KSRTC വികാസ് ഭവൻ ഡിപ്പോ

KSRTC വികാസ് ഭവൻ ഡിപ്പോ

To provide passenger information & news about KSRTC time to time.

30/09/2024

ശ്രീ. വിനോദ് കുമാർ(കണ്ടക്ടർ വികാസ് ഭവൻ ഡിപ്പോ) മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു...പ്രിയ സുഹൃത്തിനു ആദരാഞ്ജലികൾ...
🥀🥀🥀

29/09/2024
29/09/2024

കിളിമാനൂർ ഡിപ്പോയിലെ ഡ്രൈവർ ശ്രീ. R. രാജേഷ്കുമാർ (ആയൂർ, ഇളവാക്കോട്) പെട്ടന്ന് ഉണ്ടായ അസുഖം മൂലം മരണപ്പെട്ടു.

പരേതന് ആദരാജ്ഞലികൾ
🥀🥀🥀

29/09/2024

ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാകുന്നു; ഹാർഡ് കോപ്പി വിതരണം ചെയ്യില്ല.

തിരുവനന്തപുരം : ഈ വർഷം തന്നെ ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള നീക്കത്തിലേക്ക് കടന്ന് മോട്ടോർ വാഹന വകുപ്പ്. ഇതിനായി ധനവകുപ്പിൻ്റെ അനുമതി തേടി ഗതാഗത വകുപ്പ് ഉടൻ സമീപിക്കും. ഡിജിറ്റലാക്കുന്നതോടെ ലൈസൻസിന്റെ ഒർജിനൽ പകർപ്പ് വിതരണം നിർത്തലാക്കും.
കരാറെടുത്ത ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിന് 15 കോടി രൂപ കുടിശ്ശികയായതോടെ ലൈസൻസ്, ആർസി എന്നിവയുടെ അച്ചടി മന്ദഗതിയിലാണ്. ജൂലൈ മുതലുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് ശാശ്വത പോംവഴിയായിട്ടാണ് ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള ശിപാർശ ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് സമർപ്പിച്ചത്. എംപരിവാഹനിൽ ഇപ്പോൾ ഡിജിറ്റൽ ലൈസൻസ് ലഭ്യമാകുമെങ്കിലും അച്ചടിച്ച പകർപ്പും എംവിഡി നൽകുന്നുണ്ട്. ഡിജിറ്റലാക്കിയാൽ അനാവശ്യ ചെലവും ലൈസൻസിനായുള്ള കാത്തിരിപ്പും ഒഴിവാക്കാനാവും. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഡിജിറ്റൽ ലൈസൻസും നൽകാൻ കഴിയുന്നതാണ്.
ഡിജിറ്റലാക്കിയാൽ വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥർ ലൈസൻസിന്റെ ഹാർഡ്കോപ്പി ഒരിക്കലും ആവശ്യപ്പെടില്ല. ലൈസൻസ് ഡിജിറ്റൈസേഷന് നിയമപരമായി വലിയ പ്രശ്നങ്ങളില്ലെങ്കിലും എംവി ആക്ട് 130 (1), 206 എന്നീ വകുപ്പുകളിൽ പറയുന്ന ലൈസൻസ് പിടിച്ചെടുക്കൽ നിയമം നടപ്പാക്കുന്നതിൽ സാങ്കേതിക പ്രശ്നം ഉണ്ടാവും. എംവിഡിയുടെ വരുമാനം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ധനവകുപ്പായതിനാലാണ് ഡിജിറ്റൈസേഷനാക്കാൻ ധനവകുപ്പിന്റെ കൺകറൻസ് ലെറ്റർ അഥവാ അനുമതി പത്രം വേണ്ടത്.

©️RCC

29/09/2024

നോർത്ത് പറവൂർ ഡിപ്പോയിലെ ഡ്രൈവർ ശ്രീ.O S പ്രിൻസ് ഹൃദയസംബന്ധമായ അസുഖം മൂലം ഇന്ന് (29/09/2024) മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.

ആദരാഞ്ജലികൾ
🥀🥀🥀

27/09/2024

കോട്ടയത്ത് നിന്ന് പാലക്കാട് ചിറ്റൂരിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിനെ യാത്ര തടസപ്പെടുത്തി ഓടിക്കുന്ന KL- 08-BZ 1945 എന്ന രജിസ്രേഷനിൽ ഉള്ള കാർ യാത്രക്കാർ. യാതൊരു പ്രകോപനവും കൂടാതെയാണ് ഇവർ ബസ്സിന്റെ യാത്ര തടസ്സപ്പെടുത്തുന്നത്.

©️RCC

Photos from KSRTC വികാസ് ഭവൻ ഡിപ്പോ's post 26/09/2024

2024 ലെ മഹാനവമി, വിജയ ദശമി, ദീപാവലി ദിനങ്ങളോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി നടത്തുന്ന അധിക അന്തർ സംസ്ഥാന സർവീസുകളുടെ വിവരങ്ങൾ.

25/09/2024
25/09/2024

അറിയിപ്പ്
📢📢📢

25/09/2024

അറിയിപ്പ്
📢📢📢

പെരുമ്പാവൂർ ട്രാഫിക് പോലീസിന്റെ ഈ നിർദ്ദേശങ്ങൾ എല്ലാ ഡിപ്പോയിലെയും ഡ്രൈവർ കണ്ടക്ടർ വിഭാഗം ജീവനക്കാരെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

25/09/2024

KMR യൂണിറ്റിൽ ഡ്യൂട്ടിയിൽ ഉള്ള കണ്ടക്ടർ ശ്രീ.R S രാധാകൃഷ്ണൻ ക്യാഷ് ബാഗ് ബസിൽ വെച്ചിട്ട് പുറത്തു ഇറങ്ങവേ 09:15 മണിയോടെ മോഷണം പോയിട്ടുള്ളതാണ്. kMR പോലീസ് സ്റ്റേഷനിൽ പരാതി നൽകിയട്ടുള്ളതാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കിളിമാനൂർ എസ് എം ഓഫീസിലോ അറിയിക്കുവാൻ അപേക്ഷിക്കുന്നു.

25/09/2024

ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ, പാലാ സ്വദേശി സന്തോഷ്‌ കുമാർ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച കഴിഞ്ഞു, പ്രിയ സഹപ്രവർത്തകന് ഒരായിരം കണ്ണുനീർ പ്രണാമംങ്ങൾ അർപ്പിക്കുന്നു.

ആദരാഞ്ജലികൾ
🥀🥀🥀

25/09/2024

_ശ്രദ്ധിക്കുക:::_
🛑🛑🛑🛑🛑
23/09/2024 ന് രാവിലെ 10 മണിയോടു കൂടി ചെങ്ങന്നൂർ ഡിപ്പോയിലെ ഒരു കണ്ടക്ടറിൻ്റെ ടിക്കറ്റ് റാക്കോടു കൂടിയ ബാഗ്; ആലപ്പുഴ KSRTC ബസ് സ്റ്റാൻഡിൽ വെച്ച് മോഷണം പോയിട്ടുള്ളതാണ്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചെങ്ങന്നൂർ SM ഓഫീസിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Chengannur
04792452352
🛑🛑🛑🛑🛑

25/09/2024

ശ്രീ. ചിൻ്റു കുര്യൻ അഡ്മിനിസ്ടേറ്റീവ് ഓഫീസർ കോട്ടയം ഡിപ്പോ നിര്യാതനായി.

ആദരാഞ്ജലികൾ..
🥀🥀🥀

Photos from KSRTC വികാസ് ഭവൻ ഡിപ്പോ's post 09/09/2024

ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചവിട്ടി, കൂത്താട്ടുകുളത്ത് കൂട്ടിയിടിച്ചത് ആറ് വാ​ഹനങ്ങൾ; വൻ അപകടം, 30 പേർക്ക് പരിക്ക്

കൊച്ചി: എം.സി. റോഡിൽ കൂത്താട്ടുകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മുപ്പത് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി, ടിപ്പർ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ബസിലെ യാത്രക്കാരാണ് പരിക്കേറ്റവരിൽ കൂടുതലും.

ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ തൊട്ടുപിന്നാലെയുണ്ടായിരുന്ന പിക്ക് അപ്പ് വാൻ, അതിന് പിന്നിലുണ്ടായിരുന്ന വാൻ, ടിപ്പർ ലോറി, കെ.എസ്.ആർ.ടി.സി. ബസ്, കാർ എന്നിവ തമ്മിൽ കൂട്ടിയിടിച്ചു. ടിപ്പർ ലോറിക്ക് പിന്നിലിടിച്ച കെ.എസ്.ആർ.ടി.സി. ബസിന്റെ( ) മുൻഭാഗം തകർന്നിട്ടുണ്ട്. KSRTC സ്വിഫ്റ്റ് 21.00 മണി TVM ൽ നിന്ന് MNR വരും വഴി കൂത്താട്ടുകുളത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്
കണ്ടക്ടർ ശ്രീ.അനിൽ തോമസ് ഡ്രൈവർ ശ്രീ. രഞ്ജിത്ത് PR എന്നിവർ ആണ് ബസ് crew. ശ്രീ.അനിൽ തോമസിന് പരിക്കുണ്ട്. പരിക്കുള്ള മറ്റ് യാത്രക്കാരെ ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

്ആക്സിഡൻ്റ്



©️ Credit goes to the respective content creator.

08/09/2024

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ഓൺലൈൻ റിസർവേഷൻ ആപ്പും വെബ്സൈറ്റും പുതിയ ഔട്ട്ലുക്കും ഡിസൈനും നൽകി അപ്ഗ്രേഡ് ചെയ്തു.

ആപ്പിലും വെബ്സൈറ്റിലും പ്രധാനമായി വരുത്തിയിട്ടുള്ള മാറ്റങ്ങള്‍:-

👉പുതിയ ഡിസൈനും ഔട്ട്ലുക്കും

👉തീയതി തിരഞ്ഞെടുക്കുന്നതിൽ ലളിതമായ നൂതന സംവിധാനം ഏര്‍പ്പെടുത്തി

👉ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തില്‍ കണ്ടെത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്

👉ബോര്‍ഡിംഗ് പോയിന്‍റുകള്‍, ഡ്രോപ്പിംഗ് പോയിന്‍റുകള്‍, ഏതൊക്കെ നഗരങ്ങള്‍ വഴിയാണ് തുടങ്ങിയ യാത്രാ വിവരങ്ങളും റദ്ദാക്കല്‍ നയവും ഓപ്ഷനുകള്‍ ഉപയോഗിച്ച് വേഗത്തില്‍ അറിയാനാകും.

👉ഓപ്ഷനുകള്‍ വളരെ വേഗത്തില്‍ കണ്ടെത്താവുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്

👉വിശദമായ ബോര്‍ഡിംഗ് & ഡ്രോപ്പിംഗ് പോയിന്‍റുകള്‍

👉ഏതൊക്കെ നഗരങ്ങള്‍ വഴിയാണ് യാത്ര എന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രിയ യാത്രക്കാർക്ക് യാതൊരു തരത്തിലുമുള്ള ആശയക്കുഴപ്പവും ഇല്ലാതെ വളരെ ലളിതമായി കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന്
www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പും ഉപയോഗിക്കാവുന്നതാണ്.

08/09/2024

ഓഗസ്റ്റ് 28 ന് കോയമ്പത്തൂർ കരിമ്പുകടയിൽ നിന്നും കുറച്ചു പണം അടങ്ങിയ ബാഗ് വീണു കിട്ടിയിട്ടുണ്ട്...
കിട്ടിയത് മുതൽ കോയമ്പത്തൂരിലെ പല whatsapp ഗ്രൂപ്പുകളിലുംമെസ്സേജ് അയച്ചു എങ്കിലും ഇത് വരെ യഥാർത്ഥ അവകാശികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല...
ഈ jewellery പാലക്കാട്‌ ആയതിനാൽ ഇവിടുത്തെ ആരുടെയെങ്കിലും ആകാൻ ആണ് സാധ്യത...
തെളിവുകൾ സഹിതം കോൺടാക്ട് ചെയ്യേണ്ട നമ്പർ:
7012878767

പോസ്റ്റ്‌ ചെയ്ത തീയതി 06/09/2024 6:15 pm

Forwarded Message

05/09/2024

ഇലക്ട്രിക് ബസ് സർവീസ് , റെക്കോർഡ് കളക്ഷനുമായി വികാസ് ഭവൻ യൂണിറ്റ് !!!

14 ഇലട്രിക്ക് ബസ് സർവീസ് നടത്തി KSRTC വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അര ക്കോടി എന്ന റെക്കോർഡ്. വെറും 14 സർവീസ് നടത്തിയാണ് ഈ റിക്കോർഡ് നേട്ടത്തിന് KSRTC വികാസ് ഭവൻ ഉടമയായത്. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ആഗസ്റ്റ് മാസം 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമായി വർദ്ധിച്ചു. വരുമാനം കുറഞ്ഞ സർവീസുകൾ പുന. ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെയും KSRTC CMD യുടെയും നിർദ്ദേശത്തെ തുടർന്ന് ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകൾ റീ അറേഞ്ച് ചെയ്തത് വഴി ശരാശരി ദിവസ വരുമാനം ദിവസം 64,000ൽ നിന്ന് 1.5.ലക്ഷമായും EPKM 35ൽ നിന്നും 54ന് മുകളിലേക്ക് രൂപയിലേക്ക് മാറ്റുവാനും കഴിഞ്ഞു.

സാധാരണ ഡിപ്പോകളിൽ ഷെഡ്യൂളുകൾ പരിഷ്കരിക്കുമ്പോൾ നിലവിലെ മാസ ആകെ വരുമാനം 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വർദ്ധിക്കുന്നതെങ്കിൽ വികാസ് ഭവൻ യുണിറ്റിൽ വരുമാനത്തിൻ്റെ ഇരട്ടിയാണ് വർദ്ധിച്ചത്. ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ നിലവിലുണ്ടായിരുന്ന പ്രധാന ട്രിപ്പുകൾ നിലനിർത്തി തീരെ നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ ക്രമീകരിച്ചതിലൂടെയുമാണ് വരുമാനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വികാസ് ഭവൻ യുണിറ്റ് ഓഫീസർ CP പ്രസാദ് അറിയിച്ചു.ഒരു കിലോ മീറ്റർ സർവീസ് നടത്തുമ്പോൾ കുറഞ്ഞത് 65 രൂപ ലഭിക്കാൻ സാധിക്കുന്ന തരത്തിൽ ഇലട്രിക് ബസുകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡ് വരുമാനം നേടി കൊണ്ട് വന്ന മുഴുവൻ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

02/09/2024

സൈഡ് നൽകിയില്ല..കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂര മർദ്ദനം…

കെഎസ്ആർടിസി ഡ്രൈവർക്ക് യുവാവിൻ്റെ ക്രൂര മർദ്ദനം. തിരുവനന്തപുരം ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ മൻസൂറിനാണ് വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മർദ്ദനമേറ്റത്.പിക്കപ്പ് വാൻ ഡ്രൈവറായ നൗഫൽ ആണ് ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ആര്യനാട് കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി.

യാതൊരു പ്രകോപനവും കൂടാതെ യുവാവ് മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നുവെന്ന് കെഎസ്ആർടിസി ഡ്രൈവർ പറയുന്നു.രണ്ടു പേരാണ് പിക്കപ്പ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് മൻസൂർ പറയുന്നു. മർദ്ദനത്തിൽ മൂക്കിനും പുറംഭാഗത്തും മൻസൂറിന് സാരമായി പരുക്കേറ്റിട്ടുണ്ട്.

02/09/2024

ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ 31- 08 -2024 മുതൽ "ഡേ റൈഡ് "ആരംഭിക്കുന്നു...

യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി യുടെ തിരുവനന്തപുരം നഗരക്കാഴ്ചകൾക്കായുള്ള ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ "ഡേ റൈഡ് രാവിലെ 8 മണി,10 മണി,12 മണി എന്നീ സമയങ്ങളിൽ കിഴക്കേകോട്ടയിൽ നിന്നും ആരംഭിച്ചിരിക്കുന്നു.
ഓൺലൈൻ റിസർവേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

കിഴക്കേകോട്ടയിൽ നിന്നും യാത്ര തിരിച്ച് തമ്പാനൂർ,പാളയം, കവടിയാർ ,കനകക്കുന്ന്, മ്യൂസിയം, പ്രിയദർശിനി പ്ലാനറ്റോറിയം, ഈഞ്ചക്കൽ, ചാക്ക , ശംഖുമുഖം, ലുലു മാൾ വഴി കിഴക്കേക്കോട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്.

കൂടാതെ സ്കൂൾ - കോളേജ് കുട്ടികൾക്കായി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കറിൽ നഗരക്കാഴ്ചകൾ കാണുന്നതിനായി പ്രത്യേക റൈഡും ആരംഭിച്ചിരിക്കുകയാണ്. രാവിലെ 8:30 ന് ആരംഭിച്ച് വൈകുന്നേരം 3:00 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ഇതിലേക്കായി സമയം ക്രമീകരിച്ചിരിക്കുന്നത്

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.

www.onlineksrtcswift. com എന്ന വെബ്സൈറ്റും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പും ഉപയോഗിക്കാവുന്നതാണ്.

ഫോൺ : 9497519901

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

Threads-
https://www.threads.net/

02/09/2024

വികാസ് ഭവൻ ഡിപ്പോയിൽ ബ്ലാക് സ്മിത്ത് ആയിരുന്ന ശ്രീ. ജോയ് പോൾ ഹൃദയ സംബന്ധമായ അസുഖംമൂലം നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.....

സെന്റ് മാർട്ടിൻ യൂണിറ്റ്, TPJN- 11, പ്ലാമൂട്, പട്ടം.
സംസ്കാര ശുശ്രൂഷ
03-09-2024 വൈകുന്നേരം 4മണിക്ക്
സെൻ്റ് പീറ്റേഴ്സ് ചർച്ച്, പാറ്റൂർ

ആദരാഞ്ജലികൾ
🥀🥀🥀

31/08/2024

നമ്മുടെ സഹപ്രവർത്തകർ ശ്രീ. ജോർജീ ലോറൻസ്(കണ്ടക്ടർ, ആര്യനാട് )മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു..

സ്ഥലം:തച്ചൻകോട്, കുറ്റിച്ചൽ
31.08.2024

ആദരാഞ്ജലികൾ
🥀🥀🥀

30/08/2024

നെടുമങ്ങാട്, പുത്തൻപാലം വളവിൽ KSRTC ബസിനടിയിൽപ്പെട്ട് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം.

ആദരാഞ്ജലികൾ
🥀🥀🥀

്ആക്സിഡൻ്റ്

30/08/2024

മേല്‍പ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് 31.08.2024 തീയതി മുതല്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നു.
കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡില്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ മേല്‍പ്പാല നിര്‍മ്മാണ ജോലികള്‍ നടക്കുന്നത് കാരണം ‍ റോഡിന്റെ മദ്ധ്യഭാഗം മീഡിയന്‍ അടയ്ക്കുന്നതിനാല്‍ കൊത്തളം ഭാഗത്തു നിന്നും വള്ളക്കടവ്, കഴക്കൂട്ടം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നും പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്കും റോഡിന് കുറുകെയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുന്നതിനാല്‍ പടിഞ്ഞാറേകോട്ട, കൊത്തളം ഭാഗത്തു നിന്നും വള്ളക്കടവ്, കഴക്കൂട്ടം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നും പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്കുമുള്ള വാഹനഗതാഗതത്തിന് 31.08.2024 തീയതി രാവിലെ 06.00 മണി മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാനിക്കുന്നതു വരെ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
പടിഞ്ഞാറേ കോട്ട, കൊത്തളം ഭാഗത്തു നിന്നും വള്ളക്കടവ്, വലിയതുറ, കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി കല്ലുമൂട് അടിപ്പാത, കല്ലുമൂട് -ഈഞ്ചക്കല്‍ സര്‍വീസ് റോഡ് വഴിയോ കല്ലുംമൂട് -പൊന്നറപ്പാലം വഴിയോ പോകേണ്ടതാണ്. കഴക്കൂട്ടം ഭാഗത്തു നിന്നും വള്ളക്കടവ് ഭാഗത്തേക്ക് പോകേണ്ടതും പ്രധാന പാതയിലൂടെ വരുന്നതുമായ വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ നിന്നും സര്‍വീസ് റോഡ് , കല്ലുംമൂട് അടിപ്പാത വഴി പോകേണ്ടതാണ്.
വള്ളക്കടവ് ഭാഗത്ത് നിന്നും പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി അനന്തപുരി ആശുപത്രി ജംഗ്ഷന്‍, ചാക്ക- ഈഞ്ചക്കല്‍ സര്‍വീസ് റോഡ് വഴി പോകേണ്ടതാണ്. കോവളം ഭാഗത്തു നിന്നും പടിഞ്ഞാറേ കോട്ട, കൊത്തളം ഭാഗത്തേക്ക് പോകേണ്ടതും പ്രധാനപാതയിലൂടെ വരുന്നതുമായ വാഹനങ്ങള്‍ ഈഞ്ചക്കല്‍- ചാക്ക സര്‍വീസ് റോഡ്, അനന്തപുരി ആശുപത്രി ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.
കോവളം ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കും തിരിച്ചും പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാന്‍ കഴിയുന്നതാണ്.
കൊത്തളം ഭാഗത്തു നിന്നും കോവളം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ക്ക് പ്രധാന പാതയില്‍ എത്തി പോകാന്‍ കഴിയുന്നതാണ്.
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 0471-2558731, 9497930055,എന്നീ ഫോണ്‍ നമ്പരുകളില്‍‍ ബന്ധപ്പെടാവുന്നതാണ് .

Sd/-
പോലീസ് അസിസ്റ്റന്റ് കമ്മീഷണർ.
ട്രാഫിക് സൗത്ത് സബ്ഡിവിഷൻ തിരുവനന്തപുരം സിറ്റി.

Want your business to be the top-listed Taxi in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

കോട്ടയത്ത് നിന്ന് പാലക്കാട് ചിറ്റൂരിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിനെ യാത്ര  തടസപ്പെടുത്തി ഓടിക്കുന്ന KL- 08...
നെടുമങ്ങാട്, പുത്തൻപാലം വളവിൽ KSRTC ബസിനടിയിൽപ്പെട്ട് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം.ആദരാഞ്ജലികൾ🥀🥀🥀#KSRTCബസ്ആക്സിഡൻ്റ...
കാറിന് സൈഡ് നൽകിയില്ല..കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ക്രൂര മർദ്ദനംകോഴിക്കോട് മാങ്കാവിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാവിന്റ...
ഇന്ന്(07/08/2024) 3.45PM ആലുവ- കീഴ്മാട് സർക്കുലർ(ഗ്രാമവണ്ടി)സർവീസ് നടത്തവേ, ഒരു ബൈക്ക് യാത്രക്കാരൻ ബസ്സിന് വട്ടം വെച്ച് ...
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു..രക്ഷകനായി ഡ്രൈവർ….ആലുവയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി ബസിൽ തീപിടിച്ചു....
തിരുവനന്തപുരം മണ്ണന്തലക്ക് സമീപം നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റം..
KSRTC ജീവനക്കാർ അങ്ങനെയാ...സഹജീവികളോട് സ്നേഹവും💞 കരുതലും🫂 ഉള്ളവർ!©️ Media credits goes to the respective content creater
ലയത്തിൽ തീപിടിത്തം, ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ; KSRTC ബസ് നിർത്തി ചാടിയിറങ്ങി ഡ്രൈവർ, അ​ഗ്നിശമന സംവിധാനമുപയോ​ഗിച്ച് തീയ...
പത്തനംതിട്ട: ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും...

Telephone

Address


Thiruvananthapuram
695033

Other Transportation Services in Thiruvananthapuram (show all)
Makayiram packers and movers Makayiram packers and movers
Mottammodu
Thiruvananthapuram, 695528

Vadakkan Veettil Vadakkan Veettil
Thiruvananthapuram, 695033

Transportation services

DTDC Vellanad DTDC Vellanad
Aacharya Square , Ksrtc Road Vellanad
Thiruvananthapuram, 695543

DTDC is one of the preferred courier brand in India with the largest network of delivery destinations

ARUN CRANE Service & Recovery Tvm ARUN CRANE Service & Recovery Tvm
Thiruvananthapuram

Crane service

IBA Approved Packers and Movers in Kerala IBA Approved Packers and Movers in Kerala
Avon House, Transport Nagar, Industrial Area/A
Thiruvananthapuram

IBA Approved Packers and Movers (Transporter) in Kerala

MD packers and movers MD packers and movers
Muttamparambath Veedu, Devi Lane, Near Motor Plaza, Sreekariyam. P. O
Thiruvananthapuram, MDTVMSKMIND14

Experience over 15 years. We assure OURVOW.ProvideBetterService.AFFORDABLEPRICE.ProfessionalWorking.PUNCTUAL in Work.Work will be silent. Never make any faults from our side. Cont...

HARI HARA Transports HARI HARA Transports
Thiruvananthapuram, Balaramapuram, Thannimoodu
Thiruvananthapuram, 695123

OUR DREAM WILL BE CONTINUED

MM D'Cabs MM D'Cabs
SNNRA 135, Pettah
Thiruvananthapuram, 695024

Feel Free To Travel

IBA Approved Packers and Movers in Thiruvananthapuram IBA Approved Packers and Movers in Thiruvananthapuram
Avon House, Transport Nagar, Industrial Area/A
Thiruvananthapuram

IBA Approved Packers and Movers (Transporter) in Thiruvananthapuram

UBER Trivandrum UBER Trivandrum
Thampanoor
Thiruvananthapuram, 695001

Any Help Packers & Movers Any Help Packers & Movers
TC 92/3047, First Floor Near Sastha Temple, Service Road, PO, NH66, Anayara
Thiruvananthapuram, 695029

We are professional packers and movers in Trivandrum supplying skilled packers.

adar_sh7964 adar_sh7964
𝚅𝚎𝚗𝚓𝚊𝚛𝚊𝚖𝚘𝚘𝚍𝚞
Thiruvananthapuram, 695607

������