Chattambi Swami Dharmom

Chattambi Swami Dharmom

07/11/2023
21/04/2023

ഹരി ഓം

ഇന്ന്
21/04/2023

വെള്ളിയാഴ്ച

വൈകുന്നേരം
4 - 30 ന്

തിരുവനന്തപുരത്ത്
വഴുതയ്ക്കാട്

കേരളാ ഹിന്ദീ
പ്രചാരസഭാ
ഹാളിൽ

ഭരണി പൂജയും
ശ്രിചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ 99-ാം .
വാർഷികാചരണവും.

നാമസങ്കീർത്തനം, പ്രണവോപാസന
തൃശ്ശതി അർച്ചന
നിവേദ്യം, ആരതി.
സത്സംഗം
ഏവർക്കും സ്വാഗതം .

സംഘാടനം:
ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ,
വഴുതയ്ക്കാട്
തിരുവനന്തപുരം - 14 .

19/04/2023

ഹരി ഓം
*ശ്രീവിദ്യാധിരാജ* *ധർമ്മ*പ്രചാര*സഭ* , *വഴുതയ്ക്കാട്* , *തിരുവനന്തപുരം* . - *14*

*2023* *ഏപ്രിൽ* *21* *ന്* *വെള്ളിയാഴ്ച*
*വൈകിട്ട്*4 -30ന്**

*ഭരണി*പൂജയും*
*ശ്രീചട്ടമ്പിസ്വാമികളുടെ* *മഹാസമാധിയുടെ* *99* -ാം *വാർഷികവും* .
വേദി :
*കേരള*ഹിന്ദീ* *പ്രചാര*സഭ*ഹാൾ*
*വഴുതയ്ക്കാട്* *ജംഗ്ഷൻ* .
*തിരുവനന്തപുരം* .

സത്സംഗം, തൃശ്ശതി അർച്ചന , പ്രണവോപാസന, നാമസങ്കീർത്തനം.
ആരതി.
ലഘുപ്രഭാഷണം.

എല്ലാ സുമനസ്സുകളെയും സാദരം ക്ഷണിക്കുന്നു.

-- സെക്രട്ടറി,
ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ.
19 - 04-23.

ഹരി ഓം.

16/01/2023

ഹരി ഓം
**ശ്രീതീർത്ഥപാദാശ്രമം*വാഴൂർ *കോട്ടയം* *ജില്ല*

ധന്യാത്മൻ ,
ശ്രീ ചട്ടമ്പിസ്വാമികൾ മഹാസമാധി പ്രാപിച്ചിട്ട്
100- വർഷങ്ങൾ ആകുകയാണ്.
ഇതു സംബന്ധമായി ഒരു വർഷം നീണ്ടു നിൽക്കുന്ന 100-ാം മഹാ സമാധിവാർഷികാചരണ പരിപാടികൾ അഖില കേരള അടിസ്ഥാനത്തിൽ രൂപം കൊടുക്കുന്നതിനുള്ള ഒരു യോഗം 2023 ജനുവരി 22-ാം തീയതി ഞായറാഴ്ച *രാവിലെ* *11* മണിക്ക് തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള ശ്രീ അഭേദാ ശ്രമത്തിൽ വച്ച് സംഘടിപ്പിച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു .
ഔപചാരിക ക്ഷണപ്പത്രം ഇതോടൊപ്പം അയക്കുന്നു.
ആയത് സ്വീകരിച്ച് താങ്കൾ യോഗത്തിന് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്വാമി സ്മരണയോടെ

പ്രജ്ഞാനാനന്ദ തീർത്ഥപാദർ
(പ്രസിഡൻ്റ്)
ഗരുഢ ധ്വജാനന്ദ തീർത്ഥപാദർ
(സെക്രട്ടറി)

30/10/2022

ഹരി ഓം
☝അഭിവന്ദ്യ ശ്രീ പ്രഭാനന്ദ സ്വാമികളുടെ സമാധി സ്ഥാനമാണ് തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടയ്ക്ക് സമീപമുള്ള കണ്ടല എന്ന ഗ്രാമത്തിലുള്ള മൂകാംബിക ക്ഷേത്രം.
ഈ ക്ഷേത്രവും സമാധി സ്ഥാനവും' ഇസായി' ആ ശ്രമം എന്നാണ് അറിയപ്പെടുന്നത്.
നൂറ് വയസ്സിലേറെക്കാലം ജീവിച്ചിരുന്ന ശ്രീ പ്രഭാനന്ദ സ്വാമികൾ പൂവ്വാശ്രമത്തിൽ അലോപ്പതി ഡോക്ടറായിരുന്നു.
നാളെ31/10/2022 ന് ഇസായി ആശ്രമത്തിലെ സവിശേഷമായ വാർഷികാഘോഷങ്ങളിൽ എല്ലാ സുമനസ്സുകളും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.
ഹരി ഓം.

20/10/2022

' ഹരി ഓം
വേദാധികാര നിരൂപണം, ജീവകാരുണ്യ നിരൂപണം എന്നീ 'കൃതികളുടെ പഠന ക്ലാസ്സുകൾ തിരുവനന്തപുരത്ത് വഴുതയ്ക്കാട് ശ്രീ ഷണ്മുഖദാസ ചട്ടമ്പിസ്വാമി ആശ്രമത്തിൽ ആരംഭിക്കുന്നു. പ്രവേശനത്തിന് താല്പര്യമുള്ളവർ 31/10/2022ന് മുമ്പായി 9895648560 എന്ന
നമ്പരിൽ വാട്ട്സ് ആപ്പ് സന്ദേശം വഴി ബന്ധപ്പെടുക.
ഹരി ഓം.

15/10/2022

ഹരി ഓം
*ശ്രീവിദ്യാധിരാജ ധർമ്മപ്രചാര സഭ*

അറിയിപ്പുകൾ
1. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭ *ലഹരി* *വിരുദ്ധ* *പ്രചരണം* ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു.
ആയതിലേക്ക് വേണ്ടിയുള്ള
അനുയോജ്യമായ പ്രചരണവാക്യങ്ങളും പ്രചരണ രൂപരേഖയും തയ്യാറാക്കേണ്ടതുണ്ട്.
ഇതു സംബന്ധമായ നിർദ്ദേശങ്ങൾ സവിനയം അഭ്യർത്ഥിക്കുന്നു.
2.
ശ്രീ ചട്ടമ്പിസ്വാമികളുടെ സന്ദേശ പ്രചരണത്തിൻ്റെ ഭാഗമായി
*വേദാധികാര* *നിരൂപണം* , *ജീവ* *കാരുണ്യ* *നിരൂപണം* എന്നിവയെ അടിസ്ഥാനമാക്കി പഠന ക്ലാസ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു.
ഈ വിഷയങ്ങളിൽ അദ്ധ്യയന പ്രാവീണ്യമുള്ള പ്രതിഭകളെ ക്ലാസ്സുകളെടുക്കുന്നതിനായി ക്ഷണിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വരെ യാണ് പരിഗണിക്കുന്നത്.
3. ശ്രീ ചട്ടമ്പിസ്വാമി സന്ദേശങ്ങളും, സ്വാമികളുടെ കൃതികളും അടിസ്ഥാനമാക്കിയുള്ള പഠന ക്ലാസ്സുകൾ ആരംഭിക്കുന്നു. താല്പര്യമുള്ളവരെ ക്ഷണിക്കുന്നു.

ഈ അറിപ്പു പ്രകാരമുള്ള കാര്യങ്ങളിൽ താല്പര്യമുള്ള സുമനസ്സുകളെ സവിനയം ക്ഷണിക്കുന്നു.

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, സഹകരണ സന്നദ്ധത എന്നിവ 31/10/2022 ന് മുമ്പായി ചുവടെ ചേർത്തിരിക്കുന്ന വിലാസത്തിലോ 98 95 64 85 60 എന്ന വാട്ട്സ്ആപ്പ് നമ്പരിൽ മെസേജ് ആയോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി, ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭ (ശ്രീ ഷണ്മുഖദാസ തീർത്ഥപാദാശ്രമം) ,ഗണപതി കോവിൽ റോഡ്, വഴുതയ്ക്കാട്, തിരുവനന്തപുരം. 695 014.
' ഹരി ഓം.🙏

28/09/2022

*വിദ്യാരംഭം*
*_2022ഒക്ടോബർ5ന്_*
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാതാപിതാക്കൾ നെട്ടോട്ടത്തിലാണ് ഗുരുവിനെത്തേടി;
തങ്ങളുടെ കുഞ്ഞിനെ എഴുത്തിനിരുത്താൻ!
കുഞ്ഞുങ്ങളുടെ നന്മയും ഉയർച്ചയും കാംക്ഷിക്കുന്നവരിൽ പ്രഥമസ്ഥാനീയരായ ഗുരുക്കന്മാർ *മാതാപിതാക്കളല്ലാതെ* പിന്നെ യാരു് !!
അതു കൊണ്ട് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ സർവ്വഥാ യോഗ്യർ *മാതാപിതാക്കൾ* തന്നെ !!!
അവർക്ക് അസൗകര്യമുള്ള പക്ഷം ഏറ്റവുമടുത്ത ബന്ധുക്കളുമാകാം. ജനസഹസ്രങ്ങൾ തിങ്ങിനിറഞ്ഞ്
കുട്ടിയെ അസ്വസ്ഥമാക്കുന്ന എഴുത്തിടങ്ങൾ ( ക്ഷേത്രങ്ങൾ, പത്രമാഫീസുകൾ etc)
ഒഴിവാക്കി, സ്വന്തം വീട്ടിൽ വിളക്കു കൊളുത്തി വച്ച് ഈശ്വര ധ്യാനത്തോടെ കുട്ടികളെ എഴുത്തിനിരുത്തുക.
വീട്ടിലേവരും പ്രാർത്ഥനയോടെ കുട്ടിയെ അനുഗ്രഹിക്കും;കുട്ടി കൗതുകത്തോടെ ഉത്സാഹഭരിതമായി ഹരിശ്രീ കുറിക്കുകയും ചെയ്യും !!!
എല്ലാ കുഞ്ഞുങ്ങൾക്കും സരസ്വതീ കടാക്ഷം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🤍

- *ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭ* .

10/09/2022

പ്രിയ സദ്ജ്ജനങ്ങളെ.. 🙏

കേരളത്തിൻ്റെ ആദ്ധ്യാത്മിക നവോത്ഥാന മേഖലയിൽ പ്രഥമസ്ഥാനീയനായ
ശ്രീ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷം സെപ്റ്റംബർ 14 ബുധനാഴ്ച രാവിലെ 9 മുതൽ 11 മണി വരെ വഴുതയ്ക്കാട്
ശ്രീ ഷൺമുഖദാസ തീർത്ഥപാദാശ്രമത്തിലും
സെപ്റ്റംബർ 15 വ്യാഴാഴ്ച വൈകുന്നേരം 4.30 മുതൽ വഴുതയ്ക്കാട് ശ്രീ വിഘ്നേശ്വര NSS കരയോഗ ഹാളിലും വെച്ച്
ശ്രീ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷവും ചട്ടമ്പിസ്വാമി സ്മാരക ഹിന്ദുമഹാ സമ്മേളനവും സംഘടിപ്പിക്കുന്നതാണ്‌.

പ്രസ്തുത കർമ്മത്തിൽ
ബഹുമാന്യരായ
Prof. കുമ്പളത്ത് ശാന്തകുമാരി അമ്മ
Dr. പൂജപ്പുര കൃഷ്ണൻ നായർ
Dr. വിളക്കുടി രാജേന്ദ്രൻ
Dr. രവികുമാർ
ശ്രീ. M വിനോദ് കുമാർ
ശ്രീ തളിയൽ രാജശേഖരൻ പിള്ള
ബഹുമാനപ്പെട്ട കൗൺസിലർ Adv. രാഖി രവികുമാർ
തുടങ്ങിയവരുടെ 'മഹത് സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ സുമനസുകളുടെ സഹായ സഹകരണങ്ങളും മഹത് സാന്നിദ്ധ്യവും കൊണ്ട് ഈ ആഘോഷങ്ങൾ വിജയിപ്പിക്കാൻ ഒരോരുത്തരേയും സാദരം ക്ഷണിക്കുന്നു..🙏

10/09/2022

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. സാമൂഹ്യ നവോത്ഥാനത്തിന് മാർഗ്ഗദർശനം നൽകിയ ദിവ്യാവതാരം.
🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

24/08/2022

ഹരി ഓം
*ശ്രീഷണ്മുഖദാസ* *തീർത്ഥപാദാശ്രമം*
ഗണപതികോവിൽ റോഡ്, വഴുതയ്ക്കാട്,
തിരുവനന്തപുരം - 14
(ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ)
സുമനസ്സുകളെ,
നമസ്തേ;

*ജീവകാരുണ്യദിനം*
*25/08/2022* ന്
*വ്യാഴാഴ്ച*
ശ്രീ ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ബഹു.കേരള സർക്കാർ ജീവകാരുണ്യ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ് ഇതോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടയ്ക്കകത്ത് പത്മ വിലാസം റോഡിൽ ഉള്ള *അഖില*ഭാരത* *അയ്യപ്പസേവാസംഘം* ഹാളിൽ വച്ച് 25/08/2022 ന് വൈകുന്നേരം *4* *മണിക്ക്* സംഘടിപ്പിച്ചിരിക്കുന്ന മഹാസമ്മേളനത്തിലേക്ക് എല്ലാ ബഹുമാന്യരേയും സവിനയം ക്ഷണിക്കുന്നു.

ശ്രീഷണ്മുഖദാസ തീർത്ഥപാദാശ്രമത്തിലെയും ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭയുടെയും ബഹു. അംഗങ്ങളും പ്രവർത്തകരും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

- സെക്രട്ടറി,
24/08/2022.

16/07/2022

ഹരി ഓം
*ശ്രീഷണ്മുഖദാസ* *തീർത്ഥപാദ* *ആശ്രമം*
*ഗണപതി* *കോവിൽ* *റോഡ്, വഴുതയ്ക്കാട്,* *തിരുവനന്തപുരം* - *14* . സുമനസ്സുകളെ,

ആശ്രമത്തിൻ്റെ അറിയിപ്പുകൾ:
1.
17 - 07- 2022 ന് ആദ്ധ്യാത്മരാമായണം പാരായണം, വൈകിട്ട് 5ന്.
2. ഓരോ ദിവസത്തേയും പാരായണം വഴിപാടായി നിർവ്വഹിക്കാവുന്നതാണ്.താല്പര്യമുള്ളവർ ആശ്രമത്തിൽ നേരിട്ടോ, 98 95 64 85 60 എന്ന മൊബൈൽ നമ്പർ മുഖാന്തിരമോ വഴിപാട് ഏർപ്പാടാക്കാവുന്നതാണ്.
3. ശ്രീ ഷണ്മുഖദാസ തീർത്ഥപാദാശ്രമത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിലും, ധർമ്മ പ്രചരണത്തിനും, താല്പര്യമുള്ളവരെ ആശ്രമം ക്ഷണിക്കുന്നു.
ആശ്രമത്തിലെ
ദൈനംദിന സേവനങ്ങൾ, ചട്ടമ്പിസ്വാമി ധർമ്മപ്രചരണം, കാരുണ്യ പ്രവർത്തനം,
സാംസ്കാരിക-സാമൂഹ്യ സേവനം തുടങ്ങിയവയിൽ താല്പര്യമുള്ളവരും നിസ്വാർത്ഥ സേവനതല്പരതയും ഉള്ളവരെയാണ് പ്രധാനമായി പരിഗണിക്കുന്നത്.
4. പുരാണ - ആദ്ധ്യാത്മിക ഗ്രന്ഥ പാരായണ പരിശീലനം; കുട്ടികളിൽ ധാർമ്മിക ബോധവൽക്കരണം; നാമസങ്കിർത്തന പരിശീലനം;മലയാള ഭാഷാ പഠന - പരിശീലനം;വേദ- ശ്രീമദ് ഭഗവത് ഗീത പഠനം;പ്രഭാഷണ- പ്രസംഗ പരിശീലനം;സദ് സ്വഭാവ രൂപവത്കരണ പരിശീലനം എന്നിവയിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
5.മാതൃസമിതിയുടെ നേതൃത്വത്തിൽ ബാലികാ ബാലന്മാർക്കായി മേൽ സൂചിപ്പിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.
താല്പര്യമുള്ള സുമനസ്സുകൾ
സെക്രട്ടറി, ശ്രീ ഷണ്മുഖദാസ തീർത്ഥപാദ ആ ശ്രമം, ഗണപതി കോവിൽ റോഡ്, വഴുതയ്ക്കാട്, തിരുവനന്തപുരം. 695 014 എന്ന വിലാസത്തിലോ98 95 64 85 60 എന്ന മൊബൈൽ നമ്പരിലോ ബന്ധപ്പെടണമെന്നഭ്യർത്ഥിക്കുന്നു.
- സെക്രട്ടറി.
ഹരി ഓം.

15/07/2022

ഹരി ഓം
*ശ്രീഷണ്മുഖദാസ* *തീർത്ഥപാദ* *ആശ്രമം*
വഴുതയ്ക്കാട്, തിരുവനന്തപുരം -14.

സുമനസ്സുകളെ,
2022 ജൂലൈ 17ന് ഞയറാഴ്ച മുതൽ ആഗസ്റ്റ് 16 ന് വരെ (കർക്കടകം 1 മുതൽ 32 വരെ) ശ്രീഷണ്മുഖദാസ തീർത്ഥപാദ ആശ്രമത്തിൽ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 5 മണി മുതൽ അദ്ധ്യാത്മരാമായണ പാരായണം സംഘടിപ്പിച്ചിരിക്കുന്ന വിവരം സവിനയം അറിയിക്കുന്നു.
താല്പര്യമുള്ള സജ്ജനങ്ങൾക്ക് ഓരോ ദിവസത്തേയും പാരായണം വഴിപാടായി സമർപ്പിക്കാവുന്നതാണ്‌.
സുമനസ്സുകളുടെ സഹകരണവും സാന്നിദ്ധ്യവും സവിനയം അഭ്യർത്ഥിക്കുന്നു. വഴിപാടായി പാരായണത്തിൽ സഹകകരിക്കാൻ താല്പര്യമുള്ള സജ്ജനങ്ങൾ
98 95 64 85 60 നമ്പരിൽ വാട്ട്സ്ആപ്പ്
മുഖാന്തിരമോ, ഫോണിലൂടെയോ,
ആശ്രമത്തിൽ നേരിട്ടോ,
അന്വേഷിക്കണമെന്നഭ്യർത്ഥിക്കുന്നു.
ഹരി ഓം.
- സെക്രട്ടറി.

12/07/2022

ഹരി ഓം
*ഗുരുപൂർണ്ണിമ*
*13* - *07* - *2022* ന്.
*ബുധനാഴ്ച*

ഗുരുപൂർണ്ണിമ ദിനത്തിൽ വഴുതയ്ക്കാട് ഗ്രീഷണ്മുഖദാസ തീർത്ഥപാദാശ്രമത്തിൽ വൈകുന്നേരം 5 മണിക്ക് പ്രത്യേക പൂജയും ആരതിയും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ സുമനസ്സുകളേയും ആദരവോടെ ക്ഷണിക്കുന്നു.

- ശ്രീ ഷണ്മുഖദാസ തീർത്ഥപാദാശ്രമം,
ഗണപതി കോവിൽ റോഡ്, വഴുതയ്ക്കാട് .
(ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ)

09/07/2022

ഹരി ഓം
*ശ്രീവിദ്യാധിരാജ ധർമ്മ* *പ്രചാരസഭ* , *വഴുതയ്ക്കാട്* , *തിരുവനന്തപുരം*

മഹാത്മൻ,
ഒരു ദശാബ്ദമായി ശ്രീ ചട്ടമ്പിസ്വാമി ധർമ്മ സന്ദേശ പ്രചരണാർത്ഥം സേവനമനുഷ്ടിക്കുന്ന പ്രസ്ഥാനമാണ്, ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ.
സ്വാമികൾ രചിച്ച ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ, ചർച്ചകൾ, നിരവധിയായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള സേവനങ്ങൾ ഞങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്.
ഇന്നാട്ടിലെ എല്ലാ മേഖലകളെയും പ്പോലെത്തന്നെ കോവിഡ് രോഗവ്യാപന സാഹചര്യം ഈ പ്രസ്ഥാനത്തേയും ഏറെ ബാധിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഞങ്ങൾ നിസ്വാർത്ഥമായിത്തന്നെ പ്രവർത്തിച്ചതിൽ ഞങ്ങൾക്ക് ചാരിതാർത്ഥ്യമുണ്ട്.

ഇതിനു പുറമേ
ശ്രീചട്ടമ്പിസ്വാമിയുടെ ധർമ്മസന്ദേശങ്ങളുടെ അമൂല്യമായ ദർശനങ്ങൾ വരും തലമുറയ്ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ
*ശ്രീ ഷണ്മുഖദാസ* *തീർത്ഥപാദാശ്രമം* സ്ഥാപിച്ച് ആദ്ധ്യാത്മിക - വേദ- വേദാന്ത പഠന സംവിധാനവും ഏർപ്പെടുത്തി ,പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.

ഈ സംരംഭം പൂർണ്ണമായി പ്രാപ്തമാക്കുന്നതിന്
എല്ലാ സുമനസ്സുകളുടെയും നിസ്സീമമായ സാന്നിദ്ധ്യവും സഹായ സഹകരണവും അവശ്യം ആവശ്യമാണ്.
എല്ലാ സുമനസ്സുകളെയും വഴുതയ്ക്കാട് ഗണപതി ക്ഷേത്രത്തിനു സമീപമുള്ള ശ്രീ ഷണ്മുഖദാസ തീർത്ഥപാദാശ്രത്തിലേക്ക് ആദരവോടെ ക്ഷണിക്കുന്നു.

ഈ സംരംഭത്തിൻ്റെ ദൈനംദിനാവശ്യങ്ങൾക്കും സാമുഹ്യ സേവനങ്ങൾക്കും ഏറെ ധനം ആവശ്യമുണ്ട്.
ആയതിനാൽ എല്ലാ സുമനസ്സുകളോടും ഈ കാര്യത്തിലും ഞങ്ങളെ തങ്ങളാലാവും വിധം സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ആദരവോടെ,
- സെക്രട്ടറി,
ശ്രീ ഷണ്മുഖദാസ തീർത്ഥപാദാശ്രമം,
( ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ, വഴുതയ്ക്കാട്, തിരുവനന്തപുരം.
ഹരി ഓം.

23/06/2022

ഹരി ഓം
*ശ്രീഷണ്മുഖദാസ* *തീർത്ഥപാദാശ്രമം* ,
*ഗണപതികോവിൽ* *റോഡ്* , *വഴുതയ്ക്കാട്* .
*തിരുവനന്തപുരം* .
*സത്സംഗം* - *26/06/2022* ന് *ഞായറാഴ്ച* *രാവിലെ* *10* - *30ന്*

ബഹുമാന്യൻ,

*പൂജനീയ* *ബ്രഹ്മശ്രീ* *ഗുരുപ്രിയപുരി* *മാതാജി* ( *തിരുമല മാധവസ്വാമി* *ആശ്രമം* *മഠാധിപതി* )
*26-06-2022* ന് *ഞായറാഴ്ച* *രാവിലെ* *10* - *30* ന് *സത്സംഗത്തിനായി* , വഴുതയ്ക്കാട് ശ്രീ ഷണ്മുഖദാസ തീർത്ഥപാദാശ്രമത്തിലെത്തുന്ന വിവരം എല്ലാ സുമനസ്സുകളെയും വിനയത്തോടെ അറിയിക്കുന്നു.
ഈ മഹാസംരംഭത്തിൽ പങ്കെടുക്കാൻ എല്ലാ സുമനസ്സുകളെയും ആദരവോടെ ക്ഷണിക്കുന്നു.

- സെക്രട്ടറി,
ശ്രീ ഷണ്മുഖദാസ തീർത്ഥപാദാശ്രമം,
( ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ, വഴുതയ്ക്കാട്, തിരുവനന്തപുരം.

04/06/2022

തിരുവനന്തപുരം അഭേദാശ്രമം ട്രഷറർ ശ്രീബാലചന്ദ്രൻ നായർ, ട്രസ്റ്റംഗം ശ്രീബാലഗംഗാധരൻ നായർ എന്നിവരുടെ അമ്മ ശ്രീമതി ഓമന അമ്മ വിഷ്ണു പാദം പൂകിയ വിവരം പ്രാർത്ഥനകളോടെ അറിയിക്കുന്നു.
ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Photos from Chattambi Swami Dharmom's post 19/05/2022

ഹരി ഓം
ശ്രീ ഷണ്മുഖദാസ തീർത്ഥപാദാശ്രമത്തിൻ്റെ (വഴുതയ്ക്കാട്, തിരുവനന്തപുരം) ഉദ്ഘാടനം തീർത്ഥപാദ സന്യാസപരമ്പരാദ്ധ്യക്ഷൻ പൂജനീയ ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദ തീർത്ഥപാദ സ്വാമികളും പ്രൊഫസർ കുമ്പളത്ത് ശാന്തകുമാരി അമ്മ ടീച്ചറും കൂടി നിർവ്വഹിച്ചപ്പോഴത്തെ നിരവധി ദൃശ്യങ്ങൾ.

13/05/2022

ഹരി ഓം.
ഈ സുദിനത്തിൽ എല്ലാ സുമനസ്സുകളെയും ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ, സവിനയം സ്വാഗതം ചെയ്യുന്നു.
ശ്രീ ചട്ടമ്പിസ്വാമി ധർമ്മ പ്രചരണം ലക്ഷ്യമാക്കി, പ്രവർത്തിക്കുന്നതിന് വേണ്ടി
തിരുവനന്തപുരത്ത് വഴുതയ്ക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിനു സമീപത്തായി
ശ്രീ ഷണ്മുഖദാസ തീർത്ഥപാദാശ്രമം ഇന്നു (14- O5-2022) ന് ഉച്ചക്ക് 12 മണിക്ക് പരമ പൂജനീയ ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദ തീർത്ഥപാദ സ്വാമികൾ ഉദ്ഘാടനം നിർവ്വഹിക്കുന്ന വിവരം അറിയിക്കുന്നു.
എല്ലാ സുമനസ്സുകളെയും ആദരവോടെ ക്ഷണിക്കുന്നു.

ഹരി ഓം.

10/05/2022

ഹരി ഓം
തിരുവനന്തപുരത്ത് വഴുതയ്ക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിനു സമീപത്ത് തീർത്ഥപാദാശ്രമം സ്ഥാപിതമാകുന്നു.14/05/2022 ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് തീർത്ഥപാദപരമ്പരയുടെ പരമാദ്ധ്യക്ഷൻ പൂജനീയ ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദ സ്വാമികളും ആദരണീയയായ പ്രൊഫ: കുമ്പളത്ത് ശാന്തകുമാരി അമ്മ ടീച്ചറും കൂടി ആശ്രമ സമർപ്പണം നിർവ്വഹിക്കുന്നു.
എല്ലാ സുമനസ്സുകളെയും സാദരം ക്ഷണിക്കുന്നു.

04/05/2022

ഹരി ഓം
ശ്രീ ചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ 98 -ാം വാർഷിക ദിനം: മേയ് 5

ഇന്ന് വൈകുന്നേരം 3 - 30 ന് ശ്രീ ചട്ടമ്പിസ്വാമി മഹാസമാധി ദിന അനുസ്മരണ സമ്മേളനം .
തിയോസഫിക്കൽ സൊസൈറ്റിയുടെ *ആനിബസൻ്റ്*
ഹാളിൽ ( ചെന്തിട്ട, തിരുവനന്തപുരം ')
ഡോ. പൂജപ്പുര കൃഷ്ണൻ നായർ, ഡോ. വിളക്കുടി രാജേന്ദ്രൻ എന്നി പ്രഗത്ഭർ സംബന്ധിക്കുന്നു.
എല്ലാ സുമനസ്സുകളേയും സാദരം ക്ഷണിക്കുന്നു.
ഹരി ഓം

ശ്രീ ചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ 98 -ാം വാർഷികാചരണം - പന്മന ആശ്രമം. 03/05/2022

സഹസ്ര ജ്യോതി, ശ്രീ ചട്ടമ്പിസ്വാമികളുടെ മഹാസമാധി യുടെ 98 -ാം വാർഷികാചരണം, പന്മന ആശ്രമം.02/05/2022.
View, Hear ,Share and Subscribe 🙏🏼

https://youtu.be/jo4ZoSuR5OA

ശ്രീ ചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ 98 -ാം വാർഷികാചരണം - പന്മന ആശ്രമം. ശ്രീ ചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ 98 -ാം വാർഷിക ദിനാചരണം. പന്മന ആശ്രമത്തിൻ സംഘടിപ്പിച്ചതിൻ്റെ ദൃശ്യങ്ങൾ.

Want your organization to be the top-listed Non Profit Organization in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

# SahasrajyothiPanchavadhyam Keraleeyam2023

Telephone

Website

Address

Ganapathi Coil Road, Vazhuthacaud
Thiruvananthapuram
695014
Other Non-Governmental Organizations (NGOs) in Thiruvananthapuram (show all)
Hand in Hand Hand in Hand
PRA 303 , NEAR ASHRAMAM Lane, ENGINEERING COLLEGE PO
Thiruvananthapuram, 695016

We are a small group of people in Trivandrum who are focusing mainly on reducing the number of homel

Kerala Samsthana Vyapari Vyavasai Samithi Kerala Samsthana Vyapari Vyavasai Samithi
Vyapari Mandiram
Thiruvananthapuram, 695036

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഔദ്യോഗിക ഫെസ്ബുക്ക് പേജിലേക്ക് സ്വാഗതം

Twenty30 Association: Thiruvananthapuram Twenty30 Association: Thiruvananthapuram
Vikas Bhavan
Thiruvananthapuram, 695033

Official page of Twenty30 Association: Thiruvananthapuram, an Initiative of 'Twenty30 Association for Sustainable Development, Kerala' NGO.

Kerala International Students Association- KISA Kerala International Students Association- KISA
Thiruvananthapuram

Kerala International Students Association (KISA) was established in 2017, representing the international students pursuing their studies at different colleges and universities in K...

Vijayaveedhi Student Support Centre Vijayaveedhi Student Support Centre
Puthukurichy P O
Thiruvananthapuram, 695303

An initiative of Vision 2050 Society of Social Empowerment

Lakshya disability welfare center Lakshya disability welfare center
Sreekrishna, TC 14/3865 , Chalakuzhi Lane, Pattom
Thiruvananthapuram

Lakshya disability welfare center is a Non governmental organisation.

Koode Charitable Trust Koode Charitable Trust
C44, Ilangam Nagar, Thycaud
Thiruvananthapuram, 695014

Koode Charitable Trust(Reg27/IV/2022)a sub of SreeMatha Charitable Society(RegT-163/2000), Trivandrum

Sustainable Seafood Network of India Sustainable Seafood Network of India
Sustainable Seafood Network Of India TC. 28/2341, KRA – C – 84 “Sreevardhini” 1st Floor Chettikulangara, Near Aries Plex SL Cinemas Sahodara Samajam Road, Thiruvananthapuram Kerala –
Thiruvananthapuram, 695001

Strengthen The Network For Sustainable Fisheries

Indian Agricultural Association-IAA Indian Agricultural Association-IAA
IAA Bhavan, Jacob's Junction, Punnen Road, University P. O
Thiruvananthapuram, 695034

A Professional body of Agricultural graduates all over the country for the promotion of professionalism in agriculture and their by foster cooperation and feternity among them. Als...

Bhim Sena Kerala ഭീംസേന കേരളം Bhim Sena Kerala ഭീംസേന കേരളം
Thiruvananthapuram
Thiruvananthapuram

ഭീംസേന കേരളം 21-ാം നൂറ്റാണ്ടിലെ നീല വി?

WEN Trivandrum WEN Trivandrum
S S BUILDING
Thiruvananthapuram, 695583

WEN a society registered under Travancore Literary, scientific and charitable societies Registration Act 1955 Act is a group of Women entrepreneurs engaged in networking, learning ...

IRD MSM Project IRD MSM Project
House Number 81, TPJ Nagar, Kundattukonam
Thiruvananthapuram

IRD MSM Project rigorously working for the prevention and the Spread of HIV/AIDS among men having s*x with men. We provide services to the MSM community to promote safe s*xual prac...