Adv D Sureshkumar

Adv D Sureshkumar

President, Thiruvananthapuram District Panchayat

21/01/2024

സ: ലെനിൻ അനുസ്മരണം

20/01/2024

DYFI മനുഷ്യച്ചങ്ങല

19/01/2024

😂
മനുഷ്യച്ചങ്ങലയെപ്പറ്റിയുള്ള ലൈവ് വാർത്തകൾ
നാളെ വൈകീട്ട് മൂന്ന് മണിമുതൽ ചാനലുകൾ
ബ്രേക്ക് ചെയ്തു തുടങ്ങും.
റോഡ് ബ്ലോക്കിൽ ഷാർജാ ഫ്‌ളൈറ്റ് മിസ്സായ വീട്ടമ്മ.
റോട്ടിനപ്പുറത്തെ മമ്മിയെ കാണാതെ കരയുന്ന പിഞ്ചുകുട്ടി.
ഇടതുകൈ ഇല്ലാത്ത യുവാവിനാൽ മുറിക്കപ്പെട്ട ചങ്ങല.
നിയമം ലംഘിച്ച് സമരത്തിന് ആളെ കൊണ്ടു വന്ന സ്‌കൂൾ ബസ്.
കാവിനിറമുള്ള കാറിൽ വന്നിറങ്ങിയ പാർട്ടിക്കാരൻ.
സമരക്കാർ സ്വിഗി സ്‌കൂട്ടി തടഞ്ഞകാരണം ചൂടാറിപ്പോയ പിസ.
ഇനിയുമിനിയുമെന്തൊക്കെ!!!
Premkumar

17/01/2024

മഹാകവി കുമാരനാശാന്റെ നൂറാമത് ചരമവാർഷികത്തിനോടനുബന്ധിച്ചുള്ള അനുസ്മരണ പ്രഭാഷണം

Photos from Adv D Sureshkumar's post 16/01/2024

കോട്ടുകാൽ ഗവ:ഹൈസ്കൂൾ വാർഷികം

പിതാവ് മരണപ്പെട്ട് ബുദ്ധിമുട്ട് അനുഭവിച്ച
കൂടുകാരെ സഹായിക്കാൻ പി.റ്റി.എയും സഹപാഠികളും മുൻകൈ എടുത്ത് നടപ്പാക്കിയ കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

മലയാളത്തിന്റെ അഭിമാനം
കവി മുരുകൻ കാട്ടാക്കട ,
കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻമോഹൻ ,
PTA പ്രസിഡന്റ് സജി
എന്നിവർ പങ്കെടുത്തു....

15/01/2024

അഭിവാദ്യങ്ങൾ

Photos from Adv D Sureshkumar's post 14/01/2024

ഇനിയും സഹിക്കണോ
ഈ കേന്ദ്ര അവഗണന

DYFI
ബാലരാമപുരം നോർത്ത് LC
കാൽ നട ജാഥ
ഉദ്ഘാടനം ചെയ്ത്
ജാഥാ ക്യാപ്റ്റൻ വൈശാഖിന്
പതാക കൈമാറി

11/01/2024

സിക്കിമിൽ
റിമ്പോചെയോടൊപ്പം

Photos from Adv D Sureshkumar's post 11/01/2024

Sikkim Slides

11/01/2024

സാരഥി
സുനിൽ റായി
നേപ്പാൾ ബോയ്

09/01/2024

എവൻ പുലിയാണെന്നും,
മൊട കണ്ടാൽ എടപെടുമെന്നും
പണ്ടേ തെളിയിച്ചതല്ലേ....

അഭിമാനം സഹോ❤️❤️❤️

01/01/2024

കെ സ്മാർട്ട് ആപ്ലിക്കേഷൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

Photos from Adv D Sureshkumar's post 29/12/2023

കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ
അകമഴിഞ പിന്തുണയ്ക്കും
സഹകരണത്തിനും
സ്നേഹാർദ്രമായ
നന്ദി.....

24/12/2023

ആന്റണി രാജു...

ഐഐ ക്യാമറ കേരളത്തിൽ
നടപ്പിലാക്കിയ അങ്ങയെ കുറിച്ചോർക്കണം അതിലൂടെ സംസ്ഥാനത്ത് അപകട മരണങ്ങൾ
കുറഞ്ഞതിന് കയ്യടിക്കണ്ടേ...

തമിഴ്നാട്ടിലെയും,കർണാടകയിലെയും
ഗതാഗത മന്ത്രിമാർ കേരളത്തിൽ വന്ന് പഠിച്ചപ്പോൾ പ്രതിപക്ഷം ഐഐ ക്യാമറയുടെ വിവാദത്തിൽ ഹൈക്കോടതിയിൽ ആയിരുന്നു..

കോടതി സതീശനെ ഊക്കി വിട്ടത് മറക്കരുത്..

ശമ്പളമങ്ങാനും
ഒരു മാസം കുടിശ്ശിക വന്നാൽ
ഇവിടെ കിടന്നു കണ്ണീർ പൊഴിക്കുന്നവർ
ശമ്പളം എല്ലാം മുഴുവൻ കൊടുത്ത് സകല കുടിശ്ശികയും തീർത്ത് ഇറങ്ങിയ അങ്ങയെ കുറിച്ചുപറയില്ല..

ആ വിവരം മാത്രം പറയില്ല...

നിരവധി,
പ്രതിസന്ധികൾക്കിടയിലും
കെഎസ്ആർടിസി നല്ല ബസ്സുകൾ
നിരത്തിലിറക്കി ടൂറിസം വകുപ്പുമായി ചേർന്ന് ബഡ്ജറ്റ് ടൂറിസമെന്ന പദ്ധതി നടപ്പിലാക്കിയ,
യാത്രക്കാർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച ശ്രീ Antony Raju ഒരായിരം നന്ദി...

24/12/2023

ജനങ്ങളുടെ സർക്കാർ...♥️
ചരിത്രം കുറിച്ച് നവകേരള സദസ്സ്.....

23/12/2023
23/12/2023

നവകേരള സദസ്
വിജയിപ്പിക്കാൻ
എല്ലാ വിധ സഹായങ്ങളും ചെയ്തവരെ
നന്ദിയോടെ ഓർക്കുന്നു .....

23/12/2023

നവകേരള സദസ്സ് നേമം മണ്ഡലം

23/12/2023

നവകേരള സദസ്സ് കോവളം മണ്ഡലം

Photos from Adv D Sureshkumar's post 12/12/2023

14 വർഷങ്ങൾ
യാത്ര തുടരുന്നു...

08/12/2023

തിരി തെളിഞ്ഞു

08/12/2023

വിട പ്രീയനേതാവിന്....

Photos from Adv D Sureshkumar's post 08/12/2023

കോവളം നിയോജക മണ്ഡലം
നവകേരള സദസിനോടനുബന്ധിച്ച്

ബാലരാമപുരം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച അനുബന്ധ പരിപാടി

"ലഹരി വിമുക്ത നവകേരളം "

സുപ്രസിദ്ധ സിനിമാ താരം ശീ.ജോബി ചേട്ടൻ ഉദ്ഘാടനം ചെയ്തു

18/11/2023

നവകേരള സദസ്സ് ഉദ്‌ഘാടനം

16/11/2023

സ. എം ബി രാജേഷ് എഴുതുന്നു.

ഫൈനൽ മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഈ ലോകകപ്പിലെ എന്റെ താരം മുഹമ്മദ് ഷമി തന്നെയാണ്. വിരാട് കോഹ്ലിയുടെ, സച്ചിന്റെ റെക്കോർഡിനെ മറികടന്ന മാസ്മരിക പ്രകടനം മറന്നു കൊണ്ടല്ല ഷമിയെ ഈ ലോകകപ്പിന്റെ താരമായി ഞാൻ തെരഞ്ഞെടുക്കുന്നത്. ഫൈനലിലേക്കുള്ള ഇന്ത്യൻ കുതിപ്പിന്റെ കുന്തമുന മുഹമ്മദ് ഷമി ആയിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽ പുറത്തിരിക്കാൻ നിർബന്ധിതനായ ഒരു കളിക്കാരൻ. പിന്നീട് ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതു കൊണ്ടു മാത്രം അവസരം വീണുകിട്ടിയ ആൾ. വീണു കിട്ടിയ ആ ഒറ്റ അവസരം കൊണ്ടുതന്നെ ഇന്ത്യൻ ടീമിന് പ്രതിഭയും പ്രകടനവും കൊണ്ട് തന്നെ ഇനി ഒഴിവാക്കാനാവില്ലെന്ന് തെളിയിച്ച് ടീമിലെ സ്ഥാനം പിടിച്ചു വാങ്ങിയ ആൾ. വെറും ആറ് മത്സരങ്ങളിൽ 23 വിക്കറ്റ്. ഇന്നലെ ന്യൂസിലൻഡിനെതിരെ ഏഴു വിക്കറ്റിന്റെ, ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്വലമായ ബൗളിങ് പ്രകടനം. ഇതുവരെയുള്ള വിജയങ്ങളുടെ മുഖ്യ ശിൽപിയായി തലയുയർത്തിപ്പിടിച്ചു കൊണ്ട് അഹമ്മദാബാദിലെ ഫൈനൽ മത്സരത്തിലേക്ക് മുഹമ്മദ് ഷമി കടന്നുചെല്ലും.

പക്ഷേ മുഹമ്മദ് ഷമിയെക്കുറിച്ച് ഇത്രയും പറഞ്ഞാൽ പോരല്ലോ. എന്തുകൊണ്ടാണ് ഷമി ഈ ലോക കപ്പിന്റെ താരമാകുന്നത് ? ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ പരാജയപ്പെട്ടപ്പോൾ രാജ്യദ്രോഹിയെന്ന് ആക്രമിക്കപ്പെട്ടവനാണ് ഷമി. പാകിസ്ഥാനിലേക്ക് പോടാ എന്ന ആക്രോശവും ഷമിക്കെതിരെ ഉയർന്നു. അന്ന് ഷമിക്കൊപ്പം ധീരമായി നിലയുറപ്പിച്ച നായകനായിരുന്നു വിരാട് കോഹ്ലിയെന്ന് ഓർമിക്കാതെ പോകരുത്. മതത്തിന്റെ പേരിൽ ഒരാളെ ആക്രമിക്കുന്നത് പരിതാപകരമാണ് എന്ന് ഷമിയെ പിന്തുണച്ചു കൊണ്ട് ഇന്നത്തെ ഇന്ത്യയിൽ പറയാൻ കോഹ്ലി കാണിച്ച ധൈര്യം ചെറുതല്ല. അതിന്റെ പേരിൽ കോഹ്ലിയും ഏറെ അധിക്ഷേപങ്ങൾക്ക് ഇരയായി. എന്തിനധികം, ഇന്നലെ കെയ്ൻ വില്യംസണിന്റെ ക്യാച്ച് വിട്ടുകളഞ്ഞയുടൻ സമൂഹ മാധ്യമങ്ങളിലൂടെ വർഗീയവാദികൾ ഷമിക്കെതിരെ ആക്രമണം ആരംഭിച്ചു. എന്നാൽ ആ കെയ്ൻ വില്യംസണിന്റെയും ഡാരൽ മിച്ചലിന്റെയും ഉൾപ്പെടെ ഏഴ് വിക്കറ്റുകൾ പിഴുതെടുത്താണ് ഷമി തന്നെ രാജ്യദ്രോഹിയെന്നു വിളിക്കാൻ തക്കം പാർത്തിരുന്നവരുടെ മുഖമടച്ച് പ്രഹരമേൽപ്പിച്ചത്. രാജ്യദ്രോഹിയെന്ന വിളി കേൾക്കുകയും ആ 'രാജ്യദ്രോഹി'യെ പിന്തുണച്ചതിന് അധിക്ഷേപം നേരിടുകയും ചെയ്ത ഷമി-കോഹ്ലി സഖ്യമാണ് ബോള് കൊണ്ടും ബാറ്റ് കൊണ്ടും ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചതെന്നോർക്കുക. മുഹമ്മദ് ഷമിയെന്ന ലക്ഷണമൊത്ത ഫാസ്റ്റ് ബൗളർ ഈ ലോകകപ്പിൽ പിഴുതെടുത്ത ഓരോ വിക്കറ്റും കളത്തിലെ എതിർ ടീമുകളുടെ മാത്രമായിരുന്നില്ല. കളത്തിനു പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശവെറിയുടെയും വർഗീയതയുടെയും സ്‌റ്റമ്പുകൾ കൂടിയായിരുന്നു.

മുഹമ്മദ് ഷമിയുടെ പ്രതിഭക്കും പോരാട്ടവീറിനും അഭിവാദ്യങ്ങൾ. ഒപ്പം വിരാട് കോഹ്ലിയുടെ, സച്ചിനെ മറികടന്ന മികവിനും അഭിവാദ്യങ്ങൾ.

16/11/2023

ഒപ്പമുണ്ട് കേരളം ..... പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം

Photos from Adv D Sureshkumar's post 14/11/2023

കേരള ടെക്സ്റ്റയിൽസ് & ഗാർമെൻസ് അസോസിയേഷൻ ക്രിക്കറ്റ് ടീമിനൊപ്പം

Want your public figure to be the top-listed Public Figure in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

സ: ലെനിൻ അനുസ്മരണം
DYFI മനുഷ്യച്ചങ്ങല
മഹാകവി കുമാരനാശാന്റെ നൂറാമത് ചരമവാർഷികത്തിനോടനുബന്ധിച്ചുള്ള അനുസ്മരണ പ്രഭാഷണം
കെ സ്മാർട്ട് ആപ്ലിക്കേഷൻ
നവകേരള സദസ്വിജയിപ്പിക്കാൻഎല്ലാ വിധ സഹായങ്ങളും ചെയ്തവരെനന്ദിയോടെ ഓർക്കുന്നു .....
നവകേരള സദസ്സ് കോവളം മണ്ഡലം
നവകേരള സദസ്സ് ഉദ്‌ഘാടനം
ഒപ്പമുണ്ട് കേരളം ..... പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം
കേരളീയം
കേരളീയം
'നമ്മളാണ് മാറ്റം'
‘’വരൂ , കാണുക മാനുഷ ലോകരിതെല്ലാം, മായിക കായിക വർണ്ണമിതെല്ലാം , നവകേരളം ഒരു യാഥാർഥ്യം താൻ , നല്ലൊരു നാളേക്കായി മുന്നേറാം ...

Category

Address


Thiruvananthapuram District Panchayat Office, Pattom
Thiruvananthapuram
695004