BCC Latin ArchTvm

Basic Christian Community (BCC)
Under the Latin Archdiocese of Tivandrum

09/06/2024

സെന്റ്. ആന്റണീസ് ദേവാലയം, കുലശേഖരം | വജ്രജൂബിലി ആഘോഷവും വി. അന്തോണീസിന്റെ തിരുനാളും, 09.06.2024

Photos from BCC Latin ArchTvm's post 30/05/2024
Photos from BCC Latin ArchTvm's post 30/05/2024

ജൂൺമാസത്തെകുടുബകുട്ടായിമ യോഗസഹായി (തിരു അതിരുപതാ ബിസിസി കമ്മീഷൻ )

05/05/2024

വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ | പുതിയതുറ വി. നിക്കോളാസ് ദേവാലയം.05.05.2024 ​‍@ 6.00 pm

28/04/2024

വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ | വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയം വെള്ളയമ്പലം

30/03/2024

വലിയ ശനി | പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ | മോസ്റ്റ്. റവ. ഡോ. തോമസ് ജെ നെറ്റോ

28/03/2024

കർത്താവിന്റെ പീഡാനുഭവത്തിന്റെ പെസഹാ വ്യാഴം | പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ

19/03/2024

വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ | സെന്റ്. ജോസഫ്സ് മെട്രോപോളിറ്റൻ കത്തീഡ്രൽ, പാളയം | 19.03.2024

Arch Tvm 2️⃣✍️ 28/02/2024

*പ്രേഷിത കുരിശിന്റെ പ്രയാണത്തിനൊടുവിൽ പുതുക്കുറിച്ചി ഫൊറോനയിൽ നടന്ന ബിസിസി സംഗമം ശ്രദ്ധനേടി.*..….
തുടർന്ന് വായിക്കുക...👉 https://www.archtvmnews.com/bcc-gathering-at-puthukuruchy-forane/

▶️Plz Watch, 🩷Like 👨‍👨‍👦‍👦Share & 🔔Subscribe
👉Youtube Channel> www.youtube.com/
👉page > www.facebook.com/archtvm
👉News Portal > www.archtvmnews.com/

സഭാവാർത്തകളും അതിരൂപത വിശേഷങ്ങളും ഉടനറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ... 👉 https://chat.whatsapp.com/IWdktcJY0piKJWT3jpOFif.

Arch Tvm 2️⃣✍️ WhatsApp Group Invite

Photos from BCC Latin ArchTvm's post 06/02/2024

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ അരയതുരുത്തി സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ഇടവകയിൽ ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഫെബ്രുവരി 4 ഞായറാഴ്ച അതിരൂപത എമരിത്തൂസ് മെത്രാപ്പോലീത്ത സൂസപാക്യം പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ്‌ കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കമായത്.
ഇടവക വികാരി ഫാ. ജോസഫ് പ്രസാദ് , അതിരൂപത ബി.സി.സി. എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ എന്നിവർ സഹകാർമ്മികരായിരുന്നു.
ഓരോ കുടുംബവും വഴിവിളക്കുകൾ ആയി മാറണമെന്നും ഹോംമിഷൻ എന്ന സംരംഭം അതിന് ഒരു സഹായി മാറട്ടെ എന്നും പിതാവ് ആശംസിച്ചു. ലോകത്തിന്റെ പ്രകാശമായ ക്രിസ്തു നിങ്ങൾക്ക് വഴിവിളക്കാ യിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ കത്തിച്ച തിരി Emiritus Bishop സന്യസ്തർക്ക് നൽകിക്കൊണ്ട് ഹോമിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് അനുഗ്രഹ ആശംസകൾ നേർന്നു.
ഇനിയുള്ള ദിവസങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ച അതിരൂപതയിൽ സേവനം ചെയ്യുന്ന വ്യത്യസ്ത കോൺഗ്രിഗേഷനിലെ 15 സന്യസ്തർ എല്ലാ കുടുംബങ്ങളിലും സന്ദർശനം നടത്തും. സന്ദർശനത്തോടനുബന്ധിച്ച് നടത്തുന്ന നിരീക്ഷണങ്ങളിൽ നിന്നും ലഭ്യമാകുന്ന കണ്ടെത്തലുകൾ ഇടവകസമൂഹത്തിന്റെ സമസ്ത മേഖലകളിലെയും വളർച്ചയും തളർച്ചയും വ്യക്തമാക്കും.
ഹോം മിഷൻ ടീം നടത്തുന്ന നിരീക്ഷണങ്ങൾ ഇടവക വികാരി, ഫെറോന വികാരി, ഇടവക കൗൺസിൽ, വിവിധ ശുശ്രൂഷകളിലെ ബന്ധപ്പെട്ടവർ എന്നിവരെ ഹോം മിഷൻ നടപടി ക്രമമനുസരിച്ച് അറിയിക്കും. 2024 ഫെബ്രുവരി മാസം 18-ാം തീയതി അതിരൂപത സഹായ മെത്രാൻ റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഹോം മിഷന്റെ രണ്ടാം ഘട്ടത്തിന്‌ സമാപനമാകും. തുടർന്ന് ഇടവക കൗൺസിൽ നടത്തുന്ന മൂന്നാം ഘട്ട തുടർപ്രവർത്തനങ്ങൾക്ക് ഇടവക വികാരി നേതൃത്വം നൽകും.

17/12/2023

ജനജാഗരത്തിന്‌ തിരുവനന്തപുരം അതിരൂപതയിൽ സമാപനം

Photos from BCC Latin ArchTvm's post 14/08/2023

പുല്ലുവിള ഫെറോനാ ഓഗസ്റ്റ് മാസത്തെ ബിസിസി കമ്മിഷൻ യോഗം ബിസിസി കോഡിനേറ്റർ ഫാ. വിനീത് പോളിന്റെ അധ്യക്ഷതയിൽ നടന്നു. ഇടവക വികാരി ഫാ. ജേക്കബ് സ്റ്റെല്ലസ്സിന്റെ നേതൃത്വത്തിൽ സിസ്റ്റർ അനിമേറ്റർമാർ കോഡിനേറ്റർമാർ തുടങ്ങിയവർ വചന വിചിന്തനം നടത്തി.

Photos from BCC Latin ArchTvm's post 14/08/2023

പാളയം ഫെറോന ജനറൽ ബോഡി യോഗം റവ.ഫാ. വിൽഫ്രഡിന്റെ നേതൃത്വത്തിൽ നടന്നു.

Photos from BCC Latin ArchTvm's post 01/08/2023

BCC General body killipalam

Photos from BCC Latin ArchTvm's post 01/08/2023

അതിരൂപത ബി. സി. സി കമ്മീഷന്റെ നേതൃത്വത്തിൽ കോവളം ഫെറോനയിലെ പുന്നമൂട് ഇടവകയിൽ ഹോം മിഷൻ പുരോഗമിക്കുന്നു.

Photos from BCC Latin ArchTvm's post 25/07/2023

വലിയതുറ ഫെറോന ബി.സി.സി. കൺവെൻഷൻ സംഘടിപ്പിക്കപ്പെട്ടു

ജൂലൈ മാസം 23-ാം തീയതി 1 മണി മുതല്‍ 5 മണി വരെ തിരുവനന്തപുരം അതിരൂപതയിലെ വലിയതുറ ഫെറോനയില്‍ ബി.സി.സി. കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കപ്പെട്ടു. ഫെറോനയിലെ ഇടവകകളില്‍ നിന്നും ഏകദേശം 450 അല്മായര്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ ഫെറോന വികാരി റവ. ഡോ. ഹയസിന്ദ് എം. നായകം ഉദ്ഘാടനം നിര്‍വഹിക്കുകയും റവ. ഡോ. എഡിസന്‍ വൈ. എം. ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കെ.ആര്‍.എല്‍.സി.സി. ബി.സി.സി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഗ്രിഗറി ആര്‍. ബി. "ബി.സി.സി.കള്‍ സിനഡല്‍ സഭാ വേദികള്‍" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. അതിരൂപത സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ആര്‍. അനുഗ്രഹ പ്രഭാഷണം നടത്തി. ഫെറോനയിലെ വിവിധ ഇടവക വികാരിമാരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. സംശയനിവാരണത്തിനും ഫെറോന പ്രവര്‍ത്തന മാര്‍ഗരേഖയെപ്പറ്റിയും ഫെറോന ബി.സി.സി. വൈദിക കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. അജോയ്, അതിരൂപത ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഫാ. ഡാനിയേല്‍ ആര്‍. എന്നിവര്‍ നേതൃത്വം നല്‍കുകയും ചെയ്തു. വലിയതുറ ഫെറോന ബി.സി.സി. കമ്മീഷന്‍ ആനിമേറ്റര്‍ ശ്രീമാന്‍ ആന്‍റണി പത്രോസിന്‍റെ സംഘാടക പാടവം ഈ യോഗത്തില്‍ വൈദികര്‍ പ്രത്യേകം എടുത്തു പറഞ്ഞു. പ്രസ്തുത കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച ഫെറോന ബി.സിസി കമ്മീഷന്‍ ഭാരവാഹികളെയും വെട്ടുകാട് ഇടവക കൗണ്‍സില്‍ അംഗങ്ങളെയും ഫാ. അജോയ് നന്ദിയോടെ സ്മരിച്ചു. പ്രാര്‍ഥനയോടുകൂടെ കണ്‍വെന്‍ഷന്‍ സമാപിച്ചു.

Photos from BCC Latin ArchTvm's post 19/07/2023

കഴക്കൂട്ടം ഫെറോന BCC ലീഡേഴ്‌സ്നായുള്ള പരിശീലന ക്ലാസ്സ്‌ ജൂലൈ 16 ഞായറാഴ്ച സംഘടിപ്പിച്ചു,ക്ലാസ്സിന് അതിരൂപത BCC ഡയറക്‌ടർ ഫാദർ ഡാനിയേൽ, അജിത്ത്‌ സാർ എന്നിവർ നേതൃത്വം നൽകി. ഇടവകകളിൽനിന്നുള്ള 84 ലീഡേഴ്‌സ് ഇതിൽ പങ്കെടുത്തു. ഫെറോനാ വികാരി റവ. ഫാദർ ജോസഫ് ബാസ്റ്റിൻ, ഫെറോനാ BCC കോഡിനേറ്റർ ഫാദർ ദീപക്ക് ആന്റോ, ഫെറോന ആനിമേറ്റർ സിസ്റ്റർ മിലി സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു

Photos from BCC Latin ArchTvm's post 18/07/2023

ഹോം മിഷന്‍ സംഘടിപ്പിക്കപ്പെട്ടു

തിരുവനന്തപുരം അതിരൂപതയില്‍ പുല്ലുവിള ഫെറോനയിലെ നമ്പ്യാതി - കരിച്ചല്‍ ദൈവാലയങ്ങളില്‍ സംയുക്തമായി കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞം 2023 ജൂലൈ മാസം 8-ാം തീയതി മുതല്‍ 16-ാം തീയതി വരെ നടത്തപ്പെട്ടു. അതിരൂപതയില്‍ സേവനം ചെയ്യുന്ന വിവിധ സന്യാസ ഭവനങ്ങളില്‍ നിന്നും പ്രത്യേകം പരിശീലനം സിദ്ധിച്ച 17 സന്യാസിനിമാരുടെ സഹായത്തോടെ നടത്തപ്പെട്ട പ്രസ്തുത കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞത്തിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂലൈ 16-ാം തീയതി വൈകുന്നേരം അതിരൂപത സഹായമെത്രാന്‍ ക്രിസ്തുദാസ് ആറിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെ സമാപനം കുറിച്ചു.

Photos from BCC Latin ArchTvm's post 09/07/2023

അതിരൂപത ബിസിസി കമ്മീഷന്റെ നേതൃത്വത്തിൽ കുടുംബ അജപാലനവും ക്രിസ്തു കേന്ദ്രീകൃത കുടുംബങ്ങൾ രൂപപ്പെടുത്തലും ലക്ഷ്യം വച്ചുകൊണ്ട് പുല്ലുവിള ഫെറോനയിലെ നമ്പ്യാതി ഇടവകയിൽ ഇന്ന് ഹോം മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.

Photos from BCC Latin ArchTvm's post 09/07/2023

മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ച് പുല്ലുവിള ഫെറോനാ തലത്തിൽ ജപമാല റാലി സംഘടിപ്പിച്ചു. പള്ളം ഇടവകയിൽ വച്ച് സമാപന സമ്മേളനം സംഘടിപ്പിക്കുകയും ഫാ. അനീഷ് ഫെർണാണ്ടസ് വിഷയാവതരണം നടത്തുകയും ചെയ്തു

Photos from BCC Latin ArchTvm's post 09/07/2023

ജൂലൈ മാസ പുല്ലുവിള ഫെറോനാ ബിസിസി കമ്മീഷൻ യോഗവും ഓഗസ്റ്റ് മാസ യൂണിറ്റ്തല വചനം പങ്കുവയ്ക്കലും

Photos from BCC Latin ArchTvm's post 08/07/2023

പാളയം ഫെറോന ബി.സി. സി കമ്മീഷൻ യോഗം റവ.ഫാ. റോജൻ. എസ്. റോബർട്ടിന്റെ നേതൃത്വത്തിൽ നടന്നു

Photos from BCC Latin ArchTvm's post 07/07/2023

പുല്ലുവിള ഫെറോനയിലെ നമ്പ്യാതി, കരിച്ചൽ ഇടവകകളിൽ ഹോം മിഷന് തുടക്കമായി

പുല്ലുവിള ഫെറോനയിലെ നമ്പ്യാതി, കരിച്ചൽ ഇടവകകളിൽ ഹോം മിഷന് തുടക്കമായി, ജൂലൈ മാസം 8-ആം തീയതി മുതൽ 16-ആം തീയതി വരെ നടത്തപ്പെടുന്ന ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് അതിരൂപതയിലെ വിവിധ സന്യാസ ഭാവനങ്ങളിൽ നിന്നുള്ള 20 ഓളം സന്യാസിനിമാർ നേതൃത്വം നൽകും.

07/07/2023

ദീർഘകാലം തിരുവനന്തപുരം അതിരൂപത ബി.സി.സി. കമ്മീഷന്റെയും ഹോം മിഷന്റെയും ഭാഗമായി പ്രവർത്തിച്ച സിസ്റ്റർ ലിസി വർക്കിക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ

ശാന്തിപുരം ഇടവകയിൽ ബി. സി. സി. ഹോം മിഷന് സമാപനം കുറിച്ചു 28/06/2023

https://youtu.be/MXtlIGLBl-g

ശാന്തിപുരം ഇടവകയിൽ ബി. സി. സി. ഹോം മിഷന് സമാപനം കുറിച്ചു ശാന്തിപുരം ഇടവകയിൽ ബി. സി. സി. ഹോം മിഷന് സമാപനം കുറിച്ചു 🔔 Subscribe and turn on notifications to stay updated with new uploads.👍🏽 Please leave a like and...

28/06/2023

തിരുവനന്തപുരം അതിരൂപത ബി.സി.സി. - കുടുംബപ്രേഷിത ശുശ്രൂഷാ സമിതികളുടെ പുതുക്കുറിച്ചി ഫെറോന ആനിമേറ്ററായി പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ മേരി മാര്‍ഗ്രറ്റിന്‍റെ വത്സലനിധിയായ പിതാവ് ദിവങ്കതനായി. സംസ്ക്കാര ശുശ്രൂഷകള്‍ ആലപ്പുഴ അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ബുധനാഴ്ച വൈകുന്നേരം 5.00 മണിക്ക് നടത്തപ്പെടുന്നു

Photos from BCC Latin ArchTvm's post 26/06/2023

ശാന്തിപുരം ഇടവകയിൽ രണ്ടാംഘട്ട ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് 25-ാം തീയതി ഞായറാഴ്ച അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ പിതാവ് സമാപനം കുറിച്ചു. അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് ആർ - ന്റെ മുഖ്യ കാർമ്മികത്വത്തിൽ ജൂൺ 14-നാണ് ഇടവകയിൽ കുടുംബകേന്ദ്രീകൃത അജപാലയജ്ഞത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചത്. അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വിവിധ സന്യാസ ഭവനങ്ങളിൽ നിന്നുള്ള 20 സന്യസ്തർ ഇടവകയിലെ കുടുംബങ്ങളെ സന്ദർശിക്കുകയും അജപാലന ദൗത്യത്തിൽ പങ്കുചേരുകയും ചെയ്തു

21/06/2023

അതിരൂപത ബിസിസി കമ്മീഷൻ തലത്തിൽ പുനർക്രമീകരിച്ച യൂണിറ്റ് യോഗക്രമ സഹായിപ്രകാരം പൂവാർ ഇടവകയിൽ നടത്തിയ ബിസിസി കൂട്ടായ്മയുടെ ദൃശ്യാവിഷ്‌കരത്തിന്റെ ചില ദൃശ്യങ്ങൾ

Photos from BCC Latin ArchTvm's post 15/06/2023

ശാന്തിപുരം ഇടവകയിൽ ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ പുതുക്കുറിച്ചി ഫെറോനയിലെ ശാന്തിപുരം ഇടവക രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കമായി. ജൂൺ 14-ാം തീയതി തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടുകൂടിയാണ് ഇടവകയിൽ ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ദിവ്യബലിയിൽ ശാന്തിപുരം ഇടവക വികാരി ഫാ. ഷൈനിഷ് ബോസ്കോ, അതിരൂപത ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ എന്നിവർ പങ്കെടുത്തു. അതിരൂപതയിൽ സേവനം ചെയ്യുന്ന 25 കോൺഗ്രിഗേഷനിൽ നിന്നുള്ള 25 സിസ്റ്റേഴ്സ് ഈ ഹോം മിഷൻ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികത്വം വഹിക്കും. ജൂൺ മാസം 25-ാം തീയതി അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നേറ്റോയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയോടു കൂടിയാണ് ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് സമാപനം കുറിക്കുന്നത്. ഇടവക പാരിഷ് കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങൾ നടപ്പിലാക്കും.

Want your place of worship to be the top-listed Place Of Worship in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ | പുതിയതുറ വി. നിക്കോളാസ് ദേവാലയം.05.05.2024 ​‍@ 6.00 pm
വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ | വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയം
വലിയ ശനി |  പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ | മോസ്റ്റ്. റവ. ഡോ. തോമസ് ജെ നെറ്റോ
കർത്താവിന്റെ പീഡാനുഭവത്തിന്റെ പെസഹാ വ്യാഴം | പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ
വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ | സെന്റ്. ജോസഫ്സ് മെട്രോപോളിറ്റൻ കത്തീഡ്രൽ, പാളയം | 19.03.2024
ജനജാഗരത്തിന്‌ തിരുവനന്തപുരം അതിരൂപതയിൽ സമാപനം
2023-2024 അതിരൂപത ബി. സി. സി. ഹോം മിഷന്റെ ഭാഗമായി പൂവാർ ഇടവകയിൽ സന്ദർശനം നടത്തിയപ്പോൾ

Telephone

Website

Address

Samanwaya Vellayambalam
Thiruvananthapuram
695003

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Other Catholic churches in Thiruvananthapuram (show all)
Cathedral News Palayam, Trivandrum Cathedral News Palayam, Trivandrum
Palayam
Thiruvananthapuram, 695034

Church activities

Manacaud SahayaMatha Church Manacaud SahayaMatha Church
Sahaya Matha Don Bosco Center , Manacaud , Trivandrum
Thiruvananthapuram, 695009

Latin Catholic Church in Thiruvananthapuram Diocese Salesian Community Sunday Mass -: 7:00am & 5pm

Christian Catechism Christian Catechism
Thiruvananthapuram

Christian Catechism

സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics
Thiruvananthapuram, 695004

Please follow our social media platforms for Malankra Syrian Catholic Church liturgical studies, Church historical studies, Apostolic teachings of Church, Church updates & Doubt cl...

Christ The King Church Karyavattom Christ The King Church Karyavattom
Karyavattom
Thiruvananthapuram, 695581

Christ The King Church Karyavattom

Catholic Trolls Catholic Trolls
Thiruvananthapuram, 695033

https://www.facebook.com/groups/2999046256877509/

Christ The King Vettucaud Christ The King Vettucaud
Christ The King Vettucaud
Thiruvananthapuram, 695021

Official page of Madre De Deus Church, Vettucaud. Join Christ The King Vettucaud Group

St. Anne’s Forane Church Pettah St. Anne’s Forane Church Pettah
Pallimukku, Pettah
Thiruvananthapuram, 695024

The Archdiocese of Trivandrum is one of the biggest diocese of Kerala having a Catholic population of nearly 2,50,000 people, Our parishes comes under this dioceses St.Anne's Foran...

PuthukurichyChurch PuthukurichyChurch
Puthukurichy
Thiruvananthapuram, 695303

Since 1548

Lourdes Forane Church Lourdes Forane Church
Lourdes Syro Malabar Forane Church, Trivandrum, NH 47 Near Siso Mall, PMG
Thiruvananthapuram, 695004

Syro Malabar South Region Headquarters Under the Changanacherry Archeparchy

Saint Mother Teresa Church, Kannamoola, Trivandrum Saint Mother Teresa Church, Kannamoola, Trivandrum
Kannammoola
Thiruvananthapuram, 695024

Saint Mother Teresa Church, Kannamoola, Trivandrum 695024