Vijayaveedhi Student Support Centre

Vijayaveedhi Student Support Centre

An initiative of Vision 2050 Society of Social Empowerment

03/02/2023

Admissions Open:
PSC Coaching | Competitive Exam Trainings | Computer Courses

For
S.S.L.C | Plus Two | Degree completed students.

Classes starting soon...
Register now: http://register.vijayaveedhicentre.org/

Call for more info: 87140 28053

Vijayaveedhi Student Support Centre | Puthukurichy

Competitive Examinations Training Centre Approved by Rutronix, Govt. Of Kerala

02/02/2023
28/07/2022

Vision-2050/PKY-2022 26-07-2022



സർ,

വിഷയം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള റൂട്രോണിക്സിന്റെ നേതൃത് ത്തിൽ കഠിനംകുളം പഞ്ചായത്തിൽ അനുവദിച്ച വിജയവീഥി മത്സര പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ആലോചനയോഗം -ക്ഷണക്കത്ത്

യുവജനങ്ങളുടെ വിദ്യാഭ്യാസ കരിയർ വികസനം ലക്ഷ്യമാക്കി പുതുക്കുറിച്ചിയിൽ പ്രവർത്തിക്കുന്ന വിഷൻ2050 എന്ന സന്നദ്ധ സംഘടനക്ക് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന റൂട്രോണിക്സിന്റെ വിജയവീഥി മത്സരപരീക്ഷാ പരിശീലന കേന്ദ്രം അനുവദിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. മത്സര പരീക്ഷകൾക്ക് പുറമെ കഠിനംകുളം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും യുവജനങ്ങൾക്ക് പ്രയോജനകരമാകുന്നസാങ്കേതിക വിദ്യാഭ്യാസ പരിശീലനവും പ്രസ്‌തുത സ്ഥാപനത്തിൽഅനുബന്ധമായി നൽകാൻ കഴിയും. വിജയവീഥി പഠനകേന്ദ്രത്തിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് 2022 ആഗസ്റ്റ് മാസം 1 ന് രാവിലെ 11 മണിക്ക് കഠിനംകുളം പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് ജനപ്രതിനിധികളുടെയും വിദ്യഭ്യാസ സാംസ്‌കാരിക സന്നദ്ധ സംഘടന രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ഒരു യോഗം ചേരുകയാണ്.

കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .അജിത അനി അധ്യക്ഷത വഹിക്കും .പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ഹരി പ്രസാദ് യോഗം ഉദ്‌ഘാടനം ചെയ്യും. RUTRONIX ഓഫീസിലെ പ്രതിനിധികൾ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും.
യോഗത്തിൽ താങ്കൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



സംഘാടക സമിതിക്കു വേണ്ടി,

സെക്രട്ടറി
വിഷൻ 2050 സൊസൈറ്റി ഫോർ സോഷ്യൽ എംപവർമെന്റ്

Photos from Vijayaveedhi Student Support Centre's post 17/06/2022

അഭിനന്ദനങ്ങൾ...

Photos from Vijayaveedhi Student Support Centre's post 15/06/2022
Photos from Vijayaveedhi Student Support Centre's post 05/06/2022

ലോക പരിസ്ഥിതി ദിനത്തിൽ പുതുക്കുറിച്ചി വിജയവീഥി കാമ്പസിൽ വിദ്യാർത്ഥികൾ ഔഷധസസ്യ തൈകൾ നട്ടു. ഗാന്ധിയൻ എം.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു

26/05/2022

കേരള ടീമിന്റെ ഗോൾ പോസ്റ്റിന് കാവൽക്കാരനായി മര്യനാട് സ്വദേശി. തീരദേശത്തിന്റെ അഭിമാനതാരമായ ജോസഫ് സ്റ്റാലിൻ എന്ന കണ്ണന് അഭിനന്ദനങ്ങൾ.

25/05/2022

*എം.ഇ.എസ് സ്കോളർഷിപ്*

തിരുവനന്തപുരം ജില്ലയിലെ ഗവൺമെന്റ് /എയിഡഡ് വിദ്യാലയങ്ങളിൽ ഒന്നാം വർഷ പ്രഫഷനൽ കോഴ്സ് ബി.എഡ്/ഐ.ടി.സി/ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്ന മുസ്ലിം വിദ്യാർഥികളിൽനിന്ന് എം.ഇ.എസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾ 2022 ജൂൺ അഞ്ചിനകം സെക്രട്ടറി, എം.ഇ.എസ്, എം.ഇ.എസ് സെന്‍റർ, അധ്യാപക ഭവൻ ലെയിൻ, സെക്രട്ടേറിയറ്റ് ഈസ്റ്റ്, സ്റ്റാച്യു, തിരുവനന്തപുരം - 1 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471-2334084.

Photos from Vijayaveedhi Student Support Centre's post 22/05/2022

വിജയവീഥി സ്റ്റുഡന്റ് സെന്റർ അവധിക്കാല ക്ലാസിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രചാരണം നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികൾതന്നെ എഴുതി തയാറാക്കിയ കാർഡുകൾ വീടുവീടാന്തരം കയറി വിതരണം ചെയ്യുകയായിരുന്നു. ഗാന്ധിയൻ എം.എം. ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. വിജയവീഥി ഡയറക്ടർ നൗഷാദ് പെരുമാതുറ, പഠനകേന്ദ്രം അധ്യാപിക ഷെമീന എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി.

Photos from Vijayaveedhi Student Support Centre's post 14/05/2022

പുതുക്കുറിച്ചി വിജയവീഥി സെന്ററിൽ യുവതീ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന, നേതൃ പരിശീലന പരിപാടി.

12/05/2022

പുതുക്കുറിച്ചി വിജയവീഥി സെന്ററിലെ അവധിക്കാല ക്ലാസ് വിദ്യാർത്ഥികൾ തീരദേശത്തെ സാമൂഹിക- സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ അഡ്വ. എം.എ. ഹസന് ഗുരുവന്ദനം സമർപ്പിക്കുന്നു

12/05/2022

വിജയവീഥി സെന്ററിലെ സ്കോളർഷിപ് പരീക്ഷ പരിശീലന ക്ലാസിൽ പങ്കെടുത്ത പെരുമാതുറയിൽ നിന്നുള്ള സഫ്വാൻ, സുഫിയാൻ എന്നീ വിദ്യാർഥികൾ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചു.

വിജയികൾക്ക് അഭിനന്ദനങ്ങൾ...

10/05/2022

വ്യക്തിത്വ വികസന, നേതൃ പരിശീലന പരിപാടി

മെയ് 14, 15, 16 തീയതികളിൽ നടക്കുന്ന പുതുക്കുറിച്ചി വിജയവീഥി സെന്ററിൽ യുവതീ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന, നേതൃ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഇതോടൊപ്പമുള്ള വെബ് ഫോമിലൂടെ രജിസ്ടർ ചെയ്യുക.

പരിപാടിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പരിശീലകർ നിങ്ങളോടൊപ്പം ചേരുന്നു. അവസരങ്ങൾ നമ്മുടെ മുന്നിൽ എത്തുമ്പോൾ മനസ്സ് തുറന്ന് നമുക്ക് അവ പ്രയോജനപ്പെടുത്താം.

http://register.vijayaveedhicentre.org/

Photos from Vijayaveedhi Student Support Centre's post 22/04/2022

പുതുക്കുറിച്ചി വിജയവീഥി സെന്ററിൽ വിവിധ സ്കോളർഷിപ് പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസ് ആരംഭിച്ചു. നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് പൂർത്തിയായി. മാതൃകാ പരീക്ഷകളും നടന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 8714028053

Photos from Vijayaveedhi Student Support Centre's post 10/04/2022

പുതുക്കുറിച്ചി വിജയവീഥി സെൻറർ നടത്തിയ റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ വിജയികളായ മുഹമ്മദ് സുഫിയാൻ, മുഹമ്മദ് സഫ്വാൻ, ഫാത്തിമ ഷാജി എന്നിവർക്ക് എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫീസർ ശ്രീകുമാർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

15/03/2022

USS പരീക്ഷയിൽ വിജയിച്ച് നാടിന്റെ അഭിമാനമായ മുഹമ്മദ് സുഫിയാൻ. വിജയവീഥി ക്വിസ് ടീം അംഗമായ സുഫിയാന്റെ വിജയം അഭിമാനകരമാണ്. അഭിനന്ദനങ്ങൾ. നന്മകൾ ആശംസിക്കുന്നു...💐💐💐

*വിജയവീഥി സെൻറർ, പുതുക്കുറിച്ചി*

വിദ്യാർഥികളേ, ഐ.എസ്.ആർ.ഒ വിളിക്കുന്നു: 10ാം ക്ലാസിലേക്ക് പ്രവേശിക്കുന്ന രാജ്യത്തെ 150 വിദ്യാർഥി 14/03/2022

https://www.madhyamam.com/career-and-education/edu-news/students-isro-is-calling-956065

വിദ്യാർഥികളേ, ഐ.എസ്.ആർ.ഒ വിളിക്കുന്നു: 10ാം ക്ലാസിലേക്ക് പ്രവേശിക്കുന്ന രാജ്യത്തെ 150 വിദ്യാർഥി തിരുവനന്തപുരം: ശാസ്ത്രവും ചരിത്രവും വളച്ചൊടിക്കുന്ന കാലത്ത് പുതുതലമുറക്ക് ബഹിരാകാശ ശാസ്ത്ര-സാങ്കേതിക മേഖല.....

13/03/2022

ബഹുമാനപ്പെട്ട കേന്ദ്ര വിദേശ-പാർലമെന്റ്റി കാര്യ സഹ മന്ത്രി ശ്രീ. വി. മുരളീധരൻ അവർകളുടെ സാന്നിധ്യത്തിൽ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച നാഷണൽ യൂത്ത് പാര്ലമെന്റ് പ്രോഗ്രാമിൽ "ബേട്ടി പഠവോ ബേട്ടിബെചാവോ" എന്ന വിഷയത്തിൽ ഫിദ ഫാത്തിമ പ്രസംഗിച്ചു.

തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ - മാടൻവിള സ്വദേശി ഇർഷാദ് ന്റെ മകളാണ് കേന്ദ്ര മന്ത്രിയുടെ പ്രശംസക്ക് പത്രമായ ഫിദ ഫാത്തിമ.

Photos from Vijayaveedhi Student Support Centre's post 13/03/2022

മുറ്റത്തൊരു പാഠശാല

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കണിയാപുരം ബി.ആർ.സിയും (ബ്ലോക് റിസോഴ്സ് സെന്റർ) പുതുക്കുറിച്ചി വിജയവീഥി സെന്ററും രക്ഷാകർതൃ - വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. ബുധനാഴ്ച (മാർച്ച് 16) ഉച്ചക്ക് 2 മണിക്ക് പുതുക്കുറിച്ചി മുഹിയുദ്ദീൻ പള്ളിക്ക് പടിഞ്ഞാർ ഭാഗത്ത് കടൽത്തീരത്തെ ലേലപ്പുരയിലാണ് മുറ്റത്തൊരു പാഠശാല സംഗമം നടക്കുക.

ബി.ആർ.സിയും വിജയവീഥി സെന്ററും നടപ്പാക്കുന്ന 'തീരം' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ചേരമാൻതുരുത്ത് ഗവ. എൽ.പി.എസിലെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളുമാണ് ഒത്തുചേരുന്നത്.

രക്ഷാകർതൃ ബോധവത്കരണവും കണക്ക്, ഇംഗ്ലീഷ് പഠനം എങ്ങനെ രസകരമാക്കാമെന്ന് വിദ്യാർത്ഥികൾക്ക് വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും ഉണ്ടാകും. താൽപര്യമുള്ള യു.പി തലംവരെയുള്ള വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പങ്കെടുക്കാവുന്നതാണ്.
വിവരങ്ങൾക്ക് 8714028053 നമ്പരുമായി ബന്ധപ്പെടുക.

വിജയവീഥി, പുതുക്കുറിച്ചി

Want your organization to be the top-listed Non Profit Organization in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

ഗുരുവന്ദനം...

Telephone

Address


Puthukurichy P O
Thiruvananthapuram
695303