Govt TTI - W Palakkad

Govt.ITE Palakkad

25/04/2024

ബൂത്തിനെ ഒരുക്കാൻ യൂത്ത്

05/02/2024

🌻
പ്രിയമുള്ളവരേ,
എല്ലാവർക്കും നമസ്കാരം.

പ്രൗഢഗംഭീരമായ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നമ്മുടെ നവീകരിച്ച സെമിനാർ ഹാളിന്റെ ഉദ്ഘാടന കർമ്മം ബഹു:പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. പ്രമീള ശശിധരൻ നിർവ്വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ പ്രതിനിധികളായ ശ്രീ. സാബു.പി, ശ്രീ.ഗോപാലകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

തുടർന്ന് സാംസ്കാരിക സംഗമം നടന്നു. ക്ഷണം സ്വീകരിച്ച് വിശിഷ്ട വ്യക്തികളെല്ലാം വരികയുണ്ടായി. ശ്രീ. വൈശാഖൻ സംഗമം ഉദ്ഘാടനം ചെയ്തു. ശ്രീ.ടി .ആർ.അജയൻ, ശ്രീ.മുണ്ടൂർ സേതുമാധൻ,ശ്രീ. ടി.കെ.ശങ്കരനാരായണൻ,ശ്രീമതി. ജ്യോതിഭായ് പര്യാടത്ത്,ശ്രീമതി.മിനി.എം.ബി,ശ്രീ. മോഹൻ ദാസ് ശ്രീകൃഷ്ണപുരം,ശ്രീമതി. സിന്ധുസാജൻ എന്നിവർ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം സമ്പൂർണ സമ്മതിദായക ക്യാമ്പസ്സ് പ്രഖ്യാപനം ബഹു.പാലക്കാട് അസിസ്റ്റൻറ് കലക്ടർ ശ്രീ. ഒ.വി.ആൽഫ്രട്ട് IAS നിർവ്വഹിച്ചു. നേരത്തെ അറിയീച്ചതു പ്രകാരം ഉച്ചയ്ക്ക് ശേഷം ശാരീരികമായ പ്രയാസങ്ങളെ അവഗണിച്ചുകൊണ്ട് രാജരത്നം ശ്രീ.രാജകുമാരനുണ്ണി (മുൻ പ്രിൻസിപ്പാൾ)എത്തി സദസ്സിനെ ധന്യമാക്കി.

ക്ഷണിക്കപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളേയും ആദരിക്കുവാനും നമ്മുടെ ചെറിയൊരു ഉപഹാരം നൽകുവാനും ശ്രദ്ധിച്ചു. 'പൂത്തുലഞ്ഞു നിൽക്കുന്ന...ജീവിക്കുന്ന..ഓർമ്മകൾ'-ടി.ടി.ഐ അനുഭവം കോറിയിടാൻ പ്രത്യേകമായ ഒരു ചുമർ നിർമ്മിച്ചിരുന്നു.
1963 -65 Batch പൂർവ്വ വിദ്യാർത്ഥി വസന്ത ലക്ഷ്മി ശരീരപ്രയാസങ്ങളെ അവഗണിച്ച് വന്ന് ടി.ടി.ഐ ഓർമ്മകൾക്ക് ചിറകു നൽകി: ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

നശിക്കാതെ നിന്നിരുന്ന എല്ലാ മുൻ ഫോട്ടോകളുടെയും പ്രദർശനം സ്മരണകൾക്ക് നവജീവൻ നൽകി.

മുൻ പ്രിൻസിപ്പാൾ ശ്രീ. കെ.വി മോഹനൻ മാസ്റ്റർ, മുൻ അധ്യാപകമാരായ ഖാദർ ബച്ച, ഇ. സി .മോഹനൻ മാസ്റ്റർ,വിജയലക്ഷ്മി ടീച്ചർ തുടങ്ങിയവരുടെ (ധാരാളം പേരുകൾ വേറെയും... ക്ഷമിക്കുക..)സാന്നിദ്ധ്യം ശ്രദ്ധേയമായി.

ഫണ്ട് ലഭ്യമാകുവാൻ നമ്മളോടൊപ്പം നിലകൊണ്ട മുനിസിപ്പൽ ഓവർസിയർ സിന്ധു മാഡത്തിന് പ്രത്യേകമായ അംഗീകാരവും ഉപഹാരവും നൽകി.

സെമിനാർ ഹാൾ യാഥാർത്ഥ്യമാകുവാൻ പ്രവർത്തിച്ച മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ. ജയൻ സാർ(സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്) ആദ്യാവസാനം വരെ കൂടെയുണ്ടായിരുന്നു.

മുൻ പി.ടി.എ അംഗം സുരേഷ് മാഷ് സന്നിഹിതനായിരുന്നു. കുമരപുരം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ (പൂർവ്വ വിദ്യാർത്ഥി) വന്നു.

ബഹു. പി.ടി.എ പ്രസിഡൻറ് ശ്രീ. സുനിൽ. KG യുടെ ദീർഘ വീക്ഷണവും അപ്പപ്പോഴുള്ള ഇടപെടലുകളും സെമിനാർ ഹാൾ യാഥാർത്ഥ്യത്തിലെത്താനും നമ്മുടെ സമ്മേളന പരിപാടികൾ ശ്രേഷ്ഠത കൈവരിക്കാനും സഹായിച്ചു. ശക്തരായ പ്രവർത്തനം കാഴ്ചവെച്ചവരാണ് പി.ടി.എ പ്രതിനിധികൾ എല്ലാവരും(ശ്രീ. മൊയ്തീൻകുട്ടി,ശ്രീ. സുബ്രഹ്മണ്യൻ, ശ്രീ. റസാഖ് മാസ്റ്റർ, ശ്രീമതി. ലത, ശ്രീമതി.പ്രമീള,ശ്രീമതി.ഗീത,ശ്രീമതി.ഷിദ ടീച്ചർ).

വിവിധ കാലഘട്ടങ്ങളിൽ പഠിച്ചുവർ ,ഓഫീസിൽ ജോലി ചെയ്തവർ -വ്യക്തിഗതമായും സംഘമായും വന്ന് ഇരുന്ന് നമ്മുടെ വേദി സമ്പന്നമാക്കി തന്നു.

അധ്യാപക വിദ്യാർത്ഥികളും അധ്യാപകരും ഓഫീസ് ജീവനക്കാരും കുറച്ചു ദിവസങ്ങളായി കഠിനാധ്വാനത്തിലായിരുന്നു.

അട്ടപ്പാടിയിൽ നിന്ന് : ശ്രീമതി. ടീച്ചർ സിന്ധു സാജൻ ,GVHSS പ്രിൻസിപ്പാൾ ശ്രീ. സത്യൻ മാഷ്, കുക്കുമ്പാളയം HM ശ്രീ.ജോസഫ് മാഷ്, വിദ്യാർത്ഥികളായ,അനന്തു,ജിഷ്ണു തുടങ്ങിയവർ നേരത്തേ ടി.ടി.ഐ യിൽ എത്തി എല്ലാ കാര്യങ്ങളിലും വലിയ സംഭാവനകളർപ്പിച്ച് ഏറ്റവും അവസാനം മടങ്ങിപ്പോയത് വേറിട്ട ഒരനുഭവമായി.

ഒന്നാം വർഷ വിദ്യാർത്ഥി അമൃതയുടെ സിനിമാ സംവിധായകനും നാടകകൃത്തുമായ പിതാവിന്റെ ആദ്യാവസാനം വരെയുള്ള സാന്നിധ്യം ശ്രദ്ധേയം

അധ്യാപക വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

രെജിസ്ട്രേഷന് പ്രത്യേക കൗണ്ടർ തുറന്ന് പ്രവർത്തിച്ചു.

ഉച്ചയ്ക്ക് എല്ലാവർക്കും ഭക്ഷണം ഒരുക്കിയിരുന്നു. ‎

2026 ൽ വരാൻ പോകുന്ന നമ്മുടെ 100 -ാം വാർഷികവിജയത്തിനായി ഇന്ന് വന്നുചേർന്ന എല്ലാ വിശിഷ്ട വ്യക്തികളെയും സ്ഥലത്തെ ബഹു: MP,MLA,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,മുനിസിപ്പൽ ചെയർ പേഴ്സൺ,ജില്ലാ കലക്ടർ,പാലക്കാട് അസിസ്റ്റന്റ് കലക്ടർ , മുൻ പ്രിൻസിപ്പിൾമാർ തുടങ്ങി വിശിഷ്o വ്യക്തികളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു 101 അംഗ രക്ഷാധികാര സമിതി രൂപീകരിച്ചു.

(ജനറൽ കൺവീനർ: പ്രിൻസിപ്പാൾ. ജോ. കൺവീനർമാർ: അധ്യാപകർ.

ചെയർമാൻ: പി.ടി.എ പ്രസിഡൻറ്. വൈസ്.ചെയർമാൻമാർ: പി.ടി.എ പ്രതിനിധികൾ).......
കൃത്യ സമയത്തു തന്നെ പരിപാടികൾ അവസാനിപ്പിക്കാൻ കഴിഞ്ഞു.............
🌈
നമ്മുടെ ഉദ്ഘാടന സമ്മേളനവും സാംസ്കാരിക സമ്മേളനവും ചരിത്ര സംഭവമാക്കി മാറ്റിയ എല്ലാ നല്ല മനസ്സുകൾക്കും

അഭിനന്ദനങ്ങൾ


സ്നേഹപൂർവ്വം

പ്രിൻസിപ്പാൾ
🙏

03/02/2024
02/02/2024

ഓർമകൾ.....😌😌😌🥰

02/02/2024

സ്വപ്ന സാക്ഷാത്കാരം 🥰🫠

02/02/2024

സെമിനാർ ഹാൾ പുനരുദ്ധാരണം എന്ന സ്വപ്നവും നെഞ്ചിലേറ്റി നടന്ന TTI യിലെ മുൻ അധ്യാപകൻ... ശ്രീ E C മോഹനൻ മാഷ്... TTI സന്ദർശിച്ചപ്പോൾ

01/02/2024

പ്രിയമുള്ളവരേ,

എല്ലാവർക്കും ശുഭദിനം.

നമ്മുടെ ഭാഷയിൽ നമ്മുടെ ഒരു 'മഹാസംഗമം'എന്ന് വിശേഷിപ്പിക്കാവുന്ന ആ സുദിനം നമ്മുടെ അരികിലെത്തിയിരിക്കുകയാണ്.
എല്ലാവരുടെയും മനസ്സ് കൊതിക്കുകയും കുതിക്കുകയുമാണ് തങ്ങളുടെ ആ 2 വർഷത്തെ അനുഭവങ്ങളെ... ഓർമ്മകളെ ഒന്ന് പൊടിത്തട്ടി മിനുക്കിയെടുക്കുവാൻ.

നടക്കാൻ പോകുന്ന നവീകരിച്ച നമ്മുടെ സെമിനാർ ഹാളിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുവാൻ മാത്രമല്ല, തുടർന്ന് നടക്കുന്ന സാംസ്കാരിക സംഗമപരിപാടിയിൽ പങ്കെടുക്കുവാൻ മാത്രമല്ല , മറിച്ച് രണ്ടു വർഷം ഒരുമിച്ച് പഠിച്ച തങ്ങളുടെ കൂട്ടുകാരെ , തങ്ങളുടെ അധ്യാപകരെ ഒന്ന് നേരിൽ കാണാൻ... പലരും വളരെയധികം ആഗ്രഹിക്കുന്നു: മക്കളെ ഒന്ന് കാണുവാൻ അധ്യാപകരും...............
നിങ്ങളുടെ 'ജീവിക്കുന്ന ജീവനുള്ള ഓർമ്മകൾ' ഒന്ന് കോറിയിടാൻ ഒരു ചുമർ നമ്മൾ ഒരുക്കിയിട്ടുണ്ട്... അതുപോലെ ഓരോ ബാച്ചിനും അവരുടെ പേരുവിവരം രെജിസ്റ്റർ ചെയ്തുവെക്കാനും.

മറ്റന്നാൾ.....

ഫെബ്രുവരി 3 ന്.....

മറ്റെല്ലാ തിരക്കും മാറ്റി വെക്കുക... കൂട്ടുകാരേയും വിളിച്ച് കുടുംബത്തോടൊപ്പം ടി.ടി.ഐ യിലെത്തുക...........................

ഈ മാതൃവിദ്യാലയഹൃദയം നിങ്ങളെ കാത്തിരിക്കുന്നു... നിങ്ങളെ ഒന്ന് കാണുവാൻ..

സന്തോഷവതിയായി
അതിസുന്ദരിയായി... യൗവ്വനയുക്തയായി

നിങ്ങളെ

കാത്തിരിക്കുകയാണ്.
🌈
സ്നേഹപൂർവ്വം
പ്രിൻസിപ്പാൾ
🙏

10/06/2023

വിജയോത്സവം🌼🌼🌼🎉

29/05/2023

🧡🔥❤️

അട്ടപ്പാടിയിൽ പ്രായമായവരെ സ്വന്തമായി ഒപ്പിടാന്‍ പ്രാപ്തരാക്കി അധ്യാപക വിദ്യാര്‍ത്ഥികള്‍ 26/05/2023

അട്ടപ്പാടിയിൽ പ്രായമായവരെ സ്വന്തമായി ഒപ്പിടാന്‍ പ്രാപ്തരാക്കി അധ്യാപക വിദ്യാര്‍ത്ഥികള്‍ അട്ടപ്പാടിയിലെ വിവിധ ഊരുകളിലുള്ള പ്രായമായവരെ സ്വന്തമായി ഒപ്പിടാന്‍ പ്രാപ്തരാക്കി പാലക്കാട് ഗവ.വനിതാ ടി.ടിഐയ....

Photos from Govt TTI - W Palakkad's post 26/05/2023

ഇലക്ടറൽ ലിറ്ററസി ക്യാമ്പ്

26/05/2023

മറക്കാനാവില്ല.......
മാഷിനെ .....
ടി ടി ഐ യിലെ മണ്ണിനും മക്കൾക്കും ......

12/05/2023

11/05/2023🌿🌿

സഹ 2023 സാമൂഹ്യ സമ്പർക്ക സഹവാസ ക്യാമ്പിന്റെ നാലാം ദിവസമായ ഇന്ന് മറക്കാനാവാത്ത ഒരു ദിവസമായിരുന്നു. അട്ടപാടിയുടെ പ്രകൃതിഭംഗി ആസ്വദിച്ച് കൊണ്ട് കിളികളെയും പൂക്കളെയും കുന്നും മരങ്ങളുമെല്ലാം നിരീക്ഷിച്ച് നരശു മുക്കിലേക്ക് ഒരു പ്രഭാത സവാരി. തലേ ദിവസത്തെ മഴയിൽ കുളിച്ചു നിന്ന പുൽമേട് നിറഞ്ഞ കുന്നിൽ മുകളിൽ നിന്ന് സൂര്യനെ ദർശിച്ചത് അനിർവ്വചനീയമായ അനുഭൂതി പടർത്തി. കുന്നിൻ മുകളിലെ പച്ചപ്പിലിരുന്ന് പാർലമെന്റും കൂടിയ ശേഷമാണ് സ്കൂളിലേക്ക് തിരിച്ചു വന്നത്. പ്രഭാത ഭക്ഷണത്തിന് ശേഷം അസംബ്ലിയോടെ പരിപാടികൾ ആരംഭിച്ചു. പ്രശസ്ത സാമൂഹ്യപ്രവർത്തക ശ്രീമതി. ഉമാ പ്രേമന്റെ സാന്നിധ്യം വേദിയെ ധന്യമാക്കി. മൂർത്തമായ ജീവിതാനുഭവങ്ങളും,വേറിട്ട കാഴ്ചപ്പാടുകളും അധ്യാപക വിദ്യാർത്ഥികളിൽ പുത്തൻ ഉണർവേകി.ഈ പരിപാടിയിലേക്ക് സ്വാഗതം ഷാമിലയും നന്ദി ആതിരയും പറഞ്ഞു.
പിന്നീട് അട്ടപ്പാടിയിലെ ജനജീവിതം തന്റെ തൂലികയിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിച്ച പ്രശസ്ത സംവിധായികയും എഴുത്തുകാരിയുമായ ശ്രീമതി. സാജിതാ മൊയ്തീനുമായി സംവദിക്കാൻ അവസരം ലഭിച്ചു.
ഉച്ചയ്ക്കുശേഷം അഗളി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സത്യൻ സാറുടെ നേതൃത്വത്തിൽസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അനന്ദു,വിഷ്ണു എന്നിവർ ചേർന്നുകൊണ്ട് സ്കൂളിലെ ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.

ആറുമണിയോടുകൂടി ബഹുമാനപ്പെട്ട പാലക്കാട് എം.പി. ശ്രീ. വി കെ ശ്രീകണ്ഠൻ അവർകൾ ക്യാമ്പ് സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. D EI Ed പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന 15 വിദ്യാർത്ഥിനികളെ ഡൽഹിയിലേക്ക് സൗജന്യമായി കൊണ്ടു പോകാമെന്ന വാഗ്ദാനം നൽകിയാണ് അദ്ദേഹം വിടപറഞ്ഞത്.

എട്ടുമണിക്ക് പാർലമെന്റ് യോഗം ചേരുകയും രണ്ടാംഘട്ട പാർലമെന്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.

Photos from Govt TTI - W Palakkad's post 11/05/2023

10/05/2023

സഹ 2023 സാമൂഹ്യ സമ്പർക്ക സഹവാസ ക്യാമ്പിന്റെ മൂന്നാം ദിവസമായ ഇന്ന് അസംബ്ലിയോടെ പരിപാടികൾ ആരംഭിച്ചു.

ഗ്രൂപ്പ് മൂന്ന് വൈഡൂര്യം ആയിരുന്നു അസംബ്ലി അവതരിപ്പിച്ചത്.

രാവിലെ 10 മണിയോടുകൂടി ശ്രീ പ്രസാദ് മാസ്റ്റർ കാറൽമണ്ണയുടെ നേതൃത്വത്തിൽപ്രവർത്തിപരിചയ ശില്പശാല ആരംഭിച്ചു. കുട്ടികളെ നാലു ഗ്രൂപ്പുകൾ ആക്കി തിരിച്ചു. ഓരോ ഗ്രൂപ്പും പ്രസാദ് സാറിന്റെയും, അമാൻ സാറിനെയും നേതൃത്വത്തിൽ നാല് ഉൽപ്പന്നം വീതംനിർമ്മിച്ചു.തുടർന്ന് അതിന്റെ പ്രദർശനം നടത്തി.അധ്യാപക വിദ്യാർത്ഥിയായ കലാമണ്ഡലംഗായത്രിയുടെ നൃത്തത്തിനു ശേഷം നന്ദി പറഞ്ഞ് നാലുമണിക്ക് ക്ലാസ് അവസാനിച്ചു.

അടുത്ത സെഷൻ കലാസന്ധ്യയുടെ ഉദ്ഘാടനം ആയിരുന്നു. പ്രശസ്ത ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ ദേശീയ പുരസ്കാരത്തിന് അർഹമായഗാനം ആലപിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശേഷം വിദ്യാർത്ഥികളുമായി സംവദിക്കുകയുണ്ടായി.

പിടിഎ പ്രസിഡന്റ് ശ്രീ സുനിൽ ആണ് അധ്യക്ഷസ്ഥാനം അലങ്കരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീ ഷാജു, ഗൂളിക്കടവ് വാർഡ് മെമ്പർ ശ്രീമതി കണ്ണമ്മ, കുക്കുമ്പാളയം എച്ച്എസ്എസ് പ്രധാന അദ്ധ്യാപകൻ ശ്രീ ജോസഫ് ആന്റണി, അഗളി എച്ച്എസ്എസ് പ്രിൻസിപ്പൽ ശ്രീ സത്യൻ, അഗളി സ്കൂൾ അധ്യാപിക ശ്രീമതി സിസിലി ടീച്ചർ, ടി ടി ഐ പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ സത്യൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ശ്രീമതി റിനുവിന്റെ നന്ദിയോട് കൂടി പരിപാടി അവസാനിച്ചു.

10/05/2023

സഹ - 2023

പാലക്കാട് ഗവൺമെന്റ് വനിത ടിടിഐ 2021 - 23 ബാച്ചിലെ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ്, സഹ - 2023 ന്റെ ഉത്ഘാടന യോഗം 2023 മെയ് 9ന് ഗവ എച്ച്എസ്എസ് അഗളിയിൽ വച്ച് ചേർന്നു.

കുമാരി അമിതയുടെ പ്രാർത്ഥനയോടുകൂടിയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ടിടിഐ പ്രിൻസിപ്പലും ക്യാമ്പ് ഡയറക്ടറുമായ ശ്രീ. കൃഷ്ണൻ സർ യോഗത്തിന് സ്വാഗതo പറഞ്ഞു.പിടിഎ പ്രസിഡന്റ് ശ്രീ സുനിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.

സഹ - 2023 ന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് പ്രശസ്ത നാടകകൃത്തും സാഹിത്യകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ കെ പി എസ് പയ്യനേടം സർ ആണ്. അധ്യാപകനും കഥാകൃത്തും ബാലസാഹിത്യകാരനും ആയ ശ്രീ കെ എൻ കുട്ടി മാസ്റ്റരാണ് ക്യാമ്പിൽ മുഖ്യ അതിഥിയായി എത്തിയത്
ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ശ്രീ ഷാജു, അഗളി എച്ച് എസ് എസ് പ്രിൻസിപ്പൽ ശ്രീ സത്യൻ, അഗളി എച്ച് എസ് എസ് ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ, ജി എസ് എസ് കൂക്കുമ്പാളയം ഹെഡ് മാസ്റ്റർ ശ്രീ ജോസഫ്, ഏകലവ്യ സ്കൂൾ പ്രിൻസിപാൾ ശ്രീ ബിനോയ്, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ റസാഖ്, ശ്രീ മൊയ്തീൻകുട്ടി,ശ്രീ സത്യൻ, ടി.ടി.ഐ -യിലെ ടീച്ചർ എജ്യൂക്കേറ്റർ ആയ ശ്രീമതി സെൽമ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ക്യാമ്പ് സെന്ററായ അഗളി ghss നെ കുറിച്ചും അഗളിയെ കുറിച്ചും പരിചയപെടുത്തിയത് പി ടി എ പ്രസിഡന്റായ ശ്രീ സുനിൽ സാർ ആണ്. ടി ടി ഐ യിലെ അധ്യാപകനായ ശ്രീ വിജയകൃഷ്ണൻ സർ ക്യാമ്പ് ഡയറി പരിചയപ്പെടുത്തി. ശേഷം ചെയർപേഴ്സൺ ആയ കുമാരി സ്നേഹയുടെ നന്ദി പ്രസംഗം കൂടി ഉദ്ഘാടന പരിപാടി അവസാനിച്ചു .

ഉച്ചഭക്ഷണത്തിനുശേഷം മുഖ്യ അതിഥി ശ്രീ കെ എൻ കുട്ടി മാസ്റ്ററുമായി സംവദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. സാഹിത്യലോകത്ത് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയും കുട്ടികളിലെ സാഹിത്യ അഭിരുചി വികസിപ്പിക്കുന്നതിനായി അധ്യാപകർക്ക് എന്തെല്ലാം ചെയ്യാനാവും എന്നതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു. രാത്രി ഏഴുമണിക്ക് സമൂഹ പ്രാർത്ഥന നടത്തി. ശേഷം എട്ടുമണിക്ക് ക്യാമ്പുമായി ബന്ധപ്പെട്ട പാർലമെന്റ് യോഗം നടത്തി. ക്യാമ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ അവലോകനവും ചർച്ചയും നടത്തി. അധ്യാപക വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ രാത്രിയെ സംപുഷ്ടമാക്കി. രാത്രി ഭക്ഷണത്തോടുകൂടി ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു.

20/04/2023

സഹ 2K23.........🌹🎉

Photos from Govt TTI - W Palakkad's post 25/03/2023

Green Leaf.....🌿 Study tour...... മൂന്നാർ, ഇടുക്കി, രാമക്കൽമേട് ... 2021-2023 Batch

Photos from Govt TTI - W Palakkad's post 26/02/2023

ദേശീയ ശാസ്ത്രദിനം.....🪐🔮

Want your school to be the top-listed School/college in Palghat?
Click here to claim your Sponsored Listing.

Videos (show all)

ഓർമകൾ.....😌😌😌🥰
11/05/2023🌿🌿സഹ 2023 സാമൂഹ്യ സമ്പർക്ക സഹവാസ ക്യാമ്പിന്റെ നാലാം ദിവസമായ  ഇന്ന് മറക്കാനാവാത്ത ഒരു ദിവസമായിരുന്നു. അട്ടപാടിയ...
Christmas Celebration ☃️❄️☃️
2022 - 24 ബാച്ചിന്റെ പ്രവേശനോത്സവം🌸🌼🌺🌹
ചാന്ദ്രദിനം...🌙🌕🌙
7/5/2022🔥🧡❤️
05/05/2022

Category

Telephone

Address


Palghat
Other Tutors/Teachers in Palghat (show all)
MIND WAVEZ MIND WAVEZ
Palghat, 678683

*Refresh your mind. *Direction for good parenting. *Helping hand to your child

Edumath Edumath
Palakkad
Palghat

An Online all Kerala Maths Teaching platform for Kids from 1st to 8th standard in any syllabus. -Fr

Social Science pkd Social Science pkd
Palakkad
Palghat

Page For SS Teachers

REAL Academy For Training & Education REAL Academy For Training & Education
2nd Floor, Paattathil Complex, Valiparambu Road
Palghat, 678013

REAL Academy For Training & Education

Prana insight Prana insight
Palakkad
Palghat, 678001

Anika Tuition centre Anika Tuition centre
Kumarapuram, Palakkad
Palghat

Amarjyothy Academy NET Coaching Center Palakkad Amarjyothy Academy NET Coaching Center Palakkad
Thondikulam, East Vennakkara, Nurani
Palghat, 678004

Intensive coaching for UGC/CSIR NET, SET, KTET, LLB Entrance at Kottayam, Thrissur, Palakkad and Thr

Afsana counselling and learning Afsana counselling and learning
Palakkad
Palghat, 678510

മത്സര പരീക്ഷകൾക്ക് വേണ്ടി പൂർണ്ണമായി തയ്യാറാക്കിയത്. മനശാസ്ത്ര തലങ്ങളിലുള്ള കൗൺസിലിംഗ് ക്ലാസുകൾ

Sri Krishnankutty Master , Kavassery Sri Krishnankutty Master , Kavassery
Sree Krishna Nivas, Nellithara, Kavassery
Palghat, 678543

Vidwan Late Chakingal Krishnankutty Master, Kavassery , retired Govt. Teacher and a Gandhian as well

STEP UP WITH English STEP UP WITH English
Prakash Nivas
Palghat, 678597

It's a learning platform by step up with English by prakash sir

MeTricks Guru - The KTU Tuition App MeTricks Guru - The KTU Tuition App
Palakkad
Palghat, 678001

Tricks Behind Mechanical

Thulasi Teacher Thulasi Teacher
Palghat

kpcc General Secretary History Department HOD and Principal in charge NSS College Nemmara.