Sofpco Ltd Marketing

Sofpco Ltd Marketing

MARKETING VALUE ADDED PRODUCTS
"വിഷരഹിത ഉൽപന്നം ആരോ?

05/04/2024
02/04/2024

*സൗജന്യ കാർഷിക നഴ്സറി മാനേജ്മെൻറ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു:*
നബാർഡിൻറെ MEDP പദ്ധതിയിൽ ഉൾപ്പെടുത്തി കടമ്പഴിപ്പുറം SOFPCO വിന് അനുവദിച്ച സൗജന്യ കാർഷിക നഴ്സറി മാനേജ്മെൻറ് കോഴ്സിലേക്ക് 18 - 45 ന് മദ്ധ്യേ പ്രായമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 15 ദിവസത്തെ കോഴ്സ് രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണിവരെ സമയം. ചായ ,ഭക്ഷണം ,യാത്ര ചെലവ് ,സ്റ്റഡി മെറ്റീരിയൽ, പരിശീലനം എന്നിവ സൗജന്യമാണ്, പഠനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് മെയ് 2024 ആദ്യവാരം ക്ലാസുകൾ ആരംഭിക്കുന്നതാണ് താല്പര്യം ഉള്ളവർ അപേക്ഷിക്കാം. വിശദ വിവരത്തിനും ഓഫീസുമായി ബന്ധപ്പെടുക. പഠനം പൂർത്തിയായ ശേഷം സ്വയം തൊഴിലായോ നഴ്സറികളിലും ഫാമുകളിലും ജോലി ചെയ്യാൻ തയ്യാറുള്ളവർ മാത്രം അപേക്ഷിക്കുക. 8606303682 , 8606300180

23/03/2024

*50% സബ്സിഡിയിൽ തയ്യൽ മെഷീൻ ലാപ്ടോപ്പ് വിതരണം:*
മണ്ണാർക്കാട് :
സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യക സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി 50 ശതമാനം സാമ്പത്തിക സഹായത്തോടെ വടശ്ശേരിപ്പുറം ഇഎംഎസ് പബ്ലിക് ലൈബ്രറിയിൽ ലാപ്ടോപ്പ്, തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്തു. ജില്ലയിലെ പ്രോജക്ട് ഇമ്പ്ലിമെന്റിംഗ് ഏജൻസികളായ കടമ്പഴിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ICDC
കർഷക കമ്പനി യായ SOFPCO എന്നിവയുടെ സഹകരണത്തോടെ
വടശ്ശേരിപ്പുറം ഇഎംഎസ് പൊതുജന
വായനശാലയിൽ നടന്ന ചടങ്ങിൽ
ലാപ്ടോപ് , തയ്യൽ മെഷീൻ എന്നിവയുടെ വിതരണം ICDC, SOFPCOചെയർമാൻ ചോലയിൽ വാസുദേവൻ
ഉദ്ഘാടനം ചെയ്തു. കെ രാമൻകുട്ടി അദ്ധ്യക്ഷനായി.
പുകസ പഞ്ചായത്ത് പ്രസിഡൻ്റ് എം അസീസ്, കുമരംപുത്തൂർ പഞ്ചായത്ത് അംഗം
എ ശ്രീജ,
കെ വിജയകൃഷ്ണൻ, സികെ രാജൻ, കെഎസ് ജയൻ,എൻ ജമാലുദ്ദീൻ, കെ രാജൻ,ബീനസുരേഷ്,
എം ഏനുഹാജി,
V R ദീപ ICDC CEO, SOFPCO
അഡ്മിൻ മാനേജർ ദിവ്യഗംഗാധരൻ
ഇഎംഎസ് പെതുജന വായനശാലാ സെക്രട്ടറി
സി രാമൻകുട്ടി, വനിതാ വേദി പ്രസിഡൻറ് പിസി സൈനബ, എന്നിവർ സംസാരിച്ചു.സാമൂഹിക സാമ്പത്തിക ശാക്തീകരണം കൈവരിക്കുന്നതിനും വരുമാനദായക മേഖലയിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിനുമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനായിട്ടാണ് തയ്യൽ മെഷീനുകളുടെ വിതരണം നടത്തുന്നത്.

19/03/2024

*പുലാപ്പറ്റയിൽ 50% സബ്സിഡിയിൽ തയ്യൽ മെഷീൻ വിതരണം നടത്തി*
സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യക സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി 50% സാമ്പത്തിക സഹായത്തോടെ കോൺഫെഡറേഷന്റെ പാലക്കാട് ജില്ലയിലെ പ്രോജക്ട് ഇമ്പ്ലിമെന്റിംഗ് ഏജൻസികളായ കടമ്പഴിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ICDC,കർഷക കമ്പനിയായ SOFPCO, പുലാപ്പറ്റ ഇ.എം.എസ് വായനശാല ക്ലബ്ബ് എന്നിവയുടെ സഹായത്തോടെ പുലാപ്പറ്റ ശബരി സെൻട്രൽ യൂ പി സ്കൂൾ സമീപം വച്ചു തയ്യൽ മെഷീൻ വിതരണം നടത്തി.
സാമൂഹിക സാമ്പത്തിക ശാക്തീകരണം കൈവരിക്കുന്നതിനും വരുമാനദായക മേഖലയിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിനുമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനായിട്ടാണ് തയ്യൽ മെഷീനുകളുടെ വിതരണം നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം ICDC & SOFPCO ചെയർമാൻ ചോലയിൽ വാസുദേവൻ നിർവ്വഹിച്ചു. SOFPCO എക്സിക്യൂട്ടീവ് ഡയറക്ടർ ഉഷ നാരായണൻ അധ്യക്ഷത വഹിച്ചു. SOFPCO CEO അംബിക. പി , മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജ, ഇ.എം.എസ് സ്മാരക വായനശാല ക്ലബ്ബ് സെക്രട്ടറി ഒ. പി.രാജേഷ്, വനിതാ വേദി പ്രസിഡൻറ് പ്രിയ, എന്നിവർ സംസാരിച്ചു .ICDC CEO ദീപ.വി.ആർ സ്വാഗതവും SOFPCO അഡ്മിൻ മാനേജർ ദിവ്യ ഗംഗാധരൻ നന്ദിയും പറഞ്ഞു.

17/03/2024

*ഉണർവ്- നബാർഡ് വനിതാ സംരംഭക മേള 2024*

*വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു.*

നബാർഡിന്റെ WSHG പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ദിനാചരണത്തിന്റെ ഭാഗമായി കടമ്പഴിപ്പുറം ICDC കർഷക കമ്പനിയായ SOFPCO എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന "ഉണർവ്"- നബാർഡ് വനിത സംരംഭകത്വ മേള 2024ന്റെ 3-)oദിവസം വ്യവസായ സംരംഭകത്വ സെമിനാർ ഒറ്റപ്പാലം MLA കെ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.ICDC, SOFPCO ചെയർമാൻ ചോലയിൽ വാസുദേവൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വ്യവസായ മേഖലയും പദ്ധതികളും എന്ന വിഷയത്തിൽ ഷൊർണൂർ മുൻസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ ബിനു ഗോപാൽ വിഷയാവതരണം നടത്തി. ശ്രീകൃഷ്ണപുരം വ്യവസായ വികസന ഓഫീസർ വി. ചന്ദ്രശേഖരൻ മോഡറേറ്ററായി.ചടങ്ങിൽ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മെമ്പർ എം. കെ ദ്വാരകനാഥൻ മുഖ്യപ്രഭാഷണം നടത്തി. വകുപ്പിന്റെ പ്രതിനിധി അവിനാഷ്, ICDC വൈസ് ചെയർമാൻ കെ.കെ ഗംഗാധരൻ,ICDC ഡയറക്ടർ ബീന സുരേഷ് എന്നിവർ സംസാരിച്ചു. ICDC CEO ദീപ വി. ആർ. സ്വാഗതവും SOFPCO CEO അംബിക പി നന്ദിയും പറഞ്ഞു.കൂടാതെ സ്ത്രീ സംരംഭകരുടെ 25 വിപണന സ്റ്റാളുകളും പൊതുമേഖല സ്ഥാപനങ്ങളുടെ 5 പ്രദർശനം സ്റ്റാളുകളും മൂന്നുദിവസത്തെ മേളയിൽ പ്രവർത്തിച്ചു വന്നിരുന്നു. വൈകുന്നേരം കലാപരിപാടികളോടു കൂടി മേള സമാപിക്കും.

16/03/2024

*ഉണർവ്- നബാർഡ് വനിതാ സംരംഭക മേള 2024*

*കാർഷിക സെമിനാർ സംഘടിപ്പിച്ചു.*

നബാർഡിന്റെ WSHG പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ദിനാചരണത്തിന്റെ ഭാഗമായി കടമ്പഴിപ്പുറം ICDC കർഷക കമ്പനിയായ SOFPCO എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന "ഉണർവ്"- നബാർഡ് വനിത സംരംഭകത്വ മേള 2024ന്റെ രണ്ടാം ദിവസം കാർഷിക മേഖലയും പദ്ധതികളും എന്ന വിഷയത്തിൽ നടന്ന സെമിനാർ CAMCO മുൻ ചെയർമാൻ കെ. പി . സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു.ICDC, SOFPCO ചെയർമാൻ ചോലയിൽ വാസുദേവൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. *കാർഷിക മേഖലയും* പദ്ധതികളും എന്ന വിഷയത്തിൽ ശ്രീകൃഷ്ണപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീജ കെ. വി വിഷയാവതരണം നടത്തി. കടമ്പഴിപ്പുറം കൃഷി ഓഫീസർ കെ വാസുദേവൻ മോഡറേറ്ററായി.ചടങ്ങിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സെയ്താലി,ICDC വൈസ് ചെയർമാൻ കെ.കെ ഗംഗാധരൻ,സോഫ്പ്‌കോ വൈസ് ചെയർമാൻ ഇ.കെ അജിത്ത് പ്രസാദ്, ഉഷാ നാരായണൻ, ICDC ഡയറക്ടർ പി. സുബ്രഹ്മണ്യൻ, സോഫ്പ്‌കോ ഡയറക്ടർമാരായ പി. രവീന്ദ്രൻ, പി.രവീന്ദ്രൻ, അഞ്ജലി എൻ പി,സി.വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. SOFPCO CEO അംബിക പി സ്വാഗതവും ICDC CEO വി ആർ ദീപ നന്ദിയും പറഞ്ഞു. കൂടാതെ സ്ത്രീ സംരംഭകരുടെ 25 വിപണന സ്റ്റാളുകളും പൊതുമേഖല സ്ഥാപനങ്ങളുടെ 5 പ്രദർശനം സ്റ്റാളുകളും മേളയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് നാളെ രാവിലെ 10മണിക്ക് വ്യവസായ സെമിനാർ ഒറ്റപ്പാലം എം.എൽ.എ കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്യുo. ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്

15/03/2024

*"ഉണർവ്" - നബാർഡ് വനിതാ സംരംഭകത്വ മേള 2024*

വനിതാ ദിനാചരണത്തിന്റെ ഭാഗമായി നബാർഡിന്റെ WSHG പദ്ധതിയിൽ ഉൾപ്പെടുത്തി കടമ്പഴിപ്പുറം ICDC യുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിൽ വെച്ച് 2024 മാർച്ച് 15,16,17 തീയതികളിൽ *ഉണർവ്" നബാർഡ് സംരംഭകത്വ മേള* KTDC ചെയർമാൻ പി. കെ ശശി ഉദ്ഘാടനം നിർവഹിച്ചു. നബാർഡ് പാലക്കാട് DDM കവിതാറാം സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു. ഐസിഡിസി ചെയർമാൻ ചോലയിൽ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എം കെ. ദ്വാരകനാഥൻ, ICDC വൈസ് ചെയർമാൻ കെ. കെ ഗംഗാധരൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ടി. രാമകൃഷ്ണൻ, SOFPCO വൈസ് ചെയർമാൻ ഇ. കെ അജിത് പ്രസാദ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഉഷാ നാരായണൻ, ജൻ ഔഷദി കേന്ദ്രം അഡ്മിൻ മാനേജർ സന്തോഷ് ഇ.വി എന്നിവർ സംസാരിച്ചു. ICDC CEO ദീപ വി ആർ സ്വാഗതവും SOFPCO CEO അംബിക. പി നന്ദിയും പറഞ്ഞു.സ്ത്രീ സംരംഭകരുടെ 25 വിപണന സ്റ്റാളുകളും പൊതുമേഖല സ്ഥാപനങ്ങളുടെ 5 പ്രദർശന സ്റ്റാളുകളും മേളയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഓരോ ദിവസവും രാവിലെ വനിതാ സെമിനാർ, കാർഷിക സെമിനാർ, വ്യവസായ സെമിനാർ എന്നിവയും വൈകുന്നേരങ്ങളിൽകലാപരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

15/03/2024

*ഉണർവ് നബാർഡ് വനിതാ സംരംഭകത്വമേള 2024*

*വനിതാ സെമിനാർ സംഘടിപ്പിച്ചു.*

നബാർഡിന്റെ WSHG പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ദിനാചരണത്തിന്റെ ഭാഗമായി കടമ്പഴിപ്പുറം ICDC, കർഷക കമ്പനിയായ SOFPCO എന്നിവയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിൽ 2024 മാർച്ച് 15,16,17 തീയതികളിൽ നടക്കുന്ന "ഉണർവ്"- നബാർഡ് വനിതാ സംരംഭകത്വ മേളയിൽ ഒന്നാം ദിവസം സ്ത്രീ ശാക്തീകരണം* എന്ന വിഷയത്തിൽ നടന്ന സെമിനാർ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ലൈജു വി.എസ് വിഷയാവതരണം നടത്തി.ICDC ഡയറക്ടർ ബീന സുരേഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ICDC ലീഗൽ കൗൺസിലർ അഡ്വക്കേറ്റ് റസിയ, SOFPCO ഡയറക്ടർ അഞ്ജലി എൻ. പി എന്നിവർ സംസാരിച്ചു. SOFPCO അഡ്മിനിസ്ട്രേറ്റീവ് മാനേജർ ദിവ്യ ഗംഗാധരൻ സ്വാഗതവും ICDC അഡ്മിനിസ്ട്രേറ്റീവ് മാനേജർ രജിത. സി നന്ദിയും പറഞ്ഞു.

12/03/2024

നാഷണൽ എൻ. ജി. ഒ കോൺഫഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

നാഷണൽ എൻ. ജി. ഒ കോൺഫഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബഹു . നെന്മാറ എം.എൽ. എ. കെ. ബാബു നിർവ്വഹിച്ചു.
ജില്ലാ പ്രസിഡണ്ട് എം.കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മാരായ പി.എസ്. നാരായണൻ, കെ.എ.രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. കണ്ണദാസ് സ്വാഗതവും ജില്ലാ സെക്രട്ടറി ചോലയിൽ വാസുദേവൻ നന്ദിയും പറഞ്ഞു.

08/03/2024

*സ്റ്റാൻഡ് അപ്പ് ഇന്ത്യ വനിതാ സംരംഭക അവാർഡ്*

വനിതാദിനാചരണത്തിന്റെ ഭാഗമായി കേരള ഗ്രാമീണ ബാങ്കിന്റെ മികച്ച സംരംഭകയ്ക്കുള്ള പുരസ്‌കാരം കടമ്പഴിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീകൃഷ്ണപുരം ഓർഗാനിക് ഫാർമേഴ്സ് ലിമിറ്റഡ്(SOFPCO)ന്റെ CEO അംബിക. പി ക്ക്‌ ലഭിച്ചു. കേരള ഗ്രാമീണ ബാങ്കിന്റെ പാലക്കാട്‌ റീജിണൽ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ നിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ നബാർഡ് പാലക്കാട് DDM കവിതാറാം , KGB റീജിയണൽ മാനേജർ രാജഗോപാലൻ വി.കെ, ചീഫ് മാനേജർ സന്ധ്യ എൽ. ആർ, കൽപ്പാത്തി എച്ച്.എസ്. എസ് പ്രിൻസിപ്പൽ ഷൈലജ എം. ടി, എന്നിവർ സംസാരിച്ചു.

06/03/2024

*നബാർഡ് "എക്സിബിഷൻ കം സെയിൽസ് മേള" 2024 JLG/SHG / FIG/ മൈക്രോ ഗ്രൂപ്പ്/ മൈക്രോസ്റ്ററുകൾ/ സംരംഭകർക്കും സ്റ്റാളുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു*

നബാർഡിന്റെ WSHG പദ്ധതിയിൽ ഉൾപ്പെടുത്തി സന്നദ്ധ സംഘടനയായ കടമ്പഴിപ്പുറം ICDCക്ക് വനിതാദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ *"ഉണർവ് - നബാർഡ് വനിത സംരംഭക മേള"* സംഘടിപ്പിക്കുന്നു. 2024 മാർച്ച് 15,16,17 തീയതികളിൽ ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിൽ വെച്ച് ഗ്രാമീണ പരമ്പരാഗത കാർഷിക ഭക്ഷ്യ മൂല്യ വർധിത സ്വയംതൊഴിൽ സംരംഭകത്വ വിപണന സ്റ്റാളുകളും, സർക്കാർ പൊതുമേഖല ബോർഡുകൾ, കോർപ്പറേഷനുകൾ, വകുപ്പുകൾ എന്നിവയുടെ പ്രദർശന സ്റ്റാളുകൾ,വനിതാ, കാർഷിക വ്യവസായ സെമിനാറുകൾ, കൾച്ചറൽ പ്രോഗ്രാം എന്നിവ സംഘടിപ്പിക്കുന്നു. പ്രസ്തുത മേളയിലേക്ക് താങ്കളുടെ സ്ഥാപനത്തിന്റെ സ്റ്റാൾ അനുവദിക്കാൻ താല്പര്യപ്പെട്ടു കൊള്ളുന്നു.
തീയതി : 2024 മാർച്ച് 15,16,17
സമയം : 9:00 am 7:00pm.
സ്റ്റാൾ : 70 സ്ക്വയർ ഫീറ്റ് ( സൗജന്യം)
ലഭ്യമാക്കുന്ന സൗകര്യം : 2 ടേബിൾ, 2 ചെയർ ,ഇലക്ട്രിസിറ്റി,ഫാൻ,ലൈറ്റ്, കുടിവെള്ളം, സെക്യൂരിറ്റി.

രജിസ്ട്രേഷൻ ഫോം ഇതോടൊപ്പം അയക്കുന്നു. ആയത് പൂരിപ്പിച്ച് 2024 മാർച്ച് 11ന് 5 മണിക്ക് മുമ്പായി ഓഫീസിൽ ലഭിക്കേണ്ടതാണ്.
മേളയിൽ പങ്കെടുക്കുന്നവർ മുഴുവൻ സമയവും സ്റ്റാളിൽ പ്രവർത്തിക്കാൻ തയ്യാറാവണം.

വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക: 8606303682,
8606300180,
0466 2967659.
Email ID: [email protected]

04/03/2024

സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണൽ NGO കോൺഫെഡറേഷന്റെ ജില്ലയിലെ അംഗീകൃത ഇമ്പ്ലിമെന്റിങ് ഏജൻസിയായ ICDC , SOFPCO എന്നീ സംഘടനകളുടെ 50% സബ്സിഡിയിൽ കടമ്പഴിപ്പുറം, തച്ചമ്പാറ, കുമരംപുത്തൂർ, അലനല്ലൂർ എന്നീ കേന്ദ്രങ്ങളായി 800 ഓളം തയ്യൽ മെഷീൻ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ആയതിന്റെ 30 വീതം ഗുണഭോക്താക്കളെ ഉൾപ്പെടുത്തിക്കൊണ്ട് മേൽപ്പറഞ്ഞ നാല് കേന്ദ്രങ്ങളിലായി ആദ്യഘട്ട തയ്യൽ ബിസിനസ് ക്ലസ്റ്റർ രൂപം കൊടുക്കുന്നു. ആയതിൽ അംഗമായി പ്രവർത്തിക്കാൻ താല്പര്യമുള്ളവർ മാർച്ച് 9 നകം അപേക്ഷിക്കുക.വിശദവിവരത്തിനും അപേക്ഷ ഫോറത്തിനും വേണ്ടി ഓഫീസുമായി ബന്ധപ്പെടുക PH: 8606303682, 8606300180

02/03/2024

ICDC യുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കടമ്പഴിപ്പുറം കാഴ്ച പരിമിതരുടെ പുനരധിവാസ കേന്ദ്രത്തിൽ സൗജന്യമായി ഉച്ചഭക്ഷണ വിതരണം.

29/02/2024

*ജെ എൽ ജി ഓറിയന്റേഷൻ ശില്പശാല സംഘടിപ്പിച്ചു*

നബാർഡിന്റെ MCID പ്രമോട്ടിങ് ഇൻസ്റ്റിറ്റ്യൂഷൻ ആയ കടമ്പഴിപ്പുറം ICDC സാമൂഹ്യ - സാമ്പത്തിക ശാക്തീകരണത്തിലൂടെ ദാരിദ്ര്യനിർമാർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമാന ചിന്താഗതിക്കാരെ സംഘടിപ്പിച്ച് ഉപജീവനമാർഗ്ഗത്തിന് കാർഷിക കാർഷികേതര വരുമാന ദായക മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനു വേണ്ടി കൂട്ടു ബാധ്യത സംഘങ്ങൾ രൂപീകരിക്കുന്നതിന് തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കുള്ള ജെ എൽ ജി ഓറിയന്റെഷൻ ശില്പശാലസംഘടിപ്പിച്ചു. ICDC ഡയറക്ടർ P. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു . ശില്പശാലയിൽ ഗ്രൂപ്പ്, വായ്പ, സംരംഭം, പദ്ധതികൾ എന്നീ വിഷയങ്ങളിൽ ICDC , SOFPCO ചെയർമാൻ ചോലയിൽ വാസുദേവൻ ക്ലാസ്സെടുത്തു , ICDC CEO ദീപ വി.ആർ , SOFPCO CEO അംബിക. പി, ICDC ഡയറക്ടർ ബീന സുരേഷ് , ഫീൽഡ് ഓഫീസർ ബിന്ദു സത്യൻ എന്നിവർ സംസാരിച്ചു.

25/02/2024

*50% സാമ്പത്തിക സഹായത്തോടെ 5-)o ഘട്ടം 106 ലാപ്ടോപ്പുകൾ വിതരണം നടത്തി*

സന്നദ്ധ സംഘടനയുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണൽ NGO കോൺഫെഡറേഷന്റെ സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇന്നവേഷൻ സ്കീമിൽ ഉൾപ്പെടുത്തി ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പ്രോജക്ടിലൂടെ 50% സാമ്പത്തിക സഹായത്തോടെ കോൺഫെഡറേഷന്റെ പ്രോജക്ട് ഇമ്പ്ലിമെന്റിംഗ് ഏജൻസികളായ കടമ്പഴിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ICDC,കർഷക സംഘടനയായ SOFPCO എന്നിവയുടെ ആഭിമുഖ്യത്തിൽ +2 മുതൽ ഉന്നത വിദ്യാഭ്യാസത്തിനു പഠിക്കുന്ന വിദ്യാർത്ഥികൾക്കു പഠനത്തിന് സഹായമാവുക എന്ന് ഉദ്ദേശത്തോടുകൂടി 5-)0 ഘട്ടം 106 ലാപ്ടോപ്പുകൾ (42,40,000 രൂപയുടെ ) കടമ്പഴിപ്പുറം കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ വച്ച് വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ബഹു. ഒറ്റപ്പാലം MLA കെ.പ്രേംകുമാർ നിർവഹിച്ചു. ICDC,SOFPCO ചെയർമാൻ ചോലയിൽ വാസുദേവൻ അധ്യക്ഷത വഹിച്ച
ചടങ്ങിൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.കെ ഗിരീഷ് കുമാർ മുഖ്യ അതിഥിയായും കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം രാമചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി.ICDC വൈസ് ചെയർമാൻ കെ.കെ ഗംഗാധരൻ ഡയറക്ടർമാരായ പി.സുബ്രഹ്മണ്യൻ, ബീനാ സുരേഷ്,SOFPCO എക്സിക്യൂട്ടീവ് ഡയറക്ടർ ഉഷ നാരായണൻ, ജൻ ഔഷഡി ഷോപ്പ് മാനേജർ ഇ. വി.സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ICDC CEO ദീപ വി.ആർ. സ്വാഗതവും SOFPCO CEO അംബിക.പി നന്ദിയും പറഞ്ഞു.

23/02/2024

*5-)o ഘട്ടം ലാപ്ടോപ്പ് വിതരണം*

നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പദ്ധതി പ്രകാരം കടമ്പഴിപ്പുറം ICDC,SOFPCO എന്നീ സംഘടനകളിലൂടെ 50% ഗുണഭോകൃത വിഹിതം അടച്ച വിദ്യാർത്ഥികളായ ഗുണഭോക്താക്കൾക്കുള്ളലാപ്ടോപ്പ് വിതരണം 25/02/2024 ഞായറാഴ്ച 2 pm ന് കടമ്പഴിപ്പുറം കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വച്ച് നടക്കുന്നു. ഗുണഭോകൃത വിഹിതം 20,000 രൂപ അടച്ച റെസിപ്റ്റും ആധാർ കാർഡുമായി കൃത്യസമയത്ത് ഗുണഭോക്താക്കൾ എത്തിച്ചേരണമെന്ന് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

Want your business to be the top-listed Advertising & Marketing Company in Ottappalam?
Click here to claim your Sponsored Listing.

Telephone

Website

Address


Ottappalam