ayaan_garden_and_aqua

ayaan_garden_and_aqua

1000+Variety of Plants - Indoor Plants | Outdoor Plants | Ornamental Fishes | Air Purifying Plants Almost all types of mango plants you will get from here.

Ayaan Garden and Aqua is a one stop destination for plant lovers in Pookkottumpadam (Malappuram District). All type of flower plants, wide variety of indoor plants, popular fruit plants from across India and abroad, agricultural plants from across India and abroad, decorative plants, plant seeds, etc., are available here. Gangabondam, the dwarf coconut plant is really a highlight of Ayaan Gardens

01/11/2023

*
*എനോക്കുലം**
സ്റ്റോക്ക് എത്തി

അടുക്കളയിലെ ഭക്ഷണവശിഷ്ടങ്ങൾ, പച്ചക്കറി,
മീൻ വേസ്റ്റ്,
തലമുടി, മുട്ടത്തോട് ഉൾപ്പെടെ എല്ലാ ഗാർഹിക ജൈവമാലിന്യങ്ങളും ദുർഗന്ധമില്ലാതെ നല്ല വളമാക്കി മാറ്റുവാൻ *എനോക്കുലം* എത്തിയിട്ടുണ്ട്

*അയാൻ നഴ്സറി ഉപ്പുവള്ളി*

9446337875

പഞ്ചായത്ത് വഴി വിതരണം ചെയ്ത മാലിന്യ സംസ്കരണ ഉപാധികളിലും

ബയോ ബിൻ പൈപ്പ് കമ്പോസ്റ്റ്

എന്നിവയിലും ഉപയോഗിക്കാൻ ഉള്ളതാണ് *എനോക്കുലം*

കോഴിഫാം കാർ

ചിക്കൻ സ്റ്റാൾ കാർ

എന്നിവർക്കും അവരുടെ ചത്ത കോഴികളെയും കോഴി വേസ്റ്റ് എന്നിവയും ദുർഗന്ധമില്ലാതെ ഫാമിൽ അകത്ത് വച്ച് തന്നെ ജൈവവളമാക്കി മാറ്റാം

കോഴി ഫാം കാർക്ക് വളം കൂട്ടിവയ്ക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനും ഇത് ഉപയോഗിക്കാം

ഹോട്ടൽ കാർ തട്ടുകടക്കാർ എന്നിവർക്ക് ചായച്ചണ്ടി മുട്ടത്തോട് ഉൾപ്പെടെയുള്ള എല്ലാ ഭക്ഷണ അവശിഷ്ടങ്ങളും ദുർഗന്ധമില്ലാതെ വളമാക്കി ഉപയോഗിക്കാൻ ഇത് ഉപകരിക്കും

മാലിന്യ മുക്ത കേരളത്തിന്

നമുക്കും കൈകോർക്കാം

21/10/2023

ഡ്രാഗൺ ഫ്രൂട്ട്

സ്വദേശം മെക്സിക്കോയുംമധ്യദക്ഷിണ

അമേരിക്കയും. ഒക്ടോബർ നവമ്പർ മാസങ്ങളാണ് തൈകൾ നടുന്നതിനനുയോജ്യം.

60 സെ.മീ താഴ്ചയും നീളവും വീതിയുമുള്ള കുഴിയെടുത്ത് കോഴിക്കാരവും ചാണകപ്പൊടിയും ചേർത്ത് ഇളക്കിയ മേൽ മണ്ണ് കൊണ്ട് നിറക്കുക. മുകളിലായി തൈയ്ക്ക് പാകമായ ചെറിയ കുഴിയുണ്ടാക്കി തൈ

വെക്കുക. കുഴികൾ തമ്മിൽ ഏഴടിയും വരികൾ തമ്മിൽ ഒമ്പതടിയും അകലം ഉണ്ടായിരിക്കണം. നീർവാർച്ചയുള്ള സ്ഥലം ആയിരിക്കണം.

ചെടികൾ വളർന്നു തുടങ്ങിയാൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കണം. തൂണുകൾക്ക് 7 അടി ഉയരം ഉണ്ടായിരിക്കണം. ഒന്നര രണ്ടടി നീളം മണ്ണിനടിയിലും ബാക്കി ഭാഗം മുകളിലും വരാൻ തക്കവണ്ണം സ്ഥാപിക്കണം. 

തൂണുകൾക്ക് മുകളിലായി സ്ഥാപിച്ച 

ക്രോസ് ബാർ വരെ ചെടി വളരുന്നതിന് ഇടക്ക് ചെറിയ കെട്ടുകൾ നല്കാവുന്നതാണ് ടയർ കുടുക്കിയക്രോസ്ബാറിന് മുകളിലൂടെ താഴേക്ക് വളരുന്ന ചെടി പൂവ്വിടാനും കായ്ക്കാനും  തുടങ്ങും. 

കുറഞ്ഞ, നന മാത്രം ആവശ്യമുള്ള ചെടിയാണിത്. തുള്ളിനനയാണ് ഏറ്റവും അനുയോജ്യം. തുടക്ക സമയം വേനലാകയാൽ നന നിർബ്ബന്ധം .

     മൂന്നു കളറിലുള്ള തൈകൾ ലഭ്യമാണ്. 

       അയാൻ നേഴ്സറി

 പൂക്കോട്ടുംപാടം കരുളായ് റോഡ്

മൊബൈൽ 9446337875

22/09/2023

നൂർജഹാൻ മാംഗോ (4 Kg മാംഗോ )

             ജന്മസ്ഥലം അഫ്ഗാനിസ്ഥാൻ .

രുചി മറ്റുമാമ്പഴങ്ങളെ പോലെ തന്നെ ആണെങ്കിലും വലുപ്പവും ഭാരവും കൂടുതലുള്ള ഇത് മാമ്പഴങ്ങളിലെ രാജ്ഞി എന്നറിയപ്പെടുന്നു. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്ന  ഇന മാണിത് . ഡിസംബർ മാസത്തിൽ 

പൂവ്വിട്ട് ജൂൺ ആദ്യവാരത്തോടെ മൂപ്പെത്തുന്ന ഇതിന് ഒരു മാങ്ങക്ക് 4 കിലോഗ്രാം വരെ തൂക്കമുണ്ടാകും.

     

           മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന      ഗ്രാഫ്റ്റ് ചെയ്ത തൈകൾക്ക് ബന്ധപ്പെടുക.

            അയാൻ നേഴ്സറി

പൂക്കോട്ടുംപാടം - കരുളായ് റോഡ്

മൊബൈൽ നമ്പർ. 9446337875

18/08/2023
11/08/2023

പുലാസാൻ, റംബുട്ടാൻ N18, റംബുട്ടാൻ റോൺഗ്രീൻ, റെയിൻ ഫോറസ്റ്റ് പ്ലം, 

വെസ്റ്റിന്ത്യൻ ചെറി, സ്വീറ്റ് ചെറി,

മാംഗോസ്റ്റിൻ, മാപ്രാങ്ങ്,

അകായ്ബറി , സിൽവർബറി, വൈറ്റ് ഞാവൽ, തായ് കിങ്ങ് ഞാവൽ, കിളി ഞാവൽ, റെഡ് നെല്ലി, ബ്രസീലിയൻ മൾബറി , മക്കോട്ട ദേവ, മധുര അമ്പഴം, മട്ടോവ, ബറാബ, ജബോട്ടിക്കാബ റെഡ് ഹൈബ്രിഡ്‌ , സ്റ്റാർ ഫ്രൂട്ട്സ്, സൂരിനാം ചെറി. ദുരിയാൻ,അവക്കാഡോ റെഡ് / ഗ്രീൻ, ട്രോപ്പിക്കൽ ആപ്പിൾ, ലോങ്ങൻ Edaw, സാവന്നാ ചെറി, പുലാസാൻ , 

അഭിയു, അച്ചാച്ചെറു ,ഒലോസോഫോ, മിൽക്ക്ഫ്രൂട്ട്,സാന്തോൾ,റെഡ് ഐവറി മാംഗോ, സൂപ്പർ ക്യൂൻ മാംഗോ , ബനാന റെഡ് മാംഗോ , നൂർജഹാൻമാംഗോ മിയാസാക്കിമാംഗോ എന്നിവയുടെ പുതിയ തൈകൾ സ്റ്റോക്ക് എത്തിയിരിക്കുന്നു.

        എല്ലാ ഇനം സ്വദേശ / വിദേശ പഴചെടികളുടെ തൈകളും ലഭ്യമാണ്.
അയാൻ നേഴ്സറി പൂക്കോട്ടുംപാടം കരുളായ് റോഡ് ഉപ്പുവള്ളി . 9446337875

25/07/2023

പുലാസാൻ

           കേരളത്തിലെ കാലാവസ്ഥയിൽ

നന്നായി വളരുകയും ഫലം തരുകയും

ചെയ്യുന്ന ഇനമാണ് പുലാസാൻ.

ജന്മദേശം - മലേഷ്യ

കാഴ്ചയിൽ മലേഷ്യൻ റംബുട്ടനോട് രൂപസാദൃശ്യമുള്ള പഴമാണ്. ഫിലിപ്പൈൻസിൽ ബുലാല എന്ന പേരിലറിയപ്പെടുന്ന പുലാസാൻ ഒരു

നിത്യ ഹരിത വൃക്ഷമാണ്.

         തേനിനേക്കാൾ മാധുര്യമാണിതിന്.

പുറംതോട് നല്ല ചുവപ്പ് നിറത്തോട് കൂടിയതും ചക്കയുടെ മുള്ളുപോലെ കട്ടിയുള്ള ആവരണവും ഈ പഴത്തിന്റെ പ്രത്യേകതയാണ്.

              ഒരു കുലയിൽ 10 മുതൽ 25 വരെ പഴങ്ങളുണ്ടാകും. ഒരു പഴത്തിന്

50gm മുതൽ 80 gm വരെ തൂക്കമുണ്ടാകും. മുള്ളുപോലുള്ള പുറംതോടിനകത്ത് വെണ്ണ നിറത്തിലുള്ള മൃദുലമായ കാമ്പ് . ഉള്ളിൽ ചെറിയ വിത്തും. പഴത്തിന്റെ രണ്ടറ്റവും ഞെരിച്ചാൽ കാമ്പു് പുറത്തു വരും.

                   വിത്ത് മുളപ്പിച്ച തൈകൾ

കായ്ക്കാൻ വൈകുമെന്നതിനാൽ ബഡ്ഡ്

തൈകളാണ് നടുന്നതിനു്  അനുയോജ്യമായിട്ടുള്ളത്. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക് എന്നിവ അടിവളമായ്

നൽകി തൈകൾ വെക്കാം.

                             ഫെബ്രുവരിയിൽ പുഷ്പിക്കുകയും ജൂൺ ജൂലായ് മാസങ്ങളിൽ പഴുത്ത് പാകമാകുകയും

ചെയ്യും. വേനൽക്കാലത്ത് നന നിർബ്ബന്ധമുള്ള ഇനമാണ്. വിപണിയിൽ

നല്ല വില കിട്ടുന്ന ഈ പഴം പച്ചക്ക് കഴിക്കാനും ഉത്തമം.

നല്ല ഇനം ബഡ് തൈകൾ അയാൻ നേഴ്സറിയിൽ ലഭ്യമാണ്

04/07/2023

ഇന്ന് ലോക ചക്ക ദിനമാണ്. ജുലൈ 4,

കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. ബംഗ്ലാദേശിന്റേയുംഔദ്യോഗിക 

ഫലമാണിത്. ആർട്ടോ കാർപ്പസ് ഫെറ്ററോഫില്ലസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു.

  

                               മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ചക്ക. ഫലങ്ങളിൽ വെച്ചു ഏറ്റവും വലുതാണിത്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്. 

        ചക്കവെറുമൊരുപഴംമാത്രമല്ല.

നിരവധി രോഗങ്ങളെപ്രതിരോധിക്കാനും നിയന്ത്രിക്കുവാനും കഴിവുള്ള ഒരു പഴം കൂടിയാണ്. വൈറ്റമിൻ A, B, C, പൊട്ടാസ്യം, കാത്സ്യം , റൈബോഫ്ലേവിൻ, അയേൺ, നിയാഡിൻ , സിങ്ക് തുടങ്ങി ധാരാളം ധാതുക്കളും മൂലകങ്ങളും അടങ്ങിയതാണ് ചക്ക.

                ഹൃദയ സംബന്ധമായ രോഗങ്ങളേയും പ്രമേഹത്തിനേയും നിയന്ത്രിക്കുവാനും പ്രതിരോധിക്കുവാനും ചക്കയ്ക്ക് കഴിവുണ്ട്. BP , ആസ്ത് മ, തൈറോയ്ഡ് എന്നിവക്ക് മരുന്ന് കൂടിയാണിത്. ചക്കയുടെ സ്ഥിര ഉപയോഗം രക്തത്തിലെ ഷുഗറിന്റെ അളവിനെ കുറയ്ക്കുന്നു.

   ജെ.33 , വിയറ്റ്നാം സൂപ്പർ ഏർലി, എവി ആർക്ക്, ഗംലസ്സ് ജാക്ക്, സീഡ് ഫ്രീ ജാക്ക്, ചെമ്പരത്തി വരിക്ക, കൊട്ടാര വരിക്ക, സിദ്ദു, സിന്ദൂർ വരിക്ക, നാങ്ക ടാക്ക്, വിയറ്റ്നാം സൂപ്പർ ഏർലി റെഡ്, ഡ്യാങ്ങ് സൂര്യ, തേൻ വരിക്ക കമ്പോഡിയൻ ഓറഞ്ച് എന്നീ പ്ലാവിൻ തൈകൾ ലഭ്യമാണ്.

                അയാൻ നേഴ്സറി

    പൂക്കോട്ടുമ്പാടം കരുളായ് റോഡ്

                      ഉപ്പുവള്ളി

        മൊബൈൽ No. 9446337875

03/07/2023

മല്ലിക മാവ്

             നീലം, ദേശേരി എന്നീ മികച്ച രണ്ട് ഇന്ത്യൻ മാവുകളുടെ സങ്കര ഇനം ആണ് മല്ലിക മാവ് .

ജൂൺ ജൂലൈ മാസം വരെ വിളവെടുക്കാവുന്ന ഇനമാണിത്. ഉയർന്ന ഗുണമേൻമയുള്ള നാരുകളില്ലാത്ത മാമ്പഴമാണ് മല്ലികയുടേത്. ഉഷ്ണമേഖലയിലും ഉപോഷ്ണ മേഖലയിലും ഒരുപോലെ വളർത്താവുന്ന ഇനമാണ് മല്ലിക. വിളവെടുപ്പ് കഴിഞ്ഞു 3 ദിവസം കഴിയുമ്പോൾ തൊലി ചുവപ്പ് കലർന്ന മഞ്ഞനിറമാകും.

     നല്ല കരുത്തുള്ള തൈകൾ ലഭ്യമാണ്.

 

               അയാൻ നേഴ്സറി

     പൂക്കോട്ടുമ്പാടം കരുളായ് റോഡ്

                       ഉപ്പുവള്ളി

        മൊബൈൽ നമ്പർ 9446337875

29/06/2023

കർപ്പൂരം മാവ്

മാമ്പഴങ്ങളിൽ കർപ്പൂരത്തിന്റെ രുചി വരുന്ന ഏറ്റവും നല്ല ഇനമാണു കർപ്പൂരം

മാവിനു ഇത്. പൊതുവേ നാരു കുറവുള്ളതും മാംസളമായതുമാണ് അകക്കാമ്പ് 350 ഗ്രാം മുതൽ ഒരു കാലോ ഗ്രാം വരെ തൂക്കം വരുന്ന മാമ്പഴങ്ങളാണ് ഉണ്ടാവുക.നാരു കുറവായതുകൊണ്ട് തന്നെ കായീച്ചകളുടെ ആക്രമണം കുറവുള്ള ഇനമാണിത്. 3 വർഷം കൊണ്ട് കായ്ക്കുന്ന ഒട്ടുതൈകൾ ഇപ്പോൾ സ്റ്റോക്കുണ്ട്.

             അയാൻ നേഴ്സറി

പൂക്കോട്ടുമ്പാടം കരുളായ് റോഡ്

                ഉപ്പുവള്ളി

 മൊബൈൽ നമ്പർ :9446337875

27/06/2023

ഒന്നര to 3 വർഷം കൊണ്ട് കായ്ക്കുന്ന 20 ഇനം പ്ലാവിൻ തൈകളും

30 ഇനം മാവിൻ തൈകളും

എല്ലാ ഇനത്തിലുമുള്ള പഴവർഗ്ഗ തൈകൾ

ഗംഗാബോണ്ടം, കുറ്റ്യാടി, DX Tതെങ്ങിൻ തൈകൾ

മോഹിത് നഗർ, ഇൻറർ സി മംഗള, കാസർക്കോടൻ കമുക് തൈകൾ

ഔഷധ സസ്യ തൈകൾ

കരിമുണ്ട, പന്നിയൂർ വൺ ,വള്ളി കുരുമുളക് തൈകൾ

അലങ്കാര ചെടികൾ, പൂചെടികൾ, പൂമര തൈകൾ, വള്ളിച്ചെടികൾ

എല്ലാ വിധ ഇൻഡോർ ഔട്ട്ഡോർ ചെടികളും വാട്ടർ പ്ലാന്റുകളും

          അയാൻ നേഴ്സറി

പൂക്കോട്ടുമ്പാടം കരുളായ് റോഡ്

                  ഉപ്പുവള്ളി

            Mob. No. 9446337875

18/06/2023

ബോഗൻവില്ല പരിചരണം

 ഹാർഡ്‌പ്രൂണിങ്ങ് ചെയ്യേണ്ട സമയമാണ്. തുടർച്ചയായ മഴക്ക് മുമ്പാണ് പ്രൂൺ ചെയ്യുന്നത് എങ്കിൽ മുകൾ ഭാഗം മണ്ണ് ഒരിഞ്ച് കനത്തിൽ ഇളക്കി കൊടുക്കണം. എല്ലുപൊടി വേപ്പിൻപിണ്ണാക്ക് ചാണകപ്പൊടി എന്നീ വളങ്ങൾ ചേർത്തു കൊടുക്കണം. തുടർച്ചയായ മഴക്ക് ശേഷം നവംബർ മാസത്തോടെ രണ്ടാമത്തെ പ്രൂണിങ്ങ് അതായത് സോഫ്റ്റ്‌പ്രൂണിങ്ങ് നടത്താം. തുടർച്ചയായ മഴ തുടങ്ങിയാണ് ഹാർഡ്പ്രൂൺ ചെയ്യുന്നതെങ്കിൽ ഇപ്പോൾ വളം ചേർക്കരുത്. മഴക്ക് ശേഷം വളം ചേർക്കുന്നതാവും അനുയോജ്യം.

14/06/2023

3 - വർഷം കൊണ്ട് 2 അടി ഉയരത്തിൽ കായ്ക്കുന്ന യഥാർത്ഥ കുള്ളൻ കമുക് തൈകളും , ഇന്റർ സി മംഗള, മോഹിത് നഗർ, കാസർഗോഡൻ കമുക് തൈകളും .

        അയാൻ നേഴ്സറി

പൂക്കോട്ടുംപാടം കരുളായ് റോഡ്

               ഉപ്പുവള്ളി

    Mob. No 9446337875

08/06/2023

ഫലവൃക്ഷ തൈകൾ ഇനി വീട്ടിലെത്തും.

മാവിൻ തൈകൾ
തായ്ലന്റ് ആൾ സീസൺമാവ് - 

മൂവ്വാണ്ടൻ - 

കോട്ടൂർ കോണം മാവ് - 

ബങ്കനപ്പിള്ളി - 

നാം ഡോക്ക് മയേ Gold - 

നാം ഡോക്ക്മയേ ഗ്രീൻ - 

നാസിപസന്ത് -

 ഹിമാ പസന്ത് - 

 മാപ്പരാങ് - 

പ്രിയോർ  

കാലാപ്പാടി - 

ചന്ദ്രക്കാരൻ 

സിന്ദൂരം -

അൽഫോൺസാ -

കൊളംബ് -                       

മല്ലിക -

ബനാന മാംഗോ - 

ബനാന പിങ്ക് -              

അമേരിക്കൻ റെഡ് പാർമർ - 

നീലം. 

തോട്ടാ പൂരി -                      

തായ്ലന്റ് കാറ്റിമോൻ -

ജംബോ റെഡ് - 

പ്ലാവിൻ തൈകൾ :-

വിയറ്റ്നാം സൂപർ ഏർലി              ഗംലെസ് ജാക്ക് - 

J. 33- 

കമ്പോഡിയൻ ഓറഞ്ച് – 

കൊട്ടാരം വരിക്ക -

ആൾ സീസൺ -

ചെമ്പരത്തി വരിക്ക                             സിദ്ദു                                                       Seed free-

സിന്ദൂരവരിക്ക - 

ഡ്യാങ്ങ് സൂര്യ - 

വിയറ്റ്നാം റെഡ്-

തേൻ വരിക്ക

പഴവർഗ്ഗ തൈകൾ

അഭിയു-

 അച്ചാച്ചെറു- 

വെസ്റ്റിന്ത്യൻ ചെറി - 

സ്വീറ്റ് ചെറി

മിൽക്ക് ഫ്രൂട്ട് -

ബറാബ

മുന്തിരി

സീതപ്പഴം - Red, green golden കളറുകൾ

മിറാക്കിൾ 

ബാർബഡോസ് ചെറി

ബെറാപ്പിൾ ഗ്രീൻ, റെഡ്, Seedless,

ജബോട്ടിക്കാബ

ദുരിയാൻ

നോനി

ഡ്രാഗൺ ഫ്രൂട്ട്

അവക്കാഡോ

ആപ്രിക്കോട്ട്

മക്കോട്ട ദേവ

ഉറുമാമ്പഴം

മുസംബി

ലിച്ചി

മധുര അമ്പഴം

മട്ടോവ

അസായ്ബറി

സിൽവർ ബറി

പിനട്ട് ബട്ടർ

ഇസ്രായേൽ അത്തി

ലോങ്ങൻ

അസായ്ബറി

ചാമ്പ റോസ്

തായ്ലന്റ് ചാമ്പ Red

ആപ്പിൾ ചാമ്പ

ചാമ്പ വേരി ഗേറ്റഡ്

വയലറ്റ് പേര 

പിങ്ക് പേര

അർക്കാക്കിരൺ പേര

VNR പേര

ക്രിoസൺ Red പേര,

മുന്തിരി പേര

K G പേര

വേരി ഗേറ്റഡ് പേര

ലക്നോ 49 പേര

സപ്പോട്ട - ബ്ലാക്/ റെഡ് / ഫുൾ റെഡ് / ബനാന സപ്പോട്ട/ സാധാ സപ്പോട്ട

റംബുട്ടാൻ N.18-

റോൺ ഗ്രീൻ റംബുട്ടാൻ

മൾബറി

ബ്രസീലിയൻ മൾബറി

27 നക്ഷത്രങ്ങളുടേയും വൃക്ഷങ്ങൾ

തണൽ മരങ്ങൾ

അലങ്കാര പനകൾ

അലങ്കാര മുളകൾ

ഔഷധ സസ്യ തൈകൾ

മലേഷ്യൻ DXT തെങ്ങ് മഞ്ഞ

മലേഷ്യൻ DXT തെങ്ങ് പച്ച

ഗംഗാബോണ്ടം തെങ്ങ്

കുറ്റ്യാടി തെങ്ങ്

മോഹിത് നഗർ കമുക്

കാസർഗോഡൻ

ഇന്റർസി മംഗള                         etc………….

എല്ലാ വ്യാഴാഴ്ചകൾ വരെയും ലഭിക്കുന്ന ഓർഡറുകൾ ശനിയാഴ്ച ദിവസം ഡലിവറി .

              ബന്ധപ്പെടുക.

           അയാൻ നേഴ്സറി

                 9446337875

   പൂക്കോട്ടുംപാടം കരുളായ് റോഡ്

                 ഉപ്പുവള്ളി

31/05/2023

🌸ഗോൾഡൻ കാസ്കേഡ്🌸

        ജന്മദേശം തായ്ലൻറ്. എല്ലാ ദിവസവും കണിയൊരുക്കി പൂക്കൾ വിരിയുന്ന ഇനം. വെർട്ടിക്കൽ ഗാർഡനിൽ താരം. വീടിനെ മനോഹരമാക്കാനും പൂന്തോട്ടം ആകർഷകമാക്കാനും മികച്ച ഇനം. വെള്ളച്ചാട്ടം പോലെ പൂക്കൾ പൂത്തുലഞ്ഞു നിൽക്കും. ചട്ടികളിലും മണ്ണിലും ഒരുപോലെ വളർത്താം. എല്ലാ കാലാവസ്ഥയിലും വളരും. വളർച്ചക്ക് സൂര്യപ്രകാശം ആവശ്യമാണ്. അതുകൊണ്ടു തന്നെ ടെറസ്സിലോ സൺഷേഡിലോ ചട്ടികളിൽ വെച്ചു വളർത്താവുന്നതാണ്. പൂക്കുലകൾ ഒരു വശത്തേക്ക് വീണുകിടക്കുന്നതുപോലെ കിടക്കും. വിരിഞ്ഞാൽ പത്തു ദിവസത്തിൽ കുറയാതെ വാടാതെ നിൽക്കും. ചാണകസ്ലറി വളമായി ഉപയോഗിക്കാം.

28/05/2023

പ്രിയൂർ മാവ്

       നാട്ടുമാവുകളുടെഗണത്തിൽപെടുന്ന മാവാണ് പ്രിയൂർ മാവ് . വിപണിയിൽ ഏറ്റവും ആദ്യം എത്തുന്ന ഇനവും

പ്രിയൂർ മാങ്ങയാണ്. നിറത്തിലും രുചിയിലും ആരെയും ആകർഷിക്കുന്ന മാങ്ങയാണ് പ്രിയൂർ. ഇളം പച്ച നിറത്തിലുള്ള മാങ്ങ പഴുക്കുമ്പോൾ ഇളം മഞ്ഞക്കളറായിരിക്കും. നല്ല മധുരവും നല്ല സുഗന്ധവും ഇതിന്റെ പ്രത്യേകതയാണ്. 500 gm വരെ തൂക്കമുള്ള മാങ്ങകൾ ആണുണ്ടാവുക. കുറച്ച് നീണ്ട് ചെറിയ ഒരു ചുണ്ടുള്ളതാണ് ആകൃതി. മാർച്ച് മാസം

ആകുമ്പോഴേക്ക് മൂപ്പെത്തുന്ന ഇനമാണ്. മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയെ തൈകൾ ലഭ്യമാണ്.
മൊബൈൽ നമ്പർ 9446337875

             അയാൻ നേഴ്സറി

പൂക്കോട്ടുംപാടം - കരുളായ് റോഡ്

                      ഉപ്പുവള്ളി

       30 ഇനം മാവ് തൈകൾ

       20 ഇനം പ്ലാവ് തൈകൾ മറ്റ് എല്ലാ ഇനം പഴവർഗ്ഗ ചെടികൾക്കും സന്ദർശിക്കുക അയാൻ നേഴ്സറി .

20/05/2023

സൺഡേ മൺഡേ ഫ്ലവറിങ്ങ് പ്ലാന്റ്

      ഒരു ചെടിയിൽ മൂന്നു കളറുള്ള പൂക്കൾ കാണപ്പെടുന്ന ചെടിയാണ് Sunday Monday. പേരു സൂചിപ്പിക്കുന്നതു പോലെ ഞായറും തിങ്കളും മാത്രം പൂക്കുന്നതല്ല ഇത്. സൺഡേ മൺഡേ ട്യൂസ് ഡേ എന്നും, എസ്റ്റർ ഡേ  ടുഡെ  ടുമോറോഎന്നും പേരുണ്ട്. ബ്രസീൽ ആണ് ജന്മദേശം.

           വിരിയുമ്പോൾ പർപ്‌പിൾ കളറും പിറ്റേ ദിവസം ലാവൻഡർ കളറും മൂന്നാം ദിവസം വെള്ളയും ആണ് . ചെടിയിൽ പല ദിവസങ്ങളിലായി പൂക്കൾ വിരിയുമ്പോൾ എല്ലാ ദിവസവും 3 കളറിലുമുള്ള പൂക്കൾ കാണപ്പെടുന്നു. ഹൃദയഹാരിയായതും പെർഫ്യൂമിനേക്കാൾ മികച്ചതുമാണ് ഇതിന്റെ ഗന്ധം

               ഉച്ചക്ക് മുമ്പുള്ള വെയിൽ മാത്രം ലഭിക്കുന്ന സ്ഥലങ്ങളാണ് ചെടി വെക്കുന്നതിന് ഏറ്റവും അനുയോജ്യമായത്. മണ്ണ് ചാണകപ്പൊടി എന്നിവ 2:1 എന്ന അനുപാതത്തിൽ പോട്ടിങ്ങ് മിക്സ് തയ്യാറാക്കി നടാവുന്നതാണ്.

തൈകൾക്ക് അയാൻ നേഴ്സറിയുമായി ബന്ധപ്പെടാവുന്നതാണ്. Mob No 9446337875

         ലാങ്കി, ഗോൾഡൻ കാസ്കേഡ്, ഹണി സക്കിൾ, മാണ്ടി വില്ല , ചെമ്പകം തുടങ്ങി എല്ലാ വിധ പൂച്ചെടികൾക്കും

      അയാൻ നേഴ്സറി

പൂക്കാട്ടു മ്പാടം - കരുളായ്റോഡ്

                  ഉപ്പുവള്ളി .

16/05/2023

ചന്ത്രക്കാരൻ മാവ്

      ഉപ്പിലിടാൻ ഏറ്റവും നല്ല കണ്ണിമാങ്ങ യാണ് ചന്ദ്രക്കാരന് .മാങ്ങാക്കറിക്കും മാമ്പഴ പുളിശ്ശേരിക്കും

പറ്റുന്ന ഏറ്റവും നല്ല മാങ്ങ ചന്ദ്രക്കാരൻ .

പഴുത്ത ചന്ദ്രക്കാരന് മധുരം ആവശ്യത്തിന്. നല്ലമണമുള്ള മാങ്ങയാണ്.വിപണിയിൽ വില കൂടുതലുള്ള മാങ്ങയുമാണ്.വലുപ്പവും നിറവും കുറവെങ്കിലും ചാരനിറമുള്ള ഈ മാങ്ങ കുലകളായി കിടക്കുന്നത് കാണാൻ നല്ല അഴകാണ്. പരമാവധി 10 അടി വരെ മാത്രമേ ഉയരമുണ്ടാകു . ഉയരം കൂടാതിരിക്കാൻ നിശ്ചിത വലിപ്പമെത്തുമ്പോൾ കൊമ്പുകോതി കൊടുക്കണം. 6 മാസം കൂടുമ്പോൾ ജൈവവളം നൽകണം. അകക്കാമ്പ് കുറവായ ചന്ദ്രക്കാരൻ നാടൻ മാങ്ങയെപ്പോലെ പൂളാതെ കഴിക്കുന്നതാണുത്തമം. പൊതുവേ കേട് കുറവുള്ള ഇവ എല്ലാ വർഷവും കായ്ക്കുന്ന ഇനം കൂടിയാണ്.

   എല്ലാ ഇനം മാവിൻ തൈകളും
          അയാൻ നേഴ്സറിയിൽ  

                       ലഭ്യമാണ്.                                                           

    മൊബൈൽ നമ്പർ 9446337875

09/05/2023

വീട്ടുവളപ്പിൽ എന്തൊക്കെ നടാം?

       വീട്ടുവളപ്പിൽ നിർബ്ബന്ധമായും നട്ടുപിടിപ്പിക്കേണ്ട ഫലവൃക്ഷങ്ങളാണ് മാവ് പ്ലാവ് എന്നിവ. ഇപ്പോൾ 3 വർഷം കൊണ്ട് നല്ല വിളവ് തരുന്ന ഒട്ട് മാവുകളുടേയും പ്ലാവുകളുടേയും തൈകൾ ലഭ്യമാണ്. ഇവ നമ്മുടെ

വീടിനെ കടുത്ത വേനലിൽ നിന്ന് സംരക്ഷണം നൽകുന്നു. മുറ്റത്ത് ഒരു മാവും ഒരു പ്ലാവും നിൽക്കുന്നത് ഐശ്വര്യത്തിന്റെ ഭാഗമായി കരുതിയിരുന്ന ഒരു പഴയ തലമുറ നമുക്കുണ്ടായിരുന്നു. തണൽ മരം എന്ന നിലയിൽ മാത്രമല്ല ഫലവൃക്ഷം എന്ന നിലയിലും ഇവ ഉപയോഗപ്പെടുത്താവുന്നതാണ്.

                       തെങ്ങ്, പപ്പായ, കറിവേപ്പ്, കുറ്റിക്കുരുമുളക്, ചെടി മുരിങ്ങ, ഗ്രാമ്പു,

കറുകപ്പട്ട എന്നിവ നടുന്നത് അടുക്കള സപ്പോർട്ടീവ് ആയിരിക്കും.

                       സ്ഥലലഭ്യതയനുസരിച്ച് റംബുട്ടാൻ , മധുര അമ്പഴം, മിറാക്കിൾ ഫ്രൂട്ട് , മുള്ളാത്ത, നെല്ലി, സീതപ്പഴം, പേര, ചെറുനാരകം, കുടംപുളി, അരിനെല്ലി, അവക്കാഡോ, ദുരിയാൻ, മട്ടോവാ ജബോട്ടിക്കാബാ, അഭിയു, മിൽക്ക് ഫ്രൂട്ട്, നോനി , ലിച്ചി, റൂബിക്ക , ഓറഞ്ച്, അസായ്ബറി , സിൽവർ ബറി തുടങ്ങിയ പഴവർഗ തൈകളും നടുന്നതിന് അനുയോജ്യമായ സമയമാണ് ഇപ്പോൾ .

                        മുകളിൽ കാണിച്ച എല്ലാ ഇനങ്ങളുടേയും ഗുണമേൻമയുള്ള തൈകൾ വിശ്വസ്തതയോടെ, മിതമായ വിലയിൽ അയാൻ നേഴ്സറിയിൽ ലഭ്യമാണ്. മൊബൈൽ നമ്പർ. 9446337875

05/05/2023

🌳അച്ചാചെറു🌳

മാങ്കോസ്റ്റിൻ വർഗ്ഗത്തിൽപ്പെട്ടതും ബൊളീവിയയിൽ നിന്നും കേരളത്തിലെത്തിയതുമായ ചെറുസസ്യമാണ് അച്ചാ ചെറു. ഉഷ്ണമേഖലാ കാലാവസ്ഥ ഇഷ്ടപ്പെടുന്ന സസ്യമാണ്. 

ജൈവാംശമുള്ള മണ്ണിൽ ഇവ തഴച്ചുവളരും. 100 വർഷത്തിലധികം കാലം ഫലം തരുന്ന സസ്യമാണ്. മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥയിൽ ഇലക്കവിളുകളിൽ ഇളം മഞ്ഞ പൂക്കൾ കൂട്ടമായി വിടരും . ചെറു കായ്കൾ വിളഞ്ഞു പഴുക്കുമ്പോൾ മഞ്ഞ കലർന്ന ഓറഞ്ച് നിറമായിരിക്കും. ചെറിയ പുളി കലർന്ന മധുരമാണ് രുചി. അയൺ, ധാതുലവണങ്ങൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഫലങ്ങൾ . അന്തരീക്ഷ ഊഷ്മാവിൽ ദീർഘനാൾ സൂക്ഷിക്കാവുന്ന ഫലങ്ങളാണ് എന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്.

ഭാഗിക സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് കൃഷിക്കനുയോജ്യം.

തൈകൾ ലഭ്യമാണ്.

അയാൻ നേഴ്സറി

പൂക്കോട്ടുംപാടം - കരുളായ് റോഡ്

ഉപ്പുവള്ളി

മൊബൈൽ നമ്പർ: 9446337875

03/05/2023

തെങ്ങിൻ തൈ നടുന്ന വിധം .

         തെങ്ങിൻ തൈ നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് മെയ് മാസം . മൂന്ന് മൂന്നര അടിനീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴിയെടുക്കണം. പുറത്തെടുക്കുന്ന മേൽമണ്ണ് മാറ്റി വെക്കുക.അടിമണ്ണ് കൊണ്ട് കുഴിക്ക് ചുററും വരമ്പ് വെക്കുക.  ഒഴുക്ക് വെള്ളം കുഴിയിൽ വീഴാത്ത രീതിയിൽ വരമ്പ് ചവിട്ടിയ മർത്തി ഉറപ്പിക്കണം. മാറ്റി വെച്ച മേൽമണ്ണും ചാണകപ്പൊടിയും ചാരവും കലർന്ന മിശ്രിതം കുഴിയുടെ അടിയിൽ ഒരടി കനത്തിൽ ഇടുകയും അതിൽ തൈയിലെ തേങ്ങ മാത്രം ഉൾക്കൊള്ളുന്ന വിധത്തിൽ പിള്ളക്കുഴിയെടുത്ത് തൈ നടുകയും ചെയ്യാം. തൈ നട്ടതിന്‌ശേഷം തൈയുടെ നാലുവശവും നല്ലവണ്ണം ചവിട്ടിയമർത്തണം. തൈകൾ തമ്മിൽ 7 മീറ്ററിലധികം അകലം ഉണ്ടായിരിക്കണം. നട്ട് പുതിയ പട്ട വരുന്ന സമയത്ത് അതായത് ഏകദേശം 3 മാസത്തിന് ശേഷം ചാണകപ്പൊടി വളമായ് നൽകണം.

           ഗംഗാബോണ്ടം, DXT തുടങ്ങി  3 വർഷംകൊണ്ട് കായ്ക്കുന്ന ഇനങ്ങളും  6 വർഷം കൊണ്ട് കായ്ക്കുന്ന കുറ്റ്യാടി തെങ്ങിൻ തൈകളും മിതമായ വിലയിൽ അയാൻ നേഴ്സറിയിൽ ലഭ്യമാണ്. മൊബൈൽ നമ്പർ 9446337875

01/05/2023

ഫലവൃക്ഷ തൈകൾ വെക്കുന്നതിന് ഏറ്റവും യോജിച്ച സമയമാണ് ഇപ്പോൾ. വേനൽ മഴ ലഭിച്ച സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞത് രണ്ടടിയെങ്കിലും നീളവും വീതിയും ആഴമുമുളള കുഴിയെടുക്കണം. കുഴിയെടുക്കുമ്പോൾ ലഭിക്കുന്ന മേൽമണ്ണ് മാറ്റി വെക്കുകയും അടി മണ്ണ് ഒഴിവാക്കുകയും ചെയ്യുക. മാറ്റി വെച്ച മേൽമണ്ണും ഒരു ചട്ടി ചാണകപ്പൊടിയും ഒരു പിടി എല്ലുപൊടിയും ഒരു പിടി വേപ്പിൻപിണ്ണാക്കും ചേർത്ത് നന്നായി ഇളക്കുകയും അതുപയോഗിച്ച് കുഴി നിറക്കുകയും ചെയ്യുക. ഭൂമിയുടെ നിരപ്പിൽ നിന്ന് അര അടിയെങ്കിലും മുകളിലേക്ക് ഉയർത്തി വേണം കുഴി നിറയ്ക്കാൻ . മണ്ണിട്ട് മൂടിയ കുഴിയുടെ നടുക്ക് തൈക്ക് പാകമായ പിള്ളക്കുഴി യെടുത്ത് തൈകൾ വെക്കാം. തൈകൾ വാങ്ങുമ്പോഴുള്ള കവർ വേരിളക്കം സംഭവിക്കാതെ ബ്ലേഡുപയോഗിച്ച് നീക്കം ചെയ്യണം. തൈകളോട് ചേർന്ന് നിൽക്കുന്ന ഉറച്ച മണ്ണ് നീക്കം ചെയ്യാതെ തന്നെ കവറിലുണ്ടായിരുന്ന മണ്ണിന്റെ അതേ നിരപ്പിൽ തന്നെ വെക്കുക. നനയ്ക്കുമ്പോൾ ഭൂനിരപ്പിനോടൊപ്പം എത്തുന്ന തരത്തിൽ തൈ വെക്കുന്നത് വെള്ളക്കെട്ട് ഒഴിവാകുന്നതിന് സഹായകരമാണ്. രണ്ടാഴ്ചയെങ്കിലും ശക്തമായ വെയിൽ ഒഴിവാക്കുന്നതിന് നിഴൽ കൊടുക്കുന്നത് നല്ലതാണ്. ദിവസവുംആവശ്യത്തിന്  നനക്കുകയും ചെയ്യണം. ഉണങ്ങിയ ഇലകൾ കൊണ്ട് പുതയിടുകയും ചെയ്യുന്നത്‌ വളരെ നല്ലതാണ്. എല്ലാ ഇനം പഴവർഗ്ഗ തൈകളും ഫലവൃക്ഷ തൈകളും വെക്കുമ്പോൾ ഈ രീതി അവലംബിക്കാവുന്നതാണ്.

       ഏറ്റവും നല്ല ഇനം  തൈകളുടെ ശേഖരം  അയാൻ നേഴ്സറിയിൽ ലഭ്യമാണ്. വിശ്വസ്തതയോടു കൂടി നിങ്ങൾക്കാവശ്യമായ തൈകൾ ഏറ്റവും മിതമായ വിലയിൽ വാങ്ങാവുന്നതാണ്. തൈ വെക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ നിർദേശങ്ങളും നേഴ്സറിയിൽ നിന്നും സമയാ സമയങ്ങളിൽ ലഭ്യമാക്കുന്നതാണ്.

        അയാൻ നേഴ്സറി

പൂക്കോട്ടുംപാടം കരുളായ് റോഡ്

                ഉപ്പുവള്ളി

         Mob.No. 9446337875

27 ഇനം മാവിൻ തൈകൾ

16 ഇനം പ്ലാവ് തൈകൾ

10 ഇനം പേര തൈകൾ

6 ഇനം സപ്പോട്ട തൈകൾ .

റംബുട്ടാൻ N.18, റോൺ ഗ്രീൻ തൈകൾ,

അഭിയു, അച്ചാച്ചെറു , അസായ്ബെറി, നോനി,റൂബിക്ക , മിറാക്കിൾ ഫ്രൂട്ട്, മക്കോട്ട ദേവ, മട്ടോവ, തുടങ്ങി എല്ലാ ഇനം പഴവർഗ്ഗ ചെടികളും ലഭ്യമാണ്.

08/04/2023

ചൈന ഡോൾ പ്ലാന്റ്

        എമറാൾഡ് മരം സർപ്പൻറ് മരം എന്നീ പേരുകളിലും അറിയപ്പെടുന്നു.

തെക്ക് കിഴക്കൻ ഏഷ്യയിലെ ചൂടുള്ള കാലാവസ്ഥയിൽ വളരുന്ന മനോഹരമായ ചെടിയാണ്. കാഴ്ചയിൽ ഒരു കുട്ടിമരം . ആദ്യാവസാനം ഇലകൾ കൊണ്ട് മൂടിയ രൂപം. ആകർഷകവും തിളക്കവുമുള്ള നല്ല പച്ച ഇലകൾ . പുറത്ത് 25 മുതൽ 30 അടി വരെ ഉയരത്തിൽ വളരും.

              ഇത് ഇൻഡോർ പ്ലാന്റായും വളർത്താവുന്നതാണ്. കുറ്റിച്ചെടി പോലെ വീടിനകത്ത് വളർത്താം. നാലുമുതൽ ആറ് അടി വരെ ഉയരം വരാം.

       മഞ്ഞിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുള്ള ചെടയാണിത്. ഈർപ്പവും

നീർവാർച്ചയും ഉള്ള മണ്ണാണ് അനുയോജ്യം.

03/04/2023

ayaan nursary
Pookkottumpadam_karulai road
Uppuvally

07/03/2023

ayaan nursery

04/03/2023

white peony and Pink Cloud

Photos from ayaan_garden_and_aqua's post 11/02/2023

New beginning....

Want your business to be the top-listed Shop in Nilambur?
Click here to claim your Sponsored Listing.

Videos (show all)

Love for Lotus ? Visit Ayaan Garden and Aqua .....#lotusflower #indoorplants #outdoorplants #fruitplants #mangoplant #vi...
Beautiful Water Plants at fair price.  Only at Ayaan Garden & Aqua വിവിധ ഇനം ആമ്പൽ, താമര, തുടങ്ങി ആയിരത്തിലധികം വ്യത്യസ്...
Buy beautiful plants only from Ayaan Garden and Aqua, Ancham MIle    #garden #gardening #indoorplants #indoorplantsdecor...

Category

Telephone

Website

Address


Anchamile, Pookkottumpadam
Nilambur
679332