Punalur 24x7.com

Punalur 24x7.com

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punalur 24x7.com, Media/News Company, kollam, Punalur.

27/04/2024

https://www.facebook.com/share/p/kWZAnxwPTNtgqSUw/?mibextid=oFDknk

കെഎസ്‌ഇബി ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘു (56)വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇലക്‌ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ആത്മഹത്യ ചെയ്യുന്നത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരന്‍ എത്തിയപ്പോളാണ് ജനറേറ്റര്‍ റൂമിന് മുന്നില്‍ രഘുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.

24/03/2024

കരവാളൂർ ബഥേൽ മാർത്തോമ പള്ളിക്ക് മുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഓശാന ഞായറാഴ്ച രാവിലത്തെ സർവീസ് കഴിഞ്ഞ് 10 മണിയോടെ പുറത്തേക്ക് ഇറങ്ങിയവരുടെ ദേഹത്തേക്ക് ഒരു കാർ ഓടിച്ചു കയറ്റുകയായിരുന്നു. പൊയ്ക മുക്കിൽ നിന്നും മെയിൻ റോഡിലേക്ക് വന്ന കാർ ഒരു സ്ത്രീയാണ് ഓടിച്ചിരുന്നത്.
കുരിയിലംമുകൾ മുതിര വിളയിൽ ഫിലിപ്പ് (57), പൊയ്ക മുക്കിൽ ഷൈനി (36), ഷൈനിയുടെ 3 വയസ്സുള്ള കുഞ്ഞ് എന്നിവർക്കാണ് പരിക്ക്.
തലക്ക് പരിക്കേറ്റ ഫിലിപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് പേരും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

15/03/2024

ജാതി സെൻസസ് നടത്തപ്പെടണം:

സാമൂഹികമായും, തൊഴിൽപരമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രത്യേകിച്ചും സിദ്ധനർ സമുദായത്തിന്റെ ജീവിത നിലവാരവും പിന്നാക്കവസ്ഥയും പരിഹരിക്കപ്പെടുന്നതിന് നിലവിലുള്ള സംവരണം അപര്യാപ്തമാണ് . ജാതി സെൻസസിലൂടെ ജനസംഖ്യ ആനുപാതികമായി സംവരണത്തോത് വർദ്ധിപ്പിച്ച് വിദ്യാഭ്യാസ,സാമൂഹിക ,സാമ്പത്തിക തൊഴിൽ പരമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിലൂടെ ഒരു പരിധിവരെ പട്ടികജാതി ,പട്ടിക വർഗ്ഗക്കാരുടെ പിന്നാക്കവസ്ഥ പരിഹരിക്കുവാൻ സാധിക്കും എന്നുള്ളതുകൊണ്ട് വേഗത്തിൽ ജാതി സെൻസസ് നടത്തി സർക്കാർ മാതൃക കാട്ടണമെന്ന് ഈ സമ്മേളനം സർക്കാരിനോട് ശക്തമായി ആവശ്യപെടുന്നു .

പട്ടികജാതി - പട്ടികവർഗ്ഗങ്ങൾക്കു നേരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക :

പ്രതികളെ സംരക്ഷിക്കുകയും ഇരയെ തള്ളിപ്പറയുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന രീതിയാണ് ഭരണകർത്താക്കളുടെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് . തൻമൂലം പട്ടികജാതി-പട്ടികവർഗ്ഗക്കാർക്കു നേരേയുള്ള അതിക്രമങ്ങൾ പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള പീഢനങ്ങൾ വർദ്ധിച്ചുവരുന്നു . ഇതിന് പരിഹാരമെന്നോണം ഓരോ കേസിലെയും പ്രതികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടു വരുകയും തക്കതായ ശിക്ഷ കൊടുത്തുകൊണ്ട് മാതൃക കാട്ടുന്നതിന് നീതിന്യായപീഠങ്ങളും സർക്കാരും മുന്നോട്ടുവരണമെന്ന് പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെടുന്നു .

ഭവന നിർമ്മാണത്തിനുള്ള ധനസഹായം വർദ്ധിപ്പിക്കണം:

വാസയോഗ്യമായ വീടില്ലാത്തവർക്കു വീടുനിർമ്മിക്കുന്നതിന് സർക്കാർ നൽകുന്ന ധനസഹായം 10 ലക്ഷം രൂപയായി ഉയർത്തണം .ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പണിയുന്നതിന് 15 -ഉം 20 -ഉം ലക്ഷം രൂപ നൽകുമ്പോൾ പട്ടികജാതി - പട്ടികവർഗ്ഗ പിന്നാക്കകാരന് ഭവനനിർമ്മാണത്തിന് സർക്കാർ ഇപ്പോൾ നൽകുന്ന ധനസഹായംകൊണ്ട് ഭവനനിർമ്മാണം പാതിവഴിയിൽ നിലച്ചുപോകുന്നു . തൻമൂലം പണി തീരാത്ത വീടിന്റെ എണ്ണം കൂടുകയും പട്ടികജാതിക്കാരന്റെ വീട് എന്ന സ്വപ്നം മരീചികയായി തീരുകയും ചെയ്യുന്നു . ഇതിനു പരിഹാരമെന്നോണം വീടുപണിയുന്നതിന് സർക്കാർ നൽകുന്ന ധനസഹായം വർദ്ധിപ്പിക്കുവാൻ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു .

പൊതുശ്മശാനം നിർമ്മിക്കുക:
ഒരാൾ മരണപ്പെട്ടാൽ മറവുചെയ്യുന്നതിന് മതിയായ സ്ഥലമോ സൗകര്യമോ ഇല്ലാത്തതിനാൽ പിന്നാക്കക്കാരനെന്നോ മുന്നാക്കക്കാരനെന്നോ ഭേദമില്ലാതെ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു ആയതിനാൽ എല്ലാപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ,കോർപ്പറേഷനുകളിലും പൊതുശ്മശാനം നിർമ്മിക്കുവാൻ അടിയന്തര നടപടികൾ കൈക്കൊള്ളുവാൻ പ്രമേയത്തിലൂടെ സിദ്ധനർ സർവ്വീസ് വെൽഫെയർ സൊസൈറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ പ്രമേയം

ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പാസാക്കുകയും

വാർഷികസമ്മേളനത്തിൽ ശ്രദ്ധയിൽപ്പെടുത്തുന്നതിനും തീരുമാനിച്ചു .

13/02/2024

https://www.facebook.com/share/p/RTSzquqc3xBfmY4C/?mibextid=Nif5oz

ഐക്കരക്കോണം മണലാടിവിള വീട്ടിൽ ശ്രീ. സുരേഷ് ബാബു (മണി)(59) പെട്ടന്നുണ്ടായ അസുഖം മൂലം ഇന്നലെ രാത്രി മരണപെട്ട വിവരം വ്യസന സമേതം അറിയിച്ച് കൊള്ളുന്നു.. സംസ്ക്കാര ചടങ്ങുകൾ ഇന്ന് ബാംഗ്ലൂരിൽ നടക്കും

09/02/2024

https://www.facebook.com/share/p/1cxtLxnnhwNgN9pF/?mibextid=Nif5oz

ഭാര്യ വാഹനഅപകടത്തിൽ മരണപ്പെട്ടതിന് പിന്നാലെ ഭർത്താവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

കാണാതായ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ വിജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ രാത്രി വിജേഷിൻ്റെ ഭാര്യ രാജി വാഹനാപകടത്തിൽ മരിച്ചിരുന്നു.
തുടർന്ന് കാണാതായ വിജേഷിനെ ഇന്ന് വൈകിട്ട് മൂന്നു മണിയോടെ വിളക്കുടി പഞ്ചായത്തിലെ ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

31/01/2024

https://m.facebook.com/story.php?story_fbid=794778619129450&id=100057919568503&mibextid=Nif5oz

പുനലൂരിൽ ആൺകുട്ടിയെ പീഡിപ്പിച്ച എയ്‌ഡ്സ് രോഗബാധിതന് പോക്സോ കേസിൽ മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ

താൻ എയ്ഡ്ഡ്സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട്, ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു.

കൊല്ലം പുനലൂര്‍ പോക്സോ അതിവേഗ കോടതി ജഡ്‌ജി ടിഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാലനെയാണ് നാല് വര്‍ഷം മുൻപ് പീഡിപ്പിച്ചത്.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസും വിധിയുമെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ.പി അജിത് പ്രതികരിച്ചു.

2020 ഓഗസ്റ്റിലായിരുന്നു പീഡനം. പുനലൂർ ഇടമൺ സ്വദേശിയായ 41 വയസുള്ള പ്രതി 2013 മുതൽ എയ്ഡ്സ് ബാധിതനാണ്. ഇയാൾക്ക് അഞ്ചാം ക്ലാസുകാരന്റെ മാതാപിതാക്കളുമായി മുൻ പരിചയമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ കുട്ടിയുമായി അടുത്തു. മൊബൈലിൽ പ്രകൃതി വിരുദ്ധ ലൈംഗിക രംഗം കുട്ടിയെ കാണിച്ച് കൊടുത്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്.

തെന്മല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുനലൂർ പോക്സോ അതിവേഗ കോടതി ജഡ്ജി ടി.ഡി ബൈജു വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.

മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവുമാണ് ശിക്ഷ.1.05 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം.

31/01/2024

ചരമം

പുനലൂർ : കക്കോട് ലക്ഷ്മി വിലാസത്തിൽ സുധാകരൻ വി. (രവി) (80) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.

ഭാര്യ : രമണി കെ.മക്കൾ : അഭിലാഷ് എസ്. (താലൂക്ക് ഓഫീസ് കൊട്ടാരക്കര) അനീഷ് എസ്., ഡോ. ചിത്ര എസ്., അജിത് എസ്.
മരുമക്കൾ : അനുപമ സി. (താലൂക്ക് ഓഫീസ്, കൊല്ലം), ശ്യാം പി. ബാബു
31-01-2024

30/01/2024

പുനലൂരിൽ ജ്വല്ലറിയിൽ നടന്ന കവർച്ചയുടെ സി.സി ടിവി ദൃശ്യങ്ങൾ.... ചൊവ്വാഴ്ച ഉച്ചക്ക് 12.45ഓടെ കൊല്ലം, പുനലൂർ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അൽ അമീൻ ഗോൾഡ് & ഡയമണ്ട്സിൽ ആണ് കവർച്ച നടന്നത്. ഏകദേശം 60,30 വയസ്സ് തോന്നിക്കുന്ന മലയാളം, ഹിന്ദി സംസാരിക്കുന്ന രണ്ട് പേരാണ് സ്വർണ്ണാഭരണങൾ കവർന്നത്.

25/01/2024

മന്ദാരം പബ്ലിക്കേഷൻസിന്റെ പുസ്തക പ്രകാശനവും സാഹിത്യ സംഗമവും പത്തനാപുരം ഗാന്ധിഭവനിൽ....മന്ദാരം പബ്ലിക്കേഷൻസിൻ്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും, 'കൃതിയും കർത്താവും' കൂട്ടായ്മയുടെ സാഹിത്യ സംഗമവും സംഘടിപ്പിക്കുന്നു. നാളെ (26/01/2024) പത്തനാപുരം ഗാന്ധിഭവനിൽ ഉച്ചയ്ക്ക് 2ന് നടക്കുന്ന പരിപാടി ചലച്ചിത്ര താരം രമ ദേവിയുടെ അധ്യക്ഷതയിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി. പുസ്തക പ്രകാശനം ചെയ്യും.

മന്ദാരം പബ്ലിക്കേഷൻ ഡയറക്ടർ റഷീദ് വെന്നിയൂർ ആമുഖ പ്രഭാഷണം നടത്തും. കവിയും എഴുത്തുകാരനുമായ ഫ്രെഡി പൗലോസ് പുസ്തകം പരിചയപ്പെടുത്തും. ചടങ്ങിൽ ചലച്ചിത്ര താരം ടി.പി. മാധവനെ ആദരിക്കും.

കൊല്ലം റൂറൽ പ്രസ് ക്ലബ്, പുനലൂർ വെച്ച് നടത്തിയ പത്ര സമ്മേളനത്തിൽ മന്ദാരം പബ്ലിക്കേഷൻ ഡയറക്ടർ റഷീദ് വെന്നിയൂർ, കവിയും എഴുത്തുകാരുമായ ഫ്രെഡി പൗലോസ്, അശ്വതി വിഷ്ണു, ശ്രുതി പ്രേം എന്നിവർ പങ്കെടുത്തു.

Want your business to be the top-listed Media Company in Punalur?
Click here to claim your Sponsored Listing.

Videos (show all)

കരവാളൂർ ബഥേൽ മാർത്തോമ പള്ളിക്ക് മുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ഓശാന ഞായറാഴ്ച രാവിലത്തെ സർവീസ് ക...
ജാതി സെൻസസ് നടത്തപ്പെടണം:സാമൂഹികമായും, തൊഴിൽപരമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗ വി...
പുനലൂരിൽ ജ്വല്ലറിയിൽ നടന്ന കവർച്ചയുടെ സി.സി ടിവി ദൃശ്യങ്ങൾ.... ചൊവ്വാഴ്ച ഉച്ചക്ക് 12.45ഓടെ കൊല്ലം, പുനലൂർ പോസ്റ്റ്‌ ഓഫീസ...
മന്ദാരം പബ്ലിക്കേഷൻസിന്റെ പുസ്തക പ്രകാശനവും സാഹിത്യ സംഗമവും പത്തനാപുരം ഗാന്ധിഭവനിൽ....മന്ദാരം പബ്ലിക്കേഷൻസിൻ്റെ ആഭിമുഖ്യ...
പത്തനാപുരം നെടുമറമ്പിൽ KSRTC ബസ്സ് മാവേലി സ്റ്റോറിലേക്ക്  ഇടിച്ചു കയറി  അപകടം. കായംകുളം- പുനലൂർ KSRTC ബസ്സാണ്  അപകടത്തിൽ...
അബിഗെൽ സാറ റെജി മോളെ കണ്ടെത്തി 😍😍😍
അബിഗെൽ സാറ റെജി മോളെ കണ്ടെത്തി 😍😍😍
തമിഴ്നാട്ടിലെ ഭരണകക്ഷിയായ  ദ്രാവിഡ മുന്നേറ്റ കഴകം (DMK ) കേരള സംസ്ഥാന നേതൃയോഗം പുനലൂരിൽ നടക്കുന്നതിൻ്റെ ഭാഗമായ വാർത്താ സ...
ആതിരാവിലെ  ചെടി മോഷണം...            പുനലൂർ ചൗക്ക റോഡിലെ സ്ഥിരം കാഴ്ചയാണിത് റോഡരികിൽ പല സ്ഥാപനങ്ങളുടെയും മുൻപിൽ ഉണ്ടായിരു...
MNR yathra fuels പമ്പിൽ ഡീസൽ ടെസ്റ്റ് ചെയ്ത് Tank ലേക്ക് നിറയ്ക്കുന്ന വാൽവിൽ ജോലി ചെയ്തു കൊണ്ടിരുന്ന G. Jagan എന്ന ജീവനക...
പുനലൂരിൽ ഹോട്ടലിനു മുമ്പിൽ രാത്രിയിൽ മണ്ണ് തള്ളിയ നിലയിൽ.
PRESS MEETമണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച്. ജൂലൈ എട്ടിന് YMCA യുടെയും  ഐക്യ ക്രൈസ്തവ ...

Telephone

Website

Address


Kollam
Punalur
691332
Other Media/News Companies in Punalur (show all)
Punalur Press Club News Punalur Press Club News
Punalur

punalur pressclub news CHIEF EDITOR HARI KOTTARATHIL

Punalur 24x7 Punalur 24x7
Kollam
Punalur, 691305

Anchal Lifestyles Anchal Lifestyles
MB Blaze Media
Punalur, 691305

Like & Follow This Video For News, Trolls, Videos, Fun Items etc

PrinceMedia_പ്രിൻസ്മീഡിയ PrinceMedia_പ്രിൻസ്മീഡിയ
KOLLAM
Punalur

നേരോടെ, നിരന്തരം, നിങ്ങളോടൊപ്പം

ACP VARTHA ACP VARTHA
Punalur, 691309

𝗔𝗿𝘆𝗮𝗻𝗸𝗮𝘃𝘂 ACP VARTHA

Praise Melodies Media Praise Melodies Media
Chemmanthoor
Punalur

PHOTOGRAPHY | VIDEOGRAPHY LIVE STREAMING ��

Punalur Media Punalur Media
Punalur

പുനലൂർ കൂട്ടായ്മ

Jatayu News Jatayu News
Punalur

news&entertainment

Kollam Rural press club Punalur Kollam Rural press club Punalur
Kollam
Punalur, 691333

Official page of Punalur based Kollam Rural Press Club Punalur

Wedrings Photography Wedrings Photography
Wedrings
Punalur, 691322

Wedding photography , Event photography , Outdoor shoot , Designing , Video editing etc.

Shanidasha Shanidasha
Punalur, 691322

Inspiration through ACTION & CUT

The PRESS The PRESS
Punalur, 691305

A complete visual production unit Birthday celebrations,wedding ceremony,Funeral Ceremony,House warm