CinemaVithura

CinemaVithura

വിതുരയിലെ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ.

Photos from CinemaVithura's post 19/11/2022

കല്ലാർ അനിൽ നിർമ്മാണ നിയന്ത്രണം നിർവ്വഹിക്കുന്ന പുതിയ സിനിമ
" അനക്ക് എന്തിന്റെ കേടാ ?" കോഴിക്കോട്ട് ചിത്രീകരണമാരംഭിച്ചു.

Photos from CinemaVithura's post 01/11/2022

കല്ലാർ അനിൽ പ്രൊഡക്ഷൻ കൺട്രോളറായ പുതിയ ചിത്രം മാംഗോ മുറി ഇന്ന് കഴക്കൂട്ടത്തും പരിസരങ്ങളിലുമായി ചിത്രീകരണമാരംഭിച്ചു. 💙💛

17/08/2022

ക്ഷണികം എന്ന സിനിമയ്ക്ക് ശേഷം വിതുരക്കാരനായ ക്യാമറാമാൻ
അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവ്വഹിക്കുന്ന പുതിയ ചിത്രം 'റാണി' ചിത്രീകരണം പൂർത്തിയാകുന്നു.

17/08/2022

കല്ലാർ അനിൽ കുമാർ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച ആദ്യ തമിഴ് സിനിമ റൂൾ നമ്പർ ഫോർ പ്രേക്ഷകരിലേയ്ക്കെത്തുന്നു.

11/08/2022

മേയ്ക്കപ്പ് മാൻ പ്രദീപ് വിതുരയുടെ പുതിയ രണ്ട് ചിത്രങ്ങൾ. ഇടവേളയ്ക്ക് ശേഷം മിയ അഭിനയ രംഗത്ത് തിരിച്ചെത്തുന്ന
" പ്രൈസ് ഓഫ് പോലീസ് "
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന "കളിഗമിനാർ "

11/08/2022

ആന്റണി വർഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം " പൂവൻ " പൂർത്തിയായി.
കലാസംവിധാനം :
സാബു മോഹൻ വിതുര.

ക്ഷണികം ശ്രദ്ധനേടുന്നു; കയ്യടി നേടി ഛായാഗ്രാഹകനും 13/05/2022

https://www.manoramaonline.com/movies/movie-news/2022/05/10/kshanikam-movie-malayalam.html?fbclid=IwAR0AsFomtE-IPWO258BGBu7eBc36wpDvQUvtwmCuNfa200fCMWfd1IY83R0

ക്ഷണികം ശ്രദ്ധനേടുന്നു; കയ്യടി നേടി ഛായാഗ്രാഹകനും ജുവൽ മേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ക്ഷണികം. രാജീവ് രാജേന്ദ്രൻ ആണ് സംവിധാനം. യഥാർഥ ജീവി.....

24/04/2022

വിതുരയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഒരുക്കിയ ഷോർട്ട് ഫിലിം. ഒപ്പം ചിത്രം പ്രകാശനം ചെയ്ത
UNICEF India Chief,
SOLEDAD HERRERO.

https://youtu.be/QkD5kSq3OyI
https://youtu.be/QkD5kSq3OyI
https://youtu.be/QkD5kSq3OyI

22/04/2022

സോണി OTT പ്ലാറ്റ്‌ഫോമിൽ റിലീസ്‌ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം സാബു മോഹൻ വിതുരയാണ് നിർവഹിച്ചിരിക്കുന്നത്.

14/04/2022

Pradeep Vithura Next 🧡💙

12/04/2022

മേപ്പടിയാൻ എന്ന മലയാളചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിൽ കലാസംവിധായകൻ സാബു മോഹൻ വിതുര, മൊമെന്റോ സ്വീകരിക്കുന്നു.

THIRONTHARAM SONG 21/03/2022

അനന്തപുരിക്കൊപ്പം വിതുരയുടെ താളവും ഈണവും പതിഞ്ഞ ഒരു പാട്ട് പുറത്തിറങ്ങി. കല്ലാറും പൊന്മുടിയും ഉൾപ്പെടുന്ന ഈ ഗാനത്തിന്റെ സംഗീതം: സുവീൺ ബാലകൃഷ്ണൻ, പാടാൻ ജാസ്സി ഗിഫ്റ്റും. വീഡിയോ മേക്കിങ് അരുണേഷ്‌ ശങ്കർ. ജഗദീഷ്, മഞ്ജു പിള്ള, മധുപാൽ തുടങ്ങിയവരും ചേരുന്ന, തിരുവനന്തപുരത്തെപ്പറ്റി ആദ്യമായൊരുക്കിയ ഈ പാട്ടിന്റെ രണ്ട് വേർഷനുകൾ കൂടി പുറത്തിറങ്ങാനുണ്ട് 💙🧡

https://youtu.be/uFhq2dgyujU

THIRONTHARAM SONG A song about beauty and diversity of Thiruvananthapuram, the capital district of an Indian state Kerala.Production : Dr Devi Mohan(Vice Person, Saraswathi ...

Panineer Pookal | Kshanikam | K S Chithra | Rajeev Rajendran | Dr. Sunil VT | Dr. Sheeja Vakkom 28/02/2022

https://youtu.be/NR_QO75hEss

Panineer Pookal | Kshanikam | K S Chithra | Rajeev Rajendran | Dr. Sunil VT | Dr. Sheeja Vakkom Presenting Panineer Pookal Video Song from the movie 'Kshanikam'Directed by Rajeev Rajendran.Composed By : Dr. Sunil VTSong Arrangement : Samson SilvaLyrics ...

19/02/2022

സാബു മോഹൻ വിതുര കലാസംവിധാനം നിർവ്വഹിക്കുന്ന വാശി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ടൊവിനോ,കീർത്തി സുരേഷ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ.

17/02/2022

ജുവൽ മേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്ഷണികം എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. വിതുരക്കാരനായ അരവിന്ദ് ഉണ്ണി ആദ്യമായി സ്വതന്ത്ര ക്യാമറാമാനായ സിനിമയാണ് ക്ഷണികം.
🧡💙

Samaya Yathra Malayalam movie Official Trailer 15/02/2022

കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം നേടിയ വിതുര സുധാകരൻ സംവിധാനം ചെയ്ത സമയയാത്ര എന്ന സിനിമയുടെ ട്രെയ്‌ലർ. വിതുരയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

https://youtu.be/L0NJjCdwdYU

Samaya Yathra Malayalam movie Official Trailer Samaya Yathra a Malayalam movie directed and produced by VITHURA SUDHAKARAN.DOP - REJU R AMBADYCREATIVE HEAD - DR SANTHOSH SAUPARNIKAMUSIC - SATHEESH RAMACH...

11/02/2022

സൈജു കുറുപ്പ്, സുധി കോപ്പ, പ്രിയങ്ക നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന അന്താക്ഷരി എന്ന ചിത്രം വിതുരയിൽ ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാറായി. സോണി ലൈവിൽ റിലീസ്‌ ചെയ്യുന്ന ചിത്രത്തിന്റെ കലാസംവിധാനം സാബു മോഹൻ വിതുര.

07/02/2022

എ ലൈഫ് ഡയറി എന്ന മലയാള ചിത്രത്തിലെ സോംഗ് റെക്കോർഡിങ്.
വിതുരക്കാരനായ സംഗീത സംവിധായകനായ സുവീൺ ബാലകൃഷ്ണൻ ആദ്യമായി ആലപിക്കുന്ന ചലച്ചിത്രഗാനം.

Njayar Avadhi Malayalam Mini Webseries | Teaser | Coming soon | Amrutha Nair | Salad | 03/02/2022

മുനീർ വിതുര ക്യാമറ നിർവ്വഹിക്കുന്ന ഞായർ അവധി എന്ന മിനി വെബ് സീരിസിന്റെ ആദ്യ ടീസർ. സംവിധാനം ആഷിക് ഷാജഹാൻ.

https://youtu.be/vf-WQAl_Rv0

Njayar Avadhi Malayalam Mini Webseries | Teaser | Coming soon | Amrutha Nair | Salad | ൊതുവെ ഒരു "ഞായർ അവധി" കിട്ടിയാൽ നമ്മളൊക്കെ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കും ... എന്നാൽ അന്ന് നാട്.....

29/01/2022

മിന്നൽ മുരളിയിയിലെ വിതുര ടച്ച്‌ :
പ്രദീപ് വിതുര സംസാരിക്കുന്നു.
പ്രോസ്തെറ്റിക് മേയ്ക്കപ്പും സിനിമയും.🎨

24/01/2022

സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫിലിം പ്രൊഡക്ഷൻ സോഫ്റ്റ് വെയർ. വിതുരക്കാരനായ ആദി കിരൺ ഡി പ്ലസ്സിനെ വിവരിക്കുന്നു. 🎬

15/01/2022

Thank You 🧡 💙 P.S Prasanth

15/01/2022

മാനാട് എന്ന വൻഹിറ്റ് ചിത്രത്തിലൂടെ നടന്റെ റോളിൽ തിരിച്ചു വന്ന ഹിറ്റ് മേക്കർ സംവിധായകൻ എസ്.ജെ സൂര്യ നായകനാകുന്ന തമിഴ് ചിത്രമാണ് വിതുരക്കാരനായ അനിൽ കുമാർ കല്ലാർ പ്രൊഡക്ഷൻ മാനേജ്മെന്റ് നിർവ്വഹിക്കുന്ന വദന്തി.
മഹാസമുദ്രം,വാർ & ലൗ, സ്വപ്നക്കൂട് എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള
പ്രമുഖ തമിഴ് നദി ലൈല ഇടവേളയ്ക്ക് ശേഷം നായികയാകുന്ന വദന്തിയുടെ ചിത്രീകരണം പൂർത്തിയാകുന്നു. തമിഴ് നാടിനൊപ്പം
ബ്രൈമൂർ, കല്ലാർ, പൊന്മുടി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്.

14/01/2022

നീരജ് മാധവ് നായകനായ "ക " എന്ന മലയാള സിനിമയുടെ ചിത്രീകരണവേളയിൽ വിഷ്‌ണു വംശ, നീരജിനൊപ്പം. ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് വിതുരക്കാരനായ വിഷ്ണു വംശയാണ്. സിനിമയുടെ അവസാനഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

13/01/2022

സാബു മോഹൻ വിതുര കലാസംവിധാനം നിർവ്വഹിച്ച മേപ്പടിയാൻ നാളെ തീയേറ്ററുകളിലെത്തുന്നു. ഉണ്ണി മുകുന്ദൻ,അജു വർഗ്ഗീസ്,ഇന്ദ്രൻസ്, സൈജു കുറുപ്പ്,കലാഭവൻ ഷാജോൺ,അഞ്ജു കുര്യൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ.
ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് മേപ്പടിയാൻ.

13/01/2022

തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിർമ്മിച്ച ഉർവ്വശി തിയേറ്റേഴ്സിന്റെ പുതിയ ചിത്രം
"സൗദി വെള്ളക്ക" റിലീസിനൊരുങ്ങുന്നു.
കലാസംവിധാനം: സാബു മോഹൻ വിതുര
🟠🔵

12/01/2022

ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസ്സ്.
പ്രദീപ് വിതുരയുടെ മേക്കപ്പ് മികവിനെപ്പറ്റി
🧡💙 #മിന്നൽമുരളി

10/01/2022

സാബു മോഹൻ വിതുര കലാസംവിധാനം നിർവ്വഹിക്കുന്ന വാശി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം രേവതി കലാമന്ദിർ നിർമ്മിക്കുന്ന ചിത്രത്തിൽ ടോവിനോയും കീർത്തി സുരേഷുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

09/01/2022

സി ഡിറ്റിൽ നിന്നും ഫോട്ടോഗ്രാഫിയിൽ ഡിപ്ലോമ നേടിയ വിതുരക്കാരനായ മുനീർ,
ബോബി എന്ന മലയാള സിനിമയിൽ അസിസ്റ്റന്റ് ക്യാമറമാനായി. തുടർന്ന് വർഷങ്ങളായി കേരളകൗമുദിയുടെ വിവിധ പ്രോഗ്രാമുകൾക്കും കൗമുദി ചാനലിലെ അളിയൻസ് എന്ന ജനപ്രിയ സീരീസിനും ക്യാമറ ചെയ്തു. ഏഷ്യാനെറ്റ് കേബിൾ വിഷൻ സംപ്രേഷണം ചെയുന്ന അഭി വെഡ്സ് മഹി എന്ന സീരീസിനൊപ്പം നിരവധി ടി വി-പരസ്യ ചിത്രങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കും ക്യാമറാമാനായി പ്രവർത്തിച്ചു വരുന്ന മുനീർ സത്യജിത്ത് റായ് ഷോർട്ട് ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റിവലിൽ മികച്ച ക്യാമറാമാനുള്ള അവാർഡ് നേടിയിട്ടുണ്ട്.

Photos from CinemaVithura's post 09/01/2022

വിതുരയിലെ ആദ്യത്തെ സിനിമാ തീയേറ്ററാണ് പ്രസന്ന ടാക്കീസ്. ശങ്കരൻ നായർ സ്ഥാപിച്ച ഈ തീയേറ്ററിന്റെ ആദ്യത്തെ പേര് സരോജ എന്നായിരുന്നു. മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്ററാണ് അന്ന് വൈദ്യുതി ലഭ്യതയ്ക്കായി തിയേറ്റർ ആശ്രയിച്ചിരുന്നത്. പിന്നീട് മാധവൻ നായർ തിയേറ്റർ ഏറ്റെടുത്ത് പ്രസന്ന എന്ന് പേര് മാറ്റിയ ശേഷം ആദ്യമായി പ്രദർശിപ്പിച്ച സിനിമ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് സത്യനും ശാരദയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച കാട്ടുതുളസി എന്ന മലയാള ചിത്രമാണ്. സിനിമ കാണാൻ അടുത്ത പട്ടണമായ നെടുമങ്ങാട്ടും തിരുവനന്തപുരത്തും പോയിരുന്നവർക്ക് നാട്ടിലെ തീയേറ്റർ ആഘോഷമായി. സിനിമ ജനകീയമായിത്തുടങ്ങി.
ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു. സത്യൻ നായകനായ ഭാര്യ എന്ന സിനിമ ഒരു മാസമാണ് പ്രസന്നയിൽ പ്രദർശിപ്പിച്ചത്. ഈ റെക്കോർഡ് ആവർത്തിച്ചത് പിന്നീട്‌ ഏറെ വർഷങ്ങൾക്ക് ശേഷം വിതുരയിലെ തന്നെ മറ്റൊരു തിയേറ്ററിൽ പ്രദർശിപ്പിച്ച ചിന്നതമ്പി എന്ന തമിഴ് ചിത്രമാണ്. തമിഴ് സിനിമാ സ്വാധീനം കേരളത്തിലുണ്ടായിരുന്നതിനാൽ പ്രസന്ന ടാക്കീസിൽ തുടക്കകാലത്ത് കൂടുതലും പുണ്യപുരാതന ചിത്രങ്ങളും തമിഴ് ചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചിരുന്നത്. എഴുപതുകളിൽ MGR, ശിവാജി ഗണേശൻ എന്നിവർ വിതുരയിലെയും ജനപ്രിയതാരങ്ങളായിരുന്നു
നിശബ്ദ ചിത്രമായ വിഗതകുമാരൻ, ആദ്യ മലയാള ശബ്ദചിത്രമായ ബാലൻ, മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട്, ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ, ക്ലാസിക് ചിത്രമായ ചെമ്മീൻ, പത്മരാജന്റെ രതിനിർവേദം, വൻ ഹിറ്റായ അവളുടെ രാവുകൾ, രാജാവിന്റെ മകൻ, ഒരു വടക്കൻ വീരഗാഥ തുടങ്ങി വ്യത്യസ്ത ഴോണറുകളിലെ, വിവിധ ഭാഷകളിലെ നൂറ് കണക്കിന് സിനിമകൾ പ്രസന്നയിൽ പ്രദർശിപ്പിക്കപ്പെട്ടു.
അടിയന്തരാവസ്ഥക്കാലത്തും ലൗഡ് സ്പീക്കർ ഉപയോഗിക്കാതെ നിയന്ത്രണങ്ങൾ പാലിച്ച്‌ പ്രസന്ന പ്രദർശനങ്ങൾ തുടർന്നു. ആദ്യകാലത്ത് ലണ്ടൻ നിർമ്മിതമായ റോസ് പ്രോജക്ടറാണ് വെള്ളിത്തിരയിൽ വെട്ടം പതിപ്പിച്ചിരുന്നത്.
സിനിമാപ്രദർശനങ്ങൾക്ക് പുറമേ എൺപതുകളിൽ ചലച്ചിത്ര താരങ്ങൾ അടക്കമുള്ളവർ വേഷമിട്ട നിരവധി നാടകങ്ങൾക്കും മാജിക് ഷോകൾക്കും പ്രസന്ന വേദിയായി.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ സ്ഥാപിതമായ പ്രസന്ന ടാക്കീസ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവർഷങ്ങളോടെ പ്രദർശനം അവസാനിപ്പിച്ചു.

08/01/2022

പ്രൊഫഷണൽ മിമിക്സ് വേദികളിൽ വിതുരയിൽ നിന്നുയർന്നുവന്ന കലാരസിക എന്ന മിമിക്സ് സമിതിയിൽ തുടക്കം കുറിച്ച് ഇപ്പോൾ സ്ക്രിപ്റ്റിങ്ങിലൂടെ സിനിമാരംഗത്തേയ്ക്ക് കടന്നു വരുന്ന വിതുരയിലെ കലാകാരനാണ് ബിജു വർഗ്ഗീസ്. സുരാജ് വെഞ്ഞാറമൂടിന്റെ സംവിധാനത്തിനൊപ്പം തിരുവനന്തപുരം ഡിസ്കവറി എന്ന മിമിക്സ് സമിതിയിലെ കലാകാരനായിരുന്നു. കൈരളി ചാനലിൽ 2010 ൽ സംപ്രേഷണം ചെയ്ത മിമിക്സ് 2010 എന്ന ഷോയിലെ വിന്നർ ബിജു വർഗ്ഗീസായിരുന്നു. തുടർന്ന് ഏഷ്യാനെറ്റിൽ കോമഡി എക്സ്പ്രസ് വിന്നർ. ദൂരദർശനിലെ ശ്യാമാംബരം എന്ന സീരിയലിൽ അഭിനയിച്ചു തുടങ്ങി. അമ്മ, പരസ്പരം, മൂന്നുമണി, ആക്ഷൻ ഹീറോ ഷിജു, സുന്ദരി,മഹാഗുരു, ഭ്രമണം തുടങ്ങി ഇപ്പോൾ സ്വാമി അയ്യപ്പനിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഏഷ്യാനെറ്റിലെ പ്രമുഖ പരമ്പരകളായ കൈലാസനാഥൻ, മഹാഭാരതം തുടങ്ങി നിരവധി അന്യഭാഷ പരമ്പരകൾക്ക് ശബ്ദം നൽകിയ ബിജു വർഗ്ഗീസ് ഒരു ഡബ്ബിങ്‌ ആർട്ടിസ്റ്റ് കൂടിയാണ്. കോമഡി ഫ്രണ്ട്സ് ഒഫീഷ്യൽ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി കോമഡി ഷോർട്ട് ഫിലിമുകൾക്കു കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചു. മെയ്ഡ് ഇൻ ചൈന എന്ന കോമഡി ഷോർട്ട് മൂവിക്ക് ആ മേഖലയിൽ നാല് അവാർഡുകൾ ലഭിക്കുകയുണ്ടായി. ഇപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ താരത്തിനായി ഒരു സിനിമയുടെ എഴുത്തിന്റെ പണിപ്പുരയിലാണ് ബിജു വർഗ്ഗീസ്.

08/01/2022

ഈ ചെറുകൂട്ടായ്മയ്ക്ക് നിങ്ങൾ നൽകുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി 🙏

Cinema @ Vithura
ഇന്റസ്റ്റാഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്.
സ്നേഹസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു 🧡💙

Cinema @ Vithura instagram 👇

https://instagram.com/cinemavithura?utm_medium=copy_link

07/01/2022

ലോക്ക് ഡൗൺ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ സോംഗ് റെക്കോർഡിംഗ്
🔸ജാസ്സി ഗിഫ്റ്റ് 🔹സുവീൺ ബാലകൃഷ്ണൻ
@ AUDI RECORDINGS വിതുര.

07/01/2022

നാടകമേഖലയിൽ കേരളത്തിലും പുറത്തും അറിയപ്പെടുന്ന കലാകാരനാണ് കാവാലം നാരായണപ്പണിക്കരുടെ ശിഷ്യതുല്യനായ, വിതുരക്കാരനായ സുധാകരൻ. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമയാണ് സമയയാത്ര.
1998 ൽ സുഹൃത്ത് നാടകകളരി എന്ന കലാകേന്ദ്രം അദ്ദേഹം വിതുരയിൽ ആരംഭിച്ചു.
ഇന്ത്യയിൽ നിരവധി വേദികളിൽ കുട്ടികളുടെ മഹാഭാരതം നാടകരൂപത്തിൽ അവതരിപ്പിച്ച്‌ ശ്രദ്ധേയനായി. തുടർന്ന് വിതുരയിൽ തന്നെ സുഹൃത്ത് ബാലഭവൻ സ്ഥാപിതമായി.
ബാലഭവനിലെ കുട്ടികൾ അഭിനയിച്ച
ശ്രേഷ്ഠമഹാഭാരതം സീരീസ് അമൃത ടി വിയിൽ സംപ്രേഷണം ചെയ്തത് ഏറെ ജനപ്രിയമായി. നിരവധി വിദേശകലാകാരന്മാരും കലാകാരികളും സുഹൃത്തിന്റെ വേദികളിലെത്തിയിട്ടുണ്ട്.
കേരളാ സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സംവിധായകൻ എന്നതിനൊപ്പം നാടകരചയിതാവും നടനും കൂടിയാണ് സുധാകരൻ.
കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ബാലതാരം അനാമിയ ഉൾപ്പെടെ അഭിനയിച്ച സിനിമയായ സമയയാത്രയുടെ റിലീസ് ഉടനുണ്ടാകും.

06/01/2022

മിന്നൽ മുരളിയ്ക്ക് ശേഷം ചിത്രത്തിന്റെ പ്രോസ്‌തെറ്റിക് മേക്കപ്പ്മാൻ പ്രദീപ് വിതുരയും മിന്നൽമാൻ ടോവിനോയും
കണ്ടുമുട്ടിയപ്പോൾ. സാബു മോഹൻ വിതുര കലാസംവിധാനം നിർവ്വഹിക്കുന്ന ടോവിനോ-കീർത്തി സുരേഷ് ചിത്രമായ വാശി എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും.
Pradeep Vithura

06/01/2022

“ ലജ്ജാവതിയേ “ എന്ന ഒരൊറ്റ വാക്കിലൂടെ ഒരു തലമുറയെ തന്നെ ആനന്ദിപ്പിച്ച വിതുരക്കാരനാണ്
ജാസ്സി ഗിഫ്‌റ്റ് എന്ന കലാകാരൻ.
ചെറുപ്രായത്തിൽ തന്നെ കീബോർഡ് കയ്യിലെടുത്ത ജാസ്സി പിന്നീട് ആസ്വാദകരേയും കയ്യിലെടുക്കാൻ അധികനാൾ വേണ്ടി വന്നില്ല. സാഫല്യം എന്ന മലയാള സിനിമയിൽ തുടങ്ങി
ജാസ്സിയുടെ ഈണങ്ങൾ കേരളം കടന്ന് തമിഴിലും കന്നഡയിലും തെലുങ്കിലും ഒട്ടേറെ ഗാനങ്ങൾ ശ്രോതാക്കൾക്ക് സമ്മാനിച്ചു.
മൈന എന്ന കന്നഡ ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും ജാസ്സി ഗിഫ്റ്റിനെ തേടിയെത്തി.
അമ്പതോളം സിനിമകളും, സിനിമയിലും പുറത്തുമായി ആയിരത്തിലേറെ ഗാനങ്ങളുമായി ഫിലോസഫി മാസ്റ്റർ ബിരുദധാരിയായ ജാസ്സിയുടെ സംഗീതവും സ്വരവും തുടരുകയാണ്.

05/01/2022

മികച്ച ഷോർട്ട് ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയ വിതുരയിലെ കലാകാരനാണ് അരുണേഷ്‌ ശങ്കർ. കലാസംവിധാന സഹായിയായി പ്രവർത്തിച്ചു തുടങ്ങിയ അരുണേഷ്‌ 2001 ൽ വയലാർ മാധവൻകുട്ടി സംവിധാനം ചെയ്ത്, ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഗന്ധർവ്വയാമം എന്ന ടിവി സീരിയലിൽ അസിസ്റ്റന്റ് ഡയറക്ടറായി. കൈരളി ടിവി യിൽ സംപ്രേഷണം ചെയ്ത യാത്ര എന്ന പരമ്പരയിലും ഏതാനും സിനിമകളിലും പ്രവർത്തിച്ചു. തുടർന്ന് വിതുരയിലെ നാടകപ്രവർത്തനങ്ങളിലും ഹ്രസ്വചിത്ര പ്രവർത്തനങ്ങളിലും സജീവമായി. മികച്ച ചിത്രം, സ്ക്രിപ്റ്റ്, സംവിധാനം, ക്യാമറ, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിൽ പല വർഷങ്ങളിലായി പതിനെട്ട് സംസ്ഥാന അവാർഡുകളും 2013 ലെ നാഷണൽ ഓഡിയോ വീഡിയോ ഫെസ്റ്റിവലിൽ SSA കേരള നിർമ്മിച്ച രണ്ട് ചിത്രങ്ങൾക്ക് മികച്ച ചിത്രങ്ങൾക്കുള്ള ദേശീയ അവാർഡുകളും കൂടാതെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള മാതൃഭൂമി ഷോർട്ട് ഫിലിം അവാർഡ്, മികച്ച ചിത്രത്തിനുള്ള കേരള പോലീസിന്റെ ദൃശ്യപാഠം അവാർഡ് എന്നിവയും അരുണേഷ് ശങ്കറിന്റെ ഹ്രസ്വചിത്രങ്ങൾ നേടിയിട്ടുണ്ട്.

05/01/2022

നീരജ് മാധവ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന, ചിത്രീകരണം പൂർത്തിയായ
'ക' എന്ന മലയാള സിനിമയ്ക്ക് സംഭാഷണമെഴുതിക്കൊണ്ട് മലയാളസിനിമയിൽ തുടക്കം കുറിക്കുന്ന വിതുരക്കാരനാണ് വിഷ്ണു വംശ. മാധ്യമപ്രവർത്തകനായ വിഷ്ണു സിനിമാസംബന്ധിയായ നിരവധി എഴുത്തുകൾക്കൊപ്പം ഓൺലൈൻ സിനിമാ പേജുകളിലെ പ്രവർത്തനങ്ങളിലും സജീവമാണ്.

05/01/2022

വിതുരയിലെ ആദ്യത്തെ മ്യൂസിക് & സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോയായ AUDI റെക്കോർഡിങ്‌സ് ഉടമയാണ് തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും മ്യൂസിക് ബിരുദം നേടിയ ഗായകനും സൗണ്ട് എഞ്ചിനീയറൂമായ സുവീൺ ബാലകൃഷ്ണൻ.
പിന്നണിഗായകരായ നജീം അർഷാദ്, ഹരിശങ്കർ, ശ്രീകാന്ത് ഹരിഹരൻ, ഇഷാൻ ദേവ്, വിധുപ്രതാപ്, ജാസി ഗിഫ്‌റ്റ് തുടങ്ങി നിരവധി പുതുതലമുറ ഗായകർ സുവീണിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്.
സിനിമയിൽ മ്യൂസിക് അസിസ്റ്റന്റായും വർക്ക് ചെയ്ത സുവീൺ ട്രാവൻകൂർ റെക്കോർഡ്‌സിന്റെ മ്യൂസിക് ഡയറക്ടർമാരിൽ ഒരാളാണ്. ഇതിനോടകം വിവിധ സംഗീത ആൽബങ്ങളും സിനിമാഗാനങ്ങളുമുൾപ്പെടെ നൂറിലേറെ ഗാനങ്ങൾക്ക് വേണ്ടി സുവീൺ ബാലകൃഷ്ണൻ സൗണ്ട് എൻജിനീയറായും സംഗീത സംവിധായകനായും ഗായകനായും പ്രവർത്തിച്ചിട്ടുണ്ട്.

04/01/2022

അക്കാദമിക് മാധ്യമലോകത്ത് നിന്ന് കൊണ്ട് ചലച്ചിത്രമേഖലയിലെത്തിയ വിതുരക്കാരനാണ് സജീവ് പിള്ള.
ഡൽഹിയിലെ പ്രമുഖ ഇന്ത്യൻ-ഇംഗ്ലീഷ് ടെലിവിഷൻ ചാനലുകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഫോട്ടോഗ്രാഫി, പുരാതന നാഗരികതകൾ, ആഴക്കടൽ സ്രാവ് വേട്ട, ആധുനിക ബ്രെയിൻ സർജറി, കളരിപ്പയറ്റ്, മോഹിനിയാട്ടം തുടങ്ങി വിവിധവും വ്യത്യസ്തവുമായ വിഷയങ്ങളിൽ ഡോക്യുമെന്ററി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
അടൂർ ഗോപാലകൃഷ്ണനുമായുള്ള അടുപ്പവും അദ്ദേഹത്തോടൊപ്പമുള്ള പ്രവൃത്തിപരിചയവും സജീവ് പിള്ളയ്ക്ക് ഒരു മുതൽകൂട്ടായിരുന്നു.
വർഷങ്ങളോളം നീണ്ട ഗവേഷണ പ്രയത്നങ്ങൾ കൊണ്ട് സജീവ് പിള്ള പൂർത്തിയാക്കിയ മികവുറ്റ തിരക്കഥയായിരുന്നു മമ്മൂട്ടിയെ നായകനാക്കി ചിത്രീകരണമാരംഭിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കം.
എന്നാൽ നിരവധി പ്രശ്നങ്ങളിൽ കുരുങ്ങി തന്റെ കാഴ്ചപ്പാടിലുള്ള സിനിമ അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഒരു പക്ഷേ സജീവ് പിള്ള എഴുതി രൂപകൽപ്പന ചെയ്ത സിനിമ തന്നെ അദ്ദേഹത്തിന് പൂർത്തീകരിച്ചു പ്രേക്ഷകസമക്ഷം എത്തിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ ലോകസിനിമയിൽ തന്നെ ക്ലാസ്സിക് കാറ്റഗറിയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടായിരുന്ന ചിത്രമായിരുന്നു മാമാങ്കം എന്ന് സിനിമയ്ക്ക് ആസ്പദമായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നോവൽ അടിവരയിടുന്നു.
തന്റെ തന്നെ രചനയിൽ സജീവ് പിള്ള ചിത്രീകരണം പൂർത്തിയാക്കിയ ചലച്ചിത്രമാണ് പെൺകൊടി. ചിത്രവുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രവർത്തനങ്ങൾ തുടരുകയാണ് ഇപ്പോൾ.

Want your establishment to be the top-listed Arts & Entertainment in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

മിന്നൽ മുരളിയിയിലെ വിതുര ടച്ച്‌ : പ്രദീപ് വിതുര സംസാരിക്കുന്നു.പ്രോസ്തെറ്റിക് മേയ്ക്കപ്പും സിനിമയും.🎨
സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫിലിം പ്രൊഡക്ഷൻ സോഫ്റ്റ് വെയർ. വിതുരക്കാരനായ ആദി കിരൺ ഡി പ്ലസ്സിനെ വിവ...

Category

Website

Address


Thiruvananthapuram
695551

Other Movie Theaters in Thiruvananthapuram (show all)
Movies movei Movies movei
Sivadam 17/394 A Karumanathottam Avanakuzhi, Thannimoodu P. O
Thiruvananthapuram

Makita shahul hameed Makita shahul hameed
M. Shahul Hameed A M L Manzil Parumala Mancha Po N D D T V M
Thiruvananthapuram, 613647

Advik movies Advik movies
Thiruvananthapuram

Its only movies Channel malayalam, Tamil, English Etc all movies, songs this channel, THANKS for LIKE and SHARE, SUPPORT. #advikmovies

Movie maker Movie maker
Thiruvananthapuram, 695033

Movie lovers & supporters like page || share|| support

Kripanidhi Cinemas Kripanidhi Cinemas
Thiruvananthapuram, 695033

This is a Media Production and P.R.O Networking company based at the capital city of Kerala.We do promotions world wide for all type of media contents. Keep in touch

ArtEra Film House ArtEra Film House
Thiruvananthapuram, 695033

Small scale content creator. Interested in making films...

Cinema world Cinema world
Thiruvananthapuram, 695615

broadcasting & media production company

Kshanam Movie Kshanam Movie
Thiruvananthapuram, 695033

Official page of Kshanam movie. Kshanam is an upcoming malayalm horror fiction film direct

Terzoko Films Terzoko Films
Thiruvananthapuram

Terzoko Films, a film connected company located in Capital city of Kerala ( Trivandrum ) deals with

Kandathum Kettathum- Malayalam Web Series Kandathum Kettathum- Malayalam Web Series
Nedumangad
Thiruvananthapuram

Mallu comics Mallu comics
Thiruvananthapuram

Nano Cinema Creations Nano Cinema Creations
Ranni Lane
Thiruvananthapuram, 695001

Look like world wide Cinema Platform.