Family Health Centre Chaliyar
Family Health Centre located in Chaliyar Grama panchayath, Nilambur Taluk. Chaliyar's beloved FHC ❤️
New Year eve.... FHC CHALIYAR
ആദ്ര കേരള പുരസ്കാരം ഇൻസ്പെക്ഷൻ ടീം കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ചപ്പോൾ ....
ഇന്നത്തെ FHC പ്രവർത്തനങ്ങൾ....
Microfilaria -Night Blood Survey - Ward 13 Akampadam
അന്താരാഷ്ട്ര യോഗാ ദിനം. @ FHC ചാലിയാർ
ലോക രക്തദാന ദാതൃ ദിനാചാരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ആരോഗ്യ കേരളം മലപ്പുറവും രക്ത ബാങ്ക് നിലമ്പൂരും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ് ജില്ലാതല ഉൽഘാടനം ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു. ചാലിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോഹരൻ പരിപാടി ഉൽഘാടനം ചെയ്തു.. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കുമാരി സുമയ്യ പൊന്നാൻകടവൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അനൂപ്. T. N. ദിനാചരണ സന്ദേശം നൽകി.DR. പ്രവീണ. K. K.ജില്ലാ നോഡൽ ഓഫീസർ ബ്ലഡ് ട്രാൻസ് ഫ്യൂഷൻ സർവീസസ് രക്തദാനം എന്ന വിഷയം സംബന്ധിച്ചു വിഷയാവതരണം നടത്തി.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ തോണിയിൽ സുരേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ P. T. ഉസ്മാൻ, ബ്ലോക്ക് മെമ്പർ ശ്രീ സഹിൽ അകമ്പാടം, പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി മിനി മോഹൻദാസ്, ശ്രീ കല്ലേമ്പാടത്ത് വിശ്വനാഥൻ, ശ്രീ അബ്ദുൽ മജീദ്, ശ്രീ ഷരീഫ് അഴിവളപ്പിൽ എന്നിവർ സംസാരിച്ചു, ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ DR. സഹ്‌ന സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ V. K.മുഹമ്മദ് അൻവർ നന്ദിയും പറഞ്ഞു. ക്യാമ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർ മാർ HMC അംഗങ്ങൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, ക്ലബ് പ്രധിനിധികൾ മറ്റ് സന്നദ്ധ സേവകർ സംഘടനകൾ എന്നിവർ ഉൾപ്പെടെ 69 പേർ രക്തംദാനം ചെയ്യുക യുണ്ടായി. 23 പേർ ആദ്യമായി രക്തദാനം ചെയ്യുന്നവരായിരുന്നു. 30 % സ്ത്രീകൾ രക്തദാതാക്കളായി എത്തി.
ലോക പുകയില രഹിത ദിനം. ഭക്ഷണമാണ് പ്രധാനം പുകയിലയല്ല
അമൽ കോളേജിൽ വച്ച് അമൽ കോളേജ് പ്രിൻസിപ്പൽ സക്കറിയ സർ ഉദ്ഘാടനം ചെയ്തു. Dr സഹ്ന E, HI മുഹമ്മദ് അൻവർ എന്നിവർ ക്ലാസ്സെടുത്തു. NSS Unit ൽ നിന്നും സനൂപ് സ്വാഗതവും Jr HI ശ്രീജ നന്ദിയും പറഞ്ഞു.
Praveen E
Civil Excise Officer
Janamythri Excise Squad Nilambur ജനകീയാരോഗ്യ കേന്ദ്രം പെരുവമ്പാടം ഉദ്ഘാടനവേളയിൽ ....
ജനകീയ ആരോഗ്യകേന്ദ്രം പെരുവമ്പാടം ഉദ്ഘാടനം
ജനകീയാസൂത്രണം 2022-23 മെനുസ്ട്രൽകപ്പ് വിതരണം പ്രോജക്ടിലെ ഗുണഭോക്താക്കൾക്കും അങ്കണവാടി, ആശ, കുടുംബശ്രീ പ്രവർത്തകർക്കും ഉള്ള ബോധവത്ക്കരണ പരിപാടി. ഇപ്ലിമെന്റിംങ്ങ് MO , Family Health Centre Chaliyar
പരിരക്ഷ വളണ്ടിയർ പരിശീലനം
Please note: link for todays live streaming
Click here to claim your Sponsored Listing.
Videos (show all)
Category
Contact the practice
Telephone
Website
Address
Nilambur
679329
Opening Hours
Monday | 9am - 6pm |
Tuesday | 9am - 6pm |
Wednesday | 9am - 6pm |
Thursday | 9am - 6pm |
Friday | 9am - 6pm |
Saturday | 9am - 6pm |