക് ശേഷം പ്രത്യേകം ദുആ ചെയ്തു.
അള്ളാഹു അവരുടെ സേവനങ്ങളെ സ്വീകരിക്കട്ടെ.
ഖബര്‍ വെളിച്ചമാക്കട്ടെ
ആമീന്‍
Pk Abdul Gafoor Al Qasimi

22/12/2023

രണ്ടായിരത്തോളം വിദേശ മത വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗ്രാമത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
ഖുര്‍ആന്‍ മനപാഠമാക്കുന്ന അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ വേറെയും.
ജന്മ നാട്ടിലെ 230 പേര്‍ മത ബിരുദധാരികളായി പലയിടങ്ങളിലായി കര്‍മ്മ രംഗത്തും.

ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും
വാണിജ്യ വ്യവസായ കേന്ദ്രങ്ങളുടെയും നിര മറ്റൊരു വശം.

പറഞ്ഞു വരുന്നത് എന്‍റെ ജന്മ നാടിനെ കുറിച്ചാണ്.
മേല്‍മുറിയെക്കുറിച്ച്!

ദീര്‍ഘ നാളത്തെ ആഗ്രഹമായിരുന്നു മേല്‍മുറിയെ കുറിച്ചൊരു ചരിത്ര ഗ്രന്ഥം പുറത്തിറക്കുക എന്നത്.
അള്ളാഹുവിന്‍റെ അനുഗ്രഹത്താല്‍ ആ സ്വപ്നം പൂവണിയുകയാണ്.

മേല്‍മുറിയുടെ ജീവിത വ്യവഹാരങ്ങളുടെ ചരിത്രവും വര്‍ത്തമാനവുമാണ് ഗ്രന്ഥത്തില്‍.
സമൂഹം രാഷ്ട്രീയം മതം വാണിജ്യം വിദ്യാഭ്യാസം നിഖില മേഖലയും ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ആധികാരികമായ ചരിത്ര സ്രോതസ്സുകള്‍ അവലംബിക്കാന്‍ ഇല്ലാത്തത് കൊണ്ടു തന്നെ,
എന്‍റെ കുട്ടിക്കാല ഓര്‍മ്മകള്‍,നാട്ടിലെ മുതിര്‍ന്നവരുടെ അനുഭവങ്ങള്‍,മഹല്ല് രേഖകള്‍ ഇവയെല്ലാമാണ് എന്‍റെ ചരിത്ര രചനക്കാധാരം.
പക്ഷാന്തരമില്ലാതെ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്.

തേടിപ്പിടിച്ചുള്ള എഴുത്തായതു കൊണ്ട് തന്നെ സഹായിച്ചവര്‍ ഏറെയുണ്ട്.
അള്ളാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.

കോണോംപാറ ജുമുഅ മസ്ജിദ് പരിസരത്ത് നാളെ മഗ്രിബിക്ക് ശേഷമാണ് പുസ്തകത്തിന്‍റെ പ്രകാശനം.
എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
Pk Abdul Gafoor Al Qasimi

13/12/2023

മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല
യൂത്ത് മാർച്ചിന് കുണ്ടൂരിൽ സ്വീകരണം നൽകിയപ്പോൾ.

06/11/2023

എല്ലാം കൃത്രിമമാവുമ്പോൾ മനുഷ്യൻ തന്റെ സ്വത്വം മറക്കുന്നു. മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യനെ കാലം മറക്കുന്നു. മനുഷ്യൻ അപ്രസക്തനാകുന്നു!

മാറുന്ന കാലത്തും മൂല്യം നഷ്ടമാകരുതെന്ന
ജാഗ്രതയുടെ വിളിയാളമാണ്
ഏi!



Official Themes Song
Lyrics, Music & Vocal: Shameel Malayamma

Ihya ul Uloom Arabic College Pottur
https://youtu.be/ymzB94JShug

Photos from Pk Abdul Gafoor Al Qasimi's post 04/11/2023

ഇന്ത്യയിലെ ശാഫിഈ പണ്ഡിതന്മാരുടെ അഖിലേന്ത്യ സംഘടനയാണ് 'മജ്മഉല്‍ ഇമാം ശാഫിഈ അല്‍ ആലമി'.

അഞ്ചുവര്‍ഷം മുമ്പ് സ്ഥാപിതമായ ഈ സംഘടനയുടെ പ്രഥമ കോണ്‍ഫ്രറന്‍സ് നടന്നത് നാലു വര്‍ഷം മുമ്പ് ബോബേയിലെ തലൂജയിലായിരുന്നു.
ഇപ്പോള്‍ അതെ സ്ഥലത്തു വെച്ച് തന്നെയാണ് 'ഫിക്റേ ശാഫിഈ' സെമിനാര്‍ നടത്തുന്നത്.
തമിഴ്നാട്,ആന്ധ്ര,കര്‍ണ്ണാടക,മഹാരാഷ്ട്ര,കേരളം എന്നീ സംസ്ഥാനങ്ങളിലെ പണ്ഡിത പ്രതിനിധികള്‍ സംബന്ധിക്കുന്നു.

പൊതുജന പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമാണ്
ഈ കോണ്‍ഫ്രന്‍സ്.

ഇന്ന് രാവിലെ മുതല്‍ പ്രതിനിധികള്‍ക്കുള്ള സെമിനാറാണ്.
അതില്‍ വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു.
രാത്രിയോടെ പരിപാടി സമാപിക്കും. കേരളത്തിൽ നിന്ന്
15 പ്രതിനിധികളാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്.

01/11/2023

It is indeed my pleasure to inform you official release of the book titled 'Soulified', authored by my son Mutheeul Haque Faizy, in the Sharjah international book fair.
All the wishes for his further endeavours in the literary world and tributes to those who worked behind this great achievement.

https://a.co/d/3QkUNuG
Order your copy here.

Photos from Pk Abdul Gafoor Al Qasimi's post 29/10/2023

അത്തിപ്പറ്റ മുഹ്‌യുദ്ദീൻ മുസ്‌ലിയാർ എന്ന മാതൃകായോഗിയായ മഹാ പണ്ഡിതന്റെ ജീവിത വഴികൾ എക്കാലവും സ്മരിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അവിടുത്തെ അഞ്ചാം ഉറൂസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.
അല്ലാഹു ഉസ്താദിന്റെ ഉഖ്റവിയ്യായ ദറജകൾ ഉയർത്തട്ടെ...

07/09/2023

എന്‍റെ മച്ചുണിയന്‍(അമ്മാവന്‍റെ മകന്‍) കാടേരി മുഹമ്മദ് മുസ്ലിയാര്‍ അള്ളാഹുവിന്‍റെ വിളിക്കുത്തരം നല്‍കിയിരിക്കുന്നു.
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4.30 ആലത്തൂര്‍പ്പടി ജുമാ മസ്ജിദില്‍. اللهم اغفر له وارحمه واسكنه فسيح جناته

05/08/2023

إن شاء الله

18/07/2023

'ജനകീയന്‍' എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കിയ നേതാവ്.
പൊതുപ്രവര്‍ത്തനത്തില്‍ ജനങ്ങളോടുള്ള സമീപനം എങ്ങനെ ആയിരിക്കണം എന്ന് ജീവിതത്തിലൂടെ കാണിച്ച് കൊടുക്കാന്‍ കഴിഞ്ഞ അതുല്യ പ്രതിഭാ വിലാസം Oommen Chandy
ചിത്രംഃ കുണ്ടൂര്‍ മര്‍ക്കസ് 25ാം വാര്‍ഷിക സമ്മേളനത്തില്‍ നിന്നും.

28/06/2023

اسأل من أعاد العيد علينا،
أن يمدكم بالعمر المديد
وأن يجعل أيامكم حب وعطاء
وعيد سعيد.

19/06/2023

താൻസാനിയ സൻസിബാർ പ്രകാശിതമായി.

കുണ്ടൂർ മർകസ് അറബിക് കോളജ് വിദ്യാർഥി സംഘടന 'തസ്ഖീഫ്, പ്രസിദ്ധീകരിച്ച 'താൻ സാനിയ സൻസിബാർ; പുസ്തകം സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി വി.പി അക്ബർ ഹാജി ചെറുമുക്കിന് നൽകി പ്രകാശനം ചെയ്തു.
പ്രകാശന -യൂണിയൻ ഉദ്ഘാടന സമ്മേളനത്തിൽ സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
കൊണ്ടാണത്ത് ബീരാൻ ഹാജി,പി സി മുഹമ്മദ് ഹാജി,കാവുങ്ങൽ മുഹമ്മദ് ഹാജി,എൻ പി ആലി ഹാജി,എം.സി പീച്ചി ഹാജി
കാവുങ്ങൽകുഞ്ഞിമരക്കാർ,എം.സി കുഞ്ഞുട്ടി ,കെ.വി അബു മാസ്റ്റർ,ടിടി അബ്ദുറബ്ബ്,തിലായിൽ ബീരാൻ ഹാജി,കെ വി അബു മാസ്റ്റർ, പൊക്ലാത്ത് അബൂബക്കർ, റസാഖ് ഹാജി കണ്ണന്തളി എന്നിവർ സംബന്ധിച്ചു

22/04/2023

عید سعید

21/04/2023

بحلول عيد الفطر المبارك، أقدم لكم أخلص التهاني وأحلى التبريكات
سائلا لله أن يعيده علينا وعليكم بالخير واليمن والبركات وأن يتقبل منا ومنكم صالح الأعمال
وكل عام وأنتم بخير .
عبد الغفور القاسمي
(عميد الكلية، مركز الثقافة الإسلامية بكندور)

17/04/2023

റമദാനിലൂടെ റയ്യാനിലേക്ക്... (2)
Radiokeralam 1476

13/04/2023

റമദാനിലൂടെ റയ്യാനിലേക്ക്...(1)
Radiokeralam 1476

Photos from Pk Abdul Gafoor Al Qasimi's post 12/04/2023

അൽഹംദുലില്ലാഹ്,

ജാമിഅ ജൂനിയർ കോളേജ് വാർഷിക പരീക്ഷയിൽ
ഒന്ന് മുതൽ ആറു വരെയുള്ള എല്ലാ ക്ലാസുകളിലെയും ഒന്നാം സ്ഥാനം അടക്കം കുണ്ടൂർ മർകസിലെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ മികച്ച വിജയമാണ് നേടിയിരിക്കുന്നത്.
അള്ളാഹു ദീനിനും ദുന് യാവിനും ഉപകരിക്കുന്നവരാക്കി തീര്‍ക്കട്ടെ...
ആമീന്‍ 🤲🏻

21/03/2023

ജാമിഅ നൂരിയ്യ അറബിയ്യ ഡയമണ്ട് ജൂബിലി കോൺഫറൻസിൻ്റെ ഭാഗമായി നടന്ന ' മത വിജ്ഞാന ശാഖകൾ; പൈതൃകം,വികാസം, വൈപുല്യം' അക്കാദമിക് സെമിനാറിൽ മത വിജ്ഞാനം ആഗോളതലത്തില്‍ എന്ന വിഷയത്തിൽ സംസാരിച്ച ഉദ്ഘാടന പ്രഭാഷണം

20/03/2023

യു. എ. ഇയിൽ 34 റമളാനുകൾ.

ഒരു പ്രവാസിയല്ലാത്ത എന്റെ ജീവിതത്തിലെ ഏറ്റവും കൂടുതൽ റമളാനുകൾ യു. എ. ഇ ലാണെന്ന് ഓർക്കുമ്പോൾ എനിക്ക് തന്നെ അതിശയം തോന്നുന്നു.

1990 ഏപ്രിലിലെ റമളാൻ മുതൽ 2023 മാർച്ചിലെ റമളാൻ വരെ നിരന്തരമായ 34 വർഷക്കാല റമളാനുകൾ.
അതിൽ 1991 കുവൈത്ത് യുദ്ധം കാരണത്താലും 2020 ൽ കൊറോണയാലും വരാൻ കഴിഞ്ഞില്ലെങ്കിലും 32 റമളാനുകൾ ഇവിടെ വിനിയോഗിച്ചു.
ഒരു പക്ഷേ ഒരു സാധാരണ പ്രവാസിക്ക് ഇങ്ങനെയൊരനുഭവമുണ്ടാകണമെന്നില്ല. ഇതിലെ ചില റമളാനുകളുടെ അവസാന പത്തുകൾ ഉംറയിലുമായിട്ടുണ്ട്.

ഒരുപക്ഷെ എന്നേക്കാൾ കൂടുതൽ റമളാൻ കാലം യൂ എ ഇയിൽ ചിലവിട്ടത് കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ ആയിരിക്കും.
അദ്ധേഹം നാലു പതിറ്റാണ്ടിലധികം റമളാനിന്റെ നല്ലൊരു ഭാഗം യു. എ. ഇലായിരുന്നു.

മൂന്ന് പതിറ്റാണ്ടിലധികം കാലത്തെ ജീവിത്തിൽ ഇവിടെ ഒരു പാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്.
ഓരോ എമിറേറ്റിൽ നിന്നും വേണ്ടപ്പെട്ട പലരും വിട പറഞ്ഞു.
അതിലെ അവസാന കണ്ണികളാണ് അജ്മാനിലെ അലിമുസ്ലിയാരും ദുബൈയിലെ അലി ഹസ്സൻ ഹാജിയും. ഒരുപാട് പേർ പ്രവാസത്തിൽ നിന്നും മോചനം തേടി നാട്ടിലേക്ക് മടങ്ങി.

ഇനി 90ന്റെ ശേഷിപ്പുകൾ ഇവിടെ അൽപ്പമേയുള്ളൂ.
ഇപ്പോൾ ഒരു അന്യഥാ ബോധം എനിക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. എന്തായാലും അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഈ റമളാനിലും
യു. എ. ഇ ലുണ്ട്.
UAE number: 0503259976

Photos from Pk Abdul Gafoor Al Qasimi's post 13/03/2023

കുണ്ടൂർ മർകസിനു കീഴിൽ
ബർദുമാൻ ജില്ലയിലെ ബറൂർ പറയിൽ നിർമ്മിച്ച 'മസ്ജിദ് അബ്ദുൽ ജലീൽ' പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ ഉദ്ഘാടനം ചെയ്തു.
മൗലാനാ അബ്ദുൽ മന്നാൻ , സെക്രട്ടറി ഹാഫിള് ഹസീബ് , മൗലാനാ നസീറുദ്ധീൻ , മാലാനാ മത്വീഉറഹ്മാൻ , മൗലാനാ ഹുസൈന് മറ്റു പൗര പ്രമുഖരും പങ്കെടുത്ത ഉദ്ഘാടന പരിപാടി ഏറെ ശ്രദ്ധേയമായി.

Photos from Pk Abdul Gafoor Al Qasimi's post 08/03/2023

ചരിത്രത്തിന്റെ ഹൃദയ ഭൂമിയായ ഇറാഖിലും ബസറയുടെ ഭാഗമായ അഹ്മദുൽ കബീരി രിഫാഇയുടെ മഖ്ബറയും പല തവണ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ബസറയിൽ പോകാനുള്ള അവസരമുണ്ടായിരുന്നില്ല.

ആദ്യ കാലങ്ങളിൽ ഇവിടേ പോകാൻ കഴിയുമായിരുന്നില്ല.
കാരണം അന്ന് അതൊരു തീവ്രവാദ കേന്ദ്രമായിരുന്നു.
എങ്കിലും ഈ പ്രാവശ്യം അതിനു കഴിഞ്ഞു. അൽഹംദുലില്ലാഹ്.
ഇസ്ലാമിക ചരിത്രത്തിന്റെ കളിത്തൊട്ടിലെന്നു വേണം ബസറയെ വിശേഷിപ്പിക്കാൻ.
അത്രയധികം സ്വഹാബത്തും താബിഉകളും അന്തിയുറങ്ങുന്ന സ്ഥലമാണിവിടം.

അറബി വ്യാകരണ ശാസ്ത്രം രൂപം കൊണ്ടതിവിടെയായിരുന്നു.
അബുൽ അസ്അദു ദുഅലി ഇവിടത്തുകാരനാണ്. അതുപോലെ പല നഹവീ, സ്വർഫ് പണ്ഡിതരും ബസറക്കാരും കൂഫക്കാരുമാണ്. ചരിത്ര പ്രസിദ്ധമായ ഒരുപാട് സംഘട്ടനങ്ങൾക്ക് വഴി വെച്ച നാടാണ് ബസറ.
ഇസ്ലാമിക ഭരണം വളരെ നേരത്തെ ഖുലഫാക്കളുടെ കാലത്തു തന്നെ ഇവിടെ ആരംഭിച്ചിട്ടുണ്ട്.

ഞങ്ങൾ ബഗ്ദാദിൽ നിന്നും രാത്രി 11:00 ക്ക് പുറപ്പെട്ടു.
രാവിലെ ആദ്യമായി സന്ദർശിച്ചത് ഹസൻ ബസ്വരി തങ്ങളുടെ മഖ്ബറയായിരുന്നു. അദ്ദേഹത്തിന്റെ ചാരത്തായിരുന്നു ഇബ്നു സീരീനെ വിശ്രമം കൊള്ളുന്നത്. അത്തരത്തിലുള്ള ഒരുപാട് പുണ്യാത്മാക്കൾ വിശ്രമിക്കുന്ന മഖ്ബറ ഏക്കറുകളോളം വിശാലമായി പരന്നുകിടക്കുന്നു.
അതിന്റെ മധ്യത്തിലാണ് ഹസൻ ബസ്വരി തങ്ങളുടെ ഖബർ സ്ഥിതി ചെയ്യുന്നത്.

അവിടെ നിന്നും പോയത് പ്രമുഖ സ്വഹാബിയായ സുബൈറുബ്നു അവ്വാം (റ) യുടെ പള്ളിയലേക്കാണ്. അത് വളരെ വിശാലമായിരുന്നു. ഞങ്ങൾ കരുതിയതിനെക്കാൾ സൗ കര്യമുണ്ടായിരുന്നു അവിടെ.
അതിന്റെ ഒരു ഭാഗത്തായിട്ടായിരുന്നു ഈ മഖ്ബറ സ്ഥിതി ചെയ്തിരുന്നത്. അവിടത്തെ സ്ഥിതിയും മറിച്ചായിരുന്നില്ല. സന്ദർശകർക്ക് വളരെ സൗകര്യമുള്ള വിശലമായ ഒരിടം.
ഒരു തിരക്കേറിയ മാർക്കറ്റിലൂടെ ഏറെ നേരം നടന്നു വേണം ഈ പള്ളിയിലെത്താൻ.
ഇറാഖിന്റെ ദൈന്യതയറിയാത്ത രീതിയിൽ വളരെ തിരക്ക് പിടിച്ച മാർക്കറ്റായിരുന്നു അത്.

പള്ളിയുടെ ചാരത്ത് തന്നെ ഉത്ത്ബത്തുബ്നു ഒൗസാനെന്ന ബദ്റിൽ പങ്കെടുത്ത ഒരു സ്വഹാബി അന്ത്യ വിശ്രമം കൊള്ളുന്നു. അദ്ദേഹം അവിടുത്തെ ഗവർണറും ബസറ ഇസ്ലാമിക ഭരണത്തിനു കീഴിൽ കൊണ്ടു വന്നതിൽ മുഖ്യ പങ്കാളിയുമാണ്. ആറുമാസക്കാലം മാത്രമേ ഗവർണർ പദത്തിലുണ്ടായിരുന്നൊള്ളൂ. അവിടെ വെച്ചായിരുന്നു അദ്ദേഹം വഫാത്തായത്. അദ്ദേഹത്തിന്റെ ഖാദിമും താബിഉമായിരുന്ന അബ്ദുറഹ്മാൻ എന്ന മഹാന്റെ ഖബ്റും അതിനരിലുണ്ട്.

അശ്റത്തുൽ മുബശ്ശിറിൽ പെട്ട ത്വൽഹ (റ), അനസ് ബ്നു മാലിക് (റ) നെപ്പോലോത്ത ഒരുപാട് പേരുടെ ഖബറും ഇവിടെയുണ്ട്.
ഇപ്പോഴത്തെ വൈജ്ഞാനിക പരിസരവും ഉയർച്ചയും കണക്കാക്കാനുള്ള സമയം അവിടെയില്ലാതിരുന്നതു കൊണ്ട് അതിന് സാധിച്ചില്ല. എങ്കിലും ഒരുപാട് പറഞ്ഞും കേട്ടും അറിഞ്ഞ ബസറയെ അടുത്തറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്. അൽഹംദുലില്ലാഹ്.

ഇറാഖിന്റെ പഴയ കാല വിഷമ സന്നിഗ്ദ ഘട്ടങ്ങളിൽ നിന്നും മോചനം ലഭിക്കുന്ന ഒരു പ്രതീതിയായിരുന്നു നില നിന്നിരുന്നത്.
ഇവിടെ അധിക പള്ളികളും ശിയാക്കളുടെ അധീനിലാണെങ്കിലും സുബൈറുബ്ന് അവ്വാം(റ), ഹസൻ ബസ്വരി എന്നിവരുടെ പള്ളിയുമൊക്കെ സുന്നി വഖഫ് ബോർഡിനു കീഴിലാണ്.

ഞങ്ങൾ തിരിച്ചു വരുന്ന വഴി വളഞ്ഞു പുളഞ്ഞ പാതകളായിരുന്നു. ആ വഴിയിൽ പോലീസ് തടയുകയും നാലോ അഞ്ചോ മണിക്കൂറ് വാഹനത്തിൽ തന്നെ ഇരിക്കേണ്ടതായും വന്നു.
അങ്ങനെയാണ് അഹ്മദുൽ കബീരി രിഫാഇയുടെ മഖ്ബറയിലെത്തിയത്. മുമ്പൊരിക്കൽ അവിടെ ചെന്നപ്പോൾ പൊട്ടിപ്പൊളിഞ്ഞ് വളരെ ദൈന്യമായൊരവസ്ഥയാണുണ്ടായിരുന്നതെങ്കിൽ ഇന്നവിടെ വളരെ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
വുളൂ സംവിധാനവും ബാത്ത് റൂമുമൊക്കെ വിപുലീകരിച്ചിട്ടുണ്ട്. എങ്കിലും അവിടെ ശിയാക്കൾക്കാണാധിപത്യം.
ഞങ്ങളെ സ്വീകരിച്ചതും അവിടെ ബാങ്ക് കൊടുത്തതുമെല്ലാം ഒരു ശിയാ ആയിരുന്നു. ശിയാക്കളുടെ ബാങ്കായിരുന്നു കൊടുത്തത്.
അവർക്ക് ഞങ്ങൾ സുന്നിയാണെന്നറിയാമായിരുന്നത് കൊണ്ട് മഗ്രിബ് ഞങ്ങളോട് തനിച്ച് നിസ്കരിക്കാൻ പറഞ്ഞു.
അതു പ്രകാരം ബാങ്ക് കൊടുത്ത ഉടനെ ഞങ്ങൾ ജമാഅത്തായി നിസ്ക്കരിക്കുകയും ചെയ്തു. അവർക്ക് കുറച്ചു നേരം കഴിഞ്ഞിട്ടാണ് ജമാഅത്ത്.

തുർക്കിയിൽ നിന്നുള്ള പലരെയും കണ്ടെങ്കിലും സുന്നി മഖ്ബറകളിലെവിടെയും ഇറാഖുകാരുടെ തിരക്ക് കണ്ടില്ല.വലിയ പണ്ഡിതരുടെ മഖ്ബറകളിലൊക്കെ ഞങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ യാതൊരു തിരക്കും അനുഭവപ്പെട്ടില്ല. എന്നാൽ അലി(റ), ഹുസൈൻ (റ), മൂസൽ ഖാളിം(റ) വിന്റെയും അടുത്ത് തിരക്ക് കാരണം കൂട്ടു പ്രാർത്ഥനക്ക് പോലും പ്രയാസമായിരുന്നു.
എങ്കിലും അൽഹംദുലില്ലാഹ്,
ബസറ സന്ദർശനം വളരെ ഹൃദയഹാരിയായിരുന്നു.
ആ നാടിന്റെ ശാന്തിയും സമാധാനവും എന്നും നില നിൽക്കട്ടെ.
Pk Abdul Gafoor Al Qasimi

Photos from Pk Abdul Gafoor Al Qasimi's post 05/03/2023

ബഗ്ദാദ് ശാന്തതയിലേക്ക്

നാലു പതിറ്റാണ്ട് കാലത്തോളം വെടിയൊച്ചകളുടേയും പീരങ്കിയുടെ ഗർജനത്തിന്റെയും ഇടയിൽ ജീവിച്ച ജനത പതിയെ ശാന്തതയിലേക്കും സമാധാനത്തിലേക്കും മടങ്ങുന്നുണ്ടെന്നുള്ള ശുഭ വാർത്തയാണ് ഈ ബഗ്ദാദ് സന്ദർശനത്തിലൂടെ ബോധ്യമാകുന്നത്.

ഞാൻ ആദ്യമായി ഇറാഖ് സന്ദർശിക്കുന്നത് കൃത്യം 13 വർഷങ്ങൾക്ക് മുമ്പാണ്.
അന്ന് ഒരു വലിയ ട്രാജഡി നടന്നതിന്റെ അന്തരീക്ഷം തെളിയും മുമ്പായിരുന്നു യാത്ര.
ശക്തമായ പട്ടാളത്തിന്റെ അകമ്പടിയോടുകൂടിയായിരുന്നു ഞങ്ങള്‍ പല സ്ഥലങ്ങളും സന്ദർശിച്ചിരുന്നത്.
എന്നാൽ തന്നെ നഗരങ്ങളിൽ ചുറ്റി സഞ്ചരിക്കാനോ എവിടെയെങ്കിലും നടക്കാനോ യാതൊരുവിധ സൗകര്യവും അന്നുണ്ടായിരുന്നില്ല.

ആ യാത്രയിൽ എന്റെ സഹയാത്രികരായി ഉണ്ടായിരുന്നത് മുൻമന്ത്രി ചെർക്കളം അബ്ദുല്ല സാഹിബ്, മോയിമോൻ ഹാജി, ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാർ തുടങ്ങി പ്രമുഖരായ പത്തു നാൽപ്പതിൽപരം ആളുകളെ നയിച്ചു കൊണ്ടായിരുന്നു ആ യാത്ര.
അന്ന് മദ് യനിൽ പോകാൻ അവർ വിസമ്മതിച്ചെങ്കിലും അവസാനം ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി മദ് യനിൽ പോയെങ്കിലും അവിടേക്കുള്ള യാത്ര വളരെ ദുസ്സഹമായിരുന്നു.
മദ് യനയിലേക്കുള്ള 60 കിലോമീറ്റർ യാത്രയിൽ 30 ഇടങ്ങളിൽ പട്ടാള പരിശോധന നടന്നതിനാൽ 60 കിലോമീറ്റർ താണ്ടാൻ ഞങ്ങൾക്ക് ഒരു ദിവസം തന്നെ വേണ്ടി വന്നു.

ആ ഒരു അവസ്ഥയിൽ നിന്നും ഇന്ന് വളരെയധികം മാറ്റങ്ങൾ വന്നിരിക്കുകയാണ്.
ജുനൈദുൽ ബഗ്ദാദിയുടേയും മഹറൂഫിൽ ഖര്‍ക്കിയുടെയുമൊക്കെ മഖ്ബറകൾ അന്ന് പ്രശ്ന ബാധിത പ്രദേശങ്ങളായിരുന്നതിനാൽ വളരെ ശക്തമായ പട്ടാളത്തിന്റെ കവചിത വാഹനങ്ങളിലൂടെയായിരുന്നു ഞങ്ങൾ ഇങ്ങോട്ടേക്ക് വന്നിരുന്നത്.

എന്നാൽ രണ്ടാമത്തെ വരവ് ബഹുമാന്യനായ അത്തിപ്പറ്റ ഉസ്താദിന്റെയും അൽ ഐനിലെ തങ്ങളുടെയും മൊയ്തീൻ ഹാജിയുടെയും മമ്മദ് ഫൈസിയുടെയും നേതൃത്വത്തിലുള്ള സംഘത്തെ നയിച്ചായിരുന്നു.
അന്ന് ആദ്യത്തേതിലുപരി അല്പമൊക്കെ ശാന്തത ഉണ്ടായിരുന്നെങ്കിൽ പോലും അന്നും അബ്ദുൽ ഖാദർ ജീലാനി(റ) തങ്ങളുടെ പള്ളിയിൽ ജുമുഅക്ക് പങ്കെടുക്കാൻ ഞങ്ങൾ വളരെയധികം ശ്രമിച്ചിട്ടും ഗൈഡ് ഞങ്ങളെ കൊണ്ടു പോയില്ല,
ഒടുവിൽ അവരുടെ വിലക്കുകള്‍ ലംഘിച്ചുകൊണ്ട് ടാക്സിയെടുത്താണ് ഞങ്ങൾ ജുമുഅക്ക് പോയത്.

എന്നാൽ ഇതിനു ശേഷം സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ കൂടെ നടത്തിയ യാത്ര, കഴിഞ്ഞുപോയ രണ്ട് യാത്രയെക്കാൾ മെച്ചപ്പെട്ട അന്തരീക്ഷത്തിലായിരുന്നു.

ഇന്ന് അൽഹംദുലില്ലാഹ് 48 അംഗ സംഘത്തോടു കൂടെ മൂന്നു ദിവസത്തോളമായി ബാഗ്ദാദിലെ പല പ്രധാന സ്ഥലങ്ങളും സന്ദർശിക്കുകയും ബഗ്ദാദിന്റെ ഹൃദയ നഗരിയിലെ ഹോട്ടൽ അറ്റ്ലസിൽ തന്നെ താമസ സൗകര്യവും ഏർപ്പാട് ചെയ്തു.

ഇതിനടുത്തുള്ള തഹരീർ സ്ക്വയറും പൂർവ്വസ്ഥിതിയിലേക്ക് മാറുകയാണ്. സൗഹാർദത്തോടെയാണ് അവിടുത്തെ പോലീസും പട്ടാളവും പെരുമാറുന്നത് .

ഇന്നലെ രാത്രി നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലൂടെ ഞങ്ങളിങ്ങനെ നടക്കാനിറങ്ങിയപ്പോൾ ശൈഖ് അബ്ദുൽ ഖദർ ജീലാനിയുടെ(റ) മഖ്ബറ സന്ദർശിക്കാൻ പോവുകയാണെന്ന ധാരണയാൽ പട്ടാളക്കാരെല്ലാം അവിടേക്കുള്ള വഴി ഞങ്ങളെ ഇങ്ങോട്ട് വിളിച്ച് കാണിച്ചു തരികയായിരുന്നു.
ഇതിനു മുമ്പേ ഞങ്ങൾ അവിടെയെല്ലാം പോയതിന് ശേഷം തഹരീർ സ്ക്വയറിലെ രാത്രിയിലെ അവസ്ഥ മനസ്സിലാക്കാൻ വേണ്ടി മാത്രം വന്നതായിരുന്നു.

സമാധാനങ്ങളെല്ലാം ജനങ്ങളിലേക്ക് തിരിച്ചെത്തിയതിന്റെ ലക്ഷണങ്ങളെല്ലാം
പ്രകടമായി തന്നെ കാണുന്നുണ്ട്. കടകളെല്ലാം സജീവമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്.

യുദ്ധത്തിന്റെ അടയാളങ്ങൾ ഒരുവിധം മാഞ്ഞു പോയിട്ടുണ്ടെങ്കിലും റോഡുകളിലെല്ലാം യുദ്ധം വരുത്തിവെച്ച വിനാശത ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നുണ്ട്.
എന്നാലും ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു പൊൻവെട്ടം തന്നെ അവിടെ കാണാനായതിൽ വളരെ സന്തോഷമുണ്ട്.
ഇൻ ഷാ അല്ലാഹ് നാളെ ഇവിടെനിന്ന് 600 കിലോമീറ്റർ അകലെയുള്ള ബസറയിലേക്ക് ഞങ്ങൾ യാത്രാതിരിക്കാനൊരുങ്ങുകയാണ്. മുൻകാലങ്ങളിലെല്ലാം ഇവിടെ തീവ്രവാദ കേന്ദ്രങ്ങളായിരുന്നതിനാൽ ഇതിന് മുമ്പ് അവിടേക്കൊന്നും യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല.
അൽഹംദുലില്ലാ ഇപ്പോൾ അവിടങ്ങളിലെല്ലാം വളരെ സമാധാനപരമായ അന്തരീക്ഷത്തിലായിരിക്കുകയാണ്.
അള്ളാഹു നിലനിര്‍ത്തട്ടെ

Pk Abdul Gafoor Al Qasimi

Photos from Pk Abdul Gafoor Al Qasimi's post 03/03/2023

അല്‍ഹംദുലില്ലാഹ്,
ഇന്നത്തെ ജുമുഅ ബഗ്ദാദിലെ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെ പള്ളിയിലായിരുന്നു.
ജുമുഅക്ക് ശേഷം പള്ളിയില്‍ നടന്ന പ്രകീര്‍ത്തന സദസ്സ് ഏറെ ഹൃദ്യമായി.
അവിടുത്തെ പണ്ഡിതരോടൊത്ത് സംവദിച്ച് അടുത്ത ലക്ഷ്യ കേന്ദ്രത്തിലേക്ക്...

Want your public figure to be the top-listed Public Figure in Malappuram?
Click here to claim your Sponsored Listing.

Videos (show all)

കുണ്ടൂർ മർകസ് വിദ്യാർത്ഥി സംഘടന തസ്‌ഖീഫു ത്വലബ റമളാനോടനുബന്ധിച്ച് 'ഇസ്ലാമിക ചരിത്രത്തിലെ മഹിളാരത്നങ്ങൾ'എന്ന വിഷയത്തിൽ  മ...
എല്ലാം കൃത്രിമമാവുമ്പോൾ മനുഷ്യൻ തന്റെ സ്വത്വം മറക്കുന്നു. മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യനെ കാലം മറക്കുന്നു. മനുഷ്യൻ അപ്രസ...
റമദാനിലൂടെ റയ്യാനിലേക്ക്... (2)Radiokeralam 1476
റമദാനിലൂടെ റയ്യാനിലേക്ക്...(1)Radiokeralam 1476
ജാമിഅ നൂരിയ്യ അറബിയ്യ ഡയമണ്ട് ജൂബിലി കോൺഫറൻസിൻ്റെ ഭാഗമായി നടന്ന ' മത വിജ്ഞാന ശാഖകൾ; പൈതൃകം,വികാസം, വൈപുല്യം'  അക്കാദമിക്...
മത വിദ്യാഭ്യാസംഃ സംവാദം എന്ന ശീര്‍ഷകത്തില്‍ ഇന്ന് വണ്ടൂരില്‍ നടത്തിയ പ്രസംഗം .
സർഗലയ പുരസ്കാരം സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗം
കുണ്ടൂർ മർകസ് വാർഷിക സനദ് ദാന സമാപന സമ്മേളനം || 23/12/2021
കുട്ടികള്‍ വരാത്ത കാരണം   പൂട്ടേണ്ടി വന്ന  സ്കൂളുകളുടെ   നാട്ടില്‍  തിരിച്ചറിവു കൊണ്ട് ജ്ഞാനവിപ്ലവം കെട്ടിപ്പടുക്കാന്‍ ...
'മുപ്പതാണ്ടിന്റെ ഡയറിക്കുറിപ്പുകൾ' പ്രകാശനം (2)
'മുപ്പതാണ്ടിന്റെ ഡയറിക്കുറിപ്പുകൾ' പ്രകാശനം (1)

Category

Telephone

Website

Address

Markazu Ssaqafathil Islamiyya, Kundoor
Malappuram

Other Public Figures in Malappuram (show all)
Panakkad Syed Mohammed Ali Shihab Thangal Panakkad Syed Mohammed Ali Shihab Thangal
Panakkad
Malappuram

Tribute to Muhammed Ali Shihab Thangal.With the demise of our beloved leader, Panakkad Shihab Thangal, here comes an end of a great era in the history of the Kerala Muslims and lea...

iQBAL iBN MOiDEEN iQBAL iBN MOiDEEN
Valluvambram
Malappuram

Hai Dears It is me IQBAL IBN MOIDEEN In this page i am sharing about so many tech related videos

Anolis Sweden Anolis Sweden
Malappuram

Sidan har upphört!!!!!

the_moto_riser the_moto_riser
Malappuram

Muhamed Safwan Ktkl محمد صفوان عبد الكريم Muhamed Safwan Ktkl محمد صفوان عبد الكريم
Kottakkal
Malappuram, 676501

my personal things

Pks Mujeeb Hassan Pks Mujeeb Hassan
Kodur
Malappuram, 676504

Kodur, Malappuram

Siyasbabu Melmuri Siyasbabu Melmuri
Malappuram, 676517

കണ്ണാടിക്ക്‌ പകരക്കാരൻ

Travel Around By Azeem Travel Around By Azeem
DOWN Hill PO
Malappuram, 676519

Travel Around The Globe

Askar Chiramangalam Askar Chiramangalam
Parappanangadi, Chiramangalam
Malappuram, 676303

Social worker

Quranic verses Quranic verses
Malappuram

Best emotional heart Touching& Most Soothing quran recitations

Haroon's weddings &events Haroon's weddings &events
Malappuram, 676541

Updating the means of celebration, we r into the wedding, catering service, cultural events, corpora

Phool mala Phool mala
Kerela
Malappuram

hello friends please follow me