Sayyid Hameed Ali Shihab Thangal

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sayyid Hameed Ali Shihab Thangal, Public Figure, Panakkad, Malappuram.

Photos from Sayyid Hameed Ali Shihab Thangal's post 26/06/2024

ജൂൺ 26 സമസ്ത സ്ഥാപക ദിനം. വരക്കൽ മുല്ലക്കോയ തങ്ങളുടെ കാർമികത്വത്തിൽ തുടക്കം കുറിച്ച ഈ മഹനീയ പ്രസ്ഥാനം പ്രതിസന്ധികൾ അതിജീവിച്ച് ഇന്നും മുസ്ലിം ഉമ്മത്തിന്റെ സംരക്ഷണ കവചമായി നിലകൊണ്ടു വരുന്നു. സുതാര്യവും സുദൃഢവുമായ പ്രവർത്തനങ്ങൾ കൊണ്ട് ദിനംതോറും സമസ്ത അത്ഭുതപ്പെടുത്തുകയാണ്.

തെറ്റും ശരിയും ചൂണ്ടിക്കാണിച്ചു നിസ്വാർത്ഥരായ ഈ ഉലമാക്കളും ഉമറാക്കളും സാദാത്തീങ്ങളും എത്ര മനോഹരമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ചേർന്ന് നിന്നവർക്കതിന്റെ മനോഹാരിതയെ കൂടുതലായി മനസ്സിലാക്കാൻ സാധിക്കും.

നൂറു തികയാനിരിക്കുന്ന സമസ്ത ഇരുട്ടു പരക്കും മുമ്പേ വെളിച്ചം പരത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഇടർച്ചകളില്ലാതെ ചേർന്നുനിൽക്കാം ഈ സ്വാർത്ഥവാഹക സംഘത്തോടൊപ്പം.

നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ

സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
( SKSSF സംസ്ഥാന പ്രസിഡന്റ് )

23/06/2024
23/06/2024

അഭിമാനസംഘമാണ് ഈ സമാധാനത്തിന്റെ നീല കൂട്ടായ്മ. അത്ഭുതപ്പെടുത്തുകയാണ് വിഖായ. എത്ര മനോഹരമായാണ് അവർ പ്രവർത്തിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ പൊറ്റ നെല്ലിക്കുത്താം കുളം അഴുക്കു മാറ്റി നാടിനും നാട്ടുകാർക്കും വേണ്ടിയവർ സംശുദ്ധീകരിച്ചു. നന്മക്ക് വേണ്ടി ഇങ്ങനെ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള അവരുടെ മനസ്സുകൾ അവർക്ക് മുമ്പിലുള്ള പ്രതിസന്ധികളെ അതിജീവിക്കാൻ മാത്രം പാകമുള്ളതായിരുന്നു. ആ വലിയ മനസ്സുകൾ അംഗീകരിക്കുന്നു, ഈ വലിയ സംരംഭത്തിൽ പങ്കാളികളായ മുഴുവൻ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ

സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
( SKSSF സംസ്ഥാന പ്രസിഡന്റ് )

23/06/2024

എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റി ബാംഗ്ലൂരിലെ ഫാൽക്കൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ ഫ്രീ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിങ് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 30 ന് ഞായർ 10 മണി മുതൽ 1 മണി വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പതിനഞ്ച് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ബിരുദദാരികളായ 25 വിദ്യാർത്ഥികൾക്കാണ് പ്രവേശനം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബാംഗ്ലൂരിലെ ഫാൽക്കൺ അക്കാദമിയിൽ യോഗ്യരായ മെൻ്റർമാരുടെ സഹായത്തോടെ പരീശീലനം നൽകപ്പെടും. ഭക്ഷണവും താമസവും പൂർണ്ണമായും സൗജന്യമായിരിക്കും. സ്വയം പഠനത്തിനായി 24/7 ലൈബ്രറി സൗകര്യം, ആഡ് ഓൺ സെഷനുകകൾ, നിരന്തര ടെസ്റ്റ് സീരീസുകളും ഉണ്ടായിരിക്കും. അധിക യോഗ്യതയുള്ളവർക്ക് ആകർഷകമായ സ്റ്റൈപ്പൻഡും നൽകപ്പെടും.

ഇനിയും അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് കമന്റ് ബോക്സിൽ കൊടുത്ത ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.

Photos from Sayyid Hameed Ali Shihab Thangal's post 17/06/2024

ബലിപെരുന്നാൾ ആശംസകൾ...

10/06/2024

_മുസാഅദ ഫണ്ട് സമാഹരണം വിജയിപ്പിക്കുക- ഹമീദലി ശിഹാബ് തങ്ങൾ_

https://play.google.com/store/apps/details?id=com.spine.sysapp

SYS MUSAADA

ഈ ആപ്പിലൂടെ, നിങ്ങളുടെ മനസ്സ് പറയുന്ന ഒരു നല്ല സംഭാവന അയക്കുക. ചികിത്സാ സഹായത്തിലൂടെ ഇതിനകം 5 കോടി രൂപ ചിലവഴിച്ചു കഴിഞ്ഞ മുസാഅദയിലേക്കാണ്. അടുത്ത വർഷം ചികിത്സ, ദീനീ ദഅ് വത്ത് എന്നിവക്ക് പുറമെ 65 ഭവനങ്ങൾ കൂടി നിർമ്മിച്ചു കൊടുക്കുന്നുണ്ട്.

ദുൽഹിജ്ജ മാസത്തിലെ പുണ്യ സ്വദഖ: കാരണം അപകടങ്ങളിൽ നിന്ന് അല്ലാഹു നമ്മെ രക്ഷപ്പെടുത്തട്ടെ. ആമീൻ

Photos from Sayyid Hameed Ali Shihab Thangal's post 08/06/2024

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി.എ മുഹ്‌യിദ്ദീൻ കുട്ടി മുസ്ലിയാരുടെ വിയോഗ ദിനത്തിൽ സ്വദേശമായ പറവണ്ണയിൽ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. താനൂർ ഇസ്‌ലാഹുൽ ഉലും, പറവണ്ണ മുസ്‌ലിം മഹല്ല് ജമാഅത്ത് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പറവണ്ണ മദ്റസത്തുൽ ബനാത്തിലാണ് പരിപാടി നടന്നത്. 2024 ഒക്ടോബർ 25,26,27 തിയതികളിൽ നടക്കുന്ന ഇസ്‌ലാഹുൽ ഉലൂം നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനവും നിർവ്വഹിച്ചു.

Photos from Sayyid Hameed Ali Shihab Thangal's post 06/06/2024

ഫത്ഹുൽ ഫത്താഹ് കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ഏഴാം ബാച്ച് ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു.

05/06/2024

" ജൂൺ 5 " ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയുടെ സ്ഥിതിവിശേഷങ്ങൾ മനുഷ്യനുമായി ഏറെ ബന്ധപ്പെട്ടിട്ടുള്ളതാണ്. മലിനമാകുന്നതും വിശുദ്ധമാകുന്നതും മനുഷ്യമനസ്സിന് അനുപാതമായിട്ടാണ്. നന്മയുള്ള ഒരു സമൂഹത്തിന്റെ പ്രതിച്ഛായയാണ് നല്ലൊരു പരിസ്ഥിതി. നന്മയുടെ ഭാഗവാക്കാവാൻ മണ്ണിനൊരു വേരു നൽകാം... മനുഷ്യന്റെ അതിജീവനത്തിനായി...

04/06/2024

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മുസ്ലിംലീഗിന്റെ മൂന്ന് സ്ഥാനാർത്ഥികളും മനോഹരമായ വിജയം കൈവരിച്ചിരിക്കുകയാണ് വർഗീയതക്ക്‌ വോട്ടില്ല എന്ന് ജനം രാഷ്ട്രീയമായി തെളിയിച്ചിരിക്കുകയാണ്. കുപ്രചരണങ്ങളും കുതന്ത്രങ്ങളും ജനാധിപത്യത്തിന്റെ മുഖമല്ല. അത്തരം രീതികൾക്കെതിരെയുള്ള ഒരു റിസൾട്ട് ആണ് ഈ തെരഞ്ഞെടുപ്പ്. IUML ഇന്ത്യാമുന്നണിക്ക് ശക്തി പകർന്ന് കരുത്തോടെ കൂടെയുണ്ടാകുമെന്ന് ഈ ചിത്രം വിളിച്ചു പറയുന്നു. വിജയം കൈവരിച്ച സ്ഥാനാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

31/05/2024

വിഖായ SKSSF ന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. പ്രതിഫലേച്ചയില്ലാതെ കർമ്മരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇങ്ങനെയൊരു കൂട്ടായ്മ അപൂർവങ്ങളിൽ അപൂർവമാണ്. SKSSF ന്റെ പരിപാടികളിൽ ആത്മാർത്ഥമായി സഹകരിച്ച് പ്രവർത്തിക്കുക എന്നതിലുപരിയായി അശരണർക്ക് അത്താണിയായി, വേദനിക്കുന്നവന്റെ മനസ്സറിഞ്ഞ്, പാവപ്പെട്ടവന്റെ കണ്ണീരൊപ്പി വിഖായ ചെയ്തുതീർത്ത പ്രവർത്തനങ്ങൾ സാങ്കൽപ്പീകതകൾക്കും അപ്പുറമാണ്.

മഴക്കെടുതികളിലും പ്രളയങ്ങളിലും ഹജ്ജാജിമാർക്കുള്ള സേവനങ്ങളിലും ഈ നീലപ്പടയുടെ സാന്നിധ്യം ചെറുതല്ല.

നന്തി ദാറുസ്സലാം തർഖിയ എജ്യു വില്ലേജ് വിദ്യാർതഥികളായ ഹാഫിള് അഹ്മദ്,ഹാഫിള് മർസി കൂട്ടുക്കെട്ടിൽ നാളെ SKICR യൂടൂബ് ചാനലിൽ റിലീസാകുന്ന "ജയ് വിഖായ" സംഘടന ഗാനത്തിന് സർവ ഭാവുകങ്ങളും നേരുന്നു.

Releasing Tomorrow (July 1) @5:00 PM

ജയ് വിഖായ💪🏻🔥

Lyrics&Music : Hafiz Ahmad Eduvillage, Arattupuzha
Vocal : Hafiz Muhammed Marzy Eduvillage, Thalangara

YouTube channel

https://youtube.com/?si=inK3dx43bDx2QAmZ

29/05/2024

സമസ്ത കേരള സുന്നി ബാലവേദി ( SKSBV ) പുതിയ കമ്മിറ്റി നിലവിൽ വന്നു. എന്റെ മകൻ സയ്യിദ് മിയാസലി ശിഹാബ് തങ്ങൾ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ നിയോഗം വന്ദ്യ പിതാവ് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കരം പിടിച്ച് SKSBV യിൽ തുടക്കം കുറിച്ച എന്റെ സംഘടന പ്രവേശനത്തിന്റെ ഓർമ്മിക്കും വിധത്തിലുള്ളതാണ്.

സമസ്തയുടെ തണലിൽ പാണക്കാട് കുടുംബം എന്നും ഉറച്ചു നിന്ന ചരിത്രമേയുള്ളൂ. അതിനിയും തുടരും. സമുദായ സേവനത്തിനായി മുൻഗാമികൾ കാട്ടിത്തന്ന ഈ മാർഗ്ഗത്തിന് മാറ്റുകൂടുതലാണ്.

പുതിയ ഭാരവാഹികൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും. മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ

17/05/2024

കേരളത്തിൽ നിരവധി മത സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ഓരോന്നും കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും വ്യത്യസ്തമാണ്

ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് വിഭാവനം ചെയ്ത, തസവുഫിന് സിലബസിലും ചിട്ടയിലും പ്രാധാന്യം നൽകുന്ന, മികച്ച മതഭൗതിക കലാലയമാണ് ഫത്ഹുൽ ഫത്താഹ് കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്.

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ ആത്മീയ സാന്നിധ്യത്തിൽ നമ്മുടെ മക്കളും വളരട്ടെ.
ഉയർന്ന ആധുനിക സൗകര്യവും ആത്മീയ അന്തരീക്ഷവും ഉപയോഗപ്പെടുത്തി നമ്മുടെ മക്കളും കാലത്തിനൊത്ത ഉലമാക്കളാവട്ടെ.

SSLC കഴിഞ്ഞ ആൺകുട്ടികൾക്ക് എട്ടുവർഷത്തെ കോഴ്സ്.
അഡ്മിഷന് ഇപ്പോൾ ബന്ധപ്പെടുക.

Apply now : www.fathahulfathah.com

More details: 9544111106

Photos from Sayyid Hameed Ali Shihab Thangal's post 17/05/2024

മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ ഈ വർഷത്തെ ആണ്ടു നേർച്ചയുടെ സമാപന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച മതപ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
നിരവധി കറാമത്തുകൾക്കുടമായ ശൈഖ് ഫരീദ് ഔലിയ തങ്ങൾ നീറുന്ന നോവുകളുമായി വരുന്ന ആയിരങ്ങളുടെ ആശാ കേന്ദ്രമാണ്. നാല് മാസം നീണ്ട് നിൽക്കുന്ന നേർച്ചയുടെ സമാപനം വരുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നൂറെ അജ്മീർ ആത്മീയ മജ്ലിസ്, സ്നേഹ സംഗമം, മൗലീദ് പാരായണം, അന്നദാനം തുടങ്ങി വിവിധ പരിപാടികളോടെ സമാപിക്കും.
നാഥൻ മഹാൻ്റെ പാരത്രിക പദവികൾ ഉയർത്തി നൽകട്ടെ. അവരുടെ കൂടെ ജന്നത്തിൽ നമ്മെ ഒരുമിപ്പിക്കട്ടെ, ആമീൻ

Photos from Sayyid Hameed Ali Shihab Thangal's post 14/05/2024

താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളജിൽ നിന്ന് പത്തു വർഷത്തെ പഠനം പൂർത്തിയാക്കിയ *ദാറുൽ അമാൻ* വിദ്യാർഥി കൂട്ടായ്മ (20th batch) സ്ഥാപനത്തിനു സമർപ്പിച്ച *പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ദാറുൽ അമാൻ കോൺഫറൻസ് ഹാൾ & ശംസുൽ ഉലമ മെമ്മോറിയൽ സോളാർ പവർ പ്രൊജക്റ്റ്* പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു
💞😍💞😍💞😍💞

Photos from Sayyid Hameed Ali Shihab Thangal's post 11/05/2024

നീതിക്കായി പോരാട്ടം....

അധിക സീറ്റുകളല്ല ...
അധിക ബാച്ചുകളാണ് മലബാറിൽ വേണ്ടത്..
ക്ലാസ് മുറികൾ കുത്തി നിറച്ച്
താത്കാലിക പരിഹാരം മലബാറിനാവശ്യമില്ല. '

മലബാർ വിദ്യാഭ്യാസ അവകാശ നീതി നിഷേധത്തിനെതിരെ
ഇന്നലെ മലപ്പുറത്ത് SKSSF നടത്തിയ
നൈറ്റ് മാർച്ച്.!

10/05/2024

ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കുന്നതിൽ സർക്കാർ മലബാർ ജില്ലകളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച്
1 പ്രവേശനം:
നീതി നിഷേധത്തിനെതിരെ
എസ്.കെ.എസ്.എസ്.എഫ് നൈറ്റ് മാർച്ച് ഇന്ന് (വെള്ളി) രാത്രി 7 മണിക്ക് കിഴക്കെ തല സുന്നി മഹൽ പരിസരത്ത് നിന്ന് തുടങ്ങി മലപ്പുറം കോട്ടകുന്നിൽ സമാപിക്കുകയാണ്. നിങ്ങളുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Photos from Sayyid Hameed Ali Shihab Thangal's post 09/05/2024
09/05/2024

SSLC , +2 റിസൾട്ടുകൾ പുറത്തുവന്നു. വിജയം വരിച്ചവർക്ക് അഭിനന്ദനങ്ങൾ.

വിദ്യാഭ്യാസം അമൂല്യമായ നിധിയാണ്. അതുള്ളവന്റെയും ഇല്ലാത്തവന്റെയും തമ്മിലുള്ള അന്തരം പ്രവിശാലമായതാണ്. വിവരങ്ങൾ വിരതുമ്പിലെത്തി നിൽക്കുമ്പോൾ വിദ്യാഭ്യാസ രീതികൾക്കും സമ്പ്രദായങ്ങൾക്കും പഞ്ഞമില്ല. കനമുള്ള അറിവുകൾ സമ്പാദിക്കാൻ കഠിനാദ്ധ്യാനവും ഉറച്ച ലക്ഷ്യബോധവും കൈമുതലാക്കുക. ഉയർന്ന സ്വപ്നങ്ങളിൽ ജീവിച്ച് ഉന്നതങ്ങൾ കീഴടക്കുക...
നാഥൻ തൗഫീഖ് നൽകട്ടെ.... ആമീൻ

Photos from Sayyid Hameed Ali Shihab Thangal's post 02/05/2024

ഇന്ന് 'നൂർ' ട്രെൻഡ് ടീനേജ് റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു .
58 - ഓളം ആൺകുട്ടികൾ ക്യാമ്പിൽ പ്രതിനിധികളായി എത്തിയിട്ടുണ്ട്..

കേരളത്തിലെ മികച്ച ഫാക്കൽറ്റികളുടെ നേതൃത്വത്തിൽ
ജീവിതത്തിൻ്റെ രസങ്ങളും കൗമാര വിചാരങ്ങളും സൈബർ ലോക ചിന്തകളും കളിയും കാര്യവുമായി 2 രാത്രിയും മൂന്ന് പകലുമായി പുലാമന്തോൾ എമാറാൾഡ് റിസോർട്ടിലാണ് ക്യാമ്പ് നടക്കുന്നത്.

SKSSF ട്രെൻഡിൻ്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾ സമൂഹം വലിയ രീതിയിൽ ഏറ്റെടുക്കുകയാണ്

01/05/2024

സത്യവിശ്വാസമാണ് ഏറ്റവും വലിയ അനുഗ്രഹം. അതിനാൽ വിശ്വാസ സംരക്ഷണം വിശ്വാസിയുടെ ബാധ്യതയുമാണ്. മതനിരാസവും യുക്തിവാദവും സ്വതന്ത്രവാദങ്ങളും പുതുതലമുറയിലേക്ക് എത്തിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുകയാണ്. ഇക്കാലത്ത് സത്യ വിശ്വാസത്തിന്റെ തെളിവും തെളിമയും ബോധ്യപ്പെടുത്താൻ 'മതം മധുരമാണ്' എന്ന പ്രമേയത്തിൽ SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മെയ് മാസത്തിൽ കാമ്പയിൻ സംഘടിപ്പിക്കുകയാണ്.
സംസ്ഥാനതല ഉദ്ഘാടനം 2024 മെയ് 2 വ്യഴം ഉച്ചക്ക് 2.30 ന് കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ നിർവ്വഹിക്കും. പ്രസ്തുത പരിപാടിയിൽ നിങ്ങളുടെ സാന്നിധ്യം സംഘടന ആഗ്രഹിക്കുകയാണ്.
കാംപയിൽ പ്രചരണപ്രവർത്തനങ്ങളിൽ സജീവമാവുക.

01/05/2024

ചെമ്മാട് ദാറുൽഹുദാ യു.ജി വിദ്യാർത്ഥി സംഘടന അസാസ് ട്രൈസനേറിയം സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദാറുൽഹുദാ റിസർച്ച് കാർണിവലിൻ്റെ (ഡി.ആർ.സി) ലോഗോ പ്രകാശനം ചെയ്തു. ഇസ്ലാമിക ജ്ഞാനശാസ്ത്ര സംബന്ധിയായ പുതിയ പഠനങ്ങളും ഗവേഷണങ്ങളും ആഴത്തിൽ ചർച്ച ചെയ്യുന്ന, കേരള മുസ്ലിം അക്കാദമിക മണ്ഡലത്തിലെ ശ്രദ്ധേയമായ ഒരു ചുവട് വെയ്പ്പാണ് റിസർച്ച് കാർണിവൽ.

35 ഓളം സെഷനുകളിൽ 100 ലധികം വിദഗ്ദ പണ്ഡിതരെ അണിനിരത്തി കൊണ്ടുള്ള ചർച്ചകളും സംവാദങ്ങളുമാണ് ഡി.ആർ.സി ലക്ഷ്യമിടുന്നത്. സർവധനാൽ സമ്പന്നമായ ഇസ്ലാമിക വൈജ്ഞാനിക പ്രപഞ്ചത്തെ കാലികമായി അപഗ്രഥിക്കാനും അടുത്തറിയാനും വിപുലപ്പെടുത്താനുമുള്ള ഈ മഹിതമായ ദൗത്യം തികച്ചും അഭിനന്ദനാർഹമാണ്. മെയ് 13,14,15 ദിവസങ്ങളിൽ ദാറുൽഹുദാ കാമ്പസിൽ വെച്ച് നടക്കുന്ന പ്രോഗ്രാം ഒരു മികച്ച അടയാളപ്പെടുത്തലായി മാറട്ടെ എന്ന് ആശംസിക്കുന്നു.

25/04/2024

ഏതാനും മണിക്കൂറുകൾക്ക് ശേഷം ജനം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്.

വിരലിൽ പതിക്കുന്ന മഷി അടയാളം കേവല കർമ്മമല്ല. വിധി നിർണയത്തിന്റെ സുപ്രധാനമായ പങ്കാണ്. ബൂത്തിലേക്ക് പോകുമ്പോൾ ഓരോ ജനാധിപത്യ, മതേതര വിശ്വാസിയും അതു മനസ്സിൽ ഉറപ്പിക്കണം. മത വർഗീയതയില്ലാത്ത, ന്യൂനപക്ഷ വിഭാഗീയതയില്ലാത്ത, ഭരണഘടനയെ ചേർത്തുപിടിക്കുന്ന പഴയ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അശ്രാന്തപരിശ്രമമാണ് ഈ തെരഞ്ഞെടുപ്പ്.

നമുക്കിനിയും രാജ്യത്തെ സമ്മതിദാനാവകാശം നിലനിർത്തേണ്ടതുണ്ട്, സമാധാനന്തരീക്ഷം പുലർത്തേണ്ടതുണ്ട് അതിന് നാം ഇന്ത്യക്കായി വോട്ട് ചെയ്തേ മതിയാകൂ. ഇതെന്റെ ഉത്തരവാദിത്തമാണ് എന്ന് കണക്കിലെടുത്ത് പോളിംഗ് ബൂത്തുകൾ സജീവമാക്കുക. ഇന്ത്യ ജയിക്കണം ഇൻഡ്യ ഭരിക്കണം

20/04/2024

*പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് എൻട്രൻസ് പരീക്ഷകളെ കുറിച്ച് ചിന്തിക്കുന്ന കാലം മാറുകയാണ്...*

'Cath them Young ' എന്ന ആശയം
ഉൾക്കൊണ്ട് വിദ്യാർത്ഥികളെ വളരെ
ചെറുപ്പത്തിലേ ധാർമിക ചുറ്റുപാടിൽ ഉന്നത സ്ഥാപനങ്ങളിലെ
വലിയ എൻട്രസ് പരീക്ഷക്ക് തയ്യാറാക്കുകയാണ് ഇടുക്കി - തൊടുപുഴയിൽ എസ്.കെ.എസ് എസ് എഫ്
സംസ്ഥാന കമ്മിറ്റി നേരിട്ട് നടത്തുന്ന ഇൻ്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ആയ 'ദാറുറഹ്മ റസിഡൻഷ്യൻ സയൻസ് സ്കൂൾ (ബോയ്സ് )

*ഇസ്‌ലാമിക്,മാത്സ്, സയൻസ്, ഭാഷ ഈ നാല് മേഖലകളിൽ വിദ്യാർത്ഥികളെ മികച്ച നിലവാരത്തിലെത്തിക്കുന്നതാണ് കരിക്കുലം..*

എൻട്രൻസ് പരീക്ഷയിൽ മികച്ച സ്കോർ നേടുന്നവരിൽ തെരഞ്ഞെടുക്കുന്നവർക്ക്
മുഴുവൻ തുകയും സ്കോളർഷിപ്പായും , അക്കാദമിക്ക് / ഹോസ്റ്റൽ ഫീ സ്കോളർഷിപ്പായും പഠിക്കാൻ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : മെയ്- 2

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക
*www.drscienceschools.com*

ഈ വർഷം സ്കൂൾ 7-ാം ക്ലാസ്, 8-ാം ക്ലാസ് കഴിഞ്ഞ ആൺ കുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Contact:
7907951525
Join this link
https://chat.whatsapp.com/JBK6u56mjjbA47vSjSGyH2

Photos from Sayyid Hameed Ali Shihab Thangal's post 19/04/2024

മലപ്പുറം പാർലമെന്റ്‌ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ സാഹിബിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മഞ്ചേരി മണ്ഡലത്തിൽ ഇന്നത്തെ പ്രചരണത്തിന്റെ തുടക്കം തൃക്കലങ്ങോട് മേലെ മരത്താണിയിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

16/04/2024

എസ് കെ എസ് എസ് എഫ് മെമ്പർഷിപ്പ് ഡാറ്റ ചോർന്നുവെന്ന സാമൂഹ്യ മാധ്യമ പ്രചാരണം വാസ്തവ വിരുദ്ധവും സംഘടനയെ സമൂഹമധ്യേ തെറ്റുധരിപ്പിക്കാനുള്ള ചിലരുടെ ശ്രമത്തിൻ്റെ ഭാഗമാണ്. സംഘടനയിൽ അംഗത്വമെടുത്തവരുടെ വിവരങ്ങൾ സംഘടനാ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാറുള്ളൂ. അതിൻ്റെ സ്വകാര്യത സൂക്ഷിച്ചു കൊണ്ടാണ് അത് കൈകാര്യം ചെയ്തിട്ടുള്ളത്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഇത്തരം കാര്യങ്ങൾ വലിച്ചിഴച്ച് സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അതിനെ നിയമപരമായി നേരിടും.

*പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ*
(പ്രസിഡന്റ്,SKSSF സംസ്ഥാന കമ്മിറ്റി)
*ഒ.പി അഷ്റഫ് കുറ്റിക്കടവ്*
(ജനറൽ സെക്രട്ടറി,SKSSF സംസ്ഥാന കമ്മിറ്റി)

15/04/2024

വ്യാജ ഫോൺ സന്ദേശവുമായി SKSSF സംഘടനക്ക് ബന്ധമില്ല

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചില കേന്ദ്രങ്ങൾ സംഘടനാ ലേബലിൽ ഫോൺ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തണമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിൽ ആരെയെങ്കിലും വിജയിപ്പിക്കലോ പരാജയപ്പെടുത്തലോ സംഘടനാ നിലപാടല്ല.
സംഘടന അത്തരം കാര്യങ്ങളിൽ ഇടപെടാറുമില്ല. അതുകൊണ്ട് ഇത്തരം വ്യാജ ഫോൺ സന്ദേശങ്ങളുമായി സംഘടനക്ക് യാതൊരു ബന്ധവുമില്ല.
ഇത്തരം ഫോൺ സന്ദേശങ്ങളിലോ മറ്റു വ്യാജപ്രചാരണങ്ങളിലോ ആരും വഞ്ചിതരാവരുത്.

Want your public figure to be the top-listed Public Figure in Malappuram?
Click here to claim your Sponsored Listing.

Videos (show all)

_മുസാഅദ ഫണ്ട് സമാഹരണം വിജയിപ്പിക്കുക- ഹമീദലി ശിഹാബ് തങ്ങൾ_ https://play.google.com/store/apps/details?id=com.spine.sysap...
വിഖായ SKSSF ന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. പ്രതിഫലേച്ചയില്ലാതെ കർമ്മരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇങ്ങനെയൊരു കൂട്ടാ...
രാഷ്ട്ര നിർമ്മിതിയിൽ നേതൃപരമായ പങ്ക് വഹിക്കാവുന്ന  ദീനിൻറെ അസ്തിത്വം നിലനിർത്താൻ ഉതകുന്ന ലീഡേഴ്‌സിനെ വളർത്തിയെടുക്കുക എന...
മലയാൺമയുടെ അഭിമാനമായ മഹത്തായ വിദ്യാഭ്യാസ പ്രസ്ഥാനമാണ് ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി. മലപ്പുറം ജില്ലയിലെ ചെമ്മാട് നി...
അസ്സലാമുഅലൈക്കും.പ്രിയരേ...അല്പനേരം ഇതൊന്ന് ശ്രദ്ധിക്കുമല്ലോ...മഹാനായ മർഹൂം സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ നാമഥേയ...
അവരും പഠിക്കട്ടെ,നമ്മുടെ മക്കളെ പോലെ...ഹാദിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഒന്നേകാല്‍ ലക്ഷം കുരുന്നുകള്‍ രാജ്യത്തിന്റെ ...
പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ല്  നേതൃസംഗമം  | കോഴിക്കോട് | 17/02/2024
ആന്ധ്രാപ്രദേശിലെ പങ്കന്നൂരിനടുത്ത് ഇസ്സത്തുൽ ഇസ്ലാം മദ്റസയുടെ ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചു. ദാറുൽഹുദയുടെ ഹാദിയക്ക് കീഴി...
പ്രൗഢാരംഭം...SKSSF 35th ANNIVERSARY

Category

Telephone

Website

Address

Panakkad
Malappuram
676519

Other Public Figures in Malappuram (show all)
Panakkad Syed Mohammed Ali Shihab Thangal Panakkad Syed Mohammed Ali Shihab Thangal
Panakkad
Malappuram

Tribute to Muhammed Ali Shihab Thangal.With the demise of our beloved leader, Panakkad Shihab Thangal, here comes an end of a great era in the history of the Kerala Muslims and lea...

iQBAL iBN MOiDEEN iQBAL iBN MOiDEEN
Valluvambram
Malappuram

Hai Dears It is me IQBAL IBN MOIDEEN In this page i am sharing about so many tech related videos

Anolis Sweden Anolis Sweden
Malappuram

Sidan har upphört!!!!!

the_moto_riser the_moto_riser
Malappuram

Muhamed Safwan Ktkl محمد صفوان عبد الكريم Muhamed Safwan Ktkl محمد صفوان عبد الكريم
Kottakkal
Malappuram, 676501

my personal things

Pks Mujeeb Hassan Pks Mujeeb Hassan
Kodur
Malappuram, 676504

Kodur, Malappuram

Siyasbabu Melmuri Siyasbabu Melmuri
Malappuram, 676517

കണ്ണാടിക്ക്‌ പകരക്കാരൻ

Travel Around By Azeem Travel Around By Azeem
DOWN Hill PO
Malappuram, 676519

Travel Around The Globe

Askar Chiramangalam Askar Chiramangalam
Parappanangadi, Chiramangalam
Malappuram, 676303

Social worker

Quranic verses Quranic verses
Malappuram

Best emotional heart Touching& Most Soothing quran recitations

Haroon's weddings &events Haroon's weddings &events
Malappuram, 676541

Updating the means of celebration, we r into the wedding, catering service, cultural events, corpora

Phool mala Phool mala
Kerela
Malappuram

hello friends please follow me