Razak Paleri

Razak Paleri

Razak Paleri

President, Welfare Party Kerala

Photos from Razak Paleri's post 01/09/2024

കരിമണൽ ഖനന വിരുദ്ധ സയുക്ത സമരസമിതിയുടെ ജനകീയ മാർച്ചിൽ പങ്കെടുത്ത് സംസാരിച്ചു

31/08/2024

ജനപക്ഷം ദ്വൈമാസിക പ്രചാരണ ക്യാമ്പയിൻ ഓഗസ്റ്റ് 30, 31

തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമരസമിതി ചെയർമാൻ സുരേഷ് കുമാർ തോട്ടപ്പള്ളിയെ വരിചേർത്തു

Photos from Razak Paleri's post 31/08/2024

എഫ്.ഐ.ടി.യുവിന്റെ മൂന്നാം സംസ്ഥാന സമ്മേളനം പെരിന്തൽമണ്ണയിൽ ഇന്ന് ആരംഭിക്കുകയാണ്.

ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ കഴിഞ്ഞ പത്ത് വർഷമായി തൊഴിലാളിപക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് എഫ്.ഐ.ടി.യു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

രാജ്യത്തെ തൊഴിലാളി സമൂഹവും ചെറുകിട - ഇടത്തരം വ്യവസായങ്ങളും വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കേന്ദ്രസർക്കാർ കൊണ്ടു വന്ന ലേബർ കോഡുകൾ ഒരേ സമയം തൊഴിലാളികൾക്കും ചെറുകിട സംരംഭകർക്കും ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതാണ്. വ്യാവസായിക മേഖല മൂന്നോ നാലോ വൻകിടക്കാരുടെ കൈയിൽ ഒതുക്കി നിർത്തുക എന്ന ഗൂഢോദ്ദേശ്യം ഇതിനു പിന്നിലുണ്ട്. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളടക്കം ശക്തമായ പ്രതിസന്ധി നേരിടുന്നുണ്ട്. വ്യാപകമായ വിലക്കയറ്റവും ഭാരിച്ച നികുതികളും സംസ്‌ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതാവസ്‌ഥ ദുരിത പൂർണമാക്കിയിട്ടുണ്ട്. ക്ഷേമനിധി ബോർഡുകളിലെ പണം വകമാറ്റി ചിലവഴിക്കപ്പെടുന്നു. തൊഴിലാളിവിഹിതം അടച്ച ലക്ഷക്കണക്കിനു തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ഈ സാഹചര്യത്തിൽ തൊഴിലാളി സംഘാടനത്തിനും അവകാശപോരാട്ടങ്ങൾക്കും വലിയ സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുണ്ട്.

ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനം എഫ് ഐ ടി യു വിന്റെ ചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്ത‌ംബർ ഒന്നിന് വൈകീട്ട് പെരിന്തൽമണ്ണ നഗരത്തിൽ റാലിയും തുടർന്ന് പൊതുസമ്മേളനവും നടക്കും. സമ്മേളനത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

Photos from Razak Paleri's post 30/08/2024

ജനപക്ഷം ദ്വൈമാസിക പ്രചാരണത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പ്രമുഖ എഴുത്തുകാരനും സിനിമാ സംവിധായകനുമായ ബേബിച്ചൻ ഏർത്തയിലിനും, ഗ്രന്ഥകാരനും സീനിയർ സിറ്റിസൺ ഗ്രൂപ്പ് പ്രസിഡണ്ടുമായ ബാബു പൂതക്കുഴിക്കും കോപ്പികൾ കൈമാറി വരിചേർത്തു.

Photos from Razak Paleri's post 28/08/2024

വെൽഫെയർ പാർട്ടി മലപ്പുറം സംഘടിപ്പിച്ച 'മഹാത്മ അയ്യൻകാളി ദിന പ്രഭാഷണവും, ആദിവാസി ഭൂസമര പ്രവർത്തകർക്കുള്ള ആദരവും' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Photos from Razak Paleri's post 28/08/2024

വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ച ടീം വെൽഫെയർ വളണ്ടിയർമാർ ഒത്തുചേർന്ന 'സ്നേഹാദരം' പരിപാടി മലപ്പുറം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

28/08/2024

ബഹുമാന്യ സുഹൃത്ത് വി വി എ ശുക്കൂർ സാഹിബിന്റെ വേർപാട് തീർത്തും അപ്രതീക്ഷിതമായിരുന്നു.

ദീർഘകാലമായുള്ള പരിചയമാണ്. കൂടുതൽ അടുത്തിടപഴകിയത് തൃശൂർ തളിക്കുളം ഇസ്‌ലാമിയ കോളേജ് പൂർവ വിദ്യർത്ഥികൂട്ടായ്മയായ ഉസ്റയുടെ യോഗങ്ങളിൽ നിന്നാണ്. പുതിയ കാലത്ത് വെൽഫെയർ പാർട്ടിക്ക് നിർവഹിക്കാനുള്ള രാഷ്ട്രീയ ദൗത്യത്തെ കുറിച്ച് ഗൗരവപ്പെട്ട വർത്തമാനങ്ങൾ ശുക്കൂർ സാഹിബിൽ നിന്ന് കാണുമ്പോഴെക്കെ ഉണ്ടാകും. എഴുത്തിൻ്റെയും പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകത്തു ജീവിച്ച വി വി എ ശുക്കൂർ സാഹിബിൻ്റെ വിയോഗം വ്യക്തിപരമായി തന്നെ വലിയ നഷ്ടമാണ്.

അദ്ദേഹത്തിന്റെ പരലോക വിജയത്തിനായി മനമുരുകി പ്രാർത്ഥിക്കുന്നു. കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പ്രാർത്ഥനയോടെ പങ്ക് ചേരുന്നു.

28/08/2024

ജനപക്ഷം ദ്വൈമാസിക പ്രചരണം
ആഗസ്റ്റ് 30, 31

27/08/2024

വഖ്ഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു

27/08/2024

ഓഗസ്റ്റ് 28
മഹാത്മ അയ്യൻകാളി ജയന്തി

27/08/2024

മഹാത്മ അയ്യൻ കാളി ദിന പ്രഭാഷണവും ആദിവാസി ഭൂസമര പ്രവർത്തകർക്കുള്ള ആദരവും

2024 ആഗസ്റ്റ് 28 (ബുധൻ)
അകമ്പാടം, ചാലിയാർ, മലപ്പുറം

27/08/2024

മലപ്പുറം വേങ്ങരയിൽ നടന്ന ജനപ്രതിനിധികളുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

26/08/2024

സ്ത്രീവിരുദ്ധവും സിനിമാ രംഗത്തെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പിന് വിധേയപ്പെട്ടുമുള്ള നടപടികളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ഇടതു സർക്കാർ തുടർന്നു വരുന്നത്.

ലൈംഗികാതിക്രമ കേസുകൾ ചാർജ് ചെയ്യാൻ ഇരയുടെ പരാതി ആവശ്യമില്ലെന്നിരിക്കെ ഹേമ കമ്മിറ്റിക്ക് മുമ്പിൽ നൽകപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ തന്നെ അതിക്രമം നടത്തിയവർക്കെതിരെ കേസെടുക്കാവുന്നതാണ്. ഇരകളായവർ വീണ്ടും വന്ന് അന്വേഷണ കമ്മീഷനു മൊഴി കൊടുക്കണമെന്ന് പറയുന്നത് സ്ത്രീത്വത്തിന് നേരെയുള്ള അവഹേളനമാണ്. വ്യക്തമായ മേധാവിത്വശ്രേണി നില നിൽക്കുന്ന സിനിമ മേഖലയിൽ ഇനിയും മൊഴി നൽകാൻ നിർബന്ധിക്കുന്നതും പരാതിയുണ്ടെങ്കിലേ കേസെടുക്കുകയുള്ളൂ എന്ന സർക്കാർ സമീപനവും ഇരകളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഹേമ കമ്മിറ്റി തന്നെ ചൂണ്ടിക്കാട്ടിയ പവർ ഗ്രൂപ്പിന് അവസരമൊരുക്കാൻ വേണ്ടിയാണ്.

4 വർഷം റിപ്പോർട്ട് പൂഴ്ത്തി വെച്ചത് തന്നെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ്. ചലച്ചിത്ര അക്കാഡമി ചെയർമാൻ്റെയോ അമ്മയുടെ ഭാരവാഹികളുടെയോ രാജിയിൽ പ്രശ്നങ്ങൾ ഒതുക്കി തീർക്കുകയല്ല വേണ്ടത്. ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ നൽകിയ മൊഴികളുടെയും വിവിധ മാധ്യമങ്ങളിലൂടെ സിനിമ പ്രവർത്തകർ നടത്തിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ ലൈംഗികാതിക്രമ കേസുകൾ രജിസ്റ്റർ ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടത്.

25/08/2024

മലപ്പുറം വളാഞ്ചേരിയിൽ നടന്ന അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് (അസെറ്റ്) സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

25/08/2024

2008 ഓഗസ്റ്റ് 25

ഒഡിഷയിലെ കാന്ധമാലിൽ സംഘ്പരിവാർ ഭീകരർ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത ദിനം

ഹിന്ദുത്വ വംശീയതക്കെതിരിൽ പ്രതിരോധമുയർത്തുക

Photos from Razak Paleri's post 24/08/2024

'ജനങ്ങളെ കേൾക്കുന്നു'
വെൽഫെയർ പാർട്ടി ഭവന സന്ദർശന പരിപാടി.

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് മേഖലയിലെ ജനങ്ങളെ കണ്ടു. പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എം റഹ്മത്തുല്ല, വാർഡ് മെമ്പർ KV റഫീഖ് ബാബു, പഞ്ചായത്ത് എക്സിക്യൂട്ടീവ് മെമ്പർ KC അഹമ്മദ് കുട്ടി, വാർഡ് 11 കൺവീനർ KT മുഹമ്മദ് മാസ്റ്റർ, കുനിയിൽ യൂണിറ്റ് പ്ര‌സിഡന്റ് ഷിഹാബ് K സലാം, KM ഷിഹാബ് മുതലായവർ ഒപ്പമുണ്ടായിരുന്നു.

Photos from Razak Paleri's post 23/08/2024

"ജനങ്ങളെ കേൾക്കുന്നു"
സംസ്ഥാന വ്യാപകമായി വെൽഫെയർ പാർട്ടി നടത്തുന്ന ഭവന സന്ദർശന പരിപാടി
2024 ഓഗസ്റ്റ് 24, 25 (ശനി, ഞായർ)

22/08/2024

"ജനങ്ങളെ കേൾക്കുന്നു"
വെൽഫെയർ പാർട്ടി ഭവന സന്ദർശന പരിപാടി
2024 ഓഗസ്റ്റ് 24, 25 (ശനി, ഞായർ)

22/08/2024

ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സംസ്ഥാന സർക്കാർ തുടരുന്ന കള്ളക്കളി അവസാനിപ്പിച്ച് കുറ്റവാളികൾക്കെതിരിൽ നിയമനടപടികൾ കൈക്കൊള്ളണം.

സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന കൊടും ചൂഷണവും ലൈംഗികാതിക്രമവും സംബന്ധിച്ച് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നവയാണ്. നാലര വർഷം റിപ്പോർട്ട് മുന്നിലുണ്ടായിട്ടും ഒരു നടപടിയും സർക്കാർ കൈക്കൊണ്ടില്ല. സർക്കാർ മാഫിയകളെ എത്രമാത്രം സഹായിക്കുന്നു എന്നതിന് തെളിവാണിത്. സാംസ്കാരിക വകുപ്പ് മന്ത്രി റിപ്പോർട്ട് ഇതുവരെ വായിച്ചില്ല എന്നത് അങ്ങേയറ്റം അവഹേളനപരമായ സമീപനമാണ് സ്ത്രീസമൂഹത്തോട് സർക്കാരിനുള്ളത് എന്ന് തെളിയിക്കുന്നു.

റിപ്പോർട്ട് പുറത്തു വരാൻ കോടതിയും വിവരാവകാശ കമ്മീഷനും ഇടപെടേണ്ടി വന്നു എന്നത് തന്നെ ജനാധിപത്യ സർക്കാരിന് അപമാനമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ പോക്സോ കേസും സ്ത്രീപീഡന കേസുകളും എടുക്കണം. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് തൊഴിൽ സുരക്ഷയും തുല്യവേതനവും ഉറപ്പ് വരുത്താൻ സർക്കാർ സ്വതന്ത്ര സംവിധാനം കൊണ്ടുവരണം.

20/08/2024

സംഘ്പരിവാർ വംശീയതക്കും അപരവൽകരണങ്ങൾക്കുമെതിരെ ഗുരുദർശനങ്ങൾ കൊണ്ട് പോരാടുക

ഓഗസ്റ്റ് 20

ശ്രീനാരായണ ഗുരു ജയന്തി

19/08/2024

കാഫിർ സ്‌ക്രീൻഷോട്ട് വിവാദം വടകര ലോക്സഭ മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു വിഷയമായിരുന്നില്ല. തെരഞ്ഞെടുപ്പ് വേളയിലും അതിനു ശേഷവും കേരളത്തിലങ്ങോളമിങ്ങോളം അതിന്റെ അനുരണനങ്ങൾ ഉണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ഭീകരമായ വർഗീയ ചർച്ചകൾക്ക് വിവാദം വഴി വെച്ചു. സ്‌ക്രീൻഷോട്ട് പ്രചാരണങ്ങൾക്ക് പിറകിൽ ഇടതുപക്ഷ നേതാക്കളും പ്രൊഫൈലുകളുമാണെന്നാണ് ഇപ്പോൾ അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്.

താത്കാലികമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി ബി ജെ പി മോഡൽ വർഗീയ ധ്രുവീകരണം കേരളത്തിൽ നടത്തരുത് എന്നത് ഇടതുപക്ഷത്തോട് കഴിഞ്ഞ കുറച്ചു കാലങ്ങളായി നാമൊക്കെ ഉപദേശിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. ഒരുപക്ഷെ, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയിൽ സി പി എം പ്രയോഗിച്ച അമീർ - ഹസൻ - കുഞ്ഞാലിക്കുട്ടി പ്രയോഗത്തിലൂടെയും മുസ്‌ലിം വിരുദ്ധ അന്തരീക്ഷ നിർമിതിയിലൂടെയും താത്കാലികമായ ചില തെരഞ്ഞെടുപ്പ് നേട്ടങ്ങൾ അവർക്ക് ലഭിച്ചിരിക്കാം. അത് കൊണ്ടാവണം മുസ്‌ലിം സമൂഹത്തെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് ഹിന്ദു വോട്ടുകളുടെ സമാഹരണം നടത്താം എന്ന അപകടകരമായ രാഷ്ട്രീയ ലൈൻ തുടരാൻ അവർ തീരുമാനിച്ചത്.

രണ്ട് കാര്യങ്ങൾ ഇത് സംബന്ധമായി പ്രത്യേകം സൂചിപ്പിക്കണം എന്ന് തോന്നുന്നു.

ഇന്ത്യയിൽ സാമൂഹികമായ അപരവൽകരണത്തെ നേരിടുന്ന ഒരു സമൂഹമാണ് മുസ്‌ലിം സമൂഹം. മുസ്‌ലിം വിരുദ്ധതയ്ക്ക് ഇവിടെ വിപണിമൂല്യമുണ്ട്. അത് ബോധപൂർവം സൃഷ്ടിച്ചെടുത്ത ഒന്നാണ്. മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിക്കുന്നു എന്നവകാശപ്പെടുന്നവർ ഈ മുസ്‌ലിം വിരുദ്ധതയുടെ പ്രായോജകർ ആവുകയല്ല വേണ്ടത്. അതിന്റെ മറുവശത്ത് നിലയുറപ്പിക്കുകയാണ് വേണ്ടത്. ഇസ്‌ലാമോഫോബിയയുടെ വിപണിമൂല്യം മനസ്സിലാക്കി അതിലൂടെ കൊയ്ത്ത് നടത്താമെന്ന് സി പി എം കരുതുമ്പോൾ അവരുടെ മതനിരപേക്ഷസ്വഭാവം തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

രണ്ടാമതായി, ഈ വർഗീയ ധ്രുവീകരണ പ്രചാരണത്തിന്റെ അന്തിമമായ വിളവെടുപ്പ് നടത്തുക ബി ജെ പി ആയിരിക്കും എന്ന സാമാന്യ രാഷ്ട്രീയ വിദ്യാഭ്യാസമാണ്. ഈ ബോധം സി പി എമ്മിന് ഇല്ലാതെ പോകുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഹിന്ദു - മുസ്‌ലിം ധ്രുവീകരണത്തിലൂടെ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാൻ വർഷങ്ങളായി പ്രയത്നിക്കുന്ന ബി ജെ പി ക്ക് ചൂട്ട് കത്തിച്ചു കൊടുക്കുന്ന ഏർപ്പാടാണ് യഥാർത്ഥത്തിൽ വടകരയിൽ സി പി എം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ സി പി എമ്മിന്റെ പരമ്പരാഗത വോട്ടുകൾ എവിടേക്കാണ് ഒലിച്ചു പോയതെന്നും എന്ത് കൊണ്ടാണത് സംഭവിച്ചതെന്നും സി പി എം മനസ്സിലാക്കുന്നത് നല്ലതാണ്.

ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു വർഗീയ പ്രവർത്തനം, സി പി എം - ഡി വൈ എഫ് ഐ നേതാക്കൾ നടത്തിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് എം വി ഗോവിന്ദനും കെ കെ ഷൈലജക്കും ഒഴിഞ്ഞു മാറാനാവില്ല. ജനങ്ങൾക്ക് മനസ്സിലാകാത്ത ന്യായവാദങ്ങൾ നിരത്താനാണ് സി പി എം സംസ്ഥാന സെക്രട്ടറി ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തെറ്റ് അംഗീകരിച്ച് തിരുത്തുകയാണ് ഉത്തരവാദിത്വബോധമുള്ള രാഷ്ട്രീയനേതാക്കൾ ചെയ്യേണ്ടത്. അതാണ് മാന്യമായ രാഷ്ട്രീയ പ്രവർത്തനം. അതിന് തയ്യാറാകാത്ത നിലപാടിനെ ജനങ്ങൾ വിചാരണ ചെയ്യുമെന്ന് സി പി എം ഓർക്കുന്നത് നല്ലതാണ്.

വെൽഫെയർ പാർട്ടി കൊണ്ടോട്ടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Razak Paleri Razak Paleri

President, Welfare Party Kerala

19/08/2024

സൗദി അറേബ്യയിലെ പ്രവാസി വെൽഫെയർ 10-ാം വാർഷികത്തിൻ്റെ ഭാഗമായി കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്കായി 2024 ഒക്ടോബർ 4 ന് ദമ്മാം എറണാകുളം - തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവം - 24 ടീസർ റിലീസിൽ ഞാനും പങ്കാളിയാവുന്നു. പരിപാടിക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

17/08/2024

എസ് സി - എസ് ടി ഉപസംവരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയെ സംബന്ധിച്ച വിവിധതരം ആശങ്കകൾ സമൂഹത്തിൽ നിലവിലുണ്ട്. വിശിഷ്യാ ദലിത് - ആദിവാസി സമൂഹത്തിനകത്ത് വ്യത്യസ്ത ചർച്ചകളും ചോദ്യങ്ങളും വിധിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുണ്ട്. വിധിയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക യാഥാർഥ്യങ്ങളും സങ്കീർണ്ണതകളും നേർരേഖയിലൂടെയോ ഒരൊറ്റ കോണിലൂടെയോ മാത്രം സമീപിക്കാവുന്ന അത്ര ലളിതമല്ല, കൂടുതൽ വിശാലമായ ചർച്ചകളും പഠനങ്ങളും വിഷയത്തിൽ ആവശ്യമാണ്‌. അതുകൊണ്ട് തന്നെ പ്രസ്തുതവിധി സുപ്രീം കോടതി പുനഃപരിശോധിക്കണം.

ഒ ബി സി സംവരണത്തിൽ ക്രീമി ലെയർ വ്യവസ്ഥ നടപ്പിലാക്കിയതിനു സമാനമായി എസ് സി - എസ് ടി സംവരണത്തിലും ക്രീമിലെയർ നടപ്പിലാക്കാനുള്ള നീക്കത്തിനു പിറകിൽ സാമ്പത്തിക സംവരണ താല്പര്യങ്ങളാണുള്ളത്. അത്തരം വ്യവസ്ഥകൾ അടിച്ചേൽപ്പിക്കാനുള്ള നിർദേശങ്ങളും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിധിയിലുണ്ട്. ഇത്തരം നിർദേശങ്ങൾ സംവരണത്തിന്റെയും സാമൂഹ്യനീതിയുടെയും യഥാർത്ഥ താല്പര്യങ്ങളെ അട്ടിമറിക്കുന്നതാണ്.

ഈ സാഹചര്യത്തിൽ എസ് സി - എസ് ടി സംവരണത്തിൽ ഉപസംവരണം വ്യവസ്ഥ ചെയ്യുന്ന സുപ്രീം കോടതി വിധിക്കെതിരിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള ഓഗസ്റ്റ് 21 ലെ സംസ്ഥാന ഹർത്താലിനോട് വെൽഫെയർ പാർട്ടി ഐക്യദാർഢ്യപ്പെടുന്നു.

Photos from Razak Paleri's post 15/08/2024

കോഴിക്കോട് നടക്കാവിലുള്ള നവീകരിച്ച വെൽഫെയർ പാർട്ടി ജില്ല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Photos from Razak Paleri's post 15/08/2024

കോഴിക്കോട് നടക്കാവിലുള്ള നവീകരിച്ച ജില്ലാ കമ്മറ്റി ഓഫീസിനുമുന്നിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളിയായി.

14/08/2024

സ്വാതന്ത്ര്യബോധം ചരിത്രത്തിൽ നിലച്ചു പോകരുത്.

വരുംതലമുറകൾക്ക് കൂടി കരുത്താകുന്ന സ്വാതന്ത്ര്യബോധത്തെ ഉയർത്തിപ്പിടിക്കുക

13/08/2024

മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതരായ ജനങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. സർക്കാർ പ്രഖ്യാപനങ്ങളിലെ അവ്യക്തതകൾ പരിഹരിക്കണം.

ദുരന്തം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും പുനരധിവാസത്തെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ഒരു ധാരണയും ലഭിച്ചിട്ടില്ല.ഇതിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുന്ന താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ജനങ്ങൾക്ക് സമാധാനം ലഭിക്കുന്ന ശരിയായ പുനരധിവാസ പദ്ധതി സർക്കാർ പ്രഖ്യാപിക്കണം.

പ്രധാനമന്ത്രി സന്ദർശനം നടത്തിയെങ്കിലും കേന്ദ്രഗവൺമെൻറ് പ്രത്യേക പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്തിന് ആയിരം കോടിയുടെ അടിയന്തര സഹായം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം.

ജനങ്ങളിൽനിന്ന് ഉയരുന്ന ആവശ്യങ്ങൾ കൂടി മുൻനിർത്തിയേ സർക്കാർ പുനരധിവാസ പദ്ധതി തയ്യാറാക്കാവൂ.

500 ൽ പരം വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഭാഗികമായി തകർന്ന വീടുകളുടെ എണ്ണവും വളരെ കൂടുതലാണ്. താമസ യോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളുണ്ട്. ഇവരെല്ലാം നല്ല രീതിയിൽ താമസിച്ചു വന്നവരാണ്. നാമമാത്ര പുനരധിവാസ പ്രവർത്തനങ്ങളിൽ പരിമിതപ്പെടുത്താതെ അവരുടെ ജീവിതാവസ്ഥകളിലേക്ക് മടങ്ങിവരാൻ കഴിയുന്ന വിധത്തിലുള്ള പുനരധിവാസമാണ് വയനാട്ടിൽ ഉണ്ടാകേണ്ടത്.

ക്യാമ്പുകളിൽ നിന്ന് മാറി താമസിക്കുന്നതിന് താൽക്കാലിക വാടക വീടുകൾ സർക്കാർ തന്നെ കണ്ടെത്തി നൽകണം. ശാശ്വത പുനരധിവാസം ഉണ്ടാകുന്നത് വരെയുള്ള
മുഴുവൻ വാടക തുകയും സർക്കാർ നേരിട്ട് നൽകണം . ശരാശരി 6000 രൂപയാണ് വീടുകളുടെ വാടക.

ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് സാധനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ക്യാമ്പ് അംഗങ്ങൾ പങ്കുവെക്കുന്നുണ്ട്. അതേസമയം ആശ്യത്തിലധികം സാധനങ്ങൾ കൽപ്പറ്റ കളക്ഷൻ സെന്ററിൽ ലഭിച്ചതായും അറിയുന്നു. ക്യാമ്പിലുള്ളവർക്കും, ദുരിത ബാധിതർക്കും അവശ്യ വസ്തുക്കൾ ലഭ്യമാക്കാൻ സംവിധാനം ഒരുക്കണം.

ക്യാമ്പുകളിലും, ബന്ധു വീടുകളിലും കഴിയുന്നവരുടെയും വാടക വീടുകളിലേക്ക് മാറി കഴിയുന്നവരുടെയും മാനസികാരോഗ്യം ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് ദുരിത ബാധിതർ പറയുന്നു. ഇതിന് അടിയന്തിര പരിഹാരം കാണണം. കൗൺസിലിംഗ് സംവിധാനങ്ങൾ ഒരുക്കാൻ തയ്യാറായി വരുന്ന സന്നദ്ധ സംഘടനകളെയും കൗൺസിലർമാരെയും ഇതിൽ സഹകരിപ്പിക്കണം.

പാടികളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ കൃത്യമല്ല. അതിനാൽ ഇവർ പുനരധിവാസ പദ്ധതികളിൽ നിന്ന് പുറത്തു പോകാൻ സാധ്യതയുണ്ട്. വിവരങ്ങൾ കൃത്യപ്പെടുത്തി ഇവരെയും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തണം.

അന്തർ സംസ്‌ഥാന തൊഴിലാളികളുടെ വിവരങ്ങൾ ഔദ്യോഗിക കണക്കുകളിൽ അവ്യക്തമാണ്. ഇത് പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാക്കണം.

താമസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ ഉള്ള ജനങ്ങളെയും പുനരധിവാസത്തിൽ ഉൾപ്പെടുത്തണം . സർക്കാർ നടത്തുന്ന സർവേയിൽ പ്രസ്തുത വീടുകളെ ഡാമേജ് ഇനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ഉദ്യോഗസ്‌ഥ പ്രതികരണങ്ങളിലൂടെ മനസ്സിലായതെന്ന് ഗുണഭോക്താക്കൾ പറയുന്നുണ്ട്. തുടർന്ന് അവിടെ താമസിക്കാൻ സാധ്യത ഇല്ലാത്തവരാണെന്നിരിക്കെ ഇവരെയും പുനരധിവാസത്തിൽ ഉൾപ്പെടുത്തണം.
ഭൂമി മാത്രം നഷ്‌ടപ്പെട്ടവരെയും നഷ്‌ടപരിഹാര ഗണത്തിൽ ഉൾപ്പെടുത്തണം

കാർഷിക മേഖലയിൽ ഭൂമിയും കാർഷിക വിളയും നഷ്‌ടപ്പെട്ടവരുണ്ട്. അവർക്ക് വിളകളിൽ നിന്ന് ലഭിക്കാവുന്ന ആദായം പരിഗണിച്ച് നഷ്‌ടപരിഹാരം നിശ്ചയിക്കണം.
കൃഷിക്കാർക്ക് പകരം ഭൂമി നൽകണം . വൻകിട കയ്യേറ്റക്കാർ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് വയനാട്ടിൽ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത് . ഇവരിൽനിന്ന് ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിത കർഷകർക്ക് നൽകാൻ ഈ സന്ദർഭത്തിൽ എങ്കിലും സർക്കാർ തയ്യാറാകണം. ക്ഷീര കർഷകരെ പ്രത്യേകമായി പരിഗണിക്കണം.

പ്രാദേശികമായി തൊഴിലിൽ ഏർപ്പെട്ടിരുന്ന പലർക്കും ഇനി തൊഴിൽ എളുപ്പത്തിൽ ലഭ്യമല്ല.
ഇവർക്ക് അനുയോജ്യമായ തൊഴിൽ സംരംഭങ്ങൾ രൂപപ്പെടുത്തണം.

100 ൽ ൽ അധികം വ്യാപാര സ്‌ഥാപനങ്ങൾ പൂർണ്ണമായും നശിച്ചിട്ടുണ്ട്. അവരുടെ കച്ചവടത്തിന്റെ പ്രത്യേകത, സ്റ്റോക്കിന്റെ അളവ്, പുതിയ വ്യാപാര സ്‌ഥാപനം ആരംഭിക്കുന്നതിനാവശ്യമായ പ്രൊജക്റ്റ് കോസ്റ്റ് തുടങ്ങിയവ പരിഗണിച്ച് നഷ്‌ടപരിഹാരം നിർണയിക്കണം .

കേടുപാടുകൾ സംഭവിക്കാത്ത
ചില വ്യാപാര സ്‌ഥാപനങ്ങൾ ഉണ്ട്. ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ അവരുടെ പ്രാദേശിക വിപണിയും ജനങ്ങളും നഷ്‌ടമായിരിക്കുന്നു. അത്കൊണ്ട് തന്നെ അവർ പുതിയൊരു പ്രദേശത്തേക്ക് മാറേണ്ട സാഹചര്യം ഉണ്ട്. പ്രസ്തുത വിഷയം പരിഗണിച് അവരുടെ പുനരധിവാസം കൂടി സാധ്യമാക്കണം

ജൂലൈ 30 മുതൽ 2200 ൽ പരം ടീം വെൽഫെയർ വളണ്ടിയർമാർ വയനാട്ടിൽ രക്ഷാപ്രവത്തനങ്ങളിൽ പങ്കാളികളായി. ഇപ്പോഴും 200 ൽ പരം വളണ്ടിയർമാർ സജീവമായി തന്നെ തിരച്ചിലുകളിലും, ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമായി രംഗത്തുണ്ട്.
കൂടാതെ 500 ൽ അധികം വളണ്ടിയർമാർ നിലമ്പൂർ പോത്ത് കല്ല് ഭാഗങ്ങളിലെ ദുഷ്ക്കരമായ വനമേഖലയിൽ ഉൾപ്പെടെ തിരച്ചിലുകളിലും മൃതദേഹ പരിചരണത്തിലും സജീവമായി പങ്കെടുത്തു. വയനാട്ടിലും നിലമ്പൂരിലും വനിതാ വളണ്ടിയർമാർ ഈ രംഗത്ത് പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത, ഇപ്പോഴും പ്രവർത്തനങ്ങൾ തുടരുന്ന എല്ലാ സന്നദ്ധ സംഘടനകളെയും വളണ്ടിയർമാരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ പങ്കുവഹിച്ച സന്നദ്ധ സംഘടനകൾ പുനരധിവാസത്തിലും സജീവമായി രംഗത്തുണ്ട്. സന്നദ്ധ സംഘടനകളെയും എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിശ്വാസത്തിലെടുത്ത് പുനരധിവാസത്തിൽ അവരെയും പങ്കാളികളാക്കാൻ സർക്കാർ തയ്യാറാകണം.

പുത്തുമല പുനരധിവാസവുമായി ബന്ധപ്പെട്ട ജനങ്ങൾക്ക് ധാരാളം പരാതികൾ ഉണ്ട്. അത്തരം പോരായ്മകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സഹായധനങ്ങൾ എത്രയും വേഗം കൈമാറണം.

Photos from Razak Paleri's post 13/08/2024

കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് രണ്ടാം വാർഡിൽ ഒരു കുടുബത്തിന് കൂടി വെൽഫെയർ ഹോം കൈമാറി. പഞ്ചായത്തിൽ വെൽഫെയർ പാർട്ടി നിർമിക്കുന്ന പതിനാലാമത്തെ വീടാണിത്.

ജീവകാരുണ്യ പ്രവർത്തകനായ ഒരു സഹോദരൻ പാർട്ടിയെ ഏൽപിച്ച 5 സെൻ്റ് ഭൂമിയിൽ ഒരു ഉദാരമതിയുടെ അകമഴിഞ്ഞ പിന്തുണ കൂടി ലഭിച്ചപ്പോൾ ഏറ്റവും അർഹരായ നാട്ടിലെ ഒരു കുടുബത്തിന് അന്തിയുറങ്ങാൻ വീടായി.

തൻ്റേത് മറ്റുള്ളവർക്കു കൂടി പകുത്ത് നൽകാൻ മനുഷ്യർ തീരുമാനിക്കുമ്പോൾ ഉണ്ടായി വരുന്ന മനോഹരമായ നിർമിതികളാണ് പാർട്ടിയുടെ നേതൃത്വത്തിൽ നിർമിച്ചു വരുന്ന വെൽഫെയർ ഹോമുകൾ.

ഇത്തരത്തിൽ കൈത്താങ്ങാവശ്യമുള്ളവർ ഇനിയുമേറെയുണ്ട് എന്നതാണ് വസ്തുത.

ഈ സദുദ്യമത്തിൽ പങ്കാളിയായ മുഴുവൻ സഹപ്രവർത്തകർക്കും സ്നേഹാഭിവാദ്യങ്ങൾ.

11/08/2024

മുസ്‌ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ കുട്ടി അഹ്മദ് കുട്ടിയുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. ജനകീയ സമരഭൂമികളിൽ കണ്ടും സംസാരിച്ചും തുടങ്ങിയ സൗഹൃദം. ഈ അടുത്ത് വരെ നേരിൽ പോയി കണ്ടിരുന്നു. സംവരണ വിഷയത്തിൽ അദ്ദേഹത്തിന് കൃത്യമായ നിലപാടുണ്ടായിരുന്നു. ഏറെ പ്രയാസപ്പെട്ട് കൊണ്ടാണ് വെൽഫെയർ പാർട്ടി എറണാകുളത്ത് സംഘടിപ്പിച്ച ജാതി സെൻസുമായി ബന്ധപ്പെട്ട
ഒത്തുകൂടലിൽ വന്നിരുന്നത്.

വേർപാടിൽ വേദനയുണ്ട്. കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആദരാഞ്ജലികൾ നേരുന്നു. അദ്ദേഹത്തിന്റെ പരലോകമോക്ഷത്തിനായി പ്രാർത്ഥിക്കുന്നു.

10/08/2024

ചിലത് പൊന്നിനെക്കാൾ തിളങ്ങും

വി. ആർ രാഗേഷ് 💕

Want your public figure to be the top-listed Public Figure in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

ജനപക്ഷം ദ്വൈമാസിക പ്രചരണംആഗസ്റ്റ് 30, 31#welfareparty #razakpaleri #welfarepartykerala #janapaksham #biweekly
സൗദി അറേബ്യയിലെ പ്രവാസി വെൽഫെയർ 10-ാം വാർഷികത്തിൻ്റെ ഭാഗമായി കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്കായി 2024 ഒക്ടോബർ 4 ന് ദമ്മ...
14 വയസ്സ് മുതൽ മയ്യത് പരിപാലനം ചെയ്തു പോരുന്ന പൊന്നാനിക്കാരി ശിഫയുമുണ്ട് വയനാട്ടിൽടീം വെൽഫെയർ 🫶🏼#welfareparty #condolenc...
ഫ്രൂട്ട്സിന്റെയും പച്ചക്കറിയുടെയും കച്ചവടമാണ്;പേര് തൻവീർ;സ്ഥലം ഓമശ്ശേരി ...ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തന്റെ ഗുഡ്‌സ് ഓ...
ഇന്നലെ രക്ഷാപ്രവർത്തനത്തിന് ഇടയിൽ വനത്തിൽ കുടുങ്ങിയ 4 ടീം വെൽഫെയർ അംഗങ്ങൾ ഉൾപ്പെടെയുള്ള 18 അംഗ സംഘം സുരക്ഷിതരായി പുറത്തു...
ദുരന്തങ്ങൾക്ക് അറുതി വരാൻ*മുതലപ്പൊഴിയിൽ* ഇനിയുമെത്രപേർ മരിക്കണം?  | സമര സംഗമം | ജൂൺ 21 | പെരുമാതുറ
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി മാധ്യമങ്ങളോട് സംസാരിക്കുന്നു #welfareparty #welfarepartykerala #razakpa...
NIGHT MARCH
CAA നിയമം നടപ്പാക്കാൻ അനുവദിക്കില്ലജനകീയ നൈറ്റ് മാർച്ച്
ബാബരി ഭൂമിയിലെ വിവാദ മന്ദിരം മതേതരത്വത്തിന്റെ പ്രതീകമല്ല. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തോടുള്ള അനീതിയുടെ പ്രതീകമാണ്.ഇരു മതവ...
പതിനായിരങ്ങൾ സെക്രട്ടറിയേറ്റ് വളയുന്നു.
വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർമിച്ച പാർപ്പിട സമുച്ചയം "ചില്ല ഹോംസ്" നാളെ നാടിന് സ...

Category

Address


Welfare Square, TC 24/24, Panavila, Thycaude/PO
Thiruvananthapuram
695014