CPIM Ottapalam LC

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Ottapalam LC, Political Party, Ottapalam.

19/12/2023

"മണിപ്പൂരിൽ നിന്നുള്ള കുക്കി വിഭാഗത്തിൽ പെട്ട എനിക്ക് പഠനം തുടരാൻ എല്ലാ സഹായവും ചെയ്തുതന്ന കേരളത്തിന്, ഇവിടെയുള്ള സർക്കാരിന് നന്ദി."

19/12/2023

കൊണ്ട് പോടാ നിന്റെ ആഖ്യയും ആഖ്യാതവും.

- വൈക്കം മുഹമ്മദ് ബഷീർ

19/12/2023

ഗവർണർ എന്ന് അറിയപ്പെടുന്നൊരാൾ പ്രസംഗിക്കുന്നു കേരളത്തിന്റെ വരുമാനം മദ്യത്തിൽ നിന്ന് മാത്രമാണെന്ന്. എന്നാൽ ഇന്ത്യയിൽ മദ്യത്തിൽ നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ഉത്തർപ്രദേശാണ്. അതും 22.1%. നമ്മുടെ കേരളത്തിന്റെ വരുമാനത്തിൽ ആകെ 3.7% മാത്രമാണ് മദ്യത്തിലൂടെയെന്നുകൂടി നാം അറിയണം.

സ. പി രാജീവ്

15/12/2023

പാലക്കാട് നടക്കാനിരുന്ന ഭജനസദസ്സിന്റെ പരിശീലന ക്യാമ്പ് പുറത്ത്😂😂😂

15/12/2023

ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ.
കേരള ഗവർണർ.
എനിക്ക് മാസ ശമ്പളം 3.5 ലക്ഷം.
എനിക്ക് യാത്രാ ബത്ത 15 ലക്ഷം.
എനിക്ക് അതിഥി പൂജക്ക്‌ 5ലക്ഷം.
എനിക്ക് ദാന ധർമ്മത്തിന് 25 ലക്ഷം.

ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ.
കേരള ഗവർണർ.
എനിക്ക് സ്റ്റാഫ് 165.
എനിക്ക് വീട്ടു ജോലിക്കാർ 34.
എനിക്ക് ഓഫീസ് അസിസ്റ്റന്റ് 24.
എനിക്ക് കാഷ്വൽ വർക്കർമാർ 13.
എനിക്ക് ഷോഫർമാർ 8.
എനിക്ക് കമ്പ്യുട്ടർ അസിസ്റ്റന്റ് 5.
എനിക്ക് ഗാർഡനർമാർ 18.
എനിക്ക് സ്വീപ്പർമാർ 11.
എനിക്ക് വെയ്റ്റർമാർ 3.
എനിക്ക് പാചകക്കാർ 2.
എനിക്ക് സാനിറ്റേഷൻ വർക്കർമാർ 2.
എനിക്ക് അലക്കുകാർ 2.
എനിക്ക് ലാസ്കർമാർ 2.

ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ.
കേരള ഗവർണർ.
എനിക്ക് ഹോസ്പിറ്റാലിറ്റി ഗ്രാൻഡ്.
എനിക്ക് എന്റർടെയ്ൻമെന്റ് അലവൻസ്
എനിക്ക് സ്റ്റേഷനറി അലവൻസ്.
എനിക്ക് കോൺട്രാക്ട് അലവൻസ്.
എനിക്ക് മെയിന്റനൻസ് അലവൻസ്.
എനിക്ക് മറ്റിനം അലവൻസ്.

ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ.
എനിക്കിതൊക്കെ ആര് തരുന്നു..?
മോഡിയല്ല...!
പിന്നാര്...?
കേരള സർക്കാർ...!

ഇനി പറയൂ...!
ഞാൻ ധൂർത്തനല്ലല്ലോ...?

13/12/2023

ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥ ഇല്ല, സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ട്. സന്നിധാനത്തെ ഓരോ സമയത്തുമുള്ള ഭക്ത ജനത്തിരക്ക് നോക്കിയാണ് തീർഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത്. മണ്ഡല കാലത്തെ കടുത്ത തിരക്കാണ് ഇപ്പോഴുള്ളത്. തിരക്ക് അനിയന്ത്രിതമായി വർധിക്കുന്നത് നമ്മുടെ നിയന്ത്രണങ്ങൾക്കപ്പുറത്തെ ചില അപകടങ്ങൾക്ക് കാരണമാകും. അത് മുന്നിൽ കണ്ടുകൊണ്ട് ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്.

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാണ്. കഴിഞ്ഞ മണ്ഡല കാലത്തിന്റെ ആദ്യ നാളുകളിൽ ശരാശരി 62,000 പേരായിരുന്നുവെങ്കിൽ ഇത്തവണ ഡിസംബർ 6 മുതലുള്ള 4 ദിവസങ്ങളിൽ തന്നെ തീർത്ഥാടകരുടെ എണ്ണം ശരാശരി 88,000 ആയി വർദ്ധിച്ചു. കേരളത്തിന് പുറത്തുനിന്നുള്ളവർ വലിയ തോതിൽ എത്തുന്നുണ്ട്. ചെന്നൈയിലെ പ്രളയം, തെലങ്കാന തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് ആദ്യനാളുകളിൽ വരാൻ കഴിയാതിരുന്നവരും ഇപ്പോൾ കൂട്ടത്തോടെ എത്തുന്നു. ഇത് മനസ്സിലാക്കി, ദർശനസമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചു.

സ്പോട്ട് ബുക്കിംഗ് വഴി ഏതാണ്ട് ഇരുപതിനായിരം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. പുല്ലുമേട് കാനനപാതയിലൂടെ ശരാശരി അയ്യായിരം പേർ വന്നു. എല്ലാം ചേർത്ത് ഒരു ദിവസം 1,20,000 ത്തിലധികം തീർത്ഥാടകർ എത്തുകയാണ്. പൊതു അവധി ദിവസങ്ങളിൽ തിരക്ക് വല്ലാതെ വർധിച്ചു. ഇതിന്റെ ഫലമായി ശബരിമലയിൽ എത്തിച്ചേരാൻ കൂടുതൽ സമയം വേണ്ടിവരുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ഇതാണ് അവിടെ സംഭവിച്ചത്.

പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേർക്കാണ് സാധാരണ നിലയിൽ ദർശനം സാധ്യമാവുക. എത്തിച്ചേരുന്നവരിൽ വയോജനങ്ങളും കുട്ടികളും പ്രായമായ സ്ത്രീകളും ഉണ്ട്. ഇവർക്ക് പടികയറാൻ അല്പം സമയം കൂടുതൽ വേണം. ഇത് മനസ്സിലാക്കിയാണ് വെർച്ച്വൽ ക്യു വഴിയുള്ള ദർശനം 80,000 ആയി ചുരുക്കിയത്.

ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഏഴു വർഷം കൊണ്ട് 220 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾ ഹൈക്കോടതി ഹൈപവർ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്നു വരുന്നു. ശബരിമല തീർത്ഥാടകർക്കും തീർത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന 6 ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നു. കിഫ്ബിയിൽ നിന്നും 108 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂർ, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, നിലയ്ക്കൽ, മണിയംകോട് എന്നിവിടങ്ങളിൽ ഇടത്താവളം നിർമിക്കുന്നത്.

കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ കേരളത്തിലെ വിവിധ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് ഉൾപ്പെടെ 467 കോടി രൂപയുടെ സഹായമാണ് സർക്കാർ നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രം 144 കോടി നൽകി. ശബരിമല സീസണിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട , കോട്ടയം ജില്ലകൾക്ക് 16 ലക്ഷം രൂപയും അനുവദിച്ചു.

തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ ഇന്നലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രത്യേക യോഗം വിളിച്ചു. സ്പോട്ട് ബുക്കിങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനമെടുത്തത്. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നുണ്ട്. കൂടുതൽ ഏകോപിച്ച സംവിധാനമൊരുക്കാനും തീരുമാനിച്ചു.

ഇത്തരം യോഗങ്ങളും നടപടികളും ആദ്യത്തേതല്ല. ശബരിമലയിലെ മണ്ഡലം മകരവിളക്ക് സീസൺ ഏറ്റവും സുഗമമാക്കി നടത്താനുള്ള ആസൂത്രണം സർക്കാർ നേരത്തെ തന്നെ തുടങ്ങിയതാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഇടപടൽ ആണുണ്ടായത്. ഈ തീർത്ഥാടന കാലം സുഗമമായി നടത്താൻ ഉദ്ദേശിച്ചുള്ള ആലോചനായോഗങ്ങൾ മാസങ്ങൾക്കു മുമ്പേ തന്നെ തുടങ്ങിയതാണ്.

ഇതിനു പുറമെ, ദുരന്ത നിവാരണ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയും സ്റ്റേറ്റ് പോലീസ് മേധാവിയും ജില്ലാ കളക്ടറും നേരിട്ട് യോഗങ്ങൾ വിളിക്കുകയും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.

നിലയ്ക്കൽ 86 ഉം പമ്പയിൽ 53 ഉം സന്നിധാനത്ത് 50 ഉം കുടിവെള്ള കിയോസ്കുകൾ സ്ഥാപിച്ചു. പമ്പ-സന്നിധാനം കാനന പാതയുടെ ഇരുവശങ്ങളിലായി സ്ഥാപിച്ച ടാപ്പുകൾ വഴി ശുദ്ധീകരിച്ച കുടിവെള്ളമാണ് നൽകുന്നത്. കുടിവെള്ളത്തിനായി അടിയന്തര കിയോസ്‌കുകളും സജീവമാണ്. നിലയ്ക്കലിൽ ശുദ്ധീകരിച്ച വെള്ളവും മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളവും ടാങ്കർ ലോറിയിലൂടെ വിതരണം ചെയ്യുന്നു. ജല അതോറിറ്റിയുടെ പമ്പാ തീർഥം കുടിവെള്ള പദ്ധതിയും ദേവസ്വം ബോർഡിന്റെ സൗജന്യ ചുക്ക് വെള്ളം പദ്ധതിയും കുറ്റമറ്റ നിലയിൽ നടപ്പാക്കുന്നു. ഇതിനു പുറമേ നടപ്പന്തലിലും ക്യൂ കോപ്ലക്‌സുകളിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലാ പരിസരങ്ങളിലും ദേവസ്വം ബോർഡ് ചുക്ക് വെള്ളവും ബിസ്‌ക്കറ്റും നൽകുന്നു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് വലിയ സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിൽ 449 ഉം പമ്പയിൽ 220 ഉം സന്നിധാനത്ത് 300 ഉം ക്ലീനിംഗ് ജോലിക്കാരാണുള്ളത്. ആകെ 2350 ടോയ്‌ലറ്റുകൾ ഒരുക്കി. ബയോ ടോയ്‍ലെറ്റുകൾ ഉൾപ്പെടെ നിലയ്ക്കലിൽ 933 ഉം പമ്പയിൽ 412 ഉം സന്നിധാനത്ത് 1005 ഉം ടോയ്‌ലറ്റുകളാണുള്ളത്.
നിലയ്ക്കലിൽ 3500 ഉം പമ്പയിൽ 1109 ഉം സന്നിധാനത്ത് 1927 ഉം വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചു.

നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചു. 15 എമർജൻസി മെഡിസിൻ സെൻററുകളും 17 ആംബുലൻസുകളും തീർത്ഥാടകർക്കായി ഒരുക്കി പമ്പയിൽ 2 വെൻറിലേറ്ററുകളും 25 ഐ.സി യൂണിറ്റുകളും തയ്യാറാക്കി. യാത്രാ സൗകര്യം ഒരുക്കുന്ന കെഎസ്ആർടിസി ഈ ഞായറാഴ്ച വരെ 24,456 ട്രിപ്പുകൾ പമ്പയിലേക്കും 23,663 ട്രിപ്പുകൾ പമ്പയിൽ നിന്നും സർവ്വീസ് നടത്തിയിട്ടുണ്ട്.

കോവിഡിന് മുൻപത്തെ വർഷം സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമായി 11,415 പോലീസുകാരെയാണ് വിന്യസിച്ചത്. കഴിഞ്ഞ വർഷം 16,070 ആയിരുന്നു. ഇത്തവണ 16,118 പോലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഒരേ തരത്തിലാണ് എല്ലാ വർഷവും ഡ്യുട്ടി നിശ്ചയിക്കുന്നത്. ശബരിമലയിൽ തിരക്ക് വരുമ്പോൾ സഹായം ചെയ്യാൻ 50 ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരുടെ സേവനം വിട്ടുകൊടുത്ത് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

13/12/2023

ഫാക്ട് ചെക്ക് :

ശബരിമലയിൽ മണ്ഡലകാലത്ത് പോലീസുകാരുടെ എണ്ണം കുറച്ചോ?

ഇല്ല.

കോവിഡിനു മുൻപ് മണ്ഡലകാലത്ത് 11415 പോലീസുകാർ

കഴിഞ്ഞ വർഷം മണ്ഡലകാലത്ത് 16070 പോലീസുകാർ.
ഇത്തവണ മണ്ഡലകാലത്ത് നിയോഗിച്ചത് 16118 പോലീസുകാരെ.
അതായത് കഴിഞ്ഞ തവണത്തേതിനേക്കാൾ 48 പോലീസുകാരെ അധികം ഡ്യൂട്ടിക്കിട്ടു.

സംസ്ഥാനത്തെ മൊത്തം അറുപതിനായിരം പോലീസ് സേനാംഗങ്ങളിൽ കാൽ ഭാഗവും ശബരിമല ഡ്യൂട്ടിയിലാണ്.

13/12/2023

സമസ്തമേഖലയിലും മാറ്റം കൊണ്ടുവരുന്നതാണ് ഈ സർക്കാരിന്റെ നവകേരളനിർമ്മാണമെന്ന മിഷൻ. അതിൽ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമുൾപ്പെടെയുള്ള മേഖലകളിൽ ഇതുവരെയുണ്ടായ നേട്ടങ്ങളെ കവച്ചുവെച്ച് മുന്നേറുകയാണ് നാം.

13/12/2023

ഇന്ത്യയിൽ ആദ്യമായി ധനകാര്യ അടിയന്തരാവസ്ഥയുടെ ഭീഷണി കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തിനുനേരെ ഉയർത്തുകയാണ്. ഭരണഘടനയുടെ 360-ാം വകുപ്പ് പ്രകാരം രാജ്യത്തോ സംസ്ഥാനത്തോ ധനകാര്യ സുസ്ഥിരതയിലോ കടഭാരത്തിലോ അതീവഗുരുതരമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നൂവെന്ന് പ്രസിഡന്റിനു ബോധ്യപ്പെട്ടാൽ ധനകാര്യ അടിയന്തരാവസ്ഥ രാജ്യത്തൊട്ടാകെയോ ഒരു സംസ്ഥാനത്തു മാത്രമായോ പ്രഖ്യാപിക്കാം. രണ്ട് മാസത്തിനുള്ളിൽ പാർലമെന്റിലെ ഇരുസഭകളും ഇതിന് അംഗീകാരം നൽകിയാൽ മതി. പാർലമെന്റ് പിരിച്ചുവിട്ട വേളയിലാണെങ്കിൽ പുതിയ ലോകസഭയുടെ ആദ്യത്തെ സമ്മേളനത്തിനുശേഷം 30 ദിവസത്തിനുള്ളിൽ അംഗീകാരം നേടിയാൽ മതി. പ്രസിഡന്റ് പിൻവലിക്കുന്നതുവരെ അടിയന്തരാവസ്ഥ തുടരും.

360-ാം വകുപ്പ് പ്രകാരമുള്ള ഒരു സ്ഥിതിവിശേഷം സംസ്ഥാനത്തു നിലവിലുണ്ടോ എന്നതു സംബന്ധിച്ചു പഠിക്കാൻ ഗവർണർ തീരുമാനിച്ചിരിക്കുകയാണ്. അതിന് ഒരു അഞ്ചാംപത്തിക്കാരൻ കോൺഗ്രസ് നേതാവ് അദ്ദേഹത്തിനു നൽകിയ നിവേദനം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചിരിക്കുകയാണ്. അതിനു മുഖ്യമന്ത്രി മറുപടി നൽകിക്കഴിഞ്ഞു. കിട്ടുന്ന നിവേദനമൊക്കെ സംസ്ഥാന സർക്കാരിന് അയച്ചാൽ മറുപടി നൽകാനുള്ള ബാധ്യതയൊന്നും സർക്കാരിനില്ല.

കേരളത്തിലെ ധനപ്രതിസന്ധി കേന്ദ്രത്തിന്റെ ബോധപൂർവ്വമുള്ള ഒരു സൃഷ്ടിയാണ്. ധനകാര്യ കമ്മീഷന്റെ തീർപ്പിൽ കുറഞ്ഞുവരുന്ന വിഹിതത്തിന്റെയും ജിഎസ്ടി കോമ്പസേഷൻ അവസാനിക്കുന്നതുമായ സാഹചര്യം മുതലാക്കി കേന്ദ്ര സർക്കാർ രണ്ട് നീക്കങ്ങൾ നടത്തി. ഒന്ന്, കേരളത്തിനു ലഭിക്കേണ്ട ഗ്രാന്റുകളിൽ 5000-ത്തിൽപ്പരം കോടി കുടിശികയാക്കി. ഒരു പ്രത്യേക ധനസഹായവും കേരളത്തിനു നൽകില്ലായെന്ന നിലപാട് സ്വീകരിച്ചു. രണ്ട്, സംസ്ഥാനത്തിന്റെ അർഹമായ വായ്പയുടെ മൂന്നിലൊന്ന് വെട്ടിക്കുറച്ചു. അങ്ങനെയാണ് ധനപ്രതിസന്ധി സൃഷ്ടിച്ചത്.
സംസ്ഥാന സർക്കാരിന്റെ തനത് വരുമാനം കഴിഞ്ഞ രണ്ട് വർഷംകൊണ്ട് 45 ശതമാനം വർദ്ധിച്ചില്ലായിരുന്നെങ്കിൽ ട്രഷറി എന്നേ പൂട്ടിയേനെ. വായ്പ സംബന്ധിച്ച് ശുദ്ധ തോന്ന്യാസമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഇതുവരെ എടുത്തിട്ടുള്ള ഒരു ഓഫ് ബജറ്റ് വായ്പയും ഇതുവരെ പൊതുകടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രം ഇപ്പോഴും അങ്ങനെ ചെയ്യുന്നില്ല. ഈ സന്ദർഭത്തിലാണ് സംസ്ഥാനത്തിനുമേൽ പുതിയൊരു ചട്ടം അടിച്ചേൽപ്പിക്കുന്നത്. അതും മുൻകാല പ്രാബല്യത്തോടെ. സ്വാഭാവികനീതിയുടെപോലും നിഷേധമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.

ഇതിനെതിരായി യുഡിഎഫ് ഒന്നും പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ മേൽപ്പറഞ്ഞ ചെയ്തികൾക്കു പൂർണ പിന്തുണയും ന്യായീകരണവും നൽകലാണ് അവരുടെ നിലപാട്. സംസ്ഥാന അവകാശങ്ങൾക്കുമേലുള്ള ഈ കടന്നുകയറ്റത്തെ ചെറുക്കാൻ അവരില്ല. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ തിരുവനന്തപുരത്തെ കുപ്രസിദ്ധമായ പ്രസംഗത്തിനുശേഷമാണ് ഗവർണറുടെ നീക്കമെന്നതു പ്രത്യേകം പ്രസ്താവ്യമാണ്. കേന്ദ്രത്തിന്റെ വെറും പാവയാണ് ഗവർണർ.

കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായ പോരാട്ടത്തിനു കേരള ജനത ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്. ജനുവരി മാസത്തിൽ ഇത്തരമൊരു സമരത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചുകഴിഞ്ഞു. ധനകാര്യ അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് പലർക്കും തിരിച്ചറിയുമെന്നു തോന്നുന്നില്ല. പ്രസിഡന്റിന് ഗവർണർ വഴി സാമ്പത്തികകാര്യങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള അധികാരം ലഭിക്കുന്നു. അങ്ങനെ ഗവർണർക്ക് സർവ്വകലാശാല ഭരിക്കുന്നതുപോലെ സർക്കാർ ഭരണത്തിലും കൈകടത്താനുള്ള അധികാരം ലഭിക്കുകയാണ്. സാമ്പത്തിക അടിയന്തരാവസ്ഥയുടെ കുറിപ്പടികളിൽ അനിവാര്യമായ ചേരുവകൾ ഇവയാണ്

🔘എല്ലാ ജീവനക്കാരുടെയോ ചില പ്രത്യേക വിഭാഗം ജീവനക്കാരുടെയോ ശമ്പളവും അലവൻസും വെട്ടിക്കുറയ്ക്കുക.
🔘ധനകാര്യ ബാധ്യത വരുത്തുന്ന എല്ലാ നിയമങ്ങൾക്കും പ്രസിഡന്റിന്റെ മുൻകൂർ അനുവാദം വേണം.
🔘സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിന് ആവശ്യമായ മറ്റു നിർദ്ദേശങ്ങൾ നൽകുക.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും ക്ഷേമാനുകൂല്യം ലഭിക്കുന്ന പാവപ്പെട്ടവർക്കുമായിരിക്കും ഏറ്റവും വലിയ തിരിച്ചടി നേരിടുക. ഇത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കണമെങ്കിൽ ഒറ്റ മാർഗ്ഗമേയുള്ളൂ. കക്ഷി-രാഷ്ട്രീയ ഭേദമന്യേ ധനകാര്യ വിന്യാസത്തിൽ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും ധന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കുത്സിതനീക്കങ്ങൾക്കെതിരായും മുഴുവൻ കേരളീയരും ഒന്നിച്ച് അണിചേരുക.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

13/12/2023

"നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് നിങ്ങൾ
ഉത്തരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് പറയാനുള്ള സമയം എനിക്ക് തരണം,നിങ്ങൾ ഇടപെടാതെ ഒരു വാചകമെങ്കിലും പൂർത്തിയാക്കാൻ എന്നെ അനുവദിക്കണം.."

ഇന്നലെ ഒരു ചാനൽ ചർച്ചയിൽ എസ്എഫ്ഐ യുടെ സംസ്ഥാന പ്രസിഡന്റ് ആയ സഖാവ് അനുശ്രീ,
വാർത്താവതാരക സ്മൃതി പരുത്തിക്കാടിനോട് ചർച്ചയിലുടനീളം അഭ്യർത്ഥിക്കുന്നത് കേട്ടു.

"ഇത് നിങ്ങൾക്ക് 'പ്രസംഗിക്കാനുള്ള' വേദിയല്ല" എന്നാണ് മുഖത്തും ശരീര ഭാഷയിലും പുഛ പരിഹാസങ്ങളുടെ പരകോടി ചാർത്തി സ്മൃതിയുടെ ആവർത്തിച്ചുള്ള മറുപടി.
'നിങ്ങൾ ചർച്ചകളിൽ വന്നു പരിചയമില്ലാത്തത് കൊണ്ടാണിങ്ങനെ' എന്നും ആക്ഷേപ സ്വരത്തിൽ പറഞ്ഞു വെച്ചു അവർ.

ഒരു യൂത്ത് കോൺഗ്രസ് പ്രതിനിധി,
ഒരു ബിജെപി പ്രതിനിധി,
ഒരു കോൺഗ്രസ് അനുകൂല മാധ്യമ പ്രവർത്തകൻ,
കൂടെ തുടലു പൊട്ടിയോടുന്ന പേപ്പട്ടി കണക്കെ കടിച്ചും കുരച്ചും മുന്നേറുന്ന ഒരു അവതാരകയും.

ഏതൊരാളും പ്രകോപനത്തിനടിമപ്പെട്ടു ക്ഷോഭിച്ചു പോവുന്ന സന്ദർഭത്തിൽ പോലും ഒട്ടുമേ വൈകാരികമാവാതെ അസാധ്യമായ പക്വതയോടെ എസ്എഫ്ഐ, ചാൻസലർക്കെതിരെ നടത്തുന്ന സമരത്തിന്റെ ആവശ്യകതയും അതിന്റെ രാഷ്ട്രീയവും കൃത്യമായി പറയുന്നുണ്ട് അനുശ്രീ.
പ്രകോപനത്തിന്റെയും ആക്ഷേപത്തിന്റെയും ഭാഷയെ തന്റെ രാഷ്ട്രീയ ബോധ്യം കൊണ്ട് മറിക്കടക്കുന്നുണ്ട് ആ പെൺകുട്ടി.

ഇരുപത്തി ഒന്നോ രണ്ടോ വയസ്സ് കാണും എസ്എഫ്ഐയുടെ ആ വിദ്യാർത്ഥി നേതാവിന്,
മുന്നിലിരിക്കുന്ന ആ അവതാരക രൂപത്തിന് തീർച്ചയായും അതിന്റെ ഇരട്ടിയും.

വ്യക്തി താൽപ്പര്യവും, പകയും, സാമ്പത്തിക മോഹവും, രാഷ്ട്രീയ അജ്ഞതയും, ബുദ്ധി ശൂന്യതയെ അതി ജീവിക്കാൻ ശ്രമിക്കുന്ന താനെന്ന ഭാവവും, സന്നിവേശിപ്പിച്ച,
അടുത്ത ജന്മത്തിൽ പോലും ഒരു മാധ്യമ പ്രവർത്തകരാവാൻ യോഗ്യതയില്ലാത്ത അവതാരങ്ങളെ,
വിദ്യാർത്ഥി നേതാവായ ഒരു പെൺകുട്ടി തന്റെ രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ട് മലർത്തിയടിക്കുന്നതെങ്ങിനെയെന്ന് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ് ഇന്നലെയിലെ ആ ചാനൽ ചർച്ച.

തൊഴിലാളി വർഗ്ഗത്തിന്റെ ഉപ്പും ചോറും തിന്നു വളർന്ന,
ഭൂതകാല സ്മരണകളില്ലാതെ,
സ്വാർത്ഥ താല്പര്യങ്ങളാൽ നയിക്കപ്പെടുന്ന ഇത്തരം ആയിരം അവതാരങ്ങളെ തോൽപ്പിക്കാൻ,
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങൾ ഉൾക്കൊള്ളുന്ന,ഒറ്റാനറിയാത്ത,
തല കുനിക്കാത്ത,
ആയിരം അനുശ്രീമാർ ഈ നാട്ടിലുണ്ട്.

ഈ നാടിന്റെ കരുതി വെക്കലുകളാണത് ,
പകരം വെക്കാനില്ലാത്ത കരുത്താണത്.

കോമ്രേഡ് അനുശ്രീ,
റെഡ് സല്യുട്ട്..✊

13/12/2023

എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തിയാലും, കാട് വെട്ടി തെളിയിച്ച് കുറെ കെട്ടിടങ്ങൾ നിർമ്മിച്ചാലും ഈ വഴി കേറി എത്തിയാലല്ലേ ദർശനം പൂർത്തിയാകുകയുള്ളൂ...

അതോണ്ട് നിങ്ങളീ കെടന്നു പറയുന്നത് രാഷ്ട്രീയമാണെന്ന് ഏത് മലയാളിക്കും മനസ്സിലാകും...

ഒരു മണിക്കൂറിൽ 4000 പേർക്കേ പതിനെട്ടാം പടി കയറി പോകാൻ കഴിയൂ എന്ന് പോലീസുകാർ അവരുടെ അനുഭവത്തിൽ പറയുന്നു.
അങ്ങിനെ എങ്കിൽ 17 മണിക്കൂറ് കൊണ്ട്
17 x 4000 = 68000 പേർ.
70000 പേർ എന്നു കൂട്ടാം.

ഒരു ലക്ഷം തീർത്ഥാടകരെ കണക്കാക്കിയാൽ 30000 പേർ ഒരു ദിവസം ബാക്കിയാകും....
എന്താണ് ചെയ്യാൻ കഴിയുക എന്ന് അറിവുള്ളവർ പറയുക ?

അയ്യപ്പദർശനത്തിന് fb യിൽ സൊലൂഷൻ കണ്ടെത്തുന്ന വിദഗ്ദരുണ്ടെങ്കിൽ മറ്റു മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക ...

12/12/2023
12/12/2023

ഹൈക്കോടതിയിൽ ​ഗവർണർക്ക് തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അം​ഗങ്ങളെ നിർദേശിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. നാല് വിദ്യാർഥി പ്രതിനിധികളെ നിർദേശിച്ചതാണ് സ്റ്റേ ചെയ്തത്. ​ഗവർണർ നിർദേശിച്ച ഈ നാല് വിദ്യാർഥികളും എബിവിപി പ്രവർത്തകരാണ്. ഇവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.സർവകലാശാല നൽകിയ ലിസ്റ്റ് അട്ടിമറിച്ചാണ് ലിസ്റ്റിലില്ലാത്ത ഈ നാല് പേരെ ഗവർണർ നിർദേശിച്ചിരുന്നത്.

4 വിദ്യാര്‍ഥികളെയാണ് കേരള സര്‍വകലാശാലയിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ടത്. സയന്‍സ്,ഹ്യൂമാനിറ്റീസ്, ആര്‍ട്‌സ്, സ്‌പോര്‍ട്ട്‌സ് എന്നീ വിഭാഗത്തില്‍ നിന്നാണത്. ഇതില്‍ കേരള സര്‍വകലാശാല നല്‍കിയ വിദ്യാര്‍ഥികളിലൊരാള്‍ ബി എ മ്യൂസിക്കില്‍ ഒന്നാം റാങ്ക് ജേതാവും എം എ വിദ്യാര്‍ഥിയുമാണ്. ഇത്തരത്തില്‍ ബി എ വേദാന്തം, ബി എ വീണ, ബിഎസ് ഡബ്ല്യൂ എന്നിവയില്‍ ഒന്നാം റാങ്ക് നേടിയവരെയാണ് സര്‍വകലാശാല പരിഗണിച്ചത്. ഫൈന്‍ ആര്‍ട്‌സില്‍ കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭയെയും സ്‌പോര്‍ട്‌സില്‍ ദേശീയ തലത്തില്‍ വെങ്കലം നേടിയ വിദ്യാര്‍ഥിയെയും സര്‍വകലാശാല നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ച് എബിവിപി നേതാക്കളെ ചാന്‍സലര്‍ നിശ്ചയിക്കുകയായിരുന്നു.

07/12/2023

ശവക്കോട്ട എങ്ങനെ പൂങ്കാവനമായി? ഇതാ ഗുരുവായൂർ മോഡൽ

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സ. എം ബി രാജേഷ് സംസാരിക്കുന്നു.

07/12/2023

ദുര്‍ബല ജനവിഭാഗങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികളുടേയും വിവിധ വകുപ്പുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ 'ഹോം' എന്ന കുടുംബാധിഷ്ഠിത സൂക്ഷ്‌മതല ആസൂത്രണ പദ്ധതി നടപ്പാക്കുകയാണ്. ഓരോ ഭവനത്തിനും അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പാര്‍പ്പിടം, ഭൂമി, തൊഴില്‍ പരിശീലനം, കൃഷിഭൂമി, അടിസ്ഥാന സൗകര്യ വികസനം, കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസം, സ്വയം തൊഴില്‍ എന്നിവ ഈ പദ്ധതിയിലൂടെ അര്‍ഹര്‍ക്ക് ഉറപ്പാക്കും.

നവകേരള സദസ്സ് പിന്നിട്ട എല്ലാ ജില്ലകളിലും അടിസ്ഥാന വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനം ചർച്ചചെയ്‌തിരുന്നു. അടച്ചുറപ്പും പൂര്‍ണ്ണ സുരക്ഷിതത്വവും ഇല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ വീടുകളുടെ നിര്‍മ്മാണം പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സേഫ്. മേല്‍ക്കൂര ബലപ്പെടുത്തല്‍, പ്ലാസ്റ്ററിംഗ്, പ്ലംബിംഗ്, വയറിംഗ് എന്നീ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു വീട് പൂര്‍ണ്ണമായും വാസയോഗ്യമാക്കുവാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് യഥാക്രമം 2 ലക്ഷം, 2.5 ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. 2 വര്‍ഷംകൊണ്ട് 13000 വീടുകള്‍ ഇങ്ങനെ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും അടിസ്ഥാനരേഖകള്‍ ലഭ്യമാക്കുന്നതിനും അവ ഡിജിറ്റലൈസ് ചെയ്‌തു സൂക്ഷിക്കുന്നതിനും സൗകര്യമൊരുക്കുന്ന പദ്ധതിയാണ് അക്ഷയ ബിഗ് ക്യാമ്പെയ്ന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എബിസിഡി). കേരളത്തിലാണ് ഇത്തരമൊരു പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ പൂര്‍ത്തീകരിച്ചു. മറ്റു ജില്ലകളില്‍ അന്തിമ ഘട്ടത്തിലാണ്.

വിങ്‌സ് എന്ന പേരിൽ കോമേഴ്‌സ്യല്‍ പൈലറ്റ് കോഴ്‌സിന് വര്‍ഷം തോറും 3 എസ്.സി., 2 എസ്.ടി, 1 ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിവിജയകരമായി നടപ്പാക്കുകയാണ്. ഈ പദ്ധതിയിൽപരിശീലനം പൂർത്തിയാക്കിയ സങ്കീർത്തന ദിനേശ് നവകേരള സദസ്സിന്റെ കണ്ണൂരിലെ പ്രഭാത യോഗത്തിൽ എത്തിയിരുന്നു. കുഞ്ഞുനാളിൽ തന്നെ പൈലറ്റാവണമെന്ന ആഗ്രമുണർന്നിരുന്നു. "ഇന്നെനിക്ക്‌ അഭിമാനത്തോടെ പറയാം. സർക്കാർ ഒപ്പം നിന്നപ്പോൾ എന്റെ സ്വപ്‌നം ഞാൻ നേടി. ആഗ്രഹിച്ചതുപോലെ ആകാശത്തിൽ ഇനി എനിക്ക്‌ ഉയർന്നു പറക്കാം’’. എന്നാണ് തന്റെ അനുഭവം സങ്കീർത്തന വിവരിച്ചത്‌.

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിനിയായ സങ്കീർത്തന പ്ലസ്‌ടുവിന്‌ പഠിക്കുമ്പോഴാണ്‌ അച്ഛൻ ദിനേശ്‌ പക്ഷാഘാതം വന്നു കിടപ്പിലാവുന്നത്‌. ഡിഗ്രി രണ്ടാംവർഷമെത്തിയപ്പോൾ അദ്ദേഹം മരിച്ചു. അധ്യാപികയായ അമ്മ രാജമ്മ ഒരു വർഷം കഴിഞ്ഞപ്പോൾ സർവീസിൽ നിന്ന്‌ വിരമിച്ചു. രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ അക്കാദമിയിൽ പൈലറ്റ്‌ കോഴ്‌സിന്‌ അപേക്ഷിച്ച്‌ മൂന്നാം റാങ്കോടെ പ്രവേശനം നേടുമ്പോൾ വഴികളൊന്നുമുണ്ടായിരുന്നില്ല. പട്ടികജാതി ക്ഷേമവകുപ്പ്‌ എസ്‌സി, എസ്‌ടി, ഒഇസി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന വിങ്‌സ്‌ പദ്ധതിയാണ്‌ തുണയായത്‌. ഒരു വിദ്യാർഥിക്ക്‌ മാത്രം കിട്ടുന്ന ധനസഹായം മന്ത്രി കെ രാധാകൃഷ്‌ണന്റെ ഇടപെടലിൽ സങ്കീർത്തനയുൾപ്പടെ അഞ്ച്‌ വിദ്യാർഥികൾക്ക്‌ കിട്ടി. 32 ലക്ഷം വീതമാണ്‌ അഞ്ച്‌ വിദ്യാർഥികൾക്കും സർക്കാർ അനുവദിച്ചത്‌.

ഇത് കൂടാതെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന 150 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍പോര്‍ട്ട്-എയര്‍ലൈന്‍ മാനേജ്മെന്റ് കോഴ്സുകളില്‍ പരിശീലനം നല്‍കി ജോലി ലഭ്യമാക്കി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ ഒരേ സമയം തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കുന്നതിന് കേരള എംപവര്‍മെന്റ് സൊസൈറ്റി ആരംഭിച്ചിട്ടുണ്ട്.

പട്ടികവര്‍ഗ്ഗ മേഖലകളിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പുവരുത്തുന്നതിനും, കൊഴിഞ്ഞുപോക്ക് തടയുന്നതിനും യാത്രാസൗകര്യം ഉറപ്പാക്കുന്ന പദ്ധതിയാണ് വിദ്യാവാഹിനി. 8 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് നല്‍കി വന്നിരുന്ന പഠനമുറി പദ്ധതിയില്‍ 5 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി. കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും പഠനമുറിക്ക് അപേക്ഷിക്കാം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 10,000 പഠനമുറികള്‍ അനുവദിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത ഉള്ള യുവതീ യുവാക്കള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ഓണറേറിയത്തോടെ തൊഴില്‍ പരിശീലനം നല്‍കുകയും മികവുറ്റ തൊഴില്‍ മേഖലകളില്‍ എത്തുന്നതിന് അവരെ പ്രാപ്തി ഉള്ളവരാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കി ആദ്യ വര്‍ഷം തന്നെ 866 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുവാനായി.

സിവില്‍ സര്‍വ്വീസിലേക്ക് എത്തിക്കുന്നതിനായി പ്രതിവര്‍ഷം 30 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെവിടെയുമുള്ള പരിശീലന കേന്ദ്രത്തില്‍ പഠിക്കാന്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നു. അതുപോലെ 60 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രത്യേക പരിശീലനവും സ്കോളര്‍ഷിപ്പും നല്‍കുന്നു. 2.5 ലക്ഷത്തിനുമേല്‍ വരുമാനമുള്ള പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് നിഷേധിച്ചപ്പോള്‍ ബജറ്റില്‍ പ്രത്യേക തുക വകയിരുത്തി ഈ വിഭാഗത്തിലെ എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കി. ഐഐടി, ഐഐഎം നിഫ്ട് ഉള്‍പ്പടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും കല്‍പ്പിത സര്‍വ്വകലാശാലകളിലും സംസ്ഥാനത്തിന് പുറത്തുള്ള പഠനത്തിനും സി എ. ഐ സി ഡബ്ലിയു എ , കമ്പനി സെക്രട്ടറി കോഴ്സുകള്‍ക്കും മെരിറ്റ് / സംവരണാടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന വിധത്തില്‍ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചു.

പുതിയ തലമുറയോട് നീതി ചെയ്യുക, അവർക്കു മുന്നിൽ അവസരങ്ങളുടെ വിശാല ലോകം തുറക്കുക എന്ന നയമാണ് സർക്കാരിന്റേത്. സാമൂഹ്യ നീതിയാണ് ഈ സർക്കാർ എല്ലാകാലത്തും മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം. അതിനനുസൃതമായ ഇടപെടൽ ഏതു പ്രതിസന്ധി ഘട്ടത്തിലും നടത്തുന്നത് കൊണ്ടാണ് സർക്കാർ ആഭിമുഖ്യത്തിലുള്ള ബഹുജന സമ്പർക്ക പരിപാടിയായ നവകേരള സദസ്സിൽ ഉണ്ടാകുന്ന യുവജനങ്ങളുടെ ആവേശത്തോടെയുള്ള പങ്കാളിത്തം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

07/12/2023

"ഗവർണർക്ക് ചാൻസലർ സ്ഥാനം സംഘപരിവാർ കൊടുത്തതല്ല, കേരള നിയമസഭ കൊടുത്തതാണ്"

06/12/2023

"ഭരണ സംവിധാനങ്ങൾ ജനങ്ങളുടെ അടുത്തേക്ക് വന്ന് അവരുടെ പരാതികളും ആവശ്യങ്ങളും കേൾക്കുന്നു എന്നത് സന്തോഷവും പ്രതീക്ഷയും നൽകുന്ന കാര്യമാണ്."

05/12/2023

നാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ ജനകീയ സർക്കാർ ജനങ്ങളിലേക്ക്

04/12/2023

"രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ബിജെപി ശക്തി കേന്ദ്രത്തിൽ, ബിജെപിയെ തോൽപ്പിക്കുക എന്നതല്ല കോൺഗ്രസ് നിലപാട്. ബദൽ രാഷ്ട്രീയം വയ്ക്കാതെ കോൺഗ്രസിന് ബിജെപിക്ക് ബദൽ ആകാൻ സാധിക്കില്ല"

01/12/2023

നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം

29/11/2023

വിവരങ്ങള്‍ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങള്‍ പൊതുവില്‍ നല്ല പങ്കാണ് വഹിച്ചത്. അതേ സമയം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എന്തൊക്കെ കരുതല്‍ ഉണ്ടാകണം എന്ന ചര്‍ച്ചയും സ്വയംവിമര്‍ശനവും വേണ്ടതുണ്ട്. അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. വല്ലാതെ ദുഃഖം അനുഭവിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുത്. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ അബിഗേലിന്‍റെ കുടുബത്തിന് ഒപ്പം നിന്ന് കരുത്ത് പകര്‍ന്ന കേരളീയ സമൂഹത്തെ ഹാർദമായി അഭിവാദ്യം ചെയ്യുന്നു. കേരളത്തിന്‍റെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയം കൂടിയാണിത്. എല്ലാവരും ആ കുഞ്ഞിനെ കിട്ടാനുള്ള ഇടപെടലാണ് നടത്തിയത്. ഈ ഐക്യത്തെക്കുറിച്ചാണ്, സവിശേഷതയെക്കുറിച്ചാണ് കേരളീയം വേളയില്‍ നാം കൂടുതല്‍ ചര്‍ച്ച ചെയ്തത്.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

29/11/2023

മലപ്പുറം ജില്ലയില്‍ നവകേരള സദസ്സിൻ്റെ ഭാഗമായി ഇന്ന് ചേര്‍ന്ന പ്രഭാത യോഗത്തില്‍ അരീക്കോട് കേന്ദ്രമായ 'ഇന്‍റര്‍വൽ‍' എന്ന എഡ് ടെക് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ അസ്ല തടത്തിൽ പങ്കെടുത്തിരുന്നു. ഫിന്‍ലാന്‍ഡിലെ നാഷണൽ പ്രോഗ്രാമായ 'ടാലന്‍റ് ബൂസ്റ്റ്'ലേക്ക് ഇന്‍റര്‍വെല്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വന്നത്. അങ്ങനെയൊരു ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് ഇന്‍റര്‍വെല്‍. വളരെ വലിയ അംഗീകാരമാണ് ഈ സ്റ്റാര്‍ട്ടപ്പ് നേടിയിരിക്കുന്നത്. 30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ വിദ്യാഭ്യാസസാങ്കേതിക സേവനം നല്‍കുന്നത്.
കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് ഇതിലൂടെ കേരളം. അത് കേന്ദ്ര ധനകാര്യ മന്ത്രിക്കും എടുത്തു പറയേണ്ടി വന്നു. സാധാരണ നമ്മുടെ നാടിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്‍റെ പേരുകൂടിയാണ് കേരള മോഡല്‍.
2022 ഒക്ടോബറില്‍ കേരള സംഘം നടത്തിയ ഫിന്‍ലാന്‍ഡ് സന്ദര്‍ശനത്തിൻ്റെ പ്രധാന ലക്ഷ്യം നമ്മുടെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തെ ഫിന്‍ലാഡുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു. ഫിന്നിഷ് ഗവണ്മെന്‍റ് ' ടാലന്‍റ് ബൂസ്റ്റ് പ്രോഗ്രാം' എന്ന വിപുലമായ പദ്ധതി അതിനു സഹായകമായി. നോര്‍ക്ക, ഒഡേപെക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ.എസ്.ഐ.ഡി.സി എന്നിവ ചേര്‍ന്ന് ഈ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോവുകയാണ് ചെയ്തത്.
'ഇന്‍റര്‍വൽ‍' കൈവരിച്ച ഈ നേട്ടം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിൻ്റെ വളർച്ചയ്ക്ക് അടിവരയിടുകയാണ്. 4800 സ്റ്റാര്‍ട്ടപ്പുകള്‍, 64 ഇന്‍കുബേറ്ററുകള്‍, 450 ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറിയിരിക്കുന്നു. 2021-22ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ പൊതു ബിസിനസ് ആക്സിലറേറ്ററായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെടുകയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗില്‍ തുടര്‍ച്ചയായി ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം ലഭിക്കുകയും ചെയ്തു. വൻ നഗരങ്ങളിൽ ഒതുങ്ങുന്ന വികസനമല്ല കേരളത്തിൻ്റേത് എന്ന യാഥാർത്ഥ്യം കൂടി ഈ നേട്ടം വ്യക്തമാക്കുന്നു. ജ്ഞാന സമ്പദ് വ്യവസ്ഥയിലൂന്നുന്ന നവകേരളമെന്ന ലക്ഷ്യത്തിലേയ്ക്ക് ഒരുമിച്ചു മുന്നേറാം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

29/11/2023

ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നതല്ല നാട്ടുകാരേ, അഴിച്ചു മാറ്റിയതാണ്. അത് മനസിലാക്കാൻ സയൻസ് പഠിക്കണമെന്നില്ല, മിനിമം ബോധം ഉണ്ടായാൽ മതി. ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ രൂപകൽപന തന്നെ ഫ്ലെക്സിബിളായിട്ടാണ്. കടലിൽ ഒഴുകി നടക്കുന്നതിനൊപ്പം തന്നെ കടലേറ്റത്തിന്റെ സമയത്ത് അത് പെട്ടെന്ന് അഴിച്ചു മാറ്റാനും ഉതകുന്ന വിധത്തിൽ ഭാരം കുറഞ്ഞ പല ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് അത് നിർമിച്ചിരിക്കുന്നത്. തൃശൂർ ചാവക്കാട് വേലിയേറ്റ മുന്നറിയിപ്പ് ഉണ്ടായപ്പോൾ തന്നെ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടയുകയും അഴിച്ചു മാറ്റാൻ നടപടി തുടങ്ങുകയും ചെയ്തു. അതു കണ്ട ചിലർ പാലം തകർന്നതായി പ്രചരിപ്പിച്ചു. ഇതു കേട്ടപാതി മനോരമ അത് ഏറ്റുപിടിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങൾ ബ്രിഡ്ജ് തകർന്നതിന്റേതല്ല, സുരക്ഷിതമായി അഴിച്ചു മാറ്റുന്നതിന്റേതാണ്. പക്ഷേ, അങ്ങനെ പറഞ്ഞാൽ വാർത്തയാകില്ലല്ലോ!

29/11/2023

"എന്താണ് നവകേരളം എന്നാണ് ചിലരുടെ ചോദ്യം"

സ. എം ബി രാജേഷ് സംസാരിക്കുന്നു

29/11/2023

12 ലക്ഷം രൂപയോളം ചെലവുവരുന്ന രണ്ട്‌ ഹൃദയ ശസ്‌ത്രക്രിയകൾക്കായി മണിക്കൂറുകൾക്കുള്ളിൽ സൗകര്യമൊരുക്കി നവകേരള സദസ്.

തിരൂരിലെ നവകേരള സദസിലെത്തിയ ആസിഫയുടെ ആവശ്യം മകൻ മുഹമ്മദ്‌ അഷ്‌മിലിന്റെ ഏറെ ചിലവ് വരുന്ന ഹൃദയശസ്ത്രക്രിയക്ക് സർക്കാർ സഹായിക്കണമെന്നായിരുന്നു. കൗണ്ടറിൽ നിവേദനം നൽകിയതിനൊപ്പം ആരോഗ്യമന്ത്രിയെ നേരിൽക്കണ്ടും കാര്യം അവതരിപ്പിച്ചു. മന്ത്രി വീണ ജോർജ് അവിടെ നിന്നുതന്നെ ‘ഹൃദ്യം’ പദ്ധതിയുടെ കോ-ഓർഡിനേറ്ററുമായി സംസാരിക്കുകയും ഹൃദ്യം പദ്ധതിക്കൊപ്പം ആരോഗ്യകിരണം പദ്ധതിയിൽക്കൂടി ഉൾപ്പെടുത്തി ശസ്‌ത്രക്രിയകൾ നടത്താൻ നിർദേശിക്കുകയും ചെയ്തു. ഇനി കടമ്പകളൊന്നുമില്ല. കേരളത്തിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നിൽ വച്ച് അഷ്മിലിന്റെ ഹൃദയശസ്ത്രക്രിയ നടക്കും. നമുക്കാ കുട്ടിയേയും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താം.

സ. പി രാജീവ്

28/11/2023

ഒരു ജനതയുടെയാകെ പ്രശ്നങ്ങളും ആവശ്യങ്ങളും സന്തോഷങ്ങളും പങ്കുവയ്‌ക്കാനുള്ള വേദിയായി നവകേരള സദസ്സ് മാറുന്ന അനുഭവമാണ് തിരൂരിലുണ്ടായത്. മലപ്പുറം ജില്ലയിൽ നവകേരള സദസ്സിന്റെ ആദ്യ ദിനത്തിൽ തിരൂരിൽ നടന്ന പ്രഭാതയോഗം പങ്കാളിത്തംകൊണ്ടും അഭിപ്രായപ്രകടനങ്ങൾകൊണ്ടും വ്യത്യസ്തതയാർന്നതായി.

ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് പരമാധികാരികൾ. തങ്ങൾ അധികാരത്തിലേറ്റിയ സർക്കാർ എന്തു ചെയ്തു എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ആ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഓരോ വർഷവും ചെയ്ത കാര്യങ്ങൾ നിരത്തി പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കൽ ഈ സർക്കാർ ഒരു നയമായി നടപ്പാക്കുന്നത്. പ്രകടനപത്രികയിൽ പറഞ്ഞതിൽ വിരലിലെണ്ണാവുന്നവ ഒഴിച്ച് നടപ്പാക്കിയാണ് 2016ലെ സർക്കാർ കാലാവധി പൂർത്തിയാക്കിയത്. ജനങ്ങളാകെ അംഗീകരിച്ച ആ നേട്ടങ്ങൾ കേരള മാതൃകയെ കൂടുതൽ തിളക്കമുറ്റതായി മാറ്റി. 2021ൽ വീണ്ടും അധികാരത്തിൽ വന്നപ്പോൾ കൂടുതൽ വേഗത്തിൽ ഭരണനിർവഹണം സാധ്യമാകാൻ എന്തൊക്കെ ചെയ്യാനാകും എന്നാണ് ആലോചിച്ചത്.

മികച്ച ഭരണനിർവഹണത്തിന്റെ പ്രയോജനം സംസ്ഥാനത്തെ ഓരോ മനുഷ്യനും അനുഭവിക്കാൻ കഴിയണം. വികസനം എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നതാണ് കാഴ്ചപ്പാട്. അത് സാധ്യമാക്കാൻ നിലവിലുള്ള പലതും മാറ്റിയെഴുതേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് താലൂക്കുതല പരാതി പരിഹാര അദാലത്തുകളും തുടർന്ന് ജില്ലാ, മേഖലാതല അവലോകനങ്ങളും നടത്തിയത്.

ജനാധിപത്യത്തിന്റെ അർഥതലങ്ങൾ കൂടുതൽ സമ്പുഷ്ടമാക്കാനും ശാക്തീകരിക്കാനുമുള്ള ഈ ബഹുജന സംവാദപരിപാടിയെ അതീവ താൽപ്പര്യത്തോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്. ആ സ്വീകാര്യതയുടെയും സർക്കാരിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെയും പ്രതിഫലനം തിരൂരിലെ പ്രഭാതയോഗത്തിൽ വ്യക്തമായി കാണാമായിരുന്നു. മൂർത്തമായ ജനകീയ പ്രശ്നങ്ങൾമുതൽ വ്യക്തിഗത പരാതികൾവരെ അവിടെ ഉന്നയിക്കപ്പെട്ടു, ഉയർന്ന അഭിപ്രായങ്ങളുടെയും ആവശ്യങ്ങളുടെയും വൈവിധ്യം സർക്കാരിൽ ജനങ്ങൾ അർപ്പിക്കുന്ന പ്രതീക്ഷയെയാണ് വെളിവാക്കിയത്.

വെറ്റിലയെ കൃഷിയിൽ ഉൾപ്പെടുത്തണമെന്ന് വെറ്റില കർഷകനായ അബ്ദുൽ ഹമീദ് അഭ്യർഥിച്ചു. തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചത് സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണെന്നും വിള ഇൻഷുറൻസിന്റെ പരിധിയിൽ വെറ്റിലയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിന് മറുപടി നൽകി. പ്രകൃതിക്ഷോഭ സമയത്ത് വെറ്റിലയ്ക്കും നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ഇൻഷുറൻസ് തുക ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്നും അറിയിച്ചു.

തിരൂർ, തിരൂരങ്ങാടി താലൂക്ക് വിഭജിച്ച് താനൂർ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് റിട്ട. പ്രൊഫസറായ ബാബു അഭ്യർഥിച്ചു. കായിക മേഖലയ്ക്ക് ജില്ലയിൽ കൂടുതൽ ഫണ്ട് അനുവദിക്കണം. താനൂരിൽ സ്പോർട്സ് അക്കാദമി, ഇൻഡോർ, ഔട്ട്ഡോർ സ്റ്റേഡിയങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

താനൂർ മോര്യകാപ്പിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയാണെന്നും ഇത് തടയാൻ പൂരപ്പുഴയിൽ റെഗുലേറ്റർ സ്ഥാപിക്കണമെന്നും താനൂർ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക അഭിപ്രായപ്പെട്ടു. കനോലി കനാൽ മലിനമാണ്. അത് ശുചീകരിച്ച് ടൂറിസത്തിന് ഉപയോഗിക്കണം. താനൂർ അംബേദ്കർ എസ്‌സി കോളനിയിലെ താമസക്കാർക്ക് പട്ടയം നൽകണം. ഇക്കാര്യമെല്ലാം പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് മറുപടി നൽകി.
കോവിഡ് കാലത്ത് ബുദ്ധിമുട്ടിയപ്പോൾ തനിക്ക് താമസമടക്കം എല്ലാ സഹായവും നൽകിയത് ഈ സർക്കാരാണെന്ന് ഭിന്നശേഷിക്കാരനും കലിക്കറ്റ് സർവകലാശാല മുൻ വിദ്യാർഥിയുമായ അബൂബക്കർ സിദ്ധീഖ് അക്ബർ പറഞ്ഞു. പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും വിമാനക്കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും പ്രവാസിയായ മടപ്പാട് അബൂബക്കർ പറഞ്ഞു. കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ നടപടിയെടുക്കാൻ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രസർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ ആവശ്യമാണെന്നും നിർഭാഗ്യവശാൽ അത് ഉണ്ടാകുന്നില്ലെന്നുമുള്ള മറുപടിയാണ് അതിനു നൽകിയത്.

അശരണർക്കും രോഗികൾക്കും സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് പാലിയേറ്റീവ് പ്രവർത്തകൻ രമേശ് മേനോൻ പറഞ്ഞു. ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ച തന്നെ, അതിൽനിന്ന് പിന്തിരിപ്പിച്ചത് സർക്കാർ നൽകിയ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണത്വരയുള്ള വിദ്യാർഥികളെ ചെറുപ്പത്തിൽത്തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഓരോ ജില്ലയിലും നവപ്രതിഭാ ഗവേഷണകേന്ദ്രം സ്ഥാപിക്കണമെന്ന് കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് സലീം പറഞ്ഞു. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹെൽത്ത് ടൂറിസത്തെ മാർക്കറ്റ് ചെയ്യുന്നതിനായി സർക്കാർതലത്തിൽ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഡോ. അരുൺ രാജൻ അഭിപ്രായപ്പെട്ടു. ആയുർവേദരംഗത്ത് കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഹെൽത്ത് ടൂറിസം രംഗത്ത് സ്വകാര്യമേഖലയ്ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന് അതിന് മറുപടിയായി പറഞ്ഞു. ഹെൽത്ത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർതലത്തിൽ നടപടികൾ സ്വീകരിക്കുന്ന കാര്യം പരിശോധിക്കും.

സമഗ്ര വികസനത്തിന് കരുത്തേകുന്ന അതിവേഗ റെയിൽപ്പാതയുടെ നിർമാണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഹസീബ് തങ്ങൾ പറഞ്ഞു. അതിവേഗ പാതയുടെ നിർമാണം പൂർത്തിയാക്കണം. വികസനത്തിന് കക്ഷി രാഷ്ട്രീയത്തിനതീതമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭിന്നത ഉണ്ടെങ്കിലും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാർ നടത്തുന്ന പരിപാടിയെ ബഹിഷ്കരിക്കുന്നതിൽ അർഥമില്ല. തിരൂരിലെ പ്രദേശവാസി എന്ന നിലയിൽ കാലാകാലങ്ങളായുള്ള ആവശ്യമാണ് അതിവേഗ റെയിൽപ്പാത എന്നും അദ്ദേഹം വിശദീകരിച്ചു.
തിരൂർ ഗൾഫ് മാർക്കറ്റിലെ വ്യാപാരികളെ ട്രേഡ് യൂണിയനും ജിഎസ്ടി അധികൃതരും ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകാതെ അധികാരികൾ ബുദ്ധിമുട്ടിക്കുകയാണെന്നും ഗൾഫ് മാർക്കറ്റ് അസോസിയേഷൻ പ്രതിനിധി ഇബ്നുൽ വഫ പറഞ്ഞു.

സംസ്ഥാനത്ത് സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പ്രവാസികൾക്ക് പ്രത്യേക പരിഗണനയും സൗകര്യങ്ങളുമുണ്ടെന്ന് പ്രവാസി ബിസിനസുകാരനായ സമീർ ഹാജിക്ക് മറുപടി നൽകി. കടൽക്ഷോഭം രൂക്ഷമായ പൊന്നാനിയിൽ കടൽഭിത്തി നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സർക്കാർ സഹായത്താൽ തീരദേശ മേഖലയിൽനിന്ന് എംബിബിഎസ് നേടിയ സംസ്ഥാനത്തെ ആദ്യ വനിതയായ ഡോ. സുൾഫത്ത് അഭിപ്രായപ്പെട്ടു. കാളപൂട്ട് കർഷകർക്ക് സർക്കാർ എല്ലാ സഹായവും ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്ന് കാളപൂട്ട് തൊഴിലാളിയും കർഷകനുമായ കുഞ്ഞുമൊയ്തീന് മറുപടി നൽകി.

മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ക്ഷേത്രങ്ങളുടെ അംശദായ തുക വർധിപ്പിക്കണമെന്നും മനോജ് എമ്പ്രാന്തിരി അഭ്യർഥിച്ചു. ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള മലബാർ ദേവസ്വം ബിൽ കൊണ്ടുവരുമെന്ന് അദ്ദേഹത്തിന് മറുപടി നൽകി.

യോഗത്തിൽ ഉയർന്ന ഏതാനും അഭിപ്രായങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഉയരുന്ന ഓരോ വിഷയത്തിലും തുടർനടപടികൾ ഉറപ്പാക്കുന്നുണ്ട്. നവകേരള സദസ്സിന്റെ സാർഥകത പൂർണമാകുന്നത് ഇത്തരം യോഗങ്ങളിലാണ്.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

Want your organization to be the top-listed Government Service in Ottapalam?
Click here to claim your Sponsored Listing.

Videos (show all)

"മണിപ്പൂരിൽ നിന്നുള്ള കുക്കി വിഭാഗത്തിൽ പെട്ട എനിക്ക് പഠനം തുടരാൻ എല്ലാ സഹായവും ചെയ്തുതന്ന കേരളത്തിന്, ഇവിടെയുള്ള സർക്കാ...
ഗവർണർ എന്ന് അറിയപ്പെടുന്നൊരാൾ പ്രസംഗിക്കുന്നു കേരളത്തിന്റെ വരുമാനം മദ്യത്തിൽ നിന്ന് മാത്രമാണെന്ന്. എന്നാൽ ഇന്ത്യയിൽ മദ്യ...
പാലക്കാട് നടക്കാനിരുന്ന ഭജനസദസ്സിന്റെ പരിശീലന ക്യാമ്പ് പുറത്ത്😂😂😂
സമസ്തമേഖലയിലും മാറ്റം കൊണ്ടുവരുന്നതാണ് ഈ സർക്കാരിന്റെ നവകേരളനിർമ്മാണമെന്ന മിഷൻ. അതിൽ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമുൾപ...
"ഗവർണർക്ക് ചാൻസലർ സ്ഥാനം സംഘപരിവാർ കൊടുത്തതല്ല, കേരള നിയമസഭ കൊടുത്തതാണ്"
"ഭരണ സംവിധാനങ്ങൾ ജനങ്ങളുടെ അടുത്തേക്ക് വന്ന് അവരുടെ പരാതികളും ആവശ്യങ്ങളും കേൾക്കുന്നു എന്നത് സന്തോഷവും പ്രതീക്ഷയും നൽകുന...
നാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ ജനകീയ സർക്കാർ ജനങ്ങളിലേക്ക് #navakeralasadas #NavaKeralam
"രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ബിജെപി ശക്തി കേന്ദ്രത്തിൽ, ബിജെപിയെ തോൽപ്പിക്കുക എന്നതല്ല കോൺഗ്രസ് നിലപാട്. ബദൽ രാഷ്ട്രീയം...
നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം
ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നതല്ല നാട്ടുകാരേ, അഴിച്ചു മാറ്റിയതാണ്. അത് മനസിലാക്കാൻ സയൻസ് പഠിക്കണമെന്നില്ല, മിനിമം ബോധം ഉണ്...
"എന്താണ് നവകേരളം എന്നാണ് ചിലരുടെ ചോദ്യം"സ. എം ബി രാജേഷ് സംസാരിക്കുന്നു #Navakeralasadas #navakeralam

Telephone

Website

Address

Ottapalam
Other Political Parties in Ottapalam (show all)
CPIM Pavukkonam CPIM Pavukkonam
Ottapalam

cpim pavukkonam

14 വാർഡ്  ത്രാങ്ങാലി  . Bjp 14 വാർഡ് ത്രാങ്ങാലി . Bjp
Vaniyamkulam
Ottapalam, 679523

വാണിയംകുളം ഗ്രാമപഞ്ചായത്ത്. പാലക്കാട്‌ ജില്ല.

CPIM തരുവക്കോണം ബ്രാഞ്ച് CPIM തരുവക്കോണം ബ്രാഞ്ച്
തരുവക്കോണം
Ottapalam, 679501

DYFI Killikav Unit DYFI Killikav Unit
Thrikkangode Meghala Committee, East Manissery, Shornur Mandalam
Ottapalam

Democratic Youth Federation of India

DYFI അനങ്ങന്നടി 1st മേഖല കമ്മിറ്റി DYFI അനങ്ങന്നടി 1st മേഖല കമ്മിറ്റി
Anangannadi
Ottapalam

Official page of DYFI അനങ്ങന്നടി 1st മേഖല കമ്മിറ്

CPIM palappuram LC CPIM palappuram LC
Palappuram
Ottapalam, 679101

സിപിഐഎം പാലപ്പുറം ലോക്കൽ കമ്മറ്റിയു?

Youth Congress Kayarampara,Ottapalam Youth Congress Kayarampara,Ottapalam
Ottapalam

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്ന്റെ പടയാള?

പുത്തൂരിലെ സഖാക്കൾ പുത്തൂരിലെ സഖാക്കൾ
പുത്തൂരിലെ സഖാക്കൾ
Ottapalam

SDPI  അനങ്ങനടി പഞ്ചായത്ത് SDPI അനങ്ങനടി പഞ്ചായത്ത്
Social Democratic Party Of India
Ottapalam

CPIM vayankavu branch CPIM vayankavu branch
വയങ്കാവ്
Ottapalam, 679516

�ചുവന്ന സാമ്രാജ്യത്തിന്റ കാവൽക്കാർ ?

Sdpi Ottapalam Sdpi Ottapalam
Ottapalam
Ottapalam

Wait