V Sayed Mohammed Thangal
K.P.C.C Executive Member
ശഅ്ബാൻ ഒന്ന് മുതൽ പതിനാറ് വരെ നടത്തപ്പെടുന്ന അശ്ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം (റ) 517-ാം പൊന്നാനി ആണ്ടു നേർച്ചയുടെ സംഭാവന കൂപ്പൺ വിതരണോദ്ഘാടനം ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, ഇമാം അബ്ദുള്ള ബാഖവി ഇയ്യാട്, മുഅദ്ദിൻ കോയ ജൗഹരി, ജുമുഅത്ത് പള്ളി കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
ഖുത്വുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദുറൂസി യുടെ ലഘു ചരിത്ര പ്രകാശനവും വലിയ ജാറം ആണ്ട് നേർച്ച സ്വാഗത സംഘ രൂപീകരണവും നടന്നു.
പൊന്നാനി വലിയ ജാറത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന സൂഫി ശ്രേണിയിലെ പ്രചാരകനുമായ ഖുത്വുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദുറൂസി യുടെ ചരിത്രം വിവരിക്കുന്ന ലഘു ലേഖയാണ് പ്രകാശനം ചെയ്തത്. വലിയ ജാറം പരിസരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.എം മുഹമ്മദ് കാസിംകോയ വലിയ ജുമുഅത്ത് പള്ളി ഇമാം അബ്ദുള്ള ബാഖവി (ഇയ്യാട്) ന് നൽകി പ്രകാശനം ചെയ്തു. വലിയ ജാറം മുതവല്ലി വി.സെയ്ത് മുഹമ്മദ് തങ്ങൾ .സയ്യിദ് അമീൻ അൽ ഐദറൂസി തങ്ങൾ എന്നിവർ സംസാരിച്ചു .തുടർന്ന് ജനുവരിയിൽ നടക്കുന്ന ആണ്ട് നേർച്ചയുടെ സ്വാഗത സംഘ രൂപീകരണം നടന്നു. ചെയർമാനായി വി.സെയ്ത് മുഹമ്മദ് തങ്ങളും വൈസ് ചെയർമാനായി സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, കൺവീനറായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.എം മുഹമ്മദ് കാസിംകോയ. ജോയിന്റ് കൺവീനറായി പി.ഷാഹുൽ ഹമീദ് മുസ്ല്യാർ . ട്രഷററായി അമീൻ തങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. ഇ.കെ സിദ്ധീഖ്. ഇസ്മായിൽ അൻവരി . വിവി അബൂബക്കർ മുസ്‌ലിയാർ . എം അബ്ദുൽ ലത്തീഫ് . അമ്മാട്ടി മുസ്ല്യാർ . അബ്ദുറഹിമാൻ .എന്നിവരെ കമ്മറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.
പൊന്നാനി വലിയ ജാറം ആണ്ട് നേർച്ച ഇൻശാ അല്ലാഹ് ജമാദുൽ ആഖിർ-24 ന് നടക്കും.
കൊളത്തൂർ ഇർശാദിയ്യ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു പൊന്നാനിയിൽ നിന്ന് തുടങ്ങുന്ന ആദർശ യാത്ര പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ നിന്ന് പ്രയാണമാരംഭിച്ചു.
പരിപാടി ഉദഘാടനം ചെയ്തു സംസാരിച്ചു.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ്
നവംബർ-14.
ഇന്ത്യയുടെ സമഗ്രപുരോഗതി സ്വപ്നം കണ്ട ദീർഘവീക്ഷണമുള്ള വികസന ചിന്തയുള്ള മികച്ച ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റു.
സ്വാതന്ത്രാനന്തര ഇന്ത്യയെ പിച്ചവെപ്പിക്കാൻ അടിസ്ഥാന തലത്തിലും നയതന്ത്ര മേഖലകളിലും നെഹ്റു നടപ്പാക്കിയ തീരുമാനങ്ങൾ മികച്ചതായിരുന്നു.
ഇന്ത്യയുടെ സമഗ്ര പുരോഗതി സ്വപ്നം കണ്ട ആ രാഷ്ട്രശില്പി അത് സാക്ഷാത്കരിക്കാൻ നടത്തിയ നീക്കങ്ങൾ രാജ്യ ചരിത്രത്തിന്റെ ഭാഗമാണ്.
വാഗ്ദാനങ്ങൾ നിറവേറ്റാനും കാതങ്ങൾ താണ്ടനുമുണ്ടെന്ന
ചിന്തയാണ് അദ്ദേഹത്തെ കൂടുതൽ കർമ്മ നിരതനാക്കിയത്.
കുട്ടികളെ ജീവനുതുല്യം സ്നേഹിച്ച ജവഹർലാൽ നെഹ്റു കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട ചാച്ചാജി ആയിരുന്നു.
അത് കൊണ്ട് തന്നെ ഈ ദിനം ശിശുദിനമായി ആചരിക്കുന്നു.
കുട്ടികളുടെ ക്ഷേമത്തിനും
വിദ്യാഭ്യാസത്തിനും ശ്രദ്ധ ചെലുത്താൻ കൂടി സംഘടിപ്പിക്കുന്ന ദിനാചാരമാണ് ശിശുദിനം.
കുട്ടികൾക്ക് വേണ്ടി ജീവിച്ച നെഹ്റു എന്ന മഹാമനുഷ്യന്റെ ജന്മദിനത്തിൽ
നമ്മുടെ കുട്ടികൾ ഇന്ത്യയുടെ അഭിമാനമായി വളരട്ടെ
എന്ന് നമുക്ക് പ്രത്യാശിക്കാം.
എം.പി ഗംഗാദരൻ ഓർമ്മയായിട്ട് പന്ത്രണ്ട് വർഷമായി.
പൊന്നാനിക്കാർക്ക് മറക്കാൻ കഴിയാത്ത നാമമാണ് ശ്രീ.എം.പി ഗംഗാദരന്റേത്.
പൊന്നാനിയിൽ ഇന്ന് കാണുന്ന മുഴുവൻ വികസന പ്രവർത്തനങ്ങൾക്കും ഗംഗാദരന്റെ കയ്യൊപ്പുണ്ട്.
1971ൽ നിലമ്പൂർ , 1977ൽ പൊന്നാനിയിൽ 1980 ൽ പട്ടാമ്പി 1982ൽ വീണ്ടും പൊന്നാനിയിൽ മത്സരിക്കുകയും കെ.കരുണാകരൻ മന്ത്രിസഭയിൽ 1986 വരെ ജലവിഭവവകുപ്പ് മന്ത്രി ആകുകയും 2001ൽ പൊന്നാനിയിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
സാധാരണക്കാരന്റെ പ്രശ്‌നപരിഹാരത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു.
ശുദ്ധജലം ലഭിക്കാതെ സാധാരണക്കാർ പ്രയാസപ്പെട്ടിരുന്ന ഘട്ടത്തിൽ അതിന് പരിഹാരം കണ്ടെത്തി സാധാരണക്കാർക്ക് ശുദ്ധജലമെത്തിച്ചു നൽകി.
ആദ്യമായി പൊന്നാനിയിൽ കടൽ ഭിത്തി നിർമിച്ചു നൽകി.
പൊന്നാനി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നിരവധി പാലങ്ങൾ കൊണ്ട് വന്നത് അദ്ദേഹമായിരുന്നു.
തന്റെ കർത്തവ്യങ്ങൾ ഏറ്റവും മികവാർന്ന രീതിയിൽ നിർവഹിച്ചു അദ്ദേഹം.
പ്രവർത്തകരെ ഏറെ സ്നേഹിച്ച നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർക്ക് തൊഴിൽ ലഭിക്കാൻ മുന്നിൽ നിന്ന് പരിശ്രമിച്ച
എന്നോട് എപ്പോഴും സ്നേഹവും അടുപ്പവും കാത്തുസൂക്ഷിച്ച അടുത്തവരോടൊക്കെ ഇഷ്ട്ടപ്പെടുക മാത്രം ചെയ്ത സുസ്മേരവദനായി ആരെയും അഭിമുഖീകരിക്കുന്ന നേതാവ് കൂടി ആയിരുന്നു അദ്ദേഹം.
സഹോദര തുല്യനായിരുന്ന പ്രിയപ്പെട്ട എം.പി.ഗംഗാദരന്റെ
ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഇന്ത്യൻ ജനത എക്കാലത്തും സ്നേഹാദരങ്ങളോടെ അവരുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന നേതാവാണ് ശ്രീമതി. ഇന്ദിരാഗാന്ധി.
മുപ്പത്തിയൊമ്പതാം രക്തസാക്ഷിത്വ ദിനം കടന്നുപോകുമ്പോഴും
കാലം എത്ര മാറിയാലും ഇന്ദിരാഗാന്ധി ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ എന്നും ജീവിക്കും.
ഇന്ത്യയിലെ എല്ലാ വിഭാഗം മനുഷ്യരെയും ഒന്നായി കണ്ട ശ്രീമതി ഇന്ദിരാഗാന്ധി അവരുടെ ഉന്നമനത്തിനായിരുന്നു തന്റെ അധികാരകാലം വിനിയോഗിച്ചത്.
രാജ്യത്തിന്റെ മതേതരത്വത്തിനും അഖണ്ഡതക്കും വേണ്ടി നിലക്കൊണ്ട
ഇന്ദിരാഗാന്ധിയുടെ
ദീപ്ത സ്മരണക്ക് മുന്നിൽ പ്രണാമം.
എരമംഗലത്ത് യു.അബൂബക്കർ സ്മാരക ഫൗണ്ടേഷൻ പുരസ്കാരം സ്വീകരിക്കാനെത്തിയ യു.ഡി.ഫ് കൺവീനർ എം.എം ഹസനുമായി സൗഹൃദ സംഭാഷണത്തിൽ.
ശ്രീ.രമേശ് ചെന്നിത്തലയാണ് പുരസ്കാരം സമ്മാനിച്ചത്.
ഗാന്ധിജിയുടെ സ്മരണക്ക് സമകാലീന രാഷ്ട്രീയത്തിൽ പ്രസക്തി ഏറെയാണ്. നീണ്ട വർഷങ്ങൾ നമ്മെ അടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സുദീർഘമായ സമരത്തിൻ്റെ ഫലമായാണ്.
അധികാരം ലഭിക്കുന്നതിന് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം തന്നെയാണ് ഇന്നത്തെ ഭരണാധികാരികളെയും നയിക്കുന്നത്.അതിനായി അവർ ഉപയോഗപ്പെടുത്തുന്നത് ഗാന്ധിജി ഉൾപ്പടെയുള്ള ചരിത്രപുരുഷന്മാരെ അവഗണിക്കുക എന്നതാണ്.
പക്ഷേ അവഗണിക്കും തോറും പുതു തലമുറക്ക് നാം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കണം ഗാന്ധിജിയുടെ സന്ദേശങ്ങളെ.ഗാന്ധിജി എന്നത് ഇന്ത്യക്ക് ദിശാബോധവും ധാർമിക ശക്തിയും പകർന്നു നൽകിയ നിസ്തുലനായ കർമയോഗിയാണ്.
അത് കൊണ്ട് തന്നെ ഗാന്ധിജിയുടെ സ്മരണക്ക് സമകാലീന സാഹചര്യത്തിൽ പ്രാധാന്യം കൂടിവരികയാണ്.
ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ
അഭിവാദ്യം ചെയ്യുന്നവർക്ക് പുഞ്ചിരി സമ്മാനിക്കുന്നത് ധർമമാണെന്നും വഴിയിലെ തടസ്സങ്ങൾ നീക്കുന്നത് ദൈവ നിഷ്ഠയാണെന്നും അധ്വാനിക്കുന്നവർക്ക് വിയർപ്പ് വറ്റുന്നതിന് മുൻപ് കൂലി കൊടുക്കണമെന്നും അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഭക്ഷണം കഴിക്കരുതെന്നും അനാഥകുഞ്ഞുങ്ങളുടെ മുമ്പിൽ സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുതെന്നും പഠിപ്പിച്ച മുഹമ്മദ് നബിയേക്കാൾ മനുഷ്യത്വവും മാനവികതയും ഉയർത്തിപ്പിടിച്ച മറ്റൊരു നേതാവ് ലോകത്ത് ആരുണ്ട് ?
പുണ്യനബി (സ) മനുഷ്യർക്ക് എന്നല്ല സർവർക്കും അനുഗ്രഹമാണ്.
ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ🌹
വി.സെയ്ദ് മുഹമ്മദ് തങ്ങൾ
പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദർസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച adab art fest-2023 ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
SჄS മലപ്പുറം (വെസ്റ്റ്) ജില്ലാ കമ്മിറ്റി പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ സംഘടിപ്പിച്ച 'പൊന്നാനി മൗലിദ്' പരിപാടിയിൽ ആശംസയർപിച്ച് സംസാരിച്ചു.
സമസ്ത പ്രസിഡൻ്റ് റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് ഉദ്ഘാടനം ചെയ്തു.
(15/09/2023)
പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ എസ് വൈ എസ് മലപ്പുറം (വെസ്റ്റ് ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊന്നാനി മൗലിദിന് ആശംസകൾ നേർന്ന് സംസാരിച്ചു.
(15/09/2023)
വർഷം തോറും നടക്കുന്ന 'പൊന്നാനി മൗലിദ്' സെപ്റ്റംബർ-15 ന് (വെള്ളി, 6-30pm) പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വെച്ച് നടത്തപ്പെടുകയാണ്.
കേരളക്കാർക്ക് സുപരിചിതമായ മൻഖൂസ് മൗലിദ് രചിച്ച സൈനുദ്ദീൻ മഖ്ദൂം (റ) ൻ്റെ ചാരത്ത് ചരിത്ര പ്രസിദ്ധമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കുന്ന ഈ പരിപാടിക്ക്
ഏറെ പ്രസക്തിയും പ്രാധാന്യവും ഉണ്ട്.
മുത്ത് നബി (സ) തങ്ങളെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വലിനെ സ്വാഗതം ചെയ്തു കൊണ്ട് നടത്തുന്ന ഈ പരിപാടി നിരവധി സയ്യിദന്മാരുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യം കൊണ്ട് എന്ത് കൊണ്ടും വേറിട്ടതാകും .
മുഴുവൻ ദീനീ വിശ്വാസികൾക്കും ഹാർദ്ദവമായ സ്വാഗതം.
സുന്നി നേതൃനിരയിലെ പ്രധാനിയും പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങളുടെ പിതാവുമായ സയ്യിദ് പി.കെ.എസ് (തലപ്പാറ) തങ്ങളുടെ മൂന്നാം ആണ്ടുനേർച്ചയിൽ സംബന്ധിച്ചു .
സമസ്ത പ്രസിഡൻ്റ് റഈസുൽ ഉലമ സുലൈമാൻ ഉസ്താദ്. സയ്യിദ് അലി ബാഫഖി തങ്ങൾ,സയ്യിദ് ഇബ്റഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ സമീപം.
ചന്ദ്രയാൻ മൂന്ന് വിജയകരമായി പൂർത്തീകരിച്ചു ഐ.എസ്. ആർ. ഒ മികവ് തെളിയിച്ചു.
അഭിനന്ദനങ്ങൾ 🇮🇳💪🏻
സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ഏടുകളിലൊന്നായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഓർമകളുണർത്തി ആഗസ്റ്റ് -9 ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നു.
ബ്രിട്ടീഷ് ഭരണം ഉടൻ അവസാനിപ്പിച്ചു ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് മടങ്ങുക' ' എനിക്ക് സ്വാതന്ത്ര്യം വേണം .അത് ഉടൻ വേണം 'അടുത്ത സൂര്യോദയത്തിന് ലഭിക്കുകയാണെങ്കിൽ അത്രയും വേഗം'.കൊടുങ്കാറ്റായി പടർന്ന ഗാന്ധിജിയുടെ ഈ വാക്കുകൾ ലക്ഷകണക്കിന് ആളുകളെ ആവേശത്തിലാക്കി.
ഗാന്ധിജി,നെഹ്‌റു തുടങ്ങിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു ജയിലിലാക്കി.
എന്നാൽ ഇതിനകം നേതാക്കളുടെ ആഹ്വാനം ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്ക് പടർന്ന് കഴിഞ്ഞിരുന്നു.
ഉരുക്കുമുഷ്ടിയോടെയാണ് ബ്രിട്ടീഷ് സൈന്യം പ്രതിഷേധക്കാരെ നേരിട്ടത്.
ഇന്നിപ്പോൾ ക്വിറ്റ് ഇന്ത്യ സമരം ഓർത്തെടുക്കുമ്പോൾ സ്‌മരിക്കാം നന്ദി പറയാം ഗാന്ധിജി , നെഹ്‌റു, മൗലാന അബ്ദുൽ കലാം ആസാദ് ,സർദാർ വല്ലഭായ് പട്ടേൽ എന്നിവരോടപ്പം ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന ഗാന്ധിജിയുടെ വാക്കുകൾ ഏറ്റെടുത്തു തെരുവിലിറങ്ങിയ പതിനായിരങ്ങളോടും.
രാഹുൽ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്തതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച സൂറത്ത് കോടതി വിധി സ്റ്റേ ചെയ്തിരിക്കുന്നു.
ബി.ജെ.പി യുടെ നാണം കെട്ട രാഷ്ട്രീയ കളികളിൽ അന്തിമ വിജയം രാഹുൽ ഗാന്ധിക്ക് തന്നെയാണ്.
അഭിവാദ്യങ്ങൾ
വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് സംഘടിപ്പിച്ച യു.അബൂബക്കർ അനുസ്മരണ പരിപാടിയിൽ സംസാരിച്ചു.
മുൻ സ്പീക്കറും, മന്ത്രിയും, ഗവർണറുമായിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു.
ആദരാഞ്ജലികൾ
മലേഷ്യൻ സർക്കാർ നൽകുന്ന ഏറ്റവും വലിയ സിവിലിയൻ ബഹുമതിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖുനാ കാന്തപുരം എപി ഉസ്താദ് അർഹനായത് അത്യധികം സന്തോഷം നൽകുന്നതാണ്.
മലയാളികൾക്കാകെ അഭിമാനമാണ് ഈ ബഹുമതി.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സാന്നിധ്യത്തിൽ മലേഷ്യൻ രാജാവ് സുൽത്താൻ അബ്ദുല്ല അഹ്മദ് ഷായാണ് ഉസ്താദിന് ഈ
അവാർഡ് സമ്മാനിച്ചത്.
മതകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് നഹീം ബിൻ മുക്താർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
മലേഷ്യൻ രാജാവ് അയച്ചു കൊടുത്ത പ്രത്യക വിമാനത്തിലാണ് അവാർഡ് ഏറ്റ് വാങ്ങാൻ ഉസ്‌താദ് മലേഷ്യയിലേക്ക് യാത്ര തിരിച്ചത്.
ഇന്ത്യയിലാകെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തി വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കിയ സാമൂഹിക പരിഷ്ർത്താവാണ് ഏ.പി ഉസ്താദ്.
കേരളത്തിലും ഇന്ത്യയിലാകമാനവും ലോക രാജ്യങ്ങളിലും ആഴത്തിൽ സ്വാധീനം ചെലുത്തിയ ഏക പണ്ഡിതനും ഏ.പി ഉസ്താദ് തന്നെ.
ഉസ്താദിൻറെ ആയുരാരോഗ്യത്തിന് നമുക്ക് പ്രാർത്ഥിക്കാം.
അല്ലാഹു ഉസ്താദിന് ആരോഗ്യത്തോടെ ദീർഘകാലം നമുക്ക് നേതൃത്വം നൽകാൻ തൗഫീഖ് നൽകട്ടെ.
ആമീൻ
ഹജ്ജ് കഴിഞ്ഞ് സംശുദ്ധമനസ്സുകളുമായി സര്‍വ പാപങ്ങളും പൊറുപ്പിക്കപ്പെട്ട വിശ്വാസി വൃന്ദത്തിലേക്കാണ് മുഹര്‍റം സമാഗതമാകുന്നത്. പരിശുദ്ധ ഹജ്ജോടുകൂടിയാണ് നമുക്ക് വര്‍ഷമവസാനിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ത്യാഗസുരഭിലമായ ഓര്‍മകളുടെ കഥ പറയുന്ന മുഹര്‍റത്തിലൂടെ തുടക്കവും.
പ്രതീക്ഷകൾക്ക് തിളക്കമേകി ഒരു പുതുവർഷം കൂടി സമാഗതമാവുന്നു .
ഹിജ്റ പുതുവത്സാശംസകൾ.
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് വിട. ആദരാഞ്ജലികൾ.
പെരുന്നാൾ സന്തോഷങ്ങൾ ❣️
Happy Eid
ത്യാഗത്തിൻ്റെയും സമര്‍പ്പണത്തിന്റേയും സ്മരണ പുതുക്കുന്ന ഈ പെരുന്നാൾ സുദിനത്തിൽ എല്ലാ പ്രിയപ്പെട്ടവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.
ഏവർക്കും സന്തോഷവും സംതൃപ്തിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വി.സെയ്ദ് മുഹമ്മദ് തങ്ങൾ
പ്രിയപ്പെട്ടവർക്ക് ഈദ് സന്തോഷങ്ങൾ ❤️
ഈദ് മുബാറക്.❤️
ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ബലി പെരുന്നാൾ ആശംസകൾ 🌹
വിശാലമായ തുറന്ന ലോകത്തേക്ക് നമ്മെ നയിക്കുകയാണ് വായനയുടെ ലക്ഷ്യം. ജീവിത ദുഖങ്ങൾക്കിടയിൽ ആശ്വാസത്തിന്റെ പച്ചതുരുത്താണ് വായന. മനസ്സിനെ സന്തോഷിപ്പിക്കാനും സാന്ത്വനിപ്പിക്കാനും വായനക്കാകും.
എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ പൊന്നാനി തൃക്കാവ് ഗവ: ഹൈസ്ക്കുളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പൊന്നാനി മണ്ഡലം കോൺഗ്രസ് ഉപഹാരം നൽകി.
അനുമോദന ചടങ്ങിൽ
മണ്ഡലം പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
ഒഡീഷയിൽ മൃതദേഹങ്ങൾ കൂട്ടിയിടുന്നു. ശവശരീരങ്ങൾ വാഹനങ്ങളിലേക്ക് യാതൊരു ദാക്ഷ്യണവുമില്ലതെ എടുത്തെറിയുന്നു.
ഇതൊക്കെ എന്താണ്? ലോകത്ത് എവിടെയെങ്കിലും ഇത്തരത്തിൽ നടക്കുമോ?
ആദ്യം ഒരു യാത്രാട്രെയിൻ പാളം തെറ്റി മറിയുന്നു. മറിയുന്ന സമയത്തെ വേഗത നൂറ്റിപ്പതിനഞ്ചു കീമീ. ആളുകൾ ഓടിക്കൂടുന്നു. രക്ഷാപ്രവർത്തനം ആരംഭിക്കുന്നു. പാന്ററി കാർ നിന്നു കത്തുന്നു.
കൃത്യം പതിനാലു മിനിറ്റുകൾ കഴിയുമ്പോൾ രക്ഷാപ്രവർത്തനം നടക്കുന്ന ട്രെയിനിലേക്ക് മറ്റൊരു യാത്രാട്രെയിൻ നൂറു കീമീ വേഗതയിൽ വന്നിടിക്കുന്നു. രക്ഷാപ്രവർത്തകർ ഉൾപ്പെടെ കൂടുതൽ ആളുകൾ മരിക്കുന്നു.
വീണ്ടും പതിനാറു മിനിറ്റുകൾ കഴിഞ്ഞപ്പോൾ സാധാരണ വേഗതയിൽ വന്ന ഒരു ചരക്കുതീവണ്ടി പാളംതെറ്റിമറിഞ്ഞു കൂട്ടിയിടി.
ഇതൊക്കെ വായിച്ചിട്ട് നിങ്ങൾക്ക് എന്തു തോന്നി? അറിയുമോ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനമാണ് ഇന്ത്യൻ റെയിൽവേയിൽ ഉപയോഗിക്കുന്നത് .ഒരിടത്ത് ഒരു അപകടം ഉണ്ടായാൽ അടുത്ത എല്ലാ പാളങ്ങളിലേയും സിഗ്നലുകൾ ഓട്ടോമാറ്റിക് ആയി ചുവപ്പ് ആകും. ഒരു ട്രെയിൻ പോലും അപകടമുഖത്ത് എത്തില്ല. നേരിയ ഒരു സാദ്ധ്യതയുള്ളത് പരസ്പരം ക്രോസ് ചെയ്യുന്നതിനിടയിലോ സെക്കന്റുകൾക്ക് മുൻപോ ഏതെങ്കിലും ഒരു ട്രെയിൻ പാളം തെറ്റി എതിർ ട്രാക്കിലേക്ക് ചെന്നാൽ ഇതൊക്കെ സംഭവിക്കും. അങ്ങനെ സംഭവിച്ചാലും ഒരിക്കലും മൂന്നാമത് ഒരു ട്രെയിൻ വന്നിടിക്കില്ല. ഇങ്ങനെ ഒരു സംഭവം ഇന്ത്യയിലല്ലാതെ ലോകത്ത് മറ്റൊരിടത്തും സംഭവിക്കില്ല.
ആരാണിതിന് ഉത്തരം പറയേണ്ടത്?
സിഗ്നൽ തകരാറാണെന്ന് സ്ഥിരീകരിച്ചു.
മൂന്നു ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്. അവസാനത്തെ ട്രെയിൻ വരുന്നത് ആദ്യ അപകടം നടന്ന് അര മണിക്കൂറിന് ശേഷമാണ്. അതെങ്കിലും തടയാമായിരുന്നു. സാധാരണക്കാരായ എത്ര മനുഷ്യ ജീവനുകളാണ് പൊലിഞ്ഞു പോയത്.
സിഗ്നലിലെ പിഴവ്കൊണ്ടു സംഭവിച്ച രാജ്യത്തെ വൻ ദുരന്തം. ഒറ്റ സംശയമെ ഉള്ളു. ഇതൊരു പ്ലാൻഡ് ആയുള്ള സിഗ്നൽ ഇഷ്യു ആണോ എന്നുള്ളതിൽ മാത്രം.
അട്ടിമറി സാധ്യത തള്ളികളയാൻ സാധിക്കില്ല പുൽവാമയിലെ സ്ഫോടനം നാം മറന്നിട്ടില്ല നമ്മുടെ ധീര ജവാന്മാർ ബലിയാടായതും നാം ഓർക്കുന്നു. ഭരണകൂട ഒത്താശയിൽ ഏത് പൈശാചിക പ്രവർത്തിയും നടന്നേക്കാം നടത്തിയേക്കാം.
മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ.
കോൺഗ്രസ് പൊന്നാനി മണ്ഡലം രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു .
മെയ് - 21 ഇന്ത്യയുടെ മുൻപ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ മുപ്പത്തി രണ്ടാം ചരമവാർഷികമാണ് . 1944 ഓഗസ്റ്റ് 20ന് ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും മകനായി ജനിച്ച രാജീവ് ഗാന്ധി ,നാല്പതാം വയസിൽ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ആധുനിക ഇന്ത്യക്ക് വിത്തുപാകി.
1991ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വ തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ 47 വയസായിരുന്നു രാജീവ് ഗാന്ധിയുടെ പ്രായം. ഇന്ത്യയ്ക്ക് ഏറെ സംഭാവനകൾ നൽകിയ ഭാവനാസമ്പന്നനായ ഒരു ഭരണാധികാരിയെ നഷ്ടമായത് ഇന്ത്യയുടെ ദൗർഭാഗ്യം.
നിരവധി പുരോഗമനാത്മക പ്രവർത്തനങ്ങൾക്കും സാങ്കേതിക സാമ്പത്തിക രംഗങ്ങളിലെ വിപ്ലവാത്മകരമായ മാറ്റങ്ങൾക്കും ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയേകിയ രാജീവ്ഗാന്ധി പ്രതീക്ഷയുടെ സുന്ദരമായ ഭാവിയാണ് ഒരു ജനതയ്ക്ക് മുന്നിൽ വെച്ചത്.
സാങ്കേതിക, സാമ്പത്തിക രംഗങ്ങളിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവന്നു. ഇന്ത്യയെ നവ ഇന്ത്യയായി രൂപീകരിക്കാൻ സഹായിച്ച ടെലികോം വിപ്ലവം, അടിസ്ഥാന മേഖലകളിൽ ആരംഭിച്ച ടെക്‌നോളജി മിഷനുകൾ, വ്യാപകമായി നടപ്പാക്കിയ കംപ്യൂട്ടർവത്കരണം, യന്ത്രവത്കരണം, വ്യവസായ നവീകരണം, സാങ്കേതിക മേഖലകൾക്ക് നൽകിയ ഊന്നൽ എന്നിവ രാജീവ് ഗാന്ധി രാജ്യത്തിന് സമർപ്പിച്ച സംഭാവനകളായിരുന്നു.
ഇന്ത്യയുടെ ശാസ്ത്ര സാങ്കേതികരംഗത്തെ കുതിച്ചുചാട്ടത്തിന് ഇടയാക്കിയത് ദീർഘവീക്ഷണത്തോടെയുള്ള രാജീവ് ഗാന്ധിയുടെ പ്രവർത്തനങ്ങളായിരുന്നു. നവോദയ വിദ്യാലയങ്ങൾ തുടങ്ങിയതും പബ്ലിക് കോൾ ഓഫീസുകൾ തുടങ്ങിയതും ഉൾപ്പടെയുള്ള ഭരണ പരിഷ്‌കാരങ്ങൾ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു.
ആ ഓർമകൾക്ക് മുന്നിൽ പ്രണാമം.
🌺🌸🌺🌸
വർഗീയത കൊണ്ടും വംശീയത കൊണ്ടും ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചവർക്കുള്ള മധുര പ്രതികരണമാണ് കർണാടക തെരെഞ്ഞെടുപ്പ് ഫലം. ഹിജാബ്,ലൗ ജിഹാദ് ,മത പരിവർത്തനം മുസ്ലിം സംവരണം റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളൂന്നി നിന്ന് മുസ്‌ലിം വിരോധം ആളിക്കത്തിച്ച് വോട്ട് നേടാമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടൽ .
ഹിന്ദു വോട്ടർമാർ ഭൂരിപക്ഷമുള്ള ഒരു നാട്ടിൽ വർഗീയതയെ പിഴുത് കോൺഗ്രസിനെ വരിക്കുക വഴി സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമല്ല ജനാധിപത്യ വിശ്വാസികൾക്കാകെ ആശ്വാസവും പ്രതീക്ഷയും നല്കുന്നതായാണ് കർണാടകയിലെ ഈ വലിയ വിജയം.
അധികാരം കൊണ്ട് ജനങ്ങളെ ഭയപ്പെടുത്തുന്നവർക്ക് കോൺഗ്രസ് തന്നെ മുന്നിൽ നിൽക്കണമെന്ന് ഒന്ന് കൂടി ഉറപ്പിച്ചു നിര്ത്തുന്നു ഈ വിജയം .ഇന്ത്യയുടെ ആത്മാവിനെ കണ്ടറിഞ്ഞ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ വർഗീയ വിദ്വാംസക ശക്തികളിൽ നിന്ന് രക്ഷിക്കാൻ സാധിക്കൂ എന്ന് ജനം മനസ്സിലാക്കിയതായി വ്യക്തമാക്കുന്നതുമാണ് ഈ ജനവിധി .
അതെ പോലെ ബി.ജെ പിക്ക് സഹായകമാവും വിധം മതേതര വോട്ടുകൾ ഭിന്നിപ്പിച്ചു ഫാസിസ്റ്റുകൾക്ക് ഗുണകരമാവും വിധം പ്രവർത്തിച്ച ഉവൈസി ,എസ് ഡി പി ഐ തുടങ്ങിയ അലവലാതികളെ കർണാടകയിലെ പ്രബുദ്ധ ജനത മൂലക്കിരുത്തുകയും ചെയ്‌തു .
പശുവിൻ്റെ പേരിലും ഹിജാബിൻ്റെ പേരിലും ടിപ്പു സുൽത്താൻ്റെ പേരിലും അവസാനം സംവരണത്തിൽ പോലും മതത്തിൻ്റെ ജാതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിച്ചും തമ്മിലടിപ്പിച്ചും കൊന്നും ചോര കുടിച്ചും കർണാടകയിൽ വീണ്ടും വാഴാമെന്ന വ്യാമോഹം അസ്ഥനത്താക്കി വർഗ്ഗീയ വിദ്വാഷ രാഷ്ട്രീയക്കാരോട് നോ പറഞ്ഞ കന്നഡ ജനത എന്ത് കൊണ്ടും മതേതര ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.
കർണാടകയിൽ നിന്നും ഈ അശ്വമേധം ഭാരതമാകെ പടരട്ടെ.
വിദ്വേഷ രാഷ്ട്രീയത്തിന് പകരം സ്നേഹ രാഷ്ട്രീയം തളിരിടട്ടെ..
പ്രിയപ്പെട്ട വോട്ടർമാർക്ക് അഭിവാദ്യങ്ങൾ .
ജയ് ഹിന്ദ് .
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🇮🇳
യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള വെളിയങ്കോട് നിന്നാരംഭിച്ച പതാക ജാഥയിൽ പങ്കാളിയായി.
ചരിത്രപ്രസിദ്ധമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ നടക്കുന്ന മാസാന്ത സ്വലാത്ത് മജ്ലിസിൽ സംബന്ധിച്ചു.
ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ അസ്സഖാഫി (തലപ്പാറ) മജ്‌ലിസിന് നേതൃത്വം നൽകി.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Website
Address
Ponnani-Chanthappadi
Ponnani
679577