Deepa Soman

കവി, ഗാനരചയിതാവ്

05/12/2023

മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് ഹോസ്പിറ്റലിൽ വച്ച് എൻ്റെ അച്ഛനെന്നോട് ചോദിച്ചു. അച്ഛനെക്കുറിച്ച് മോൾ എഴുതുമോ എന്ന് ...
എൻ്റെച്ഛാ എഴുതി തീർക്കാൻ പറ്റുന്ന ഒന്നാണോ എനിക്കെൻ്റ അച്ഛൻ.. ഈ സ്വാർത്ഥ ലോകത്തിൽ നിസ്വാർത്ഥ സ്നേഹമെന്നത് എനിക്ക് എൻ്റെച്ഛനല്ലേ..
2019 Dec 4 ന് രാത്രി ഞാനും ആങ്ങളയും കൂടി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ കാർഡിയാക് ICUന് പുറത്ത് ഒരിരിപ്പിരുന്നു. അകത്ത് അച്ഛൻ. ഞാനും ആങ്ങളയും മാത്രം കാവൽ. മിക്ക മക്കൾക്കും ഇത്തരമൊരനുഭവം ഉണ്ടാവും.മറ്റു ബന്ധുക്കളൊന്നുമില്ലാതെ ഒറ്റയ്ക്കായി പോകുന്ന ആ കൂട്ടിരിപ്പ്.
അച്ഛൻ തന്ന അളവില്ലാത്ത സ്നേഹവാത്സല്യങ്ങളെ മനസ്സിൽ ഓമനിച്ച് വേദനിച്ച് വേദനിച്ച് നൊമ്പരത്തിൻ്റെ കൊടുമുടിയിലലഞ്ഞ്.
ഒടുവിൽ രണ്ടാളേയും ഡോക്ടേഴ്സ് വിളിച്ചിരുത്തി അച്ഛൻ്റെ അവസ്ഥയെ ബോധ്യപ്പെടുത്തി, വെൻറിലേറ്ററിൽ വച്ച് കുറച്ചു സമയം കൂടി പെടാപ്പാട് ദീർഘിപ്പിക്കണോ വേണ്ടയോ എന്ന ചോദ്യം. വേണ്ടന്ന ഞങ്ങളുടെ മറുപടി. ഒരിക്കൽ കൂടി ശ്വാസമെടുക്കുന്നതു കണ്ട് മനം കലങ്ങി ഞങ്ങൾ പുറത്തിറങ്ങിയത്. അച്ഛൻ്റെ ഒരു നോട്ടം.. കണ്ണിൽ നിന്നു മറയുന്നില്ലച്ഛാ, സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും ഞങ്ങൾക്ക് മതിയായില്ലായിരുന്നു.
മരിക്കാത്ത ഓർമ്മകൾക്കു മുൻപിൽ നിശബ്ദ പ്രാർത്ഥനകൾ അർപ്പിക്കുന്നു.

(അവസാനമായി അച്ഛനൊപ്പം എടുത്ത ചിത്രം)

Photos from Deepa Soman's post 16/09/2023

പ്രിയപ്പെട്ടവരേ,
തെളിനീർ ബുക്സ് പുറത്തിറക്കുന്ന
" ഓട്ടോഗ്രാഫ് " എന്ന എൻ്റെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനകർമ്മം സെപ്തംബർ 19 ചൊവ്വാഴ്ച 3 pm ന് നടക്കുകയാണ്. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
അധ്യക്ഷൻ ശ്രീ ദേവേന്ദ്രകുമാർ ദൊഡാവത്ത് IAS ആണ്. അഡീഷൺ ചീഫ് സെക്രട്ടറിയായി കേരള ഗവർണ്ണർക്കു വേണ്ടി സേവനമനുഷ്ഠിക്കുന്ന ശ്രീ ദേവേന്ദ്രകുമാർ സർ രാജ്ഭവനിലെ ACS പദവിക്കൊപ്പം തന്നെ ഹിന്ദിക്കവിതകളാൽ സാഹിത്യ ലോകത്തെ നിരന്തരം സമ്പുഷ്ടമാക്കുന്ന മഹത് വ്യക്തിത്വമാണ്. ബഹു കെ ജയകുമാർ IAS സാറിനു ശേഷം ഇത്രത്തോളം കാവ്യലോകത്തെ ഉപാസിക്കുന്ന മറ്റൊരു
ഉന്നതോദ്യോഗസ്ഥനെ ഞാൻ പരിചയപ്പെട്ടത് സാറിനെയാണ്.
പുസ്തക പ്രകാശനം നടത്തുന്നത് മലയാളത്തിൻ്റെ സൗഭാഗ്യമായ ശ്രീ കെ ജയകുമാർ IAS സാർ ആണ്. ഗാനരചയിതാവ് കവി എഴുത്തുകാരൻ എന്നീ നിലകളിൽ ഏറെ സുപരിചിതമായ വ്യക്തിത്വത്തെ അറിയാത്ത കലാസ്വാദകരില്ല.
പുസ്തകം സ്വീകരിക്കുന്നത് കേരള രാജ്ഭവൻ്റെ ബഹു. പബ്ലിക് റിലേഷൻ ഓഫീസറായ ശ്രീ എസ് ഡി പ്രിൻസ് Sd Prins സാറാണ്. ഭാഷാവിദഗ്ധനും മാധ്യമ നിരൂപകനും വാഗ്മിയുമാണ്. ബഹു കേരള ഗവർണ്ണർ സാറുൾപ്പെടെയുള്ള ഉന്നതാധികരികൾക്കും മറ്റും വിവിധ വിഷയങ്ങളിൽ ഭാഷാ നിപുണതയോടെ പ്രസംഗങ്ങൾ തയ്യാറാക്കുന്ന സർ പബ്ലിക് റിലേഷൻസിൽ മീഡിയ അക്കാഡമിയുടേയും പ്രസ്സ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൻ്റേയും മറ്റും ഗസ്റ്റ് ഫാക്കൽറ്റി കൂടിയാണ്.
പുസ്തക പരിചയം നടത്തുന്നത് പ്രശസ്ത കവിയും നിരൂപകനും ഗവ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനുമായ ശ്രീ കെ സജീവ് കുമാറാണ് K Sajeev Kumar സാഹിത്യ സംവാദങ്ങളിലും സെമിനാറുകളിലും എഴുത്തുകളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രിയ കവി ശ്രീ സജീവ്കുമാർ നല്ലൊരു പ്രസംഗകനുമാണ്.
പ്രശസ്ത കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ ശ്രീ വിനോദ് വൈശാഖി Vinod Vaisakhi സാറിന് ആമുഖങ്ങളാവശ്യമില്ല. ഏറെ സന്തോഷത്തോടെ ആശംസയറിയിക്കാൻ അദ്ദേഹവുമെത്തുമെന്നത് ഏറെ സന്തോഷകരമാണ്.
പു ക സ യുടെ സെക്രട്ടറിയും എഴുത്തുകാരനും ഏറെക്കാലം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ച ശ്രീ സി അശോകൻസാറും ചടങ്ങിലെ ശ്രദ്ധേയമായ സാന്നിധ്യമായിരിക്കും.
ഗവ. സെക്രട്ടേറിയറ്റിലെ ശക്തമായ വനിതാവേദി ''കനലി" ൻ്റെ കൺവീനറും എഴുത്തുകാരിയുമായ ശ്രീമതി കവിത ഐ Kavitha Indulekha ശക്തമായൊരു വനിതാ സാന്നിധ്യമാണ്. തെളിനീർ ബുക്സിൻ്റെ പ്രതിനിധിയും എഴുത്തുകാരനുമായ ശ്രീ ഷിബു കൃഷ്ണനാണ് Shibu Krishnan Sairandhry ഈ കവിതാ സമാഹാരത്തിൻ്റെ പഠനം തയ്യാറാക്കിയിരിക്കുന്നത്, ആംശംസകളറിയിക്കാൻ അദ്ദേഹവും എത്തിച്ചേരും. എൻ്റെ പ്രിയ കൂട്ടുകാരി എൻ്റെ കവിതകളുടെ ശബ്ദ സാന്നിധ്യം എഴുത്തുകാരി Aswathi Alangad i പരിപാടിയിൽ സംബന്ധിക്കും. സുഹൃത്തും അനുജനുമൊക്കെയായ ചിത്രകാരനും എഴുത്തുകാരനും മ്യൂസിയം വകുപ്പിലെ ഉദ്യോഗസ്ഥനുമായ ശ്രീ ബിനുക്കുട്ടൻ കീഴില്ലം Binukuttan Keezhillam പരിപാടിക്ക് സ്വാഗതം ആശംസിക്കും.
ഈ പരിപാടിയിലേക്ക് എല്ലാ കൂട്ടുകാരേയും ഹാർദ്ദമായി ക്ഷണിക്കുന്നു.

Photos from Deepa Soman's post 22/08/2023

ബഹുമാനപ്പെട്ട ഡപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ സർ എൻ്റെ പുതിയ കവിതാ സമാഹാരത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തപ്പോൾ. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ മുഹമ്മദ് റിയാസ് സാറാണ് ചിത്രം സ്വീകരിച്ചത്.

Photos from Deepa Soman's post 01/06/2023

Tomorrow releasing humour thriller movie "CHAKKALA " presented by "Idam Theatre" through this film I am entering in to the world of Playback song writing. I pray for your blessings and enormous support, Please see the film which will be very interesting to you.

Chakkala theatre list 2/6/2023
1.Tvm - AriesPlex
2.Kattakada - Kalidasa m plex
3.Kollam - G max utsav
4.Karunagapilly - carnival
5.Chengannur - Chippy
6.Mavelikkara - Santhosh
7.Kattapana - Aiswarya
8.Cheganassery - Apsara
9.Kottayam - Anupama
10.Pala - Puthettu cinemas
11.Thodupuzha - Silverhills
12.Thalayolaparambu- Carnival
13.Piravom - Dharsana
14.Eranakulam -Cinepolies
15.Irinjalakuda - Chembakassery
16.Astamichira - Mahalekshmi
17.Mayannur - Dreammax
18.Kollengode- Gowry
19.Kozhinjampara - Geetha Cinemax
20. Kottayi - K R V
21. Valanchery - Popular
22.Farook - Mallika
23.Calicut - R P Mall
Aashirwad
24.Calicut - Cinepolis
25.Vadakara - One 2 One
26.Manathavadi - Varna
27.Thalassery - Carnival
28.Mukkam - Abilash
29.Kanhangad - Vinayaka
30.Kasargode - Mehboob magicframes
31.Attingal thapasya

16/04/2023

https://youtu.be/yU5S34ks54M
ചാക്കാല സിനിമാ വിശേഷങ്ങൾ

16/04/2023

അപ്പോൾ റേഡിയോ മലയാളത്തിൽ ഞാനും...
എല്ലാവരും കേൾക്കണേ.
നന്ദി കേരള സർക്കാർ സാംസ്കാരിക കാര്യ വകുപ്പ് മലയാളം മിഷൻ ഡയറക്ടർ ശ്രീ Murukan Kattakada Sir രജിസ്ട്രാർ ശ്രീ Vinod Vaisakhi Sir റേഡിയോ മലയാളം പ്രോജക്റ്റ് ഹെഡ് ശ്രീ Jacob Abraham Sir

ബോബനും മോളിയും ജനിച്ച വീട്ടിൽ ഷൂട്ടിങ്ങിനായി പോയപ്പോൾ സംഭവിച്ചത്... #malayalamcinemanews 16/04/2023

ബോബനും മോളിയും ജനിച്ച വീട്ടിൽ ഷൂട്ടിങ്ങിനായി പോയപ്പോൾ സംഭവിച്ചത്... #malayalamcinemanews *********************Don’t forget to like, subscribe and share our channel with your friends. This way we can keep bringing you even more videos. :-)********...

Saritha Ram on Instagram: "Hii my dearss 😀❤️ ഒരു സന്തോഷവർത്തമാനമുണ്ടേ.... കർണികാരവല്ലി ( വിഷു special program) on Doordarshan എൻ്റെ full coordination ൽ 13/04/2023

ഇത്തവണ വിഷുവിന് ദൂരദർശനു വേണ്ടി രണ്ടു ഗാനങ്ങൾ രചിക്കാനിടയായി.
പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
അവസരത്തിന് നന്ദി..
പ്രിയപ്പെട്ട K R Beena mam Saritha Ram എൻ്റെ ഒട്ടുമിക്ക ഗാനങ്ങളും റെക്കോഡ് ചെയ്യപ്പെട്ട ബെൻസൻ സ്റ്റുഡിയോ.. Sunish S Anand

Saritha Ram on Instagram: "Hii my dearss 😀❤️ ഒരു സന്തോഷവർത്തമാനമുണ്ടേ.... കർണികാരവല്ലി ( വിഷു special program) on Doordarshan എൻ്റെ full coordination ൽ Saritha Ram () on Instagram: "Hii my dearss 😀❤️ ഒരു സന്തോഷവർത്തമാനമുണ്ടേ....."

06/04/2023
Chakkala | Jain Christopher | Sudheesh Koshy | Deepa Soman | Rejimon | Malayalam Film Songs 06/04/2023

https://youtu.be/iOM4PMuCbn8

Chakkala | Jain Christopher | Sudheesh Koshy | Deepa Soman | Rejimon | Malayalam Film Songs Song: ChakkalaLyrics: Deepa SomanMusic: RejimonMovie: Chakkala Direction: Jain ChristopherEditing : Ratheesh MohananProducer: Sudheesh KoshyBanner: IDAM Thea...

06/04/2023

https://youtu.be/iOM4PMuCbn8
ഈ ലിങ്കിൽ ഗാനം ലഭ്യമാണ്

02/03/2023

തിരുവനന്തപുരത്ത് ഭാരത് സേവക് സമാജ് സംസ്ഥാന ആസ്ഥാനത്തു ഇന്നു നടന്ന പ്രൗഡോജ്ജ്വലമായ ദേശീയ പുരസ്കാര വിതരണ വേളയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്തു നിന്നും വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രതിഭാധനരെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ഭാഗ്യമുണ്ടായി. കഴിഞ്ഞ ജനുവരി 12 ന് അംബേദ്കർ ദി റിയൽ ഹീറോ എന്ന ഗാനമുൾപ്പെടെ നടത്തിയ രചനകളും മറ്റു സാഹിത്യ പ്രവർത്തനങ്ങളും മുൻനിർത്തി ഭാരത് സേവക് പുരസ്കാരം സ്വീകരിച്ച എനിക്ക് ബിഎസ്എസ് അങ്കണത്തിൽ നൽകിയ ഈ സ്നേഹവായ്പ്പിന് നന്ദി. ഒപ്പം എൻ്റെ പ്രിയ സുഹൃത്തുക്കളായ ശ്രീ Ajil Manimuthu മികച്ച സാമൂഹ്യ സേവനത്തിനും ശ്രീ Jain Christopher സിനിമാ സംവിധായകൻ ക്യാമറമാൻ ഗ്രാഫിക് ഡിസൈനർ എന്ന നിലയിലും പുരസ്കാരത്തിന് അർഹരായി, രണ്ടാൾക്കും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നേരുന്നു.
ചിത്രത്തിൽ ഭാരത് സേവക് സമാജിൻ്റെ ബഹുമാന്യനായ ദേശീയ ചെയർമാൻ ശ്രീ ബാലചന്ദ്രൻ സാർ സമീപം
ചിത്രത്തിന് കടപ്പാട് ശ്രീ ജയ്ൻ ക്രിസ്റ്റഫർ

02/03/2023

കഴിഞ്ഞ 11/2/2023 ശനിയാഴ്ച തോന്നയ്ക്കൽ ആശാൻ സ്മാരകം സന്ദർശിക്കുകയുണ്ടായി.
തിരുവനന്തപുരം എഴുത്തുകൂട്ടമാണവിടെ സംഗമിച്ചത്.
മനസ്സിന് ഏറെ സന്തോഷം പകരുന്ന കാവ്യാനുഭവമാണ് ഈ കൂട്ടായ്മ പകർന്നു നൽകിയത്. സ്നേഹഗായകനെന്നോ കവിതയിൽ കാൽപനിക വസന്തത്തിന്റെ തുടക്കക്കാരനെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന മഹാകവി കുമാരനാശാൻ്റെ ജന്മഗൃഹവും മറ്റു ശേഷിപ്പുകളും ഭക്ത്യാദരരസമുണർത്തി എന്നതാണ് സത്യം. മഹാകാവ്യങ്ങൾ പിറന്ന ഭൂമിയിൽ ആ മണ്ണിൽ ചവിട്ടി നിന്നപ്പോൾ എന്തെന്നില്ലാത്ത നിർവൃതിയെന്ന് ഒപ്പമുള്ള കവികൂട്ടുകാരും പറഞ്ഞപ്പോൾ കാവ്യയാത്ര അർത്ഥവത്തായി എന്ന് തോന്നി.
ആശാൻ്റെ പാദസ്പർശമുള്ള മണ്ണിൽ നിന്നപ്പോൾ അനുഭവവേദ്യമായ ശാന്തതയും മനഃസുഖവും കാവ്യരസം പുരണ്ട ചിന്തകളും പുതുമയായി അനുഭവപ്പെട്ടു. കവിസുഹൃത്തുക്കൾ ഓരോരുത്തരായി മഹാകവിയെ അനുസ്മരിക്കുകയും കാവ്യാർച്ചന നടത്തുകയും ചെയ്തു. ഈയുള്ളവളും ആശാനെന്ന മഹാസാഗരത്തിൻ്റെ ഓരത്തിരുന്ന് പരിമിതമായ അറിവിൽ ചില കാര്യങ്ങൾ സംസാരിക്കുകയും കരുണയെന്ന വിഖ്യാത കൃതിയിലെ മനസ്സിനെ സ്പർശിച്ച് വേദനയുളവാക്കിയ കവിതാ ഭാഗം ചൊല്ലുകയും (പറയുകയും എന്നതാണ് ശരി) ചെയ്തു. മൃതപ്രായയായ വാസവദത്തയെ കാണാൻ യുവ മുനി ഉപഗുപ്തൻ വന്നതും ദീനാനുകമ്പയോടെ അവളെ ആശ്വസിപ്പിക്കുകയും ചെയ്തവരികൾ ഏറെ ഇഷ്ടമായ വരികളാണ്.
എന്നെ ശ്രവിച്ച കവി സുഹൃത്തുക്കളേറെയും ഈ കാവ്യങ്ങളിൽ പാണ്ഡിത്ത്യമുള്ളവരായി അവരുടെ സംഭാഷണങ്ങളിൽ നിന്നും ബോധ്യമായി. എഴുത്തുകാരും ഗവ. സെക്രട്ടേറിയറ്റ് കുടുംബാംഗങ്ങളായ Prameela Vinod Reji Rajendran Satheeja Vijuretna Sujatha Rajesh തുടങ്ങിയവും കവികളായ
മണികണ്ഠൻ തോന്നയ്ക്കൽ ,കല്ലറ അജയൻ,, സുഭാഷ് ബാബു ഡോ ഷബീർ, പ്രേമചന്ദ്രൻ വൈഷ്ണവ്, സജി, ഡോ ഉഷാറാണി തുടങ്ങിയവർ മികച്ച രീതിയിൽ കവിതകൾ അവതരിപ്പിക്കുകയും മഹാകവിയെ സ്മരിച്ച് സംസാരിക്കുകയും ചെയ്തു. എൻ്റെ മകൾ രേഷ്മ പഴയൊരു സിനിമാ ഗാനം പാടി കൂട്ടായ്മയെ ഉഷാറാക്കി. കഥാകാരി സുജാത നല്ല കായ വറുത്തത് തയ്യാറാക്കി സ്നേഹത്തോടെ കഴിപ്പിച്ചു സന്തോഷം. ചിലരൊക്കെ മധുരവും മറ്റുമായി പൊതികൾ കരുതിയിരുന്നു.
എന്തായാലും ഇത്തരം ആരോഗ്യ പരമായ യാത്രകളും ചിന്തകളിൽ കാവ്യത്വമൊഴുക്കുന്ന സംഭാഷണങ്ങളും ജീവിതത്തെ ഏറെ ആവേശത്തോടെ പ്രണയിക്കാൻ ഇടവരുത്തുമെന്ന് സാക്ഷ്യപ്പെടുത്തുന്നു എല്ലാവരോടും സ്നേഹം നന്ദി.

ദീപ സോമൻ

Want your public figure to be the top-listed Public Figure in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

https://youtu.be/iOM4PMuCbn8ഈ ലിങ്കിൽ ഗാനം ലഭ്യമാണ്
കഴിഞ്ഞ 11/2/2023 ശനിയാഴ്ച തോന്നയ്ക്കൽ ആശാൻ സ്മാരകം സന്ദർശിക്കുകയുണ്ടായി.തിരുവനന്തപുരം എഴുത്തുകൂട്ടമാണവിടെ സംഗമിച്ചത്.മനസ...
ഒത്തിരി സന്തോഷത്തോടെ പുതുവർഷത്തിലെ ആദ്യ അംഗീകാരം ഏറ്റുവാങ്ങിയപ്പോൾ.
January 1
ഒരു വേളയെങ്കിലും
പ്രിയ സുഹൃത്ത് ശ്രീമതി ഡോ അമല ആനി ജോൺ
ഹാർമണി ഒരുക്കുന്ന നാദചൈതന്യം.. എൻ്റെ വരികൾ പ്രശസ്ത ഗായികയും എം എൽ എ യുമായ ശ്രീമതി ദലീമയുടെ സ്വരമാധുരിയിൽ.
ഞാനാദ്യമായി എഴുതിയ അയ്യപ്പ സ്തുതിഗാനം

Category

Website

Address


Thiruvananthapuram

Other Writers in Thiruvananthapuram (show all)
thushara_avanish_tr thushara_avanish_tr
V K P Nagar
Thiruvananthapuram

എഴുതാൻ ഏറെ കൊതിക്കുന്നു ����

Kala Savithri Kala Savithri
Prasanth Narayanan KALAM, Kannammoola
Thiruvananthapuram, 695011

KALA SAVITHRIIs a Writer, Critic and Poet and a strong presence in the Socio-cultural sphere in Kera

Aamiyude Aaradhika Aamiyude Aaradhika
Thiruvananthapuram

Ninaku nee mathram �

Anvarsha Palode Anvarsha Palode
Thiruvananthapuram

Media Debater | Educator | Content Writer

N N BAIJU N N BAIJU
Trivandrum. Kazhakoottam
Thiruvananthapuram

FILM DIRECTOR AND WRITER

Sukesh Ramakrishna Pillai Sukesh Ramakrishna Pillai
Thiruvananthapuram

The founder and CEO of Love All Sports and BNB Library, Sukesh R Pillai desire to Embrace all sports. Pillayude Thallukal It's Yesterday Once Again

Sreejith RS-Malayalam Kavithakal Sreejith RS-Malayalam Kavithakal
Thiruvananthapuram

https://youtu.be/tQnVp6RFU6g

Omnamasivaya Omnamasivaya
Thiruvananthapuram

omnamasivaya

Shajil Anthru Shajil Anthru
Kumarapuram
Thiruvananthapuram, 695011

എഴുത്തുകാരൻ എന്ന നിലയിൽ എന്റെ അഭിപ്രായങ്ങളാണിതിൽ

Ekalavyan Ekalavyan
Thiruvananthapuram, 695001

ജനനം മുതൽ സ്വയം പഠിച്ചതും പലരും പഠിപ്പിച്ചതും.

Vrundapedia Vrundapedia
Thiruvananthapuram

Eat delicious food.. Travel as much as possible..read and discuss stories.. Repeat 🔁

Horror stories Horror stories
Thiruvananthapuram

We all love to read stories and the horror experiences of others. On this page you can enjoy thrilli