NMCC Perumpadappu
Nehru Memorial Cultural Center Perumpadappu
���
വയനാടൻ ജനതയെ ഹൃദയത്തോട് ചേർത്ത് നിർത്തി രാഹുലും പ്രിയങ്കയും 🧡🤍💚
നെഹ്റു മെമോറിയൽ കൾച്ചറൽ സെന്റർ
NMCC- പെരുമ്പടപ്പ് സംഘടിപ്പിക്കുന്ന
*ഓണാഘോഷം 2023*
ആർപ്പോ ഈറോ ഇറോ ....
മാലോകരേ,
ചിങ്ങം പിറന്നു. ഓണത്തെ വരവേൽക്കാൻ നാടും, നഗരവും ഉണർന്നു. കള്ളവും ചതിയുമില്ലാത്ത നല്ല നാടിൻ്റെ ഓർമ്മക്കായി മാവേലി തമ്പുരാൻ ഒരിക്കൽ കൂടി നമ്മളെ കാണാൻ വരുന്നു. പൂക്കളവും, പൂവിളിയുമായി മാവേലിയെ വരവേൽക്കാൻ നമുക്കും ഒത്ത് ചേരാം..
അതേ സമയം തന്നെ അശാന്തിയുടെ കാർമേഘങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പടരുകയാണ്. അനസ്യൂതം തുടരുന്ന ആക്രമണങ്ങൾ. നിസ്സഹായരും നിരാലംബരുമാകുന്ന ജനത.വർത്തമാന കാല യാഥാർത്ഥ്യങ്ങൾ നമ്മുടെ മുന്നിലുളളപ്പോൾ ഒരു തിരിച്ചുപോക്ക് അനിവാര്യമായ ഓർമ്മപ്പെടുത്തലിന്റെ കാലഘട്ടമാണ് ഇപ്പോൾ .കാല്പനിക ശോഭയും നിത്യനൂതനത്വവും നിറഞ്ഞ സമ്പന്നമായൊരു ഭൂതകാലം. മാനവരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന, കള്ളവും ചതിയും ഇല്ലാതിരുന്ന, മനുഷ്യനും പ്രകൃതിയും തമ്മിൽ അഭേദ്യബന്ധമുണ്ടായിരുന്ന മഹാബലികാലം.പോയ് മറഞ്ഞ ഒരു നല്ല കാലത്തിന്റെ ഒരുപിടി ഓർമ്മകളുമായി വന്നെത്തുന്ന മാവേലിനാടിന്റെ സ്മരണകൾ നിറയുന്ന ചിങ്ങ പുലരിയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.
NMCC യുടെ ഈ വർഷത്തെ ഓണാഘോഷം കഴിഞ്ഞ തവണത്തേക്കാൾ വിപുലമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ, മഹാബലി തമ്പുരാന്റെ എഴുന്നള്ളിപ്പോടെ
വിവിധ കലാപരിപാടികളോടെ,
മത്സര ഇനങ്ങളോടെ ആഗസ്റ് 30ന് ബുധൻ 2 മണി മുതൽ വൈകിട്ട് 7 മണി വരെ പതിയറ സ്കൂളിൽ നടത്തുവാൻ തീരുമാനിച്ച വിവരം വളരെ സന്തോഷപൂർവ്വം അറിയിക്കുകയും നിങ്ങളെ എല്ലാവരെയും ആദരപൂർവ്വം ക്ഷണിക്കുകയും ചെയ്യുന്നു. ഓണകളികളുടെ ഭാഗമായി നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മനനങ്ങൾ പ്രിയപ്പെട്ട സി സി മാമുക്കടെ പേരിൽ നൽകപ്പെടുന്നതാണ്.
എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു
എന്ന്
*NMCC പെരുമ്പടപ്പ്*
നെഹ്‌റു മെമ്മോറിയൽ കൾച്ചറൽ സെന്റർ (NMCC)
കർണ്ണാടക നൽകുന്ന രാഷ്ട്രീയ പാഠങ്ങൾ
പൊളിറ്റിക്കൽ സെമിനാർ
02 ജൂൺ 2023 സമയം : 7 PM പതിയറ സ്കൂൾ .
ഉദ്‌ഘാടനം : adv. V S ജോയ്
(DCC പ്രസിഡന്റ് - മലപ്പുറം )
മുഖ്യ പ്രഭാഷണം : KP നൗഷാദ് അലി
(KPCC സെക്രട്ടറി )
ഒന്നും സാധ്യമല്ലെന്ന ഭീതി അസ്ഥിമജ്ജകള്‍ വരെ പടര്‍ന്നുകയറിയ ഒരു രാജ്യത്ത് കര്‍ണാടക തെരഞ്ഞെടുപ്പു ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തിൽ മതേതരത്വത്തിന്റേയും ഭരണഘടനാ തത്ത്വങ്ങളുടേയും അതിനിര്‍ണായകമായ ഒരു തിരിച്ചുവരവിന്റെ ദിശാ സൂചനയാണ് നൽകുന്നത്.ഒപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്സുണ്ടെന്ന് ബോധ്യപ്പെടുത്തി
ബി.ജെ.പി തുറന്നുവെച്ച വിദ്വോഷ ചിന്തയെ അല്ല രാഹുല്‍ അടച്ചു പൂട്ടിച്ചത്. ഭീതിയുടെയും അരാജകത്വത്തിന്റെയും ഹോള്‍സെയില്‍ മാര്‍ക്കറ്റിനെ തന്നെയാണ് ജനങ്ങളെക്കൊണ്ട് താഴിടീച്ചത്. മോദി കാലഘട്ടം അതിന്റെ സ്വാഭാവികമായ തകര്‍ച്ചയിലേക്ക് അടുത്തുവരികയാണ്.
മൊഹബത്തിന്റെ കുഞ്ഞിപ്പീടികകൾ പ്രതീക്ഷയാണെങ്കിലും മഹാഭാരതം തിരിച്ചു പിടിക്കണമെങ്കിൽ ഇനിയുമൊട്ടേറെ കടമ്പകൾ ഏറെ കടക്കേണ്ടതുണ്ട്. ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത് എന്ന് ജവഹർലാൽ നെഹ്റു തന്നെ നമ്മോട് പറഞ്ഞുവെച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ഈ വിജയം നൽകിയ പാഠങ്ങൾ നമ്മൾ വിലയിരുത്തി മുന്നോട്ട് പോവേണ്ടത് തന്നെയാണ്.
NMCC സംഘടിപ്പിക്കുന്ന ഈ പൊളിറ്റിക്കൽ സെമിനാറിലേക്കും ചർച്ചയിലേക്കും താങ്കളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
എന്ന്
നെഹ്‌റു മെമ്മോറിയൽ കൾച്ചറൽ സെന്റർ (NMCC)
NMCC പെരുമ്പടപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന VATERANS ഓണമാഘോഷം സ്പോൺഷെർഷിപ് ചെയ്തു കൊണ്ട് പോർഗ്രാമ്മിനോട് സഹകരിച്ച മുക്കണ്ടത്തയിൽ സുബൈർക്ക ക്കു നന്ദി രേഘപെടുന്നു
നമ്മൾ ഓരോ ആഘോഷങ്ങളും ആഘോഷിക്കുമ്പോൾ നാലു ചുമരുകൾക്കുള്ളിൽ ആഘോഷിക്കാൻ കഴിയാതെ ചില ജീവിതങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്.
മറ്റുള്ളവരുടെ ആഘോഷങ്ങൾക്കു നിറം പകരുന്ന ഇത്തരം മനുഷ്യരുടെ നന്മകൾ നമ്മൾ കാണാതെ പോകരുത്
പ്രിയപ്പെട്ട ഹസ്സൻ ക്കാടെ മകൻ അയൂബ് ഹസ്സൻ ന്റെ സ്പോൺസർഷിപ് നമ്മുക്ക് ഇരട്ടി മധുരം നൽകുന്നതാണ്.
നന്മകളും പ്രാർത്ഥനയും ഒപ്പം ഉണ്ടാവും
ആശംസകൾ അറിയിച്ചുകൊണ്ട് INCAS പെരുമ്പടപ്പ് മണ്ഡലം GCC കമ്മിറ്റി
(സ്പൂൺ റൈസിനു ) സമ്മാനം നൽകുന്നതിന്നു അഭിനന്ദനങ്ങൾ 🧡🤍💚 50 വയസ്സിനു മുകളിലുള്ളവരെ വെച്ച് ഓണാഘോഷം നടത്തുന്നതിനെ അഭിനന്ദിച്ച സിദ്ധീക്കിന് നന്ദി,🙏🙏🙏🙏
ആർപ്പോ... ഇറോ... ഇറോ ആർപ്പ് വിളികേൾക്കാൻ കാത്തിരിക്കുന്നവർക്ക്, (ബലൂൺ പൊട്ടിക്കൽ ) ന് സമ്മാനപൊതിയുമായി ഷറഫു പാറ
അഭിനന്ദനങ്ങൾ 👏👏👏
മുസ്‌തഫ പൂക്കൊത്തി ന്റെ ഓണ സമ്മാനം, പൂവിളികൾക്കായ് നമ്മൾ കാത്തിരിക്കുന്ന 9)o തിയ്യത്തിലെ ലെ ഓണാഘോഷ പരിപാടിയി ലെ മറ്റൊരു ഐറ്റംസായ (കുളം കര )ക്ക് ഒന്നാം സമ്മാനം നൽകാൻ മുന്നോട്ട് വന്ന മുസ്‌തഫ ക്ക്, അഭിനന്ദനങ്ങൾ 👏👏👏
ഓണാഘോഷത്തിന്റെ ആർപ്പുവിളികൾകളുടെ പ്രകമ്പനം കൂട്ടാൻ vr മുഹമ്മദ്ക്ക വെള്ളം കുടിക്കാരുടെ സമ്മാനവു മായി ഞങ്ങളോടൊത്ത് ചേരുകയാണ്, അഭിനന്ദനങ്ങൾ 👏👏👏
മഹർ വെഡ്ഡിംഗ് സെന്റർ നമ്മോടൊപ്പം ഓണം ആഘോഷിക്കാൻ കൈ കോർക്കുന്നു nmcc 9 ന് നടത്തുന്ന മത്സരങ്ങളിൽ (കസേര ക്കളി ) യിൽ ഒന്നാം സമ്മാനം ഓഫർ ചെയ്ത 'മഹറി 'ന്റെ മാനേജ് മെന്റ്& സ്റ്റാഫിന്
അഭിനന്ദനങ്ങൾ 👏👏👏
Nmcc നടത്തുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായ (ഉറിയടി ) വിജയികൾക്ക് കേഷ് പ്രൈസും ട്രോഫിയും നൽകുന്ന "എ കെ റൗഫ്" ന് ,
അഭിനന്ദനങ്ങൾ 👏👏👏
ഓണാ ഘോഷ പരിപാടിയുടെ ഭാഗമായ (കമ്പ വലി ) വിജയികൾക്ക് കേഷ് പ്രൈസും ട്രോഫിയും നൽകാൻ തെയ്യാറായി രംഗത്തുവന്ന "ഷാജഹാൻ മുഹമ്മതിന് " അഭിനന്ദനങ്ങൾ 👏👏👏
*Veterans onam Celebration*
_On 9th September_
Time :2.30pm
Age Limit : Above 50 +
Place : AMMUP Pathiyara school
*മത്സരങ്ങൾ 😗
1) കമ്പ വലി,
2) ഉറിയടി , (കണ്ണ് കെട്ടി കുടം അടിക്കൽ )
3) ബലൂൺ ചവിട്ടി പൊട്ടിക്കൽ,
4) കുളം കര
5)കസാല കളി
6)വെള്ളം കുടി മത്സരം
7)സ്പൂൺ റൈസ്
*NMCC - Perumpadappu*
*India@75*
*സ്വതന്ത്ര ഭാരതം 75 വർഷങ്ങൾ*
*നവീകരിച്ച NMCC ഓഫീസ് ഉദ്ഘാടനവും ടാലന്റ്മീറ്റും.*
ആഗസ്റ്റ് 28 ന് ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് സെന്ററിലെ NMCC ഓഫീസ് പരിസരത്ത് .
ഉൽഘാടനം : *രാഹൂൽ മാങ്കുട്ടത്തിൽ*
(യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി)
പ്രിയരെ,
75 വർഷങ്ങൾക്കു മുൻപേ 1947 ഓഗസ്റ്റ് 15 അർധരാത്രിയിൽ ഡൽഹിയിലെ റെഡ്‌ഫോർട്ടിനു മുൻപിൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു ഉയർത്തിയ അശോക ചക്രമേറിയ ത്രിവർണ പതാക പാറിപറന്നപ്പോൾ സ്വതന്ത്ര ഭാരതത്തിന്‍റെ ചിറകുകൾ സ്വാഭിമാനത്തോടെ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഉയരങ്ങളിലേക്കു ഉയരുകയായിരുന്നു.
ഇന്ത്യയെ ഇന്ത്യയാക്കിയ സ്വാതന്ത്ര സമര സേനാനികൾക്കും രക്ത സാക്ഷികൾക്കും രാഷ്ട്ര ശിൽപികളായ നേതൃ നിരയിലെ അതുല്യ പ്രതിഭകൾക്കും , ഇന്ത്യക്കുവേണ്ടി ജീവൻ ഹോമിച്ചവരുമായ ഓരോ പട്ടാള ഉദ്യോഗസ്ഥരേയും നമ്മുക്ക് ഈ അവസരത്തിൽ സ്മരിക്കാം.
സ്വാതന്ത്രത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി *ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റി* പൊതുസമ്മേളനം സംഘടിപ്പിക്കുകയാണ്.
നമ്മുടെ പെരുമ്പടപ്പ് പഞ്ചായത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് ആദരിക്കുകയും ചെയ്യുന്നു. കൂടാതെ യുവജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകരിച്ച *നെഹ്റു മെമോറിയൽ കൾച്ചറൽ സെന്ററിന്റെ* നവീകരിച്ച ഓഫീസ് ഉൽഘാടനവും തദവസരത്തിൽ നിർവഹിക്കുന്നു.
താങ്കളേയും കുടുംബത്തിന്റേയും മഹനീയ സാനിധ്യം ക്ഷണിക്കുന്നു.
ഗാന പ്രിയരേ,ആസ്വാദകരേ.......
ഗസൽ മാല, ചൂടാൻ വരൂ......
*ഈദ് ദിന സൗഹൃദ സംഗമവും ഗസലും*
10 July 2022 Sunday / 6 Pm , office Perumpadappu Block
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമെന്ന സാർവലൗകികമായ നന്മയെയാണ് ......
പെരുന്നാൾ ഉയർത്തിപ്പിടിക്കുന്നത്.
ഏകോദരസഹോദരങ്ങളെപ്പോലുള്ള
വലിയ സൗഹൃദബന്ധങ്ങളിലൂടെ
ഐക്യവും യോജിപ്പും കൂടുതൽ കരുത്തുറ്റതാക്കുന്നതിന്
ഈ പെരുന്നാൾ ദിനത്തിൽ
ഒത്തുചേരുകയാണ്
നമ്മൾ...
അല്പം വർത്തമാനവും
ഒരൽപം രാഷ്ട്രീയവും
എല്ലാത്തിനുമേറെ
സൗഹൃദത്തോടുമൊപ്പം
ലിയാക്കത്തലിയുടെ
ഗസലിൽ കൂടെയും
ഒന്നായി അലിഞ്ഞുചേരാം.
ഭാവാത്മകമായ
ഗാനങ്ങളിലൂടെ
ഹൃദയത്തിനുള്ളില്‍
കിനിഞ്ഞിറങ്ങുന്ന,
പാട്ടുകളിലൂടെ
ഓര്‍മ്മകളിലേക്ക്
മടങ്ങാം
പാട്ട് സ്മരണകളുണര്‍ത്തുക
മാത്രമല്ല,
പാട്ട് മനുഷ്യനെ ഒന്നാക്കുന്നുമുണ്ട്.
അങ്ങനെ സൗഹൃദം കൊണ്ടും
പാട്ടുകൊണ്ടും
ഹൃദയങ്ങള്‍ ഒന്നാവാൻ
യൂത്ത് കോൺഗ്രസ്റ്റ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന
ഈദ് ദിന സൗഹൃദ സംഗമത്തിലേക്ക്
താങ്കളേയും കുടുംബത്തേയും
സൗഹൃദപൂർവ്വം ക്ഷണിക്കുന്നു.
*ഇന്ത്യൻ യൂത്ത് കോൺഗ്രസ്-പെരുമ്പടപ്പ് മണ്ഡലം കമ്മറ്റി*
P Ramshad 🌹🌹
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ മെമ്പർ റംഷാദ് വളരെ മാതൃകാപരമായ പല പ്രവർത്തനങ്ങളും തന്റെ ഡിവിഷനിൽ നടത്തുന്നുണ്ട്. അത്തരത്തിൽ വളരെ ശ്രദ്ധേയമായ ഒന്നാണ് ഡിസംബർ 17-18 തീയ്യതികളിൽ പുത്തൻപള്ളി കെ.എം.എം സ്കൂളിൽ വെച്ചു സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ. പെരുമ്പടപ്പ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഞാനുമുണ്ടാവും.
വിവിധ ആരോഗ്യ ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ച് വരുന്നതിന്റെ ഭാഗമായി ഹൃദയാരോഗ്യത്തിന് പ്രധാന്യം നൽകി*NMCC പെരുമ്പടപ്പ്*
*ഹൃദയത്തെ ഹൃദയത്തോട് ചേർത്ത് വെക്കാം* എന്ന കാമ്പയിന്റെ ഭാഗമായി
*Amster സ്പെഷ്യാലിറ്റി ലാബു* മായി സഹകരിച്ച് സൗജന്യ *ഹൃദ്രോഗ നിർണ്ണയ ക്യാമ്പ്* സംഘടിപ്പിച്ചു.ക്യാമ്പിൻ്റെ ഉൽഘാടനം
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് അംഗം *വി അഷറഫ്* നിർവഹിച്ചു. ദിൻഷാദ് സ്വാഗതവും
NMCC പ്രസിഡന്റ് അഡ്വ അദീബ് കമാൽ അധ്യക്ഷനായിരുന്നു.
Amster ലാബ് MD നിസാർ വടക്കൂട് നന്ദി അറിയിച്ചു.
ക്യാമ്പിൽ 300ൽ അധികം പേരെ പരിശോധന നടത്തി.
പ്രിയരെ,
വിവിധ ആരോഗ്യ ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ച് വരുന്നതിന്റെ ഭാഗമായി ഇത്തവണ ഹൃദയാരോഗ്യത്തിന് പ്രധാന്യം നൽകി *NMCC പെരുമ്പടപ്പ്*
*ഹൃദയത്തെ ഹൃദയത്തോട് ചേർത്ത് വെക്കാം*
എന്ന കാമ്പയിൻ സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
അതിന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി *Amster സ്പെഷ്യാലിറ്റി ലാബു* മായി സഹകരിച്ച് സൗജന്യ *ഹൃദ്രോഗ നിർണ്ണയ ക്യാമ്പ്* ഈ ഞായറാഴ്ച 8 Am മുതൽ സംഘടിപ്പിക്കുന്ന വിവരം ഇതിനകം താങ്കൾ അറിഞ്ഞിരിക്കുമല്ലോ. ക്യാമ്പിന്റെ ഉദ്‌ഘാടനം
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് അംഗം *വി. അഷറഫ്* രാവിലെ 8 മണിക്ക് നിർവഹിക്കും.
ഉദ്ഘാടനത്തിലും തുടർന്ന് നടക്കുന്ന പരിശോധനയിലും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യാർത്ഥിക്കുന്നു.
എന്ന്
സ്നേഹപൂർവ്വം
*NMCC പെരുമ്പടപ്പ് &Amster സ്പെഷാലിറ്റി ലാബ്*
*ഹൃദയത്തെ ഹൃദയത്തോട് ചേർത്ത് വെക്കാം*
*NMCC പെരുമ്പടപ്പും* *Amster സ്പെഷാലിറ്റി ലബോറട്ടറിയും* സംയുക്തമായി നടത്തുന്ന
*ഹൃദ്രോഗ നിർണയ ക്യാമ്പ്*
Dec 12 ഞായറാഴ്ച 8 Am t o 12 pm
പ്രിയരെ,.
വർധിച്ചു വരുന്ന ഹൃദയ രോഗത്തിന്റെ പാശ്ചാത്തലത്തിൽ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം നമ്മൾ കാത്തുസൂക്ഷികേണ്ടതുണ്ട്.അനാരോഗ്യകരമായ ഭക്ഷണ ശീലത്തോടോപ്പം ജീവിത ശൈലിയില്‍ വന്ന അച്ചടക്കമില്ലായ്മയുമാണ് ഹൃദയ രോഗങ്ങൾക്ക് കാരണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.നമ്മുടെ ഹൃദയത്തിനു വേണ്ടി ആരോഗ്യകരമായ ഭക്ഷണ ശീലത്തോടൊപ്പം കൃത്യമായ വ്യായാമവും ശീലിക്കേണ്ടതുണ്ട്.
എന്റെ നിങ്ങളുടെ നമ്മുടെ ഹൃദയത്തിനുവേണ്ടി ഹൃദ്രോഗ രോഗ സാധ്യതകൾ മുൻ കുട്ടി അറിയുന്നതിനുള്ള
ടെസ്റ്റുകൾ സൗജന്യമായി ചെയ്യുന്നതിനുളള സൗകര്യമൊരുക്കിയിരിക്കുകയാണ് ആംസ്റ്റർ ലാബോറട്ടറിയിൽ ഈ വരുന്ന ഞായറാഴ്ച.
ഹൃദയപൂർവ്വം ഈ ക്യാമ്പിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്ന നൂറ് പേർക്ക് മാത്രം.
എന്ന്
*NMCC- പെരുമ്പടപ്പ്*
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Perumpadappu
Ponnani
JC House TK Tower Pallappram Ponnani
Ponnani, 679577
Developing Leaders for a Changing World
CHALANAM SAHAYA SAMITHI JNANODAYAMPURANGU
Ponnani, 679584
Since 2012. A small and self developed charity group, helping people by contributing themselves.