V.J Oommen Memorial U.P School, Puthuppally

V.J Oommen Memorial Upper Primary School is located at PUTHUPPALLY in Kerala state.

The School has been founded by Late K.O Chandy on 1939 in the memory of his father.

Photos from V.J Oommen Memorial U.P School, Puthuppally's post 07/03/2024

85 സ്കൂൾ വാർഷികവും യാത്രയയിപ്പ് സമ്മേളനവും മാർച്ച് 7 ന്

14/11/2023

നവംബർ 14 ശിശുദിനം.💙

1889 നവംബർ 14ന് ജനിച്ച, ഇൻഡ്യൻ സ്വാതന്ത്രസമരത്തിലെ മുന്നണി പോരാളിയും, ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് 133-ാം ജന്മദിനത്തിൽ സഹസ്രകോടിപ്രണാമം.🙏

02/10/2023

October 2
Gandhi Jayanti

My life...
My message...
Salutations to Mahatma...

ഒക്ടോബർ 2
ഗാന്ധി ജയന്തി ദിനം

എന്റെ ജീവിതമാണ്...
എന്റെ സന്ദേശം...
മഹാത്മാവേ പ്രണാമം..

15/08/2023

01/06/2023
26/01/2023

ഏവർക്കും റിപ്പബ്ലിക്ക്
ദിനാശംസകൾ
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

24/10/2022

Happy Diwali 🪔

Happy Diwali 🪔

14/07/2021

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്.

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം 14-07-2021 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലപ്രഖ്യാപനം.

👉 keralapareekshabhavan.in
👉 sslcexam.kerala.gov.in
👉 results.kite.kerala.gov.in
👉 results.kerala.nic.in
👉 prd.kerala.gov.in

എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.

14/05/2021

നാളെ 2021 മെയ്‌ 15ന്, പുതുപ്പള്ളിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളുടെയും കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലും വാക്‌സിനേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഈ പ്രതിരോധ യജ്ഞത്തിൽ നമുക്കൊരുമിച്ച് പങ്കാളികളാകാം.

11/05/2021

14/11/2020

ആദരാജ്ഞലികൾ ...

Smart School Kids Built Toilet Urinal From Water Bottle, And Won National Design Competition 20/01/2020

Smart School Kids Built Toilet Urinal From Water Bottle, And Won National Design Competition This innovation also helped them bag a Rs 50,000 cash prize in a national design competition 'Design for Change' as the 'Boldest Idea' award amongst 3,600 Stories of Change submissions.

Wallpapers 07/10/2019

വിജയദശമി ആശംസകൾ.

04/06/2019

ഈ വർഷത്തെ (2019) സ്ക്കൂൾ പ്രവേശനോത്സവഗാനം
മുരുകൻകാട്ടാക്കട രചനയും, വിജയ്കരുൺ സംഗീതവും നൽകിയ ഈ ഗാനം പാടിയത് പിന്നണിഗായകൻ അഫ്സൽ & കോറസ്സ്

https://youtu.be/VLc6v2RVjrQ

https://youtu.be/VLc6v2RVjrQ

10/04/2019

ഗതാഗതക്രമീകരണം.
==================

10/04/2019 തിയതി രാവിലെ 09.00.മണി മുതൽ താഴെ പറയും പ്രകാരം കോട്ടയം ടൌണിലെ‍ ഗതാഗതം ക്രമീകരിച്ചിരിയ്ക്കുന്നു.

1. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന KSRTC / പ്രൈവറ്റ് ബസുകൾ‍ ഐഡ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് KSRTC വഴി അനുപമ തീയേറ്റർ ഭാഗത്തുനിന്ന് തിരിഞ്ഞ് ML റോഡുവഴി ചന്തക്കവലയിലെത്തി വലത്തേക്ക് തിരിഞ്ഞ് മനോരമ ജംഗ്ഷൻ ‍, കലക്ട്രേറ്റ് ജംഗ്ഷൻ , ലോഗോസ്, TMS ജംഗ്ഷൻ , കുര്യൻ ‍ ഉതുപ്പ് റോഡ്‌ വഴി പോകേണ്ടതാണ്.

2. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന ചെറുവാഹനങ്ങൾ‍‍ നാട്ടകം സിമൻ‍റ് കവലയിൽ ‍നിന്നും പാറെച്ചാൽ ബൈപാസ്, തിരുവാതുക്കൽ, അറത്തുട്ടി, ചാലുകുന്ന്‍, ചുങ്കം വഴി പോകേണ്ടതാണ്.

3. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളും, കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മൂലേടം ഓവർ‍ബ്രിഡ്ജ്, ദിവാൻ കവല വഴി കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ടതാണ്.

4. ഏറ്റുമാനൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ‍‍ നാഗമ്പടം ബസ്‌ സ്റ്റാന്റിൽ സർ‍വീസ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്.

5. ഏറ്റുമാനൂർ‍ ഭാഗത്ത് നിന്നും വരുന്ന കെ. എസ് ആർ‍ ടി സി ബസുകളും ചെറു വാഹനങ്ങളും സിയെർ‍സ് ജംഷനിൽ നിന്നും തിരിഞ്ഞ് ഗ്രീൻ പാർ‍ക്ക് ലോഗോസ് -ഗുഡ് ഷെപ്പേഡ് റോഡ്‌ - മനോരമ ജംഷനിൽ എത്തി ഇടത്തോട്ടു തിരിഞ്ഞ് ഈരയിൽ കടവ് റോഡ്‌ - മണിപ്പുഴ പുതിയ ബൈപ്പാസ്‌ വഴി പോകേണ്ടതാണ്.

6. ഏറ്റുമാനൂർ ഭാഗത്ത് നിന്നും തെക്കോട്ട്‌ പോകേണ്ട ഹെവി വാഹനങ്ങൾ‍ ഏറ്റുമാനൂർ പേരൂർ വഴി – മണർകാട് – പുതുപ്പള്ളി വഴി പോകേണ്ടതാണ്

7 . തിരുനക്കര ബസ്‌ സ്റ്റാൻ‍റ് നാളെ രണ്ടുമണിവരെ പ്രവർത്തിക്കുന്നതല്ല

8. കെ. കെ റോഡിൽ നിന്നും ടൌണിലേയ്ക്ക് വരുന്ന സ്വകാര്യ ബസ്സുകൾ‍ കലക്ട്രെട്റ്റ് ജംഗ്ഷനിൽ ‍നിന്നും തിരിഞ്ഞ് ലോഗോസ്- ടി എം എസ് വഴി നാഗമ്പടം സ്റ്റാന്‍ഡില്‍ എത്തി സർ‍വീസ് അവസാനിപ്പിക്കുക

9. പൊതുദർ‍ശനത്തിന് എത്തുന്ന ചെറുവാഹനങ്ങൾ‍‍ തിരുനക്കര ബസ്‌ സ്റ്റാൻ‍റ്, തിരുനക്കര പഴയ പോലിസ് സ്റ്റേഷന്‍ മൈതാനം തിരുനക്കര അമ്പല മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. ഇവിടങ്ങളിലെ പാർ‍ക്കിംഗ് ഫുള്‍ ആകുന്ന പക്ഷം സി എം എസ് കോളേജ് ഗ്രൗണ്ടിൽ‍ പാർ‍ക്ക് ചെയ്യാവുന്നതാണ്.

10 പൊതുദർ‍ശനത്തിനായി കിഴക്കു നിന്ന് വരുന്ന വാഹനങ്ങൾ‍ ബസേലിയസ് കോളേജ് ഗ്രൗണ്ടിൽ‍ പാർ‍ക്ക് ചെയ്ത് കാല്‍ നടയായി തിരുനക്കര മൈതാനത്ത് എത്തേണ്ടതാണ് .

11 . എം എൽ റോഡ്‌, ഈരയിൽ‍ കടവ് റോഡിന്‍റെ എല്ലാ കൈവഴികൾ‍‍ തുടങ്ങി നഗരത്തിലെ ഒരു റോഡിലും നാളെ പാർ‍ക്കിംഗ് അനുവദിക്കുന്നതല്ല

12. കെ കെ റോഡേ കിഴക്കു നിന്നും വടക്കോട്ട് ഏറ്റുമാനൂർ‍ ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങൾ‍‍ മണർകാട് കവലയിൽ നിന്നും വലത്തേക്കു തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ഏറ്റുമാനൂർ ഭാഗത്തേക്കു പോകേണ്ടതാണ്.

13. കിഴക്കു നിന്നും തെക്കോട്ട് ചങ്ങനാശ്ശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ മണർകാ‍ട് കവല, പുതുപ്പള്ളി ജംഗ്ഷന്‍, എരമല്ലൂർ വഴി പോകേണ്ടതാണ്.

14. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കിഴക്കോട്ട് പോകേണ്ട വാഹനങ്ങൾ‍ മണിപ്പുഴ, കൊല്ലാട്, കഞ്ഞിക്കുഴി വഴി കിഴക്കോട്ട് പോകേണ്ടതാണ്.

15. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ‍‍ സിമൻ‍റ്ക വല ബൈപ്പാസ് റോഡ്‌ വഴി തിരുവാതുക്കൽ എത്തി പോകേണ്ടതാണ്

16. ശീമാട്ടി റൌണ്ട് മുതൽ‍ അനുപമ തീയറ്റർ വരെയും പുളിമൂട് ജംഷന്‍ മുതൽ ശീമാട്ടി റൌണ്ട് വരെയും ഒരു വാഹനങ്ങൾ‍ക്കും പ്രവേശനം ഉണ്ടാകുന്നതല്ല.

01/06/2018

പുത്തെൻ കുട്ടുകാർക്ക് സ്കൂളിലേക്ക് സ്വാഗതം..

വീണ്ടും ഒരു ജൂണ്‍മാസം കൂടിയെത്തി. പുത്തനുടുപ്പിട്ട് സ്‌കൂളിലേക്കുള്ള യാത്ര തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞുങ്ങള്‍. പുതിയ ബാഗും വാട്ടര്‍ബോട്ടിലും കുടയുമൊക്കെ തയ്യാറായിക്കഴിഞ്ഞു. ഇനി അച്ഛനും അമ്മക്കുമൊപ്പം കൈപിടിച്ച് മഴ നനഞ്ഞ് സ്‌കൂളിലേക്ക്. ......

പുത്തെൻ കുട്ടുകാർക്ക് സ്കൂളിലേക്ക് സ്വാഗതം.....

03/10/2017

Keve News Reader

മീസിൽസ്, റുബല്ല (എം ആർ) വാക്സിനേഷൻ ക്യാമ്പെയ്ൻ

ഒക്ടോബർ മൂന്നു മുതൽ കേരളത്തിലങ്ങോളമുള്ള 76 ലക്ഷം കുട്ടികൾ അഞ്ചാംപനി റൂബെല്ല പ്രതിരോധ വാക്സിൻ സ്വീകരിച്ചു കൊണ്ട് ആരോഗ്യമേഖലയിൽ ഒരു വിപ്ലവത്തിനു തന്നെ തുടക്കം കുറിയ്ക്കുകയാണ്.

---------------------------------------------------------
-- എന്താണ് മീസിൽസ്, റുബല്ല രോഗങ്ങൾ?
കുട്ടികളിൽ, പ്രത്യേകിച്ച്, അഞ്ചു വയസ്സിൽ താഴെയുള്ളവരിൽ വയറിളക്കം ന്യൂമോണിയ തലച്ചോറിലെ അണുബാധ എന്നിവയ്ക്കു കാരണമാകുന്ന വളരെ പെട്ടെന്നു പകരുന്ന രോഗമാണ് മീസിൽസ് (അഞ്ചാംപനി). ഇന്ത്യയിൽ മീസിൽസ് ബാധിച്ച് ഓരോ വർഷവും 40000ൽ അധികം കുട്ടികളാണ് മരിക്കുന്നത്.

ഗർഭിണിയെ ബാധിക്കുകയും അതുവഴി ഗർഭസ്ഥശിശുവിന്റെ മരണത്തിനോ ഗുരുതരമായ ജന്മവൈകല്യങ്ങൾക്കോ ഇടയാക്കുന്ന രോഗമാണ് റുബല്ല. ഇതു നവജാതശിശുക്കളിൽ 1000ത്തിൽ 1 എന്ന നിരക്കിൽ ഇന്ത്യയിൽ കാണപ്പെടുന്നു.

-- ജനിതക റുബല്ല സിൻഡ്രോം എന്താണ്?

ഗർഭകാലത്ത്, പ്രത്യേകിച്ചും ആദ്യ മൂന്നുമാസത്തിനിടയ്ക്ക്, ഗർഭിണിയ്ക്ക് റുബല്ല ബാധിക്കുന്നതു മൂലം, ഗരഭസ്ഥശിശുവിനുണ്ടാകുന്ന ഗുരുതരപ്രത്യാഘാതങ്ങളേയാണ് ജനിതക റുബല്ല സിൻഡ്രോം (Congenital Rubella Syndrome) എന്നു പറയുന്നത്.
അതുമൂലം നവജാതശിശുവിന് അന്ധത, ബധിരത, ഹൃദയ വൈകല്യങ്ങൾ, ബുദ്ധിമാന്ദ്യം, കരൾ രോഗങ്ങൾ എന്നിവ ബാധിക്കാവുന്നതാണ്.

-- മീസിൽസ്-റുബല്ല പ്രതിരോധ കുത്തിവയ്പ് എന്തിനാണ്?

കുട്ടികളിൽ മീസിൽസ്, റുബല്ല രോഗങ്ങൾ വരുന്നതു തടയാൻ പ്രതിരോധ കുത്തിവയ്പ് സഹായകമാകും.

-- ഈ വാക്സിൻ ജീവിതകാലം മുഴുവൻ സംരക്ഷണം നൽകുന്നതാണോ?

അതെ. ഒരു വയസ്സിനു മുൻപ് നൽകിയ കുത്തിവയ്പിനു 85 ശതമാനവും ഒരു വയസ്സിനു ശേഷം നൽകിയതിനു 95 ശതമാനവും സംരക്ഷണം നൽകാനാകും.

-- മീസിൽസ്, റുബല്ല എന്നിവ ഒരുമിച്ചു നൽകുന്നതിലൂടെ രണ്ടിന്റേയും ഫലപ്രാപ്തി നഷ്ടപ്പെടുമോ?

ഇല്ല. ഒരുമിച്ചു നൽകുന്നതു മൂലം രണ്ടിന്റേയും ക്ഷമത ഒരിക്കലും കുറയുന്നില്ല.

-- കുട്ടിയ്ക്ക് പനിയോ, അഞ്ചാം പനി, റുബല്ല എന്നിവയോ മുമ്പു ബാധിച്ചിട്ടുണ്ടെങ്കിൽ ഈ വാക്സിൻ നൽകേണ്ടതുണ്ടോ?

വേണം. മുമ്പ് ഒരു രോഗം ബാധിച്ചിരുന്നോ എന്നതു കണക്കിലെടുക്കാതെ തന്നെ എല്ലാ കുട്ടികൾക്കും മാർഗനിർദേശ പ്രകാരമുള്ള രണ്ടു ഡോസ് മീസിൽസ്-റുബല്ല വാക്സിൻ നൽകേണ്ടതാണ്.

-- എന്താണ് മീസിൽസ്-റുബല്ല പ്രതിരോധയജ്ഞം?

10 മാസം മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് എം-ആർ വാക്സിൻ നൽകുന്നതിനുള്ള യജ്ഞമാണിത്. എല്ലാ കുട്ടികൾക്കും വാക്സിൻ നൽകുന്നതിനാണ് പരിശ്രമിക്കുന്നത്. അഞ്ചാംപനി, റുബല്ല എന്നിവ മൂലമുള്ള മരണം, അംഗവൈകല്യം എന്നിവ കുറയുന്നതിനു സമൂഹത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

-- പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം വാക്സിൻ നേരത്തേ നിശ്ചയിച്ചിരുന്ന കുട്ടിക്ക് മീസിൽസ്-റുബല്ല പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി കുത്തിവയ്പ് എടുക്കേണ്ടതുണ്ടോ?

അതെ. മുമ്പ് വാക്സിൻ ലഭിച്ചിരുന്നോ എന്നത് കണക്കിലെടുക്കാതെ ഒരു അധിക/പൂരക ഡോസായി നിശ്ചിത വയസ്സിനകത്തുള്ള കുട്ടികൾക്ക് മീസിൽസ്-റുബല്ല വാക്സിൻ നൽകേണ്ടതാണ്.

-- 9 മാസം പ്രായത്തിനു മുൻപു തന്നെ മീസിൽസ്-റുബല്ല വാക്സിൻ ലഭിച്ചിരുന്നുവെങ്കിൽ ഇനിയും അതു നൽകേണ്ടതുണ്ടോ?

അതേ, പ്രതിരോധചികിത്സാ പട്ടികപ്രകാരം രണ്ടു ഡോസ് ലഭിക്കാത്ത കുട്ടികൾക്ക് 5 വയസ്സുവരെ പട്ടികപ്രകാരവും 15 വയസ്സുവരെ മീസിൽ-റുബല്ല പ്രതിരോധയജ്ഞപ്രകാരവും നൽകാവുന്നതാണ്.

-- മീസിൽസ്-റുബല്ല പ്രതിരോധയജ്ഞത്തിനു തുടർ പരിപാടിയുണ്ടോ?

ആരംഭത്തിലെ യജ്ഞത്തിനു ശേഷം സമൂഹരോഗ പ്രതിരോധശേഷി നിലനിർത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനും ആവശ്യം പോലെ അധികയജ്ഞം നടത്തുന്നതാണ്. ഇപ്പോളത്തെ യജ്ഞത്തിനു ശേഷം ജനിച്ച കുഞ്ഞുങ്ങൾക്കായിരുക്കും അപ്പോൾ വാക്സിൻ നൽകുക.

-- രണ്ടാം വയസ്സിനു ശേഷം ആദ്യഡോസ് എടുക്കാൻ കുട്ടിയെ കൊണ്ടുവന്നാൽ കുട്ടിക്ക് രണ്ടാമത്തെ ഡോസ് നൽകേണ്ടതുണ്ടോ?

പ്രതിരോധചികിത്സ പട്ടികപ്രകാരം തന്നെ കുട്ടികൾക്ക് വാക്സിൻ നൽകാൻ പരമാവധി ശ്രമിക്കേണ്ടതാണ്. (9-12 മാസം ഒന്നാം ഡോസ്, 16-24 മാസം രണ്ടാം ഡോസ്). എങ്കിലും രണ്ടു വയസ്സിനു ശേഷം ആദ്യഡോസിനു കൊണ്ടുവന്നാൽ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം രണ്ടാമത്തെ ഡോസ് നൽകാവുന്നതാണ്. ഇത് 5 വയസ്സിനകം പൂർത്തീകരിച്ചിരിക്കണം.

-- എവിടെ നിന്നാണ് വാക്സിൻ ലഭിക്കുക?

നിശ്ചിത വയസ്സുള്ള കുട്ടികൾക്കു സ്കൂൾ, അംഗൻവാടി, തിരഞ്ഞെടുത്ത മറ്റു സ്ഥലങ്ങളിലെ ക്യാമ്പുകളിൽ നിന്നും വാക്സിൻ ലഭിക്കും.

-- വാക്സിൻ ലഭിക്കുന്ന സ്ഥലം, സമയം തുടങ്ങിയ വിശദാംശങ്ങൾ എങ്ങനെ അറിയാനാകും?
സമീപത്തെ ആരോഗ്യപ്രവർത്തകരേയോ, ആശ, അംഗൻവാടി പ്രവർത്തകരേയോ സമീപിച്ചാൽ വിവരം ലഭിക്കുന്നതാണ്.

-- എം.ആർ വാക്സിന് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ?

ഇല്ല. വാക്സിൻ തീർത്തും സുരക്ഷിതമാണ്. ഇത് ലോകമൊട്ടാകെ പട്ടികപ്രകാരവും, പ്രത്യേക ക്യാമ്പെയ്നുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന വാക്സിൻ ആണ്. ദശലക്ഷക്കണക്കിനു കുട്ടികൾക്ക് ഈ വാക്സിൻ നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ഇതു തീർത്തും സുരക്ഷിതമാണ്.
--------------------------------------------------

Want your school to be the top-listed School/college in Puthuppally?
Click here to claim your Sponsored Listing.

Videos (show all)

സ്ക്കൂൾ പ്രവേശനോത്സവഗാനം 2019
ഹൃദയം നിറഞ്ഞ ഓണാശംസകൾ
🇮🇳സ്വതന്ത്രദിനാശംസകൾ 🇮🇳
ജൂണ് 5 ലോക പരിസ്ഥിതി ദിനംനല്ല നാളേയ്ക്കായ് നമുക്ക് ഒത്തൊരുമിക്കാംപരിസ്ഥിതിയുടെ പക്ഷം ചേ൪ന്നു നില്ക്കാംമുന്നേ നമ്മള് നട്ട...

Category

Website

https://vjomups.keves.in/

Address


Puthuppally
686011

Opening Hours

Monday 9:30am - 4:30pm
Tuesday 9:30am - 4:30pm
Wednesday 9:30am - 4:30pm
Thursday 9:30am - 4:30pm
Friday 9:30am - 4:30pm

Other Puthuppally schools & colleges (show all)
St.George's Government VHSS Puthuppally St.George's Government VHSS Puthuppally
Puthuppally

അന്താരാഷ്ട്ര നിലവാരത്തിൽ പുതുപ്പള്ളിയുടെ മണ്ണിൽ മൂന്ന് നിലകളിലായി തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയം

MES Golden Jubilee College MES Golden Jubilee College
Kochumattom Payyappadi
Puthuppally, 686011

Home Page

THSS, IHRD, Puthuppally THSS, IHRD, Puthuppally
Puthuppally, Kottayam
Puthuppally, 686003

One of the THSS under Institute of Human Resource Depvelopment for High School and Higher Secondary

Sree Narayana Central School,Puthuppally Sree Narayana Central School,Puthuppally
Sree Narayana Central School, Behind Village Office
Puthuppally, 686011

Don Bosco Central School Puthuppally Don Bosco Central School Puthuppally
Don Bosco Central School Puthuppally
Puthuppally, 686011

Don Bosco Central School is run by the Salesians of Don Bosco, who holds a worldwide network of educ