Mattummal Saleem

Mattummal Saleem

You may also like

nilesh_kumar_3
nilesh_kumar_3

Chairman
Nilambur Municipality

13/10/2023
08/10/2023

നിലമ്പൂർ നിയോജക മണ്ഡലത്തിലെ #ഏനാന്തി_കടവ്_പാലം പുനർനിർമാണത്തിന് 17.12 കോടി രൂപയുടെ ഭരണാനുമതിയായി.

നിലമ്പൂർ മുനിസിപ്പാലിറ്റി, കരുളായി,ചുങ്കത്തറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നതോടെ നിലമ്പൂർ ജനതയുടെ ദീർഘനാളത്തെ യാത്ര ക്ലേശത്തിന് പരിഹാരമാകും..

2018_19 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് പാലത്തിന്റെ ഡിസൈനിൽ വന്ന മാറ്റത്തെ തുടർന്നാണ് ഏനാന്തി പാലത്തിന്റെ വർക്ക് നിന്നു പോയിരുന്നത്. PV ANVAR എം.എൽ.എയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് പാലം പുനർ നിർമ്മിക്കുന്നതിന് സർക്കാർ അനുകൂല തീരുമാനം എടുത്തത്.

08/10/2023

#നിലമ്പൂർ ബസ് സ്റ്റാൻഡിലെ ദീർഘകാലത്തെ #ബാത്റൂം_ദുരിതത്തിനും പരിഹാരമാവുന്നു..

നിലമ്പൂർ നഗരസഭയിൽ ആര്യാടൻ ഷൗക്കത്ത് നഗരസഭ ചെയർമാൻ ആയിരുന്ന കാലത്ത് ആണ് പാടം നികത്തി ബസ്റ്റാൻഡ് ഷോപ്പിംഗ് കോപ്ലക്സ് നിർമ്മിക്കുകയും അതിൽ കംഫർട്ട് സ്‌റ്റേഷൻ അടക്കം തുറക്കുകയും ചെയതത്.

ആക്കാലത്ത് തന്നെ ആണ് നിർമ്മാണ പ്രവൃത്തിയ്ക്ക് എതിരെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന സംഘടനങ്ങളും അഴിമതി ഉയർത്തി കൊണ്ട് വന്നതാണ്.
അതൊന്നും ചെവി കൊള്ളാതെ അന്നത്തെ ആര്യാടൻ ഭരണ സമിതി ജനദ്രേഹ പദ്ധതി ധിക്കാരം പൂർവ്വം നടപ്പിൽ ആക്കി.

അതിന് ശേഷം നമ്മുടെ പഴയ ബസ്റ്റാൻഡിൽ തൊട്ടുമുമ്പത്തെ UDF ഭരണസിമിതിക്കാലത്ത് 10 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച E ടോയ്ലറ്റും നശിച്ച് പോയി സ്മാരകമായി കിടക്കുന്നുണ്ട്.. ഇങ്ങനെയുള്ള യുഡിഎഫിന്റെ ദീർഘവീക്ഷണത്തെ ആരും സ്മരിക്കാതെ പോകരുത്.🙏

പിന്നീട് വന്ന LDF ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ മഴക്കാലത്ത് വെള്ളം ഉയരുമ്പോൾ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം യുദ്ധക്കാല അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 37000 രൂപയും പിന്നീട് 56000/ രൂപയും ചിലവഴിച്ച് മാലിന്യം ക്ലീൻ ചെയ്തു. മഴ ശക്തി പ്രാപിച്ചാൽ വീണ്ടും പാടത്ത് വെള്ളം ഉയരുമ്പോൾ വീണ്ടും മാലിന്യം നിറഞ്ഞ് ഉയർന്ന് വരും.
ഇതിനോക്കെ ശാശ്വത പരിഹാരം കാണാൻ ഉള്ള ശ്രമത്തിന്റെ ഭാഗമയാണ് LDF ഭരണസമിതി പുതിയ വലിയ ടോയ്ലറ്റ് ടാങ്ക് നിർമ്മിക്കുന്നത്.

തുടർച്ചയായി വികസന കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന നഗരസഭയിലെ ഇടത് ഭരണ സമിതിയെ വെല്ലുവിളിച്ചു കൊണ്ടിരുന്ന ഈ ആവശ്യത്തിനും ഇതോടെ പരിഹാരമാകും...
പ്രതിപക്ഷമേ ഇനി വെല്ലുവിളിക്കാൻ നിങ്ങൾക്ക് എന്തുണ്ട്??

LDF വന്നു എല്ലാം ശരിയാക്കിയില്ലേ.. 🚩💪🏻🚩

06/10/2023

ഒമ്പതാമത് ചാലിയാർ #റിവർ_പാഡിലിന് നിലമ്പൂരിൽ തുടക്കമായി.
ഉദ്ഘാടനം നിർവഹിച്ചു.

01/10/2023

കേരളത്തിലെ മികച്ച #വയോജന_ക്ഷേമ_പ്രവർതനത്തിനുള്ള_അവാർഡ് Dr. R. Bindu മിനിസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി.. 💪🏻❤️💪🏻
❤️നിലമ്പൂരിന് അഭിമാനിക്കാം❤️

Pinarayi Vijayan
P A Muhammad Riyas
Pv Anvar Followers Nilambur
PV ANVAR ❤️
Aruma Jayakrishnan
Basheer PM
Kakkadan Rahim
Nilambur നമ്മുടെ നിലമ്പൂര്‍
Nilambur
NILAMBUR
Nilambur..

01/10/2023

#കേരളത്തിലെ ഏറ്റവും മികച്ച #വയോജന_സൗഹൃദ_നഗരസഭ_പുരസ്കാരം ബഹു: Dr. R. Bindu മിനിസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി..

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയ വയോജനങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് നിലമ്പൂര്‍ നഗരസഭ നടപ്പിലാക്കി വരുന്നത്. ഈ സമൂഹത്തില്‍ തങ്ങള്‍ക്കും ഒരു സ്‌പേസ് ഉണ്ടെന്ന് വയോജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് നഗരസഭയുടെ നേട്ടം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന പദ്ധതികളും, വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുമാണ് നിലമ്പൂരിനെ സമ്മാനാര്‍ഹരാക്കിയത്...

നഗരസഭ ഭരണസമിതിയുടെയും സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും വയോജനങ്ങളുടെ പങ്കാളിത്തവും ഈ സമയം നന്ദിയോടെ ഓര്‍ക്കുന്നു..🙏🙏

26/09/2023

.1️⃣ #നിലമ്പൂർ❤️
കേരളത്തിലെ ഏറ്റവും മികച്ച #വയോജന_സൗഹൃദ_നഗരസഭയായി_നിലമ്പൂരിനെ തെരെഞ്ഞെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.🙏🙏

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയ വയോജനങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് നിലമ്പൂര്‍ നഗരസഭ നടപ്പിലാക്കി വരുന്നത്. ഈ സമൂഹത്തില്‍ തങ്ങള്‍ക്കും ഒരു സ്‌പേസ് ഉണ്ടെന്ന് വയോജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് നഗരസഭയുടെ നേട്ടം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന പദ്ധതികളും, വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുമാണ് നിലമ്പൂരിനെ സമ്മാനാര്‍ഹരാക്കിയത്...

നഗരസഭ ഭരണസമിതിയുടെയും സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും വയോജനങ്ങളുടെ പങ്കാളിത്തവും ഈ സമയം നന്ദിയോടെ ഓര്‍ക്കുന്നു...

25/09/2023

#കേരളത്തിൽ_നമ്പർ_വൺ_നിലമ്പൂർ❤️
കേരളത്തിലെ ഏറ്റവും മികച്ച #വയോജന_സൗഹൃദ_നഗരസഭയായി_നിലമ്പൂരിനെ തെരെഞ്ഞെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.🙏🙏
ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയ വയോജനങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് നിലമ്പൂര്‍ നഗരസഭ നടപ്പിലാക്കി വരുന്നത്. ഈ സമൂഹത്തില്‍ തങ്ങള്‍ക്കും ഒരു സ്‌പേസ് ഉണ്ടെന്ന് വയോജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് നഗരസഭയുടെ നേട്ടം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന പദ്ധതികളും, വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുമാണ് നിലമ്പൂരിനെ സമ്മാനാര്‍ഹരാക്കിയത്...

നഗരസഭ ഭരണസമിതിയുടെയും സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും വയോജനങ്ങളുടെ പങ്കാളിത്തവും ഈ സമയം നന്ദിയോടെ ഓര്‍ക്കുന്നു...

Photos from Mattummal Saleem's post 22/09/2023

#നിലമ്പൂരിന്റെ_ഏറെക്കാലത്തെ_സ്വപ്നത്തിന്_ഇന്ന് തുടക്കം കുറിച്ചു.💪🏻🚩🚩💪🏻

നിലമ്പൂർ #ടൗണിലെ ഗതാഗത കുരിക്കിന് പരിഹാരമായി
PV ANVAR MLA യുടെ നേതൃത്വത്തിൽ ടൗൺ വീതികൂട്ടൽ ആരംഭിച്ചു...

റോഡിന്റെ വീതി 13 മീറ്റർ ആക്കും, ഇരുഭാഗത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാത.
(9 മീറ്റർ വീതിയിൽ ടാറിങ്ങും രണ്ടര മീറ്റർ വീതിയിൽ കട്ടയും പതിക്കും, കൂടാതെ ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും.)
----------------------------------
നിലമ്പൂർ മണ്ഡലത്തിലെ മൊത്തം ഗതാഗത കുരിക്കിന് പരിഹാരമായി MLA യുടെ നേതൃത്വത്തിൽ എടക്കര അങ്ങാടിയിലെ ഗതാഗത കുരുക്കുകൾ പരിഹരിക്കാൻ ബൈപ്പാസ് നിർമ്മാണോദ്ഘാടനം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.

ഈ വർഷാവസാനം നിലമ്പൂർ ബൈപ്പാസിന്റെ പണി ആരംഭിക്കുന്നതോടുകൂടി നിലമ്പൂരിനെ വർഷങ്ങളായി ശ്വാസം മുട്ടിച്ചു കൊണ്ടിരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് കൂടി പരിഹാരമാവും...🚩🚩

Pinarayi Vijayan❤️
P A Muhammad Riyas❤️
Pv Anvar Followers Nilambur
PV ANVAR ഫോളോവേഴ്സ്
Aruma Jayakrishnan
Nilambur
Nilambur നമ്മുടെ നിലമ്പൂര്‍
Basheer PM
Kakkadan Rahim

20/09/2023

നിലമ്പൂർ നഗരസഭയുടെ #വികസന_പ്രക്രിയ_വേഗത കൈവരിക്കുന്നതിനായി നഗരസഭയുടെ പരിധിയിൽ വരുന്ന മുഴുവൻ വികസന മേഖലകളുടെയും, കുടുംബങ്ങളിലെയും വിവരങ്ങൾ സ്ഥലമാനകൃത്യതയോടെ #ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതിന്റെ മുന്നോടിയയുള്ള സർവ്വേ പ്രവർത്തനങ്ങൾ
ആരംഭിച്ചിരിക്കുകയാണ്.

സർവ്വേ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തർക്കുള്ള പരിശീലനം
പൂർത്തീകരിച്ചുകഴിഞ്ഞു.

ഇവർ നിങ്ങളുടെ സ്ഥാപനം/വീട് എന്നിവയുടെ വിവരങ്ങൾ ശേഖരിക്കാനായി നിങ്ങളെ സമീപിക്കുമ്പോൾ അവർക്ക് ആവശ്യമായ
വിവരങ്ങൾ നൽകി നഗരസഭയുടെ ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.🙏

Mattummal Saleem
(നിലമ്പൂർ നഗരസഭ ചെയർമാൻ)

19/09/2023

#നിലമ്പൂർ_പകൽവീട്_നിർമ്മാണത്തിൽ #വ്യാജ_ആരോപണം ഉന്നയിക്കുന്ന ആര്യാടൻ അടിമകളെ പൊളിച്ചടുക്കി നിലമ്പൂർ എം.എൽ.എ PV ANVAR.

വസ്തുത ഇതാണ്... (വീഡിയോ)

Photos from Mattummal Saleem's post 15/09/2023

#ഏറെക്കാലത്തെ_സ്വപ്നത്തിന്_തുടക്കം_കുറിച്ചു.😍🥰 #നിലമ്പൂർ_ടൗൺ_വീതിക്കൂട്ടൽ_തുടങ്ങി.

#നിലമ്പൂരിന്റെ_ജനകീയ_MLA_യുടെ നേതൃത്വത്തിൽ സർവ്വേ നടപടികൾ പുരോഗമിക്കുന്നു.
റോഡിന്റെ വീതി 13 മീറ്റർ ആക്കും, ഇരുഭാഗത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാത.
(9 മീറ്റർ വീതിയിൽ ടാറിങ്ങും രണ്ടര മീറ്റർ വീതിയിൽ കട്ടയും പതിക്കും, കൂടാതെ ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും.)

P A Muhammad Riyas❤️
PV ANVAR❤️
Nilambur
Nilambur നമ്മുടെ നിലമ്പൂര്‍

Photos from Mattummal Saleem's post 08/09/2023

#ഭിന്നശേഷി സൗഹൃദ പദ്ധതികളിലെ നിലമ്പൂര്‍ മാതൃക കേരളം ഏറ്റെടുക്കും മന്ത്രി...

#നിലമ്പൂര്‍ നഗരസഭ നടപ്പിലാക്കുന്ന ഭിന്നശേഷി സൗഹൃദപദ്ധതികളുടെ മാതൃക കേരള സംസ്ഥാനം ഏറ്റെടുക്കുമെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.പി. രാജേഷ്.

നിലമ്പൂര്‍ നഗരസഭ നടത്തിയ പരിവാര്‍ സംഗമവും ഭിന്നശേഷി കുട്ടികളുടെ പ്രവര്‍ത്തിപരിചയ ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍ എംഎല്‍എയും നിലമ്പൂര്‍ നഗരസഭയും ഒന്നാമത്തെ പരിഗണന നല്‍കുന്നത് ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമ പദ്ധതികള്‍ക്കാണ്. ഇത് അഭിമാനകരമാണ്. ഓരോ പഞ്ചായത്തിനും അന്‍പത് ലക്ഷം രൂപ വീതമാണ് എംഎല്‍എ അനുവദിച്ചത്.

നാല് കോടി രൂപയാണ് ഭിന്നശേഷിക്കാര്‍ക്കായി ഈ വര്‍ഷം വിനിയോഗിക്കുന്നത്. ഇത്രയും തുക ഭിന്നശേഷിക്കാര്‍ക്കായി ഉപയോഗിക്കുന്നത് ആദ്യമായിട്ടായിരിക്കും. സര്‍ക്കാര്‍ നാല് ഡിസേബിലിറ്റി വില്ലേജുകള്‍ അനുവദിച്ചതില്‍ ഒന്ന് ലഭിച്ചത് നിലമ്പൂര്‍ നഗരസഭക്കാണ്.

നഗരസഭ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഭിന്നശേഷിക്കാര്‍ക്കായി സ്ഥാപിക്കുന്ന ഭിന്നശേഷി റീഹാബിലിറ്റേഷന്‍ സെന്റര്‍ ആന്റ് ഓട്ടിസം പാര്‍ക്ക് പദ്ധതിക്കായി 35 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 50 ലക്ഷം കൂടി ലഭിക്കുന്നതോടെ 85 ലക്ഷം ചെലവില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം അടുത്ത നവംബറില്‍ ആരംഭിക്കും. കേരളം ഭിന്നശേഷി സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലമ്പൂര്‍ ബ്ലോക്ക് സിഎച്ച്‌സിയില്‍ ഭിന്നശേഷിക്കാര്‍ക്ക് ഫിസിയോ തെറാപ്പി സെന്റര്‍ ആരംഭിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചു. ഭിന്നശേഷി സൗഹൃദ പദ്ധതിയുടെ നിലമ്പൂര്‍ മാതൃക തന്റെ മണ്ഡലത്തിലും കേരളമൊട്ടാകെയും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം. ബഷീര്‍, സ്‌കറിയ ക്‌നാംതോപ്പില്‍, കക്കാടന്‍ റഹീം, ഷൈജി ടീച്ചര്‍, കൗണ്‍സിലര്‍മാര്‍, ബിപിസി എം. മനോജ് കുമാര്‍, നഗരസഭ സെക്രട്ടറി ജി. ബിനുജി എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ മന്ത്രി ആദരിച്ചു. ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങൡലായി 22 കുട്ടികളാണ് നിലമ്പൂരില്‍ നിന്നും പങ്കെടുത്തത്. ഫുട്‌ബോള്‍ കോച്ച് കമറുദ്ദീന്‍ മോയിക്കലാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. തുടര്‍ന്ന് ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തി പരിചയ ശില്‍പ്പശാലയും സംഘടിപ്പിച്ചു. നിലമ്പൂര്‍ ബിആര്‍സിയുടെ കീഴിലുള്ള കുട്ടികള്‍ക്കാണ് അഗര്‍ബത്തി നിര്‍മ്മാണം, ഫാബ്രിക് പെയിന്റിംഗ്, പാവ നിര്‍മ്മാണം, ത്രെഡ് പാറ്റേണ്‍, വെയ്സ്റ്റ് മെറ്റീരിയല്‍ പ്രൊഡക്ട് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.

സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. അടുത്ത മാസം നടക്കുന്ന സബ്ജില്ല പ്രവര്‍ത്തി പരിചയമേളയില്‍ പങ്കെടുക്കുന്നതിനാണ് ഭിന്നശേഷിക്കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. .

Photos from Mattummal Saleem's post 05/09/2023

#കേരളത്തിൽ_പുതിയ_ടയർ_കമ്പനി.
#നിലമ്പൂരിൽ നിന്നുള്ള പുതിയ ടയര്‍ ബ്രാൻ്റായ സിറ്റ്‌കോ ടയറിൻ്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.

മാനുഫാക്ചറിങ്ങ് മേഖലയിൽ കേരളത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭത്തിലൂടെ 200ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 കോടി രൂപ ചിലവിൽ 3 ഏക്കർ ഭൂമിയിൽ ഏറനാട് വിജയപുരത്ത് ആരംഭിച്ചിരിക്കുന്ന കമ്പനിയിൽ നിലവിൽ ബൈക്ക്, സ്കൂട്ടർ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ ടയറുകളാണ് നിർമ്മിക്കുന്നത്.

റബ്ബറിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണ രംഗത്ത് കേരളത്തിൽ അനന്തമായ സാധ്യതകളാണുള്ളത്. വ്യവസായ വകുപ്പ് ഇത്തരം ഉല്‍പന്നങ്ങളുമായി വിപണിയിലെത്തുന്നവര്‍ക്ക് മികച്ച പിന്തുണയാണ് നല്‍കിവരുന്നത്. വളരെ പെട്ടെന്ന് തന്നെ വ്യവസായങ്ങളാരംഭിക്കുന്നതിനും തടസങ്ങളില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും ഇപ്പോൾ കേരളത്തിൽ സാധിക്കുന്നുണ്ട്. പുതിയ വ്യവസായ നയം പ്രകാരം റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് സർക്കാർ നൽകുന്നത്.

ഗുണമേന്മയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ടയറുകൾ സിറ്റ്‌കോ ടയറില്‍ നിന്നും വിപണിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു.🙏🙏

28/08/2023

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

Photos from Mattummal Saleem's post 28/08/2023

#പ്രായത്തെ_തോൽപ്പിച്ച_ആഘോഷം
വയോജന സൗഹൃദ നഗരസഭയായ നിലമ്പൂര്‍ നഗരസഭ വയോജനങ്ങള്‍ക്കായി ഓണാഘോഷം നടത്തി.

ചന്തക്കുന്ന് മയ്യംതാനിയില്‍ വയോജനങ്ങള്‍ക്കായ പണികഴിപ്പിച്ച പകല്‍വീട്ടില്‍ വെച്ചായിരുന്നു ഓണാഘോഷം.

വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു.കെ. ബിന്ദു, കൗണ്‍സിലര്‍മാര്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് കെ. മുഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ. അരുണ്‍കുമാര്‍, സോമന്‍ മാസ്റ്റര്‍, മാട്ടുമ്മല്‍ യൂസഫ്, അസീസ് റഹ്‌മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രശസ്ത സിനിമ-നാടക നടി നിലമ്പൂര്‍ ആയിഷ മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂരിലെ ആദ്യകാല ഡാന്‍സ് ടീച്ചര്‍ ഇന്ദ്രാണിയുടെ സാന്നിധ്യവും പങ്കാളിത്തവും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വിവിധ ഡിവിഷനുകളില്‍ നിന്നായി നിരവധി വയോജനങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. നടത്ത മത്സരം, തൊപ്പി മത്സരം, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്തി. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

വെളിയംതോട്ടില്‍ നിന്നും 90 വയസ്സുള്ള മണവാട്ടിയുമായി ഒപ്പന സംഘമെത്തിയത് ഓണാഘോഷത്തെ വേറെ ലെവലിലെത്തിച്ചു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കലാപരിപാടികള്‍ക്ക് ശേഷം ഓണസദ്യയും നല്‍കി.

Photos from Mattummal Saleem's post 27/08/2023

#പരിമിതികളില്ലാത്ത_ആഘോഷം.....
പരിമിതികള്‍ മറന്ന ഓണമാണ് കുട്ടികള്‍ക്കായി ഭിന്നശേഷി സൗഹൃദ നഗരസഭയായ നിലമ്പൂര്‍ നഗരസഭ ഒരുക്കിയത്.

സാഹോദര്യം, സമന്വയം, സഹവര്‍ത്തിത്വം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പൊതുവിദ്യാഭ്യാസ വകുപ്പും നിലമ്പൂര്‍ നഗരസഭയും ചേര്‍ന്ന് നിലമ്പൂര്‍ ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ കേരളീയം 2023 എന്ന പേരില്‍ ഓണാഘോഷം നടത്തി.

പത്ത് ക്ലസ്റ്ററുകളില്‍ നിന്നായി 300 ഓളം കുട്ടികളും രക്ഷിതാക്കളും ട്രൈബല്‍ ഷെല്‍ട്ടര്‍ ഹോസ്റ്റലിലെ കുട്ടികളും നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷത്തില്‍ പങ്കെടുത്തു. ഓണാഘോഷം രാജ്യസഭാ എം.പി. പി.വി. അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ്പവല്ലി, എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, സഭ സ്ഥിരസമിതി അധ്യക്ഷന്‍മാരായ പി.എം. ബഷീര്‍, കക്കാടന്‍ റഹീം, സ്‌കറിയ ക്‌നാംതോപ്പില്‍, യു.കെ. ബിന്ദു, കൗണ്‍സിലര്‍മാര്‍, ബിപിഒ എം. മനോജ്, എഇഒ കെ. പ്രേമാനന്ദന്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, സര്‍വ ശിക്ഷാ കേന്ദ്രയിലെ ജില്ലാ തല ഓഫീസര്‍മാര്‍, ബിആര്‍സിയിലെ ട്രൈനര്‍മാര്‍, സ്പെഷ്യല്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. സ്പെഷ്യല്‍ ഒളിംപിക്സ് ജേതാക്കളെയും കഴിഞ്ഞ വര്‍ഷം ഷെല്‍ട്ടര്‍ ഹോസ്റ്റലില്‍ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു. കുട്ടികള്‍ക്കായി വടംവലി ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ നടത്തി. തണല്‍ നാടന്‍ പാട്ട് ടീമിന്റെ നാടന്‍ പാട്ട് കുട്ടികള്‍ക്ക് വലിയ ആവേശം നല്‍കി. പാട്ടുകാരോടൊപ്പം നൃത്തം വെക്കുകയും കൂടെ പാടുകയും ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയാണ് കുട്ടികള്‍ക്കായി ഒരുക്കിയത്. മത്സരവിജയികള്‍ക്കും ഓണാഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഉപഹാരവും നല്‍കി.

23/08/2023

PV ANVAR MLAയുടെ കക്കാടം പൊയിയിലെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി..

Photos from Mattummal Saleem's post 19/08/2023

#ജമന്തി_പൂപ്പാടങ്ങളൊരുക്കി #നിലമ്പൂർ_നഗരസഭ..

#കർണാടകയിലെ ഗുണ്ടൽ പേട്ടിനോട് കിടപിടിക്കത്തക്ക തരത്തിലുള്ള പ്രദേശം നിലമ്പൂരിന്റെ ദൃശ്യ മനോഹാരിത വിളിച്ചുണർത്തി ഇനി നമ്മുടെ മുനിസിപ്പാലിറ്റിയിലും.

രണ്ടിടങ്ങളിലായി ഒന്നര ഏക്കറിൽ 6000 തോളം തൈകൾ ആണ് വിളവെടുപ്പിനായി നിറഞ്ഞു നിൽക്കുന്നത്.
🌺കാണേണ്ട കാഴ്ച തന്നെ.🌼

#നഗരസഭയുടെ_പൂ_പാടത്തിലെ കാഴ്ചകൾ.

Photos from Mattummal Saleem's post 17/08/2023

നിലമ്പൂര്‍ #ജില്ലാ_ആശുപത്രിയില്‍ മാതൃശിശു ബ്ലോക്കിന്റെ പുതിയ പ്രൊജക്ട് നിര്‍മ്മാണ ഉദ്ഘാടനം നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ നിര്‍വഹിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ നസീബ അസീസ്, നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, ഡിഎംഒ ഡോ.ആര്‍.രേണുക, ജില്ലാ ആശുപത്രി സൂപ്രണ്ട് പി. ഷിനാസ് ബാബു എന്നിവര്‍ പ്രസംഗിച്ചു. ദേശീയ ആരോഗ്യ ദൗത്യം പ്രൊജക്ട് ഓഫീസര്‍ ഡോ.ടി.എന്‍. അനൂപ് പദ്ധതി വിശദീകരിച്ചു.

പദ്ധതി തുകയായ 16.5 കോടി രൂപ നല്‍കുന്നത് ദേശീയ ആരോഗ്യ ദൗത്യമാണ്. 2014 ല്‍ നാലുനില കെട്ടിടം നിര്‍മ്മിക്കാന്‍ ദേശീയ ആരോഗ്യ ദൗത്യം 10 കോടി രൂപ അനുവദിച്ചിരുന്നു. ബിഎസ്എന്‍എല്‍ സിവില്‍ എഞ്ചിനിയറിംഗ് വിഭാഗമായിരുന്നു കരാറെടുത്തിരുന്നത്. രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാവേണ്ടിയിരുന്ന നിര്‍മ്മാണം പലകാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. നിര്‍മാണം 30 ശതമാനമായപ്പോള്‍ ഉപകരാറുകാര്‍ പ്രവൃത്തി ഉപേക്ഷിച്ചുപോയി. പിന്നീട് ഡോ. ടി.എന്‍. അനൂപ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ജില്ലാ പ്രൊജക്ട് മാനേജരായപ്പോഴാണ് പദ്ധതിക്ക് പുനര്‍ജീവന്‍ വെച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് സന്ദര്‍ശിച്ച് തടസ്സങ്ങള്‍ നീക്കാന്‍ മുന്‍കൈയ്യെടുത്തു.പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ ആണ് കരാറെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കണം.

Photos from Mattummal Saleem's post 17/08/2023

നിലമ്പൂര്‍ നഗരസഭ വിപുലമായ പരിപാടികളോടെ #കർഷകദിനം ആചരിച്ചു.

നഗരസഭ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ മികച്ച കര്‍ഷകരെ ആദരിക്കല്‍, കാര്ഷിക സെമിനാര്‍ എന്നിവയും കര്‍ഷകദിനത്തോടനുബന്ധിച്ച് നടന്നു.
നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, സ്ഥിരസമിതി ചെയര്‍മാന്‍മാരായ കക്കാടന്‍ റഹീം, സ്‌കറിയ ക്‌നാംതോപ്പില്‍, യു.കെ. ബിന്ദു, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി ജി ബിനുജി, കൃഷി ഓഫീസര്‍ എം.കെ. രജനി, അസി. കൃഷി ഓഫീസര്‍ എം.എസ്. ഷിബുകുമാര്‍, സിഡിഎസ് പ്രസിഡന്റ് വസന്ത തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷി അസി.ഡയറക്ടര്‍ ടി. മഹേഷ് പദ്ധതി വിശദീകരിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ എബ്രഹാം ഉദിക്കമണ്ണില്‍, കര്‍ഷക തൊഴിലാളി ചാക്കോ ഉള്ളൂര്‍പുത്തന്‍പുരക്കല്‍, ജൈവ കര്‍ഷകന്‍ മുസ്തഫ ഖനി പുലിക്കുന്നേല്‍, വനിത കര്‍ഷക മറിയാമ്മ പുതിയോട്ട്പുത്തന്‍വീട്, എസ്.സി. കര്‍ഷകന്‍ രാമന്‍ കരിമാരപ്പറ്റ, വിദ്യാര്‍ത്ഥി കര്‍ഷകന്‍ അതുല്‍ കൃഷ്ണ തുപ്പിലിക്കാടന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പാളത്തൊപ്പിയും പൊന്നാടയും മെമന്റോയും ജൈവവള കിറ്റുമാണ് നല്‍കിയത്. റംസീന കല്ലിങ്ങല്‍, അന്നമ്മ പുത്തന്‍പുരക്കല്‍ എന്നിവരെ പ്രോത്സാഹനം അര്‍ഹിക്കുന്ന കര്‍ഷകര്‍ എന്ന നിലയില്‍ ആദരിച്ചു. കൃഷിയിലെ പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ കൃഷി ഓഫീസറും അസി. കൃഷി ഓഫീസറും ക്ലാസെടുത്തു.

15/08/2023

ഒരുപാട് പേരുടെ ത്യാഗത്തിന് മുന്നിൽ ശിരസ്സ് നമിച്ചു കൊണ്ട് ഏവർക്കും #സ്വാതന്ത്ര്യദിനാശംസകൾ.

്വാതന്ത്ര്യ ദിനം നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ സഹപ്രവർത്തകർക്കൊപ്പം പതാക ഉയർത്തി.

Photos from Mattummal Saleem's post 14/08/2023

#നിലമ്പൂർ_പുതിയ ബസ് സ്റ്റാന്‍ഡില്‍ #ഫീഡിംഗ്_റൂം തുറന്നു.

അന്താരാഷ്ട്ര മുലയൂട്ടല്‍ വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഡ്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നിര്‍മ്മിച്ച മുലയൂട്ടല്‍ കേന്ദ്രത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ ഏറനാട് ബ്രാഞ്ചും കേരള സ്‌റ്റേറ്റ് വുമണ്‍സ് കൗണ്‍സിലും നിലമ്പൂര്‍ നഗരസഭയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐഡിഎ ഏറനാട് പ്രസിഡന്റ് ഡോക്ടര്‍ സനല്‍ ബാബു അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശബരീശന്‍ പൊറ്റേക്കാട്, റിട്ട. ഗൈനകോളജിസ്‌റ് ഡോ. എം. മെഹര്‍ബന്‍, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ കേരള ഘടകം വൈസ് പ്രസിഡന്റ് ഡോ.എം.അന്‍വര്‍ അലി, ഐഡിഎ കേരള സ്റ്റേറ്റ് ഡബ്ല്യൂസി അംഗങ്ങളായ ഡോ.എസ്. സീതി, ഡോ.സി.സാറാ, ഐഡിഎ സെക്രട്ടറി ഡോ. ഹാഷ്മി, ഏറനാട് ബ്രാഞ്ച് ഡബ്ല്യൂസി പ്രതിനിധി ഡോ. റീം, ഡോ.എ. മുഹസിന്‍, ഡോ. കെ.ടി. അസൈനാര്‍, ഡോ. എസ്.കീര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു.

Photos from Mattummal Saleem's post 11/08/2023

#നിലമ്പൂർ_നഗരസഭയുടെ ഖരമാലിന്യ പരിപാലന രൂപരേഖ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയുള്ള പദ്ധതി ഓഹരി ഉടമകളുടെ യോഗം ചേർന്നു.

നഗരസഭാ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗത്തില്‍ നഗരസഭയുടെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളിലുള്ള പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ഖരമാലിന്യ രൂപരേഖ തയ്യാറാക്കാനാവശ്യമായ അഭിപ്രായങ്ങള്‍ ശേഖരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം. ബഷീര്‍, കക്കാടന്‍ റഹീം, യു.കെ. ബിന്ദു, സ്‌കറിയ ക്‌നാംതോപ്പില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സലീല്‍ എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, സോഷ്യല്‍ ഓഡിറ്റ് ടീം അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍, വ്യാപാരി വ്യവസായി അധികൃതര്‍, ശുചീകരണ തൊഴിലാളികള്‍, ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍, ജില്ലാ പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥര്‍, എഡിഎസ്, സിഡിഎസ് അംഗങ്ങള്‍, ആശ വര്‍ക്കേഴ്‌സ് തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു.

പദ്ധതിയുടെ ആമുഖ വിശകലനവും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനത്തെപ്പറ്റിയുള്ള അവതരണവും പി.ഡി. ഫിലിപ്പ് നടത്തി. മാലിന്യ മുക്ത നവ കേരളം തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ നവ കേരളം റിസോഴ്‌സ് പേഴ്‌സണ്‍ നാദിര്‍ഷ സംസാരിച്ചു. ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്‍ ബിജേഷ് അവതരിപ്പിച്ചു. മാലിന്യ മുക്ത നിലമ്പൂര്‍ എന്ന വലിയ ലക്ഷ്യത്തിനായി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുകയും ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ചര്‍ച്ചക്ക് ഖരമാലിന്യ സംസ്‌കരണ പദ്ധതി എഞ്ചിനിയര്‍മാരായ കെ. വിഷ്ണു, മിഥുന്‍, ധീരജ്, രസിത എന്നിവര്‍ നേതൃത്വം നല്‍കി. യുനെസ്‌കോ ലേണിംഗ് സിറ്റിയായി തെരെഞ്ഞെടുക്കപ്പെട്ട നിലമ്പൂര്‍ നഗരസഭ മാലിന്യസംസ്‌കരണത്തിന് വളരെയേറ പ്രാമുഖ്യം നല്‍കുന്നുണ്ട്.ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുവാനായി എല്ലാ വീടുകളിലും 2200 രൂപ വിലവരുന്ന ബയോ ബിന്നുകള്‍ നല്‍കിവരുന്നു. മാലിന്യങ്ങള്‍ കമ്പോസ്റ്റ് വളമാക്കി മാറ്റാനുതകുന്നതാണ് ബയോ ബിന്നുകള്‍. അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും ശേഖരിച്ച് നഗരസഭയില്‍ വെച്ച് തരം തിരിച്ച് കയറ്റി വിടുകയാണ്. 37 പേരടങ്ങുന്ന ഹരിത കര്‍മ്മസേനക്കാണ് അജൈവമാലിന്യ സംസ്‌കരണ ചുമതല.

Photos from Mattummal Saleem's post 02/08/2023

#കേരളീയം_2023_നഗരസഭ_ഓണാഘോഷം ഭിന്നശേഷിക്കാര്‍ക്കും ആദിവാസി കുരുന്നുകള്‍ക്കുമൊപ്പം.

ഭിന്നശേഷി സൗഹൃദ നഗരസഭയായ നിലമ്പൂര്‍ നഗരസഭയും നിലമ്പൂര്‍ ബിആര്‍സിയും സംയുക്തമായി നടത്തുന്ന ഓണാഘോഷം 'കേരളീയം 2023' ഓഗസ്റ്റ് 23ന് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ആദിവാസി കുരുന്നുകള്‍ക്കുമൊപ്പം ആഘോഷിക്കും.

നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സ്വാഗതസംഘ ചേർന്നു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ ക്‌നാംതോപ്പില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം. ബഷീര്‍, കക്കാടന്‍ റഹീം, യു.കെ. ബിന്ദു, ബി.പി.ഒ. എം. മനോജ് കുമാര്‍, ബിആര്‍സി ട്രെയിനര്‍ എ. ജയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും നിലമ്പൂര്‍ യൂണിറ്റ് പ്രസിഡന്റുമായി വിനോദ് പി. മേനോന്‍, ആര്‍.പി. സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിലമ്പൂര്‍ ബിആര്‍സിയുടെ കീഴില്‍ 9 ഗ്രാമപഞ്ചായത്തിലും ഒരു നഗരസഭയിലുമായി 10 സിആര്‍സികളിലായി 600 ഓളം ഭിന്നശേഷി വിദ്യാര്‍ത്ഥികളുണ്ട്. നിലമ്പൂര്‍ ലിറ്റിള്‍ ഫ്‌ളവര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ 267 ഭിന്നശേഷി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഷെല്‍ട്ടര്‍ ഹോസ്റ്റലില്‍ താമസിക്കുന്ന 40 ആദിവാസി കുട്ടികളും ഓണാഘോഷത്തില്‍ പങ്കെടുക്കും. പൂക്കളം, ഓണക്കളികള്‍, കായിക മത്സരങ്ങള്‍, ഉദ്ഘാടന സമ്മേളനം, ഓണസദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. പ്രൈമറി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

സംഘാടക സമിതി രക്ഷാധികാരികളായി രാജ്യസഭ എം.പി. പി.വി. അബ്ദുള്‍ വഹാബ്, നിലമ്പൂര്‍ എം.എല്‍എ. പി.വി. അന്‍വര്‍, മലപ്പുരം ഡിപിസി പി. മനോജ്കുമാര്‍, ഡിഡിഇ കെ. രമേഷ് കുമാര്‍, നിലമ്പൂര്‍ എ.ഇ.ഒ. കെ. പ്രേമാനന്ദ് എന്നിവരെയും ചെയര്‍മാനായും,ജനറല്‍ കണ്‍വീനറായി എന്നെയും നിലമ്പൂര്‍ ബിപിസി എം. മനോജ് കുമാറിനെയും ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി കക്കാടന്‍ റഹീമിനെയും ജനറല്‍ കണ്‍വീനറായി എം. മനോജ് കുമാറിനെയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷണനെയും കണ്‍വീനറായി ബിആര്‍സി ട്രെയിനര്‍ എം.പി. ഷീജയെയും ഫുഡ് കമ്മിറ്റി ചെയര്‍മാനായി പി.എം. ബഷീറിനെയും കണ്‍വീനറായി ബിആര്‍സി ട്രെയിനര്‍ ടി.പി. രമ്യയെയും റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാനായി യു.കെ. ബിന്ദുവിനെയും പബ്ലിസിറ്റി ചെയര്‍മാനായി പി. ഗോപാലകൃഷ്ണനെയും കണ്‍വീനറായി സംഗീതിനെയും തെരെഞ്ഞെടുത്തു.

Photos from Mattummal Saleem's post 02/08/2023

ംരഭകർക്ക്_അകമഴിഞ്ഞ_പിന്തുണയുമായി_നിലമ്പൂർ_നഗരസഭ.😍

പുതുതായി സംരഭകത്വ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് തടസ്സങ്ങളേതുമില്ലാതെ തന്നെ #വാണിജ്യ_വ്യവസായങ്ങൾ ആരംഭിക്കാന്‍ നഗരസഭ എല്ലാ വിധ പിന്‍തുണയും നല്‍കും.

ംരഭങ്ങള്‍ ആരംഭിക്കുക എന്നതായിരുന്നു നിലമ്പൂര്‍ നഗരസഭയുടെ ലക്ഷ്യം.
അതിൽ ്ണം ആരംഭിക്കാന്‍ കഴിഞ്ഞു.
ഇതില്‍ 40 സംരംഭങ്ങള്‍ക്ക് ബാങ്ക് ലോണ്‍ ലഭ്യമാക്കാനും നഗരസഭക്കായി.

കേരള വാണിജ്യ-വ്യവസായ വകുപ്പും നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച സംരഭകത്വ ശില്‍പശാല ഇന്ന് ഉദ്ഘാടനം ചെയ്തു.
നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ബഷീര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കക്കാടന്‍ റഹീം, കൗണ്‍സിലര്‍മാരായ പി.ഗോപാലകൃഷ്ണന്‍, എം.ടി. അഷ്‌റഫ്, റഹ്മത്ത് ചുള്ളിയില്‍, ശ്രീജ വെട്ടേഴത്ത്, ബിന്ദു മോഹന്‍, സ്വപ്‌ന ടീച്ചര്‍, വണ്ടൂര്‍ വ്യവസായ ഓഫീസര്‍ ബ്രിജേഷ എറക്കന്‍, കുടുംബശ്രീ സിഡിഎസ് വി. വസന്ത എന്നിവര്‍ സംസാരിച്ചു.ജില്ലാ വ്യവസായ അസി. ഓഫീസര്‍ പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നവസംരഭകരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

സംരഭകത്വ വര്‍ഷം ഫേസ് ടൂ വിന്റെ ഭാഗമായാണ് നവ_സംരഭകരെ ആകര്‍ഷിക്കുന്നതിനും മുന്‍ വര്‍ഷങ്ങളില്‍ ആരംഭിച്ച സംരഭങ്ങളുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം പ്രാഥമിക ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ പിന്‍തുണയും നവസംരഭകര്‍ക്ക് ഉണ്ടാകും.
________________________________
#മാട്ടുമ്മൽ_സലീം.
(നിലമ്പൂർ നഗരസഭ ചെയർമാൻ)

25/07/2023

നിലമ്പൂർ നഗരസഭയിൽ അനുവദിച്ചിട്ടുള്ള ഭിന്നശേഷി പാർക്ക് തുടങ്ങുന്നതിൻ്റെ അന്തിമഘട്ട ചർച്ചയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആർ.ബിന്ദുവുമായി പി.വി.അൻവർ MLA നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം ബഷീർ എന്നിവരോടപ്പം പങ്കെടുത്തു:

24/07/2023

നഗരസഭക്ക് കീഴിലുള്ള #മുമ്മുള്ളി_കുടുംമ്പാരോഗ്യ_കേന്ദ്രത്തിൽ പുതിയതായി ആരംഭിക്കുന്ന റൂട്ട് കനാൽ സൗകര്യത്തോടുകൂടിയ സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Photos from Mattummal Saleem's post 19/07/2023

ചന്തക്കുന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമൻകുത്ത് 20th ഡിവിഷനിൽ നിർമിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് പാർട്ടി ഏരിയ സെക്രട്ടറി സ: E പത്മാക്ഷൻ നിർവ്വഹിച്ചു. ചന്തക്കുന്ന് LC സെക്രട്ടറി ഷാജി കരിമ്പുഴ, LC സെൻ്റർ അംഗം മോഹനൻ, ബ്രാഞ്ച് സെക്രട്ടറി അഷ്റഫ് തറയിൽ, ഡിവിഷൻ കൗൺസിലർ അടുക്കത്ത് സുബൈദ, കുഞ്ഞുട്ടിമാൻ, അഷ്റഫ് മങ്ങാട്ട് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

18/07/2023

ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ.

15/07/2023

"SAMARA
"Guarded By Providence" !!

Here is the First Look Poster of Written & Directed by Charles Joseph ☺️

Magic Frames Release 👍

.Dipu
.

08/07/2023

സങ്ങതി പിടുത്തം വിട്ടൂന്നാ തോന്നണത്‌ വിദേശ ചാനലുകൾ വരേ റിപ്പോർട്ട്‌ ചെയ്ത്‌ തുടങ്ങി.😍

05/07/2023

#പട്ടികവർഗ്ഗ വിഭാഗത്തിലെ ഭൂരഹിതർക്കുള്ള #ഭൂമി വിതരണം #നിലമ്പൂരിൽ ആരംഭിച്ചു.

സംസ്ഥാനത്ത്‌ ഭൂരഹിതരും അതിദരിദ്രരുമില്ലാത്ത കേരളം പടുത്തുയർത്തുകയാണ് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.
അനധികൃതമായും അനർഹമായും കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് അർഹരായ ഭൂരഹിതർക്ക് നല്കാനുള്ള നടപടികളും സ്വീകരിച്ചു വരികയാണ് സമസ്ഥാന സർക്കാർ.
ഇതോടെ ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന ലക്ഷ്യം പൂര്‍ണമാകും.

നിലമ്പൂർ നഗരസഭയിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ ബഹു #ശ്രീധന്യ_സുരേഷ്, ഡെപ്യൂട്ടി കളക്ടർ,തഹസിൽദാർ വില്ലേജ് ഓഫീസർ,ട്രൈബൽ ഓഫീസർ ഐടിഡിപി ഓഫീസർ, താലൂക്ക് ഓഫീസർമാർ എന്നിവർ പങ്കെടുത്തു..

ഏകദേശം 123 പേർക്കാണ് നിലമ്പൂർ തൃക്കെകുത്തുഭാഗത്ത് ഭൂമി നൽകിയത് ഏറെ സന്തോഷവും ആഹ്ലാദവുമായ ദിനമായിരുന്നു ഇന്ന്...

Photos from Mattummal Saleem's post 04/07/2023

#വയനാട്,നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു.
പുതുതായി നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ആരംഭിക്കുന്ന #ഭിന്നശേഷി_അക്കാദമി റിസർച്ച് സെൻ്റർ ആൻ്റ് ഓട്ടിസം പാർക്കിൽ വേണ്ട സജീകരണങ്ങൾ മറ്റുള്ള ഹോസ്പിറ്റലുകളിലും,അതുപോലെ ഏതെങ്കിലും ഭാഗത്തൊക്കെ ചെയ്തിട്ടുള്ളത് കണ്ടു മനസ്സിലാക്കുന്നതിന് വേണ്ടി PV ANVAR എം.എൽ.എയുടെ നേതൃത്വത്തിൽ നൂൽപ്പുഴ സന്ദർശിച്ചത്.

ഭിന്നശേഷിക്കാരുടെ സമഗ്ര ശാക്തീകരണം ലക്ഷ്യമിട്ട്,ജനിച്ചുവീഴുന്ന
ഭിന്നശേഷി കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരുമിച്ചു താമസിക്കുന്നതിന് കേരളത്തിൽ നാല് മാതൃകാ അസിസ്റ്റീവ് വില്ലേജുകളാണ് സംസ്ഥാന സർക്കാർ ആരംഭിക്കുന്നത്.
അതിൽ ഒന്ന് #നിലമ്പൂർ മണ്ഡലത്തിലത്തിനാണ് ലഭിച്ചത്.

ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളിൽ അന്ധരും മൂകരും ബധിരരും ചലനശേഷിയില്ലാത്തവരും ബുദ്ധിമാന്ദ്യമുള്ളവരും മാനസികവളർച്ചയില്ലാത്തവരും ഓട്ടിസം ബാധിച്ചവരുമെന്നല്ല മറ്റെന്ത് പഠനവൈകല്യമുള്ളവരായാലും പരിചരണവും പരിഹാരബോധനവുമാണ് ജീവിതത്തിലേക്ക് അവരെ പിച്ചവയ്പ്പിക്കുന്നത്.

കുട്ടികളിലെ പഠനവൈകല്യങ്ങളെ മറികടക്കാൻ ഒരുവഴി കുറഞ്ഞസമയം കൊണ്ട് ശരിയായ പരിശീലനത്തിലൂടെ മാറ്റമുണ്ടാക്കുവാൻ ഭിന്നശേഷി അക്കാദമി റിസർച്ച് സെൻ്റർ ആൻ്റ് ഓട്ടിസം പാർക്ക് വഴി നമുക്ക് സാധിക്കും.

02/07/2023

കേരള പ്രവാസി സംഘം നിലമ്പൂർ ഏരിയാ കൺവൻഷനിൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു

Photos from Mattummal Saleem's post 12/12/2022

#വിമർശകർക്ക്_വികസനങ്ങൾ കൊണ്ടു മറുപടി നൽകുകയാണ്..!!

2022_23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് #നിലമ്പൂർ_നഗരസഭയിൽ വിവിധ വാർഡുകളിലായി #നൂറോളം റോഡുകളുടെ വർക്കുകളാണ് നടന്നുകൊണ്ടിരികുന്നത്.
അതിൽപെട്ട #ഏഴു റോഡുകളുടെ വർക്ക് പൂർത്തിയായി ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടനത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത് മുമ്മുള്ളി പൂളമല ശ്മശാന റോഡായിരുന്നു.
മന്ത്രിമാർക്ക് സ്വീകരണം നൽകുന്നത് പോലെ ചെണ്ടമേളത്തിന്റെയും,വെടിക്കെട്ടുകളുടെയും അകമ്പടിയോടെ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചാണ് ഞങ്ങളെ അവിടെ അവർ സ്വീകരിച്ചത്.

ഒരിക്കലും സാക്ഷാത്കരിക്കില്ല എന്ന് കരുതിയിരുന്ന ഈ റോഡ് നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു...
30 വർഷത്തോളം അവഗണിക്കപ്പെട്ട് കിടന്നിരുന്ന പ്രസ്തുത റോഡാണ് ഇന്ന് ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടത്.

ഈ നൂറോളം റോഡുകളിൽ പെട്ട നിലമ്പൂർ മിനി ബൈപ്പാസ് റോഡും എഗ്രിമെന്റ് വെച്ചു കഴിഞ്ഞാൽ ഉടൻ പ്രവൃത്തി ആരംഭിക്കും.

ജനങ്ങളോടുള്ള പ്രതിബദ്ധത മുറുകെപ്പിടിച്ചും, കൂടുതൽ ജനപക്ഷ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തും മുൻസിപ്പാലിറ്റിയിലെ ഇടതു ഭരണസമിതി മുന്നോട്ടുപോകും.

Photos from Mattummal Saleem's post 11/12/2022

ഇല്ലിക്കൽ പാത്തുമ്മാക്ക് ഇത് #സ്വപ്ന_സാഫല്യം.
വീടിന്റെ കേറിതാമസമായിരുന്നു ഇന്ന്.

#നിലമ്പൂർ_നഗരസഭ തെരഞ്ഞടുപ്പിൽ ഇയ്യംമട ഡിവിഷനിൽ മത്സരിക്കാൻ ചെല്ലുമ്പോൾ മനസ്സിൽ ഏറെ വേദനിപ്പിച്ച ഒരു കാര്യം ആയിരുന്നു ഇല്ലിക്കൽ പാത്തുമ്മയുടെ കുടുംബത്തിൻ്റെ അവസ്ഥ ഭിന്നശേഷി മക്കളോടോപ്പം ഒരു വീട് എന്ന സ്വപ്നം ആ കുടുംബത്തിൻ്റെ കാത്തിരിപ്പ് അത് വല്ലാതെ മനസ്സിനെ സ്പർശിച്ച ഒന്നായിരുന്നു അത് കൊണ്ട് തന്നെ ഈ വാർഡിൽ വിജയപരാജായങ്ങൾ എന്ത് തന്നെ ആയാലും നിങ്ങൾക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കും എന്ന് അവർക്ക് വാക്ക് കൊടുത്തിരുന്നു. ആ വാക്ക് പാലിച്ചു.

തെരഞ്ഞടുപ്പിൽ നിലമ്പൂർ നഗരസഭ അധികാരത്തിൽ LDF ഭരണ സമിതി വരികയും പിണറായി ഗവൺമെൻറിൻ്റെ ഭവന പദ്ധതി ആയ ലൈഫ്മിഷൻ പദ്ധതിയിൽ നിലമ്പൂർ നഗരസഭയുടെ സഹായ ത്തോടെ ഉൾപ്പെടുത്തി ആ കുടുംബത്തിൻ്റെ ഭവന നിർമ്മാണത്തിന് കുറ്റിയടിക്കൽ കർമ്മം 28/1/2022 ന് രാവിലെ 7 മണിയ്ക്ക് ഇയ്യംമട നിവാസികളുടെ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചിരുന്നു..
4/6/2022 ന് വാർപ്പും പൂർത്തീകരിച്ചു.
ഇന്ന് 11/12/2022 ന് കേറിതാമസവും നടത്തി.🥰😍

ഈ അസുലഭ മുഹൂർത്തത്തിൽ ഇതിനുവേണ്ടി സഹകരിച്ച എല്ലാവരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. 🙏🙏

Photos from Mattummal Saleem's post 01/12/2022

#നിലമ്പൂർ_ലേണിംഗ്_സിറ്റി_പാട്ടു ഉത്സവം ടൂറിസ്റ്റ് ഫെസ്റ്റിവൽ
സ്റ്റേജ് ഷോ പ്രോഗ്രാമുകൾ #ജനുവരി_8 ന് തുടങ്ങും

ബഹു: നിയമസഭ സ്പീക്കർ എ.ൻ #ഷംസീർ ഉദ്ഘാടനം നിർവഹിക്കും

വരും ദിവസങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ #ബിന്ദു, ഹജ്ജ്-കായിക-വകഫ് വകുപ്പ് മന്ത്രി വി. #അബ്ദുറഹ്മാൻ,പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. #രാധാകൃഷ്ണൻ എന്നിവർ സംബന്ധിക്കും.
മറ്റു രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരും സംബന്ധിക്കും.

#യുനെസ്കോ_ലേണിങ്_സിറ്റി അംഗീകാരം ലഭിച്ച ഇന്ത്യയിലെ ഏക മുനിസിപ്പാലിറ്റി ആണ് നിലമ്പൂർ മുൻസിപ്പാലിറ്റി.

#യുനെസ്കോ അംഗീകാരം ലഭിച്ച നിലമ്പൂരിന്റെ പൈതൃക ഉത്സവമായ നിലമ്പൂർ പാട്ടുഉത്സവം ടൂറിസം ഫെസ്റ്റിവൽ ആഘോഷം ഡിസംബർ 20 മുതൽ ജനുവരി 15 വരെയാണ് നടക്കുന്നത്

🎈ഡിസ: *20 മുതൽ 31 വരെ ഷോപ്പിംഗ് ഫെസ്റ്റിവലും*,
🎈ജനുവരി *ഒന്നു മുതൽ മൂന്നു വരെ ക്ഷേത്രകലാ ഫെസ്റ്റും*,
🎈ജനുവരി *നാലു മുതൽ ആറുവരെ നാടകോത്സവം*,
🎈8 *മുതൽ 15 വരെ സ്റ്റേജ് ഷോ ഫെസ്റ്റ് എന്നിവ നടക്കും*

#പാട്ടു ഉത്സവം വിജയിപ്പിക്കുന്നതിന് എല്ലാ സഹായ,സഹകരണങ്ങളും നൽക്കണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിക്കുന്നു*..🙏

-- *മാട്ടുമ്മൽ സലീം* --
(ചെയർമാൻ നിലമ്പൂർ നഗരസഭ)

Photos from Mattummal Saleem's post 01/12/2022

#നിലമ്പൂർ_മുൻസിപ്പാലിറ്റിയിൽ പോക്സോ കോടതി ആരംഭിച്ചു.
രാവിലെ 10 മണിക്ക് ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.

പഴയ മുൻസിപ്പാലിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന മുനിസിപ്പാലിറ്റിയുടെ കെട്ടിടത്തിലാണ് കോടതി പ്രവർത്തിക്കുന്നത്.
കുട്ടികൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ കൂടുതൽ വേഗത്തിലും,ഫലപ്രദമായും നീതി നടപ്പിലാക്കാൻ സഹായകമാകും.

സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ
പോക്സോ സംഭവങ്ങളുടെ എണ്ണം കുറയ്ക്കാൻ ആവശ്യമായ ബോധവത്കരണം നടത്തി
കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

പോക്സോ കേസുകൾ ഇല്ലാത്ത സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളത്തിന്‌ മാറാൻ കഴിയട്ടെ എന്ന് കൂടി ആശംസിക്കുന്നു.🙏

Want your public figure to be the top-listed Public Figure in Nilambur?
Click here to claim your Sponsored Listing.

Videos (show all)

#രജതശ്രീ നിലമ്പൂർ നഗരസഭ കുടുംബശ്രീ വാർഷികാഘോഷം
#നിലമ്പൂർ_നഗരസഭ_ഹരിത_കാന്തി (സമ്പൂർണ്ണ മാലിന്യ സംസ്കരണ പദ്ധതി)6700 വീടുകളിലേക്ക് സൗജന്യ ബയോ ബിൻ വിതരണം ഈ വരുന്ന ഞായറാഴ്ച...

Category

Website

Address

Nilambur
Nilambur
Other Politicians in Nilambur (show all)
Abdulvahab uppada Abdulvahab uppada
Edakkara
Nilambur, 679334

സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം,,ഫാഷിസത്തെ ചെറുത്ത് ഇന്ത്യയെ രക്ഷിക്കൂ

Mohamed Nishad Thottiyan Mohamed Nishad Thottiyan
Nilambur
Nilambur

E Padmakshan Nilambur E Padmakshan Nilambur
Nilambur
Nilambur

ഇ പത്മാക്ഷൻ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം

Shahul Shan Karimbanakkal Shahul Shan Karimbanakkal
Nilambur, 679332

💚Freedom From Hunger ❤️Freedom From Fear 💙Jai Bhim

Ansar palankara Ansar palankara
Palankara
Nilambur, 679330

"പൊരുതി മരിച്ചാലും തോറ്റ് മടങ്ങില്ല" �INDIAN NATIONAL CONGRESS� ���

Ismail Moothedam Ismail Moothedam
Moothedam
Nilambur, 679331

Politician

Padmini Gopinath Padmini Gopinath
Aswathi House Railway Depot
Nilambur, 679329

All of us do not have equal talent. But , all of us have an equal opportunity to develop our talents

Vote for P.v anvar Vote for P.v anvar
Nilambur

Vote for pv anvar

VS Joy VS Joy
Nilambur

Malappuram Dcc President - Former KSU State President

Karulai Panchayath kmcc gcc Karulai Panchayath kmcc gcc
Karulai
Nilambur, 679331

Aryadan Shoukath Aryadan Shoukath
Aryadan House
Nilambur, 679329

Writer , producer , politician

PV ANVAR PV ANVAR
Nilambur

Member of Legislative Assembly from Nilambur LA Constituency, State of Kerala