CPIM Ottapalam LC, Ottapalam Videos

Videos by CPIM Ottapalam LC in Ottapalam.

"മണിപ്പൂരിൽ നിന്നുള്ള കുക്കി വിഭാഗത്തിൽ പെട്ട എനിക്ക് പഠനം തുടരാൻ എല്ലാ സഹായവും ചെയ്തുതന്ന കേരളത്തിന്, ഇവിടെയുള്ള സർക്കാരിന് നന്ദി."
#navakeralasadas #NavaKeralam

Click to enable sound Next

Other CPIM Ottapalam LC videos

"മണിപ്പൂരിൽ നിന്നുള്ള കുക്കി വിഭാഗത്തിൽ പെട്ട എനിക്ക് പഠനം തുടരാൻ എല്ലാ സഹായവും ചെയ്തുതന്ന കേരളത്തിന്, ഇവിടെയുള്ള സർക്കാരിന് നന്ദി." #navakeralasadas #NavaKeralam

ഗവർണർ എന്ന് അറിയപ്പെടുന്നൊരാൾ പ്രസംഗിക്കുന്നു കേരളത്തിന്റെ വരുമാനം മദ്യത്തിൽ നിന്ന് മാത്രമാണെന്ന്. എന്നാൽ ഇന്ത്യയിൽ മദ്യത്തിൽ നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ഉത്തർപ്രദേശാണ്. അതും 22.1%. നമ്മുടെ കേരളത്തിന്റെ വരുമാനത്തിൽ ആകെ 3.7% മാത്രമാണ് മദ്യത്തിലൂടെയെന്നുകൂടി നാം അറിയണം. സ. പി രാജീവ്

പാലക്കാട് നടക്കാനിരുന്ന ഭജനസദസ്സിന്റെ പരിശീലന ക്യാമ്പ് പുറത്ത്😂😂😂

സമസ്തമേഖലയിലും മാറ്റം കൊണ്ടുവരുന്നതാണ് ഈ സർക്കാരിന്റെ നവകേരളനിർമ്മാണമെന്ന മിഷൻ. അതിൽ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമുൾപ്പെടെയുള്ള മേഖലകളിൽ ഇതുവരെയുണ്ടായ നേട്ടങ്ങളെ കവച്ചുവെച്ച് മുന്നേറുകയാണ് നാം. #NavaKeralam #navakeralasadas

"ഗവർണർക്ക് ചാൻസലർ സ്ഥാനം സംഘപരിവാർ കൊടുത്തതല്ല, കേരള നിയമസഭ കൊടുത്തതാണ്"

"ഭരണ സംവിധാനങ്ങൾ ജനങ്ങളുടെ അടുത്തേക്ക് വന്ന് അവരുടെ പരാതികളും ആവശ്യങ്ങളും കേൾക്കുന്നു എന്നത് സന്തോഷവും പ്രതീക്ഷയും നൽകുന്ന കാര്യമാണ്." #NavaKeralam #navakeralasadas #Anumol

നാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ ജനകീയ സർക്കാർ ജനങ്ങളിലേക്ക് #navakeralasadas #NavaKeralam

"രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ബിജെപി ശക്തി കേന്ദ്രത്തിൽ, ബിജെപിയെ തോൽപ്പിക്കുക എന്നതല്ല കോൺഗ്രസ് നിലപാട്. ബദൽ രാഷ്ട്രീയം വയ്ക്കാതെ കോൺഗ്രസിന് ബിജെപിക്ക് ബദൽ ആകാൻ സാധിക്കില്ല"

നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം
നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം

ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നതല്ല നാട്ടുകാരേ, അഴിച്ചു മാറ്റിയതാണ്. അത് മനസിലാക്കാൻ സയൻസ് പഠിക്കണമെന്നില്ല, മിനിമം ബോധം ഉണ്ടായാൽ മതി. ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ രൂപകൽപന തന്നെ ഫ്ലെക്സിബിളായിട്ടാണ്. കടലിൽ ഒഴുകി നടക്കുന്നതിനൊപ്പം തന്നെ കടലേറ്റത്തിന്റെ സമയത്ത് അത് പെട്ടെന്ന് അഴിച്ചു മാറ്റാനും ഉതകുന്ന വിധത്തിൽ ഭാരം കുറഞ്ഞ പല ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് അത് നിർമിച്ചിരിക്കുന്നത്. തൃശൂർ ചാവക്കാട് വേലിയേറ്റ മുന്നറിയിപ്പ് ഉണ്ടായപ്പോൾ തന്നെ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടയുകയും അഴിച്ചു മാറ്റാൻ നടപടി തുടങ്ങുകയും ചെയ്തു. അതു കണ്ട ചിലർ പാലം തകർന്നതായി പ്രചരിപ്പിച്ചു. ഇതു കേട്ടപാതി മനോരമ അത് ഏറ്റുപിടിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങൾ ബ്രിഡ്ജ് തകർന്നതിന്റേതല്ല, സുരക്ഷിതമായി അഴിച്ചു മാറ്റുന്നതിന്റേതാണ്. പക്ഷേ, അങ്ങനെ പറഞ്ഞാൽ വാർത്തയാകില്ലല്

"എന്താണ് നവകേരളം എന്നാണ് ചിലരുടെ ചോദ്യം" സ. എം ബി രാജേഷ് സംസാരിക്കുന്നു #Navakeralasadas #navakeralam

വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ് തയ്യാറാക്കിയ യൂത്ത് കോൺ​ഗ്രസ്, ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയത്. നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട തിരിച്ചറിയൽ കാർഡിൽ കൃത്രിമത്വം കാണിക്കുന്നത് വഴി രാജ്യദ്രോഹകുറ്റമാണ് യൂത്ത് കോൺഗ്രസ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസിലെ വിഭാഗീയ പ്രവർത്തനമായി ഇതിനെ കാണാൻ കഴിയില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളെ കാണുന്നു.

ജനങ്ങൾ പറയുന്നു നവകേരളം വേണമെന്ന് #navakeralasadas #NavaKeralam

നാടും നഗരവും നവകേരള സദസ്സിലേക്ക് #navakeralasadas #NavaKeralam

ക്ഷേമപ്രവർത്തനം തുടരുന്നതിനൊപ്പം തന്നെ നാടിന്റെ വികസനത്തിനു വേണ്ടിയുള്ള കാര്യങ്ങളും നിർവഹിച്ചുകൊണ്ടാണ് കേരളത്തിൽ കഴിഞ്ഞ ഏഴര വർഷമായിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് മുന്നോട്ടു പോകുന്നത്. ഒരു കാലത്ത് നടക്കില്ല എന്നു പറഞ്ഞിരുന്ന, അസാധ്യമാണെന്ന് പറഞ്ഞിരുന്ന ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്ന് എൽഡിഎഫ് ഗവണ്മെന്റ് തെളിയിച്ചു. കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സില്‍ പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി സ. കെ രാധാകൃഷ്ണന്‍ സംസാരിക്കുന്നു.

യഥാർത്ഥത്തിൽ പ്രതിപക്ഷത്തിൻ്റെ എം.എൽ.എ മാരെ തെരഞ്ഞെടുത്ത ജനങ്ങൾ അവരിലർപ്പിച്ച വിശ്വാസത്തെ പൂർണമായും തിരസ്കരിക്കുന്ന സമീപനമല്ലേ ഈ ബഹിഷ്കരണത്തിലൂടെ പ്രകടിപ്പിക്കുന്നത്? മണ്ഡലം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങൾ ജനങ്ങളെ സാക്ഷിനിർത്തി മന്ത്രിസഭയെ അറിയിക്കുന്നതിന് പ്രതിപക്ഷ എം.എൽ.എമാർക്ക് സാധിക്കുമായിരുന്നില്ലേ? മന്ത്രിസഭയെ വിചാരണ ചെയ്യുമെന്നാണ് ഇപ്പോൾ കോൺഗ്രസ് പറയുന്നത്. ഇതാ ഈ വേദിയിൽ, ഇത്രയുമാൾക്കാരെ സാക്ഷിനിർത്തിക്കൊണ്ട് ആ വിചാരണ നിങ്ങൾക്ക് നടക്കുമായിരുന്നില്ലേ. നിങ്ങൾക്കുള്ള വിയോജിപ്പുകൾ, വിമർശനങ്ങൾ, ആവലാതികൾ എല്ലാം പറയാൻ സാധിക്കുമായിരുന്ന ഒരു വേദി ഒഴിവാക്കിക്കൊണ്ട് നിങ്ങൾ ബഹിഷ്കരിക്കുന്നത് ഈ നാട്ടിലെ ജനങ്ങളെ തന്നെയാണ്. സ. പി രാജീവ് സംസാരിക്കുന്നു. #NavaKeralam

⭕ പണ്ട് ശബരിമല വിഷയം സമയത്ത് ഒരു സ്ത്രീ പിണറായിയെ ചോ- കൂ # @ മോ % ൻ എന്ന് വിളിച്ചത് ഓർമ്മയുണ്ടോ.. ❓ ⭕ എന്തിന് KPCC പ്രസിഡന്റ് പോലും ചെത്തുകാരന്റെ മകൻ എന്ന് പിണറായിയെ വിളിക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്ന വ്യക്തിയാണ്.. ⭕ പറഞ്ഞു വന്നത് കേരളത്തിൽ ഇത്തരം പരാമർശം നടത്തുന്നത് സർവ സാധാരണം ആയ വിഷയം ആണ്.. ⭕ അതുകൊണ്ട് മറിയം ചേടത്തി എന്നു പറയുന്ന ഈ സവർണ്ണ ചേടത്തി, സുരേഷ് ഗോപിക്കെതിരെ പരാതി കൊടുത്ത മാധ്യമപ്രവർത്തകയെ "പട്ടിയും, ഓന്തും പൂച്ച"യുമൊക്കെയായി താരതമ്യപ്പെടുത്തി അധിക്ഷേപിക്കുന്നത് വലിയ കാര്യമൊന്നുമില്ല.. ⭕ പ്രത്യേകിച്ചു കൂടെയുള്ള മാധ്യമ പ്രവർത്തകർക്ക് പോലും അതൊരു തെറ്റായി തോന്നുകയില്ല.. ⭕ കാരണം വലതുപക്ഷകാർക്ക് ജാതീയമായും, ബോഡി ഷെയമിങ് ആയും ഒക്കെ അധിക്ഷേപിക്കാൻ ഉള്ള അവകാശം ഉണ്ട് എന്നതാണ് കേരളത്തിന്റെ പൊതുബോധം.. ‼️ ⭕ അതുകൊണ്ടാണ് വനിത എക്

നവകേരള സദസ്സിനെതിരെ വിവാദമുണ്ടാക്കാനാണ് ശ്രമം നടന്നത്. ബസിന്റെ ആഡംബരത്തെ കുറിച്ചാണ് വിവാദങ്ങൾ. മാധ്യമ പ്രവർത്തകർ ഞങ്ങൾ കയറിയ ശേഷം ആ ബസിൽ ഒന്ന് കയറണം. നിങ്ങൾക്ക് ആ ബസ് പരിശോധിക്കാം. ഇതിനായി മാധ്യമ പ്രവർത്തകരെ ക്ഷണിക്കുകയാണ്. സ. പിണറായി വിജയൻ മുഖ്യമന്ത്രി

നവകേരള സദസ്സിൽ അണിചേരാൻ നാടാകെ മുന്നോട്ട് വരുകയാണ്. സദസ്സിന് മാളിയക്കൽ കുടുംബം അഭിവാദ്യമർപ്പിക്കുന്നു #Navakeralam #navakeralasadas

ചാണ്ടി സാറിന്റെ കാലത്തെ ജനസമ്പർക്കം !!

ആദിവാസികളെ പ്രദർശന വസ്തുവാക്കിയെന്ന പ്രചാരണത്തിലെ വസ്തുത.. ‼️ കനക കുന്നിലെ ആദിമം ലിവിങ് മ്യൂസിയം എന്താണ് ❓ ⭕ പരമ്പരാഗത ഗോത്രവിഭാഗത്തിൽപ്പെട്ട ഒരു സംഘം കലകാരൻമാരെ വേഷം കെട്ടിച്ച് മ്യുസിയത്തിൽ പ്രദർശന വസ്തുവാക്കി ഇരുത്തി സർക്കാർ ടിക്കറ്റ് വെച്ച് പണപിരിവ് നടത്തി എന്നാണ് ചിലരുടെ പ്രചാരണം കണ്ടാൽ തോന്നുക അങ്ങനെ എന്തെങ്കിലും ഉണ്ടായോ ❓ ഇല്ല പിന്നെന്താണ് നടന്നത് ⭕ ഗോത്രവിഭാഗത്തിൽപ്പെട്ട ഒരു സംഘം കലാകാരൻമാർ അവർ അവതരിപ്പിച്ച അനുഷ്ഠാന കലക്ക് ശേഷം യാദൃശ്ചികമായി അവരുടെ കലാരൂപം അവതരിപ്പിക്കുന്നതിന് വേണ്ടി കെട്ടിയ കുടിലിന് മുന്നിൽ വിശ്രമിച്ച് കൊണ്ടിരിക്കെ ആരോ വന്ന് ഫോട്ടോ എടുത്തു. തുടർന്ന് ആദിവാസികളെ കുടിലിന് മുന്നിൽ പ്രദർശന വസ്തുവാക്കി എന്ന് സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു ⭕ സത്യത്തിൽ ആദിവാസി കലാകാരൻമാരെ അപമാന

സിപിഐ എം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന മുസ്ലീം ലീഗിന്റെ സമീപനം ശ്ലാഘനീയമാണ്. ശക്തമായ രാഷ്ട്രീയ തീരുമാനം അവർ എടുത്തുകഴിഞ്ഞു. ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ല. കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുകയാണ്. കോൺഗ്രസ് സമീപനത്തെ പിന്തുണക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലീഗ്. മുസ്ലിം ലീഗ് ചില കാര്യങ്ങളിൽ അന്തസുള്ള തീരുമാനം എടുക്കുന്നു. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനമാണ് അവരുടേത്. നവംബർ 1 മുതൽ 7 വരെ സംസ്ഥാന സർക്കാർ നടത്തുന്ന കേരളീയം പരിപാടിയിലെ പണം ചെലവാക്കൽ നിക്ഷേപമാണ്. നിക്ഷേപിക്കുന്നതിന്റെ ഇരട്ടിക്കിരട്ടി തിരിച്ചുകിട്ടുന്ന കേരളീയം പോലുള്ള പരിപാടികളെ അത്തരത്തിൽ കാണാനാകണം. കലോത്സവത്തെയും കായികമേളയും ധൂർത്തെന്ന് ആരെങ്കിലും പറയുമോ ?

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് നടത്തുന്നത്. ബില്ല് അംഗീകരിക്കാനാകില്ലെങ്കിൽ അത് തിരിച്ചയയ്ക്കാം, അതുപോലും ഗവർണർ ചെയ്യുന്നില്ല. സ. ടി പി രാമകൃഷ്‌ണൻ മാധ്യമങ്ങളോട് സംസാരിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട നിയമസഭ ഏകകണ്ഠമായി പാസാക്കുന്ന ബിൽ താൻ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാട് ഭരണഘടനാപരമാണോ അല്ലയോ എന്ന ചോദ്യമാണ് പ്രധാനം. ഇക്കാര്യത്തിൽ സുപ്രീംകോടതി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് സംസാരിക്കുന്നു.

ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്ന ഒന്നാണ് കേരളീയം. കേരളത്തിനു വേണ്ടിയുള്ള വലിയ നിക്ഷേപമാണിത്. കേരളീയം ധൂർത്തല്ല. കേരളീയത്തിന്റെ കണക്കുകൾ പുറത്തുവരും. പോസിറ്റീവായി കാര്യങ്ങളിൽ ഇടപെടുകയും വിമർശിക്കുകയുമാണ് ചെയ്യേണ്ടത്, സർക്കാർ ഗ്യാരണ്ടികളെ കുറിച്ച് ആർക്കും ആശങ്കയില്ല. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. ക്ഷേമപെന്‍ഷന്‍ വൈകില്ല ഉടന്‍ നല്‍കും. കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്നില്ല. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണ്. ധനകാര്യ വകുപ്പ് മന്ത്രി സ. കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് സംസാരിക്കുന്നു.

നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബില്ലകളിൽ ഒപ്പിടാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ അവ തിരിച്ചയക്കുയാണ് ചെയ്യേണ്ടത്. ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. എട്ടു ബില്ലുകളാണ് പിടിച്ചു വെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുന്നത്. ഗവർണർക്ക് നിർദേശങ്ങൾ സന്ദേശമായി നിയമസഭക്ക് നൽകാം. നിയമസഭയുടെ അധികാരങ്ങളിൽ കടന്നുകയറാൻ ആർക്കും അധികാരമില്ല. പ്രശ്നം സർക്കാരും ഗവർണറും തമ്മിലല്ല, നിയമപരമാണ്. നിയമ വകുപ്പ് മന്ത്രി സ. പി രാജീവ് മാധ്യമങ്ങളോട് സംസാരിക്കുന്നു.

നടനും പൊതുപ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മാധ്യമപ്രവർത്തകയോടുള്ള പെരുമാറ്റത്തിലുള്ളത് തികഞ്ഞ ഫ്യൂഡൽ മേലാള ബോധമാണ്. മാധ്യമ പ്രവർത്തകയോടുള്ള ആ പെരുമാറ്റവും സംസാരവും ഏറ്റവും അപലപനീയമാണ്. സ്ത്രീത്വത്തോടുള്ള നിന്ദയോട് ആത്മാഭിമാനത്തോടെ പ്രതികരിച്ച മാധ്യമപ്രവർത്തകയോടൊപ്പം. സാമൂഹ്യനീതി വകുപ്പ് മന്ത്രി സ. ആർ ബിന്ദു മാധ്യമങ്ങളോട് സംസാരിക്കുന്നു.

3 മിനുട്ട് കൊണ്ടോ 30 മിനുട്ട് കൊണ്ടോ പറഞ്ഞുതീർക്കാൻ സാധിക്കുന്നതല്ല കേരളത്തിൻ്റെ നേട്ടങ്ങളും മുന്നേറ്റവും. ഇന്ത്യക്ക് കേരളം മാതൃകയാണെന്ന് നോബൽ പുരസ്കാര ജേതാക്കളുൾപ്പെടെ പറയുമ്പോഴും കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ പല കേന്ദ്രങ്ങളും ശ്രമിക്കുകയാണ്. ഈ കാലഘട്ടത്തിൽ “കേരളീയം” പരിപാടി നമ്മുടെ നാടിൻ്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ സഹായകമാകും. വിവിധ മേഖലകളിൽ ലോകപ്രശസ്തരായിട്ടുള്ള പ്രമുഖർ നമ്മുടെ നാടിനെ കാണാനും വിലയിരുത്താനുമായി എത്തുകയാണ്. നമുക്ക് അഭിമാനത്തോടെ കേൾക്കാം അവർക്ക് നമ്മളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന്. സ. പി രാജീവ് വ്യവസായ വകുപ്പ് മന്ത്രി