Rajeev R Punchakkari
സുന്ദര കേരളത്തിനായ്,
സമത്വ കേരളത്തിനായ്,
കമ്യൂണിസ്റ്റ് കേരളത്തിനായ്,
നമുക്ക് കൈകോര്‍ക്കാം....
സൊമാറ്റോ സമരം ഒത്തുതീർന്നു :
ഡി വൈ എഫ് ഐ ഇടപെടൽ ഫലം കണ്ടു
_____________________________
സൊമാറ്റോ ഓൺലൈൻ ഭക്ഷ്യവിതരണ തൊഴിലാളികൾ നടത്തിവന്ന സമരം വിജയിച്ചു. ശമ്പള -അലവൻസ് വിഷയങ്ങളിൽ നിലനിന്നിരുന്ന തർക്കത്തെ തുടർന്ന് ജീവനക്കാർ നടത്തി വന്ന സമരമാണ് DYFI നേതാക്കളുടെ സമയോചിത ഇടപെടലിനെ തുടർന്ന് അവസാനിച്ചത്. ന്യായമായ ആവശ്യങ്ങളെ അവഗണിച്ചും കിട്ടി കൊണ്ടിരുന്ന വേതനം പോലും വെട്ടിക്കുറച്ചും പുതിയ നയം അടിച്ചേൽപിച്ച സൊമാറ്റോ മാനേജ്മെന്റിനെതിരെ വൻ പ്രതിഷേധമുയർന്നു. ഒടുവിൽ ജീവനക്കാർ ഉന്നയിച്ച വിഷയങ്ങളിൽ ഒത്തുതീർപ്പിന് മാനേജ്മെന്റ് സന്നദ്ധമായി. ഓഗസ്റ്റ് 16 മുതൽ തിരുവനന്തപുരത്ത് ഡെലിവറി സ്റ്റോപ്പ് ചെയ്ത് പണിമുടക്കിയ തൊഴിലാളികൾ ഓൺലൈൻ ഡെലിവറി മേഖലയെ സ്തംഭിപ്പിച്ചു. വിഷയം ഡി വൈ എഫ് ഐ നേതാക്കളെ ധരിപ്പിച്ച ജീവനക്കാർ സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.ഇന്ന് രാവിലെ (ഓഗസ്റ്റ് 19 ) രാജ്ഭവനിലേക്ക് ഹോം ഡെലിവറി ജീവനക്കാർ വമ്പിച്ച പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. Dyfi ജില്ലാ പ്രസിഡന്റ് വി അനൂപ് , ജില്ലാ ജോയിൻ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്റ് എസ് .ഷാഹിൻ എന്നിവർ അഭിവാദ്യം ചെയ്തു. സ്ത്രീകൾ ഉൾപ്പടെ നാന്നൂറിലധികം പേർ പങ്കെടുത്തു.തുടർന്ന് ഉച്ചവരെ നടന്ന രാജ്ഭവന് മുന്നിലെ കുത്തിയിരിപ്പ് സമരത്തിൽ ഡി വൈ എഫ് ഐ നേതാക്കൾ പങ്കെടുത്തു. ഹോം ഡെലിവറി സമരത്തെ സംബന്ധിച്ച വിഷയം DYFI നേതാക്കൾ തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസിനെ അറിയിച്ചതിനെ തുടർന്ന് അടിയന്തിര പരിഹാരത്തിന് വഴി തുറന്നു. അഡീ :ലേബർ കമ്മിഷണർ കെ ശ്രീലാലിന്റെ സാന്നിധ്യത്തിൽ
ഒത്തു തീർപ്പു ചർച്ച നടന്നു.
ചർച്ചയിൽ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ബാംഗ്ലൂരിൽ നിന്നെത്തിയ സൊമാറ്റോ സൗത്ത് ഇന്ത്യ റീജ്യണൽ ഹെഡ് അഭിഷേക് ഷെട്ടി,സൊമാറ്റോ കേരള - കർണാടക മേഖല ഹെഡ് ഹിരൺ വി എം, എന്നിവരും ഡി വൈ എഫ് ഐ ജില്ല സെക്രട്ടറി ഡോ.ഷിജൂഖാൻ, പ്രസിഡന്റ് വി അനൂപ്, ജീവനക്കാരുടെ പ്രതിനിധികളായി സുരേഷ് ഡി, ബാലചന്ദ്രൻ തുടങ്ങിയവരും സംബന്ധിച്ചു.
ആഴ്ച തോറും ജീവനക്കാർക്ക് മെച്ചപ്പെട്ട ഇൻസെന്റ്റീവ് സ്ലാബ് നടപ്പാക്കാനും കൃത്യമായി അത് നൽകാനും ഇൻസന്റീവിന്റെ ഓരോ സ്ലാബിന്റെ നിരക്കും തീരുമാനിച്ചു.
മഴക്കാലത്ത് അധികമായി നൽകി വന്നതും പിന്നീട് മാറ്റം വരുത്തിയതുമായ ബോണസ് നിരക്ക് പുനസ്ഥാപിക്കും.
ഭക്ഷണം റെസ്റ്റോറന്റിൽ നിന്ന് എടുക്കുന്നതിലും അത് കൊണ്ടെത്തിക്കുന്നതിനുമായുള്ള കിലോമീറ്റർ ചാർജിലെ വ്യതിയാനം സംബന്ധിച്ച വിഷയം മാനേജ്മെന്റിന്റെ ഹയർ അതോരിറ്റിയെ അറിയിച്ച് തുടർ നടപടി സ്വീകരിക്കും. തൊഴിലാളികൾക്കായി ,മാനേജ്മെന്റ് നിയോഗിക്കുന്ന ടീം ലീഡേഴ്സിന്റെ സേവനം തൊഴിലാളികൾക്ക് കൃത്യമായി ലഭ്യമാക്കും. റെസ്റ്റോറന്റിൽ ഭക്ഷണത്തിന് കാത്ത് നിൽക്കുമ്പോൾ വെയ്റ്റിംഗ് ചാർജ് നിശ്ചയിക്കുന്നത് 15 മിനുട്ട് അടിസ്ഥാനത്തിൽ ആയിരുന്നു. ചർച്ചയിൽ അത് 10 മിനുട്ടായി കുറച്ചു. ഫലത്തിൽ പത്ത് മിനിട്ടിന് ശേഷം അധികം വെയിറ്റ് ചെയ്യുന്നതിന് വെയിറ്റിംഗ് ചാർജ്ജ് തൊഴിലാളിക്ക് ലഭിക്കും. ഇതും വളരെ സഹായകരമാവും. ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലാളികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമ്പോൾ, ഇപ്പോൾ മുൻകൂട്ടി അവരെ അറിയിക്കാറില്ല. എന്നാൽ അച്ചടക്ക നടപടി സ്വീകരിക്കും മുമ്പ് (ആപ്പിൽ നിന്ന് ഒഴിവാക്കുന്നതോ / അയോഗ്യരാക്കുന്നതോ പോലെയുള്ള നടപടികൾ )അവരിൽ നിന്ന് വിശദീകരണം തേടിയ ശേഷമേ നടപടി സ്വീകരിക്കൂ എന്ന് ധാരണയായി. ജീവനക്കാരുടെ പെർഫോമൻസ് ഓഫറിന് ആഴ്ചയിൽ 7 ദിവസമെന്നത് 6 ദിവസത്തിന്റെ പെർഫോമൻസ് അടിസ്ഥാനത്തിൽ ഓഫർ നൽകുമെന്നും ഉറപ്പ് ലഭിച്ചത് തൊഴിലാളികൾക്ക് സഹായമായി. തൊഴിലാളികൾ സമരം തുടങ്ങിയ ശേഷം നിരവധി ജീവനക്കാരെ കമ്പനി ബ്ലോക്ക് ചെയ്ത് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇത് പിൻവലിക്കുമെന്നും കമ്പനി അധികൃതർ ഉറപ്പ് നൽകി . തുടർന്ന് ലേബർ കമ്മീഷണറേറ്റ് സ്ഥിതി ചെയ്യുന്ന വികാസ് ഭവന് മുന്നിൽ തൊഴിലാളികൾ ആഹ്ലാദ പ്രകടനം നടത്തി. ഡോ . ഷിജൂഖാൻ, വി അനൂപ് എന്നിവർ സംസാരിച്ചു.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Address
Thiruvallam
Thiruvananthapuram
695027