Trivandrum Rises

to promote our Kerala's capital and largest city, Thiruvananthapuram❤️

തിരക്കേറിയ ഈ ജീവിതത്തിൽ..
നമ്മുടെ തിരുവനന്തപുരത്തെ പറ്റി തലസ്ഥാന നഗരിയെ പറ്റി അറിയേണ്ടതെല്ലാം അറിയാൻ
ഓരോ നിമിഷവും Update ചെയ്യാൻ നിങ്ങൾക്ക് സഹായമായി ഇന്ന് മുതൽ ഞങ്ങളുണ്ട്
https://www.facebook.com/trivandrumrises

15/04/2024

✋Frame🤚
New view Of 🥰
📸Photo credit : Shyam Photography

02/04/2024

തിരുവനന്തപുരം സ്മാർട്ട്‌ സിറ്റി ആകാത്തത്തിന് എന്താണ് കാരണം??? കേന്ദ്ര മന്ത്രി ശ്രി. രാജീവ്‌ ചന്ദ്രശേഖർ ചോദിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ മെസേജ് വഴിയോ, ഇമെയിൽ വഴിയോ അറിയിക്കുക

NB: ഇതൊരു രാഷ്ട്രിയ പോസ്റ്റോ, ഇലക്ഷൻ പ്രമോഷനോ ആയി എടുക്കാതിരിക്കുക, നമ്മുടെ തിരുവനന്തപുരം എന്ത് കൊണ്ട് സ്മാർട്ട്‌ സിറ്റി ആകുന്നില്ല എന്നതിനുള്ള നിങ്ങൾക്ക് അറിയാവുന്ന കാരണങ്ങൾ മാത്രം ഇവിടെ ചർച്ച ചെയ്യുക
Trivandrum Rises

07/01/2024

2024 വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രക്കിംഗ് ജനുവരി 24 മുതൽ മാർച്ച 2 വരെ നടത്തുവാൻ തീരുമാനിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഓൺലൈൻ രജിസ്ട്രേഷന് ഫോട്ടോയും, സർക്കാർ അംഗീകരിച്ച ഐ ഡി ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ട്രക്കിംഗ് ഫീസായി ഭക്ഷണം ഇല്ലാതെ ഒരു ദിവസം 2500 രൂപ അടയ്ക്കേണ്ടതാണ്. ഒരു ദിവസം പരമാവധി 100 പേർക്ക് മാത്രമേ ട്രക്കിംഗ് അനുവദിക്കൂ. 14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് രക്ഷാകർത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: വൈൽഡ് ലൈഫ് വാർഡൻ, തിരുവനന്തപുരം: 0471-2360762

05/01/2024

Guess the place

📸Shyam Photography

30/12/2023

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം ബന്ധപ്പെട്ട വാർത്തകൾ മുൻപ് വന്നിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് ഈ വിഷയത്തിൽ കേരള സർക്കാരും അനുമതി നൽകി.
കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത്, നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നാ പേരിൽ അറിയപ്പെടും. കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Photos from Trivandrum Rises's post 29/12/2023

from the heart of 's capital city, 🩷
State's first "colourfully" shines 🌈
Underpass

📸Arul Prasad J

24/12/2023

Merry Christmas 🎅🏻🎄❤️

20/12/2023

A beautiful view of state's largest city, Thiruvananthapuram

📸Respective Person

19/12/2023

India's largest shopping destination celebrates 2 glorious years of success 🔥🔥🔥
Lulu Mall Thiruvananthapuram

13/12/2023

ഏഷ്യയുടെ കവാടമായി മാറുന്ന തിരുവനന്തപുരം മഹാനഗരം ഒരുങ്ങുമ്പോൾ..

11/12/2023

ഒരു മേഖലയിൽ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്ന എല്ലാവർക്കും ചീത്തപേര് ഉണ്ടാകാൻ ഒരാൾ എങ്കിലും കാണും. ഒരു യാത്രകാരൻ ഉണ്ടായ ദുരനുഭവം ആണ് ഇത്. അദ്ദേഹം ഇട്ട ഫേസ്ബുക് പോസ്റ്റിന്റെ കോപ്പി.

കവടിയാറിലെ വീട്ടിൽ നിന്ന് ടാഗോർ തീയറ്ററിലേക്ക് പരമാവധി 60 രൂപയാണ് ഓട്ടോ ചാർജ് : ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ഈ പറഞ്ഞ ദൂരത്തിൽ യാത്ര ചെയ്തു. ആറേ കാലോടെ തിരിച്ച് വരാൻ ടാഗോറിന് മുന്നിൽ നിന്ന് ഈ നമ്പരുള്ള ഓട്ടോയിൽ കയറി ... മീറ്ററില്ല.... ഓടി വീട്ടിലെത്തി .... എത്രയായെന്ന ചോദ്യത്തിന് ഒരു ഭാവഭേദവും ഇല്ലാതെ 150 എന്നുത്തരം... പത്തോ ഇരുപതോ ഒക്കെ അധികം വാങ്ങിയാൽ പിന്നെയും സഹിക്കാം.. ഇതെന്ത് റേറ്റ് എന്ന് ചോദിച്ചപ്പോൾ അ ഇതാണ് റേറ്റെന്ന് മറുപടി... വഴക്കിടാൻ വയ്യാത്ത ആരോഗ്യ സ്ഥിതി ത്തയത് കൊണ്ട് അതിന് പോയില്ല... കാശും വാങ്ങി പോക്കറ്റിലിട്ട് പോണ പോക്കിൽ വണ്ടിയുടെ നമ്പർ പ്ലേറ്റിന്റെ ഒരു പടമെടുത്തു... വേണങ്കിൽ എന്റെ പടം കൂടെ എടുത്തോന്ന് അദ്ദേഹത്തിന്റെ പുശ്ചം.... ഇതിൽ എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്ന് പ്രതീക്ഷയൊന്നുമില്ല... ഓട്ടോറിക്ഷാ ഡ്രൈവറോടാണ് .... ഇങ്ങനെ കിട്ടുന്ന കാശ് കൊണ്ട് വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർക്കാ ന്നും വാങ്ങി കൊടുക്കരുത് 🙏

Photos from Trivandrum Rises's post 10/12/2023

ഇന്നത്തെ തിരുവനന്തപുരം NH66ന്റെ 10 വർഷം മുമ്പുള്ള ചിത്രം. തിരുവല്ലം-കോവളം ഭാഗം.

📸Respective Person

05/12/2023

തിരുവനന്ദപുരം കനകക്കുന്നിൽ നാസയുമായി ചേർന്ന് ബ്രിട്ടീഷ് കലാകാരനായ ലൂക്ക് ജെറാം ഒരുക്കുന്ന 'മ്യൂസിയം ഓഫ് ദി മൂൺ'. ചന്ദ്രോപരിതലത്തിൻ്റെ സൂഷ്‌മവും വിശദവുമായ കാഴ്ച്ച




📸ശ്യാം ഫോട്ടോഗ്രാഫി

04/12/2023

ഇന്ത്യയുടെ വിജ്ഞാന തലസ്ഥാനമായ തിരുവനന്തപുരത്ത് ചന്ദ്രൻ ഇറങ്ങുന്നു.

നാളെ രാത്രിയിലാണ് കനകക്കുന്നിൽ ചന്ദ്രനിറങ്ങുന്നത്. ലോകപ്രശസ്തമായ 'മ്യൂസിയം ഓഫ് മൂൺ' ഇൻസ്റ്റലേഷൻ ആദ്യമായാണ് കേരളത്തിലെത്തുന്നത്. ആർട്ടിസ്റ്റ് ലൂക് ജെറം ഇന്നലെ തിരുവനന്തപുരത്തെത്തി പ്രദർശനസ്ഥലം പരിശോധിച്ചു. അദ്ദേഹത്തിന്റെ പൂർണമായ മേൽനോട്ടത്തിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിക്കുക. ഡിസംബർ അഞ്ച് ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് കനകക്കുന്നിൽ, ഏതാണ്ട് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള ചന്ദ്രഗോളം ഉദിച്ചുയരും.

പരിപാടിയെപ്പറ്റി കേട്ടറിഞ്ഞവരിൽനിന്ന് ഇതുവരെ ലഭിച്ച പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണ്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലൂക് ജെറമിന്റെ പ്രഭാഷണത്തിന് അവസരം ലഭിക്കുമോ എന്ന് അന്വേഷിച്ചിരുന്നു. തിരുവനന്തപുരം സിഇടി, ഇന്റർനാഷണൽ സ്‌കൂൾ, പ്രിയദർശിനി പ്ലാനറ്റോറിയം എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ ലൂക് ജെറം സംസാരിക്കുന്നുണ്ട്.

ഏറെ സന്തോഷം നൽകുന്നത് അമേരിക്കൻ കോൺസുലേറ്റിൽ നിന്നുള്ള പ്രതികരണമാണ്. യു.എസ്. കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ് 'മ്യൂസിയം ഓഫ് മൂൺ' കാണുന്നതിന് നാളെ രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ എത്രപേർക്ക് ഇപ്പോഴും ഈ പരിപാടിയുടെ ആഴം മനസ്സിലായിട്ടുണ്ടെന്നറിയില്ല. കാരണം പരമ്പരാഗത മാധ്യമങ്ങളുൾപ്പെടെ ഇതിനു നൽകിയിട്ടുള്ള പ്രചാരണം വളരെ പരിമിതമാണ്. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഒരൊറ്റ രാത്രിയിൽ പ്രദർശിപ്പിക്കുന്നത്. പ്രദർശനം സൗജന്യമാണ്.

ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയിട്ടുള്ളത്. അവ ചേർത്ത് 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോണമി സയൻസ് സെന്ററിലാണ്. ഇരുപതു വർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളിൽ ഇത് പ്രദർശിപ്പിച്ചുകഴിഞ്ഞു.

ഈ ചാന്ദ്രഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റർ ചന്ദ്രോപരിതലമായിരിക്കും. ഭൂമിയിൽനിന്ന് മനുഷ്യർക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. അങ്ങകലെ പരന്ന തളികപോലെമാത്രം കാണുന്ന ചന്ദ്രനെ ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ കുറച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തിൽ കാണുന്ന അനുഭവം ലഭിക്കില്ല. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉൾപ്പെടെ തനിരൂപത്തിൽ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂൺ ഒരുക്കുന്നത്.

മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരത്തിലാണ് ഏഴുമീറ്റർ വ്യാസമുള്ള ഈ ചാന്ദ്രഗോളം സ്ഥാപിക്കുക. ചന്ദ്രപ്രകാശത്തിനു സമാനമായ വെളിച്ചം ഉള്ളിൽനിന്ന് ഉപരിതലത്തെ പ്രകാശപൂരിതമാക്കുന്നതിനാൽ പ്രകാശിക്കുന്ന ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭവമാണ് ലഭിക്കുക. ബാഫ്റ്റ് പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതവും പ്രദർശനത്തിനോടനുബന്ധിച്ച് പശ്ചാത്തലത്തിലുണ്ടാകും.

വരിക, കൂട്ടുകാരേയും കുടുംബത്തേയും കൂട്ടി, ഈ അത്ഭുതക്കാഴ്ചയിലേക്ക്.

04/12/2023

Kerala's IT Capital ❤️

03/12/2023

Battle of Colachel
How an accidental shot ended Dutch plans for India

01/12/2023

Waterfalls,

28/11/2023

🎭 നാം മറന്നുപോയ കലാകാരൻ K.P.A.C അസീസ്സിന്റെ 89-ാം ജന്മവാർഷികദിനം ✨️
1934 നവംബർ 27 ന്
തിരുവനന്തപുരം കണിയാപുരത്തിനടുത്തുള്ള കറക്കോട്ട് കാസിം പിള്ളയുടേയും നബീസയുടേയും മകനായി ജനിച്ചു. കന്യാകുളങ്ങര ഹൈസ്കൂൾ, നെടുമങ്ങാട് ഹൈസ്കൂൾ, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളാ പോലീസ് വകുപ്പിലെ ഡി.വൈ.എസ്.പി. ആയിരുന്നു. 1974 ൽ നടൻ മധു സംവിധാനം നിർവഹിച്ച നീലക്കണ്ണുകളിലൂടെ സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ചെറുതും വലുതുമായ സഹനടൻ വേഷങ്ങളുമായി 25 വർഷങ്ങൾ മലയാള സിനിമയുടെ ഭാഗമായി. ഇര തേടുന്ന മനുഷ്യർ എന്ന ചിത്രത്തിൽ കെ ജെ യേശുദാസുമായി ചേർന്ന് മീശ ഇൻഡ്യൻ മീശ ഫോറിൻ മീശ മീശ.... എന്ന ഗാനമാലപിച്ചിട്ടുണ്ട്.

26/11/2023

AirAsia will become the second airline to connect Malaysia to Trivandrum. Starting from Feb 21, 2024, the airline will initiate 4X weekly flights between Malaysian capital Kuala Lumpur & Kerala's capital Trivandrum, operating on (Mon, Wed, Fri, Sat). Check out the flight timings:

AK9 KUL 22:30-23:50 TRV
AK8 TRV 00:25-07:05 KUL

24/11/2023

The moon's halo or lunar halo is an optical illusion that causes a large bright ring to surround the moon. This striking and often beautiful halo around the moon is caused by the refraction of moonlight from ice crystals in the upper atmosphere

Seen from Trivandrum Technopark

📸linseantony

23/11/2023

Rainy Capital 🌧️🌬️

📸Shyam Photography

22/11/2023

ഡിസംബർ 5 ന് ചന്ദ്രൻ ഭൂമിയിൽ അതും നമ്മുടെ തലസ്ഥാനത്ത് ഇറങ്ങും. ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറാമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂൺ തിരുവനന്തപുരത്ത് കനകകുന്നിൽ എത്തുകയാണ്. മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്. നാസയിൽ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് പ്രതലത്തിൽ പതിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ചന്ദ്രന്റെ ചെറുരൂപത്തിന്റെ കാഴ്ചാനുഭൂതി ഇതു നൽകും. ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ ഇത് സ്ഥിരം പ്രദർശനവസ്തുവാണ്. അതിന്റെ പ്രിവ്യൂ ഷോയാണ് ഡിസംബർ 5 ന് രാത്രിയിൽ നടക്കുക. ഒറ്റ രാത്രിയിലേ പ്രിവ്യൂ ഉണ്ടാകൂ. സൗജന്യമായിത്തന്നെ അന്ന് ഇതു കാണാം. ലൂക് ജറോം ചടങ്ങിൽ പങ്കെടുക്കും.

21/11/2023

When India Australia clashes at Trivandrum International Stadium on November 26...🔥🔥🔥
Biggest Cricket Clash after the CWC 2023.
Book your tickets, India vs Australia T20i Trophy 2023
https://insider.in/idfc-first-bank-series-2nd-t20i-india-vs-australia-thiruvananthapuram-26nov-2023/event

Photos from Trivandrum Rises's post 16/11/2023

തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ രണ്ടാമത്തെ STS ക്രൈനും സ്ഥാപിച്ചു

📸 Respective Person

15/11/2023

ക്ഷേത്ര പ്രവേശന വിളംബരാരനന്തരം കവടിയാർ കൊട്ടാര മുറ്റത്ത് തടിച്ച് കൂടി തിരുവിതാംകൂർ മഹാരാജാ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവിനെ അഭിവാദ്യവും നന്ദിയും അർപ്പിക്കുന്ന ജനങ്ങൾ .

എല്ലാ ജനങ്ങൾക്കും ക്ഷേത്ര പ്രവേശനം നടത്തി ആരാധന നടത്താനുള്ള അവകാശമെന്നത് ബാലനായിരിക്കുമ്പോൾ തന്നെ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ആഗ്രഹമായിരുന്നു. ഇക്കാര്യം അദ്ദേഹം നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമായിട്ടുള്ള ആദ്യ സമാഗമത്തിൽ തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷം കവടിയാർ കൊട്ടാരത്തിൽ എത്തിയ മഹാത്മാ ഗാന്ധി മഹാരാജാവിന് മുന്നിൽ നിലത്തിരുന്ന് അതിനുള്ള ആദരവും പ്രകടിപ്പിച്ചിരുന്നു.

അന്ന് മഹാന്മാ ഗാന്ധി നിലത്തിരുന്ന സ്ഥലം കവടിയാർ കൊട്ടാരത്തിൽ മറ്റാരുടെയും പാദ സ്പർശനം ഏൽക്കാത്ത രീതിയിൽ ഇപ്പോഴും സംരക്ഷിച്ച് നില നിർത്തിയിട്ടുണ്ട്.

കടപ്പാട്©ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം - ഒരു നഗരത്തിന്റെ കഥ

14/11/2023

നമ്മുടെ തലസ്ഥാനം
നമ്മുടെ തിരുവനന്തപുരം ❤️

Photos from Trivandrum Rises's post 13/11/2023

തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുമായി രണ്ടാമത്തെ കപ്പൽ എത്തിയപ്പോൾ. ഷെൻ ഹുവ 29 ആണ് തീരത്ത് എത്തിയത്.

📸akshay

Want your business to be the top-listed Media Company in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

നമ്മുടെ തലസ്ഥാനംനമ്മുടെ തിരുവനന്തപുരം ❤️
A Day in #Trivandrum #InfosysUse headset for better experience 🎧Video Credits©nidheesh._.sundar 🫂
മലേഷ്യൻ എയർലൈന്സിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ച് തിരുവനന്തപുരം വിമാനത്താവളംമലേഷ്യൻ തലസ്ഥാനമായ ക്വാലലംപുരിലേക്ക് മലേ...
പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങൾ...#trivandrum #lulumall
മെട്രോ ഓടുന്ന നഗരമല്ല മെട്രോ നഗരം...!! മെട്രോപൊളിറ്റൻ അല്ല മെട്രോ !!!നഗരങ്ങളെപ്പറ്റി എന്നും എല്ലാര്ക്കും സംശയങ്ങൾ ആണ് .എ...
അരുവിപ്പുറം, തിരുവനന്തപുരം❤️📸Dancing Mind
മലയാളത്തിന്റെ മഹോത്സവമായ കേരളീയത്തിൽ ജ്വലിച്ചു തലസ്ഥാനവും സംസ്ഥാന ഭരണസിരാ കേന്ദ്രം#kerala #keralasecretariat #statecapit...
തിരുവനന്തപുരം വർക്കല ബീച്ചിലെ കവര്എന്താണ് കവര്?ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെ ആണ് ഇവിടെ 'കവര്' എന്ന് വിളിക്കുന്നത് . ...
Trivandrum=KSRTC❤️Vibe
തിരുവനന്തപുരത്തിന്റെ സ്വന്തം ബൈജു ചേട്ടൻ തിരുവനന്തപുരം മാനവിയം വീഥിയിൽ
#TrivandrumVibes📸Shyam Photography
Asian Mountain Bike Cycling Championship @ Ponmudi Hill Station #Thiruvananthapuram📸i_m_aravnd#ponmudi #trivandrum #moun...

Website

Address


Thiruvananthapuram
695017

Other Media/News Companies in Thiruvananthapuram (show all)
Keralakaumudi Keralakaumudi
Kaumudi Buidlings
Thiruvananthapuram, 695024

KERALAKAUMUDI Official FB Page HO: Kaumudi Buildings, Pettah PO, Trivandrum - 695024 Phone 9946328888

Keralaveekshanam News Live Keralaveekshanam News Live
Thiruvananthapuram

Keralaveekshanam News Live is leading online portal in kerala

Mallu media Mallu media
Puliyarakonam
Thiruvananthapuram, 695001

മലയാള സിനിമക്ക് അകത്തും പുറത്തും നടക്കുന്ന വിഷയങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്ന ചാനൽ

Massmarika media Massmarika media
Thiruvananthapuram

massmarika media

Beacon News Beacon News
THIRUVANANTHAPURAM
Thiruvananthapuram, 695141

Official Page A leading regional news community of Trivandrum rural areas.

Kovalam News Kovalam News
Muttacadu
Thiruvananthapuram, 695523

This Page is meant for all news around Trivandrum. Stay Tuned!

Eyemedia Eyemedia
Gandhari Ammankovil Road Sreenivasa Building
Thiruvananthapuram

eye media

Keral Media Keral Media
Thiruvananthapuram, 695033

M.media M.media
Thiruvananthapuram

കിളിമാനൂർ വാർത്തകൾ

Anveshi News Anveshi News
Vazhuthacaud
Thiruvananthapuram, 695014

സത്യസന്ധമായ വാർത്തകൾ വാർത്തകളുടെ യഥാർത്ഥരൂപത്തിൽ അതിവേഗം ലഭിക്കുന്നതിനായി അന്വേഷി കേരളയുടെ ഈ ലിങ്കിൽ കയറി ഞങ്ങളുടെ ഗ്രൂപ്പിന്റെ ഭാഗമാകൂ. https://www.facebook.com/groups/67120263755...

Nemom2021 Nemom2021
Nemom, Thiruvananthapuram
Thiruvananthapuram, 695020

നേമം നിയോജക മണ്ഡലത്തിലെ ജനങ്ങളിലൂടെ .. അവരുടെ അഭിപ്രായങ്ങളിലൂടെ ഒരു അന്വേഷണം ...

Worldnet news 24x7 Worldnet news 24x7
Thiruvananthapuram

online News