Finuva

Welcome to Finuva's page.

29/08/2023

Wish you all a prosperous, colourful, healthy, wealthy and fun-filled Onam! Let this season bring you all lot of good luck, peace of mind, happiness and all that you wish for !

Happy Onam
ഓണാശംസകൾ 🥰

18/05/2022
17/05/2022

The due date for filing FORM GSTR-3B for the month of April, 2022 has been extended till 24th May, 2022.

Photos from Finuva's post 01/02/2022

update

12/01/2022

ആ കോഫി മണം ഇനിയും തുടരും..

2019 ലെ ജൂലൈ മാസത്തിൽ നേത്രാവതി പുഴയിലേക്ക് ചാടി VG സിദ്ധാർഥ ആത്മഹത്യ ചെയ്ത വാർത്ത കേട്ട് നടുങ്ങിയവരാണ് നമ്മളെല്ലാം.

7000 കോടിയുടെ കടം, ഇൻകം ടാക്സുകാരുടെ പരിഹാസം, ഇൻവെസ്റ്ററ്റേഴ്സിൻ്റെ ചോദ്യങ്ങൾ ഇവക്കൊക്കെ ശൂന്യമായ മറുപടിക്കത്തെഴുതി വെച്ച് അദ്ദേഹം മരണത്തിലേക്ക് പോയി.

1996 മുതൽ ഇന്ത്യ അനുഭവിച്ച ആ കോഫീ മണത്തിന് അന്ത്യമായെന്ന് ഏവരും വിധിയെഴുതി...

പക്ഷെ
ചരിത്രം മറ്റൊന്നായി.
മുൻ മുഖ്യമന്ത്രി SM കൃഷ്ണയുടെ മകൾ ,രണ്ടാൺകുട്ടികളുടെ അമ്മ, സിദ്ധാർഥ യുടെ പത്നി,
മാളവിക ഹെഡ്ഗെ ഇന്നേക്ക് 2 വർഷം മുൻപ് ചുമതലയേറ്റു.

25000 ഓളം വരുന്ന CCD ജോലിക്കാർക്ക് എഴുതിയ കത്തിൽ അവർ കുറിച്ചു...

'നമ്മളീ കോഫിയുടെ കഥ തലമുറകൾ ഓർത്തിരിക്കുന്ന അഭിമാനത്തിൻ്റേയും പോരാട്ടത്തിൻ്റേയും കഥയാക്കി മാറ്റും.'

രണ്ട് വർഷത്തിനുള്ളിൽ
5500 ഓളം കോടി രൂപ കടം വീട്ടിക്കൊണ്ട് അവർ മഹത്തായ തിരിച്ചുവരവിൻ്റെ കഥ രചിച്ചു.

ഈ കടം വീട്ടൽ പ്രസക്തമാവുന്നത് എവിടെയെന്നല്ലേ..?

പറയാം..
കോടികളുടെ കടം വീട്ടാൻ മനസില്ലാതെ
നീരവ് മോദിയും, വിജയ് മല്യയും, മെഹുൽ ചോക്സിയും, ഹിതേഷ് പട്ടേലും, സഞ്ജയ് ബണ്ഡാരിയും നാടു വിടുകയും, പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ,
മാളവിക ഹെഗ്‌ഡെ എന്ന സ്ത്രീ ഈ രാജ്യത്തിെൻ്റ ബിസിനസ് ലോകം ഇതു വരെ കണ്ട ഏറ്റവും മഹത്തായ പോരാട്ടം നടത്തിയിരിക്കുന്നു ..
ഇന്ത്യയുടെ അഭിമാനം വീണ്ടെടുത്തിരിക്കുന്നു ..

ബിസിനസ് മാൻ എന്ന വാക്കിനോളം വഴക്കം ബിസിനസ് വുമൻ എന്ന വാക്കിന് പരിചയിച്ചിട്ടില്ലാത്ത ഈ നാട്ടിൽ, പുരുഷ കേന്ദ്രീകൃത, പുരുഷാധിപത്യ കച്ചവട ലോകത്ത്,
ഇനി ഒരു പക്ഷേ ബിസിനസ് ലിറ്ററേച്ചറുകളുടെ ഭാഷ പുതുക്കി പണിയേണ്ടി വരും..

കാരണം
സ്വന്തം ഭർത്താവ് പരിപയപ്പെടുത്തിയ ആ കോഫിയുടെ രുചി ഇനിയും നമ്മുടെ നാവിൽ നിലനിൽത്താൻ ഒരു സ്ത്രീ നിശ്ചയിച്ചിറങ്ങിയിരിക്കുന്നു.

ഇനി
ആ കാപ്പി കുടിക്കുമ്പോൾ കരുത്തയായ ഒരു സ്ത്രീയുടെ ആത്മവിശ്വാസത്തിൻ്റെ കഥ കൂട്ടി കുടിക്കണം..

©അഭിഷാദ് ഗുരുവായൂർ

11/07/2021

❤❤

03/07/2021

22/06/2021

അറ്റലാന്റ, അറ്റുപോകാത്ത ഓർമ

കേരള വ്യവസായ ചരിത്രത്തിലെ വിപ്ലവമാകേണ്ടിയിരുന്ന പേരാണ് അറ്റലാന്റ. കേരളത്തിൽ ജന്മമെടുത്ത ആദ്യത്തെ ഇന്ത്യൻ നിർമിത ഗിയർലെസ് സ്കൂട്ടർ. അറ്റലാന്റ സ്കൂട്ടർ ഇന്ത്യൻ നിരത്തുകളിൽ അധികകാലം ഓടിയില്ലെങ്കിലും എൻ.എച്ച് രാജ്കുമാർ എന്ന വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വപ്നവാഹനം ഇന്നും ജീവനോടെയുണ്ട്; അച്ഛന്റെ ഓർമയ്ക്കായി രാജ്കുമാറിന്റെ മകൻ ഡോ. വിനയ് ഇപ്പോഴും അതു സൂക്ഷിക്കുന്നു; അറ്റലാന്റയുടെ കഥയാണിത്. ഒപ്പം, കാലങ്ങൾക്കു മുൻപേ സഞ്ചരിച്ച അച്ഛനെക്കുറിച്ചുള്ള മകന്റെ ഓർമയും.

തിരുവനന്തപുരം നഗരത്തോടു തൊട്ടുചേർന്ന്, കരമന‍യ്ക്കടുത്തു കൈ‍മനം ‘മീരാ‍മഹൽ’ വീട്ടിലെ കാർ ഷെഡ്ഡിൽ ഒരു സുന്ദരി സ്കൂട്ടർ ഇപ്പോഴുമുണ്ട്. തൊലിപ്പുറത്തു കാലത്തിന്റെ ചുളിവു‍കളൊന്നു പോലും വീഴാത്ത, ആ സുന്ദരിയുടെ പേര് ‘അറ്റലാന്റ’ എന്നാണ്. 60 വർഷം മുൻപ്, അച്ഛൻ കൈപിടിച്ചു കൂട്ടിക്കൊണ്ടു വന്ന ആ സുന്ദരിയെ, മകൻ ഡോ. എച്ച്. വിനയ് രഞ്ജൻ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നു. കേരളം മറ‍ന്നിട്ടും അറ്റലാന്റയെ കയ്യൊഴിയാൻ ഈ മകൻ തയാറല്ല. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെ ജീവന്റെ ജീവനായി കരുതി സൂക്ഷിക്കുകയാണ് കൈ‍മനം ഡോ. വി. എൻ. റാവു മെമ്മോറിയൽ ക്ലിനിക് എം‍‍ഡിയായ ഡോ. വിനയ്.

കേരളത്തിന്റെ ഓട്ടമൊബീൽ ചരിത്ര വഴികളിലൂടെ ഓടിത്തുടങ്ങിയ ശേഷം കി‍തച്ചുനിന്ന സ്കൂട്ടറിന്റെ പേരാണ് അറ്റലാന്റ. ആദ്യ ഇന്ത്യൻ നിർമിത തദ്ദേശീയ (indigenous) സ്‌കൂ‍ട്ടറും ആദ്യ ഗിയർ‍ലെസ് സ്കൂട്ടറുമായിരുന്നു അറ്റലാന്റ. കൈമ‍നത്തെ കൊച്ചു ഷെ‍ഡ്ഡിലെ വർക്‌ഷോപ്പിൽ ഒരുകൂട്ടം മനുഷ്യരുടെ കഠിനാധ്വാനത്തിൽ പിറവിയെടുത്ത ഇൗ സ്കൂട്ടറിനു പിന്നിൽ ആരുമറിയാ‍ത്തൊരു കഥയുണ്ട്.

എൻ.എച്ച്. രാജ്കുമാർ ഐഎഎസ് എന്ന വ്യവസായ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടറുടേതായിരുന്നു ആശയം. പി.എസ്. തങ്കപ്പൻ എന്ന യുവ എൻജിനീയറുടെ കഠിനാധ്വാനത്തിലൂടെയാണ് അതു യാഥാർഥ്യമായത്. വിനയ്‌യുടെ കൈമ‍നത്തെ വീട്ടിൽ KLT 5732 എന്ന സ്കൂട്ടറിന്റെ ആദ്യ മോഡൽ ഇന്നും ജീവിക്കുന്നു.

‘ വ്യവസായങ്ങൾക്കു കേരള മണ്ണിൽ വളക്കൂ‍റില്ലെന്ന ‘കേരള വ്യവസായ ചരിത്ര’ പാഠാവ‍ലിയിലെ ആദ്യ പാഠമാണ് അറ്റലാന്റയെ കുഴിച്ചുമൂടി‍യതിലൂടെ ചിലർ കേരളത്തിനു സമ്മാനിച്ചത്– വിനയ് പറയുന്നു.

കുട്ടി എൻജിനീയറും സ്കൂട്ടർ ഫാക്ടറിയും

കണ്ണൂർ തലശ്ശേരിയിൽ പരേതരായ ഡോ. വി. നാ‍ഗോജി റാവു–യമുന റാവു ദമ്പതികളുടെ മകനായ രാജ്കുമാർ തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ ആദ്യ ബാച്ച് വിദ്യാർഥികളിലൊരാളായിരുന്നു. എൻജിനീയറിങ് പാസായി തൊട്ടുപിന്നാലെ സർക്കാർ ഉദ്യോഗവും ലഭിച്ചു. ഡ്രെയിനേജ് ആൻഡ് വാട്ടർ വർക്സ് ഡിപാർട്മെന്റിലായിരുന്നു ആദ്യ നിയമനം. ഇതിനുശേഷം വ്യവസായ–വാണിജ്യ വകുപ്പിൽ പ്രോജക്ട് ഓഫിസറായി.

1958ൽ, ജപ്പാനിലെ വ്യവസായങ്ങളെ‍ക്കുറിച്ചു പഠിക്കാൻ കേരള സർക്കാർ രാജ്കുമാറിനെ അവിടേക്ക് അയച്ചു. തിരിച്ചെത്തിയ ശേഷമാണ് കേരളത്തിൽ സ്കൂട്ടർ നിർമിക്കാമെന്ന ആശയം രാജ്കുമാ‍റിന്റെ തലച്ചോറി‍ൽ ഉദിച്ചത്.

കൊല്ലം ചാത്തന്നൂർ സ്വദേശി യുവ എൻജിനീയർ പി.എസ്. തങ്കപ്പനെ അങ്ങനെയാണു രാജ്കുമാർ കണ്ടെത്തിയത്. തിരുവനന്തപുരം മെട്രോപ്പൊളീറ്റൻ എൻജിനീയറിങ് കമ്പനിയിലായിരുന്നു തങ്കപ്പനു ജോലി. ആകസ്മികമായി പരിചയപ്പെട്ട തങ്കപ്പനെ തുടർ പഠനത്തിന് അയയ്ക്കാൻ രാജ്കുമാർ ഇടപെട്ടു. പഠനം കഴിഞ്ഞെത്തിയ തങ്കപ്പനു വ്യവസായ വകുപ്പിൽ ജൂനിയർ ടെക്നിക്കൽ ഓഫിസറായി ജോലി ലഭിച്ചു. ബിലാസ്പുർ സെൻട്രൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തങ്കപ്പനെ അയച്ചു വിദഗ്ധ പരിശീലനം നൽകാൻ രാജ്കുമാർ മുൻകയ്യെടുത്തതോടെ സ്കൂട്ടർ പദ്ധതിക്കു ജീവൻ വച്ചു തുടങ്ങി.

ഗിയറി‍ല്ലാത്ത സ്കൂട്ടർ

സ്കൂട്ടറിന്റെ ഡിസൈൻ രാജ്കുമാർ എൻജിനീയർ തങ്കപ്പനു കൈമാറി. രാജ്യത്തെ ആദ്യ ഗിയർ‍ലെസ് സ്കൂട്ടർ എന്നതായിരുന്നു ലക്ഷ്യം. ഇറ്റലിയിൽനിന്ന് ഇറക്കുമതി ചെയ്ത പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ലാംബ്രട്ട സ്കൂട്ടർ മാത്രമാണ് അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നത്. 1960 ൽ തിരുവനന്തപുരത്തു കൈ‍മനത്ത് ഒരു കൊച്ചു ഷെഡ് നിർമിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇരുമ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കടുത്ത നിയന്ത്രണമുള്ള കാലം. സ്കൂട്ടർ പദ്ധതിക്കായി വ്യവസായ വകുപ്പിനു കീഴിൽ ഒരു ട്രേഡ് സ്കൂളും തങ്കപ്പൻ തുടങ്ങി. 28 പരമ്പരാഗത ഇരുമ്പു പണിക്കാർക്കു സാങ്കേതിക പരിശീലനം നൽകി. യന്ത്രഭാഗങ്ങൾ മുഴുവൻ കൈ കൊണ്ടാണു നിർമിച്ചത്. കാർബറേറ്റർ മാത്രം ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്തു.

മഹാരാജാവിന്റെ 10 ലക്ഷം

സ്വകാര്യ സംരംഭത്തിനു സർക്കാർ തുടക്കത്തിൽ തന്നെ മുഖം തിരിച്ചപ്പോൾ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരു‍നാൾ ബാലരാ‍മവർമയാണ് സ്കൂട്ടർ നിർമിക്കുന്നതിനു സഹായിച്ചത്. ആവശ്യം പറഞ്ഞപ്പോൾ 2 കാര്യങ്ങളാണ് അദ്ദേഹം രാജ്കു‍മാറിനോടു ചോദിച്ചത്. സ്കൂട്ടർ വ്യവസായം തുടങ്ങിയാൽ നാടിന് എന്തു പ്രയോ‍ജനമെന്നും നാട്ടിലെ എത്ര പേർക്കു ജോലി കിട്ടുമെന്നും. ധാരാളം തൊഴിൽ സാധ്യതയുണ്ടെന്ന് അറിയിച്ചപ്പോഴാണ് സ്വന്തം ഫണ്ടിൽനിന്നു 10 ലക്ഷം രൂപ അനുവദിച്ചത്. കുടുംബാംഗങ്ങളും രാജ്കു‍മാറും മുതൽ മുടക്കി. ഈ നിക്ഷേപവു‍മായാണ് അറ്റലാന്റയുടെ തുടക്കം.

40 കിലോമീറ്റർ മൈലേജ്

സ്കൂട്ടറിന്റെ ആദ്യ പ്രോ‍ട്ടോടൈപ് 1961ൽ പുറത്തിറങ്ങി. 2 കിർലോസ്കർ ഡെഡ് സെന്റർ ലെയ്ത്ത് മെഷീൻ, (kirloskar dead centre lathe machine), ഒരു ഫ്രിറ്റ്‍സ് വെ‍ർണർ മില്ലി‍ങ് മെഷീൻ (Fritz Werner milling machine), ഒരു ‍ഷെയ്പിങ് മെഷീൻ (Shaping Machine), ഒരു രാജ്കോട്ട് പവർ പ്രസ് (Rajkot power press) എന്നിവയാണ് പ്രോ‍ട്ടോ ടൈപ് നിർമിക്കാൻ ഉപയോഗിച്ച പ്രധാന യന്ത്രങ്ങൾ. 60 കിലോമീറ്റർ സ്പീഡിൽ വരെ കുതിക്കുന്ന അറ്റലാന്റയ്ക്ക് 40 കിലോമീറ്റർ മൈലേ‍ജും ലഭിച്ചിരുന്നു. ഗ്രീക്ക് ദേവതയായ അറ്റലാന്റയുടെ പേരിൽനിന്നാണ് സ്കൂട്ടറിനും അതേ പേരിടാൻ രാജ്കുമാർ തീരുമാനിച്ചത്. 1962ൽ ആദ്യ മോഡലുകളിലൊന്നു രാജ്കുമാർ വീട്ടിലെത്തിച്ചു. 1200 രൂപയായിരുന്നു വില.

ഇന്ദിരാഗാന്ധിയെ കാണാൻ

ഇനി, വ്യവസായിക അടിസ്ഥാനത്തിൽ സ്കൂട്ടർ നിർമിക്കാൻ ലൈസൻസ് വേണം. മാതൃകാ സ്കൂട്ടർ, ട്രെയിനിൽ കയറ്റി ‍ഡൽഹിലെത്തിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിൽ കാണുകയായിരുന്നു ലക്ഷ്യം. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരും പാലക്കാട് എംപിയായിരുന്ന ബാലചന്ദ്ര‍മേനോനും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച‍യ്ക്കു വഴിയൊരുക്കി. ഡൽഹി നിരത്തുകളിലൂടെ സ്കൂട്ടർ ഓടിച്ചാണ് തങ്കപ്പൻ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.

1967ൽ ഇന്ദിരാ ഗാന്ധി സർക്കാർ സ്കൂട്ട‍റിന്റെ ഡിസൈൻ അംഗീകരിച്ച് പ്രതിവർഷം 25,000 സ്കൂട്ടറുകൾ നിർമിക്കാനുള്ള അനുമതി നൽകി. സ്പീ‍ഡോ മീറ്റർ ഘടിപ്പിച്ചെ‍ങ്കിൽ മാത്രമേ ലൈസൻസ് ലഭിക്കൂ എന്ന നിർദേശത്തെ തുടർന്നു സ്പീ‍ഡോ മീറ്ററും കൈ‍മനത്തു തന്നെ നിർമിച്ചു.

പബ്ലിക് ലിമിറ്റഡ് കമ്പനിയായി ‍റജിസ്റ്റർ ചെയ്തു സ്കൂട്ടർ നിർമിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെ, ‘രഞ്ജൻ മോട്ടർ കമ്പനി’ എന്ന പേരിൽ രാജ്കുമാർ സ്വന്തമായി കമ്പനി ‍റജിസ്റ്റർ ചെയ്തു. മക്കളായ അനിൽ രഞ്‍ജന്റെയും വിനയ് രഞ്‍ജന്റെയും പേരുകൾ ചേർത്തായിരുന്നു കമ്പനിക്കു പേരിട്ടത്.

തിരുവിതാംകൂർ രാജകുടുംബം 2 ലക്ഷം രൂപയുടെ ഓഹരി വാങ്ങി. 5 ലക്ഷം രൂപയായിരുന്നു മൂലധനം. പ്രതിവർഷം 22,500 സ്കൂട്ടറുകളെന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച കമ്പനിക്കു മദ്രാ‍സിലും ഹൈദരാബാദിലും കൊൽക്കത്തയിലും വിൽപന കേന്ദ്രങ്ങളായി. കൈമ‍നത്തു ചെറിയ ഫാക്ടറിയും പ്രവർത്തനം ആരംഭിച്ചു.

സ്കൂട്ടറുകൾ വൻതോതിൽ നിർമിച്ചു കേരളത്തി‍ന്റെ വിവിധ ഭാഗങ്ങളിലേക്കും ഹൈ‍ദരാബാദ്, ഗുണ്ടൂർ, കർണാടക എന്നിവിടങ്ങളിലേക്കും അയച്ചെങ്കിലും വിൽപന പ്രതീക്ഷിച്ച പോലെ വിജയകര‍മായില്ല. 8000 സ്കൂട്ടറു‍കളാണ് നിർമിച്ചത്. ഈ സമയം രാജ്കുമാറിനെ കേരള സ്റ്റേറ്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കോർ‍പറേഷനിൽ സ്പെഷൽ ഓഫിസറായി നിയമിച്ചു. രാഷ്ട്രീയത്തി‍ന്റെ വിത്തുകൾ രഞ്ജൻ മോട്ടർ കമ്പനിയിൽ ഇതിനിടെ മുള പൊട്ടിയിരുന്നു. തൊഴിലാളി തർക്കങ്ങൾ തുടർക്കഥയായി. രഞ്ജൻ മോട്ടർ കമ്പനിയെ ഏറ്റെടുക്കാനും അണിയറ നീക്കം തുടങ്ങി. സഹകരണ മേഖലയി‍ലൊരു സ്കൂട്ടർ ഫാക്ടറി എന്ന ഉ‍ദ്ദേശ്യത്തോടെ കേരള സ്റ്റേറ്റ് എൻജിനീയറിങ് ടെക്നീ‍ഷ്യൻസ് (വർക് ഷോപ്) കോ ഓപ്പറേറ്റീവ് സൊസൈറ്റി അഥവാ എൻ‍കോസ് (ENCOS) ആണ് രഞ്ജൻ മോട്ടർ കമ്പനിയെ ഏറ്റെടുക്കാൻ മുന്നോട്ടു വന്നത്.

1971ൽ രഞ്ജൻ മോട്ടർ കമ്പനി എൻ‍കോസ് ഏറ്റെടുത്തു. ഇതോടെ രാജ്കുമാർ കമ്പനി വിട്ടു. ഇതിനിടെ ഈ സംരംഭം ഏറ്റെടുക്കാൻ വ്യവസായ പ്രമുഖൻ ബിർള താൽപര്യം കാട്ടിയെങ്കിലും അന്നു കേരളത്തിലെ വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസ് ഇതു ശക്തമായി എതിർത്തതോടെ അതും ഫലം കണ്ടില്ലെന്നു ഡോ. വിനയ് പറയുന്നു. കേരളത്തിലെ വ്യവസായം നാടു കടക്കുന്നത് അനുവദി‍ക്കില്ലെന്നായിരുന്നു ടി.വി. തോമസ് പറഞ്ഞ ന്യായം.

75 എൻജിനീയർമാരുടെ സഹകരണ സംഘം ഇതിനിടെ 500 സ്കൂട്ടർ നിർമിച്ചു. പ്രതിവർഷം 25,000 സ്കൂട്ടറായിരുന്നു നിർമാണ ലക്ഷ്യം.

100 ശതമാനം ഇന്ത്യൻ യന്ത്ര സാമഗ്രികൾ കൊണ്ടു സ്കൂട്ടർ നിർമിക്കാൻ കഴിയുമെങ്കിൽ കേരളത്തിൽ ഒരു സ്കൂട്ടർ നിർമാണ ശാല സ്ഥാപിക്കുമെന്ന് അന്നത്തെ കേന്ദ്ര വ്യവസായ വികസന മന്ത്രി ഫക്രു‍ദീൻ അലി അഹമ്മദ് ലോക്സഭയിൽ ഉറപ്പു നൽകി. കേരള സ്റ്റേറ്റ് എൻജിനീയറിങ് ടെക്നീ‍ഷ്യൻസ് (വർക് ഷോപ്) ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പാപ്പനംകോട്ട് സ്ഥാപിച്ച സ്കൂട്ടർ ഡിവിഷന്റെ ഉദ്ഘാടനം അന്നത്തെ ഗവർണർ വി. വിശ്വനാ‍ഥനാണ് നിർവഹിച്ചത്.

സർക്കാർ ഇടപെട്ടു സംരംഭം ഏറ്റെടുത്തു. കേരള ഓട്ടമൊബീ‍ൽസ് ലിമിറ്റഡ് (കെഎഎൽ)എന്ന് പുനർ നാമകരണം ചെയ്തു. കെടുകാര്യസ്ഥതയും തൊഴിൽ തർക്കവും തുടർക്കഥയായതോടെ അറ്റലാന്റയെ കേരളത്തിന്റെ വ്യവസായ ചരിത്രത്തിന്റെ മണ്ണിൽ കുഴിവെട്ടി മൂടി. 12 വർഷത്തിനിടെ 12,000 അറ്റലാന്റ സ്കൂട്ടറുകൾ കേരളത്തിനകത്തും പുറത്തും വിറ്റിരുന്നു.

‘സ്കൂട്ടറിനു പിന്നിലി‍രുന്നാണ് സ്കൂളിൽ പോയിരുന്നത്. വലിയ ഗമയി‍ലാണ് അന്നു യാത്ര ചെയ്തിരുന്നത്. 84 വരെ സ്കൂട്ടർ ഓടിച്ചിരുന്നു. ഇതിനു ശേഷം റജിസ്ട്രേഷൻ പുതുക്കി‍യിട്ടില്ല. 8 മാസം മുൻപ് സ്കൂട്ടർ അഴിച്ചു പണിതു പെയിന്റടിച്ചു. അച്ഛന്റെ ഓർമ‍യാണ് ഈ സ്കൂട്ടർ. അച്ഛൻ എനിക്കു സമ്മാനിച്ച നിധി‍. –‍ ഡോ. വിനയ്‌ പറഞ്ഞു.

അറ്റലാന്റയുടെ കൗതുകങ്ങൾ

വെള്ളയും നീലയും നിറം. വലതു വശത്ത് അറ്റലാന്റയെന്ന പേര് ഇംഗ്ലിഷിൽ കൊത്തിവച്ചിട്ടുണ്ട്. ഇടതു വശത്തു കല‍മാൻ മുന്നോട്ടോടുന്ന ചിത്രം. 105 കിലോ ഭാരം. 120 സിസി. സീറ്റിങ് കപ്പാസിറ്റി 2 പേർ. ഹോഴ്സ് പവർ (എച്ച്പി) 12. പെട്രോൾ ടാങ്കിന്റെ സംഭരണ ശേഷി: 5 ലീറ്റർ. ഫൂട്ട് ബ്രേ‍ക്കും ഹാൻഡ് ബ്രേ‍ക്കും ഉണ്ട്. താക്കോ‍ലിട്ട് സ്റ്റാർട്ട് ചെയ്യാം, ഓഫാക്കാം. ഹെഡ് ലൈറ്റ് ഡിംബ്രൈ‍റ്റ് ചെയ്യാൻ ഹാൻഡിൽ ബാറിൽ സ്വിച്ച്. സാധനങ്ങൾ സൂക്ഷിക്കാൻ സീറ്റി‍നടുത്തു കാരി‍യർ. ഇരുമ്പു പൈപ്പ് കൊണ്ടാണ് ഫ്രെയിം. സീറ്റിനടിയിലാണ് പെട്രോൾ ടാങ്കും എൻജിനും. ഫൈബർ ഗ്ലാസിലാണ് ബോഡിയും മഡ്ഗാർഡും നിർമിച്ചത്. ഹാൻഡിൽ ബാർ കാസ്റ്റ് അയണിലും.

© Manorama
Orginal Content 👇
https://www.manoramaonline.com/news/sunday/2021/06/19/first-indian-scooter-atlanta.html

22/06/2021

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷി; എന്താണ് ഡെൽറ്റ പ്ലസ്?

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്നിട്ടുള്ള പ്രസക്തമായ ജനിതകമാറ്റത്തെയാണ് ഡെൽറ്റ പ്ലസ് എന്നു പറയുന്നത്. ഡെൽറ്റയാണ് ഇന്ത്യയിൽതന്നെയും കേരളത്തിലും ഇപ്പോൾ കൂടുതൽ.

∙ഡെൽറ്റ പ്ലസ് എന്ന് ഇപ്പോൾ വിശേഷിപ്പിക്കുന്ന ജനിതകമാറ്റത്തിന് കെ417എൻ എന്നാണു ഗവേഷകർ നൽകിയ പേര്.

∙ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡി കോക്ടെയിലുകളെ ചെറുക്കാനും ശേഷിയുള്ളതാണിത്.

∙ വാക്സീൻ എടുത്തവരെ വളരെ ചെറിയ തോതിൽ മാത്രമേ ബാധിക്കുന്നുള്ളൂ. വാക്സീൻ ശേഷിയെ അതിജീവിച്ചതിന് തെളിവില്ല.

∙കോവിഡ് തരംഗത്തിന്റെ തീവ്രത കുറയുമ്പോൾ കൂടുതൽ ജാഗ്രത വേണം. കാരണം, അപ്പോഴാണു കാര്യമായ ജനിതകമാറ്റം സംഭവിക്കുക.

∙ കേരളത്തിൽനിന്ന് ശേഖരിച്ച സാംപിളുകളിൽ മൂന്നെണ്ണത്തിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയിട്ടുള്ളത്. തമിഴ്നാട്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, ഗുജറാത്ത് സാംപിളുകളിൽ നേരത്തെതന്നെ ഡെൽറ്റ പ്ലസ് കണ്ടു.

∙ ഡെൽറ്റ പ്ലസിലൂടെ മൂന്നാം തരംഗം എന്നു പറയാവുന്ന സ്ഥിതിയായിട്ടില്ല.

∙ഡെൽറ്റ കഴിഞ്ഞ വർഷം ജൂൺ – ജൂലൈ മുതൽ മഹാരാഷ്ട്രയിൽ കാണുന്നതാണ്.

∙കെ417എൻ എന്നത് ഡെൽറ്റയിൽ മാത്രമല്ല, മുൻപുണ്ടായ വകഭേദത്തിലും കണ്ടിട്ടുള്ളതാണ്. പല സ്ഥലത്തും സ്വതന്ത്രമായി വൈറസിൽ സംഭവിച്ചിട്ടുള്ള മാറ്റത്തിലൂടെ കെ417എൻ വകഭേദം രൂപപ്പെടുന്നുണ്ട്. ഡെൽറ്റയിൽ സംഭവിച്ചപ്പോൾ അതിനെ ഡെൽറ്റ പ്ലസ് എന്നു വിളിച്ചു.

21/06/2021

ലോകകോടീശ്വരൻ; പക്ഷേ ഇനി സ്വന്തമായി വീടില്ല! എന്താകും മസ്കിന്റെ ഉദ്ദേശ്യം?

തന്റെ ഉടമസ്ഥതയിലുള്ള അവസാന വീടും വിൽപനയ്ക്കു വച്ചിരിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ശതകോടീശ്വരനായ ഇലോൺ മസ്ക്. സാൻഫ്രാൻസിസ്കോ ബേ ഏരിയയിലുള്ള എസ്റ്റേറ്റും വീടുമാണ് സ്പേസ് എക്സ് സ്ഥാപകനും ടെസ്ല സിഇഒയുമായ മസ്ക് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ വീട് ഒഴികെ തന്റെ ഉടമസ്ഥതയിലുള്ള മറ്റെല്ലാ വീടുകളും വിറ്റതായി ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അവസാന വീടും വിൽക്കുകയാണെന്ന് പ്രഖ്യാപനമുണ്ടായത്.

പരിപാടികൾ നടത്താൻ വാടകയ്ക്ക് നൽകിവരുന്ന വീട് വലിയ ഒരു കുടുംബത്തിന് താമസിക്കാൻ അനുയോജ്യമാണ്. 2017 ൽ 237 കോടി രൂപ മുടക്കിയാണ് മസ്ക് ഈ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയത്. ബേസ്മെന്റിലെ കാർപാർക്കിംഗ് ഏരിയ അടക്കം നാലു നിലകളാണ് വീടിനുള്ളത്. എട്ടു കാറുകൾ ഒരേസമയം ഗ്യാരേജിൽ പാർക്ക് ചെയ്യാനാവും. ഇതിനു പുറമേ ഒരു വൈൻ നിലവറയും ബേസ്മെന്റിൽ ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ ബോൾ റൂം, ലൈബ്രറി, ബാർ, അടുക്കള, ബ്രേക്ക്ഫാസ്റ്റ് റൂം എന്നിവയാണ് ഉള്ളത്.

ആറ് പ്രധാന കിടപ്പുമുറികൾക്കു പുറമേ സ്റ്റാഫുകൾക്കായി നാല് കിടപ്പുമുറികളും ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം രണ്ടാം നിലയിൽ സജ്ജീകരിച്ചിരിക്കുന്നു. വിശ്രമമുറിയും വലിയ രണ്ട് സ്റ്റോർ റൂമുകളുമാണ് മൂന്നാം നിലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുറ്റത്തെ മനോഹരമായ പൂന്തോട്ടത്തിൽ ഒരു സ്വിമ്മിംഗ് പൂളുമുണ്ട്. ഫെയ്സ്ബുക്ക്, ഗൂഗിൾ എന്നിവയുടെ ഹെഡ്ക്വാർട്ടേഴ്സുകൾ, സാൻഫ്രാൻസിസ്കോ അന്താരാഷ്ട്രവിമാനത്താവളം എന്നിവയെല്ലാം വീടിന്റെ 30 കിലോമീറ്റർ ചുറ്റളവിലാണുള്ളത്.

കഴിഞ്ഞവർഷം മേയിലും ഇതേ ബംഗ്ലാവ് വിൽക്കാൻ മസ്ക് പദ്ധതിയിട്ടിരുന്നു. 329 കോടി രൂപയാണ് അന്ന് ബംഗ്ലാവിന്റെ വിലയായി നിശ്ചയിച്ചിരുന്നത്. നിലവിൽ സൗത്ത് ടെക്സസിലെ ബോക ചികയിൽ സ്പെയ്സ് എക്സിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കാണ് മസ്ക് കഴിയുന്നത്.

© Manorama
Orginal Content👇

http://manoramaonline.com/homestyle/first-shot/2021/06/17/elon-musk-selling-his-last-remaining-house-for-a-cause.html

18/06/2021

#കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംരഭകൻ ! അങ്ങനെ വിശേഷിപ്പിച്ചാലും അതിശയോക്തിയില്ല ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ
ശാസ്ത്ര മേളയിൽ പ്രദർശിപ്പിക്കാൻ കൂട്ടുകാരൻ അൽത്താഫുമൊത്ത് ഇൻ കുബേറ്റർ ഉണ്ടാക്കി പ്രദർശിപ്പിച്ചു.

ശാസ്ത്ര മേളയിൽ സമ്മാനം കിട്ടിയില്ല .. പരാജയങ്ങൾ വിജയത്തിലേക്കുള്ള ദൃഢനിശ്ചയങ്ങളാണന്ന് അസ്ഹർ നമ്മെ പഠിപ്പിച്ചു. ഒടുവിൽ അവൻ വിജയിച്ചു .... പക്ഷേ അതിന്റെ സമയ ദൈർഘ്യം 17 വയസ്സുവരെ മാത്രം ! ....
അതോർക്കുമ്പോൾ ......? സമപ്രായക്കാരെ കുട്ടികളെ മാത്രമല്ല മുതിർന്നവർക്ക് പോലും അവന്റെ കോഴിമുട്ട വിരിയുന്ന യന്ത്രം അസൂയ ഉളവാക്കി. !

കൂട്ടുകാർ ഓരോ ആവശ്യങ്ങൾക്ക് പണത്തിനായി മാതാപിതാക്കളെ ആശ്രയിച്ചപ്പോൾ ... അസ്ഹർ
മാസം തോറും പതിനായിരകണക്കിന് രൂപ വരുമാനം ഉണ്ടാക്കി വിസ്മയിപ്പിച്ചു.
ആദ്യം 70 മുട്ട വെച്ചു. വിരിഞ്ഞത് 50. ഒരു മാസം വളർത്തി കോഴി കുഞ്ഞിനെ വിറ്റപ്പോൾ ഒന്നിന് 100 രൂപ ...

കോഴി കുഞ്ഞ് വിൽപ്പനയിൽ നിന്നും ഘട്ടം ഘട്ടമായി .. ഇൻകുബേറ്റർ വിൽപ്പനയിലേക്ക് ...
അവൻ നിർമ്മിച്ച ആധുനിക ഇൻകുബേറ്ററിന് ആവശ്യക്കാർ ഏറി...
നിഴലായി ഒപ്പം കൂട്ടുകാരൻ അൽത്താഫുമുണ്ടായിരുന്നു ... ഒടുവിൽ അൽത്താഫിനെ തനിച്ചാക്കി ...
അല്ല ഒരു നാടിനെ ഒറ്റക്കാക്കി പ്രശസ്തിയുടെ അവാർഡുമായി ....ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അസ്ഹർ എന്ന 17 കാരൻ മടങ്ങി ....
ഏറെ വേദനിപ്പിച്ച മരണം

© ബിജു മുഹമ്മദ്

15/06/2021

1969 ജൂലായ് 20നു അപ്പോളോ 11 മൂന്നു മനുഷ്യന്മാരുമായി ഉയർന്നുപൊങ്ങി ചന്ദ്രനെ സ്പർശിക്കുമ്പോൾ ജെഫ് ബെസോസ് എന്ന കുട്ടിക്ക് ഭൂമിയിൽ അഞ്ചു വയസ്സാണ് പ്രായം. ബഹിരാകാശത്തു പോകണം എന്നാഗ്രഹത്തിന്റെ കൗണ്ട് ഡൗൺ ആരംഭിക്കുന്നത് അവിടെ നിന്നുമാണ്.

പിന്നീട് ഹൈസ്‌കൂളിൽ ഗ്രാജ്യൂവേഷൻ ചടങ്ങിൽ പതിനെട്ടു വയസ്സുള്ള ജെഫ് ബെസോസ് ബഹിരാകാശത്തു കോളനി സ്ഥാപിക്കണം എന്നു പ്രസംഗിക്കുകയും മിയാമി ഹെറാൾഡിൽ അത് അച്ചടിച്ചുവരികയും ചെയ്യുന്നുണ്ട്. 1994ൽ ആമസോൺ എന്നപേരിൽ ബെസോസ് സ്വന്തം വീടിന്റെ ഗരാജിൽ നിന്നും ഒരു ഓൺലൈൻ ബുക്ക്സ്റ്റോർ ആരംഭിക്കുന്നു. ലോകത്തെ ഏറ്റവും വലിയ നദിയായ ആമസോണിനെ പോലെ അതിവിശാലമായ ഒരു പുസ്തകശാല ആക്കണം എന്നായിരുന്നു ആഗ്രഹം. മാതാപിതാക്കൾ നൽകിയ മൂന്നുലക്ഷം ഡോളറായിരുന്നു അതിന്റെ മൂലധനം. പിന്നീട് ആമസോൺ ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ കച്ചവടകേന്ദ്രമായി മാറി.

ബഹിരാകാശം സ്വപ്നം കണ്ട അഞ്ചുവയസുകാരൻ ബെസോസ് 2000ലാണ് ബ്ലൂ ഒറിജിൻ എന്ന ബഹിരാകാശ കമ്പിനി സ്ഥാപിക്കുന്നത്. 2018ൽ 150 ബില്യൺ ഡോളറുമായി ലോകത്തെ ഏറ്റവും വലിയ ധനികനായി. ലോകം മുഴുവൻ ഓൺലൈൻ ഷോപ്പിംഗിലേക്കു തിരിഞ്ഞ കോവിഡ് കാലത്തുമാത്രം ഒന്നാമന്റെ ഡോളർ സമ്പാദ്യം വർധിച്ചത് 24 ബില്യനാണ്. ഈ വർഷമാദ്യം ആമസോണിന്റെ സിഇഒ സ്ഥാനം ഒഴിയുകയാണെന്നു പ്രഖ്യാപിച്ചു, വരുന്ന ജൂലായ് 5നു 57മത്തെ വയസ്സിൽ പടിയിറക്കം.

എന്നാൽ അതൊരു പടികയറ്റം കൂടിയാണ്. ബ്ലൂഒറിജിന്റെ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ബഹിരാകാശയാത്ര വരുന്ന ജൂലായ് 20നു ഭൂമിയിൽ നിന്നും കുതിച്ചുയരുമ്പോൾ അതിനുള്ളിലെ നാലുയാത്രക്കാരിൽ ഒരാൾ ജെഫ് ബെസോസ് എന്ന പഴയ അഞ്ചുവയസ്സുകാരൻ ബാലനാണ്. പണ്ട് ഇതുപോലൊരു ജൂലായ് 20നു മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുറപ്പിച്ച അതേദിവസം, അങ്ങനെയൊരു മോഹം തന്റെ ഉള്ളിൽ ആദ്യമായി വേരുറപ്പിച്ച അതേദിവസം, ബഹിരാകാശത്തേക്ക് മനുഷ്യന്മാരുടെ കോളനി ഉണ്ടാക്കാൻ ഭൂമിയിൽ നിന്നും പുറപ്പെടുന്ന ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിയായി ബെസോസ് മാറും.

©Shibu Gopalakrishnan

Want your business to be the top-listed Media Company in Pathanamthitta?
Click here to claim your Sponsored Listing.

Videos (show all)

Lucifer Movie Location |Vagamon| Lucifer Church|Vagamon Places To Visit | Idukki
പെരുവന്താനത്തെ പുതിയ വ്യൂ പോയിന്റ് മഞ്ഞു പുതച്ച താഴ്‌വാരം 🌼🌼🥰🥰
ചതുരംഗപ്പാറയിലെ കാറ്റാടിയന്ത്രങ്ങൾ

Website

Address

Pathanamthitta

Other Media/News Companies in Pathanamthitta (show all)
Ayroor Vision Ayroor Vision
Pathanamthitta
Pathanamthitta

Media / News Company

JOB ALERT JOB ALERT
Pathanamthitta

First memory uncovers issues and stories that matter to you. We cover news on business, entertainmen

പത്തനംതിട്ട ടൈംസ് - Pathanamthitta Times പത്തനംതിട്ട ടൈംസ് - Pathanamthitta Times
Pathanamthitta
Pathanamthitta, 689645

പത്തരമാറ്റുള്ള പത്തനംതിട്ടയുടെ സ്പ?

Kalanjoorlivenews Kalanjoorlivenews
Pathanamthitta
Pathanamthitta

Leaf media Leaf media
Pathanamthitta, 689643

Kerala News Inbox 24x7 Kerala News Inbox 24x7
Pandalam
Pathanamthitta

വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ (24/7)

Oscar Studio Chittar Oscar Studio Chittar
Pathanamthitta, 689663

Sharing Your Every Moment.

Media4Palakkad Media4Palakkad
Pathanamthitta, 689654

Dear all Media4Palakkad under the division of www.worldnewsontime.com online channel

Ways Media Ways Media
Pathanamthitta

Ragath Media by CM Rahim Ragath Media by CM Rahim
Kochukoikal
Pathanamthitta, 689667

Ragath Media by CM Rahim

Malayalam.wajranews.com Malayalam.wajranews.com
Pathanamthitta, 689645

wajranews.com latest mews

Pen India News Pen India News
Pathanamthitta

a world wide news asylum